Tamples history and sayings

തൃപ്രയാർ ശ്രീരാമക്ഷേത്രം

കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യം

ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ‍) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.

മറ്റ് ഐതിഹ്യങ്ങൾ

 • പേരിനു പിന്നിലെ ഐതിഹ്യം -വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാൻറെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാൺ ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.
 • ചരിത്രം

  ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർഭാഹുവായ ഒരു പ്രതിഷ്ഠ നടത്തുകയും ചെയ്തു. തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.
  തൃപ്രയാർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു നിന്നു രണ്ടു വട്ടെഴുത്തു ശാസനങ്ങൾ കണ്ടെടുക്കുകയുണ്ടായി. അഗ്നിബാധയാൽ പാതിയിലേറെ അവ്യക്തമായ നിലയിലാണ്‌ ഒരെണ്ണം. മറ്റേതിൽ ഊർ സഭയും പൊതുവാളും ചേർന്ന് ക്ഷേത്രത്തിലേക്ക് മുരുകനാട്ട് ശങ്കരൻ കുന്റപ്പൻ ദാനം ചെയ്ത വസ്തു വകകൾ എങ്ങനെ വിനിയോഗം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങൾ എഴുതിയിരിക്കുന്നു. മൂഴിക്കുളം കച്ചത്തെപ്പറ്റിയും പരാമർശമുണ്ട്

  പ്രതിഷ്ഠ

  ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. കിഴക്കോട്ട് ദർശനമായി ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. ശ്രീകോവിലിലെ ശിവസാനിധ്യം ദക്ഷിണാമൂർത്തിയാണ്. ഖരനെ വധിച്ച്‌ വിജയശ്രീലാളിതനായി നിൽക്കുന്ന ശ്രീരാമനെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. സർവാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങ്ങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമ ദേവൻ ഇവിടെ വാഴുന്നത്‌.
  ഉപദേവതകളായി, ഗോശാല കൃഷ്ണൻ, അയ്യപ്പൻ, ദക്ഷിണാമൂർത്തി, ഗണപതി എന്നിവരും അദൃശ്യ സാന്നിധ്യമായി ഹനുമാനും ചാത്തനും ഇവിടെ ആരാധിക്കപ്പെട്ടു വരുന്നു.
  ശാസ്താക്കന്മാരും ദേവിമാരും മാത്രം പങ്കെടുക്കുന്ന ദേവസംഗമം എന്നറിയപ്പെടുന്ന് ആറാട്ടുപ്പുഴ പൂരത്തിൻറ്റെ നായകത്വം വഹിക്കുന്നത് ശ്രീ തൃപ്രയാർ തേവരാണ്.

  പൂജാ ക്രമങ്ങൾ

  ദിവസവും ഉഷ പൂജ, എതിർത്ത് പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ചുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു.

  വഴിപാടുകൾ

  വെടിവഴിപാട്
  കതിനവെടിയാണ് ഇവിടത്തെ പ്രധാന വഴിപാട്. അതിൽ തന്നെ ചെറിയ വെടിയും വലിയ വെടിയും ഉണ്ട്. ഭക്തജനങ്ങൾ വഴിപാട് കഴിക്കേണ്ട ആളുടെ പേരും നക്ഷത്രവും അറിയിച്ച് രസീതി വാങ്ങിക്കുകയാണ് ചെയ്യുക. വെടിവഴിപാട് നടത്തുന്ന ലോകത്തിലെത്തന്നെ ഏക ശ്രീരാമക്ഷേത്രവും ഇതുതന്നെ. ഇതിനെതിരെ 2010 ജനുവരിയിൽ ക്ഷേത്രം നടത്തിപ്പുകാരായ കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ കേസെടുത്തെങ്കിലും ഇപ്പോഴും ഈ വഴിപാട് തുടരുന്നു. കതിനാവെടി, ക്ഷേത്രത്തിനു മുൻപിലുള്ള പുഴയിലെ ജലം മലിനമാക്കുന്നു എന്ന് ആക്ഷേപമുണ്ട്. ഇതിനുപിന്നിലെ ഒരു ഐതിഹ്യം ഇതാണ്:
  ഹനുമാൻ സീതാന്വേഷണത്തിനായി ലങ്കയിലേക്കുപോയി. തിരിച്ച് ശ്രീരാമന്റെയടുത്ത് വന്ന് ഠോ! എന്നുപറഞ്ഞു. തന്റെ പ്രിയദേവനെ ഒരിക്കലും ദ്രോഹിക്കാത്ത ഹനുമാനെ വച്ചുള്ള ഈ ഐതിഹ്യത്തെക്കൂടാതെ ത്രയംബകം വില്ലൊടിഞ്ഞ ശബ്ദമാണ് വെടിശബ്ദമെന്നും ഐതിഹ്യമുണ്ട്.
  മീനൂട്ട്
  മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഏഴാമത്തേതാണ് ശ്രീരാമൽ. ആദ്യത്തെ അവതാരമായ മത്സ്യാവതാരത്തിന്റെ സങ്കൽപ്പത്തിൽ മുൻപിലുള്ള പുഴയിലേക്ക് അരി വലിച്ചെറിയുന്ന വഴിപാടാണ് മീനൂട്ട്. ഇത് ഭഗവാന് വളരെ പ്രിയപ്പെട്ട വഴിപാടാണ്. ഇതുമൂലം അന്തരീക്ഷമലിനീകരണമുണ്ടാകുന്നില്ല. ഇതിനുപിന്നിലെ വിശ്വാസം ഇതാണ്: പുഴയിലെ മത്സ്യങ്ങൾ ഭഗവാന്റെ മക്കളാണ്.
  പാൽപ്പായസം, കളഭാഭിഷേകം തുടങ്ങിയവ മറ്റുവഴിപാടുകളാണ്.

  ചിത്രങ്ങൾ


  ഏകാദശി

  തൃപ്രയാർ ഏകാദശി പേര് കേട്ടതാണ്. ഗുരുവായൂരും തൃപ്രയാറും ഏകാദശി ആഘോഷിക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ വളരെ വലിയ പുരുഷാരമാണ് തൃപ്രയാർ ക്ഷേത്രം ദർശിക്കാനെത്തുന്നത്‌. ഏകാദശിക്ക് മുൻപുള്ള ദിവസം ശാസ്താവിനെ വഹിച്ചു കൊണ്ടുള്ള ഭക്തജന ഘോഷയാത്രയും ഏകാദശി ദിനത്തിൽ ഭഗവാൻ ശ്രീരാമനെ 21 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷ യാത്രയും നടന്നു വരുന്നു.

  കൂടൽമാണിക്യം ക്ഷേത്രം

  ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു.ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.

  പേരിനു പിന്നിൽ

  ഈ ക്ഷേത്രത്തിൻറെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു.  കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ്‌ എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ജൈന സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്‌ എന്നും അതല്ല ബുദ്ധമതവുംജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്‌ കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്

  ഐതിഹ്യം

  ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ,ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായവാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും(ശ്രീരാമക്ഷേത്രം,തൃപ്രയാർ),കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.
  സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു. മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാൺ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം.

  ചരിത്രം


  • ആദ്യകാല ചരിത്രം: ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണപ്പെടുന്ന ഗ്രന്ഥവരി ശക്തൻ തമ്പുരാന്റെ കാലത്ത് എഴുതി സൂക്ഷിച്ചവയാണ്‌. അതിനു അധികം പഴക്കമില്ല. അതിനുശേഷമുള്ള ഗ്രന്ഥവരികൾ മനോധർമ്മം പോലെ എഴുതിച്ചേർത്തതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്‌ എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.

  • ജൈനസങ്കേതം: കുറെകാലം ഈ ക്ഷേത്രം ജൈനമതാരാധനാലയമായി തീർന്നു. ജൈനമത തീർത്ഥങ്കരനായ ഭരതേശ്വരന്റെ പേരിലുള്ള ആരാധാനാലയമായി ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നുണ്ട്. കാലക്രമേണ ജൈനമത കേന്ദ്രങ്ങൾ പലതും ഹൈന്ദവ ആരാധനാലയങ്ങളായി മാറിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ജൈനമതത്തിൻറെയും വൈഷ്ണവവിശ്വാസത്തിന്റെയും ചിന്താധാരകൾ ഇവിടെ സമന്വയിപ്പിച്ച് കൊണ്ട് ഭരതേശ്വരന്റെ സ്ഥാനത്ത് രാമായണത്തിലെ ഭരതനെ അവരോധിച്ച് രണ്ട് വിഭാഗത്തിൻറെയും താല്പര്യങ്ങൾ സംരക്ഷിച്ചതാണ് എന്ന വാദം ഇവിടെ നിലനിൽക്കുന്നു.
  • ചേര സാമ്രാജ്യത്തിൽ: ചേരസാമ്രാജ്യം ഒൻപതും പത്തും ശതകങ്ങളിൽ അനേക ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഏഴാം ശതകത്തിൽ അന്നത്തെചേരമാൻ പെരുമാൾ ചക്രവർത്തി സ്ഥാപിച്ചതാണ് കൂടൽമാണിക്യക്ഷേത്രം. ആയിരത്തിഒരുനൂറ് കൊല്ലത്തിനു മുമ്പ് കൊല്ലവർഷം 30 ൽ ചേരമാൻപെരുമാൾ ഭൂദാനം ചെയ്ത ശിലാരേഖ ഇന്നു ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ എ.ഡി.500-ൽ ഇരിങ്ങാലക്കുടയിൽ ജനവാസവും എ.ഡി.650-ൽ ക്ഷേത്രസ്ഥാപനവും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം. 
  • തഞ്ചാവൂർ ശിലാശാസനത്തിൽ: കുലോത്തുംഗചോളന്റെ എ.ഡി.1194 ലെ തഞ്ചാവൂർ ശിലാശാസനത്തിൽ ജൈനക്ഷേത്രത്തെ “ചേദികുല മാണിക്യ പെരുമ്പള്ളി” എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.
  • ബ്രാഹ്മണ മേധാവിത്വം: ഇരിങ്ങാലക്കുട ഗ്രാമത്തിലെ 42 ഇല്ലക്കാരുടെ സഭായോഗത്തിന്റെ ക്ഷേത്രമായിരുന്നു കൂടൽമാണിക്യം. ഇവരിൽ ഒൻപത് പേരാണ് ഊരാളന്മാർ. ഇതിൽ ഒരു സ്ഥാനം കൊച്ചിരാജാവിനുമുണ്ടായിരുന്നു. യോഗക്കാരും ഊരാളന്മാരും തമ്മിൽ തർക്കമുണ്ടായപ്പോൾ ഊരാളന്മാരുടെ മണ്ഡപത്തിൽ കയറാനുള്ള അവകാശം നിക്ഷേധിക്കപ്പെട്ടപ്പോഴാണ് മണ്ഡപത്തിൽ കല്ലിട്ടതെന്നും പുരാവൃത്തമുണ്ട്. ഇതിനെ തുടർന്ന് അന്തർജനങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ വിലക്കുണ്ടായിരുന്നെന്നു പറയുന്നു. ഭരതൻ എന്ന ആദ്യ മൂർത്തി നഗ്നനായിരുന്നതു കൊണ്ടായിരുന്നു എന്നും അഭിപ്രായമുണ്ട്
  • പ്രത്യേകതകൾ


   Sree Koodalmanikyam Temple.jpg
   ക്ഷേത്രചരിത്രം പരിശോധിച്ചാൽ കേരള ചരിത്രത്തിന്റെ മാറ്റങ്ങൾ പ്രതിഫലിക്കുന്ന കണ്ണാടിയായി പരിലസിക്കുന്നു ഈ ക്ഷേത്രം എന്നു മനസ്സിലാക്കാം. രാജശാസനകൾ കൊത്തിവയ്ക്കാൻ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 8-ആം നൂറ്റാണ്ടിലേയും 12-ആം നൂറ്റാണ്ടിലേയും ഓരോ ശിലാശാസനകൾ ഈ ക്ഷേത്രത്തിൽ ഇന്നും കാണാം. ഇതു രണ്ടും ശ്രീകോവിലിന്റെ വടക്ക് വശത്ത് അകത്തെ പ്രദക്ഷിണവഴിയിൽ കിടന്നിരുന്നു. ഭക്തന്മാർ ചവുട്ടിനടന്നതിനാൽ ചില അക്ഷരങ്ങൾക്ക് തേയ്മാനം വന്നുപോയതുകൊണ്ട് ഇരുപത് കൊല്ലത്തിനു മുമ്പ് പടിഞ്ഞാറേ ചുമരിൽ ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
   സാധാരണ മഹാക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ ഗണപതി, ശാസ്താവ്, ദക്ഷിണാമൂർത്തി തുടങ്ങിയ ഉപദേവന്മാരും ഉണ്ടായിരിക്കും. എന്നാൽ ഇവിടെ എല്ലാ സേവയും സംഗമേശ്വരനു മാത്രമേ ചെയ്യാറുള്ളു. എന്നാൽ വാതിൽമാടത്തിൽ തെക്കും വടക്കും ഓരോ തൂണുകളിൽ ദുർഗ്ഗയും ഭദ്രകാളിയും ഉണ്ട്. പക്ഷെ അവിടെ അഭിഷേകമോ നിവേദ്യമോ ഒന്നും ഇല്ല.
   സാധാരണ മറ്റ് ക്ഷേത്രങ്ങളിൽ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകൾ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളിൽ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല. ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തിൽ വളരുന്നില്ല. ക്ഷേത്രത്തിലെ തീർത്ഥത്തിൽ മത്സ്യങ്ങൾ ഒഴികെ മറ്റ് ജലജന്തുക്കൾ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി,കർപ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല.
   കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ ഒരു കൂത്തമ്പലം ക്ഷേത്രതുല്യ പവിത്രതയോടെ നിലക്കൊള്ളുന്നു. കൂടൽമാണിക്യ സ്വാമി ഭക്തജനങ്ങളുടെ രോഗമോചകനായി ആരാധിക്കപ്പെടുന്നു. ഉദരരോഗനിവാരണത്തിനായി വഴുതനങ്ങ നിവേദ്യം കഴിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്‌. ശ്വാസസംബന്ധമായ രോഗത്തിൻറെ നിവാരണത്തിനായി ക്ഷേത്രതീർത്ഥത്തിൽ മീനൂട്ട് എന്ന വഴിപാടു നടത്തുന്നത് ശ്രേഷഠമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ നടത്തുന്ന പുത്തരിനിവേദ്യത്തിൻറെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാൽ ഒരു വർഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം.
   വഴിപാടുകളിൽ ഏറ്റവും പ്രധാനമായ താമരമാല ചാർത്തൽ വർഷക്കാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ നടത്താറുണ്ട്.
  • പ്രതിഷ്ഠ   ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം.
   നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌.
  • കുളം

   ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു. ഇത് കുട്ടൻ എന്ന ദ്രാവിഡ (ബുദ്ധ)ദേവനുമായി ബന്ധപ്പെട്ടപേരാണ്‌. ക്ഷേത്രം ആദിയിൽ ദ്രാവിഡക്ഷേത്രമായിരുന്നതിനുള്ള തെളിവുകളിലൊന്നാണ്‌ ഇത്.
  • ഉത്സവം

   മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
   തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.


   ചാലക്കുടിയിലെ കൂടപ്പുഴക്കടവ്
   രാവിലെയും രാത്രിയും 9 മണിമുതൽ ഏകദേശം 3 മണിക്കൂറോളം ഈ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പള്ളിവേട്ടദിവസം രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ആൽത്തറയിലാണ്‌ പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആൽത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാൽ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടങ്കുളത്തിനു സമീപം എത്തിയാൽ വെടിക്കെട്ടും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ചാലക്കുടിയിലെ കൂടപ്പൂഴയിലോ രാപ്പാളോ ആയിരിക്കും നടത്തുക. രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം പൂർത്തിയാക്കി അകത്തേയ്ക്ക് എഴുന്നുള്ളിക്കുന്നു. കൊടിയിറക്കിനു മുമ്പായി കൊടൊക്കൽ നെല്പറ നിറയ്ക്കുന്നത് കാലങ്ങളായി നടത്തിവരുന്ന ഒരു വഴിപാടാണ്‌.


   വിളക്കിനെഴുന്നള്ളത്ത്
   ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. 3 മണിമുതൽ പ്രത്യേക പന്തലിൽ കലാപരിപാടികൾ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയിൽ സന്ധ്യാവേലകൾ ആരംഭിക്കും. കൂത്തമ്പലത്തിൽ ചാക്യാർകൂത്തും പടിഞ്ഞാറേ നടപുരയിൽ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്ക് കഴിഞ്ഞാൽ പുലരും വരെ കഥകളിയുണ്ട്. രാവിലേയും വൈകിട്ടും പുറത്തേക്ക് എഴുന്നുള്ളിക്കുന്നതിനു മുമ്പായി ‘മാതൃക്കൽ തൊഴൽ‘ എന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. വലിയവിളക്ക് ദിവസം രാത്രി വിളക്ക് കഴിഞ്ഞാൽ ‘ശ്രീരാമപട്ടാഭിഷേകം‘ കഥകളി അറങ്ങേറുന്നു. ഇരിങ്ങാലക്കുടക്കാർ ആവേശപൂർവ്വം കാത്തിരിക്കുന്ന ദിനങ്ങളാൺ 
  • ഉത്സവ പ്രദക്ഷിണം

   പതിനേഴ് ആനകളാണ് ഉത്സവ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. പഞ്ചാരി മേളം ഉത്സവത്തിന് മേളക്കൊഴുപ്പേകുന്നു. ഏഴ് ആനകളുടെ നെറ്റിപ്പട്ടം തനിത്തങ്കം കൊണ്ട് നിർമ്മിച്ചതാണ്‌. മറ്റ് പത്ത് ആനകളുടെ നെറ്റിപ്പട്ടങ്ങൾ വെള്ളികൊണ്ടും നിർമ്മിച്ചതാണ്‌. ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
  • പള്ളിവേട്ട

   ഇത് ഒരു പ്രതീകാത്മകമായ നായാട്ട് ആണ്‌. കൂടൽ സന്നിധിയിൽ നിന്ന് കുറച്ച് അകലെ പാതയുടെ മദ്ധ്യഭാഗത്തായുള്ള ആല്‌ത്തറക്കൽ സ്വാമിയുടെ തിടമ്പ് വാദ്യാഘോഷങ്ങളൊന്നുമില്ലാതെ എഴുന്നള്ളിയെത്തുന്നു. അവിടെ തയ്യാറാക്കി നിർത്തിയിരിക്കുന്ന പന്നിയുടെ രൂപത്തിലേക്ക് ഒരു ശാന്തി അമ്പെയ്ത് കൊള്ളിക്കുന്നു. ഇതിനുശേഷം അഞ്ച് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവുമായി തിരിച്ച് പോവുന്നു. കിഴക്കേ നടയിലെ കുട്ടൻ കുളത്തിന്റെ കിഴക്കേ കരയിൽ വച്ച് പഞ്ചവാദ്യം കലാശിക്കും. പിന്നെ പാണ്ടി കൊട്ടി ദേവനെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. നാടിന്റെ രക്ഷകനായ ഭഗവാൻ ദുഷ്ടനിഗ്രഹത്തിനിറങ്ങുന്നതായാണ്‌ സങ്കല്പം.
  • വിശേഷ ദിവസങ്ങൾ

   പ്രതിഷ്ഠാദിനം
   മകരമാസം പുണർതം നാളിലാണ്‌.
   തിരുവുത്സവം-മേടം
   മേടമാസം ഉത്രം നാൾ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന 11 ദിവസത്തെ ക്ഷേത്രോത്സവമാണ്‌ പ്രധാന തിരുവാണ്ട് വിശേഷം. അംഗുലീയാങ്കം കൂത്തും പ്രബന്ധവും-ഇടവം
   ഇടവമാസത്തിൽ തൃക്കേട്ട നാൾ മുതൽ 29 ദിവസം രാമായണം പ്രബന്ധവും അതിനു ശേഷം 12 ദിവസം അംഗൊലീയാങ്കവും ക്ഷേത്രത്തിൽ വർഷങ്ങളായി നടത്തിവരുന്നു.
   രാമായണമാസം-കർക്കിടകം
   കർക്കിടകമാസത്തിൽ രാമായണപാരായണത്തോടെ മാസം ആചരിക്കുന്നു. കർക്കിടകമാസം അത്തം ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിക്കുന്നു. ക്ഷേത്രത്തിൽ നിന്നും കതിരുകൾ വീടുകളിൽ കൊണ്ടുവന്ന് പത്തായത്തിൽ സൂക്ഷിക്കുന്നു.
   മുക്കുടി നിവേദ്യം-തുലാം
   തുലാമാസം ഉത്രാടം നാൾ തണ്ടികകളിലായി പുന്നെല്ല്, നേന്ത്രക്കുല, പച്ചക്കറി മുതലായവ ക്ഷേത്രത്തിൻറെ അധീനതയിലുള്ള പോട്ടക്കച്ചേരിയിൽ നിന്നും കൊണ്ടുവരുന്നു. ഈ വിഭവങ്ങൾ കൊണ്ട് ഭഗവാൻ പുത്തരി നിവേദ്യം ഒരുക്കി അത് കഴിഞ്ഞ് ഭക്തജനങ്ങൾക്ക് പുത്തരിസദ്യ നടത്തുന്നു. പിറ്റേന്ന് കുട്ടഞ്ചേരി മൂസ്സ് പ്രത്യേകം തയ്യാറാക്കുന്ന മുക്കിടി നിവേദ്യം ക്ഷേത്രത്തിൽ തൊഴാനെത്തുന്നവർക്ക് നൽകുന്നു.
   മണ്ഡലക്കാലം-വൃശ്ചികം, ധനു
   വൃശ്ചികമാസത്തിൽ ഒരു മണ്ഡലക്കാലം മുഴുവൻ ക്ഷേത്രത്തിൽ നിറമാലയും ചുറ്റുവിളക്കും ഉണ്ടായിരിക്കും.
   പൊഞ്ഞനം ഭഗവതി ആറാട്ട്-കുംഭം
   കുംഭമാസം പുണർതം നാൾ കുലീപിനി തീർത്ഥത്തിൽ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടക്കുന്നു.
   യജുർവേദ ലക്ഷാർച്ചന-ധനു
   ധനുമാസം 1 മുതൽ 7 വരെ ക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചന നടക്കുന്നു.
   വിനായക ചതുർത്ഥി-കന്നി
   വിനായക ചതുർത്ഥിനാൾ ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള ആലിൻ ചുവട്ടിലെ ഗണപതിക്ക് പ്രത്യേക പൂജകൾ നടത്താറുണ്ട്.
  • വഴിപാടുകൾ

   ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ: താമരമാല, മീനൂട്ട്, വഴുതനങ്ങ നിവേദ്യം, കൂത്ത് , അവിൽ നിവേദ്യം, നെയ് വിളക്ക് എന്നിവയാണ്‌. അഭിഷ്ടസിദ്ധിക്കും സത്സന്താന ലബ്ധിക്കും കൂത്ത് വഴിപാട് നടത്താറുണ്ട്. ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ്‌ കളഭം. ക്ഷേത്രത്തിൽ 41 ദിവസം തുടർച്ചയായി അത്താഴപൂജയ്ക്ക് തൊഴുന്നതും ശ്രേയസ്ക്കരമാണ്‌. കൂട്ട്പായസം സവിശേഷമാണ്‌. നാലിടങ്ങഴി അരികൊണ്ടുള്ള വെള്ള നിവേദ്യവും മുഖ്യമാണ്‌. പാല്പായസം, അപ്പം, നെയ്പായസം,ത്രിമധുരം,തുലാഭാരം എന്നിങ്ങനെ വിവിധതരത്തിലുള്ള വഴിപാടുകൾ വേറെയുണ്ട്.
   • മീനൂട്ട്
   ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ മീനൂട്ട് എന്ന വഴിപാട് ഉള്ളു. ഏറ്റവും പ്രാധാന്യം തൃപ്രയാറിലാണെങ്കിലും ഇവിടെയും പ്രധാനപ്പെട്ട വഴിപാടാണ്‌. ഇവിടത്തെ മത്സ്യങ്ങൾ ദേവാംശങ്ങളായതിനാൽ ഇവരെ തൃപ്തിപെടുത്തുന്നത് ദൈവികമായ ഒരു കാര്യമാണെന്ന വിശ്വാസമുണ്ട്. കാര്യസാദ്ധ്യത്തിനും സന്താനലാഭത്തിനും മീനൂട്ട് വളരെ പ്രധാനമാണ്‌. ദ്രാവിഡക്ഷേത്രമായിരുന്ന കാലത്തെ മത്സ്യാരാധനയുടെ ബാക്കി പത്രമായും ഇതിനെ കരുതാം.
   • താമരമാല
   അമ്പലവാസികൾക്ക് താമരമാലയ്ക്ക് പുത്തൻ കൊടുക്കുക എന്നത് പ്രധാനമാണ്‌. താമരമാല സ്വാമിക്ക് വളരെ ഇഷ്ഠമാണ്‌. പ്രതിബന്ധമുള്ള ഏത് കാര്യവും മാലയ്ക്കു മൂന്ന് പുത്തൻ ഉഴിഞ്ഞ് വച്ചാൽ ഉദ്ദേശിച്ച കാര്യം സഫലമായി തീരുമെന്നാൺ ജനങ്ങളുടെ വിശ്വാസം. വർഷകാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ ഈ വഴിപാട് കഴിച്ചാൽ മഴ പെയ്യില്ല എന്നും വിശ്വാസം ഉണ്ട്.

  ചിത്രശാല

  കൂടൽമാണിക്യം ക്ഷേത്രവിശാല വീക്ഷണം
  • ഉണ്ണായിവാര്യരും സംഗമേശനും

   നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിൻറെ ജനനം. ദേവനു മാലക്കെട്ടൽ അകത്തൂട്ട് വാരിയത്തെക്കായതിനാൽ ബാല്യകാലം മുതൽ ഭഗവാനെ സേവിക്കാൻ ഉണ്ണായിവര്യർക്ക് സാധിച്ചു. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങൾകൊണ്ട് മാലകെട്ടി സംഗമേശൻ സമർപ്പിച്ചിരുന്ന അദ്ദേഹത്തിനു സ്തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാൻ സമർപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിൻറെ ഫലമാണ് സ്തോത്രകാവ്യമായ “ശ്രീരാമപഞ്ചശതി”. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്കൊണ്ട്,അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്തോത്രകാവ്യമാണിത്.


  • 3


   പായമ്മൽ ശത്രുഘ്ന ക്ഷേത്രം
   തൃശ്ശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്താണ് നാലമ്പലങ്ങളിൽ‌പ്പെട്ട ഈ ശത്രുഘ്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒന്നാണിത് .

   ഇരിങ്ങാലക്കുട -മതിലകം വഴിയിൽ ഉള്ള അരീപ്പാലം എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ്‌ പായമ്മൽ . ഇരിങ്ങാലക്കുട കൂടമാണിക്യ ക്ഷേത്രത്തിൽ നിന്നും 6 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ ക്ഷേത്രത്തിൽ, ത്യാഗസന്നദ്ധത പ്രാവർത്തികമാക്കാൻ കഴിയാത്ത പുരാണകഥാപാത്രമായ ശത്രുഘ്നനാണ്‌ പ്രധാന പ്രതിഷ്ഠ.   ഐതിഹ്യം


   ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന നാൽ ചതുർബാഹുവിഗ്രഹങ്ങളിൽ പ്രായേണ വലിപ്പം കുറഞ്ഞ വിഗ്രഹമാൺ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ പാദകമലം ഹൃദയത്തിൽ സൂക്ഷിച്ച് പാദുകപൂജ ചെയ്യുന്ന ഭരതന്റെ നിഴലായി മാത്രമെ ആവാൻ കഴിഞ്ഞുള്ളു. അവസരം ലഭിച്ചാൽ മഹത്കർമ്മങ്ങൾ ചെയ്യാൻ പ്രാപ്തനാൺ. ലവണാസുരന്റെ ആക്രമത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ചത് ശത്രുഘ്നൻ ആയിരുന്നു. മഹാവിഷ്ണുവിന്റെ കൈയ്യിൽ വിളങ്ങുന്ന സുദർശനചക്രത്തിന്റെ അവതാരമാൺ ശത്രുഘ്നൻ എന്നാൺ വിശ്വാസം.


