ദേശീയ പതാകയെ കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ അറിയാം
സ്വയംസേവകന്‍
നമസ്തേ ' പറയുന്നത് എന്തിന്?
ഓം കാരം
തൈപ്പൂയം
മഹാബലിയും വാമനനും
ഗജേന്ദ്രമോക്ഷം
ഏകലവ്യന്‍റെ തല വെട്ടേണ്ടിയിരുന്നു..!
ഭാരതവും ഹിന്ദുമതവും
ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്...?
Vivekananda_In_Chicago
സര്‍വ ഐശ്വര്യമന്ത്രം
Vivekananda_In_Chicago
Hindu customs
ശ്രാദ്ധം
ഇഷ്ട ദേവത പൂജ
സന്ന്യാസത്തിലെ ആദര്‍ശവും അനുഷ്ഠാനവും
പൂജാമുറിയിലെ ചിട്ടകൾ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
ക്ഷേത്രദര്‍ശനം
ശ്രീശങ്കരന് ലൗകികദൃഷ്ടാന്തങ്ങളിലൂടെ (വിവേകചൂഡാമണി 30)
വിവാഹ മുഹൂര്‍ത്തം
രാമായണവും രാമന്റെ ജാതകവും
യുഗങ്ങള്‍
പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകളുടെ മധ്യത്തിലായി ശബരിമല സ്ഥിതിചെയ്യുന്നു. അവിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ധര്‍മ്മശാസ്താക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് ശ്രീ അയ്യപ്പന്‍റെ ക്ഷേത്രം.
ഐതിഹ്യം
പണ്ട് പാലാഴിമഥന സമയത്ത് പാലാഴി കടഞ്ഞെടുത്ത അമൃത് അസുരന്‍മാര്‍ സൂത്രത്തില്‍ കൈക്കലാക്കി. അത് തിരിച്ചെടുക്കാനായി വിഷ്ണു മോഹിനീ രൂപം സ്വീകരിച്ചു. ഈ രൂപത്തില്‍ ആകൃഷ്ട്ടനായ ശിവഭഗവാന് മോഹിനിയില്‍ ജനിച്ചതാണ് അയ്യപ്പനെന്നാണ് വിശ്വാസം. മഹിഷി വധമായിരുന്നു അയ്യപ്പന്‍റെ അവതാര ഉദ്ദേശം.
കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടുമക്കളില്ലാതെ വിഷമിക്കുകയായിരുന്ന രാജാവ് ആ കുട്ടിയെ കൊട്ടാരത്തില്‍ കൊണ്ടുപോയി . കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠന്‍“ എന്നു പേരും നല്കി.
ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്ന പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്കു ശേഷം രാജാവിന് സ്വന്തം കുഞ്ഞു പിറക്കുകയും. ആ കുഞ്ഞിനെ രാജാവാക്കുവാന്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താകുകയും, അവരുടെ ഗൂഡപദ്ധതി പ്രകാരം രാജ്ഞിക്ക് വയറുവേദന വരുകയും കൊട്ടാരവൈദ്ധ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു.
ഗൂഡപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് പുലികളുമായി അയ്യപ്പന്‍ വിജയശ്രീലാളിതനായി മടങ്ങിയെത്തി. പുലിയുടെ പുറത്തിരുന്നു വരുന്ന അയ്യപ്പനെ കണ്ടു നാട്ടുകാരെല്ലാം ഭയക്കുകയും ഓടിയോളിക്കുകയും ചെയ്തു.
അയ്യപ്പന്‍ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിക്കുകയും . അവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തെന്നാണ് വിശ്വാസം. പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.
അയ്യപ്പനും വാവരും
വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവര്‍ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പന്‍ പന്തളം രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചു. അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നു
ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാല്‍ പൂജകളും നടക്കുന്നു. ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയില്‍ നിന്ന് ഏകദേശം 10-16 കിലോമീറ്റര്‍ ദൂരമുള്ള പൊന്നമ്പലമേട്ടില്‍ പരശുരാമന്‍ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തില്‍ വനദേവതമാര്‍ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്.
