Monday, 30 April 2012

സുദര്ശനത്തിന്‍റെ കഥസുദര്ശനത്തിന്‍റെ  കഥ


സൂര്യദേവന്‍ വിശ്വകര്‍മ്മാവിന്റെ പുത്രിയായ 


സംജ്ഞയെ വിവാഹം ചെയ്തു. എന്നാല്‍ 


ഭര്‍ത്താവിന്റെ ചൂട് അവള്‍ക്ക് സഹിക്കാന്‍ 


നിര്‍വ്വാഹമില്ലാതായി. സംജ്ഞ പിതാവിനോട് 


സൂര്യദേവന്റെ ചൂട് അല്പം കുറച്ചുതരണമെന്ന് 


അപേക്ഷിച്ചു. അതനുസരിച്ച് വിശ്വകര്‍മ്മാവ് 


സൂര്യനെ ശാണോപലയന്ത്രത്തില്‍ 


കയറ്റിവച്ച്കടഞ്ഞു.എന്നാല്‍ യന്ത്രത്തിലിട്ടു കടഞ്ഞിട്ടും സൂര്യതേജസ്സ് 


എട്ടിലൊരുഭാഗം കുറക്കാനേ വിശ്വകര്‍മ്മാവിന് 


കഴിഞ്ഞുള്ളൂ. അങ്ങിനെ കടഞ്ഞെടുത്ത 


സൂര്യതേജസ്സ് അത്യന്തം ജ്വലിച്ച് ഭൂമിയില്‍ പതിച്ചു.

ആ തേജസ്സുകൊണ്ട് വിശ്വകര്‍മ്മാവ് സുദര്‍ശനചക്രവും തൃശ്ശൂലവും 


പുഷ്പകവിമാനവും ശക്തി എന്ന ആയുധവും 


നിര്‍മ്മിച്ചു. ത്രിശ്ശൂലം ശിവന്റെ കൈയിലും 


പുഷ്പകം കുബേരന്റെ കൈയിലും ശക്തി 


ബ്രഹ്മാവിന്റെ കൈയിലും ചെന്നു ചേര്‍ന്നു. 


ഏറ്റവും ജ്വലിച്ചുകൊണ്ടിരുന്ന സുദര്‍ശനം 


സമുദ്രത്തില്‍ നിക്ഷേപിക്കപ്പെട്ടു. 


(വിഷ്ണുപുരാണം)

ഈ സുദര്‍ശനചക്രം മഹാവിഷ്ണുവിന്റെ കൈയില്‍ വന്ന കഥ മഹാഭാരതത്തില്‍ 


ഇങ്ങനെയാണ്; ശ്രീകൃഷ്ണനും അര്‍ജ്ജുനനും 


യമുനാതീരത്ത് കളിച്ചുരസിച്ചിരിക്കെ അഗ്നിദേവന്‍ 


അവിടെയെത്തി. ഖാണ്ഡവവനം 


തനിക്കാഹാരമായി നല്‍കണമെന്ന് അപേക്ഷിച്ചു. 


ദേവേന്ദ്രന്റെ മിത്രമായ തക്ഷകന്‍ ഈ 


വനത്തിലാണ് താമസം. അതിനാല്‍ ഇന്ദ്രന്‍ ഈ 


വനം പേമാരികോരിച്ചൊരിഞ്ഞ് സംരക്ഷിച്ചു 


വരുന്നു.

ദേവേന്ദ്രനെ പരാജയപ്പെടുത്തിവേണം ഖാണ്ഡവവനം അഗ്നിക്ക് ഭക്ഷണമായി നല്‍കാന്‍. 


ഇന്ദ്രനുമായുള്ള യുദ്ധത്തിന് വിശിഷ്ടായുധങ്ങള്‍ 


നല്‍കാമെന്നായി അഗ്നി. അഗ്നി വരുണനെ സ്മരിച്ച്, 


കുരങ്ങ് കൊടിയടയാളമായുള്ള രഥവും 


അമ്പൊടുങ്ങാത്ത ആവനാഴിയും ഗാണ്ഡീവം എന്ന 


വില്ലും അര്‍ജ്ജുനന് നല്‍കി. സുദര്‍ശനചക്രം 


ശ്രീകൃഷ്ണനും നല്‍കി. അങ്ങനെ 


കൃഷ്ണാര്‍ജ്ജുനന്മാരുടെ സഹായത്തോടെ 


ഖാണ്ഡവവനം അഗ്നിഭഗവാന്‍ ഭക്ഷിച്ചു. 


അന്നുതൊട്ട് സുദര്‍ശനം വിഷ്ണുസ്വരൂപനായ 


കൃഷ്ണന്റെ കൈവശമായി.