   ചരിത്രം


   ആദ്യകാലങ്ങളിൽ പായമ്മൽ ഗ്രാമം സാത്വികകർമ്മങ്ങളുടെ അഭാവം മൂലം ചൈതന്യ രഹിതമായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിന്റ്റെ സങ്കേതത്തിൻ നാശനഷ്ഠങ്ങൾ സംഭവിച്ചു. ജീർണ്ണാവസ്ഥയിലായ ക്ഷേത്രത്തിൽ ഗ്രാമീനരുടെ ഉത്സാഹത്താൽ പൂജയും ഉത്സവവും പുനരാരംഭിച്ചു.

   ശ്രീകോവിലും പ്രതിഷ്ഠകളും


   ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിൽ ശത്രുഘ്ന മൂർത്തി മാത്രമേ ഉള്ളു. ശ്രീകോവിലിനു തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദർശനമായി ഗണപതിയുണ്ട്. മുഖമണ്ഡപത്തിൽ ഹനുമത് സാന്നിദ്ധ്യം ഉണ്ട്.

   പണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. ഈ വിഗ്രഹം ക്ഷേത്ര സമുച്ചയത്തിനു പിന്നിലുള്ള കുളത്തിൽ ഉണ്ടെന്നാണ് വിശ്വാസം. ഇന്ന് സ്ഥാപിച്ചിരിക്കുന്ന കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹവും ഒരു പ്രത്യേക ദൈവിക ചൈതന്യം തുളുമ്പുന്നതാണ് എന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ സമാധാനവും മന:ശ്ശാന്തിയും സംതൃപ്തിയും വിശ്വാസികൾക്കു ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

   നാലമ്പലം
   വിശ്വാസികൾ നാലമ്പലം ചുറ്റുവാൻ പോകുമ്പോൾ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മലയാള മാസമായ കർക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമാണ് നാലമ്പലങ്ങളും സന്ദർശിക്കുന്നത്. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം,ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദർശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേൽ ശത്രുഘ്ന ക്ഷേത്രം സന്ദർശിച്ച് ഭക്തജനങ്ങൾ‍ യാത്ര അവസാനിപ്പിക്കുന്നു. 

   ശത്രുഘ്ന ക്ഷേത്രം സന്ദർശിക്കുവാൻ പോകുന്ന ഭക്തജനങ്ങൾ എറണാകുളം ജില്ലയിലെ ഇളംബലക്കാട്ടിൽ ഉള്ള ശ്രീകൃഷ്ണ ക്ഷേത്രവും സന്ദർശിക്കാറുണ്ട്.

   പൂജാവിധികൾ


   പായമ്മൽ ക്ഷേത്രത്തിൽ മൂന്ന് പൂജയാണുള്ളത്. ഈ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിപാടാൺ സുദർശന പുഷ്പാഞ്ജലി. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും ഈ പുഷ്പാഞ്ജലി ഫലപ്രദമാണ് എന്നാണ് വിശ്വാസം.   കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ)


   കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. കുരുംബക്കാവ് എന്നാണ്‌ ഇത് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ്‌ കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്. പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്നപേരിലാണ്‌ കണ്ണകി അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണമേധാവിത്വത്തിനുശേഷം ഇന്ന് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയായാണ് സങ്കല്പിച്ച് ആരാധിക്കപ്പെടുന്നത്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ്‌ കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തെ കരുതുന്നത്   ശ്രീ കുരുംബ ഭഗവതി ക്ഷേത്രം


   ചരിത്രം

    ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. സംഘകാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം (ഇന്നു കാണുന്ന ക്ഷേത്രമല്ല) നിർമ്മിച്ചത് ചേരൻ ചെങ്കുട്ടുവനാണ്‌.  പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാലസാഹിത്യങ്ങളിൽ പരാമർശിക്കുന്നു. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളാണ്. ഭരണിഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, കാവുതീണ്ടൽ, തെറിപ്പാട്ട് എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്.
   പിൽക്കാലത്ത് ചേരരാജാക്കൻമാർ ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായി. എന്നാൽ ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ്‌ വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നത്.ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണത്രെ.അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടൽ. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള പാട്ടുകൾ ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികൾ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. മറ്റു ചിലർ അത് സ്വന്തം ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിമജനതയുടെ രോഷപ്രകടനമായാണ്‌ കാണുന്നത്.
   ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശില പിന്നീട് മാറ്റങ്ങൾക്ക് വിധേയമായി കാളീക്ഷേത്രമായി രൂപാന്തരം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്.മഹായാമൻ പാലിഭാഷയിൽ രചിച്ച മഹാവംശത്തിൽ എ.ഡി. 2-ആം നൂറ്റാണ്ടിൽ ഗജബാഹു സിലോണിൽ വാണിരുന്നതായും വഞ്ചിയിൽ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തിൽ പങ്കെടുത്തതായും പറഞ്ഞുകാണുകയാൽ  1800 വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച വിഗ്രഹം ഒറ്റമുലയുള്ള കണ്ണകിയുടെതായിരുന്നു എന്നാണ്‌ സാഹിത്യപരാമർശം. വസൂരിമാലയ്ക്ക് മാത്രമേ ഈ ആകാരസാമ്യം ഉള്ളൂ.


   കുരുംബ ഭഗവതി ക്ഷേത്രം മുൻപ് ഒരു ബൗദ്ധക്ഷേത്രമായിരുന്നുവെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേൽ കാണുന്ന പത്മദളങ്ങൾ ഒരു ബൗദ്ധസ്തൂപത്തിൻറെ ഭാഗമായിരുന്നു ഈ ശിലയെന്ന് വെളിപ്പെടുത്തുന്നുണ്ട്. ബൗദ്ധരെ ഓടിക്കുവാൻ വേണ്ടിയാണ് ഈ ക്ഷേത്രത്തിൽ കോഴിവെട്ടും തെറിപ്പാട്ടും ആരംഭിച്ചതെന്ന ഐതിഹ്യത്തിൽ കഴമ്പുണ്ടാകാമെന്ന് പി.കെ. ഗോപാലകൃഷ്ണൻ വിശ്വസിക്കുന്നു. ക്ഷേത്ര വിഗ്രഹം ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം എന്നും ഊർവരതയ് പൂജയാണ്‌ ബലിയിലൂടെ അർത്ഥമാക്കുന്നതെന്നും അദ്ദേഹം കരുതുന്നു. 
   “കൊടും കല്ലൂര്“ ആണ് കൊടുങ്ങല്ലൂർ ആയതെന്നും ജൈനക്ഷേത്രങ്ങൾക്കാണ് “കല്ല്” എന്നു പറയാറുള്ളതും കാരണം ഈ ക്ഷേത്രം ഒരു ജൈന ക്ഷേത്രമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. പിൽകാലത്ത് ശിവക്ഷേത്രമായി പരിണമിച്ചെങ്കിലും മുൻ കാലത്ത് തൃക്കണാമതിലകം ശിവക്ഷേത്രവും മറ്റും ജൈനക്ഷേത്രങ്ങളായിരുന്നെന്ന് പഴമയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രം ഭഗവതി ക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധി എങ്കിലും ശിവൻ ഇവിടെ മുഖ്യ ദേവനാണെന്നുള്ളതിൻ തെളിവാൺ 108 ശിവാലയ സ്തോത്രത്തിൽ ഈ ദേവൻ ലഭിച്ച അംഗീകാരം

   ഐതിഹ്യങ്ങൾ

   • കേരളത്തിൽ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇതു എന്നും പറയുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തിൽ “കോടി” ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകൾ ഇതിനു വേണ്ടി പ്രയോഗിച്ച ശേഷമാൺ കുടിയിരുത്താൻ കഴിഞ്ഞതെന്നും പറയുന്നു.
   • കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാൺ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.
   • പുരാണ കഥാഖ്യാന പ്രകാരം, ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെ രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാൻ വേണ്ടി ഭൂതഗണങ്ങൾ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
   • ഇന്നത്തെ ദേവിക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് റോഡിൻ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബമ്മ ക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ്‌ ചേരൻ ചെങ്കുട്ടവൻ പത്തിനിക്കടവുൾ പ്രതിഷ്ഠ നടത്തിയത്. എന്നാൽ പരശുരാമൻ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരു ചക്രത്തിൽ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
   • മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ “തൃച്ചന്ദന ചാർത്ത്“ എന്നും അറിയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധത്തിൽ ദേവിക്കുണ്ടായ മുറിവുകൾക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാർത്തൽ പൂജയെ സങ്കൽപ്പിക്കുന്നത്. തുടർന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും പൂർണ്ണ ആരോഗ്യത്തിനുവേണ്ട ചികിത്സാക്രമങ്ങളായിട്ടാണ് സങ്കല്പം.
   • ക്ഷേത്രത്തിലെ രഹസ്യ അറയിൽ കണ്ണകിയുടെ അവശിഷ്ഠങ്ങൾ ഉണ്ടെന്ന് ശ്രീ. വി.റ്റി.ഇന്ദുചൂഡൻ അഭിപ്രായപ്പെടുന്നു. 
   • ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാൻ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാൻ കുലശേഖരരാജാവ് രാമവർമ്മകുലശേഖരൻ നടത്തിയ ഏതെങ്കിലും യജ്ഞത്തിൻറെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു
   • നിർമ്മാണശൈലി

    ക്ഷേത്രസമുച്ചയത്തിൻറെ മൊത്തം വിസ്തീർണം 10 ഏക്കർ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവിൽ. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്‌. ഈ ക്ഷേത്രത്തിനു മുന്നിൽ നിരവധി അരയാലും പേരാലും ഉണ്ട്. ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ശിവൻറെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിൻറെ നിർമ്മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തൽ, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കൾ എല്ലാം തന്നെ ശിവക്ഷേത്രത്തിൻറെ ശിൽപ്പശാസ്ത്രവിധിപ്രകാരമാണ്. ശിവൻറെ ശ്രീകോവിലിനു നേർക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ടപത്തിൻറേയും ബലിക്കല്പുരയുടേയും തട്ട് നവഗ്രഹങ്ങള് കൊത്തിയ ഒറ്റപ്പലകയിൽ തീർത്തതും, മണ്ണുത്തരം, ചിറ്റുത്തരം മുതലായവയിൽ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് . അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ‍ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. പരശുരരമൻ സൃഷ്ഠിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നു പറയുന്നു. ചേരൻ ചെങ്കുട്ടുവൻ മൂലപ്രതിഷ്ഠ - കണ്ണകി പ്രതിഷ്ഠ - നിർവഹിച്ച ശ്രീമൂലസ്ഥാനം രഹസ്യഅറയാക്കിയിരിക്കുകയാണ്. അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. അതിൻറെ മുഖം ശ്രീകോവിലിലേക്കാണ്‌‍. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങൾ കരിങ്കല്ല് കൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിൻ ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.
    ക്ഷേത്രത്തിലെ ശിവൻറെ നടയ്ക്കുള്ള മണ്ഡപത്തിൻറെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളിൽ കിഴക്കോട്ട് ദർശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിൻ ശേഷം പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകൾ ഭക്തജനങ്ങൾ പൾലിമാടത്തിനു മുന്നിലാണ് അർപ്പിക്കാറ്.

    പ്രതിഷ്ഠകൾ    മുഖ്യ പ്രതിഷ്ഠ
    ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപത്തിൽ സങ്കൽപ്പിക്കുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌‍ ഇരിപ്പ്. തലയിൽ കിരീടമുണ്ട്.
    രഹസ്യ അറ

    ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് ദർശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വർണ്ണ ഗോളകകൊണ്ട് പൊതിഞ്ഞതുമായ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കോട്ട് ദർശനമായി മറ്റൊരു അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
    ക്ഷേത്രത്തിൻറെ പരമാധികാരി വലിയ തമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദർശനത്തിൻ വരുന്ന അവസരത്തിലോ കൊടുങല്ലൂർ കോവിലകത്തെ ഒരു സന്തതിയെ ഒന്നാം പിറന്നാളിന്‌ ദേവിയ്ക്ക് മുന്നിൽ ( പടിഞ്ഞാറേ നടയ്ക്കൽ) അടിമ കിടത്താൻ കൊണ്ട് വരുകയോ ചെയ്യുന്ന അവസരത്തിലോ മാത്രമേ ശ്രീകോവിലിൻറെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കൽ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ നടയ്ക്കൽ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തിൽ ശ്രീകോവിലിൻറെ പടിഞ്ഞാറെനടയുടെ വലത്തെ കതകുമാത്രം തുറന്നുകൊടുക്കും. തമ്പുരാൻ നമസ്കരിച്ച് എഴുന്നേൽക്കും മുൻപ് നട അടച്ചുകഴിയും

    ശിവൻ

    ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിൻറെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

    ക്ഷേത്രപാലകൻ
    ക്ഷേത്രപാലകന്റെ ക്ഷേത്രം‍
    വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള വിഗ്രഹമാൺ. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലകക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ കൊടുങ്ങല്ലൂരിൽ നിന്നു വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്.പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ്‌‍ (ശർക്കരപായസത്തിൽ തൈര്‌‍ ചേർത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ളനാളികേരം ഉടക്കുക.


    ദേവി ക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകൻറെ നടക്കലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകൻറെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിൻ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകൻറെ തൃപ്പടികളിൽ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകൻ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാർത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.

    തവിടാട്ട് മുത്തി

    ചാമുണ്ഡി രൂപത്തിലുള്ള മൂർത്തിയാണിത്. മേൽക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടക്കൽ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേർന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും അനുഭവപ്പെടുന്ന ശ്വാസ സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.
    ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃകൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങൾ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പത്മശാലീയർക്കാണ്.

    വസൂരിമാല    വസൂരിമാലയുടെ ക്ഷേത്രം
    പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. വടക്കോട്ടാൺ ദർശനം. ഇതിൻ മേൽക്കൂരയില്ല. വിഗ്രഹത്തിൻ 4 അടിയോളം ഉയരമുണ്ട്. മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപപട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തി വരുകയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം വസൂരിമാല. പത്മദളം സ്ത്രീലിംഗത്തിൻറെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങൾ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക.

    സപ്തമാതൃക്കൾ

    ശിവൻറെ ശ്രീകോവിലിൻറെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭഗവതിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും.
    സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവി വിഗ്രഹം നിർമിച്ച അതേ വരിക്കപ്ലാവിൻറെ കമ്പുകൾ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.

    കുരുംബക്കാവ്

    ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. താലപ്പൊലിയോടനുബന്ധിച്ചുള്ള രാപകൽ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച് എത്തിച്ചേരുന്ന കുടുംബി സമുദായക്കാർ ദേവിക്ഷേത്രത്തിൽ നട തള്ളാനുള്ള ചെമ്മരിയാടുകളെയും പഴക്കുലയും വാദ്യഘോഷങ്ങളോടെ ആനയിക്കുന്നതും ശ്രീകുരുംബക്കാവിൽ നിന്നുമാണ്. പരിസരവാസികളുടേയും ഭക്തജനങ്ങളുടേയും പരിശ്രമഫലമായി നിത്യേന ഉള്ള വിളക്കുവയ്പ്പ് മുടങ്ങാതെ നടന്നുപോരുന്നു.

    പൂജകൾ

    ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.

    വഴിപാടുകൾ

    • എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകൾ ഉണ്ട്. ബുദ്ധമതത്തിന്റെ മറ്റൊരു സംഭാവനയായാണ്‌ കതിന വെടികളെ കാണുന്നത്.
    • ഗുരുതിയാണ്‌ മറ്റൊരു വഴിപാട്. ശത്രുദോഷത്തിനു പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വർദ്ധിക്കാതിരിക്കാനാണ് ഗുരുതി നടത്തിയിരുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക- ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കം കുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല.
    • വസൂരിമാലയ്ക്ക് മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാൻ ഉപയോഗിക്കാറുണ്ട്.
    • ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്‌. 101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതിൽ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.
    • തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയർക്കാണ്. ശ്വാസം സംബന്ധിക്കുന്ന രോഗങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.
    • ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മർദ്ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളിൽ ഉൾപ്പെടും.
    •  
    • വിശേഷദിവസങ്ങള്‍  
    • മീന ഭരണി

     ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്. ദ്രാവിഡദേവിയെ കണ്ടാരാധിക്കാൻ വേണ്ടിയുള്ള ഒരു കൂട്ടം ജനങ്ങളുടെ കൂടിച്ചേരൽ ആണ് ഈ ഉത്സവം. ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്‌. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. 
     ദേവിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്ന ധാരാളം ചടങ്ങുകൾ മീനഭരണിക്ക്‌ കാണാൻ കഴിയും. കാവുതീണ്ടല്, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കാവേലൻറെ വരവ്‌ എന്നിവ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ്‌ പറയുന്നത്. 
     തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളിൽ) അശ്വതീകാവുതീണ്ടലാണ്‌ എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതൽ മീനമാസത്തിലെ അശ്വതിനാൾ വരെയുള്ള ദിവസങ്ങളാൺ ആഘോഷങ്ങൾ മുഴുവനും. ഇക്കാലയളവിൽ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൂരവും കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങൾ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാർ എന്നാണ്‌ വിളിക്കുക.
     കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആശാരിയും തട്ടാനും ചേർന്ന് നടത്തുന്ന ഒന്നുണ്ട്. നല്ലവനായ വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന തട്ടാനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ അശുദ്ധിതീർത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.
     മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക. വയനാട്, കണ്ണൂർ, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിൽ നിന്ന് സംഘമായി കാൽനടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവർ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവർക്കും കൊടുങ്ങലൂർ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളിൽ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തർപ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ്‌ വില്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂർവ്വം ക്ഷേത്രോത്സവങ്ങളാണ്‌ ഇത്.

     കോഴിക്കല്ല് മൂടൽ

     മീനഭരണിക്ക് പത്തു്‌ ദിവസം മുൻപാണ്‌ കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഭഗവതിയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. കൂടാതെ ജന്തുഹിംസ പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ ഇപ്പോൾ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ.
     മീനമാസത്തിലെ തിരുവോണദിവസം നടത്തപ്പെടുന്ന കോഴിക്കല്ല് മൂടൽ ചടങ്ങിനു ശേഷം, രേവതി നാളിൽ കളമെഴുത്തുപാട്ടുണ്ട്. അതിൻ കടത്തനാട്ടുകാർക്കാൺ അവകാശം.

     കാവുതീണ്ടൽ     കാവു തീണ്ടുന്ന കോമരങ്ങൾ
     ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും, പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദേവിയുടെവിഗ്രഹത്തിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി വിഗ്രഹത്തിൽ തൃച്ചന്ദനപ്പൊടി ചാർത്തുന്നു. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.
     ഇതിനുശേഷം നടതുറക്കുമ്പോൾ ദർശനം നടത്തുന്നത് സർ‌വൈശ്വര്യപ്രധാനിയാണ്‌ എന്ന് ഭക്തർ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ ആരംഭിക്കുകയായി. കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌. അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ്‌ പറയുക.
     കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നൽകുക. പിറ്റേന്ന് മുതൽ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക

     താലപ്പൊലി

     മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്‌‍. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന്‌ സാമ്യമുണ്ട്.ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ്‌ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ്‌ താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ്‌ താലപ്പൊലി. താലപ്പൊലി ആരംഭത്തോടെ സംഘക്കളി ആരംഭിക്കും. ശാസ്താക്കളി, പാനയംകളി, യാത്രാക്കളി എന്നൊക്കെ ഈ അനുഷ്ഠാനത്തിനു പേരുണ്ട്. നൂറ്റൊന്നു ദിവസത്തെ 'കുളി'യും 51 ദിവസത്തെ വ്രതവും നോറ്റ് ചുവന്ന വസ്ത്രങ്ങൾ ധരിച്ച മലയരയന്മാർ ഇരുമുടിക്കെട്ടുകളുമായി വന്നെത്തുന്നു. താലപ്പൊലിക്ക് രണ്ട് ദിവസം മുൻപേ ചൊവ്വര ദേശത്തെ നമ്പൂതിരി മാർ വന്ന സംഘക്കളി നടത്തുന്നു. കുടുംബികൾ ചെമ്മരിയാടുകളെ ദേവിക്കു നടതള്ളും. ഈ പ്രാരംഭച്ചടങ്ങുകൾക്ക് ശേഷം നാലുദിവസത്തെ താലപ്പൊലിയുത്സവം നടക്കുന്നു. 
     ഒന്നാം താലപ്പൊലിയുടെ പൂർണചുമതല ഒന്നു കുറെ ആയിരം യോഗത്തിനാണ്. യോഗക്കാരുടെ കൂട്ടമിരുത്തലും തമ്പുരാൻറെ സാന്നിദ്ധ്യവും പഴയ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മറ്റ് മൂന്ന് ദിവസത്തെ താലപ്പൊലി നടത്തുന്നത് കൊച്ചിൻ ദേവസ്വം ബോർഡാണ്. എന്നാൽ പണ്ട് രണ്ടാം ഉത്സവം അയിരൂർ അയ്യായിരം നായർ കരയോഗവും, മൂന്നാം ദിവസത്തെ കൊച്ചികോവിലകവും നാലാം‍ ദിവസത്തെ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരും നടത്തിവന്നിരുന്നു. രണ്ടാം താലപ്പൊലി നടത്തിയിരുന്ന അയ്യൂരായിരം എന്ന യോഗക്കാർ കൊല്ലവർഷം 1075 നോടടുപ്പിച്ച് നാമാവശേഷമായിത്തീർന്നു. അതിനുശേഷം ദേവസ്വമാണ്‌ നേരിട്ട് നടത്തുന്നത്. അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു. അഞ്ചാം താലപ്പൊലി ചോവന്മാരും ആറാം താലപ്പൊലി അരയന്മാരും ഏഴ് കണകന്മാരും എട്ടാമത്തേത് ചെറുമരുമാണ്‌നടത്തിയിരുന്നത്. പിൽക്കാലത്ത് അത് നാല് ദിവസമായി ചുരുങ്ങി. 
     പകൽ ശീവേലിയും രാത്രി എഴുന്നള്ളിപ്പുമാണ്‌ താലപ്പൊലിയുടെ ചടങ്ങുകൾ. ഒരോ ദിവസവും അതാത് നടത്തിപ്പുകാർ സ്ത്രീകൾ താലത്തിൽ കൊണ്ടുവരുന്ന ധനധാന്യങ്ങൾ വാദ്യമേള അകമ്പടിയോടെ ദേവിക്കു മുന്നിൽ ചൊരിയുന്നതാണ്‌ പ്രധാന ചടങ്ങ്.

     ചാന്താട്ടം

     മേടമാസത്തിലെ കർക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.

     പ്രത്യേക ആചാരങ്ങൾ

     മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടത്തെ ചില ആചാരങ്ങളും ചടങ്ങുകളും നടത്തുന്നത് ദ്രാവിഡ ഗോത്രത്തിൽ പെട്ടവരാണ്‌.
     • ക്ഷേത്രപാലന്റെ നടയ്ക്കൽ ഉടയ്ക്കുന്ന നാളികേരത്തിന്റെ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാർക്കാണ്‌. അതിന്‌ അവർ കൊല്ലം തോറും കർക്കടമാസം സംക്രാന്തിക്ക് ക്ഷേത്രപരിസരം മുഴുവനും ചെത്തി വൃത്തിയാക്കണം. 
     • വസൂരിമാലക്ക് മഞ്ഞപ്പൊടി ആടിക്കുവാനുള്ള അവകാശം പ്ലാപ്പിള്ളി, തേറോടം എന്നീ രണ്ടു വീടുകളിലെ സ്ത്രീകൾക്കാണുള്ളത്. എല്ലാ നടക്കലുമുള്ള ദീപസ്തംഭങ്ങൾ തെളിയിക്കലും പ്രസാദങ്ങൾ കൊടുക്കലും വടക്കേ നടയിലുള്ള ആൽ‌ത്തറകളിൽ പൂരുരുട്ടാതി മുതൽ ഇരുന്നു കന്നിവെളിച്ചപ്പാടന്മാരെ വെടിതെളിയിച്ചു വാളും ചിലമ്പും കൊടുക്കാനുള്ള അധികാര അവകാശങ്ങളും മേൽ പറഞ്ഞ രണ്ടു വീടുകളിലേയും ആണുങ്ങൾക്കുള്ളതാണ്‌.
     • മേല്പ്പറഞ്ഞ രണ്ടുവീട്ടിലേയും സ്ത്രീകളും പുരുഷന്മാരുമാണ്‌ ദേവിയുടെ ക്ഷേത്രത്തിലെ അടിച്ചുതളി, പാത്രം തേപ്പ്, പൂവുകൊടുക്കൽ, മലരുവറക്കൽ, അരിയടിക്കൽ, മഞ്ഞൾ പൊടിക്കൽ എന്നീ ചുമതലകൾ ചെയ്തു പോരുന്നത്. വർഷങ്ങളായി ഇതിനു വീഴ്ചയൊന്നും വരുത്തിയിട്ടില്ല.
     • കേരളത്തിലെ പഴയ ആചാരങ്ങളിൽ ഒന്നായ “കൂട്ടമിരിപ്പ്” (തറക്കൂട്ടം) ഇപ്പോൾ കേരളത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മാത്രമേയുള്ളു. മലയാള മാസം ഒന്നാം തിയതിയാണ് കിഴക്കെനടയിൽ കൂട്ടമിരിപ്പ്. ഇത് പഴയ കാലത്തെ സഭയാണെന്ന് വിശ്വാസം. സങ്കടക്കാരാരുമില്ലെങ്കിലേ കൂട്ടം പിരിയാവൂ എന്നും ക്രമമുണ്ടായിരുന്നത്രെ.
     • ഒ.കെ.യോഗം

      കേരളത്തിൽ പ്രശസ്തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗസഭയാണ് കൊടുങ്ങല്ലൂരിലെ ഒന്നുകുറെ ആയിരം യോഗം. ചേരമാൻ പെരുമാളിൻറെ നേതൃത്വത്തിൽ പെരുമാളും വിശ്വസ്തരായ നായർ സ്നേഹിതന്മാരുംകൂടി ആയിരം പേർ അടങ്ങിയ നായർ സൈന്യമായിരുന്നു ഇത്. പെരുമാളിൻറെ കാലശേഷം ഒഴിവിലേക്ക് മറ്റൊരാളെ നിയമിക്കാത്തതിനെ തുടർന്ന് 999 പേർ മാത്രമായതിനാലാണ് ഒന്നുകുറച്ച് ആയിരം യോഗം എന്ന പേർ ഉണ്ടായത്. കാലക്രമേണ ഇത് ലോപിച്ച് "ഒന്നുകുറെ ആയിരം യോഗം" എന്നും ഇന്ന് "ഒ.കെ.യോഗം" എന്നും അറിയപെടുന്നു.
      പെരുമാൾ ഭരണത്തിനുശേഷം കൊടുങ്ങല്ലൂർ രാജകുടുംബം നിലവിൽ വന്നതോടെ ഒ.കെ.യോഗവും കൊടുങ്ങല്ലൂർ രാജാക്കന്മാരും ഒത്തുചേർന്ന് ക്ഷേത്രകാര്യങ്ങൾ ആലോചിച്ചിരുന്നു എന്നും അതിൻറെ തുടർച്ചയായി എല്ലാ മലയാളമാസം ഒന്നാം തിയതി രാവിലെ പന്തീരടിപൂജയ്ക്കു ശേഷം ക്ഷേത്രത്തിൻറെ കിഴക്കേനടയിൽ പ്രദക്ഷിണവഴിയിൽ "നിഴലിരിക്കൽ" എന്ന ചടങ്ങ് നടത്തിവരുന്നതായി പറയപ്പെടുന്നു. ക്ഷേത്രകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി കൂട്ടം ഇരിക്കുന്നതിനെയാണ് നിഴലിരിക്കൽ എന്നു പറഞ്ഞുവരുന്നത്. യോഗത്തിലെ കുറഞ്ഞപക്ഷം 32 ആളുകൾ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്.
      ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ ഒ.കെ.യോഗം നേരിട്ടാണ് നടത്തിവരുന്നത്. താലപ്പൊലി മഹോത്സവത്തിൻറെ തുടക്കം കുറിച്ചുകൊണ്ടുള്ള 1001 കതിനാവെടിയും ഒന്നാം ദിവസത്തെ താലപ്പൊലി മഹോത്സവവും ഇന്നും മുടക്കം വരാതെ ഒ.കെ.യോഗമാണ് നടത്തിവരുന്നത്. വിവിധ സേവനപ്രവർത്തനങ്ങൾക്കുവേണ്ടിയും മറ്റും സഹായധനമായിട്ടും വർഷംതോറും നല്ലൊരു സംഖ്യ യോഗം ചെലവാക്കിവരുന്നുണ്ട്.