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ 1973ല്‍ അയ്യപ്പന് സമര്‍പ്പിച്ച 420 പവന്‍ തൂക്കമുള്ള തങ്കയങ്കി മണ്‌ഡലപൂജയ്‌ക്കാണ് ശബരിമലമുകളിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത്. മണ്‌ഡലപൂജയ്‌ക്ക് രണ്ടുനാള്‍ മുമ്പാണ് അനുഷ്‌ഠാനത്തിന്‍െറ പുണ്യവുമായി തങ്കയങ്കി രഥയാത്ര ആറന്മുള നിന്നു പുറപ്പെടുന്നത്.
ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പന്‍ എന്നൊരു വിശ്വാസമുണ്ട്. ഇതിന്‍റെ പ്രതീകമാണ് 18 പടികള്‍. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പന്‍റെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകള്‍ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്.
18 മലകള്‍ ഇവയാണ് ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.
ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ശാസ്താവാണ്. കിഴക്കോട്ട് ദര്‍ശനമായി മരുവുന്നു. തൊട്ടടുത്താണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്.
ശബരിമലയില്‍ പോകുന്നെങ്കില്‍ അത് എരുമേലി വഴിയായിരിക്കണം എന്ന് പഴമക്കാര്‍ പറയും. എരുമേലിയില്‍ നിന്നും കോട്ടപ്പടി, പേരൂര്‍തോട്, അഴുത, കരിമല, ചെറിയാനവട്ടം, നീലിമല, ശരംകുത്തിയാല്‍ വഴി ശബരിമലയിലെത്താം.
എരുമേലിയില്‍ നിന്നും റാന്നിയിലേക്കും അവിടെ നിന്നും പ്ലാപ്പള്ളിയിലേക്കും പ്ലാപ്പള്ളിയില്‍ നിന്നും പമ്പയിലേക്കും വഴിയുണ്ട്. എരുമേലിയില്‍ നിന്നും മുക്കൂട്ടുതറ വഴിയും പമ്പയിലെത്താം.
തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വരുന്നത് വടശ്ശേരിക്കര, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലക്കയം വഴിയാണ്. മണ്ണാറക്കുളത്തിയില്‍ നിന്നും ചാലക്കയത്തിലേക്കുള്ള റോഡിലൂടെയുള്ള യാത്ര വളരെ സുഗമമായിരിക്കും.
പമ്പയില്‍ നിന്നും നീലിമല ശബരിപീഠം വഴിയും സുബ്രഹ്മണ്യന്‍ റോഡ് ചന്ദ്രാംഗദന്‍ റോഡ് വഴിയും സന്നിധാനത്തെത്താം. വണ്ടിപ്പെരിയാറില്‍ നിന്നും മൗണ്ട് എസ്റേറ്റ് വഴി ഒരു റോഡ് സന്നിധാനത്തിലേക്കുണ്ട്. പമ്പയുടെ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റേഷന്‍ ചെങ്ങന്നൂരാണ്. ഇവിടെ നിന്നും പമ്പ വരെ 89 കിലോമീറ്റര്‍ ദൂരമുണ്ട്. കോട്ടയം റെയില്‍വെ സ്റേഷനില്‍ നിന്നും 123 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പമ്പയിലെത്താം. തീര്‍ത്ഥാടനകാലത്ത് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്താറുണ്ട്.
എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക് ആത്മനിര്‍വൃതിയേകുന്ന ഒന്നാണ്. പേരൂര്‍ തോട്, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ് എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന് കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന് അഴുതയിലേയ്‌ക്ക് രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന് പമ്പവരെ 37 കിലോമീറ്ററുമാണ് ദൂരം. പേരൂര്‍ തോടില്‍ നിന്ന് ഇരുമ്പൂന്നിക്കരയിലേയ്‌ക്ക് മൂന്നു കിലോമീറ്ററുണ്ട്. ഇരുമ്പൂന്നിക്കരയില്‍ നിന്ന് കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ നിന്ന് അരശുമുടിക്കോട്ടയിലേക്കും മൂന്ന് കിലോമീറ്ററാണ് ദൂരം. അവിടെ നിന്ന് കാളകെട്ടിയ്‌ക്ക് 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ് എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്. ശാസ്‌താക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട് പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന് ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച് ഒരു ചെറിയ കല്ലുമെടുത്ത് യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട് സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്‌ക്ക് അഴുതയില്‍ നിന്നെടുത്ത കല്ല് ഭക്തര്‍ ഇവിടെ ഇടുന്നു. തുടര്‍ന്ന് കാട്ടുവഴിയിലൂടെ നടന്ന് മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന് കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന് കറുപ്പുനിറമായതുകൊണ്ടാണ് ഈ മലയ്‌ക്ക് കരിമല എന്ന് പേരുവന്നതത്രേ. തുടര്‍ന്ന് ഭക്തര്‍ ശരണംവിളിച്ചുകൊണ്ട് കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് പുണ്യനദിയായ പമ്പയുടെ തീരത്ത് എത്തിച്ചേരുന്നു
അയ്യപ്പന്‍ ശ്രീ ധര്‍മ്മശാസ്താവിന്‍റെ അവതാരമാണ്. ശിവനും മോഹിനീവേഷം പൂണ്ട മഹാവിഷ്ണുവും ആണ് മാതാപിതാക്കള്‍. പന്തളം രാജാവായ രാജശേഖരനും പത്നിയും ആണ് അയ്യപ്പനെ വളര്‍ത്തിയത്.
മൂലമന്ത്രം:-ഓം ഘ്രൂം നമ: പാരായ ഗോപ്ത്രേ
അയ്യപ്പന്‍റെ ഗായത്രിമന്ത്രം:-
ഓം ഭൂതാധിപായ വിദ്മഹെ
ഭവപുത്രായ ധീമഹി
തന്ന: ശാസ്താ പ്രചോദയാത്.
അഷ്ടമംഗലങ്ങള്‍:-
ദര്‍പ്പണം, പൂര്‍ണ്ണകുംഭം, വൃഷഭം, ഉദയചാമരം, ശ്രീവത്സം, സ്വസ്തികം, ശംഖ്, ദീപം.
നിര്മാല്യധാരി.ദേവനര്‍പ്പിക്കുന്ന പൂവ്-മാല-നിവേദ്യം എന്നിവ പിന്നിട്ട് നിര്‍മ്മാല്യധാരിക്ക് അര്‍പ്പിക്കുന്നു. ഘോഷവാനാണ് അയ്യപ്പന്‍റെ നിര്‍മ്മാല്യധാരി.
ഔഷധങ്ങള്‍:-അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയാണ്.
അര്‍ഘ്യദ്രവ്യങ്ങള്‍:-
പാല്‍, കടുക്, താമരപ്പൂവ്, എള്ള്, കുശപ്പുല്ല്, അഷ്ടഗന്ധം.
ആചമനദ്രവ്യങ്ങള്‍:-
എലവര്‍ങം, അഷ്ടഗന്ധജലം, പദ്മകം, പതിമുകം.
ഫലദ്രവ്യങ്ങള്‍:-നെല്ലിക്ക, മാങ്ങ, കൂവളക്കായ്, നാളികേരം, ചക്ക, മാതളനാരങ്ങ, ചെറുനാരങ്ങ, കദളിക്കായ്.
രത്നങ്ങള്‍:-
മുത്ത്, വൈഡൂര്യം, മാണിക്യം, പവിഴം, വൈരം, പദ്മരാഗം.
അഭിഷേകജലം:-
ഉരല്‍ക്കുഴിയിലെ ജലം.
ഇഷ്ടപുഷ്പങ്ങള്‍:-
മുല്ല, ചെമ്പകം, പിച്ചകം, വെളുത്ത നന്ത്യാര്‍വട്ടം, ഇലഞ്ഞി, കുറുമൊഴിമുല്ല, ഇരുവാച്ചിമുല്ല, നീലോല്‍പ്പലം, ജാതി, കല്‍ഹാരം, പുന്നാഗം.അഷ്ടഗന്ധങ്ങള്‍:-കോട്ടം, മുരം, ഇരുവേലി, രാമച്ചം, കുങ്കുമം, മാഞ്ചി, അകില്, ചന്ദനം.