അമൃതവചനം


ഒരു രാഷ്ട്രം പുരോഗമിക്കുന്നത് അവിടെ യുള്ള സാമാന്യജനങ്ങളില്‍ വിദ്യാഭ്യാസവും ഭുദ്ധിശക്തിയും പ്രവേശിക്കുന്നതിന്‍റെ തോതനുസരിചായിരിക്കും എന്ന് ഞാന്‍ കണ്മുന്‍പാകെ കാണുന്നു . ഭാരതത്തിന്‍റെ നാശത്തിനുള്ള മുഖ്യ ഹേതു എല്ലാ വിദ്യയും ബുദ്ധിയും രാജ്യാധികാരവും പദവിയും ഉപയോഗിച്ച് ഒരു പിടിആളുകള്‍ കുത്തക ആക്കി വച്ചുഎന്നതാണ് . വീണ്ടും നാം ഉണരണമേങ്ങില്‍ പൊതുജനങ്ങള്‍ ക്കിടയില്‍ വിദ്യപ്രേജരിപ്പിക്കുക തന്നെ വേണം .
                                                                                              സ്വാമി വിവേകാനന്ദന്‍

Sunday, 29 April 2012


നമസ്തേ

ആര്‍.എസ്.എസ് ദൃശ്യമാധ്യമരംഗത്തേക്ക് ; കേരളത്തിലെ മാധ്യമരംഗത്ത് ആര്‍.എസ്.എസ് കാലുറപ്പിക്കുന്നു

കേരളത്തിന്റെ നീലാകാശത്ത് ജനം ടെലിവിഷന്‍ ചാനലിന്റെ സിഗ്നലുകള്‍ ഒക്ടോബറില്‍ ലഭ്യമാവുന്നതോടെ ദൃശ്യമാധ്യമരംഗത്ത് സംഘപരിവാറിന്റെ സാന്നിദ്ധ്യമാണ് കുറിക്കപ്പെടുന്നത്. ജന്മഭൂമി ദിനപത്രവും കേസരിയും ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ ആര്‍.എസ്.എസ്സിന് കേരളത്തില്‍ ഉണ്ടെങ്കിലും ദൃശ്യമാധ്യമരംഗത്തേക്ക് ഈ സംഘടന കടന്നു വരുന്നത് ഒരു പുതുമയാണ്. കേരളത്തിലെ വന്‍ കിട പത്രങ്ങള്‍ക്കിടയില്‍ ജന്മഭൂമി നിലനില്‍പ്പിനു വേണ്ടിയുള്ള യുദ്ധത്തിലാണ്. കോണ്‍ഗ്രസ്സിന്റെ വീക്ഷണവും സി.പി.ഐയുടെ ജനയുഗവും തൊട്ട് മാതൃഭൂമി വരെ പലകുറി പ്രസിദ്ധീകരണം നിലച്ചിട്ടും ജന്മഭൂമി മുടക്കാതെ പ്രസിദ്ധീകരിക്കാന്‍ സംഘപരിവാറിന്റെ കേഡര്‍ സ്വഭാവം കൊണ്ട് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വാരിക ആര്‍.എസ്.എസ്സിന്റെ കേസരി ആണെന്നത് ഒരു പരസ്യമായ രഹസ്യമാണ്. ഒരു വര്‍ഷത്തെ മുഴുവന്‍ വരി സംഖ്യയും അഡ്വാന്‍സ് ആയി ലഭിക്കുന്ന മറ്റൊരു വാരികയും കേരളത്തിലില്ല. ഒരു ലക്ഷത്തോളം സ്ഥിരം വരിക്കാരും കേസരിക്കുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ദൃശ്യമാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്നു എന്ന വിലയിരുത്തലിലാണ് ദൃശ്യമാധ്യമരംഗത്തേക്ക് കാല്‍ വെക്കാന്‍ ആര്‍.എസ്.എസ്സിനെ പ്രേരിപ്പിക്കുന്നത്

            നമ്മുടെ ചാനല്‍ ആയ ജനം tv യുടെ  ഭാഗമാകാന്‍  ആഗ്രഹിക്കുന്നു എങ്കില്‍ (ഷെയര്‍) നിങ്ങള്‍ക്ക് വിളിക്കാം എം ഡി വിശ്വരൂപന്‍ PHONE  NO : +919447125084 എല്ലാ സംഘ പ്രവര്‍ത്തകരും നമ്മുടെ ഈ സംരംഭത്തില്‍ പങ്കാളി ആകണമെന്ന് വിനീതമായി അഭ്യര്‍ഥിച്ചുകൊണ്ട്

                                         സംഘസമുദ്ര സേവാ സംഘം 
                                                           ചെന്ദ്രാപ്പിന്നി
               കുടുതല്‍ വിവരങ്ങള്‍ക്കായി sanghasamudra@gmail.com.
                                                                                                       

Saturday, 28 April 2012

ക്ഷേത്രദര്‍ശനം

കുളിച്ച്‌ ശുദ്ധമായ വസ്ത്രം ധരിച്ച്‌ ദര്‍ശനം ചെയ്യുക.

ചെരുപ്പ്‌,തൊപ്പി,തലപ്പാവ്‌,ഷര്‍ട്ട്‌,കൈലി,പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം പാടില്ല.

നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.

സ്ത്രീകള്‍‌ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു. ശിവ ഷേത്രത്തില്‍ 10 ദിവസം കഴിയണം.

മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.

പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും ദര്‍ശനം നടത്തവൂ.

വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക,വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്‌.

അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.

തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.