      എത്തിച്ചേരുവാനുള്ള വഴി

      • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഇരിഞ്ഞാലക്കുട - 23 കിലോമീറ്റർ അകലെ.
      • ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - തൃശ്ശൂർ - 35 കിലോമീറ്റർ അകലെ.
      • ഏറ്റവും അടുത്തുള്ള പട്ടണം - കൊടുങ്ങല്ലൂർ
      • ഏറ്റവും അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 30 കിലോമീറ്റർ അകലെ.
      • കൊല്ലം-കൊടുങ്ങല്ലൂർ ജലപാതക്കരികിലാണ് ഈ ക്ഷേത്രം.


     പാമ്പുമേക്കാട്ടുമന

     കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരംതാലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.

     പടിപ്പുരമാളിക

     ഐതിഹ്യം


     മേക്കാട്ട്മന കവാടം
     മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്തനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അരുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.
     മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.

     ചരിത്രം

     കേരളത്തിലെ കാട്ടിലും നാട്ടിലും അഞ്ചു തലയുള്ള സർപ്പവിഗ്രഹത്തെ പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നത് ജൈന മതക്കാരാണ്. വിഷ്ണുവിൻറെ അനന്തശയനവും ശിവൻറെ നാഗാഭരണങ്ങളും ജൈനരുടെ ഈ രീതിയിൽ നിന്ന് കടം കൊണ്ടതാണ്. ദ്രാവിഡർ നാഗാരാധന നടത്തിയിരുന്നുവെങ്കിലും വിഗ്രഹങ്ങളെ ഉപയോഗിഛ്ൿ കേരളത്തിൽ വൻ തോതിൽ നാഗാരാധനക്ക് വഴിയൊരുക്കിയത് ജൈനരായിരുന്നു. നാഗർ‍കോവിലിലിലെ നാഗരാജക്ഷേത്രം ഇന്ന് ഹിന്ദുക്കളുടേതാണെങ്കിലും ആദിയിൽ അത് ജൈനക്ഷേത്രമായിരുന്നു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ അനന്തപുരിക്ഷേത്രവും ജൈനക്ഷേത്രമാണെന്നാണ് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. മധുരക്കടുത്ത നാഗമല ജൈനകേന്ദ്രമായിരുന്നു.

     പ്രതിഷ്ഠകൾ     നാഗരാജാവ്
     മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുദ്ദുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മണ് തറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു. വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.

     വിശേഷദിവസങ്ങൾ

     കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി,കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം സർപ്പങ്ങൾക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്നു, കന്നിമാസത്തിലെ ആയില്യം,മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെ ദിവസങ്ങൾ, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേയ്ക്കട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ.

     വിശ്വാസങ്ങൾ     നാഗയക്ഷി
     മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.

     ഇരുളിലാണ്ട ആചാരങ്ങൾ

     ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദേശിക്കുകയുമാണു ചെയ്തിരുന്നത്. ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.
     അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്ന അറിയില്ല.
     ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.

     ഭരണ നിർവ്വഹണം     കാവിലെ ഒരു പ്രതിഷ്ഠ
     ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവർ. പ്രായപൂർത്തിയായവർക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവൽക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വർഷം വീതം ഭരണം നൽകുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.
     മേടമാസത്തിൽ ചൊവ്വ, വെള്ളി, ഞായർ എന്നീ കൊടിയാഴ്ചയിലൊന്നിൽ മുടിയേറ്റ് നടത്തുന്നു. മേടമാസത്തിൽ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണു. കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേക്കാട്ടുമനക്കാർക്കും അധികാരമുണ്ട്. മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ സർപ്പബലി നടത്തിവരുന്നു. മണ്ഡലകാലത്ത് ചുരുക്കും മൂന്ന് ദിവസമെങ്കിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സർപ്പകാവുകളിലെ പുള്ളുവൻപാട്ട് ഇവിടെ പതിവില്ല. സർപ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സർപ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.

     ആവാഹനകർമ്മം     തെക്കേ കാവിന്റെ ഒരു ദൃശ്യം
     സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂർവ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിന്റെ വലിപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും

     മറ്റ് നാഗാരാധന കേന്ദ്രങ്ങളുമായുള്ള ബന്ധം     കിഴക്കെ കാവ്
     പാമ്പുമേക്കാട്ടിനു പുറമേ സർപ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗർകോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. സർപ്പശ്രേഷ്ടനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.
     ദക്ഷിണേന്ത്യയിൽ പ്രമുഖ സർപ്പക്ഷേത്രമായ നാഗർകോവിലിലെ പ്രധാനതന്ത്രി പാമ്പുമേക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗർകോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവർ എത്തേണ്ടതുണ്ട്.
     പാമ്പുമേക്കാട്ടുകാർക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകൾ ആണ് അവിടെ പൂജാരികൾ എന്നതും മണ്ണാറശാലയും പാമ്പുമേക്കാട്ടും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കുന്നു.


  ആറാട്ടുപുഴ ക്ഷേത്രം

  Aarattupuzha shree dharma sastha temple.JPG

   

  ചരിത്രം

  ഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ആം നൂറ്റാണ്ടിലാണ്‌ ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്. പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു

  പ്രതിഷ്ഠ

  എല്ലാ ദൈവങ്ങളുടെയും ദൈവിക ചേതന ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്.
  ശ്രീരാമന്റെ ഗുരുവായ ഗുരു വസിഷ്ഠന്റെ ദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

  വഴിപാടുകൾ

  തിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവ ദേവൻ പ്രിയപ്പെട്ട വഴിപാടുകളാൺ. ആറാട്ടുപുഴ ശാസ്താവിനു അടയാൺ ഏറ്റവും ഇഷ്ടം. മാസത്തിൽ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും. ദുരിതഹരവും കാര്യസിദ്ധിയുമാൺ ഫലം.

  ആണ്ടുവിശേഷങ്ങൾ

  മീനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ചയും പ്രധാന വിശേഷങ്ങളാൺ. ആണ്ടുവിശേഷങ്ങളിൽ പ്രധാനം പൂരം തന്നെയാൺ.

  ദേവസംഗമം

  പെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരുടെ സംഗമ ഭൂമിയായിരുന്നു ആറാട്ടുപുഴ.ഇന്ന് ദേവമേളയിൽ 23 ദേവിദേവന്മാർ പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴപൂരത്തിൻറെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാൺ ആറാട്ടുപുഴപൂരം എന്നാൺ ഐതിഹ്യം. മുപ്പത്തിമുക്കോടി ദേവകൾക്കുപുറമെ യക്ഷകിന്നര ഗന്ധർവ്വന്മാരും ആറാട്ടുപുഴപൂരത്തിനു എത്തുന്നു എന്നാൺ വിശ്വാസം.

  ക്ഷേത്രഭരണം

  മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാൺ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാൺ ആറാട്ടുപുഴ ക്ഷേത്രം.


  ഊരകം അമ്മത്തിരുവടി ക്ഷേത്രം


  കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.


  Ammathiruvadi Temple.jpg

  ഐതിഹ്യം


  ഐതിഹ്യമനുസരിച്ച് പൂമുള്ളി നമ്പൂതിരി (തിരുവലയന്നൂർ ഭട്ടതിരി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതൽ 1000 വരെ വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടിക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്താ‍യിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു ഊരകം. കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയിൽ പ്രീതയായ കാഞ്ചി കാമാക്ഷി ദേവി നമ്പൂതിരിയുടെ ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതിഹ്യം. വീട്ടിൽ തിരിച്ചെത്തിയ നപൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോൾ ഓലക്കുട നിലത്തുനിന്നും ഉയർത്താൻ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയിൽ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാൽ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും ദേവി സ്വപ്നത്തിൽ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ ക്ഷേത്രംനിർമ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏൽപ്പിച്ചു. അന്നുമുതൽ ഈ ദേവത അമ്മത്തിരുവടി എന്ന് അറിയപ്പെടുന്നു.


  ചരിത്രം


  അടി എന്ന വിശേഷണം കൊണ്ട് ആദിയിൽ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ വി.വി.കെ വാലത്ത്കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികൾ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകൾ അഥവാ പാർ‌വ്വതിയായിത്തീർന്നു.

  സാഹിത്യഗ്രന്ഥങ്ങളിൽ ഈ ഭഗവതി പരാമർശിക്കപ്പെട്ടിട്ടുണ്ട്.

  ഒരുവരുണ്ടേ ഭഗവതിമാർ
  ഒരുവരിലുമഴകിയതോ
  അഴകിയതോ ഞാനറിവേൻ
  ഊരകത്തെ ഭഗവതിപോൽ

  എന്നാണ്‌ മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്.

  വാസ്തുവിദ്യ


  ഊരകത്തമ്മ ക്ഷേത്രം.JPG


  ക്ഷേത്രത്തിൽ രണ്ട് ഗോപുരങ്ങൾ, മതിൽക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവിൽ എന്നിവയുണ്ട്.

  ഉത്സവങ്ങൾ


  ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട്. അമ്മത്തിരുവടിയുടെ ആറാട്ടുപുഴ പൂരത്തിനുള്ള പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. ആ‍റാട്ടുപുഴ പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. ആറാട്ടുപുഴ പൂരം കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ.

   


  പെരുവനം മഹാദേവ ക്ഷേത്രം

  കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പുരാതന ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം. തെക്ക് ദുർഗ്ഗക്ഷേത്രം, പടിഞ്ഞാറ്ഭദ്രകാളി-സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ, വടക്ക് ശാസ്താക്ഷേത്രം, കിഴക്ക് വിഷ്ണുക്ഷേത്രം എന്നിവയാൽ ചുറ്റപ്പട്ട് നിൽക്കുന്ന ക്ഷേത്രമാണ് പെരുവനം മഹാദേവക്ഷേത്രം. ഇവിടത്തെ പൂരം ക്രി.വ. 583-നു ആണ് ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡും കൊച്ചി ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്

  ഐതിഹ്യം


  താഴിക കുടം--പെരുവനം ക്ഷേത്രം.JPG

  പരശുരാമന്റെ ഐതിഹ്യവുമായി ഈ ക്ഷേത്രത്തിന് ബന്ധം കാണുന്നു. പരശുരാമൻ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമം ആയിരുന്നു പെരുവനം എന്നാണ് വിശ്വാസം.  വേദത്തിന്റെയും സംസ്കാരത്തിന്റെയും കേദാരമായ ഈ ക്ഷേത്രം യതിവര്യനായ പുരു മഹർഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരു മഹർഷിയുടെ തപസ്സുകൊണ്ടു ധന്യമായ വനം പുരുവനം എന്നും കാലക്രമേണ പെരുവനം എന്ന പേരിലും പ്രസിദ്ധമായിത്തീർന്നത്രേ. പെരുമാൻ കുടികൊണ്ട സ്ഥലം പെരുമനം എന്ന് മറ്റൊരു വ്യാഖ്യാനമുണ്ടു. കേരളത്തിലേക്ക് വരാൻ സന്നദ്ധരായ ബ്രാഹ്മണർ അവരുടെ ആവാസകേന്ദ്രത്തിലെ ശിവസാന്നിദ്ധ്യം അഭ്യർത്ഥിച്ചു. ശിവൻ പാർവതിസമേതനായി പെരുവനത്തു സന്നിഹിതനായതിന്റെ കാരണം അതാണത്രെ.
  പെരുവനം മഹാദേവ ക്ഷേത്രം


  പ്രതിഷ്ഠ


  ചുറ്റംബലം-പെരുവനം ക്ഷേത്രം.JPG


  പത്ത് ഏക്കറിൽ കുറയാത്ത വിസ്തീർണമുള്ള മതിൽക്കകം മതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. കിഴക്കുദിശ ഒഴിച്ച് മൂന്ന് ദിക്കിലും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് ഗോപുരത്തറ മാത്രമേ കാണുന്നുള്ളു. അഗ്നിക്കിരയായതെന്ന് പറയപ്പെടുന്നു. പെരുവനത്തെ ഉപാസനാമൂർത്തി ഇരട്ടയപ്പനാണ്. ശിവന്റെ ദ്വൈത ഭാവമാണിവിടെ കാണാൻ കഴിയുന്നത്..പീഠത്തിൽ വലിയ ശിവലിംഗം, അടുത്തത് ചെറിയത് മറ്റൊന്നും. ഇരട്ടയപ്പ സങ്കല്പം ഈ രണ്ട് പ്രതിഷ്ഠകളേയും കണക്കിലെടുത്താൺ. ശിവലിംഗത്തിൻ ആറടിയോളം ഉയരമുണ്ട്. മാടത്തിലപ്പൻ, ദക്ഷിണാമൂർത്തി, ശ്രീപാർവതി, പുരുമഹർഷി, ഗണപതി, രക്തേശ്വരി, അയ്യപ്പൻ എന്നീ പ്രതിഷ്ഠകളും ഉണ്ടിവിടെ.

  PeruvanamTemple001.JPG


  • മാടത്തിലപ്പൻ

  ശ്രീകോവിലിൻറെ തെക്കുഭാഗത്ത് നൂറോളം അടി ഉയരത്തിൽ മാടത്തിലപ്പൻറെ ശ്രീകോവിൽ മൂന്നുനിലയിലായി കാണാം. നിലത്തുനിന്നും 30 അടി ഉയരത്തിലാണ് പ്രതിഷ്ഠ. അതിനു മുകളിൽ ഉള്ള മൂന്ന് നിലകളിൽ ആദ്യത്തെ രണ്ടുനില ചതുരം. മൂന്നാമത്തെ നില അഷ്ടകോണമാണ്. മൂന്നാമത്തെ നില ചെമ്പ് മേഞ്ഞതാണ്‌‍. ലിംഗ പ്രതിഷ്ഠയാണ്. ലിംഗത്തിൻ പീഠമുൾപ്പെടെ ഏഴടിയോളം പൊക്കമുണ്ട്. നല്ല വണ്ണവുമുണ്ട്. മഹാലിംഗമാണ്. ആനയെ ഉപയോഗിച്ചാണ് ലിംഗം ഉറപ്പിച്ചതത്രെ. മുകളിലത്തെ നിലയുടെ മൂന്ന് വശങ്ങളിലുള്ള ഭിത്തികളിൽ വിഷ്ണുവിൻറെയും ശിവൻറെയും ബ്രഹ്മാവിൻറെയും പ്രതിമാശില്പങ്ങൾ ഉണ്ട്. സാമുതിരി തൃക്കണാമതിലകം ക്ഷേത്രത്തിൻറെ മാതൃകയിൽ നിർമ്മിച്ചതാണ് മാടത്തിലപ്പൻ ക്ഷേത്രം എന്നാണ് പഴമ.

  ക്ഷേത്രത്തിൽ നിരവധി ശില്പങ്ങളും പുരാണചിത്രങ്ങളും ഉണ്ട്. അവയ്ക്ക് പുരാവസ്തുവകുപ്പിൻറെ സം‌രക്ഷണം കിട്ടുന്നുണ്ട്. മേടമാസം പുണർതം നാൾ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

  പൂജകൾ, ആചാരങ്ങൾ


  പ്രധാന ബലിക്കല്ല്-പെരുവനം ക്ഷേത്രം.JPG


  ഇവിടെ തൊഴുന്നതിന് ഒരു പ്രത്യേക ചിട്ടയുണ്ടു. പെരുവനം ക്ഷേത്രത്തിൽ ഉഷപൂജയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. പന്തീരടിപൂജയ്ക്ക് ഇരട്ടയപ്പന് ധാര, മാടത്തിലപ്പന് പൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ക്രമത്തിലാണ് പൂജാവിധി. മീനമാസം പൂയം നാൾ പെരുവനം പൂരം ആഘോഷിക്കുന്നു. പെരുവനത്തംബലം വളരെ സ്വത്തുള്ള ക്ഷേത്രമാണ്. ഈ ക്ഷേത്രം വക സ്വത്തിന്റെ ആദായത്തിൽ ദേവന്റെ നിത്യനിദാന അടിയന്തരങ്ങൾക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കി മുഴുവനും ഗ്രാമജനങ്ങളുടെ യോഗക്ഷേമത്തിനായി ഉപയോഗിക്കണമെന്നായിരുന്ന് ഗ്രാമനിശ്ചയം. ഉച്ചപൂജയുടെ ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡുമാണ്‌.  ഗുരു മാണി മാധവ ചാക്യാർചാക്യാർ കൂത്ത് അവതരിപ്പിക്കുന്നു

  അംഗുലീയാങ്കം , രാമായണം പ്രബന്ധകൂത്ത് (ചാക്യാർ കൂത്ത്) തുടങ്ങിയ കൂത്തു-കൂടിയാട്ടങ്ങൾ ഇവിടെ കാലാകാലമായി "അടിയന്തരമായി" നടത്തിവരാറുണ്ട്. മാണി ചാക്യാർ കുടുംബക്കാർക്കാണിവിടെ ഇവ അവതരിപ്പിക്കുവാനുള്ള അവകാശം. കൂത്തു-കൂടിയാട്ട കുലപതി നാട്യാചാര്യൻ മാണി മാധവ ചാക്യാർ വളരെക്കാലം ഈ കലാരൂപങ്ങൾ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.
      വിശേഷദിവസങ്ങൾ


  മേടമാസം പുണർതം നാളാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. ഈ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷപൂർവം നടന്നുവരുന്നു. ആറാട്ടുപുഴപൂരത്തോടനുബന്ധിച്ച് നടക്കുന്ന പെരുവനത്തെ പൂരം പ്രസിദ്ധമാണെങ്കിലും അത് യഥാർഥത്തിൽ പെരുവനത്തപ്പൻറെ ഉത്സവമല്ല. ഭഗവാനെ കണ്ട് വണങ്ങിപ്പോകാൻ പെരുവനം ഗ്രാമത്തിലെ ദേവിദേവന്മാർ എത്തുന്ന ചടങ്ങുമാത്രമാണ്‌‍. എന്നാൽ പണ്ട് ക്ഷേത്രത്തിൽ 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അന്ന് 108 ദേവിദേവന്മാർ പങ്കെടുത്തതായും പറയുന്നു  തിരുവഞ്ചിക്കുളം ശിവക്ഷേത്രം

  തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ തിരുവഞ്ചികുളം ശിവക്ഷേത്രം . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ ശിവൻ‍ സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ ഇരുപത്തഞ്ചിലധികം ഉപദേവന്മാരുടേയും ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

  ThiruvanchikulamTemple.JPG


   

  ചരിത്രം

  ചേരമാൻ പെരുമാളുടെ കാലത്താണ് ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. പെരുമാളും സുന്ദരമൂർത്തി നായനാരും ക്ഷേത്രത്തിൽ വച്ച് സ്വർഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം.
  കുലശേഖര പെരുമാളിനു ശേഷം ക്ഷേത്രഭരണം പെരുമ്പടപ്പ് രാജവംശത്തിൻറേതായിരുന്നു. പിന്നീട് സാമൂതിരിയുടെ ആക്രമണം മൂലം പെരുമ്പടപ്പ് സ്വരൂപത്തിനു പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അപ്പോൾ തലസ്ഥാനം വഞ്ചിയിലേക്ക് മാറ്റി. കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രമെന്ന പദവി തിരുവഞ്ചികുളത്തിന്‌ ലഭിച്ചു.
  ഈ ക്ഷേത്രം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിനാൾ ഡച്ചുകാർ ആക്രമിച്ചിട്ടുണ്ട്. ബിംബം തച്ചുടച്ച് സ്വത്തുക്കളും കൊള്ളയടിച്ചു. ടിപ്പുവിന്റെ പടയോട്ട കാലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എ.ഡി.1801-ല് പുതുക്കി പണിത് പുന:പ്രതിഷ്ഠ നടത്തി. ചിദംബര ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹം കൊണ്ട് വന്ന് പ്രതിഷ്ഠിച്ചത്. ഇപ്പോൾ തിരുവഞ്ചികുളം ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ്.

  ക്ഷേത്രത്തിന്റെ പ്രാധാന്യം  കൊന്നക്കൽ തേവർ
  കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം. 28 ഉപദേവതകൾ. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാൽ ശിവനേയും പാർവ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയിൽ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദർശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നിൽ ദേവദാസികൾ നൃത്തം ചെയ്തിരുന്നു.
  ചേരമാൻ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാൻ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകൾ സുന്ദരമൂർത്തി നായനാരുടേതും ചേരമാൻ പെരുമാൾ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവർ ചിത്രങ്ങൾ, ദാരു ശില്പങ്ങൾ, ശിലാ പ്രതിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങൾ തറച്ചുവരിൽ കാണാം

  പ്രതിഷ്ഠ

  ക്ഷേത്രത്തിലെ പ്രധാന മൂർത്തി ശിവനാണ്‌‍. സദാശിവഭാവമാണെന്ന് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്‌.
  • ഉപദേവന്മാർ: ഗണപതി, ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ, ഭൃംഗീരടി, സന്ധ്യവേലയ്ക്കൽ ശിവൻ, പള്ളിയറ ശിവൻ, ശക്തി പഞ്ചാക്ഷരി, ഭഗവതി,പാർവ്വതി, പരമേശ്വരൻ, പ്രദോഷ നൃത്തം, സപ്തമാതൃക്കൾ, ഋഷഭം, ചണ്ഡികേശൻ, ഉണ്ണിതേവർ, അയ്യപ്പൻ, ഹനുമാൻ, നാഗരാജാവ്, പശുപതി, നടയ്ക്കൽ ശിവൻ,സുബ്രഹ്മണ്യൻ, ദുർഗ്ഗാഭഗവതി, ഗംഗാഭഗവതി, കൊന്നയ്ക്കൽ ശിവൻ, കൊട്ടാരത്തിൽ തേവർ, നാഗയക്ഷി, ദക്ഷിണാമൂർത്തി, ആൽത്തറ ഗോപുടാൻ സ്വാമി തുടങ്ങിയവരാണ്‌. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഇത്രയും ഉപദേവതമാരില്ല.
  • വഴിപാടുകൾ

   ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്‌‍. ഇവിടെ അഞ്ചു പൂജകൾ നടത്തപ്പെടുന്നുണ്ട്. ക്ഷേത്രോത്സവം കുംഭമാസത്തിൽ നടത്തപ്പെടുന്നു. കറുത്ത വാവ് ആറാട്ട്. ഉത്സവം എട്ട് ദിവസം ഗംഭീരമായി ആഘോഷിക്കുന്നു. ശിവരാത്രി ഇതിനിടയിലായതിനാൽ അന്ന് കൂടുതൽ വിശേഷം.
   ദമ്പതി പൂജ ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ്‌ .വിവാഹിതരാകാത്ത പെൺകുട്ടികൾക്ക് ഈ ക്ഷേത്രത്തിലെ രാത്രി ശീവേലിക്ക് ശേഷം നടത്തുന്ന പളളിയറ തൊഴുന്നത് വളരെ വിശേഷമാണ്‌.  മമ്മിയൂർ മഹാദേവക്ഷേത്രം

  തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം. പഴയകേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണ്. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽപ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'മമ്മിയൂരപ്പന്റേയും' സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം ഗുരുവായൂർ ക്ഷേത്രത്തിനുഅടുത്തായി വടക്കുപടിഞ്ഞാറ്‌ ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഗുരുവായൂരിൽ പോകുന്ന എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം.


  മമ്മിയൂർ മഹാദേവക്ഷേത്രം
  ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ . ശിവൻറെ ശ്രീകോവിലിൻറെ പിന്നിൽ പാർവതി സാന്നിധ്യമരുളുന്നു. കൂടാതെ വിഷ്ണുവും ക്ഷേത്രത്തിൽ പ്രധാനമാണ്. ശിവനും വിഷ്ണുവും കിഴക്കോട്ട് ദർശനമായാണ്. സ്വയംഭൂവാണ് ശിവലിംഗം. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണ്. അതൊഴിവാക്കാനാണത്രേ സമീപത്തുതന്നെ വിഷ്ണുപ്രതിഷ്ഠയും നടത്തിയത്. പ്രധാന മൂർത്തി ഗൃഹസ്ഥാശ്രമിയാണെന്നാണ് വിശ്വാസം. വാമാംഗത്തിൽ പാർവതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലുള്ള പ്രതിഷ്ഠയായതു കൊണ്ടാണിത്.

  ഉപദേവതകൾ

  ക്ഷേത്രത്തിലെ ഉപദേവതകൾ- ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ്.

  വിശേഷങ്ങൾ

  ക്ഷേത്രത്തിൽ മൂന്ന്‌ പൂജയുണ്ട്‌. പുഴക്കര ചേന്നാസ്സ് നമ്പൂതിരിയാണ്‌ ഈ ക്ഷേത്രത്തിലെയും തന്ത്രി. ശിവരാത്രിയാണ് മുഖ്യ ആഘോഷം. വിഷ്ണുവിന് അഷ്ടമിരോഹിണി വിശേഷാൽ പൂജയും ആഘോഷങ്ങളും ഉണ്ട്‌. ക്ഷേത്രം മുമ്പ്‌ 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവർ അന്യം വന്നപ്പോൾ സാമൂതിരിയുടേതായിത്തീർന്നു എന്നും പറയുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നത്‌.


  ഐതിഹ്യങ്ങൾ


  പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ ശിവൻ ആരാധിച്ചിരുന്നു എന്നാണ് ഐതിഹ്യം.ബ്രഹ്മാവിന് ശിവൻ ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സിൽ സം‌പ്രീതനായ ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും നാലുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു നാലുജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ നാലുജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.

  സത്യയുഗത്തിലെ ഒന്നാം ജന്മത്തിൽ മഹാവിഷ്ണു സുതപന്റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗർഭൻ ആയി ജനിച്ചു. പ്രശ്നിയുടെ ഗർഭത്തിൽ പിറന്നവനെന്നാണ് ആ പേരിന്റെ അർത്ഥം തന്നെ. പ്രശ്നിഗർഭൻ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.

  ത്രേതായുഗത്തിൽ സുതപനും പത്നി പ്രശ്നിയും യഥാക്രമം കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തിൽ അവരുടെ മകനായ വാമന'നായി ജനിച്ചു. വാമനൻ മഹാബലിയുടെ ഗർവ്വ് ഒഴിവാക്കി പാദംകൊണ്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് പാതാളത്തിലെത്തിച്ചു.

  ത്രേതായുഗത്തിൽത്തന്നെ സുതപനും പ്രശ്നിയും യഥാക്രമം ദശരഥനും കൗസല്യയുമായി ജനിച്ചു. മഹാവിഷ്ണു മൂന്നാമത്തെ ജന്മത്തിൽ അവരുടെ മകനായ ശ്രീരാമനായി ജനിച്ചു. ശ്രീരാമൻ മനുഷ്യനായി ജീവിച്ചുകാണിച്ചു.

