RAMAYANAM QUIZ
''പുരാണപ്രശ്നോത്തരി എന്ന ഞങ്ങളുടെ സംരംഭത്തില്‍
എന്തെങ്കിലും തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്തുനിന്നും
വന്നുപോയിട്ടുണ്ടെങ്കില്‍ ദയവുചെയ്ത് അത് ഞങ്ങളെ
അറിയിക്കണമെന്ന് വിനീതമായി ഞങ്ങള്‍ അപേക്ഷിക്കുന്നു ''
എന്തെങ്കിലും തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്തുനിന്നും
വന്നുപോയിട്ടുണ്ടെങ്കില്‍ ദയവുചെയ്ത് അത് ഞങ്ങളെ
അറിയിക്കണമെന്ന് വിനീതമായി ഞങ്ങള്‍ അപേക്ഷിക്കുന്നു ''
sanghasamudra@gmail.com.
01.വനവാസത്തിന് ഇറങ്ങിയ ശ്രീരാമന്‍ ആദ്യമായി
കണ്ടുമുട്ടിയത് ആരെയായിരുന്നു ?
>ഗുഹന്‍
02.ഗുഹന്‍ ഏതുവര്‍ഗക്കാരുടെ രാജാവായിരുന്നു ?
>നിഷാദന്‍മാര്‍
03.രാമലക്ഷ്മണന്‍മാര്‍ക്ക് ജടപിരിക്കുവാനായി ഗുഹന്‍
കൊണ്ടുവന്ന് കൊടുത്തത് എന്തായിരുന്നു ?
>വടക്ഷീരം
04.ഗുഹന്‍ താമശിച്ചിരുന്ന സ്ഥലത്തിന്‍റെ പേര് എന്തായിരുന്നു ?
>ശൃംഗിവേരം
05.ശ്രീരാമാദികളെ ഗുഹന്‍ കടത്തിയ നദി ഏതായിരുന്നു ?
>ഗംഗാനദി
06.ഗംഗാനദി കടന്നശേഷം ശ്രീരാമന്‍ സന്തര്‍ശിച്ചത്
ഏതുമഹര്‍ഷിയെആയിരുന്നു ?
>ഭരദ്വാജന്‍
07.ഭരദ്വാജാശ്രമം പിന്നിട്ടശേഷം ശ്രീരാമന്‍ സന്തര്‍ശിച്ചത് ഏത്
മഹര്‍ഷിയെ ആയിരുന്നു ?
>വാത്മീകി
08.വാത്മീകി യുടെ ആദ്യത്തെ പേര് എന്തായിരുന്നു ?
>രത്നാകരന്‍
09.വാത്മീകീ ആരുടെ പുത്രന്‍ ആയിരുന്നു ?
>വരുണന്‍
10.വാത്മീകീ മഹര്‍ഷിയാകുന്നതിനുമുന്‍പ് ഉള്ള ജീവിതം
ഏതുരീതിയിലുള്ളതായിരുന്നു ?
>കാട്ടാളന്‍
11.വാത്മീകിക്ക് മന്ദ്രോപദേശം ചെയ്തത് ആരായിരുന്നു?
>സപ്തര്‍ഷികള്‍
12.വാത്മീകിക്ക് ഏതു മന്ത്രം ഏതു രീതിയില്‍ ആയിരുന്നു
ഉപദേശിച്ചത് ?
>രാമന്ത്രം,''മരാ മരാ '' എന്ന്
13. വാത്മീകി,മഹര്‍ഷിയായി പുറത്ത് വന്നത് എന്തില്‍
നിന്നായതിനാലായിരുന്നു ആപേര് ലഭിച്ചത് ?
>വല്മീകം (പുററ്)
14.ശ്രീരാമാദികള്‍ വനവാസത്തിനുപോയ ശേഷം ദശരഥന്‍
ആരുടെ ഗൃഹത്തില്‍ ആയിരുന്നു താമസിച്ചത് ?
>കൌസല്യ
15. ദശരഥന് ആരില്‍നിന്നാണ് ശാപം ഏറ്റത് ?
>വൈശ്യദമ്പതികള്‍
16.ദശരഥന് ഏറ്റ ശാപം എന്തായിരുന്നു ?
>പുത്രശോകത്താല്‍ മരണം
17.ദശരഥന് ശാപം കിട്ടാന്‍ കാരണമായകഥയില്‍ ,അദ്ദേഹം
ബാണംവിട്ടത് ഏതു മൃഗത്തെ ലക്ഷ്യമാക്കിയായിരുന്നു ?