പുരുഷന്മാര്‍ മാറു മറക്കാതെയും ,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.

പുകവലി,ചൂതുകളി ഇവ ദേവസന്നിധിയില്‍ അരുത്‌.

സ്ത്രീകള്‍ മുടിയഴിച്ചിട്ട്‌ ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.

വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.

ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.

ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം.

T.V.R.SHENAY COLUMആവര്‍ത്തിക്കരുത് ഈ പ്രതിഭാസം

നിലവിലുള്ള രാഷ്ട്രപതിക്ക് ഒരു കാലാവധി കൂടി അനുവദിക്കണമെന്ന് ആരും പറയാതിരിക്കുന്നത് 2012-ല്‍ മാത്രമാണ്. പിന്തുണയില്ലെന്നത് ഇപ്പോഴത്തെ പ്രഥമ പൗരയ്‌ക്കെതിരെയുള്ള കുറ്റം ചുമത്തല്‍ തന്നെയാണ്. അവര്‍ക്ക് രണ്ടാമതൊരു കാലാവധി കിട്ടുന്നില്ലെന്നത് മാത്രമല്ല, അവരെ എങ്ങനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവെന്ന് ചിലരെല്ലാം അത്ഭുതപ്പെടുന്നു.


ഗൃഹാതുരത്വം ഭൂതകാലത്തിന്റെ മാത്രം കാര്യമല്ല, വര്‍ത്തമാന കാലം നന്നേ മോശമാണെന്ന് തുറന്നു സമ്മതിക്കുക കൂടിയാണത്. രാഷ്ട്രപതിഭവനില്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ കാലത്തെപ്പറ്റി ഇത്രയേറെപ്പേര്‍ ഗൃഹാതുരരാകുന്നത് അതുകൊണ്ടാണോ?
1965-ലാണ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എനിക്ക് സ്ഥലംമാറ്റമായത്. 1966 മുതലുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. നിലവിലുള്ള രാഷ്ട്രപതിക്ക് ഒരു കാലാവധി കൂടി അനുവദിക്കണമെന്ന് ആരും പറയാതിരിക്കുന്നത് 2012-ല്‍ മാത്രമാണ്. (രാജീവ് ഗാന്ധിയുടെ അപ്രീതിക്കിരയായ ജ്ഞാനി സെയില്‍ സിങ്ങിന്റെ കാലത്തുപോലും അദ്ദേഹത്തിന്റ കാലാവധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നു)

പിന്തുണയില്ലെന്നത് ഇപ്പോഴത്തെ പ്രഥമ പൗരയ്‌ക്കെതിരെയുള്ള കുറ്റംചുമത്തല്‍ തന്നെയാണ്. അവര്‍ക്ക് രണ്ടാമതൊരു കാലാവധി കിട്ടുന്നില്ലെന്നത് മാത്രമല്ല, അവരെ എങ്ങനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവെന്ന് ചിലരെല്ലാം അത്ഭുതപ്പെടുന്നു. അത്ഭുതപ്പെടുന്നവരില്‍ കോണ്‍ഗ്രസ്സുകാരുമുണ്ട്. 2007-ല്‍ ഒന്നാം യു.പി.എ. സര്‍ക്കാര്‍ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് അധികാരമുറപ്പിച്ചത്. സി.പി.എമ്മായിരുന്നു ഇടതുപക്ഷത്തെ പ്രധാനികള്‍. ഇടയ്ക്കിടെ സി.പി.ഐ.യും തങ്ങളുടെ സാന്നിധ്യം പ്രകടമാക്കി. അങ്ങനെയൊരവസരത്തിലാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ട ഘട്ടം വന്നത്.
പ്രതിസന്ധി മറികടക്കാന്‍ സി.പി.ഐ.യിലെ ഡി.രാജ ചോദിച്ചു:- ''എന്തുകൊണ്ട് ഒരു വനിത ആയിക്കൂടാ?'' മഹാരാഷ്ട്രക്കാരനായ സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ പ്രതിഭാ പാട്ടീലിന്റെ പേര് നിര്‍ദേശിച്ചു, അവരന്ന് രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു.
അക്കാലത്ത് പ്രതിഭാ പാട്ടീലിനെക്കുറിച്ച് അതിലേറെ ആര്‍ക്കെങ്കിലും അറിയാമായിരുന്നോ? ഒറ്റക്കാര്യം മാത്രം ഓര്‍മ വരുന്നു, ബലം പ്രയോഗിച്ചുള്ള മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് രാജസ്ഥാനിലെ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് അനുമതി നല്‍കാതെ അവര്‍ മാറ്റിവെച്ചു. അവരുടെ ഭര്‍ത്താവിന്റെ പേരിലെ ശെഖാവത്ത്, ബി.ജെ.പി. പിന്തുണച്ച ഭൈരോ സിങ് ശെഖാവത്തിന്റെ പേരുമായി ആശയക്കുഴപ്പത്തിനുമിടയാക്കി. മഹാരാഷ്ട്രക്കാരിയെന്നത് ബി.ജെ.പി.ക്കും ശിവസേനയ്ക്കുമിടയില്‍ വിള്ളലിനും ഇത് കാരണമാക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള ആരെയും പിന്താങ്ങുമെന്നായി ശിവസേന.