  ദ്വാപരയുഗത്തിൽ സുതപനും പ്രശ്നിയും യഥാക്രമം വസുദേവരും ദേവകിയുമായി ജനിച്ചു. മഹാവിഷ്ണു നാലാമത്തെ ജന്മത്തിൽ അവരുടെ മകനായ ശ്രീകൃഷ്ണനായി ജനിച്ചു. ശ്രീകൃഷ്ണൻ ഉപദേശങ്ങൾ ചെയ്തുപോന്നു.

  ധൗമ്യനാണ് ഇവർക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നൽകിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായു ദേവന്റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതിൽ നിന്നാണ് ഗുരുവായൂർ എന്ന സ്ഥലപ്പേര് ഉണ്ടായത്. ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു എന്നുമാണ് ഐതിഹ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.

  ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം  ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂർപട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽമഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. നിൽക്കുന്ന രൂപത്തിൽ കാണപ്പെടുന്ന ഭഗവാൻ 4 കൈകളിൽ പാഞ്ചജന്യം (ശംഖ്‌),സുദർശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്നു. മാറിൽ ശ്രീവത്സം എന്ന അടയാളവും, കൗസ്തുഭംതുടങ്ങിയ ആഭരണങ്ങളും, മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പൻ വാഴുന്നത്. റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.

  പേരിനു പിന്നിൽ

  കുരുവൈയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം.14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാൺ പരാമർശിച്ചിരിക്കുന്നത്. ഗുരുവും വായുവും ചേർന്ന ഗുരുവായൂരാക്കിയതും അതിനെ ക്ഷേത്രവുമായി ബന്ധിച്ച് വളർത്തിയെടുത്തതും ആധുനികകാലത്താണ്‌. എങ്കിലും ഐതിഹ്യമായി പ്രചരിക്കുന്ന അത്തരം കഥകൾക്കാണ്‌ കൂടുതൽ ശ്രോതാക്കൾ. കുരവക്കൂത്ത് നടന്നിരുന്ന സ്ഥലമായതിനാലാവാം കുരവയൂർ എന്ന പേരു വന്നതെന്ന് വി.വി.കെ വാലത്ത് അനുമാനിക്കുന്നു


  ഐതിഹ്യം


  ക്ഷേത്രത്തിൽ ഇന്നു കാണപ്പെടുന്ന വിഗ്രഹം ചതുർബാഹുവും ശംഖചക്രഗദാപത്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ്. സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഗ്രഹത്തിന് ഉദ്ദേശം നാലടിക്കും അഞ്ചടിക്കുമിടയിൽ ഉയരം വരും. പീഠം കൂടി കണക്കിലെടുത്താൽ ആറടിയാകും. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്റെ ദർശനം കിഴക്കോട്ടാണ്. പാതാളാഞ്ജനശിലയിൽ തീർത്ത ഈ വിഗ്രഹം ആദ്യം ശിവന്റെയൊപ്പമായിരുന്നു. പിന്നീട് ബ്രഹ്മാവും ഇത് സ്വന്തമാക്കി. ഒടുവിൽ സന്താനസൗഭാഗ്യമില്ലാതെ കഴിഞ്ഞിരുന്ന സുതപസ്സ് എന്ന രാജാവിന് ബ്രഹ്മാവ് ഇത് സമ്മാനിച്ചു. നാലുജന്മങ്ങളിൽ അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു അവതരിച്ചു (പ്രശ്നിഗർഭൻ, വാമനൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ). ഒടുവിൽ ദ്വാരകകടലിൽ മുങ്ങിയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും അദ്ദേഹത്തിന്റെ ശിഷ്യനായ വായുദേവനും ചേർന്ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. അങ്ങനെ സ്ഥലത്തിന് ഗുരുവായൂർ എന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും പേരുകൾ വന്നു.
  ശിവൻ തപസ്സു ചെയ്തെന്നു കരുതുന്ന പൊയ്കയെ രുദ്രതീർത്ഥമെന്ന്‌ വിളിക്കുന്നു (ഇപ്പോഴുള്ള ഗുരുവായൂർ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണിത്‌.) ശ്രീകൃഷ്ണൻ ഉദ്ധവനോട്‌ ദേവഗുരു ബൃഹസ്പതിയെകൊണ്ട്‌ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാൻ ആവശ്യപ്പെടുകയുണ്ടായ മഹാവിഷ്ണു വിഗ്രഹമാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠയെന്ന്‌ വിശ്വാസം. ഗുരുവും വായുഭഗവാനും കൂടി സ്ഥലം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂരെന്നു നാമമുണ്ടായെന്ന്‌ സ്ഥലനാമ പുരാണം.
  പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ മഹാവിഷ്ണു ആരാധിച്ചിരുന്നു എന്നാണ് ഐതീഹ്യം.ബ്രഹ്മാവിന് വിഷ്ണു ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സിൽ സം‌പ്രീതനായ ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും മൂന്നുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു മൂന്നു ജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ മൂന്നു ജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.
  സത്യയുഗത്തിലെ ഒന്നാം ജന്മത്തിൽ മഹാവിഷ്ണു സുതപന്റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗർഭൻ ആയി ജനിച്ചു. പ്രശ്നിഗർഭൻ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.
  ത്രേതായുഗത്തിൽ സുതപനും പത്നി പ്രശ്നിയും കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തിൽ അവരുടെ മകനായ വാമനനായി ജനിച്ചു.
  ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ വസുദേവന്റെയും ദേവകിയുടെയും മകനായി ജനിച്ചു.
  ദൌമ്യനാണ് ഇവർക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നൽകിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായൂദേവന്റെയുംസഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതിൽ നിന്നാണ് ഗുരുവായൂർ എന്ന സ്ഥലപ്പേര് ഉണ്ടായത്. ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു എന്നുമാണ് ഐതീഹ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.

  ചരിത്രം

  ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും മേൽപ്പത്തൂരിന്റെനാ‍രായണീയം ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്."തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു തൃശ്ശൂൽ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂർ ക്ഷേത്രമാണ്.തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം" വില്യം ലോഗൻ മലബാർ മാനുവലിൽഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.

  വൈദേശികാക്രമണം

  നൂറുകണക്കിന് വർഷങ്ങളിൽ ഗുരുവായൂർ മുസ്ലീം - യൂറോപ്യൻ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി. 1716-ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച് വടക്കേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747-ൽ പുനരുദ്ധരിച്ചു. 1755-ൽസാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായിരുന്നു.
  1766-ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെഅഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവുംമൂർത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ൽ സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ 17-നു പുനസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികൾ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.

  തീപിടിത്തം

  1970 നവംബർ 30-നു ക്ഷേത്ര സമുച്ചയത്തിൽ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീ 5 മണിക്കൂറോളം ആളിക്കത്തി. ശ്രീകോവിൽ ഒഴിച്ച് മറ്റെല്ലാം ഈ തീയിൽ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അൽഭുതകരമായി തീയിൽ നിന്ന് രക്ഷപെട്ടു. എന്നാൽ വിഗ്രഹം ഇപ്പോൾ അംഗഭംഗം സംഭവിച്ച നിലയിലാണ്. കിഴക്കോട്ട് ദർശനമായ പ്രതിഷ്ഠയായതിനാൽ രാവിലെ വരുന്നവർക്ക് അവ വ്യക്തമായി കാണാം. ജാതി മത പ്രായ ഭേദമന്യേ എല്ലാ തുറകളിലെ ആളുകളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു.
  ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു.
  അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗണപതി മൂർത്തി, ശാസ്താവിന്റെ മൂർത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂർത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല.

  പുനരുദ്ധാരണം

  കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി. അതിനുശേഷം കേരളസർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറപ്പെടുവിച്ചു. 1977 ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു.
  തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ‍ നിർലോഭമായ സഹകരണം മൂലം Rs. 26, 69,000/- പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. ഇവിടെ ഇരുന്നായിരുന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-നു (വിഷു ദിവസം) ആയിരുന്നു.

  ക്ഷേത്ര വാസ്തുവിദ്യ

  തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.
  ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും രണ്ട് കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും.

  ക്ഷേത്രത്തിലെ നിത്യനിദാനം

  ഗുരുവായൂരിൽ നിത്യേന അഞ്ചുപുജകളും മൂന്നുശീവേലികളുമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ “നിർമാല്യ ദർശനം“ എന്ന് പറയുന്നു.

  • വാകച്ചാർത്ത്
  ബിംബത്തിൽ എണ്ണയഭിഷേകം നടത്തുന്നു. തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ.
  • ഉഷ:പൂജ
  മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ.
  • എതിർത്ത് പൂജ
  ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് “എതിർത്ത് പൂജ” എന്ന് പറയുന്നത്. ബാലഭാസ്കരനഭിമുഖമായി വിരാജിക്കുന്ന ഭഗവത്ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയായതിനാലാണ് ഈ പൂജയ്ക്ക് എതിർത്ത് പൂജ എന്ന പേർ സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് ഗണപതി, പുറത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തു കാവിൽ ഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു.
  • കാലത്തെ ശീവേലി
  തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാൺ ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടകുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.
  • നവകാഭിഷേകം
  ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലുംകൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നു. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്.
  • പന്തീരടി പൂജ
  നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാൺ ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്.
  • ഉച്ചപൂജ
  ഇത് നടയടച്ചുള്ള പൂജയാൺ. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ “കാഴ്ച ശീവേലി” എന്ന് വിശേഷിക്കപ്പെടുന്നു.
  • ദീപാരാധന
  നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു.
  • അത്താഴ പൂജ
  ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. നിവേദ്യം കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കംകുറിക്കും. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാൽ “തൃപ്പുക” എന്ന ചടങ്ങാൺ. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള അഷ്ടഗന്ധ ചൂർണ്ണമാൺ തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൌരഭ്യം നിരഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ എഴുതിയ ഓല വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു.
  അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് “12 ദർശനങ്ങൾ“ എന്നു പറയുന്നു.


  വഴിപാടുകൾ


  പാൽ പായസം, വെണ്ണ, അപ്പം, അട, പഴം, പഞ്ചസാര, ഉദയാസ്തമനപൂജ, ത്രിമധുരം, കളഭാഭിഷേകം എന്നിവയാണ് ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ.ഗണപതിഹോമം, അപ്പം, മോദകം എന്നിവ ഗണപതിക്കും നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ അയ്യപ്പനും അഴൽ, വെടി വഴിപാട്, മഞ്ഞൾ - കുങ്കുമംപ്രസാദം എന്നിവ ഭഗവതിക്കും പ്രധാനവഴിപാടുകളാണ്. 2007ൽ തെറ്റായ ദേവപ്രശ്നവിധി സത്യമാണെന്ന് വിശ്വസിച്ച് പമ്പരവിഡ്ഢിയായിരുന്ന അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അയ്യപ്പനുമുന്നിൽ എള്ളുതിരി നിർത്തി. തുടർന്ന് ഗുരുവായൂരുകാർക്ക് ശനിദശയായി. കള്ളക്കടത്തും കവർച്ചയും കൊലപാതകങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

   വിശേഷദിവസങ്ങള്‍ 

  ഉത്സവം

  ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു. ആനയോട്ടദിവസം രാത്രിയോടെ ഉത്സവത്തിനായി കൊടികയറും. കിഴക്കേ നടപ്പുരയ്ക്കകത്തുതന്നെ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ഉത്സവത്തിന് "മുളയിടൽ" ചടങ്ങ് ഉണ്ട് . നവധാന്യങ്ങൾ വെള്ളി കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു. ഇവ മുളയറയിൽ(വാതിൽമാടം) സൂക്ഷിക്കുന്നു. പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിൽ ആണ്. രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്ക് കൊടിയും കൂറയും സ്ഥാപിക്കുന്നു. എല്ലാ ദിവസവും രാത്രി അമ്പലത്തിന്റെ വടക്കുഭാഗത്ത് ശ്രീഭൂതബലി കഴിഞ്ഞ് ഗുരുവായൂരപ്പൻ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി ഇരിക്കും. എട്ടാം ദിവസം മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ബലി ഇടുന്നു. ആ ദിവസം “എട്ടാം വിളക്ക്“ എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. ഒൻപതാം ദിവസം പള്ളിവേട്ട . അന്ന് ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. നഗരപ്രദക്ഷിണശേഷമാണ് പള്ളിവേട്ട. പിഷാരടി പള്ളിവേട്ട തുടങ്ങാൻ ക്ഷണിക്കുന്നു. ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) 9 പ്രദക്ഷിണം നടത്തുന്നു. 9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റെദിവസം 6 മണിക്ക് ഉണരുന്നു. ഉഷപൂജ, ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. അന്ന് ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. നഗരപ്രദക്ഷിണം രുദ്രതീർഥകുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി കണ്ടിയൂർ പട്ടരുടെ ഓർമ്മ പുതുക്കുന്നു. അതിനുശേഷം ഭഗവതി അമ്പലത്തിലൂടെ പ്രവേശിക്കുകയും ഭക്തജനങ്ങൾ കൊണ്ടുവന്ന ഇളനീരിൽ ആദ്യം ഭഗവാൻ ആറാടുകയും ചെയ്യുന്നു. അതിനുശേഷം രുദ്രതീർഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രി മുങ്ങുന്നു. പിന്നിട് ഭക്തജനങ്ങൾ ആറാടുന്നു. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപൂജ. വർഷത്തിൽ ആറാട്ട് ദിവസം രാവിലെ 11 മണിയോടെയാണ് ഉച്ചപൂജ . അതിനുശേഷം 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.

  ആനയോട്ടം

  ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയോടെ ഒരു കൂട്ടം ആനകൾ തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നു ഗുരുവായൂരിലേക്ക് ഓടി വന്നു എന്ന് ഐതീഹ്യം. അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെ ആണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുകയും ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക.

  ഏകാദശി

  വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത്. കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച്‌ അർജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്. ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ്‌ എത്തുക.
  വലിയ ആഘോഷ പരിപാടികൾ ആണ്‌ ഗുരുവായൂരിൽ ഒരുക്കുന്നത്‌. ഗോതമ്പു ചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ്. നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിര ക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക.രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തിൽ ഭഗവാൻ എഴുന്നള്ളും. ഭഗവാന്റെ സ്വർണ്ണക്കോലം പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂർ കേശവനവകാശപ്പെട്ടതായിരുന്നു. പുലർച്ച യോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം ആരംഭിക്കും. അടുത്ത ദിവസം രാവിലെ വരെ അതുതുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ.

  മണ്ഡല പൂജ/വിശേഷാൽ കളഭാഭിഷേകം

  വൃശ്ചികം ഒന്നിനാണ് മണ്ഡല കാലം ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകം ഗുരുവായൂരപ്പനു നടത്തപെടുന്നു. മൂന്നു നേരം കാഴ്ച ശീവേലി ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മണ്ഡല കാലത്തിന്റെ അവസാന ദിവസം ഗുരുവായൂരപ്പനു കളഭം ആടുന്നു (അഭിഷേകം നടത്തുന്നു) . ഏകാദശി, നാരായണീയ ദിനം, മേല്പത്തൂർ പ്രതിമ സ്ഥപനം ഇവ മണ്ഡല കാലത്തുള്ള വിശേഷദിവസങ്ങൾ .

  അഷ്ടമി രോഹിണി

  ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു. ഭഗവാന്റെ പ്രിയപ്പെട്ട അപ്പം വഴിപാട് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശീട്ടാക്കാറുണ്ട്.

  നാരായണീയദിനം

  മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയം എഴുതി തീർന്ന ദിവസം. ഇതു വ്രുശ്ചികത്തിലെ 28ആം ദിവസം ആഘോഷിക്കുന്നു.

  പൂന്താന ദിനം

  കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനമായി ആഘോഷിക്കുന്നതു.

  കൃഷ്ണഗീതി ദിനം

  തുലാം 30,1161 നു സാമൂതിരി രാജാവായിരുന്ന മാനവേദരാജയാൽ കൃഷ്ണഗീതി രചിക്കപ്പെട്ടു. ഇതിന്റെ ഓർമ്മയ്ക്കായ് ഗുരുവായൂർ ദേവസ്വം ഈ ദിവസം ആഘോഷിക്കുന്നു.

  കുചേലദിനം

  ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച ആഘോഷിക്കപെടുന്നു. ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി ശ്രീ കൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്കായി ഈ ദിനം ആഘോഷിക്കുന്നു. ഈ ദിവസം അനേകായിരം ഭക്തന്മാർ അവിലുമായി ഗുരുവായൂരപ്പനെ ദർശ്ശിക്കാൻ എത്തുന്നു തങ്ങളുടെ ദാരിദ്രനിർമ്മാജനത്തിനായി.

  അക്ഷയതൃതീയ

  വൈശാഖത്തിലെ ആദ്യത്തെ തൃതീയ ദിനം ആഘോഷിക്കപ്പെടുന്നു. ഈ ദിവസം “ബലരാമജയന്തി“ എന്നു അറിയപ്പെടുന്നു. കൂടാതെ ഗുരുവായൂരമ്പലത്തിന്റെ കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും അതി ഗംഭീരമായി ആഘോഷിക്കുന്നു.

  മേട വിഷു

  വിഷുദിനത്തിൽ ഭഗവാനെ കണികാണാൻ ആയിരങ്ങൾ എത്തുന്നു. പുലർച്ചെ 3 മണിക്കാണ് കണികാണൽ ചടങ്ങ്. മേൽശാന്തി ഭഗവാനെ പ്രത്യ്യേകം തയ്യാറാക്കിയ കണി കാണിക്കുന്നു. അതിനുശേഷം ഭക്തജനങ്ങൾ ഭഗവാനെ കണികാണുന്നു.

  ചെമ്പൈ സംഗീതോത്സവം

  സംഗീതസാമ്രാട്ട് ചെമ്പൈവൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാൺ ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാൺ ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.

  വൈശാഖം

  മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ “വൈശാഖ പുണ്യകാലം” ആരംഭിക്കുന്നു. ഈ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. വൈശാഖ കാലം മുഴുവൻ ക്ഷേത്രം ഊട്ട്പുരയിൽ വച്ച് “ഭാഗവത സപ്താഹപാരായണം” നടത്തപ്പെടുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതി (അക്ഷയതൃതീയ) ‘ബലരാമ ജയന്തി’ എന്ന പേരിൽ ആചരിക്കപ്പെടുന്നു.

  പ്രശസ്തരായ ഭക്തന്മാർ


  • മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്
  • ചെമ്പൈ വൈദ്യനാഥ ഭാഗവതർ
  • പൂന്താനം നമ്പൂതിരി

  മേല്പത്തൂർ നാരായണ ഭട്ടതിരി


  പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂർ നാരായണ ഭട്ടതിരി(ജനനം - 1559, മരണം - 1632) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി മാധവന്റെജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ പ്രക്രിയ സർവ്വവം ആണ്. മേല്പത്തൂർ,നാരായണീയത്തിന്റെ കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂർക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.

  മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ ഛായചിത്രം

  ജനനം


  കൊല്ലവർഷം 735 (ക്രിസ്തുവർഷം 1560) മേല്പത്തൂരിന്റെ ജനനവർഷമായി പറയപ്പെടുന്നു. പൊന്നാനി താലൂക്കിൽ എടക്കുളം റെയിൽവേസ്റ്റേഷനടുത്തായി ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂർ ഇല്ലം. തിരുനാവായ ക്ഷേത്രം ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛൻ മാതൃദത്ത ഭട്ടതിരിയായിരുന്നു.ഭാരതപ്പുഴയുടെ തീരത്തുള്ള മേൽപ്പത്തൂർ നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. മാമാങ്കത്തിന്റെ പേരിൽ പ്രശസ്തമായ പുണ്യനഗരമായതിരുനാവായക്ക് അടുത്താണ് മേൽപ്പത്തൂർ. ഭട്ടതിരിയുടെ പിതാവ് മാതൃദത്തൻ പണ്ഠിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരു കേട്ട പയ്യൂരില്ലംആയിരുന്നു. അദ്ദേഹത്തിൻ ദാമോദരൻ എന്നൊരു ചേട്ടനും മാതൃദത്തൻ എന്നൊരു അനുജനും ഉണ്ടായിരുന്നതായി കാണൂന്നു.


  ബാല്യം, ജീവിതം

  ബാല്യത്തിൽ അദ്ദേഹം പിതാവിൽ നിന്ന് മിമാംസാദി വിദ്യ അഭ്യസിച്ചു. പിന്നീട് മാധവനിൽ‍ എന്ന ഗുരുനാഥനിൽനിന്ന് ഋഗ്‌വേദം  ദാമോദരനെന്ന ജ്യേഷ്ഠനിൽ നിന്ന് തർക്കശാസ്ത്രവുംഅച്യുത പിഷാരടിയിൽ നിന്ന് തർക്ക ശാ‍സ്ത്രവും  പഠിച്ചു. എന്നു അദ്ദേഹം തന്നെ പ്രക്രിയാ സർവ്വസ്വം എന്ന തന്റെ കൃതിയിൽ പറയുന്നുണ്ട്.. പിന്നീട് ദാമോദരൻ എന്ന ജ്യേഷ്ഠനുമായി പിണങ്ങിയോ എന്നു സംശയിക്കതക്കതാണ് നാരായണീയത്തിലെ പ്രസ്താവം (ഭ്രാതാ മേ വന്ധ്യശീലൊ ഭജതികിൽ വിഷ്ണുമിത്ഥം ...)  16-ആം വയസ്സിൽ അദ്ദേഹം ഒരു പണ്ഠിതനായി. നാരായണ ഭട്ടതിരി സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാതെ തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ അനന്തിരവളെ പത്നിയായി സ്വീകരിച്ചത്. അദ്ദേഹം "മൂസ്സ്' മുത്തമകൻ അല്ലാത്തതിനാലാണെന്നില്ല. എന്നാൽ മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി എന്ന ഉള്ളൂരിന്റെ പ്രസ്താവന  പുനരാലോചിക്കപ്പെടേണ്ടതാണ്  അച്ചുതപിഷാരടിയുടെ ശിഷ്യനായിരിക്കെ ഗുരുവിനു ബാധിച്ച വാതരോഗം ബ്രാഹ്മണശിഷ്യന്റെ കടമ എന്ന നിലക്ക് കർമ്മവിപാകദാനസ്വീകാരത്തിലൂടെ ഭട്ടതിരി 25, 26 വയസ്സായപ്പോഴേയ്ക്കും ഏറ്റുവാങ്ങി എന്ന ഐതിഹ്യം വളരെ പ്രശസ്തമാണ്. ചികിത്സയിലൂടെ മാറാതിരുന്നതിനാൽ വാതരോഗഹരനായ ഗുരുവായൂരപ്പനെ ഭജിച്ചു. നൂറു ദിവസത്തിനുള്ളിൽ 1036 ശ്ലോകങ്ങളുൽക്കൊള്ളൂന്ന നാരായണീയ മഹാകാവ്യം രചിച്ച് രോഗത്തിൽ നിന്നും മുക്തി നേടി. നാരായണീയ രചന അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

  നാരായണീയം

  നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാർത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1586-ൽ ആണ് എഴുതപ്പെട്ടത്

  ഐതിഹ്യം

  അദ്ദേഹത്തിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛൻ ഇതിനു പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേല്പത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗാവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരിൽ നിന്നുംഗുരുവായൂരമ്പലത്തിൽ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ദിവ്സവും ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങൾ അടങ്ങിയ നാരായണീയം പൂർത്തിയാക്കി ഭഗവാന് സമർപ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു.  തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പത്തൂർ നാരായണ ഭട്ടതിരി മലയാള വർഷം 761 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
  അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തിൽ നിന്നു വിമുക്തനാക്കുവാൻ സംസ്കൃത പണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛൻ അദ്ദേഹത്തോട് “മീൻ തൊട്ട് കൂട്ടുവാൻ“ ആവശ്യപ്പെട്ടു. ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങൾ പൂർത്തിയാക്കിയ ഭട്ടാതിരി 1587 നവംബർ 27-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം“ പൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെരൂപത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു.
  പൂർവ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഠിതനും വക്താവുമായിരുന്നു അദ്ദേഹം.
   ചരിത്ര ക്ര്യതികള്‍
  • നാരായണീയം 
  • പ്രക്രിയാ സർവ്വസ്വം
  • അപാണിനീയ പ്രമാണ്യ സാധനം
  • ധാതുകാവ്യം
  • മാനമേയോദയം
  • ത്ന്ത്രവാർത്തിക നിബന്ധനം
  • ശ്രീപാദസപ്തതി
  • മാടരാജപ്രശസ്തി
  • ശൈലാബ്ധീശ്വര പ്രശസ്തി
  • ഗുരുവായൂർപുരേശസ്തോത്രം
  • പാഞ്ചാലീ സ്വയം വരം
  • പാർവ്വതീ സ്വയം‍വരം

  ചെമ്പൈ വൈദ്യനാഥ ഭാഗവതർ  ചെമ്പൈയുടെ പ്രതിമ


  ചെമ്പൈ വൈദ്യനാഥ അയ്യർ കർണാടക സംഗീതത്തിലെ സുവർണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു. പാലക്കാട്‌ ജില്ലയിലെ കോട്ടായി പഞ്ചായത്തിൽ ഉൾപ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തിൽ ജനിച്ചു. ആരിയക്കുടി രാമനുജ അയ്യങ്കാർ , മഹാരാജപുരം വിശ്വനാഥ അയ്യർ, ചെമ്പൈ എന്നിവരെ കർണാടക സംഗീതത്തിലെ അഭിനവ ത്രിമൂർത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്നആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകൾ ധാരാളം. 70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്ന ചക്ര താനം സുബ്ബ അയ്യർ, ചെമ്പൈയുടെ മുതുമുത്തശ്ശനായിരുന്നു. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് ആത്മീയതയിലൂന്നിയ ജീവിതം നയിച്ച് ചെമ്പൈ ഗുരുവായൂരപ്പനെ തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായി കരുതിയിരുന്നു.  ഭാഗവതർ എന്ന നിലയിൽ നൈമിഷികമായി മനോധർമ്മം പ്രദർശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തിൽ നിന്നും കീർത്തനത്തിന്റെ ഏതു വരിയിൽ നിന്നും യഥേഷ്ടം നിരവലോ, സ്വരപ്രസ്താരമോ തുടങ്ങാനും അദ്ഭുതകരമായ വിധത്തിൽ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതെയുള്ള കമന്റുകൾ , രാഗ വിസ്താര മധ്യേ പൊടുന്നനെ നാസിക പ്രയോഗങ്ങളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താൻ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പിൽക്കാലത്ത് അതി പ്രശസ്തരായ കെ.ജെ. യേശുദാസ്,ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെടുന്നു.   ധാരാളം ബഹുമതികൾ ചെമ്പൈക്കു ലഭിച്ചിട്ടുണ്ട്. 1951-ലെ “സംഗീത കലാനിധി“ പദവി, കേന്ദ്ര നാടക അക്കാഡമി അവാർഡ്,രാഷ്ട്രപതിയുടെ പദ്മഭൂഷൺ അവാർഡ്, ഗാനഗന്ധർവ പദവി എന്നിവ അതിൽ ചിലതു മാത്രം. കൊച്ചി, മൈസൂർ , ബറോഡ,വിജയനഗരം, ബോബ്ബിലി, ജെയ്‌പൂർ എന്നിവിടങ്ങളിലെ രാജാക്കന്മാരും പല അംഗീകാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.

  1974, ഒൿടോബർ 16-നു നിര്യാതനായി. ഇന്നും ചെമ്പൈ സംഗീതോത്സവങ്ങളിലൂടെയും മറ്റും സംഗീതോപാസകർ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നു.

