ശബരിമല അയ്യപ്പസേവാസമാജം അന്നദാനം ആരംഭിച്ചു
ശബരിമല: അന്നദാനപ്രഭുവിന്റെ സവിധത്തില്‍ അന്നദാനത്തിന്റെ പുണ്യം പകരാന്‍ ശബരിമല അയ്യപ്പസേവാസമാജവും. സംസ്ഥാനത്തൊട്ടാകെ അന്‍പത് അയ്യപ്പസേവാകേന്ദ്രങ്ങളാണ് സമാജം ഒരുക്കിയിട്ടുള്ളത്.
ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സന്നിധാനത്ത് ആരംഭിച്ച അന്നദാനത്തിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ ശബരിമല സെപ്ഷ്യല്‍ കമ്മീഷണര്‍ എസ്.ജഗദീഷ് നിര്‍വ്വഹിച്ചു.
സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ പി.വിജയന്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എം.സതീഷ് കുമാര്‍, ക്യാമ്പ് ഓര്‍ഗനൈസര്‍ കെ.കെ.മൂര്‍ത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
പാണ്ടിത്താവളത്താണ് അന്നദാന കൗണ്ടര്‍ ആരംഭിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഭക്തര്‍ക്ക് അന്നദാനം നല്‍കിത്തുടങ്ങി. എല്ലാ ദിവസവും രാവിലെ 7 മുതല്‍ 9 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെയും രാത്രി 7 മുതല്‍ 9 വരെയുമാണ് അന്നദാനമുണ്ടാകുക. വൈകുന്നേരം നല്‍കുന്നത് കഞ്ഞിയാണ്. രാത്രി 9ന് ശേഷമെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപ്പുമാവും നല്‍കും.
No comments:
Post a Comment