പ്രതിഭാപാട്ടീലിനെ സ്ഥാനാര്‍ഥിയാക്കാന്‍ മതിയായ കാരണങ്ങളാണ് ഇവയൊക്കെ എന്നു തോന്നിച്ചു. വൈകാതെ വനിതയെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് യു.പി.എ.യും ഇടതുമുന്നണിയും സ്ത്രീകള്‍ക്കുവേണ്ടി തങ്ങളാലാവുന്നത് ചെയ്തു.
2011 മാര്‍ച്ച് മൂന്നിനാണ് പി.ജെ. തോമസിനെ മുഖ്യവിജിലന്‍സ് കമ്മീഷണറായി നിയമിച്ച തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത്. സി.വി.സി. പദവിയുടെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാനാണ് ഈ വിധിയെന്ന് ന്യായാധിപര്‍ പറഞ്ഞു. ഇത്തരം പദവികളിലേക്ക് നിയമനം നടത്തുമ്പോള്‍ സത്യസന്ധതയ്ക്കായിരിക്കണം പ്രാധാന്യം, ഒപ്പം നിയമിക്കപ്പെടുന്നവരുടെ വ്യക്തിപരമായ സത്യസന്ധതയ്ക്കും.
2007-ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ഇടതുമുന്നണിയിലെയോ കോണ്‍ഗ്രസ്സിലെയോ ആരെങ്കിലും പദവിയുടെ സത്യസന്ധത കണക്കിലെടുത്തിരുന്നോ? സ്ഥാനാര്‍ഥിയെയും അവരുടെ കുടുംബാംഗങ്ങളെയും പറ്റിയുള്ള വിവാദങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?

2005-ല്‍ ജല്‍ഗാവ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീലിന്റെ സഹോദരന്‍ ജി.എന്‍. പാട്ടീല്‍, വിശ്രം പാട്ടീലിനോട് തോറ്റു. 2005 സപ്തംബര്‍ 21-ന് വിശ്രം പാട്ടീല്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ രാജു മാലി, രാജു സോനവാണെ എന്നിവര്‍ അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എതിരാളിയായ ജി.എന്‍. പാട്ടീലിന് അതില്‍ പങ്കുണ്ടെന്നും പ്രൊഫ. വിശ്രം പാട്ടീലിന്റെ വിധവ രജനി പാട്ടീല്‍ കുറ്റപ്പെടുത്തി. കേസ് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് 2007 ഫിബ്രവരിയില്‍ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയസ്വാധീനമുള്ള ആളുകള്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. 2007 ഏപ്രിലില്‍ കേസിലെ പ്രതി രാജുമാലി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ജി.എന്‍. പാട്ടീലിനെതിരെ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാന്‍ 2007 ജൂണില്‍ സി.ബി.ഐ.ക്ക് അനുമതി ലഭിച്ചു.

സഹോദരന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ പേരില്‍ സഹോദരിയെ പഴിചാരാനാവില്ല. എന്നാല്‍, പ്രതിഭാപാട്ടീല്‍ തന്റെ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി രജനി പാട്ടീല്‍ ആരോപിച്ചുവെന്ന വസ്തുത ബാക്കി നില്‍ക്കുന്നു.
പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് ദേവി സിങ് ശെഖാവത്തിനെതിരെ കൊലക്കുറ്റം ആരോപിക്കാനാവില്ല. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ മറ്റൊരു കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. ദേവി സിങ് ശെഖാവത്തുമായി ബന്ധമുള്ള വിദ്യാഭാരതി ശിക്ഷണ്‍ പ്രസാരക് മണ്ഡലിന് കീഴിലെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു കിസന്‍ ധാഗെ. പാവംപിടിച്ച ഈ മനുഷ്യന്‍ എങ്ങനെയോ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി, അദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞുവെച്ചു. ധാഗെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ശമ്പളക്കുടിശ്ശിക നല്‍കാന്‍ മാനേജ്‌മെന്റിനോട് കോടതി ഉത്തരവിട്ടു. എന്നാലത് പാലിക്കപ്പെട്ടില്ല. കുടുംബം പട്ടിണിയിലായതോടെ ധാഗെ 1998 നവംബര്‍ 15-ന് വിഷം കഴിച്ച് മരിച്ചു. തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്നാണ് ധാഗെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞത്. സഹായംതേടി അദ്ദേഹത്തിന്റെ വിധവ കോടതിയിലെത്തി. 2007-ല്‍ പ്രതിഭാ പാട്ടീല്‍ അപ്രതീക്ഷിതമായി യു.പി.എ.യുടെയും ഇടതുമുന്നണിയുടെയും രാഷ്ട്രപതി സ്ഥാനാര്‍ഥിയായി. അവരുടെ ഭര്‍ത്താവ് ദേവിസിങ് ശെഖാവത്ത് അപ്പോള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാളായിരുന്നു. (അദ്ദേഹം പിന്നീട് കേസില്‍ നിന്ന് ഒഴിവായി, പക്ഷേ, 2007-ല്‍ കോണ്‍ഗ്രസ്സിനോ ഇടതുമുന്നണി ക്കോ ഇങ്ങനെ സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയുകയി ല്ലല്ലോ)