>കാട്ടാന
18.ദശരഥന്‍ ആനയെ ഉദ്ദേശിച്ച് അയച്ചബാണം ആര്‍ക്കാണ്
തറച്ചത് ?
>മുനികുമാരന്‍
19 .ദശരഥന്‍റെ ബാണമേറ്റ മുനികുമാരന്‍
എന്തിനുവേണ്ടിയായിരുന്നു രാത്രി സമയത്ത് കാട്ടില്‍
പോയത് ?
>മാതാപിതാക്കള്‍ക്ക് വെള്ളം കൊടുക്കാന്‍...
20. ദശരഥന്റെ ബാണമേറ്റ മുനികുമാരന് എന്ത് സംഭവിച്ചു ?
>മരണം
21.ആരെ വിളിച്ചുകൊണ്ടായിരുന്നു ദശരഥന്‍ ചരമം പ്രാപിച്ചത് ?
>ശ്രീരാമസീതാലക്ഷ്മണന്മാരെ.
22.ദശരഥന്‍റെ മൃതദേഹം സൂക്ഷിച്ചത് ഏന്തിലായിരുന്നു ?
>എണ്ണത്തോണിയില്‍
23.ദശരഥന്‍ മരിച്ചയുടനെ ആരെകൂട്ടി കൊണ്ടുവരാന്‍ ആയിരുന്നു
വസിഷ്ഠന്‍ ദൂതന്‍മാരെ അയച്ചത് ?
>ഭരതശക്ത്രുഘനന്‍ മാരെ
24. അയോധ്യയിലെത്തിയ ഭരതന് പിതാവിന്റെ മരണകാരണം
അറിഞ്ഞപ്പോള്‍ കൈകേകിയോട് തോന്നിയ ഭാവം
എന്തായിരുന്നു ?
>ക്രോധം
25.ദശരഥന്റെ സംസ്കാരാദികള്‍ കഴിഞ്ഞ ശേഷം
അയോധ്യാവാസികളോട്കൂടി ഭരതന്‍ പുറപ്പെട്ടത് എവിടേക്ക്
ആയിരുന്നു ?
>ശ്രീരാമന്റെ സമീപത്തെക്ക്
26.ശ്രീരാമനെ കൂട്ടി കൊണ്ടുവരാന്‍ ആയി വനത്തിലേക്ക്
പുറപ്പെട്ട ഭരദാതികള്‍ ആദ്യമായി എത്തിച്ചേര്‍ന്നത്
ഏതുസ്ഥലത്തായിരുന്നു ?
>ശൃംഗിരിവേരം
27.ഭരതന്റെ വനാഗമനഉദ്ദേശം യഥാര്‍ത്ഥമായി അറിഞ്ഞ
ഗുഹന് ഭരതനോട് തോന്നിയ മനോവികാരം എന്തായിരുന്നു ?
>ഭക്തി
28. ശ്രീരാമന്‍ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹന്‍ ഭരതനോട്
പറഞ്ഞത് ?
>ചിത്രകൂടം
29. ഗംഗ കടന്ന ശേഷം ഭരതാദികള്‍ ആരുടെ ആശ്രമത്തില്‍
ആയിരുന്നു ചെന്നെത്തിയത് ?
>ഭരദ്വാജന്‍
30. ഭരദ്വാജമഹര്‍ഷി ആരുടെ സഹായം കൊണ്ടായിരുന്നു
ഭരതാദികളെ സല്‍കരിച്ചത് ?
>കാമധേനു
31. ഭരതന്‍ ശ്രീരാമനെ അറിയിച്ച ദുഃഖവാര്‍ത്ത എന്തായിരുന്നു ?
>ദശരഥന്‍ന്റെ മരണം
32. ശ്രീരാമന്‍ പിതാവിന് സമര്‍പ്പിച്ച പിണ്ഡം
എന്തുകൊണ്ടുള്ളതായിരുന്നു ?
>ഇംഗുദിയുടെ പിണ്ണാക്ക്
33.കാട്ടില്‍ താമസിക്കുന്നവര്‍ എണ്ണക്കുവേണ്ടി
ഉപയോഗിക്കുന്നതെന്ത് ?
>ഇംഗുദി (ഓടല്‍ )
34. ഭരതന്‍ കാട്ടില്‍ എത്തി ശ്രീരാമനെ സന്തര്‍ശിച്ചശേഷം
അപേക്ഷിച്ചതെന്തായിരുന്നു ?