ഇഷ്ടലോഹങ്ങള്‍:-
സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ചെന്ബ്രാക്കോട്ടി.
ചരിത്രം
ദക്ഷിണേന്ത്യയിലെ ഒരു ഹൈന്ദവ ആരാധനാ മൂർത്തിയാണ് അയ്യപ്പൻ. ശാസ്താവ്‍, ധർമ്മശാസ്ത, ഹരിഹരസുതൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ എന്നീ പേരുകളാലും അറിയപ്പെടുന്നു. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. ശബരിമലയാണ് അയ്യപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്താവ് എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ബുദ്ധന്റെ പര്യായമാണ് ശാസ്താവ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് അയ്യപ്പന്റേത്. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്.
പേരിനു പിന്നിൽ
അയ്യൻ എന്നത് പാലിയിൽ അയ്യ (അജ്ജ) എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. അർത്ഥം സ്വാമി, ശ്രേഷ്ഠൻ. സംസ്കൃതത്തിൽ ആര്യൻ എന്ന പദവും സമാന അർത്ഥമാണ് തരുന്നത്. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്.എങ്കിലും അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യംചരിത്രം
ശാസ്താവ് അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണ്. അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരങ്ങൾ ആണ് മുന്നിട്ടുനിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു. അയ്യപ്പ ഭക്തന്മാർ തീർത്ഥാടനത്തിനു മുൻപ് നാൽപ്പത്തൊന്നു ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകൾ തുളു ബ്രാഹ്മണരാണ്‌നടത്തി വരുന്നത് എന്നതും തീർത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത് പോലുള്ള ശരണം വിളികൾ ആണ് ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു.ശബരിമലയിൽ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങൾ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തർഭാഗങ്ങളിൽ ആണ് എന്നതും ഇതിന് ശക്തി പകരുന്ന മറ്റു തെളിവുകൾ ആണ്. ശാസ്താവിഗ്രഹങ്ങൾക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കർത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുമുണ്ട്.ഐതിഹ്യം
പരമശിവന് വിഷ്ണുമായയിൽ പിറന്ന കുട്ടിയാണ് ശാസ്താവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊരൈതിഹ്യം പന്തളരാജാവിന്റെ മകൻ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റിയാണ്. പന്തളത്തു ജീവിച്ചിരുന്ന പന്തളരാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി ചിത്രീകരിച്ച് കാണിക്കുന്നുണ്ട്. ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ ഈ യോദ്ധാവ് (അയ്യപ്പൻ എന്ന് പേര്) നാട്ടിലേക്കു തിരിച്ചു വന്നില്ല. മരിച്ചു പോകയോ അപ്രത്യക്ഷനാകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. എന്നാൽ ആളുകൾ അദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കാൻ തുടങ്ങി. പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം ൩൭൭ (ഏ.ഡി ൧൯൩൭) ലാണ് പന്തളത്തെത്തിയത്.. വാവരുടെ പൂർവികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം ൪൪൪൧ (ഏ.ഡി൧൪൪൦). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർവികർ കുടിയേറിയത് ൫൦൦ വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർവ്വസ്വം " എന്ന കൃതിയിൽ പറയുന്നു. ൫൦൦ കൊല്ലം മുൻപു ജീവിച്ചിരുന്ന" മലയാളി സേവുക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻഗ്രന്ഥം
ശബരിമല അയ്യപ്പസ്വാമിയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം ആണ്. 60 വർഷത്തോളം ലഭ്യമല്ലാതിരുന്ന ഈ കിളിപ്പാട്ട് എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം കണ്ടെത്തി 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു.ഹരിവരാസനം
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയ സത്യകാ പ്രാണനായകം
പ്രണതകല്‌പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭു ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭയഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്‌മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
External links
- അയ്യപ്പനെക്കുറിച്ചുള്ള ഐതീഹ്യം.
No comments:
Post a Comment