ജല്‍ഗാവിലെ പ്രതിഭ മഹിളാ സഹകാരി ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് 2003-ലാണ് റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. പണം തിരിമറി നടത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. ഈ ബാങ്കിന്റെ സ്ഥാപകാധ്യക്ഷയാണ് പ്രതിഭാ പാട്ടീല്‍. കിട്ടാക്കടമായ 2.24 കോടി രൂപ അവരുടെ ബന്ധുക്കളുടെ പേരിലാണ്. ആദ്യ സംഭവമല്ല അത്. പ്രതിഭാ പാട്ടീലിന്റെ കുടുംബവുമായി ബന്ധമുള്ള സന്ത് മുക്തബായ് കോ-ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറി 20 കോടിയോളം രൂപയുടെ കടത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് അടയ്‌ക്കേണ്ടി വന്നു.
പി.ജെ. തോമസിന്റെ നിയമനം റദ്ദാക്കാനായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ 2007-ല്‍ പാലിച്ചിരുന്നുവെങ്കില്‍ പ്രതിഭാ പാട്ടീല്‍ എന്നെങ്കിലും രാഷ്ട്രപതി ഭവനിലെത്തുമായിരുന്നോ?
പാട്ടീല്‍-ശെഖാവത്ത് ദമ്പതിമാര്‍ രാഷ്ട്രപതിഭവന്റെ പടിചവിട്ടിയ ശേഷവും കുഴപ്പങ്ങള്‍ തുടര്‍ന്നു. 2008-ല്‍ രാഷ്ട്രപതിയുടെ മെക്‌സിക്കോ സന്ദര്‍ശനവേളയില്‍ മകന്‍ രാജേന്ദ്ര സിങ് ശെഖാവത്തും കൂടെയുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അപ്രത്യക്ഷനായി. മെക്‌സിക്കോ പ്രസിഡന്റ് ഫെലിപ് കാള്‍ഡ്രോണ്‍ രാഷ്ട്രപതിക്ക് നല്‍കിയ വിരുന്നില്‍ രാജേന്ദ്രസിങ്ങിനായി ഒരുക്കിയ കസേര ഒഴിഞ്ഞു കിടന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. ബിസിനസ് കാര്യങ്ങള്‍ക്കായി അമേരിക്കയിലെ മിയാമിയിലേക്ക് പറന്നതായിരുന്നു രാജേന്ദ്ര സിങ്. മെക്‌സിക്കോയിലെ ആതിഥേയരെ ഇക്കാര്യം അറിയിക്കണമെന്ന കാര്യം പോലും അദ്ദേഹം മറന്നു. ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണത്. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അലവന്‍സ് വാങ്ങാനും അദ്ദേഹം മറന്നോ ആവോ.

രാജേന്ദ്ര സിങ് ശെഖാവത്ത് കഴിഞ്ഞ ഫിബ്രവരിയില്‍ വീണ്ടും വാര്‍ത്ത സൃഷ്ടിച്ചു. മഹാരാഷ്ട്രയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളുമായി രണ്ടു പേര്‍ അറസ്റ്റിലായി. അമരാവതിയിലെ കോണ്‍ഗ്രസ് പ്രചാരണത്തിനുള്ള പണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. രാജേന്ദ്ര ശെഖാവത്താണ് അവിടത്തെ കോണ്‍ഗ്രസ് എം.എല്‍.എ.

പ്രശ്‌നം പരിശോധിക്കാന്‍ ജില്ലാകളക്ടര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍ക്കും തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാജേന്ദ്രസിങ് എല്ലാം തുറന്നു പറഞ്ഞു. 87 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വിതരണം ചെയ്യാനുള്ളതാണ് പണം. ഓരോരുത്തര്‍ക്ക് ഓരോ ലക്ഷം വീതം. ബാക്കിയുള്ളത് നേരേ കോണ്‍ഗ്രസ്സിന്റെ ഫണ്ടിലേക്ക്.
ഒടുവില്‍ കേട്ടത് പുണെ കന്റോണ്‍മെന്റില്‍ 261000 ചതുരശ്ര അടി ഭൂമി പ്രതിഭ പാട്ടീല്‍ സ്വന്തമാക്കിയതിനെക്കുറിച്ചാണ്. സൈനികാവശ്യങ്ങള്‍ക്കുള്ള ഭൂമിയാണത്. നികുതിദായകരുടെ പണമുപയോഗിച്ച് നിര്‍മിച്ച മന്ദിരം രാഷ്ട്രപതിക്ക് വിരമിച്ചാല്‍ കഴിയാനുള്ള ബംഗ്ലാവാക്കി. റിട്ട.കേണല്‍ സുരേഷ് പാട്ടീല്‍ വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചപ്പോള്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തായത്. അദ്ദേഹത്തിന്റെ പ്രതികരണം എല്ലാം പറയുന്നു-''ഡോ.രാജേന്ദ്ര പ്രസാദ് സ്വന്തം ഭൂമി ആചാര്യ വിനോബ ഭാവെക്ക് സംഭാവന ചെയ്യുകയായിരുന്നു. ഇവിടെയിപ്പോള്‍ പ്രതിഭാപാട്ടീല്‍ സ്വന്തം സൈനികരുടെ ഭൂമി കവരുകയാണ്''
ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഇനിയൊരിക്കല്‍ക്കൂടി രാഷ്ട്രപതിയാകാന്‍ സന്നദ്ധനാകുമോയെന്ന് അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തെക്കുറിച്ച് ഗൃഹാതുരരാകാത്തവര്‍ ആരെങ്കിലുമുണ്ടാവുമോ?
2012ലെങ്കിലും കോണ്‍ഗ്രസ്സും ഇടതുമുന്നണിയും രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ കുറച്ച് ശുഷ്‌കാന്തി കാണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? രാഷ്ട്രപതി പദത്തിന്റെ അന്തസ്സിനെ മാനിക്കാന്‍ അവര്‍ തയ്യാറാകുമോ?