  പൂന്താനം നമ്പൂതിരി


  കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിലൊരാളായിരുന്നു പൂന്താനം. 


  ജനനവും ജീവിതവും

  അദ്ദേഹം ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ ( ഇന്ന്‌ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽനിന്നും എട്ടു കിലോമീറ്റർ വടക്ക് കീഴാറ്റൂർ) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.ക്രിസ്തു വർഷം 1547 മുതൽ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന്‌ സാമാന്യമായി നിർണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യർ) . മേൽ‌പ്പത്തൂരിന്റെ (1560-1646) സമകാലികനായിരുന്നു എന്ന്‌ ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങൾ ലഭ്യമാണ്.
  Poonthanam Nambudiri.jpg 

  കീർത്തനങ്ങൾ

  • നൂറ്റെട്ടു ഹരി
  • ആനന്ദനൃത്തം
  • ഘനസംഘം
  • മൂലതത്ത്വം
  • അംബാസ്തവം
  • മഹാലക്ഷ്മീസ്തവം
  • പാർത്ഥസാരഥീസ്തവം


  കൃതികൾ

  • ജ്ഞാനപ്പാന
  • ശ്രീകൃഷ്ണകർണ്ണാമൃതം
  • സന്താനഗോപാലം പാന

  ഗുരുവായൂർ കേശവൻ

  ഗുരുവായൂർ കേശവൻ (1904- ഡിസംബർ 2 ,1976) ഒരുപക്ഷേ കേരളത്തിലെ എറ്റവും പേരുകേട്ട ആനയാണ്.1916ൽ  നിലമ്പൂർ വലിയ തമ്പുരാൻ പത്താമത്തെവയസ്സിൽ ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നടക്കിരുത്തിയതോടേ ഗുരു‍വായൂർ കേശവൻ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എനിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40ൽ കൂടുതൽ വർഷങ്ങൾ സ്ഥിരമായി ഏടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേ ചിട്ടകളേ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തള‍ച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല്. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ ആഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻ കാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിട്മ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.

  പാപ്പാൻ‌മാരുടെ കൂടെ ഗുരുവായൂർ കേശവൻ  54 വർഷത്തോളം ഗുരുവയൂർ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഈ ആന ഡിസംബർ 2 ,1976-ന് ചെരിഞ്ഞു.


  കൈലാസമാനസം

  അതിര്‍ത്തി കടന്ന് ടിബറ്റിലെ കൈലാസത്തിലേക്ക് ഏറെ മാര്‍ഗ്ഗങ്ങളില്ല. ബദരിനാഥിനടുത്തുള്ള മാനാ ചുരം വഴിയാണ്് പഞ്ചപാണ്ഡവര്‍ കൈലാസത്തിലേക്കുള്ള മഹാപ്രസ്ഥാനം നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നു. ഉത്തരാഞ്ചലിലെ തന്നെ ലിപുലേഖ്ചുരം വഴിയുള്ള പ്രാചീന മാര്‍ഗ്ഗത്തെ പറ്റിയും പരാമര്‍ശങ്ങളുണ്ട്.

  ഉത്തരാഖണ്ഡിലെ കുമയൂണ്‍ ഭാഗത്തെ ദുഷ്‌കരമായ മലമ്പാതകളിലൂടെ നടന്നും കൂതിരപ്പുറത്തു കയറിയും യാത്ര ചെയ്താല്‍ ഏഴു ദിവസം കൊണ്ട് ലിപുലേഖ് ചുരത്തിലെത്താം. തുടര്‍ന്ന് ടിബറ്റിലെത്തുന്ന യാത്രക്കാര്‍ 6 ദിവസം കൊണ്ട് കൈലാസ മാനസസരോവര ദര്‍ശനവും പരിക്രമണവും നടത്തിയ ശേഷം അതിര്‍ത്തിയില്‍ തിരിച്ചെത്തി ചുരം കടക്കുന്നു. വീണ്ടും 7 ദിവസത്തെ മലയാത്രകള്‍. ശേഷം ഉത്തരാഖണ്ഡിലെത്തി വാഹനമാര്‍ഗ്ഗം ഡല്‍ഹിയില്‍. ഇതാണ് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൈലാസയാത്ര.


  കാല്‍ നടയായി നടത്തിയ കൈലാസതീര്‍ഥാടനത്തിന്റെ ഒരു രേഖാചിത്രമാണിത്. 2009 ആഗസ്ത്, സംപ്തംബര്‍ മാസങ്ങളില്‍ യാത്ര ചെയ്യു ന്ന പതിനാലാം ബാച്ചിലാണ് എനിക്ക് സെലക്ഷന്‍ ലഭിച്ചത്. ഡല്‍ഹി സര്‍ക്കാറിന്റെ തീര്‍ഥയാത്ര വികാസ് സമിതി, കൈലാസ മാനസസരോവര്‍ സേവാസമിതി എന്നിവര്‍ നടത്തിയ യാത്രക്കു മുന്നോടിയായുള്ള ക്ലാസുകളില്‍ ആദ്യം പങ്കെടുത്തു. പിന്നീട് ഹാര്‍ട്ട് ആന്റ് ലങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടിലും അടുത്ത ദിവസം കഠആജ ബേസ് ഹോസ്​പിറ്റലിലും വിശദമായ പരിശോധന. യാത്രക്കാരുടെ അവസാന ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ഗ്രൂപ്പിലെ ഏക മലയാളി ഞാന്‍. സന്നിഹിതരായ 30 പേരില്‍ നിന്ന് ലെയ്‌സണ്‍ ഓഫീസറടക്കം 29 പേരെ തിരഞ്ഞെടുത്തു. മധ്യവയസ്‌കരായ അഞ്ചു ദമ്പതിമാരും എഴുപതിനു മുകളിലുള്ള രണ്ടു പേരും ഗ്രൂപ്പിലുണ്ടായിരുന്നു.

  വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രാ വിശദീകരണം, ഡല്‍ഹി സര്‍ക്കാറിന്റെ യാത്രയയപ്പ് യോഗം, വിരുന്നു സല്‍ക്കാരം എന്നിവക്കു ശേഷം ഉത്തരാഖണ്ഡിലെ അല്‍മോറ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ആറ് കാറുകളിലായിരുന്നു യാത്ര. കുമയൂണ്‍ മല നിരകളിലെ പട്ടണമായ കാത്തഗോഡം പിന്നിട്ട് വൈകുന്നേരം അല്‍മോറയിലെത്തി. സുഖവാസകേന്ദ്രമായ അല്‍മോറയിലെ ഗങഢച ഗസ്റ്റ് ഹൗസില്‍ രാത്രി താമസം.


  ധാര്‍ച്ചൂലയിലേക്കായിരുന്നു പിന്നീടുളള യാത്ര. അവിടെ വെച്ച്് ഞങ്ങള്‍ നാലു പേര്‍ നടക്കാനും, ബാക്കിയുള്ളവര്‍ കുതിരപ്പുറത്തു യാത്ര ചെയ്യാനും തീരുമാനിച്ചു. ധാര്‍ച്ചൂല മുതല്‍ ഇന്ത്യയേയും നേപ്പാളിനേയും വേര്‍തിരിക്കുന്ന കാളീ നദീ തീരത്തു കൂടിയായിരുന്നു യാത്ര. മൂന്നാം ദിനം തവാഗട്ടിലേക്കുള്ള യാത്രാമധ്യേ ചേതല്‍കോട്ടിലുണ്ടായ ഭീമമായ മലയിടിച്ചില്‍ കാരണം ഏഴു കിലോമീററര്‍ ദൂരം കുത്തനേയുള്ള കയറ്റം കയറാന്‍ നിര്‍ബന്ധിതമായി. അപ്രതീക്ഷിതമായ ഈ റൂട്ടു മാറ്റം ഒരു സഹയാത്രികന്റെ മരണത്തിന് ഇടയാക്കി. 67 വയസ്സുള്ള ഡല്‍ഹി സ്വദേശി മല കയറുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പ്രായമേറിയവരില്‍ ഇത് ഭീതി പടര്‍ത്തി.


  നാലാം ദിവസം ഗാലയിലെത്തി. അഞ്ചാം ദിവസം ഗാലയില്‍ നിന്ന് ബുധിയിലേക്കുള്ള 18 കിലോമീറ്റര്‍ ട്രക്കിങ്. ലഖന്‍പൂര്‍ വരെയുള്ള ആദ്യ 18 കിലോമീറ്റര്‍ കാളിനദീ തീരത്തുകൂടി പര്‍വതങ്ങളില്‍ നിര്‍മ്മിച്ച 4400 ഓളം കരിങ്കല്‍ പടവുകള്‍ ഇറങ്ങി മണിക്കൂറുകള്‍ക്കു ശേഷമാണ് അവസാനിച്ചത്. യാത്രയുടെ അവസാനം ഞങ്ങളെത്തിയത് കൈലാസയാത്രയിലെ എറ്റവും വലിയ ദുരന്തത്തിനു സാക്ഷ്യം വഹിച്ച മാല്‍പയിലാണ്. ഇവിടെ 1998 ലെ മലയിടിച്ചിലില്‍ 300 ഓളം പേരാണ് മരിച്ചത്. പ്രശസ്ത നര്‍ത്തകി പ്രൊതിമ ബേഡിയും അക്കൂട്ടത്തിലുണ്ടായിരുന്നു.

  ബുധിയയിലെത്താന്‍ പത്തു മണിക്കൂര്‍ വീണ്ടും കഠിനമായ ട്രെക്കിങ്ങ്. 20 കി. മീ. അപ്പുറത്തുള്ള ഗുന്‍ജിയില്‍ വീണ്ടും വൈദ്യ പരിശോധനയുണ്ട്. 10,000 അടിക്ക് മുകളിലേക്ക് യാത്രക്ക് യോഗ്യരാണോ എന്നു നിശ്ചയിക്കാന്‍. അയോഗ്യരെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ബാച്ചിനോടൊപ്പം തിരിച്ചയക്കും.

  ഗുന്‍ജിയിലേക്ക് ആദ്യത്തെ 5 കി. മീ. കുത്തനെയുള്ള കയറ്റമാണ്. പ്രകൃതി രമണീയമായ ഒരു താഴ്‌വരയിലാണ് നാം ചെന്നെത്തുക. ഛായാലേഖ് എന്നറിയപ്പെടുന്ന ഈ താഴ്‌വര ഒരു പുഷ്‌പോദ്യാനമാണ്. നശിച്ചു കൊണ്ടിരിക്കുന്ന ഗ്രാമം എന്നറിയപ്പെടുന്ന ഗാര്‍ബിയാങ്ങ് ആണ് അടുത്ത താവളം. സ്ഥിരമായുള്ള മലയിടിച്ചില്‍ ഗ്രാമത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.


  വൈദ്യപരിശോധനയില്‍ എല്ലാവരേയും യോഗ്യരായി പ്രഖ്യാപിച്ചു. ചിലരോട് യാത്ര കുതിരപ്പുറത്താക്കാന്‍ ഉപദേശിച്ചു. ഞാനുള്‍പ്പടെ നാലു നടത്തക്കാരും തുടര്‍ന്നും 'നടരാജ'രാവാന്‍ തീരുമാനിച്ചു. എട്ടാം ദിവസം 11,800 അടി മേലെയുള്ള കാലാപാനിയിലേക്ക്. ഉച്ചക്കു പോലും നല്ല തണുപ്പ്. ഭൂപ്രകൃതിയും മാറി. കാലാപാനിയില്‍ ഞങ്ങള്‍ വ്യാസ ഗുഹ സന്ദര്‍ശിച്ചു. അവിടേയുളള ശിവപര്‍വതത്തില്‍ നിന്നാണ് കാളീനദിയുടെ ഉത്ഭവം. ഒമ്പതാം ദിനം നവിധാങ്ങിലേക്ക്. ഓം പര്‍വതത്തിന്റെ ദര്‍ശനത്തിനായി അവിടെ കാത്തു നിന്നെങ്കിലും കാര്‍മേഘവും മൂടല്‍ മഞ്ഞും കാരണം സാധ്യമായില്ല. അടുത്ത യാത്രാ ഘട്ടം പ്രധാനമാണ്. 19,500 അടി ഉയരത്തിലുള്ള ലിപുലേഖ് ചുരത്തിലൂടെ ഇന്തോ-ടിബറ്റ് അതിര്‍ത്തി മുറിച്ചു കടക്കണം. നാല് അടുക്ക് വസ്ത്രങ്ങള്‍, കോട്ടണും കമ്പിളിയും ഇടകലര്‍ത്തി, ധരിച്ചു. ജാക്കറ്റിനു മുകളില്‍ റെയിന്‍കോട്ടും. മഴയും മഞ്ഞും ഇരുട്ടും വിഴുങ്ങിയ മലമ്പാതകളിലേക്ക് ഞങ്ങള്‍ കുറച്ചു മനുഷ്യ ജീവികള്‍ നടന്നു നീങ്ങി. ഓക്‌സിജന്‍ കുറവുമൂലം ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി. നാലരമണിക്കൂര്‍ പിന്നിട്ട് അതിര്‍ത്തിയിലെത്തി. പാസ്‌പോര്‍ട്ട് പരിശോധനക്കു ശേഷം ചൈനീസ് പട്ടാളക്കാര്‍ ഞങ്ങളെ ടിബറ്റിലേക്ക് സ്വാഗതം ചെയ്തു.


  തക്ലാക്കോട്ടിലേക്കായിരുന്നു യാത്ര. അവിടെ ഒരു ദിവസം താമസിച്ച ്പരിക്രമണത്തിനായി ഞങ്ങള്‍ ദര്‍ച്ചനിലേക്കു തിരിച്ചു. അടുത്ത ദിനം യമദ്വാര്‍ വരെ ചെന്ന ശേഷം, ദെറാഫുക്ക് എന്ന പരിക്രമണ പാതയിലെ ആദ്യ ക്യാമ്പിലേക്ക് ട്രക്കിങ് തുടങ്ങി. വിജനമായ പരിക്രമണ പാത. കുതിരക്കാരായും പോര്‍ട്ടര്‍മാരായും 15 വയസ്സുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും. ദെറാപുകിലെത്തിയ ശേഷം ഞങ്ങള്‍ നാലു പേര്‍ ജാംബിയാങ്ങ് കൊടുമുടി കയറി. കൈലാസ്ചരണിലേക്ക് യാത്ര ആരംഭിച്ചു. കൈലാസത്തിന്റെ അടിഭാഗം കാണാനുള്ള ആ യാത്രയെ ചരണ്‍ സ്​പര്‍ശ് എന്നു വിശേഷിപ്പിക്കും. കുത്തനെയുള്ള കയറ്റവും. മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും, അരുവികളും. പ്രതികൂലമായ കാലാവസ്ഥയും സമയക്കുറവും കാരണം ഞങ്ങള്‍ക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു.

  അതിദുര്‍ഘടമായ ഡോല്‍മാചുരമായിരുന്നു അടുത്ത വൈതരണി. യമ രാജധാനിയായ ശിവതാല്‍ കഴിഞ്ഞാല്‍ കയറ്റമായി. ശ്വാസം ലഭിക്കാത്ത ഉയരങ്ങള്‍. കയറിയാലും കയറിയാലും എത്താത്ത ദൂരങ്ങള്‍. യാത്രക്കിടെ താരാദേവിക്ക് ഞങ്ങള്‍ പൂജനടത്തി. മരതകപച്ചയാര്‍ന്ന ഗൗരികുണ്ഡ് തടാകം താഴെ കാണാം. യാത്ര ഒടുവില്‍ ഡോങ്‌സെര്‍ബുവില്‍ അവസാനിക്കുന്നു.

  പരിക്രമണത്തിന്റെ അവസാന ദിനം, മൂന്നാം ദിവസം, താരതമ്യേന കാഠിന്യം കുറവാണ്. പരിക്രമണം കാല്‍നടയായി പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയാലായിരുന്നു ഞാന്‍. ദര്‍ച്ചനില്‍ എത്തിയ ശേഷം കൈലാസത്തിന്റെ ദക്ഷിണ ഭാഗമായ അഷ്ടപദ് ഞങ്ങള്‍ സന്ദര്‍ശിച്ചു. ദര്‍ച്ചനില്‍ ഒരു ദിനം കൂടി നിന്ന ശേഷം പതിനെട്ടാം ദിവസം വാഹനത്തില്‍ മാനസസരോവര പരിക്രമണം ആരംഭിച്ചു. ക്യൂഗുവില്‍ നിന്നാണ് പരിക്രമണാരംഭം. അവിടെ രണ്ടു രാത്രി തങ്ങി സരോവരത്തില്‍ സ്‌നാനം നടത്തി. ഒരു മിനിറ്റിലധികം ആ തണുത്ത ജലത്തില്‍ സ്‌നാനം അസാധ്യമത്രെ. ചെറു തിരമാലകളോടെ നീല നിറത്തില്‍ പരന്നു കിടക്കുന്ന മനോജ്ഞമായ തടാകം. അങ്ങകലെ മറുകരക്കുമപ്പുറം കൈലാസ ശിഖരം. തീര്‍ഥാടനത്തിന്റെ പരമമായ പുണ്യലക്ഷ്യം.

  യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

  ജനവരി ആദ്യവാരം ഭാരത സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയം കൈലാസമാനസസരോവര്‍ യാത്രക്കുള്ള അപേക്ഷ ക്ഷണിക്കും. (www.mea.gov.in). അപേക്ഷകര്‍ പാസ്‌പോര്‍ട്ടുള്ള 18 വയസ്സ് തികഞ്ഞ ഇന്ത്യന്‍ പൗരന്‍മാര്‍ ആയിരിക്കണം.

  മെയ് ആദ്യവാരം സെലക്ഷന്‍ ടെലിഗ്രാം- യാത്രക്കാരുടെ ഉറപ്പിനായുള്ള രേഖ, 5000 രൂപയുടെ കുമയൂണ്‍ വികാസ് നിഗം ലിമിറ്റഡ് (KMVN) ന്റെ പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡിഡി എന്നിവ വിദേശകാര്യ മന്ത്രാലയത്തിന് അയക്കണം. മെയ് മൂന്നാം വാരം വരെ സമയം ലഭിക്കും.

  യാത്രാ പീരിയഡ്- മെയ് അവസാനം മുതല്‍ സപ്തംബര്‍ അവസാനം

  യാത്രാ ദൈര്‍ഘ്യം- ഏകദേശം 27 ദിവസം. യാത്രയക്ക് മൂന്ന് ദിവസം മുന്‍പായി ഡല്‍ഹിയില്‍ എത്തണം. ഗുജറാത്തി സമാജത്തില്‍ താമസം (AC Dormetory), ഭക്ഷണം.

  ആദ്യദിവസം: ആദ്യ വൈദ്യ പരിശോധന (ഹാര്‍ട്ട് ആന്റ് ലങ് ഇന്‍സ്റ്റിറ്റിയൂട്ട് ന്യൂ ഡല്‍ഹി.) രക്തം, മൂത്രം സാമ്പിള്‍ പരിശോധന, ബി.പി, ഇ.സി.ജി ട്രെഡ് മില്‍ ടെസ്റ്റ്, പള്‍മിനറി ഫംഗ്ഷന്‍ നെഞ്ചിന്റെ എക്‌സറേ തുടങ്ങിയ പരിശോധനകള്‍.

  രണ്ടാം ദിവസം: രണ്ടാമത്തെ വൈദ്യപരിശോധന, ആദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം. ഐ.ടി.ബി.പി ബേസ് ഹോസ്​പിറ്റല്‍ ന്യൂ ഡല്‍ഹി.

  മൂന്നാം ദിവസം: രാവിലെ വൈദ്യപരിശോധനാ ഫലം, യാത്രക്കാരുടെ സെലക്ഷന്‍ ലിസ്റ്റ് ഐ.ടി.ബി.പി ബേസ് ഹോസ്​പിറ്റല്‍. ഉച്ചയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ യാത്രാ വിശദീകരണം, 15000 രൂപയുടെ ഡി.ഡി (KMVN അധികൃതര്‍ക്ക്), സമ്മതപത്രങ്ങള്‍, യാത്രക്കു വേണ്ട സാധന സാമഗ്രികളുടെ പര്‍ച്ചേസ്.

  അവസാനഘട്ട ഒരുക്കങ്ങള്‍: നാലാം ദിവസം രാവിലെ ഗുജറാത്തി സമാജം, കൈലാസ മാനസസരോവര്‍ സേവാസമിതി പ്രവര്‍ത്തകരുടെ സഹായത്തോടെ. വൈകുന്നേരം ഡല്‍ഹിയില്‍ തീര്‍ത്ഥയാത്രാ സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് യോഗം, വിരുന്നു സല്‍ക്കാരം. രാത്രി ലഗേജ് പാക്കിങ്. അഞ്ചാം ദിവസം രാവിലെ സേവാസമിതി പ്രവര്‍ത്തകര്‍ ലഗേജുകള്‍ വാഹനത്തില്‍ കയറ്റുന്നു. ആറ് മണി. ഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിക്കുന്നു ഉത്തരാഖണ്ഡിലേക്ക്.

  സമര്‍പ്പിക്കേണ്ട രേഖകള്‍: ബയോഡാറ്റ, ഇന്‍ഡെമ്‌നിറ്റി ബോണ്ട ്(യാത്ര സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യുകയാണെന്നുള്ള നോട്ടറി അറ്റസ്റ്റ് ചെയ്ത സമ്മത പത്രം), യാത്രാ മധ്യേ അടിയന്തിരമായി ഹെലികോപ്റ്റര്‍ ഉപയോഗിക്കേണ്ടി വന്നാല്‍ ചെലവാകുന്ന തുക വഹിക്കാമെന്നുളള സമ്മതപത്രം, ചൈന ഭാഗത്ത് വെച്ച് മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെ തന്നെ സംസ്‌ക്കരിക്കാനുള്ള സമ്മതപത്രം.

  അടയ്‌ക്കേണ്ട തുക:15000 രൂപ ക്യാഷ് ആയോ ഡി.ഡിയായോ KMVN് കൊടുക്കണം, 700 അമേരിക്കന്‍ ഡോളര്‍ വിനിമയ നിരക്കിനനുസരിച്ചുള്ള ഇന്ത്യന്‍ രൂപ കൊടുത്തു വാങ്ങണം.
  കുറഞ്ഞത് 150 അമേരിക്കന്‍ ഡോളര്‍ (തിബത്തിലെ ആവശ്യങ്ങള്‍ക്ക്) കരുതണം, വിദേശനാണ്യം ലഭ്യമാകുന്നതിനുള്ള സഹായം KMVN ചെയ്യും.

  യാത്രാ ചെലവ്: (കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക്)ഒരു ലക്ഷത്തോളം രൂപ ആകെ ചെലവ് വരും. ഇതില്‍ താഴെപ്പറയുന്ന ചെലവുകള്‍ ഉള്‍പ്പെടും KMVN ല്‍ അടയ്ക്കുന്ന തുക, ചൈനാ സര്‍ക്കാരിനുള്ള തുക, ഇന്ത്യന്‍ ഭാഗത്തും ടിബറ്റിലും കുതിര, പോര്‍ട്ടര്‍ എന്നിവയുടെ ചെലവുകള്‍.

  മറ്റ് ചെലവുകള്‍: സാധനസാമഗ്രികളുടെ ചെലവ്മ ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്രാകൂലിമ വൈദ്യപരിശോധനയ്ക്കുള്ള ചെലവ്.

  മുന്നൊരുക്കങ്ങള്‍: യാത്രയ്ക്ക് മുന്‍പ് മൂന്ന് മാസമെങ്കിലും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍, രാവിലെ ഒന്നരമണിക്കൂര്‍ നടത്തം, ലഘുവ്യായമമുറകള്‍ അല്ലെങ്കില്‍ യോഗാഭ്യാസം, പ്രാണായാമം തുടങ്ങിയവ ചെയ്യണംമ ലഹരി സാധനങ്ങള്‍/മാംസാഹാരം തുടങ്ങിയവ വര്‍ജ്ജിക്കുക.


  സവിശേഷതകള്‍: കൈലാസ യാത്ര, ഇന്ത്യന്‍ മൗണ്ടനീ യറിംഗ് ഫൗണ്ടേഷന്‍ (ഐ.എം.എഫ്) അംഗീകരിച്ച ട്രെക്കിങ് ആണ്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സാഹസിക യാത്ര ഏറ്റവും വലിയ അനുഭവമായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'മിനിസ്ട്രി ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ്' ന്റെ നിയമപ്രകാരം ഈ യാത്രാ കാലയളവില്‍ (കൂടിയത്) 30 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ലഭിക്കും.

  യാത്രാ സാമഗ്രികള്‍: വാട്ടര്‍പ്രൂഫ് ജാക്കറ്റ്, വൂളന്‍ സ്വെറ്റര്‍-ഹാഫ്, ഫുള്‍-2 വീതം, വൂളന്‍ കയ്യുറകള്‍- 2 ജോടി, വൂളന്‍ മങ്കിക്യാപ്പ്, വൂളന്‍ ഷാള്‍, ട്രെക്കിങ് ഷൂസ്- 2 ജോടി (ഗ്രിപ്പുള്ളത്), വൂളന്‍ സോക്‌സ്- 6 ജോടി, കോട്ടണ്‍ സോക്‌സ്- 6 ജോടി റബ്ബര്‍ പാദരക്ഷകള്‍- 1 ജോടി, റെയിന്‍ കോട്ട് 1 ജോടി, കുട, വിസ്താരമുള്ള തൊപ്പി, കറുത്ത കണ്ണട, വാട്ടര്‍ ബോട്ടില്‍, സണ്‍സ്‌ക്രീന്‍ ലോഷന്‍, ടോര്‍ച്ച്, തീപ്പെട്ടി, മെഴുകുതിരി, ടീ-ഷര്‍ട്ട് (കോട്ടണ്‍), പാന്‍റ്‌സ്(കോട്ടണ്‍), ജീന്‍സ്.

  കൈലാസ് മനസസരോവര്‍ സേവാസമിതി സൗജന്യമായി തരുന്നവ: റെയിന്‍ കോട്ട്, ട്രാക്ക് സ്യൂട്ട്, ടോര്‍ച്ച്, യാത്രാ ബാഗ്, ക്യാമറ തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള ബെല്‍റ്റ് പൗച്ച്, തൊപ്പി, ലൈറ്റര്‍, വാസ്‌ലിന്‍ ക്രീം, മരുന്നുകള്‍, ബിസ്‌ക്കറ്റുകള്‍, തിബത്തിലെ അവശ്യത്തിന് വേണ്ട ധാന്യങ്ങള്‍, എണ്ണ, പലവ്യഞ്ജനങ്ങള്‍, പഞ്ചസാര തുടങ്ങിയവ. വാക്കിങ് സ്റ്റിക്- kmvn നല്‍കും. (ഡല്‍ഹിയില്‍ എത്തുമ്പോള്‍ സാധന സാമഗ്രികള്‍ കൂടെ കൊണ്ടുവരണം. ഡല്‍ഹിയില്‍ സെലക്ഷന് ശേഷം വാങ്ങാന്‍ സമയം കിട്ടില്ല.)

  കയ്യില്‍ സൂക്ഷിക്കേണ്ടവ: മരുന്നുകള്‍- സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് പുറമേ പനി, ജലദോഷം, ചുമ, ഛര്‍ദ്ദി, വയറിളക്കം, മസില്‍ വേദന, മുറിവുണങ്ങാനുള്ള ഓയിന്റ്‌മെയിന്റ്, ബാന്‍ഡേജ്, വൈറ്റമിന്‍ സി (തണുപ്പിനെ പ്രതിരോധിക്കാന്‍) ഇലക്ട്രാള്‍ പാക്കറ്റുകള്‍, ഗ്ലൂക്കോസ് തുടങ്ങിയവ കൈയില്‍ കരുതണം. ഭക്ഷണ സാധനങ്ങള്‍ - ബിസ്‌ക്കറ്റുകള്‍ (മധുരം, ഉപ്പ് അടങ്ങിയവ), മിഠായി (നാരങ്ങ സത്ത് അടങ്ങിയത്) ചോക്ലേറ്റ്, ച്യൂയിംഗം ഉണക്കിയ പഴവര്‍ഗ്ഗങ്ങള്‍ സൂപ്പ് പൗഡര്‍ പഴസത്ത് (പായ്ക്കറ്റ്/ കുപ്പികളില്‍ കിട്ടുന്നവ), ചീസ് കഷ്ണങ്ങള്‍ (ട്രെക്കിങ് വേളയില്‍ ഉപയോഗിക്കുന്നതിന്്).