>രാജ്യം സ്വീകരിക്കുവാന്‍
35. അയോധ്യയിലേക്ക് തിരിച്ചുവരാന്‍ വിസമ്മതിച്ച
ശ്രീരാമനോട് ഭരതന്‍ വാങ്ങിയത് എന്തായിരുന്നു ?
>പാദുകങ്ങള്‍
36. അയോധ്യയിലേക്ക് തിരിച്ചുവരാന്‍ ഭരതന്‍ നിര്‍ബന്ദിച്ചപ്പോള്‍
ശ്രീരാമന്റെ അവതാര രഹസ്യം ഭരതനെ ധരിപ്പിച്ചത്
ആരായിരുന്നു ?
>വസിഷ്ഠന്‍
37. പതിനാലുസംവല്‍സരം പൂര്‍ത്തിയാക്കി പിറ്റേദിവസം
ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിഎത്തിയില്ലെങ്കില്‍
എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം ?
>അഗ്നിപ്രവേശം
38.ശ്രീരാമന്റെ ആജ്ഞാനുസരണം അയോധ്യയിലേക്ക്
തിരിച്ചുപോയ ഭരതന്‍ പിന്നീട് താമസിച്ചിരുന്നത് എവിടെ ?
>നന്ദിഗ്രാമം
39. ശ്രീരാമ ഭരതന്മാര്‍ തമ്മിലുണ്ടായ സംവാദത്തില്‍നിന്നും
പിന്നീടുണ്ടായ ഭരതന്റെ പ്രവൃത്തികളില്‍ നിന്നും
പ്രകടമാകുന്നത് ഭരതന്റെ ഏതു ഗുണമാണ് ?
>ഭ്രാതൃഭക്തി
40. ശ്രീരാമ പാദുകങ്ങളെ എവിടെവച്ചായിരുന്നു
ഭരതശത്രുഘ്നന്‍മാര്‍ പൂജിച്ചിരുന്നത് ?
>സിംഹാസനം
41. ചിത്രകൂടം വിട്ടുപോയ ശേഷം ശ്രീരാമന്‍
ഏതുമഹര്‍ഷിയെയായിരുന്നു സന്ദര്‍ശിച്ചത് ?
>അത്രി
42.അത്രിമഹര്‍ഷിആരുടെ പുത്രനായിരുന്നു ?
>ബ്രഹ്മാവ്
43.അത്രിമഹര്‍ഷിയുടെ പത്നി ആരായിരുന്നു ?
>അനസൂയ
44. അനസൂയയുടെ മാതാപിതാക്കള്‍ ആരായിരുന്നു ?
>ദെവഹുതി ,കര്‍ദ്ദമന്‍
45.അത്രിമഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായി
മഹാവിഷ്ണു അവതരിച്ചത് ഏതു നാമത്തില്‍ ആയിരുന്നു ?
>ദത്താത്രേയന്‍
46. അത്രിമഹര്‍ഷിയുടെ പുത്രനായി പരമശിവന്‍ അവതരിച്ച
മഹര്‍ഷി ആരായിരുന്നു ?
>ദുര്‍വ്വാസാവ്
47. അത്രിമഹര്‍ഷിയുടെ പുത്രനായി ബ്രഹ്മാവ് ജനിച്ചത്
ആരായിരുന്നു ?
>സോമന്‍ (ചന്ദ്രന്‍ )
48. അനസൂയ സീതാദേവിക്ക് നല്‍കിയ വസ്തുക്കള്‍ എന്തെല്ലാം
ആയിരുന്നു ?
>അംഗരാഗം ,പട്ട് ,കുണ്ഡലങ്ങള്‍
49.അത്രിമഹര്‍ഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികള്‍
പ്രവേശിച്ചത് ഏതു വനത്തിലേക്ക് ആണ് ?
>ദണ്ഡകാരണ്യം
50.ശ്രീരാമന്റെ വനവാസം വര്‍ണിക്കുന്നത് രാമായണത്തിലെ
ഏതു കാണ്ഡത്തിലാണ് ?
>ആരണ്യകാണ്ഡം
51.ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ
എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ?
>വിരാധന്‍
52. വിരാധരാക്ഷസനെ വധിച്ചത് ആരായിരുന്നു ?
>ശ്രീരാമന്‍
53. വിരാധരാക്ഷസന്‍ ആരുടെ ശാപം മൂലമാണ് രാക്ഷസനായി
ത്തീര്‍ന്നത് ?
>ദുര്‍വ്വാസാവ്
54. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം
ലഭിച്ച മഹര്‍ഷി ആരായിരുന്നു ?