Sunday, 22 April 2012

സര്‍വ ഐശ്വര്യമന്ത്രം

ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.

ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃ്ഷ്ണന്‍ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.

നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ

ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി

കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ

അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ

മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ

ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ

വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ

ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി

സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ

സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ

കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍

ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ

തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനിജനം tv യുടെ തിരുവനന്തപുരം പരിപാടി.. 


സൌഹൃദ കൂട്ടായ്മയില്‍ എം ഡി വിശ്വരൂപന്‍, 


ചീഫ് ഒപെരടിംഗ് ഓഫീസര്‍ രാജേഷ്‌ ജി പിള്ള 


മഹാനഗര്‍ സംഘച്ചലാക് പ്രഫ രമേശ്‌ സഹ 


സംഘചാലക് പി ഗിരീഷ്‌ എന്നിവര്‍ വേദിയില്‍...Wednesday, 18 April 2012
ഭാരതത്തിലെ തീവ്ര വാദത്തിനു പറയുന്ന ഒരു കാരണം അയോധ്യ പള്ളി പോളിച്ചതാണല്ലോ. അയോധ്യയില്‍ എങ്ങിനെയ ഒരു പള്ളി വരിക? മെക്കയില്‍ ക്ഷേത്രം എന്നപോലെ അല്ലെ അത് . ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കും വര്‍ഗീയത രക്തത്തില്‍ ഉണ്ട് . അങ്ങിനെ ഇല്ലാത്തവര്‍ മാത്രമേ മറ്റു മതേതര സംഘടനകളും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുള്ളൂ .
മറ്റു മതങ്ങളെ തിരസ്കരിക്കുന്ന സ്വഭാവം ഇല്ല എന്ന് എത്ര പേര്‍ക്ക് നെഞ്ചില്‍ കൈ വെച്ച് പറയാന്‍ സാധിക്കും? അതുപോലെ മറ്റു മതസ്ഥരും ചിന്തിക്കുന്ന കാലം വിദൂരമല്ല. പ്രിയ സുഹൃത്തുക്കളെ മുഹമ്മദ്‌ നബിക്ക് ശേഷം അല്ലല്ലോ ഈ ലോകമുണ്ടായത് .2000 വര്‍ഷം പഴക്കമുള്ള ക്രിസ്തു മതവും അതിനു മുന്‍പേ ജൂത മതവും ഹിന്ദു ബുദ്ധ ,ജൈന മതങ്ങളും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും നില നില്‍ക്കുന്നുമുണ്ട്. എന്താണ് ഇസ്ലാമിന്റെ ലക്‌ഷ്യം ? സമാധാനം ആണോ ? എവിടെയാണ് സമധാനം . ഇന്ത്യയിലോ പാകിസ്ഥാനിലോ ? നെയ്ച്ചോറും ബിരിയാണിയും തിന്നുക ആണോ ? വ്യത്യസ്തമായി എന്തുണ്ട് ഇസ്ലാമില്‍ ? ഇവിടുള്ള ദൈവത്തിനെ പുതുതായി കണ്ടു പിടിച്ചോ?
ഇവിടുത്തെ ഹിന്ദു,മതത്തിന്‍റെ പേരില്‍ സംഘടിച്ചാല്‍ പിന്നെ കോണ്‍ഗ്രസ്‌ ഉണ്ടോ? സി പി എം ഉണ്ടോ ? ജനത പാര്‍ടിഉണ്ടോ? ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രം . അപ്പോള്‍ ഇന്ത്യ ഹിന്ദുസ്ഥാന്‍ ആകും . ഭരണ ഘടന മാറ്റി എഴുത്തും .ഏകീകൃത സിവില്‍ കോഡ് വരും .ഗോവധ നിരോധനം വരും . പള്ളികള്‍ ഇനിയും പൊളിയും .മതം മാറ്റം തടയും. മതത്തിന്‍റെപേരില്‍ ഉണ്ടായ പാകിസ്ഥാനില്‍ ബോംബു പൊട്ടാത്ത ദിവസം ഉണ്ടോ? അവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇല്ലല്ലോ ? അഫ്ഗാനിസ്ത്നിലും ഇറാക്കിലും കൊല്ലുന്നതും കൊല്ലപ്പെടുന്നവരും ഇസ്ലാം തന്നെ യാണല്ലോ? എന്താ ഇതിനു കാരണം? എന്ത് കൊണ്ട് ആഗോള ഇസ്ലാമിന് വേണ്ടി വാദിക്കുന്നു. ഇന്ത്യയിലെ സഹോദരന്മാര്‍ക്ക് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നില്ല. സക്കാത്ത് എന്തുകൊണ്ട് മറ്റു മതസ്ഥര്‍ക്ക് നല്‍കുന്നില്ല ?
കായികം, കല, ദേശീയത -ഇത്തരം കാര്യങ്ങളില്‍ എന്താ മുസ്ലിം മതത്തിന്‍റെ സമീപനം ?
എന്തിനാ നിര്‍ബന്ധിച്ചു ആള്‍ക്കാരെ സ്വന്തം മതത്തില്‍ പിടിച്ചു നിറുത്തുന്നത്? എന്തിനാ കുട്ടികളെ ചെറുപ്പത്തിലെ മദ്രസ്സയില്‍ ചേര്‍ക്കുന്നത് ? വിവരം വെച്ച് തുടങ്ങുന്ന കാലത്ത് പോരെ മതപഠനം ?