  ഇതാണ് പ്രാര്‍ത്ഥനാ സരസ്. ഇതാണ് മഹാമോക്ഷ ശൃംഗം. ഇതാണ് സ്വര്‍ഗത്തിലേക്കുള്ള വാതില്‍. യാത്രകളിലെ മഹായാത്ര. കാഴ്ചകളിലെ അത്ഭുതക്കാഴ്ച. കൈലാസ് മാനസ സരോവര്‍ യാത്രപോലൊന്ന് മറ്റെന്ത്?

  മാനസ സരസിനെപറ്റി ആദ്യമറിയുന്നത് അധ്യാപികയായിരുന്ന അമ്മയില്‍ നിന്നാണ്. നാലാം ക്ലാസില്‍ അരയന്നങ്ങളെപ്പറ്റി പഠിക്കുമ്പോള്‍, അവ മാനസ സരസിലെ ഉള്ളൂ എന്ന് അമ്മ പറഞ്ഞു. ഒരിക്കലെങ്കിലും ദേവഭൂമി സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം അന്നേ മനസ്സിലൂറി നിന്നു.

  വര്‍ഷങ്ങള്‍ക്കു ശേഷം ഗുജറാത്തില്‍ നിന്നും ഒരു സുഹൃത്തിന്റെ ക്ഷണം വന്നപ്പോഴാണ് നേപ്പാള്‍ വഴി വാഹനത്തില്‍ തന്നെ കൈലാസ പരിസരത്ത് എത്താമെന്നറിഞ്ഞത്. ഡല്‍ഹിയില്‍ നിന്നും നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക്. അവിടെ നിന്ന്
  ലാന്‍ഡ് ക്രൂസറില്‍ നേപ്പാളിലൂടെയും ശൂന്യമായ തിബത്തന്‍ പീഠഭൂമിയിലൂടെയും യാത്ര, ആദ്യം മാനസസരസും പിന്നീട് കൈലാസവും. 2004-ലായിരുന്നു അത്. പിന്നീട് നാലു തവണകൂടി വീണ്ടും പോയി!

  സുമേരുവെന്നും വിശേഷിപ്പിക്കപ്പെടുന്ന കൈലാസ പര്‍വ്വതം പ്രപഞ്ചത്തിന്റെ ചൈതന്യ കേന്ദ്രമാണെന്നും അത് ഭൂമിയുടെ അച്ചുതണ്ടാണെന്നും പറയുന്നു. മഹാദേവനായ ശിവന്റെ ആവാസ സ്ഥാനമാണ് കൈലാസമെന്ന് സങ്കല്‍പ്പം. സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര, കര്‍ണാലി എന്നീ നദികള്‍ കൈലാസത്തിന്റെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. 14950 അടി ഉയരത്തില്‍, 87 കി.മീ ചുറ്റളവില്‍, 300 അടിവരെ ആഴമുള്ള മാനസസരസ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശുദ്ധജല തടാകങ്ങളില്‍ ഒന്നാണ്. സൃഷ്ടി സങ്കല്‍പ്പത്തില്‍ ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ മാനസസരസ് എന്ന പേര് വന്നു. പൗര്‍ണ്ണമി ദിനത്തില്‍ ശ്രീപാര്‍വ്വതി അപ്‌സരുകളോടൊപ്പം ഇവിടെ നീരാടാനെത്തുമത്രെ.

  കൈലാസയാത്ര രണ്ട് രീതിയിലാവാം. ഉത്തരാഖണ്ഡില്‍ നിന്ന് ലിപുലേഖ് ചുരം വഴിയുള്ള പരമ്പരാഗതമായ യാത്രാപാത അതി ദുര്‍ഘടമായ ഒന്നാണ്. അനുമതി ഒരു വര്‍ഷം 800 പേര്‍ക്കു മാത്രം. നേപ്പാള്‍ വഴിയുള്ള കൈലാസ യാത്ര രണ്ടാമത്തേത്. ഇത്പ്രായേണ സുഖമെന്നു പറയാം. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കാഠ്മണ്ഡുവിലെത്തുന്നു. കാഠ്മണ്ഡു കണ്ട് അവിടെനിന്ന് 13 ദിവസം കൊണ്ട് കൈലാസ യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്നു.

  കാഠ്മണ്ഡുവില്‍ നിന്ന് 120 കി.മീ. സഞ്ചരിച്ചാല്‍ ടിബറ്റ് അതിര്‍ത്തിയായ കോദാരിയായി. സങ്കോശി, പഞ്ചകോശി എന്നീ നദീ തീരങ്ങളിലൂടെയാണ് യാത്ര. വഴിയിലെങ്ങും ഇടത്തോ, വലത്തോ, ഒരു നദിയുണ്ടാകും. പലയിടത്തും വഴി ഇടുങ്ങുന്നു. വശങ്ങളില്‍ അഗാധമായ കൊക്കകള്‍. നാലഞ്ചു മണിക്കൂര്‍ കൊണ്ട് അതിര്‍ത്തി ഗ്രാമമായ 'കോദാരി' യിലെത്തും. ഇവിടെ 'ബോട്ടകോശി' നദി നേപ്പാളിനെയും ടിബറ്റിനെയും വേര്‍തിരിക്കുന്നു. ഔദ്യോഗികമായി ഇത് ചൈനയാണ്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ചൈനയുടെ സൗഹൃദപാലം ഉണ്ട്. അത് കടന്നാല്‍ ടിബറ്റ്.

  സൗഹൃദ പാലം കഴിഞ്ഞയുടന്‍ ചൈനീസ് അധികൃതരുടെ പരിശോധന. തുടര്‍യാത്രയ്ക്കുള്ള ലാന്‍ഡ് ക്രൂസര്‍ അവിടെ കാത്ത് കിടക്കും. അതിര്‍ത്തിയില്‍ ഇന്ത്യന്‍ രൂപ ചൈനയുടെ യുവാന്‍ ആക്കി മാറ്റണം. 5 കി.മീ. ചെന്നാല്‍ സംഗ്മു എന്ന ടിബറ്റ് ടൗണ്‍ ആയി. ഇവിടെയാണ് ചൈനയുടെ വിശദമായ കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധന. ചൈനീസ് സമയം ഇന്ത്യയുടേതിനേക്കാള്‍ മുമ്പിലാണ്. അതിര്‍ത്തി കഴിഞ്ഞാല്‍ നമ്മുടെ വാച്ചും മുന്‍പോട്ട് തിരിക്കണം.

  കസ്റ്റംസ് പരിശോധന കഴിഞ്ഞ് യാത്ര 40 കി.മി. അകലെയുള്ള ന്യാലത്തേക്കാണ്. സമുദ്രനിരപ്പില്‍ നിന്ന് 12250 അടി ഉയരത്തിലാണ് ന്യാലം പട്ടണം. കൈലാസ യാത്രയില്‍ ഏറ്റവും പ്രകൃതി രമണീയമായത് കാഠ്മണ്ഡു മുതല്‍ ന്യാലം വരെയുള്ള ഇടമാണ്. പശ്ചാത്തലത്തില്‍ മഞ്ഞണിഞ്ഞ കൊടുമുടികളും, നുരഞ്ഞുപതിക്കുന്ന ജലപാതങ്ങളും. ശരീരം ഉയരവും കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ രണ്ടു ദിവസം ഇവിടെ പൂര്‍ണ്ണ വിശ്രമമാണ്. ഈ ദിവസങ്ങളില്‍ സത്‌സംഗ് നടത്തിയും മലകയറിയും യാത്രികര്‍ തയ്യാറെടുക്കുന്നു.

  ന്യാലത്തു നിന്ന് 230 കി.മി ദൂരമുള്ള 'സാഗ'യിലേക്കാണ് മൂന്നാം ദിവസത്തെ പ്രയാണം. ബ്രഹ്മപുത്രയുടെ കരയിലുള്ള ഒരു കൊച്ചു പട്ടണമാണ് 14550 അടി ഉയരത്തിലുള്ള സാഗ. ഇതൊരു സൈനിക കേന്ദ്രം കൂടിയാണ്. എട്ടു മണിക്കൂറോളം എടുക്കും സാഗയിലെത്താന്‍.

  പര്യംഗിലേക്കാണ് അടുത്തദിവസത്തെ യാത്ര. ഏഴെട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. ഭക്ഷണം ഉണ്ടാക്കി കൂടെയുള്ള ട്രക്കില്‍ കൊണ്ടുവരും. പാചകക്കാരേയും ഷേര്‍പ്പകളേയും കാഠ്മണ്ഡുവില്‍ നിന്നു കൊണ്ടുപോകണം. അതുമായി ഒരു ലോറി അനുഗമിക്കും. പര്യംഗില്‍ താമസം ഗസ്റ്റ് ഹൗസിലാണ്. കല്ലും മണ്ണും കുഴച്ച് കെട്ടിയുണ്ടാക്കുന്ന മുറികള്‍. അകത്ത് കട്ടിലും മെത്തയും രജായിമൊക്കെയായി നല്ല സൗകര്യങ്ങളുണ്ട്. ടോയിലറ്റ് ആധുനികമല്ല. പര്യംഗ് ഒരു വലിയ ടിബറ്റന്‍ ഗ്രാമമാണ്. ധാരാളം കടകളും റസ്റ്റോറന്റുകളും. മദ്യശാലകള്‍ക്ക് കുറവില്ല. നേപ്പാളിലും ടിബറ്റിലും മദ്യം എവിടേയും കിട്ടും. ഏതു ചായക്കടയിലും!

  പര്യംഗില്‍ നിന്ന് മാനസസരസിലേക്ക്. പികാസു തടാകവും മേമൂല ചുരവും കടന്നാണ് യാത്ര. ഉച്ചഭക്ഷണം മേമൂല തടാകക്കരയില്‍. ഇടയ്ക്കിടെ തൂണുനാട്ടി ചുറ്റും നിലത്തേക്കു പലനിറത്തിലുള്ള തുണികള്‍ കൊണ്ടുള്ള തോരണങ്ങള്‍ വലിച്ചു കെട്ടിയിരിക്കുന്നത് കാണാം. ടിബറ്റുകാരുടെ ആരാധനാസ്ഥലമാണ്. തോരണത്തില്‍ മന്ത്രങ്ങളുണ്ട്. കാറ്റില്‍ കൂടി അത് അന്തരീക്ഷത്തില്‍ പരക്കുമെന്നാണ് ടിബറ്റന്‍ വിശ്വാസം. ഒരു ചെറിയ കുന്നു കയറി വിശാലമായ ഒരു മൈതാനത്തെത്തിയപ്പോള്‍ അതാ നീണ്ടു കിടക്കുന്നു, തിളങ്ങുന്ന നീല വസ്ത്രം പോലെ മാനസസരസ്. ദൂരെ മാനസസരസിനപ്പുറത്ത് കൈലാസം. എല്ലാവരും അഞ്ജലീബദ്ധരായി. ഏറെ നാളത്തെ കാത്തിരിപ്പിന്റേയും പ്രാര്‍ത്ഥനകളുടേയും അന്വേഷണത്തിന്റേയും സഫലമായ സായാഹ്നം. ഇവിടെനിന്ന് കൈലാസനാഥനെ വ ണങ്ങാം. കൈലാസത്തില്‍ നിന്നും 30 കി. മീ. തെക്കുകിഴക്കായാണ് മാനസസരസ്സ്. 


  ഈ ദേവതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യ്താല്‍ സഞ്ചിതപാപങ്ങളെല്ലാം നശിക്കും. ടിബറ്റുകാര്‍ പക്ഷേ തടാകം അശുദ്ധമാകുമെന്നതിനാല്‍ ഇതില്‍ കുളിക്കാറില്ല. മാനസതീര്‍ത്ഥത്തിന് ഔഷധഗുണമുണ്ടത്രേ. മേഘസന്ദേശത്തില്‍ കാളിദാസന്‍ വര്‍ണ്ണിക്കുന്ന പൂങ്കാവനങ്ങളൊന്നും ഇന്നിവിടെ കാണാനില്ല. അവ കാലഗതിയില്‍ ഇല്ലാതായതോ കവിഭാവനയോ? അര്‍ജ്ജുനന്‍ സരസ് സന്ദര്‍ശിച്ചതായി മഹാഭാരതത്തിലും അരുന്ധതിദേവിക്കും വസിഷ്ഠനും ഇവിടെ വച്ച് സിദ്ധി ലഭിച്ചതായി ഭാഗവതത്തിലും പറയുന്നുണ്ട്. ഐരാവതവും ഗന്ധര്‍വ്വന്മാരും വന്നിറങ്ങുന്ന തടാകമായിട്ടാണ് പുരാണങ്ങളില്‍ മാനസസരസിനെ വിശേഷിപ്പിക്കുന്നത്. മാനസസരസില്‍ നിന്ന് സരയൂ നദി ഉത്ഭവിക്കുന്നതായി രാമായണത്തിലും പറയുന്നു. സരസിനു മുകളില്‍ വെള്ളയും ചാരവും നിറമുള്ള പക്ഷികള്‍ ആയിരക്കണക്കിനു പറന്നുകൊണ്ടിരിക്കും. ചില കാലങ്ങളില്‍ ബ്രാഹ്മണി വര്‍ഗ്ഗത്തില്‍പെട്ട താറാവുകളും തിത്തിരി വര്‍ഗ്ഗത്തില്‍ പെട്ട പക്ഷികളും ഇവിടെ വന്നെത്തും. മുട്ടകള്‍ സംഭരിച്ച് വില്‍ക്കുന്നത് ഗ്രാമീണരുടെ ഒരു വരുമാനമാര്‍ഗ്ഗമാണ്.

  ജനവരി-ഫിബ്രവരി മാസങ്ങളില്‍ മാനസസരസ് ഉറഞ്ഞ് മഞ്ഞാകും. അതിന്റെ മുകളില്‍ കൂടി നടക്കാം. മഞ്ഞുകാലത്ത് ഗ്രാമീണരെല്ലാം സരസിന്റെ തീരത്തു തമ്പടിക്കും. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള ആറ് മാസത്തെ ഈ കൂടാരവാസം അതീവ ദുഷ്‌ക്കരമാണ്. ഭക്ഷണസാധനങ്ങളും വിറകും സൂക്ഷിക്കണം. വെള്ളത്തിന് സരസിലെ മഞ്ഞുപൊട്ടിക്കണം.

  ഞങ്ങള്‍ മാനസസരസില്‍ മുങ്ങിക്കുളിച്ചു. മൂന്നോ നാലോ മുങ്ങലേ പറ്റൂ. അത്രക്കു തണുപ്പാണ്. കുളിക്കുശേഷം മൃത്യുഞ്ജയഹോമം. എല്ലാവരും അവിടെ നിന്ന് തീര്‍ത്ഥജലവും ഭംഗിയുള്ള പാറക്കഷണങ്ങളും ശേഖരിച്ചു. തീരത്തെ ഒരു കുന്നിന്റെ പള്ളയിലുള്ള ബുദ്ധവിഹാരവും സന്ദര്‍ശിച്ചു. പ്രദക്ഷിണം ലാന്‍ഡ്ക്രൂസറില്‍ ആയിരുന്നു. വാഹനത്തില്‍ പരിക്രമണത്തിന് പകുതി ദിവസം വേണം. സമീപത്തായി ഒരു ഉഷ്ണജല പ്രവാഹമുണ്ട്. ഒരു ചെറിയ അരുവി. മുഴുവന്‍ ചൂടുവെള്ളം. ഗ്രാമീണര്‍ അത് തീര്‍ത്ഥാടകര്‍ക്ക് കുളിക്കാന്‍ പാകത്തില്‍ പൈപ്പിട്ട് 'ബാത്ത് ടബില്‍' എത്തിക്കുന്നു. ഒരു കുളിക്ക് 20 യുവാന്‍ (140 രൂപ) കൊടുക്കണം.

  മാനസസരസ്സിനു ചേര്‍ന്നു കിടക്കുന്ന മറ്റൊരു തടാകമാണ് രാക്ഷസ് താല്‍. രാവണനുമായി ബന്ധപ്പെട്ടതാണ് 124 കി.മീ. ചുറ്റളവുള്ള ഈ ഇരുണ്ട തടാകം. ഇതിന് രാവണഹിന്ദ്ര എന്നും പേരുണ്ട്. ടിബറ്റന്‍ ഭാഷയില്‍ ലങ്കക്-സോ. രാവണന്‍ ഏറെ തപം ചെയ്തിട്ടും പരമേശ്വരദര്‍ശനം സാദ്ധ്യമാകാതെ വന്നപ്പോള്‍ ക്രുദ്ധനായി കൈലാസം പൊക്കിയെടുത്ത് അമ്മാനമാടി. ഭഗവാന്‍ കാലിന്റെ പെരുവിരലമര്‍ത്തിയപ്പോള്‍ രാവണന്റെ കൈകള്‍ കൈലാസത്തിനടിയിലായി. രാവണന്റെ മുഷ്‌ക്ക് ഉരുകി കണ്ണുനീരായി ഒഴുകി തളം കെട്ടി രാക്ഷസ് താലായി എന്നാണ് ഐതിഹ്യം. രാക്ഷസതടാകം അമംഗളകരമെന്നാണ് എല്ലാവരും കരുതുന്നത്. അതില്‍ മത്സ്യമോ ജലജീവികളോ അധികം വളരുന്നില്ല. തടാകത്തിനുതന്നെ ഒരു ഭീകരഭാവമാണ്. രാക്ഷസതാലിനെ മാനസസരസുമായി ഗംഗാ-ചു എന്ന അരുവി ബന്ധിപ്പിക്കുന്നു. തടാകത്തില്‍ രണ്ടു ദ്വീപുകളുണ്ട്. വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു ബുദ്ധ വിഹാരവും.

  അടുത്ത ദിവസം രാവിലെ മാനസസരസിനെ വലംവെച്ച് ദര്‍ച്ചനിലേക്ക്. അവിടെ നിന്നാണ് കൈലാസപരിക്രമണം ആരംഭിക്കുന്നത്. അന്നുതന്നെ അഷ്ടപഥിലേക്കു യാത്ര തുടങ്ങി. കൈലാസ പര്‍വതത്തിന്റെ ദക്ഷിണമുഖമാണ് അഷ്ടപഥ്്. അവിടെയും ഒരു ബുദ്ധവിഹാരമുണ്ട്. ജൈനന്മാര്‍ക്ക് അഷ്ടപഥം എന്നാല്‍ കൈലാസം തന്നെ. മഞ്ഞുറഞ്ഞു കിടക്കുന്ന ബ്രഹ്മപുത്ര കടന്നുവേണം പോകാന്‍. നദി കടന്ന് മല കയറി ചെന്നെത്തുന്നത് കൈലാസ സവിധത്തിലേക്കാണ്. ദക്ഷിണാമൂര്‍ത്തി ദര്‍ശനം എന്നാണിവിടെ നിന്നുള്ള ദര്‍ശനത്തിനു പറയുക. ഇവിടെനിന്നു നോക്കുമ്പോള്‍ കൈലാസത്തിന്റെ ഒരു വശത്തായി 'ഓം' എന്ന് അവ്യക്തമായി കാണാം. താഴെ ഒരു സ്വസ്തിക അടയാളവും. ഹംസത്തിന്റെ ചിത്രമാണിതെന്നു ബുദ്ധമതക്കാര്‍ കരുതുന്നു. തൊട്ടടുത്തുതന്നെ ഋഷഭ(നന്ദി) പര്‍വതവും.

  കൈലാസത്തിന്റേയും നന്ദിപര്‍വതത്തിന്റേയും ആകൃതികള്‍ക്ക് സമീപത്തുള്ള പര്‍വതങ്ങളുമായി സാമ്യമില്ല. ഇവിടെ നിന്നാല്‍ കൈലാസം ഒരു പിരമിഡ് പോലെ തോന്നും. മുകളിലേക്കു കയറാന്‍ പടികള്‍ ഉണ്ടാക്കിയിരിക്കുന്നതു പോലെ കാണാം. ഇതിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള പടവുകള്‍ എന്ന് വിശേഷിപ്പിക്കുന്നു. മഹാദേവന്‍ ദക്ഷിണാമൂര്‍ത്തീ ഭാവത്തില്‍ ഇവിടെ ധ്യാനത്തിലിരുന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു എന്ന് സങ്കല്‍പ്പം. അഭിഷേക ജലം പോലെ കൈലാസോപരി നിന്നും ഒലിച്ചിറങ്ങുന്ന കര്‍ണ്ണാലി നദി. ഇത് 'ആകാശഗംഗ' എന്നാണ് പറയപ്പെടുന്നത്. തപോവനില്‍ നിന്നും പാറകള്‍ക്കിടയിലൂടെ ഒഴുകി ആ നദി ഗോമുഖിലെത്തുന്നു. അവിടെയാണ് ഭാരതത്തിന്റെ പുണ്യനദിയായ ഭാഗീരഥി (ഗംഗ) യുടെ ഉത്ഭവം. ബ്രഹ്മപുത്ര മാനസസരോവരത്തിനു തെക്കു നിന്നും സിന്ധു വടക്കുപടിഞ്ഞാറു നിന്നുമാണ് ആരംഭിക്കുന്നത്.

  കൈലാസാഭിമുഖമായി സ്ഥിതി ചെയ്യുന്ന അടിവാര പ്രദേശമാണ് ദര്‍ച്ചന്‍. ചൈനീസ് പട്ടാളക്യാമ്പുകളും ചെറിയൊരു ടൗണ്‍ഷിപ്പും ഈ കൈലാസ് ബേസ് ക്യാമ്പിലുണ്ട്. പിറ്റേന്ന് ദര്‍ച്ചനില്‍ നിന്നും യമദ്വാറിലെത്തി (5 കി.മീ). വാഹനഗതാഗതം ഇവിടെ അവസാനിക്കുന്നു. കീഴ്ക്കാംതൂക്കായ മലനിരകളും ഒറ്റയടിപ്പാതകളും പാറക്കൂട്ടങ്ങളും കുതിച്ചൊഴുകുന്ന അരുവികളുമാണ്് അതിനപ്പുറം. യമന്റെ രാജ്യമാണ് ഇതെന്നാണു വിശ്വാസം. 'സംയമിനി' എന്നാണ് പുരാണങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. അതിനു കിഴക്ക്, അകലെ ഇന്ദ്രപുരിയായ 'അമരാവതി'. വടക്കുപടിഞ്ഞാറു ഭാഗത്ത് കുബേരരാജധാനിയായ 'അളകാപുരി'. പുരാണപ്രകൃഷ്ടമായ 'ദേവലോകം'. പക്ഷെ അതു പഴയ കഥ. പണ്ടെങ്ങോ നിര്‍മ്മിച്ച പൊട്ടിപ്പൊളിഞ്ഞ വഴിയമ്പലം പോലുള്ള ഒരു കവാടമാണ് ഇന്നവിടെയുള്ളത്. അതിനു പുരാണകാലത്തോളം പഴക്കം തോന്നുകയുമില്ല. യമധര്‍മ്മന്റെ രാജധാനിയിലേക്കുള്ള വാതിലാണത്രേ അത്. പണ്ട് നചികേതസ്സ് ജീവരഹസ്യം തേടി യമധര്‍മ്മനെ കാത്തുനിന്നത് ഇവിടെയായിരിക്കാം. ഇവിടെ നിന്ന് ആവശ്യമുള്ളവര്‍ക്ക് കുതിരകളും യാക്കുകളും വാടകയ്ക്കു ലഭിക്കും. ബാഗുകളും മറ്റും ചുമക്കാന്‍ സഹായികളേയും ലഭിക്കും.   കൈലാസപ്രദക്ഷിണം

  യമദ്വാറില്‍ നിന്നാണ് കൈലാസപ്രദക്ഷിണം ആരംഭിക്കുന്നത്. കുതിരപ്പുറത്തും കാല്‍നടയായും തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നു. യാക്കിനെ യും ആശ്രയിക്കാം. പലര്‍ക്കും സഹായികളുണ്ട്. ചില ബുദ്ധമത വിശ്വാസികള്‍ കൈലാസത്തിനു ചുറ്റും വീണു നമസ്‌ക്കരിച്ചുകൊണ്ട് സഞ്ചരിക്കാറുണ്ട്. ദണ്ഡനമസ്‌കാര പ്രദക്ഷിണം (കോറ) ചെയ്യുന്ന ഏതാനും പേരെ ഞങ്ങളുടെ സഞ്ചാരവേളയിലും കണ്ടു. അവര്‍ നിന്നുകൊണ്ട് കൈകള്‍ മുകളിലേക്കുയര്‍ത്തുകയും തൊഴുതുകൊ ണ്ടു കുനിയുകയും തൊഴുകൈ നീട്ടിപ്പിടിച്ചു നിലത്തു കമിഴ്ന്നുകിടക്കുകയും ചെയ്യുന്നു. വീണ്ടും എഴുന്നേറ്റ് തൊഴുകൈ തൊട്ടഭാഗത്തേക്ക് നീങ്ങി നില്‍ക്കുന്നു. 52 കി.മീ.വരുന്ന കൈലാസത്തെ ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നു. സ്ത്രീകളും കുട്ടികളും ഗൃഹനാഥനോടൊപ്പം നമസ്‌കാരപ്രദക്ഷിണം ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. നടന്നോ കുതിരപ്പുറത്തോ സഞ്ചരിക്കുന്നതുപോലും അതീവ ക്ലിഷ്ടമാണെന്നിരിക്കെ നമസ്‌കാര പ്രദക്ഷിണം സാധാരണക്കാരെക്കൊണ്ട് എങ്ങനെ സാധ്യമാകും? ടിബറ്റിലെ സാമ്പത്തിക ശേഷിയുള്ളവര്‍ തങ്ങളുടെ പൂര്‍വ്വീകരുടെ ആത്മാവിനു ശാന്തിലഭിക്കുന്നതിനായി പാവപ്പെട്ടവര്‍ക്കു പ്രതിഫലം കൊടുത്ത് ദണ്ഡനമസ്‌കാര പ്രദക്ഷിണം ചെയ്യിക്കാറുണ്ടത്രേ.

  കൈലാസ പരിക്രമണം മൂന്നു ദിവസമാണ്. ഒന്നാം ദിവസം 15 കി.മീറ്ററും രണ്ടാം ദിവസം 25 കി.മീറ്ററും മൂന്നാം ദിവസം 12 കി.മീറ്ററും സഞ്ചരിക്കണം. നദീതീരത്തിലൂടെയാണ് യാത്ര. ചെറിയ ചുമല്‍ സഞ്ചിയും ബലമുള്ള വടിയും. സഞ്ചിയില്‍ വെള്ളവും ആഹാരവും. കൈലാസത്തിന്റെ പശ്ചിമ ഭാഗത്തു കൂടിയാണ് പോകുന്നത്. വഴിയില്‍ സഹായികള്‍ക്കും കുതിരക്കാര്‍ക്കും ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഒരു താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  യമലോകത്തുകൂടെ ആധ്യാത്മികതലത്തില്‍ സഞ്ചരിച്ചു കൊണ്ട് ചിത്രഗുപ്തനെ വണങ്ങി കണക്കു നോക്കാതെ ഞാന്‍ നീങ്ങി. കുടുംബസമാഹൃതമായ പാപം/പുണ്യം ഡിലീറ്റു ചെയ്ത് വടക്കുന്നാഥന്റെ ദിവ്യദര്‍ശനം സാധ്യമാകുന്ന അത്ഭുതാവസ്ഥയിലേക്ക്. വിശ്വ പ്രകൃതിയുടെ അനുപമമായ അത്ഭുതതേജോമയദൃശ്യത്തെ ഈശ്വര സാക്ഷാത്ക്കാരമായല്ലാതെ എങ്ങനെയാണ് വിലയിരുത്തുക?