>ശരഭംഗഋഷി
55.ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത്
ചെയ്യാമെന്നാണ് സത്യം ചെയ്തത് ?
>സര്‍വ്വരാക്ഷസവധം
56. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ?
>അഗസ്ത്യന്‍
57. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ?
>അഗസ്ത്യന്‍
58. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍
എന്തെല്ലാം ?
>വില്ല് ,ആവനാഴി ,വാള്‍ .
59. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ
വെച്ചിരുന്നത് ആരായിരുന്നു ?.
>ദേവേന്ദ്രന്‍
60.ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ?
>ദേവേന്ദ്രന്‍.
61. അഗസ്ത്യാശ്രമം പിന്നിട്ട് യാത്രതുടര്‍ന്ന ശ്രീരാമന്‍
കണ്ടുമുട്ടിയത് ഏതു പക്ഷിശ്രേഷ്ഠനെയായിരുന്നു ?.
>ജടായു
62. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ?
>സബാതി
63. ജടായു ആരുടെ പുതനായിരുന്നു ?.
>സൂര്യസാരഥിയായ അരുണന്റെ .
64. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പണിത്
താമസിച്ചത് എവിടെയായിരുന്നു ?.
>പഞ്ചവടി
65. പഞ്ചവടിക്ആപേര് വന്നത് എങ്ങനെ ?.
>അഞ്ചു വടവൃക്ഷങ്ങള്‍ ഉള്ളതിനാല്‍ .
66.വടവൃക്ഷം എന്നാല്‍ എന്ത് ?
>പേരാല്‍ .
67. പഞ്ചവടിയില്‍ ശ്രീരാമന്റെ ആശ്രമത്തിനുസമീപം
ഉണ്ടായിരുന്ന നദി ഏത് ?.
>ഗവ്തമിനദി .
68. പഞ്ചവടിയില്‍ താമസിക്കവേ ശ്രീരാമനെ സമീപിച്ച
രാക്ഷസി ആരായിരുന്നു ?
>ശൂര്‍പ്പണഖ
69.ശൂര്‍പ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തില്‍
താമസിചിരുന്നത് ആരെല്ലാം ?.
>ഖരദുഷണത്രി ശിരാക്കള്‍
70. ശൂര്‍പ്പണഖയുടെ നാസികാ ഛേതം ചെയ്തത്
ആരായിരുന്നു ?.
>ലക്ഷ്മണന്‍
71.ശൂര്‍പ്പണഖ തനിക്ക് നേരിട്ട പീഡയെപ്പറ്റി പരാതിപ്പെട്ടത്
ആരോടായിരുന്നു ?.
>ഖരന്‍
72.ഖരനെയും സഹോദരന്മാരെയും വധിച്ചത് ആരായിരുന്നു ?.
>ശ്രീരാമന്‍
73. ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിരിട്ടപ്പോള്‍
സൈന്യത്തില്‍ എത്രരാക്ഷസന്‍മാര്‍ ഉണ്ടായിരുന്നു ?.
>പതിനാലായിരം
74. ഖരദൂഷണശിരാക്കളെയും പതിനാലായിരം
രാക്ഷസന്‍മാരെയും ശ്രീരാമന്‍ വധിച്ചത് എത്ര
സമയംകൊണ്ടാണ് ?.
>മൂന്നെമുക്കാല്‍ നാഴിക.
75. ഖരദൂഷണശിരാക്കളുമായി ശ്രീരാമന്‍ യുദ്ധം ചെയ്യുമ്പോള്‍
സീതാദേവിയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത് ?.
>ഗുഹയില്‍ .
76. യാമിനിചരന്മാര്‍ എന്നാല്‍ എന്താണ് ?
>രാക്ഷസന്മാര്‍
77. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ
മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍
കൊടുത്തു ?.
>അംഗുലീയം ,ചൂടാരത്നം ,കവചം .
78. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത വസ്തുക്കളില്‍
അംഗുലീയം ആരാണ് ധരിച്ചത് ?.
>ശ്രീരാമന്‍ .
79.ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത ചൂടാരത്നം ആരാണ്
ധരിച്ചത് ?.
>സീതാദേവി .
80. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത കവചം ആര്
ധരിച്ചു ?.
>ലക്ഷ്മണന്‍ .
81.ഖര ദൂഷണാധികള്‍ വധിക്കപ്പെട്ട വിവരം ശൂര്‍പ്പണക
ആരെയാണ് ധരിപ്പിച്ചത് ?.