Friday, 13 April 2012

വിഷു


കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

പേരിനു പിന്നിൽ


വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.

ഐതിഹ്യം

  • നരകസുരൻ അഹങ്കാരിയും ഉപദ്രവകാരിയുമായിരുന്നു. പ്രാക്ജോതിഷം നരകാസുരന്റെ നഗരമായിരുന്നു. നരകാസുരന്റെ ശല്യം സഹിക്കാതായപ്പോള് ശ്രീകൃഷ്ണൻ സത്യഭാമയുമായി ഗരുഡന്റെ പുറത്തുകയറി പ്രാക്ജോതിഷം ചുറ്റിക്കണ്ടതിനുശേഷം യുദ്ധമാരംഭിച്ചു. അവർ മൂന്നുപേരും കൂടിയാണ് യുദ്ധം ചെയ്തത്.
പ്രബലരായ പല അസുരന്മാരേയും വധിച്ചപ്പോൾ നരകാസുരൻ യുദ്ധത്തിനിറങ്ങി. തുടർന്നുണ്ടായ പൊരിഞ്ഞയുദ്ധത്തിൽ നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടു. ഈ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് ഒരു ഐതിഹ്യം 
രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രെ. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലത്രെ. രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം രണ്ടായാലും അസുരശക്തികളുടെമേലുള്ള വിജയത്തെയാണ് വിഷുവായി ആഘോഷിക്കുന്നത്.

വിഷുക്കണി


കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും,കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.
പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന് കിടക്കും. പുലര്ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

വിഷുക്കൈനീട്ടം

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത് വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.


വിഭവങ്ങൾമുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോളവൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക.തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌.തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നത് കേരളത്തിൽ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

കണിക്കൊന്ന


വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌.എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

കണികാണും നേരം കമലാ നേത്രന്‍റെ ......................


സംഘസമുദ്രയുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍........


എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍ 

കണികാണും നേരം കമലാ നേത്രന്റെ

നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍ 

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ! കണി കാണാന്‍

ബാലസ്ത്രീകള്‍ തന്‍ തുകിലും വാരി
ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍

എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും തന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍

Thursday, 12 April 2012

ഭജഗോവിന്ദം / മോഹമുദ്ഗരം


ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌. ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്ന പന്ത്രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ആദ്യം ഉണ്ടായിരുന്നത്‌. പിന്നീട് അദ്ദേഹത്തിന്റെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക്‌ ഓരോ ശ്ലോകം വീതം എഴുതിച്ചേര്‍ത്തു. ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്നാണ് അതിനെ അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ പിന്നീട്‌ നാലു ശ്ലോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് മുപ്പതു ശ്ലോകങ്ങളോടുകൂടിയ മോഹമദ്‌ഗരം പൂര്‍ണ്ണമാക്കി.

ദ്വാദശ മഞ്ജരികാ സ്തോത്രം

ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സം‌പ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ

അല്ലയോ മൂഡനായ മനുഷ്യാ, നിന്റെ മരണമടുക്കുന്ന സമയത്ത്, നീ പഠിച്ച വ്യാകരണ നിയമങ്ങളോ, സമ്പാദിച്ച അറിവോ അനുഭവജ്ഞാനങ്ങളോ നിനക്ക് തുണയുണ്ടാവില്ല. അവയ്ക്കൊന്നും മരണമെന്ന സനാതന സത്യത്തില്‍ നിന്നും നിന്നെ രക്ഷിക്കാനുമാവില്ല. അതിനാല്‍ ഇനിയുള്ള കാലമെങ്കിലും നീ മൂഡത ഉപേക്ഷിച്ച് ഈശ്വരനെ ഭജിക്കുക.