  വൈകുന്നേരമായപ്പോള്‍ 15 കി.മീ. പിന്നിട്ട് ക്യാമ്പായ ദിറാഫുക്കിലെത്തി. കൈലാസത്തിന്റെ ഉത്തരമുഖം അടുത്തു കാണുവാന്‍ ഉയരത്തിലുള്ള ജാംബിയാങ് കൊടുമുടി കയറണം. ''പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ അവനെ കാണാകും ശിവശംഭോ'' എന്ന ഈരടികള്‍ മനസ്സിലെത്തി. മഞ്ഞു മൂടിക്കിടക്കുന്ന ജാംബിയാങ് പര്‍വതം കയറിയിറങ്ങുക കഠിനമാണ്. ഒരു മണിക്കൂര്‍ കയറണം. സിന്ധു നദി ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. ഇടക്ക് നദിയില്‍ കൂടി നടക്കണം. നിറയെ മഞ്ഞും വഴുക്കുള്ള പാറയും. ഒരു ഹിമാലയന്‍ പട്ടി കൂട്ടിനെത്തി. വളരെ കഷ്ടപ്പെട്ട്, തെന്നിയും വീണും കൈലാസനാഥന്റെ കാല്‍പ്പാദത്തിലെത്തി. അവിടെ ശ്രീകോവില്‍ പോലെ ചെറിയ ഒരു മഞ്ഞുമല. ഇതിനെ ശിവചരണ്‍ എന്നു വിളിക്കുന്നു. ഭഗവാന്റെ കാല്‍പ്പാദം വെയ്ക്കുന്നത് ഇവിടെയാണ്! കൈലാസത്തിന്റെ തൊട്ടടുത്തെത്തിയെന്നതും അതിനെ തൊടാന്‍ കഴിഞ്ഞെന്നതും എന്നെ കോരിത്തരിപ്പിച്ചു. അസ്തമയകിരണങ്ങള്‍ തട്ടി കൈലാസം സ്വര്‍ണ്ണവര്‍ണ്ണമായി ജ്വലിക്കുന്നു. വിശ്വപ്രകൃതിയാകെ അവിടെ കൈകൂപ്പി നിന്നു.

  അതികഠിനമാണ് രണ്ടാം ദിവസത്തെ യാത്ര. 18600 അടി ഉയരത്തിലുള്ള ഡോള്‍മാ പാസ് (താരാദേവി കൊടുമുടി) കയറി ഇറങ്ങണം. കുതിരപ്പുറത്തു കയറിയവര്‍ നേരത്തെ കടന്നുപോയി. കാല്‍നടക്കാര്‍ സാവധാനം നടന്നു. ആകാശം മുട്ടി നില്‍ക്കുന്ന പര്‍വതത്തെ മുറിച്ചു കടക്കുന്നതിന് പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു ഇടനാഴിയാണ് ഡോള്‍മാ ചുരം. കൈലാസപരിക്രമണത്തില്‍ കടന്നുപോകാന്‍ ഏറ്റവും പ്രയാസമുള്ള ഭാഗം. ഏറ്റവും കൂടിയ ഉയരം. കുത്തനെയുള്ള കയറ്റം. നിലത്ത് മഞ്ഞുറഞ്ഞ് സ്ലേറ്റ് പോലെ മൂടിക്കിടക്കുന്നു. പര്‍വതങ്ങള്‍ മഞ്ഞു പുതച്ചു നില്‍ക്കുന്നു. സൂര്യപ്രകാശം മലകളിലും നിലത്തുറഞ്ഞ മഞ്ഞിലും തട്ടി പ്രതിഫലിച്ച് വിഭ്രാന്തിയുടെ ഒരു മായിക ലോകം സൃഷ്ടിക്കും. നിലത്ത് ഇടവിട്ട് ഉയര്‍ന്നു നില്‍ക്കുന്ന പാറകളാണ് അവിടെ നിലമുണ്ടെന്ന തോന്നല്‍ തന്നെ ഉളവാക്കുന്നത്. ഡോള്‍മാ ചുരത്തിലെത്തിയാല്‍ എത്രയും പെട്ടെന്ന് അവിടം കടക്കണം. അല്ലെങ്കില്‍ ശരീരം തണുത്തു വിറങ്ങലിക്കും. അള്‍ട്രാവയലറ്റ് പ്രൊട്ടക്ഷന്‍ ഉള്ള കണ്ണടകള്‍ അത്യാവശ്യം. മില്‍ക്ക് ക്രീമോ ചുക്ക് കരുപ്പട്ടിയോ തേനും ചുക്കും ചേര്‍ത്തതോ കഴിക്കാം. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ബാഗില്‍ കരുതിയിരിക്കണം. വെള്ളം ധാരാളം കുടിക്കണം.

  ഡോള്‍മാ ചുരത്തിന്റെ മുകളറ്റത്താണ് താരാദേവിയുടെ ആസ്ഥാനം. ക്ഷേത്രമൊന്നുമില്ല. പാറയില്‍ ഒരു രൂപം. അത്രമാത്രം. എല്ലാവരും അവിടെ നമസ്‌ക്കരിക്കും. കര്‍പ്പൂരം കത്തിക്കും. ഈ ഭാഗത്തു യാത്രികര്‍ അധികം പേരും ഒരു മാന്ത്രിക മയക്കത്തിലാകും. പിന്നെ സഞ്ചാരം വെറും യാന്ത്രികമാണ്. കയറ്റത്തെക്കാള്‍ കഠിനമാണ് കുത്തനെയുള്ള ഇറക്കം. അതു കഴിഞ്ഞാല്‍ കുബേരന്റെ അളകാപുരിയായി. വളരെ വലിയ കല്ലുകള്‍ ആരോ കൊണ്ടിട്ടതുപോലെ. തകര്‍ന്ന കൊട്ടാരക്കെട്ടുകളുടെ പ്രതീതി.

  ഡോള്‍മയില്‍ നിന്ന് താഴേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ ഗൗരീകുണ്ഡ് തടാകമായി. പാര്‍വതിക്കു കുളിക്കാന്‍ പരമേശ്വന്‍ നിര്‍മ്മിച്ച പൊയ്ക. അവിടെ നിന്നു തീര്‍ത്ഥം എടുക്കാം. ഗൗരീകുണ്ഡില്‍ നിന്ന് 15 കി.മീ. ദൂരമുണ്ട് അടുത്ത ക്യാമ്പിലേക്ക്. സുത്തുള്‍പുക്കിലാണ് ക്യാമ്പ്. ഇവിടെയും ഒരു ബുദ്ധവിഹാരമുണ്ട്. നേരം വെളുത്തപ്പോള്‍ തുടങ്ങിയ യാത്രയാണ്. ക്യാമ്പിലെത്തി യത് രാത്രിയോടെ.
  മൂന്നാം ദിനം രാവിലെ എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. ഒരു 12 കി.മീ. കൂടി പിന്നിട്ടാല്‍ പരിക്രമണം അവസാനിക്കും. സരയൂനദി തീരത്തിലൂടെയാണു യാത്ര. മിതമായ കയറ്റം.പക്ഷേ ചില സ്ഥലങ്ങളില്‍ അഗാധമായ കൊക്ക, രണ്ട്-രണ്ടര മണിക്കൂര്‍ കൊണ്ട് ബോര്‍ക്കയില്‍ എത്തും. പരിക്രമണം ചെയ്യാതെ ദര്‍ച്ചനില്‍ താമസിച്ചിരുന്നവര്‍ രാവിലെ പരിക്രമണം നടത്തിയവരെ സ്വീകരിക്കുന്നതിനായി ലാന്‍ഡ് ക്രൂസറില്‍ ബോര്‍ക്കയില്‍ എത്തിയിരുന്നു.

  രാത്രി മാനസസരോവറില്‍ താമസിച്ചു. അന്ന് പൗര്‍ണ്ണമിയായിരുന്നു. ചന്ദ്രന്‍ പതുക്കെ പതുക്കെ പൊങ്ങി വിടര്‍ന്നു. നിലാവില്‍ മുങ്ങിക്കുളിച്ച മാനസസരസ്. പൂര്‍ണ്ണ നിലാവില്‍ വിരിയുന്ന സരസ്സിന്റെ കാഴ്ച. ദേവതകള്‍ നീരാടാനിറങ്ങുന്നുണ്ടോ? രാജഹംസങ്ങള്‍ താണുപറക്കുന്നുണ്ടോ? നിലാവില്‍ അകലെ കൈലാസം പ്രണവമായി തിളങ്ങി.

  "യാത്രകളുടെ പാരമ്യമായ കൈലാസയാത്രയുടെ സമയം. ആത്മീയതയും സാഹസികതയും ഇഴചേരുന്ന മഹായാത്രയ്ക്ക് തയ്യാറെടുക്കാം. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൈലാസ് മാനസ് സരോവര്‍ യാത്ര- 2011 ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. 18 -70 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പതിനാറു ബാച്ചുകളെയാണ് അയക്കുക. ഓരോ ബാച്ചിലും അറുപതു പേരുണ്ടാവും. മെയ് 29 മുതല്‍ തുടങ്ങുന്ന യാത്ര സപ്തംബര്‍ വരെ നീളും. അതിദുര്‍ഘടമായ യാത്രയായതിനാല്‍ പൂര്‍ണ്ണമായ ശാരീരിക മാനസിക ആരോഗ്യമുള്ളവരെ മാത്രമെ പരിഗണിക്കാറുള്ളൂ. ഏകദേശം ഒരു ലക്ഷത്തോളം രൂപ ചെലവു വരും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11. വിശദാംശങ്ങള്‍ക്ക് www.mea.gov.in സന്ദര്‍ശിക്കുക "


  ശിവം സുന്ദരം 
  മുരുഡേശ്വരം. അത്ഭുതക്കാഴ്ച്ചകളുടെ ക്ഷേത്രോദ്യാനം. കടലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചതുര്‍ബാഹുവായ പരമശിവന്റെ ഉത്തുംഗമായ പ്രതിമ. ഉയരമേറിയ ഗോപുരവും സ്വര്‍ണ്ണവര്‍ണ്ണമായ ക്ഷേത്രവും ഉദ്യാന ശില്‍പ്പങ്ങളും. കാഴ്ച്ചയുടെ അനിര്‍വചനീയ ഭംഗികള്‍
  മുരുഡേശ്വര ഗോപുരവും ക്ഷേത്രവും: തീരത്തു നിന്നുള്ള കാഴ്ച്ച


  മുരുഡേശ്വരം ആദ്യമുണര്‍ത്തുന്ന വികാരം അത്ഭുതമാണ്. അഥവാ സ്‌പെക്റ്റക്കിള്‍ എന്ന പദത്തിന്റെ അര്‍ത്ഥമറിയണമെങ്കില്‍ ഉത്തര കാനറയിലെ ഈ കടലോരത്തിലേക്ക് വരിക. കൗതുകത്താല്‍ മലരുന്നതാണ് മുരുഡേശ്വരത്തിലെ കാഴ്ച്ചകള്‍. എത്തും മുന്‍പ് അല്‍പ്പം പുരാണമറിഞ്ഞിരിക്കണം. പിന്നെ ആര്‍. എന്‍. ഷെട്ടി എന്ന മുരുഡേശ്വരംകാരനേയും.

  ഉത്തര കാനറയുടെ കവാടമായ ബട്ക്കല്‍ കടന്ന് എന്‍.എച്ച്-17 വടക്കോട്ട് പായുമ്പോള്‍ ഇടത് ഭാഗത്ത് ശ്രദ്ധയാകര്‍ഷിക്കും വണ്ണം ശില്പാലംകൃതമായ ഒരു കവാടം കണ്ണില്‍ പെടും. സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങുമ്പോഴാണ് ആ കവാടം പിന്നിട്ടത്. കടലിന്റെ ഹുംകാരം തീര്‍ക്കുന്ന പ്രണവത്തില്‍, സന്ധ്യാകാശപ്രഭയണിഞ്ഞ് ഒരു പടുകൂറ്റന്‍ ശിവശില്‍പ്പം നാഴികക്കപ്പുറത്തുനിന്നെ കാണാറായി. ധ്യാനലീനമായ കടാക്ഷം നല്‍കി പത്മാസനത്തിലമര്‍ന്ന ചതുര്‍ബാഹു. കണ്ഠ നാളത്തില്‍ തിളങ്ങുന്ന സ്വര്‍ണനാഗം. ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ. ചുവടെ മുരുഡേശ്വര ക്ഷേത്രത്തിന്റെ സ്വര്‍ണവര്‍ണമണിഞ്ഞ ശിലാഗോപുരങ്ങളില്‍ നിയോണ്‍ ദീപങ്ങള്‍ തീര്‍ക്കുന്ന മായികവര്‍ണം. മുമ്പില്‍ മഴതീര്‍ന്ന ആഷാഢമാസത്തിലെ ചാരനിറമാര്‍ന്ന ആകാശത്തിലേക്ക് തുളച്ചുകയറിയ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ രാജഗോപുരം.


  മുരുഡേശ്വരത്തെ മഹാദേവന്‍: ഒരു രാത്രി ദൃശ്യം

  കന്ദുകഗിരി എന്ന ഒരു ചെറിയ കുന്നിന്‍ പുറത്താണ് ഈ ക്ഷേത്രം. മൂന്നു വശവും കടല്‍. മുപ്പത്തിയാറ് വര്‍ഷംമുന്‍പ് വെറുമൊരു മുക്കുവ ഗ്രാമം മാത്രമായിരുന്നു മുരുഡേശ്വരം. നിര്‍മാണരംഗത്തെ അതികായനായ ആര്‍.എന്‍. ഷെട്ടി എന്ന ധനികനായ മനുഷ്യസ്‌നേഹി പക്ഷെ മുരുഡേശ്വരത്തിന്റെ മുഖഛായ അമ്പേ മാറ്റി. തകര്‍ന്നടിഞ്ഞ ക്ഷേത്രത്തെ ഷെട്ടി പുനര്‍നിര്‍മിച്ചു. കടലിലേക്ക് തളളി നില്‍ക്കുന്ന കുന്നിന്‍പുറത്ത് 123 അടി വലിപ്പത്തില്‍ മഹാദേവന്റെ ശില്‍പ്പം നിര്‍മിച്ചു. ചുറ്റും ഉദ്യാനങ്ങളും ശില്‍പ്പങ്ങളും തീര്‍ത്തു. തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിച്ചു. മുരുഡേശ്വരത്തെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ യാത്രായിടമാക്കി. മുരുഡേശ്വരം മറ്റൊരര്‍ഥത്തില്‍ ഷെട്ടിലാന്‍ഡ് തന്നെയാണ്.

  ക്ഷേത്ര പരിസരത്തെ ഒരു സായാഹ്നം

  ആനന്ദദായകനായ മൃഡേശ്വരനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പ്രാചീനമാണത്. ഗോകര്‍ണത്തുവെച്ച് ക്രുദ്ധനായ രാവണന്‍ നിലത്തുറച്ചുപോയ ആത്മലിംഗത്തിന്റെ ആവരണമെടുത്ത് വലിച്ചെറിഞ്ഞത് കന്ദുകഗിരിയിലേക്കായിരുന്നു എന്ന് ഐതിഹ്യം.
  കരയില്‍നിന്നുള്ള പാതയില്ലെങ്കില്‍ കന്ദുകഗിരി ഒരു ദ്വീപാണെന്ന് നിസ്സംശയം പറയാം. പടുകൂറ്റന്‍ രാജഗോപുരത്തിന്റെ പണി ഈയിടെ കഴിഞ്ഞതേയുള്ളു. ശ്രീരംഗത്തെക്കാള്‍ വലിപ്പം. ശില്‍പ്പഭംഗി പക്ഷെ കുറയും. കവാടത്തില്‍ ശരിയായ വലിപ്പത്തില്‍ രണ്ടു ഗജവീരന്‍മാര്‍ . തമിഴ്‌നാട്ടില്‍ നിന്നുള്ള ശില്‍പ്പികളാണ് ഈ ഗോപുരം നിര്‍മ്മിച്ചത്. മുന്നില്‍ തെക്കു ഭാഗത്ത്, തീരത്ത് നിരനിരെ അടുക്കിയ വഞ്ചികളില്‍ തൊപ്പിധരിച്ച മുസ്ലിം വയോവൃദ്ധര്‍ ക്ഷേത്രമണികളുടെ കിലുക്കത്തിന് താളം പിടിച്ച് വിശ്രമിക്കുന്നു.
   

  ക്ഷേത്രത്തിന്റെ ഒരു സാന്ധ്യ ദൃശ്യം


  ക്ഷേത്രമാനേജര്‍ മഞ്ജുനാഥ ഷെട്ടി ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. കോഴിക്കോട് ചെറൂട്ടിറോഡില്‍ സിന്‍ഡിക്കേറ്റു ബാങ്കിലായിരുന്നുആറേഴുവര്‍ഷക്കാലം അദ്ദേഹം. വി.ആര്‍.എസ്സു വാങ്ങിപോന്നു. ഇപ്പോള്‍ ഇവിടെയാണ്. മലയാളം വീണ്ടും പറയാന്‍ കഴിഞ്ഞതിന്റെ സന്തോഷം മുഖത്ത്. ആരതി കഴിഞ്ഞ്് നടയടച്ച ശ്രീകോവില്‍ വീണ്ടും ഞങ്ങള്‍ക്കായി തുറന്നു തന്നു.

  വൃത്തിയും വെടിപ്പുമുളളതാണ് ക്ഷേത്രം. ഗോപുരം കടന്ന് തെക്കോട്ട് പടികയറിചെന്നാല്‍ കരിങ്കല്ലും ഉരുക്കും കൊണ്ട് പുനര്‍ നിര്‍മ്മിച്ച ക്ഷേത്രം. ശ്രീകോവിലിന് ചുറ്റുപാടുമായി ഉപദേവതകള്‍. മുമ്പില്‍ നന്ദിമണ്ഡപം. കരിങ്കല്ലിന്റെ കമാനങ്ങള്‍ക്ക് സ്വര്‍ണനിറം പൂശിയിരിക്കുന്നു. ചുറ്റിലും തീര്‍ത്ഥങ്ങള്‍. ഭീമതീര്‍ത്ഥം, കമണ്ഡല തീര്‍ത്ഥം, പ്രധാനതീര്‍ത്ഥം അഗ്‌നിതീര്‍ഥം എന്നറിയപ്പെടുന്ന സമുദ്രം തന്നെ.

  കന്യാകുമാരിയിലെ വിവേകാനന്ദ മെമ്മോറിയല്‍ കണ്ടപ്പോഴാണ് ആര്‍ എന്‍ ഷെട്ടിക്ക് മുരുഡേശ്വരം പുനര്‍നിര്‍മ്മിക്കണമെന്ന് തോന്നിയത്. എസ് കെ ആചാരി എന്ന ശില്‍പ്പിയുടെ നേതൃത്വത്തില്‍ 1977ല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മിതി തുടങ്ങി.

  മരുഡേശ്വരത്തെ ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിയാമെന്നു പറയപ്പെടുന്ന

  പടവുകളിറങ്ങിചെന്ന്, ഗോപുരത്തിനരികില്‍വെച്ച് ഇഴപിരിയുന്ന മറ്റൊരു പടിക്കെട്ടു കയറിയാല്‍ ശിവന്റെ അത്ഭുതാവഹമായ ശില്‍പ്പത്തിനരികിലെത്താം. കാശിനാഥ് എന്ന ശില്‍പ്പിയും സംഘവുമാണ് ഒരു കോടി രൂപയിലധികം ചെലവുവന്ന ഈ ശില്‍പ്പം സൃഷ്ടിച്ചത്. വലിയൊരു പാറയുടെ മുകളില്‍ നിലത്തേക്കൊഴുകുന്ന വ്യാഘ്രത്തോലില്‍ ഇരിക്കുന്നത് അഘോരനായ ശിവന്റെ രജത നിറമുള്ള ഗംഭീര പ്രതിരൂപം. കോണ്‍ക്രീറ്റ് ആണ് നിര്‍മാണ വസ്തു. പാറയ്ക്കടിയിലാകട്ടെ പുരാണ കഥകള്‍ പറയുന്ന രണ്ടു മ്യൂസിയങ്ങള്‍. ശില്‍പ്പത്തിന്റെ പിറകില്‍ ആര്‍ത്തലയ്ക്കുന്ന കടല്‍. പുല്ലു വെച്ചു പിടിപ്പിച്ച ഇറക്കങ്ങളില്‍ പിന്നേയും ശില്‍പ്പങ്ങള്‍. ഏഴുകുതിരകളെ പൂട്ടിയ അഗ്‌നിരഥത്തില്‍ അയനത്തിനൊരുങ്ങുന്ന സൂര്യഭഗവാന്‍. ഗീതോപദേശം, രാവണനും ബ്രാഹ്മണ വേഷധാരിയായ ഗണപതിയും. വടക്കു ഭാഗത്ത് കടലിലേക്ക് തള്ളി നില്‍ക്കുന്ന ആര്‍.എന്‍.എസ് ഗസ്റ്റ് ഹൗസും റസ്‌റ്റോറന്റും. കടലില്‍ ദൂരെ മങ്ങികാണുന്നത് പ്രാവുകള്‍ ചേക്കേറുന്ന, പ്രാദേശിക ദേവതയായ ജട്ടികയുടെ ക്ഷേത്രമുള്ള നേത്രാണി ദ്വീപ്.

  കന്ദുകഗിരിയുടെ വടക്കു ഭാഗത്തുള്ള കടല്‍ത്തീരം വൈകുന്നേരങ്ങള്‍ സഞ്ചാരികളെ കൊണ്ടുനിറയും. നീന്താന്‍ സുരക്ഷിതമാണിവിടം. ഒരു വലിയ ബസ്സിനെ വസ്ത്രം മാറാനും കുളിക്കാനുമുളള മൂവിങ് കംഫര്‍ട്ട് സ്റ്റേഷനാക്കി വിശാലമായ തീരത്തു നിര്‍ത്തിയിട്ടിരിക്കുന്നു. തീരത്തിരുന്ന് കാണുന്ന കന്ദുകഗിരിയുടെ സന്ധ്യാദ്യശ്യം വിവരിക്കുക അസാധ്യം. ചെറിയ ടൗണ്‍ഷിപ്പായി വളര്‍ന്നു കഴിഞ്ഞ മുരഡേശ്വരത്ത്് ഇന്റര്‍നെറ്റ് കഫേ തൊട്ട് മദ്യഷാപ്പുകള്‍ വരെയുണ്ട്.

  കടലിന്റെ പശ്ചാത്തലത്തില്‍

  വൃത്താകൃതിയില്‍ തള്ളി നില്‍ക്കുന്നു. കടലില്‍ തൂണുകള്‍ ഉറപ്പിച്ച, കാന്റീന്‍ എന്നു വിളിക്കുന്ന നവീന്‍ റസ്റ്റോറന്റില്‍ കാപ്പി നുണയുമ്പോള്‍ ഒരു കനത്ത കാറ്റ് മഴയോടൊപ്പം ആര്‍ത്തലച്ചു വന്നു. കസേരകളും പാത്രങ്ങളും പറന്ന് കടലിലേക്ക് വീണു. കൊടുംകാറ്റില്‍ ഉലഞ്ഞ് നിലവിളിയുടെ അരികില്‍ നില്‍ക്കുന്ന നിസ്സഹായരെ കണ്ട് മാനേജര്‍ ചിരിച്ചു പറഞ്ഞു. 'ദിസ് ഇസ് ആന്‍ ആഡഡ്, എക്‌സൈറ്റിങ് ഗിഫ്റ്റ്്'. വിനോദ സഞ്ചാരികള്‍ക്കുളളിലെ തീര്‍ത്ഥാടകര്‍ തൊണ്ടപൊട്ടി വിളിച്ചു, ''മുരുഡേശ്വരാ...''  ഗോളാന്തരയാത്ര 
  തമിഴ് നാട്ടിലെ പ്രസിദ്ധമായ നവഗ്രഹ ക്ഷേത്രങ്ങള്‍.
  തിരുമംഗലക്കുടിയില്‍ സൂര്യന്‍, തിങ്കളൂരില്‍ ചന്ദ്രന്‍,
  വൈത്തീശ്വരന്‍ കോയിലില്‍ ചൊവ്വ, തിരുവേങ്കാട് ബുധന്‍,
  ളാങ്കുടിയില്‍ വ്യാഴം, കാഞ്ചനൂരില്‍ ശുക്രന്‍, തിരുനെല്ലാറില്‍ ശനി,
  തിരുനാഗേശ്വരത്ത് രാഹു, കീഴ്‌പെരുംപള്ളത്ത് കേതു.
  ഗ്രഹങ്ങളില്‍ നിന്നു ഗ്രഹങ്ങളിലേക്കുള്ള ഒരു 'ഗോളാന്തരസഞ്ചാരം'.


  ഗ്രഹങ്ങളില്‍ നിന്നു ഗ്രഹങ്ങളിലേക്കുള്ള യാത്രയാണിത്. ഒരു 'ഗോളാന്തരസഞ്ചാരം'. വിശ്വാസത്തിന്റെ വ്യോമയാനത്തില്‍, പ്രകാശവേഗത്തില്‍..

  സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രദക്ഷിണവഴികളിലൂടെ, കാലം കല്ലില്‍ കൊത്തിയെടുത്ത വിശ്വാസഗോപുരങ്ങളെ വലം വെച്ച്, നവഗ്രഹങ്ങളെ നമിച്ച്, സൂര്യചന്ദ്രന്മാരും ബുധകുജന്മാരും ഗുരുശുക്രന്മാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലം താണ്ടി, അനുഗ്രഹവര്‍ഷങ്ങളുടെ ക്ഷീരപഥത്തിലൂടെ, കാവേരിക്കരയിലൂടെ, ഒരു യാത്ര. തഞ്ചാവൂര്‍ തൊട്ട് കുംഭകോണം, മയിലാടുംതുറൈ, കാരൈക്കല്‍ വരെ 60 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന കാവേരീതടത്തിലെ നവഗ്രഹക്ഷേത്രങ്ങള്‍ വലംവെച്ചുകൊണ്ട് ഒരു തീര്‍ഥാടനം.

  നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതു ക്ഷേത്രങ്ങള്‍. ഇവിടെ വലംവെക്കുമ്പോള്‍ നിങ്ങള്‍ ഈ ദേവന്മാരെയല്ല വലംവെക്കുന്നത്, നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങള്‍ സ്വയം ഭ്രമണം ചെയ്യുകയാണ് -നവഗ്രഹക്ഷേത്രദര്‍ശനത്തിന്റെ രഹസ്യം ഏറ്റവും ലളിതമായി പറഞ്ഞുതന്നത്് തിരുനെല്ലാറിലെ ശനീശ്വരക്ഷേത്രത്തില്‍ കണ്ടുമുട്ടിയ ഒരു സംന്യാസി. നവഗ്രഹക്ഷേത്രങ്ങള്‍ മുഴുവന്‍ കണ്ടോ? അദ്ദേഹം ചോദിച്ചു. ഇതവസാനത്തേതാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. നന്നായി. നവഗ്രഹക്ഷേത്രങ്ങളില്‍ പോകാത്തവന്‍ എത്ര ക്ഷേത്രങ്ങളില്‍ പോയിട്ടും കാര്യമില്ല.