>രാവണനെ
82. ഖര ദൂഷണാധികള്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേര്
എന്ത് ?.
>ജനസ്ഥാനം .
83. ശ്രീരാമനെ ലങ്കയിലേക്ക് വരുത്തുവാന്‍ രാവണന്‍
കണ്ടുപിടിച്ച മാര്‍ഗം എന്തായിരുന്നു ?.
>സീതാപഹരണം
84. സീതാപഹരണത്തിനായി രാവണന്‍ ആരുടെ സഹായമാണ്
തേടിയത് ?.
>മാരീചന്‍.
85. മാരീചന്റെ മാതാവ് ആരായിരുന്നു ?
>താടക
86. മാരീചന്‍ എന്ത് ഭയപ്പെട്ടിട്ടാണ് രാവണന്റെ നിര്‍ദേശം
അനുസരിക്കാന്‍ ഒരുങ്ങിയത് ?.
>രാവണനാലുള്ള വധം
87. മാരീചന്‍ എന്ത് രൂപം ധരിച്ചായിരുന്നു ശ്രീരാമന്റെ ആശ്രമ
പരിസരത്ത് സഞ്ചരിച്ചിരുന്നത് ?.
>പൊന്മാന്‍
88. പോന്മാനിനെ കണ്ടപ്പോള്‍ അത് രാക്ഷസന്റെ
മായാപ്രയോഗമാണ് എന്ന് ശ്രീരാമനോട് പറഞ്ഞത് ആര് ?.
>ലക്ഷ്മണന്‍ .
89. പോന്മാനിനെ പിടിക്കാനായി ശ്രീരാമനോട് ആവശ്യപ്പെട്ടത്
ആരായിരുന്നു ?.
>സീതാദേവി .
90. സാക്ഷാല്‍ സീതായേ എവിടെ മറച്ചുവച്ചായിരുന്നു ശ്രീരാമന്‍
മായാസീതയേ ആശ്രമത്തില്‍ നിര്‍ത്തിയത് ?.
>അഗ്നിയില്‍ .
91. ശ്രീരാമന്‍ പോന്മാനിനെ പിടിക്കാനായി പോയപ്പോള്‍
സീതാദേവിക്ക് കാവലായി നിര്‍ത്തിയത് ആരെയായിരുന്നു ?.
>ലക്ഷ്മണനെ
92. മാരീചനെ നിഗ്രഹിച്ചത് ആരായിരുന്നു ?
>ശ്രീരാമന്‍
93. മാരീചന്‍ മരിച്ചുവീഴുംബോള്‍ ആരെയായിരുന്നു
വിളിച്ചുകൊണ്ടിരുന്നത് ?.
>സീതാലക്ഷ്മണന്‍മാരെ
94. സീത ലക്ഷ്മണനെ ശ്രീരാമന്റെ സമീപത്തെക്ക് അയച്ചത്
എന്ത് ഭയപ്പെട്ടിട്ടായിരുന്നു ?.
>ശ്രീരാമന്റെ അപകടം
95. ശ്രീരാമന്റെ സമീപത്തെക്ക് പോകുമ്പോള്‍ സീതാദേവിയുടെ
രക്ഷക്ക് ആരെയായിരുന്നു ലക്ഷ്മണന്‍ ഏല്‍പ്പിച്ചത് ?.
>വനദേവതമാരെ
96. ലക്ഷ്മണന്‍ ആശ്രമം വിട്ടു ശ്രീരാമന്റെ അടുത്തേക്ക്
പോയപ്പോള്‍ ആശ്രമത്തില്‍ ചെന്നത് ആരായിരുന്നു ?.
>രാവണന്‍
97. രാവണന്‍ സീതയുടെ അടുത്ത് ചെന്നത് ഏതുരൂപത്തില്‍
ആയിരുന്നു ?.
>ഭിക്ഷു
98. രാവണന്‍ സീതയേ അപഹരിച്ചുപോകുമ്പോള്‍ എതിരിട്ട
പക്ഷിശ്രേഷ്ടന്‍ ആരായിരുന്നു ?.
>ജടായു
99. രാവണന്റെ വെട്ടേറ്റ് ജടായു മരിക്കാതിരിക്കാന്‍ എന്തായിരുന്നു
കാരണം ?.
>സീതയുടെ അനുഗ്രഹം .
100. രാവണന്റെ ഖഡ്ഗത്തിന്റെ പേര് എന്ത് ?.
>ചന്ദ്രഹാസം .
No comments:
Post a Comment