Saturday 6 September 2014

32.ഭഗവക്കൊടിയെ ഉയരുക ഇനി നീ..............

ഭഗവക്കൊടിയേ ഉയരുക ഇനി നീ പാവനഭാരത നഭസ്സിങ്കല്‍ 


പവനഭാരത നഭസ്സിങ്കല്‍ കുമാരി മുതലാ കൈലാസം വരെ നവനവമാകും ആവേശത്താല്‍ 

അലകള്‍ വീണ്ടും ഉളവാക്കി നീ ഉയരൂ പാവന ഭഗവേ നീ നിന്‍മതിമോഹന ദര്‍ശനത്താല്‍ പുളകംകൊളളും 

മമഹൃദയത്തില്‍


പൂര്‍വികാരാം ഋഷിവര്യന്മാരെ കാണ്മൂ പാവന ഭഗവേ ഞാന്‍ 



ഭാരത ദേവിതന്‍ മാനം കാക്കാന്‍ അടര്‍ക്കളത്തില്‍ അടരാടീടും


വീരനാകും റാണാപ്രതാപനെ കാണ്മൂ പാവന ഭഗവേ ഞാന്‍ ഭാരത മഹിളാ മാതൃകയായി ത്യാഗത്തിന്‍ ബലിപീടത്തിങ്കല്‍

ചിത്തോറിന്‍ തീജ്വലയിലെരിയും പത്മിനിയെയും കാണ്മൂ ഞാന്‍ വീര ഭാരത പുണ്യ ഭൂമിതന്‍ പരാതന്ത്ര്യം നീക്കീടാനായ് 

പോരാടീടും വീര ശിവജിയെ കാണ്മൂ പാവന ഭഗവേ ഞാന്‍ സ്വാതന്ത്ര്യത്തിന്‍ നവമലരാലെ മാതൃദേവിതന്‍ പവനപാദം

അര്‍ച്ചനചെയും ലക്ഷ്മിതന്‍ രൂപം കാണ്മൂ പാവന ഭഗവേ 

ഞാന്‍ ആത്മാവേക്കാള്‍ പ്രിയതരമാണെന്‍ സംഘമെന്നോരാ 

സന്ദേശത്തെആശാപൂര്‍വ്വം അര്‍പ്പിച്ചീടുംകേശവനെയും കാണ്മൂ ഞാന്‍ .