  കാരണം, വെറും ക്ഷേത്രങ്ങളല്ല, നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഗ്രഹങ്ങളുടെ ആവാസസ്ഥലമാണ് ഇവ. ശിവനോ വിഷ്ണുവോ പോലെ ദൈവസങ്കല്‍പ്പങ്ങളല്ല ഈ പ്രതിഷ്ഠകള്‍. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങള്‍. നിങ്ങളിലുമുണ്ട് ഈ ഒമ്പതു ഗ്രഹങ്ങളും. സൂര്യന്‍ നിങ്ങളുടെ ആത്മാവ്. മനസ്സ് ചന്ദ്രന്‍. ചൊവ്വ നിര്‍വികാരത്വം. ബുധന്‍ വാക്ക്. വ്യാഴമെന്നാല്‍ ജ്ഞാനവും സുഖവും. ശുക്രന്‍ സമ്പത്തും മദനത്വവും. ശനി പ്രേഷ്യത്വം. രാഹുകേതുക്കള്‍ തിന്മാഭാവങ്ങള്‍. അതിനാല്‍ നവഗ്രഹക്ഷേത്രങ്ങളില്‍ പോകുന്നത് ആത്മസാക്ഷാല്‍ക്കാരമത്രെ. സ്വയമറിയാത്തവന് എവിടെയാണ് ശാന്തി, മോക്ഷം? ആത്മാവിലേക്കുള്ള യാത്രയല്ലേ ഏറ്റവും വലിയ തീര്‍ഥയാത്ര?

  ഒരേ സമയം വിനോദയാത്രയും ആത്മീയയാത്രയുമാണ് നവഗ്രഹസ്ഥലികള്‍ തേടിയുള്ള ഈ സഞ്ചാരം. തമിഴ്‌നാടിന്റെ നാട്ടിന്‍പുറങ്ങളിലൂടെ വലിയൊരു ക്ഷേത്രശൃംഖലയെ വലംവെച്ചു കടന്നുപോകുന്ന യാത്ര. കാവേരിയുമായി അടുത്തും അകന്നും സഞ്ചരിക്കുന്ന പാതകളിലൂടെവഴിയിലുടനീളം കാവേരിയുടെ താരാട്ട്. ഗ്രാമീണതയുടെ തമിഴ്ചന്തങ്ങള്‍. നദീതീരത്തിലുടനീളം ക്ഷേത്രസമുച്ചയങ്ങള്‍. അവയ്ക്കിടയില്‍ മറഞ്ഞിരിക്കുന്ന നവഗ്രഹക്ഷേത്രങ്ങള്‍. ചിലതു മഹാക്ഷേത്രങ്ങള്‍, ചിലത് ഏകാന്തമായ കൊച്ചു ഗ്രാമക്ഷേത്രങ്ങള്‍. ചിലയിടത്ത് അന്ധമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും തിരക്കും ഹിസ്റ്റീരിയയും, ചിലയിടത്ത് മന്ദ്രമധുരമായ മന്ത്രോച്ചാരണങ്ങളും ധ്യാനലീനതയും. അടുത്തും അകന്നും സഞ്ചരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ യാത്രയിലുടനീളം അവ നമ്മോടൊപ്പമുണ്ട്.

  തഞ്ചാവൂരില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ഒരു ദിവസം കൊണ്ട് ഒമ്പതു ഗ്രഹങ്ങളും കണ്ടു തീര്‍ക്കാനാവില്ല. പൂജാസമയത്തു തന്നെ എത്തണമെങ്കില്‍ രണ്ടോ മൂന്നോ ദിവസം വേണം. കീഴ്‌വഴക്കം അനുസരിച്ചാണെങ്കില്‍ യാത്രക്ക് ഒരു ക്രമമുണ്ട്. തിരുമംഗലക്കുടിയില്‍ സൂര്യന്‍, തിങ്കളൂരില്‍ ചന്ദ്രന്‍, വൈത്തീശ്വരന്‍ കോയിലില്‍ ചൊവ്വ, തിരുവേങ്കാട് ബുധന്‍, ആളാങ്കുടിയില്‍ വ്യാഴം, കാഞ്ചനൂരില്‍ ശുക്രന്‍, തിരുനെല്ലാറില്‍ ശനി, തിരുനാഗേശ്വരത്ത് രാഹു, കീഴ്‌പെരുംപള്ളത്ത് കേതു എന്നിങ്ങനെ. അമ്പതോ അറുപതോ കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവയെല്ലാം. അതിനാല്‍ ഈ അതിവേഗയാത്രയില്‍ ക്രമം പാലിക്കുക പ്രായോഗികമായിരുന്നില്ല. ദൂരം കണക്കിലെടുത്തുള്ള ഒരു റൂട്ട്മാപ്പ് ഉണ്ടാക്കുകയായിരുന്നു പോംവഴി.

  അങ്ങിനെ, സമീപഗ്രഹമായ ചന്ദ്രനിലേക്ക് ആദ്യയാത്ര. തഞ്ചാവൂരില്‍ നിന്ന് തിരുവയ്യാര്‍ വഴി ചന്ദ്രയാനം.
  തിങ്കളൂരിലെ ചന്ദ്രക്ഷേത്രം
  നേരം പുലരുന്നേയുള്ളൂ. വയല്‍പ്പരപ്പുകളിലൂടെ നേരെ തിരുവയ്യാറിലേക്ക്. കാവേരിയുടെ സംഗീതം, സമൃദ്ധിയുടെ ഹരിതകാന്തികള്‍, പുലരിവെളിച്ചത്തിന്റെ മിനുപ്പ്.. ത്യാഗരാജ സമാധിയും പഞ്ചനദീശ്വരന്‍ ക്ഷേത്രവും പ്രസിദ്ധമാക്കുന്ന തിരുവയ്യാര്‍. സംഗീതത്തിന്റെും ഭക്തിപ്രസ്ഥാനത്തിന്റെയും തായ്‌വീട്. അവിടെനിന്ന് നാലു കിലോമീറ്ററേ ഉള്ളൂ തിങ്കളൂരിലേക്ക്. അരുള്‍മികു കൈലാസനാഥകോയിലിലേക്ക് ഇതിലേ. വഴി തിരിയുന്നിടത്ത് തമിഴിലെഴുതിയ ബോര്‍ഡ്. തിരുപ്പഴണത്തിനടുത്ത് വിശാലമായ പാടങ്ങള്‍ക്കക്കരെ, മണ്ണില്‍ വീണ നക്ഷത്രം പോലെ, ഒരേകാന്തഗോപുരം. ഒരു കൊച്ചുക്ഷേത്രം. നവഗ്രഹക്ഷേത്രങ്ങളിലെ രണ്ടാമത്തെ അമ്പലം, ചന്ദ്രക്ഷേത്രം.

  തിക്കും തിരക്കുമില്ലാത്ത ദിവസമാണ്. ക്ഷേത്രത്തിനു മുന്നില്‍ കാവിയുടുത്ത കുറെ സന്യാസിമാര്‍ മാത്രം. ചെറിയൊരു ക്ഷേത്രമായതിനാല്‍ കുറച്ചു സമയം മതി ദര്‍ശനം തീര്‍ക്കാന്‍. കൈലാസനാഥനും പെരിയനായകിയുമാണ് പ്രധാന പ്രതിഷ്ഠകള്‍. പരിക്രമണവീഥിയില്‍ ദക്ഷിണാമൂര്‍ത്തിയും കിഴക്കു ഭാഗത്തായി ചന്ദ്രപ്രതിഷ്ഠയും. ചന്ദ്രന്‍ ഇവിടെ ഉപദേവതയാണ്. പത്തു വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലിരുന്ന് കയ്യില്‍ വാളും താമരയും കണ്ണില്‍ ദയാവായ്പുമായി ചന്ദ്രന്‍ ദര്‍ശനമരുളുന്നു.

  സൂര്യനാര്‍ കോവില്‍

  സ്വച്ഛശാന്തമായ ചന്ദ്രനില്‍ നിന്ന് കത്തിജ്വലിക്കുന്ന സൂര്യനിലേക്ക്. തിരുവയ്യാറില്‍ നിന്ന് കുംഭകോണം വഴി തിരുമംഗലക്കുടിയിലുള്ള സൂര്യക്ഷേത്രത്തിലേക്ക്.

  കുംഭകോണത്തു നിന്ന് കതിരമംഗലം റോഡില്‍ 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ആടുതുറൈയെത്തും. തിരുമംഗലക്കുടി കാളി അമ്മന്‍ കോവില്‍ സ്‌റ്റോപ്പില്‍ നിന്നു തിരിയുക. വടക്കു കിഴക്കു ദിശയില്‍ അല്‍പ്പം ചെന്നാല്‍ സൂര്യനാര്‍കോയിലായി. ഇത് ചന്ദ്രക്ഷേത്രം പോലെയല്ല, ജ്വലിക്കുന്ന ക്ഷേത്രം തന്നെ. നല്ല തിരക്ക്. കരിങ്കല്ലില്‍ തീര്‍ത്ത മഹാക്ഷേത്രം, മനോഹരമായ കൊത്തുപണികള്‍. 11ാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രത്തിന്് കുലോത്തുംഗചോള മാര്‍ത്താണ്ഡാലയം എന്നായിരുന്നുവത്രെ പേര്. സൂര്യ പ്രതിഷ്ഠയുള്ള പല ക്ഷേത്രങ്ങളും തമിഴ്‌നാട്ടിലുണ്ടെങ്കിലും സൂര്യനു മാത്രമായൊരു ക്ഷേത്രം ഇതേയുള്ളൂ.

  മൂന്നു നിലകളും 40 അടിയോളം ഉയരവുമുള്ള രാജഗോപുരം അകലെ നിന്നേ കാണാം. മുന്നില്‍ കടകള്‍ നിറഞ്ഞ ചെറിയ തെരുവ്. നടയില്‍ത്തന്നെ വടക്കു മാറി സൂര്യപുഷ്‌കരണി തീര്‍ഥം. ധൃതിയില്‍ അകത്തേക്കു നടക്കുമ്പോള്‍ ഒരു സ്ത്രീ ചോദിച്ചു. കാണാന്‍ വന്നതോ തൊഴാന്‍ വന്നതോ? രണ്ടുമെന്നു പറഞ്ഞപ്പോള്‍ അവര്‍ ഉപദേശിച്ചു. ആദ്യം കുളിക്കൂ. ബുദ്ധിമുട്ടാണെങ്കില്‍ ആ ജലം തലയില്‍ തളിച്ചാലും മതി.

  ഇവിടെ തൊഴാന്‍ ചില നിയമങ്ങളുണ്ടെന്ന് അവരാണ് പറഞ്ഞുതന്നത്. അകത്തു കടന്നാല്‍ തെക്കേ ഇടനാഴിയിലൂടെ പോയി ആദ്യം കോല്‍തീര്‍ഥവിനായകരെ തൊഴണം. അവിടെ നിന്ന് നേരെ സഭാനായകര്‍ മണ്ഡപത്തിലെത്തി നടരാജനെയും ആഘോഷനവഗ്രഹങ്ങളെയും വണങ്ങണം. പിന്നീട് സ്ഥാപനമണ്ഡപത്തില്‍ ചെന്ന് കാശി വിശ്വനാഥനയെും വിശാലാക്ഷി അമ്മയെയും ദര്‍ശിക്കാം. പിന്നീട് ഗുരുമണ്ഡപത്തിലും തൊഴുത ശേഷമേ സൂര്യസന്നിധിയില്‍ ചെല്ലാവൂ.

  പറഞ്ഞതു പോലെ എല്ലാം ചെയ്ത് സൂര്യസന്നിധിയിലെത്തുമ്പോഴേക്കും ഒരു മണിക്കൂര്‍ പോയി. സൂര്യക്ഷേത്രം പിന്നിട്ട് ഞങ്ങളുടെ വാഹനം സമീപഗ്രഹമായ ശുക്രനിലേക്കു കുതിക്കുമ്പോഴേക്കും പകല്‍ ചുട്ടു പഴുത്തിരുന്നു.

  കാഞ്ചനൂര്‍ ശുക്രക്ഷേത്രം


  ശുക്രനക്ഷത്രത്തിലേക്കാണ് ഇനി യാത്ര. തിരുവാടുതുറൈയിലെ ശുക്രക്ഷേത്രത്തിലേക്ക്. സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ. കാവേരിയുടെ വടക്കെ കരയിലാണ് കാഞ്ചനൂര്‍ അഗ്‌നീശ്വരക്ഷേത്രം.
  വയലുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമിടയിലൂടെ നീളുന്ന വഴി ചെന്നവസാനിക്കുന്നത്് വളരെ ചെറിയൊരു ക്ഷേത്രത്തില്‍. വെയിലില്‍ വെട്ടിത്തിളങ്ങുന്ന താഴികക്കുടം. ഉച്ചപ്പൂജ തീര്‍ന്നു നടയടക്കാറായിരിക്കുന്നു. തീരെ ആള്‍ത്തിരക്കില്ല. ശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ശുക്രന്‍ സങ്കല്‍പ്പദേവനാണ്. പ്രത്യേകകോവില്‍ ഇല്ല. അഗ്‌നീശ്വരനെത്തന്നെ ശുക്രനായി സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അഗ്‌നി ശിവനെ ഭജിച്ചു പ്രത്യക്ഷനാക്കിയത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം.
  കാഞ്ചനൂരില്‍ അധിക സമയം വേണ്ട ക്ഷേത്രക്കാഴ്ചകള്‍ കണ്ടു തീരാന്‍. ഉച്ചയായിരിക്കുന്നു. ഇനി ചൊവ്വാ ഗ്രഹത്തിലേക്ക്. തിരുമണഞ്ചേരി, മയിലാടുംതുറൈ വഴി 35 കിലോമീറ്ററോളം നീളുന്ന യാത്രയില്‍ ഉച്ചഭക്ഷണവും വഴിത്തണലില്‍ ഒരല്‍പ്പം വിശ്രമവും.

  വൈത്തീശ്വരന്‍ കോവില്‍


  തിരുപുള്ളിരുക്കുംവേളൂരെന്ന വൈത്തീശ്വരന്‍ കോവിലിലെത്തുമ്പോള്‍ നാലു മണി. ചൊവ്വയുടെ ഭ്രമണപഥം പോലെ നീണ്ടു നീണ്ടു പോകുന്ന ഇടനാഴികളും തൂണുകളും ചുറ്റോടുചുറ്റും ഉപദേവന്മാരുമുള്ള മഹാക്ഷേത്രം. ചൊവ്വയുടെ സന്നിധാനം. വൈദ്യനാഥനായ ശിവനാണിവിടുത്തെ മുഖ്യ പ്രതിഷ്ഠ

  പ്രദക്ഷിണവഴിയിലെങ്ങും പലയിടങ്ങളില്‍ നിന്നെത്തിയ വൈദ്യന്മാരുടെ പ്രാര്‍ഥനകള്‍ നടക്കുന്നു. ഇവിടെ വന്നിരുന്ന് അഷ്ടാംഗഹൃദയം വായിക്കുന്നത് വൈദ്യന്മാര്‍ക്ക് തൊഴിലില്‍ അറിവും മികവും പ്രശസ്തിയും അഭിവൃദ്ധിയും സമ്മാനിക്കുമത്രെ.

  ക്ഷേത്രത്തിനകത്താണ് തീര്‍ഥക്കുളം. കിഴക്കെ പ്രദക്ഷിണവഴിയില്‍ കുമാരസ്വാമിയുടെ ശ്രീകോവില്‍. കിഴക്കോട്ടു തിരിഞ്ഞ് ദണ്ഡായുധപാണി. തെക്കോട്ടഭിമുഖമായിരിക്കുന്നതാണ് അംഗാരകന്‍(ചൊവ്വ).

  നാഡീ ജ്യോതിഷത്തിനും പേരുകേട്ടതാണ് ഈ ഗ്രാമം. അഗസ്ത്യനും വസിഷ്ഠനും പോലുള്ള മുനീശ്വരന്മാര്‍ എഴുതിവെച്ച താളിയോലകള്‍ ഈ ഗ്രാമത്തിന്റെ പാരമ്പര്യ സ്വത്തത്രെ. അതിനെ ആസ്​പദമാക്കി ഒരാളുടെ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ പറയുന്ന ജ്യോതിഷമാണിത്. ക്ഷേത്രത്തിനു ചുറ്റും നാഡീജ്യോതിഷികളുടെ വീടുകളുണ്ട്. ഏജന്റുമാരും ധാരാളം.

  സമയം തീരുന്നു. നേരം സന്ധ്യയോടടുക്കുന്നു. ബുധഗ്രഹത്തിലെ സന്ദര്‍ശനമാണ് ഇനി. വണ്ടി നേരേ തിരുവേങ്കാട്ടേക്ക്.
  തിരുവേങ്കാട് ബുധക്ഷേത്രം
  ശീര്‍കാഴി റോഡിലൂടെ വാഹനം കുതിച്ചുപാഞ്ഞു. നാലു കിലോമീറ്റര്‍ ചെന്നാല്‍ പൂംപുഹാറിലേക്കുള്ള വഴി. അതിലേ കഷ്ടി പത്തു കിലോമീറ്റര്‍ കൂടി. മുന്നില്‍ അരുള്‍മികു ശ്വേതാരണ്യേശ്വര്‍ ആലയം, തിരുവേങ്കാട് എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയ ബോര്‍ഡ്.

  രാമായണത്തില്‍ പരാമര്‍ശമുള്ള ക്ഷേത്രമാണ് തിരുവേങ്കാട്. കാശിക്കു തുല്യമായ ആറു പുണ്യസ്ഥാനങ്ങളില്‍ ഒന്ന്. സന്ധ്യ ചാഞ്ഞു തുടങ്ങിയ നേരം. കര്‍പ്പൂരത്തിന്റെയും വിളക്കെണ്ണയുടെയും ഗന്ധം ചൂഴ്ന്നുനില്‍ക്കുന്ന ക്ഷേത്രത്തില്‍ സന്ധ്യാപൂജ തൊഴാനുള്ള സന്ദര്‍ശകരുടെ വരവ് തുടങ്ങുന്നേയുള്ളൂ. കുട്ടികളില്ലാത്തവര്‍ ഉള്ളുരുകി പ്രാര്‍ഥിക്കാനെത്തുന്ന ക്ഷേത്രമാണിത്. ഇവിടെ പൂജിച്ച നെയ്യ് 48 ദിവസം സേവിച്ചാല്‍ കുട്ടികളുണ്ടാകും. ജാതകത്തില്‍ അഞ്ചില്‍ ബുധന്‍ വന്നാലാണത്രെ കുട്ടികളില്ലാതിരിക്കുക. അതിന് ഇവിടെ ഭജിക്കലാണ് പരിഹാരം.

  അതിവേഗം പോയാല്‍ ഒരു ക്ഷേത്രം കൂടി ഇന്നു തന്നെ കാണാം. മയിലാടുംതുറൈ നിന്ന് പൂംപുഹാറിലേക്കുള്ള വഴിയില്‍ ധര്‍മ്മകുളത്തിനടുത്തുള്ള കീഴ്‌പെരുംപള്ളത്തെ കേതു ക്ഷേത്രം.


  കീഴ്‌പെരുംപള്ളം കേതുക്ഷേത്രം


  നവഗ്രഹക്ഷേത്രച്ചങ്ങലയില്‍ ഏറ്റവും തിരക്കു കുറഞ്ഞ ക്ഷേത്രത്തിലാണ് എത്തിയിരിക്കുന്നത്. അത്താഴപൂജയുടെ ഒരുക്കങ്ങളിലാണ് പൂജാരി. ക്ഷേത്രത്തില്‍ കുറച്ചു പേരേയുള്ളൂ. ഇടനാഴിയിലുടനീളം കര്‍പ്പൂരത്തിരികള്‍ കത്തുന്നു. കരിങ്കല്‍ത്തൂണുകള്‍ക്കു പിന്നില്‍ ക്ഷേത്രവിളക്കുകള്‍ കെടാന്‍ കാത്ത് ഇരുട്ട് പതുങ്ങിനില്‍ക്കുന്നു.

  കീഴ്‌പെരുംപള്ളത്തെ നാഗാനന്ദസ്വാമി ക്ഷേത്രം പ്രശസ്തമാകുന്നത് വലുപ്പം കൊണ്ടല്ല, അവിടത്തെ കേതുസാന്നിധ്യം കൊണ്ടാണ്. കേതുദോഷം തീര്‍ക്കാന്‍ ഇവിടെ ഭജനമിരിക്കണമെന്നാണ് വിശ്വാസം.

  ഇന്നത്തെ യാത്ര തീരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ട ഓട്ടത്തിന്റെ തളര്‍ച്ചയുമായി ക്ഷേത്രത്തിനു പുറത്തേക്ക്. ഒരു നല്ല കട പോലും ക്ഷേത്രത്തിനടുത്തില്ല. തികച്ചും നാട്ടിന്‍പുറം. അതിരാവിലെ കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ശനിഗ്രഹക്ഷേത്രത്തിലെത്തണം.
  ഗ്രഹപര്യടനത്തിന്റെ ആലസ്യത്തില്‍ തിരുക്കടൈയൂരില്‍ രാപ്പാര്‍പ്പ്. സുഖനിദ്രയുടെ ഒരു രാത്രി.

  തിരുനെല്ലാറിലെ ശനിദേവന്‍


  നേരം പുലരും മുമ്പ് 'ശനിദശ' തുടങ്ങി. ശനിദേവനെത്തേടിയാണ് യാത്ര. 20 കിലോമീറ്റര്‍ ദൂരം അത്രയും മിനുട്ടുകൊണ്ട് പറന്നു താണ്ടി കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ക്ഷേത്രനടയിലെത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നേയുള്ളൂ.
  കേതുക്ഷേത്രത്തിലെ ഏകാന്തനിശ്ശബ്ദതയില്‍ നിന്നു വന്നു വീണത് വഴിയിലുടനീളം ബാരിക്കേഡുകളും കര്‍ശനമായ പരിശോധനകളുമുള്ള മഹാക്ഷേത്രത്തിലേക്ക്. ക്യാമറ അനുവദനീയമല്ല. അധികസമയം നില്‍ക്കരുത്. തൊഴുതാലുടന്‍ നീങ്ങണം. എവിടെയും സുരക്ഷാഭടന്മാര്‍. കര്‍ശനനിയമങ്ങള്‍.

  ഗോപുരത്തിനു വടക്ക് ദര്‍പ്പാരണ്യേശ്വരക്ഷേത്രം. തെക്കാണ് ശനിസന്നിധി. ശനിക്ക് അഭിഷേകവും കറുത്ത പട്ടു വഴിപാടും പ്രധാനം. അവിടെ തൊഴുത് രണ്ടാം ഗോപുരം കടന്ന്, കൊടിമരവും കൊടിമരച്ചുവട്ടിലെ മഹാഗണപതിയേയും വന്ദിച്ച് പ്രദക്ഷിണവഴിയില്‍ കയറി. ചുറ്റമ്പലത്തില്‍ 63 ശൈവസന്യാസിമാരുടെ പ്രതിമകള്‍. നിരവധി കോവിലുകള്‍. അംബാള്‍, ദക്ഷിണാമൂര്‍ത്തിസ്വാമി, സ്വര്‍ണവിനായകര്‍, സ്‌കന്ദര്‍, സപ്തവിദംഗശിവലിംഗം, സുബ്രഹ്മണ്യസ്വാമി, വള്ളി, ദേവയാനി, നളനാരായണര്‍, ദുര്‍ഗ, ചണ്ഡികേശ്വര്‍, വൈരവര്‍, നടരാജര്‍, സൂര്യദേവര്‍, തുടങ്ങി നിരവധി ദേവീദേവന്മാര്‍ വാഴുന്ന ചെറുകോവിലുകള്‍. അവിടെയെല്ലാം തൊഴുത് ഒടുവില്‍ ത്യാഗേശ്വരനായ ശിവനേയും വണങ്ങി തെക്കെ ഗോപുരത്തിലൂടെ വേണം പുറത്തു കടക്കാന്‍.

  ബ്രഹ്മതീര്‍ഥം, വാണീതീര്‍ഥം, അന്നതീര്‍ഥം, അഗസ്ത്യതീര്‍ഥം, നളതീര്‍ഥം. പഞ്ചതീര്‍ഥങ്ങളുണ്ട് ഇവിടെ. ഇതില്‍ വടക്കു പടിഞ്ഞാറുള്ള നളതീര്‍ഥത്തില്‍ കുളിച്ചാണത്രെ നളനു മേലുള്ള കലിബാധ ഒഴിഞ്ഞുപോയത്. ഏതു ക്ഷേത്രത്തില്‍ പോയില്ലെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും ശനിക്ഷേത്രത്തില്‍ പോണം. നളതീര്‍ഥക്കരയിലെ സന്യാസി ഓര്‍മ്മിപ്പിച്ചു. ശനി നമ്മുടെ ഉള്ളിലുള്ള ഒരു ശാപദോഷാവസ്ഥയാണ്. അതു കുറയ്ക്കലാണ് ഇല്ലാതാക്കലല്ല പരിഹാരം.

  തിരുനാഗേശ്വരം രാഹുക്ഷേത്രം


  വെയില്‍ ചായും മുമ്പ് കൊല്ലുമാന്‍കുടി വഴി വീണ്ടും കുംഭകോണം റോഡിലേക്കെത്തി. ഇവിടെനിന്ന് 28 കിലോമീറ്റര്‍ പോയാല്‍ തിരുനാഗേശ്വരമായി. അവിടെയാണ് നാഗരാജാവായ രാഹുവിന്റെ അമ്പലം. ശിവനെ പ്രസാദിപ്പിച്ച് രാഹു ഗ്രഹപദവി നേടിയെടുത്ത സ്ഥലം.

  കിഴക്കോട്ടു സൂര്യാഭിമുഖമായി നില്‍ക്കുന്ന ക്ഷേത്രത്തിന് അഞ്ചു നിലയുള്ള നാലു ഗോപുരവും മൂന്നു മഹാപ്രാകാരങ്ങളും. കാവേരീതടത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് തിരുനാഗേശ്വരത്തെ നാഗനാഥക്ഷേത്രം. വടക്ക് പുഷ്‌കരണീ തീര്‍ഥവും നല്ലൊരു പൂന്തോട്ടവും. കിഴക്കേ ഗോപുരത്തിലൂടെ പ്രവേശിച്ചാല്‍ വിനായകക്ഷേത്രവും ബലിപീഠവും നന്ദീശ്വരമണ്ഡപവും കൊടിമരവും. തെക്ക് നാലു മണ്ഡപങ്ങളുള്ള തീര്‍ഥക്കുളം. നൂറുകാലുള്ള രഥരൂപമാര്‍ന്ന പ്രാര്‍ഥനാമണ്ഡപം. മതിലിനു ചുറ്റും നാലു വശത്തും തെരുവുകള്‍. മധ്യഗോപുരം കടന്നാല്‍ മഹാപ്രാകാരമായി. പരിക്രമണവഴിയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് രാഹുവിന്റെ കോവില്‍.

  ഇവിടത്തെ ദേവീപ്രതിഷ്ഠയ്ക്ക് ഒരു പ്രത്യേകതയുണ്ട്. രാവിലെ പെണ്‍കുട്ടിയായും ഉച്ചക്ക് യുവതിയായും രാത്രി അമ്മയായും സങ്കല്‍പ്പിച്ചാണ് പൂജ. രാഹു പ്രതിഷ്ഠക്കുമുണ്ട് ഒരു വിശേഷം. എല്ലാ ദിവസവും രാഹുകാലത്തെ അഭിഷേകസമയത്ത് പാലൊഴിച്ചാല്‍ വിഗ്രഹം നീല നിറമാവുമത്രെ. രാഹുദോഷം പിടിപെട്ടവര്‍ ഇവിടെ വന്ന് രാഹുകാലത്ത് അഭിഷേകം നടത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നാഗേശ്വരനായ ശിവനാണ്, ദേവി, ഗിരികുജാംബികയും.

  സന്ധ്യയ്ക്കു മുമ്പ് അവസാനത്തെ നവഗ്രഹ സന്ദര്‍ശനത്തിന്. ആളാങ്കുടി വ്യാഴക്ഷേത്രമാണ് ബാക്കിയുള്ളത്. കുംഭകോണത്തു നിന്ന് വലങ്കൈമണ്‍ വഴി നീഡാമംഗലത്തേക്കുള്ള റോഡില്‍ 17 കലോമീറ്റര്‍ കൂടി..


  ആളാങ്കുട