മൂഢഃ ജഹീഹി ധനാഗമ തൃഷ്ണാം
കുരു സദ്‌ ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം

അല്ലയോ മൂഡാത്മാവേ, നീ നിന്റെ ഭൗതിക ലാഭങ്ങളിലുള്ള അന്ധമായ ആഗ്രഹത്തെ ഉപേക്ഷിച്ച്, ധനം ആര്‍ജ്ജിക്കുവാനുള്ള അമിതമായ ആഗ്രഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും നേടുന്ന സമ്പത്തില്‍ മാത്രം സന്തോഷിക്കുക. അതുകൊണ്ട് സംത്യപ്‌തനാകുക. ധനത്തോടുള്ള അത്യാഗ്രഹത്താല്‍, അതിനു പിന്നാലെ പോയി നിന്റെ സന്തോഷം നശിപ്പിക്കാതിരിക്കുക. ധനം ആണ് മനുഷ്യന് സന്തോഷം പ്രദാനം ചെയ്യുന്നത് എന്നത് നിന്റെ മൂഡമായ ധാരണ മാത്രമാണ്.

നാരീ സ്തനഭര നാഭീ ദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍ ‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം.

സ്ത്രീകളുടെ സ്തനങ്ങളെയും നാഭീപ്രദേശത്തെയും കണ്ട് മോഹാവേശം അരുത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പോലെ തന്നെ മംസത്തിന്റെയും കൊഴുപ്പിന്റെയും പരിണാമം മാത്രമാണവ എന്ന‌് നിരന്തരം മനസ്സില്‍ ചിന്തിക്കുക. ആയതിനാല്‍ സ്ത്രീകളുടെ സ്തന ഭാരവും, പുക്കിള്‍കൊടിയും മറ്റും കാണുമ്പോള്‍ വികാര വിവശനാകുകയോ അതേകുറിച്ച് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് അവയില്‍ മോഹാവേശനാകുകയോ ചെയ്യരുത്. അത് നിന്റെ സമയം പാഴാക്കല്‍ മാത്രമാണ്.

നളിനീ ദളഗത ജലമതിതരളം
തദ്വദ് ജ്ജീവിതം അതിശയചപലം
വിദ്ധി വ്യാധ്യഭിമാന ഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം

താമരയിതളില്‍ (ഇലയില്‍) നില്‍ക്കുന്ന ജലം ഏറിയ ചലനത്തോടു കൂടിയതാണ്. ആ ജലകണികപോലെ അസ്ഥിരവും ക്ഷണികവുമാണ് നിന്റെ മര്‍ത്യജന്മം. ലോകം മുഴുവന്‍ രോഗപീഡയും യാതനയും അനുഭവിക്കുമ്പോള്‍ നീയും അതില്‍ നിന്നു വ്യത്യസ്‌തനാകുന്നില്ല. എന്നും ശോകവും കഷ്‌ടപ്പാടുകളും നിറഞ്ഞതാണ് ലൗകിക ജീവിതം. രോഗം, അഭിമാനം ഇവയാല്‍ ഗ്രസിക്കപ്പെട്ട ലോകം മുഴുവന്‍ ദുഃഖത്താല്‍ ഹനിക്കപ്പെട്ടതാണെന്നും നീ മനസ്സിലാക്കുക.

യാവദ് വിത്തോ പാര്‍ജ്ജന ശക്‌തഃ
സ്‌താവന്നിജ പരിവാരോ രക്‌തഃ
പശ്ചാജ്ജീവതി ജര്‍ജ്ജര ദേഹേ
വാര്‍ത്താം കോപി ന പൃച്‌ഛതി ഗേഹേ.

എന്നുവരെ ഒരുവന് ധനം സമ്പാദിക്കുവാന്‍ ആരോഗ്യമുള്ളവനായിരികുന്നുവോ അത്രയും കാലം മാത്രമേ അവന്റെ ബന്ധു മിത്രാദികളത്രാദികള്‍ക്ക് പോലും അവനോട് സ്‌നേഹവും ആദരവും ഉണ്ടാകുകയുള്ളൂ. അന്ന് അവനെ പരിചരിക്കാനും സ്നേഹിക്കാനും ധാരാളം പേരുണ്ടാകും. ഒരുവന്റെ ആരോഗ്യം ക്ഷയിച്ച് ജരാനരകള്‍ കൊണ്ട് ശരീരം വിവശമായി, സമ്പാദിക്കുവാന്‍ കഴിവില്ലാത്തവനാകുന്നതോടെ ഭാര്യയും മക്കളുമുള്‍പ്പെടെ എല്ലാവരാലും അവന്‍ പരിത്യജിക്കപ്പെടുകയും, സ്വന്തം വീട്ടില്‍ പോലും കാര്യങ്ങള്‍ തിരക്കാനോ ക്ഷേമം അന്വഷിക്കാനോ കൂടി ആരുമുണ്ടാവില്ല.

യാവത്‌ പവനോ നിവസതി ദേഹേ
താവല്‍ പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൗ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്‌മിന്‍ കായേ!

ശരീരത്തില്‍ നിന്റെ ആത്മാവ് നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ നിന്റെ വീട്ടിലുള്ളവര്‍ക്കു പോലും നിന്നോട് സ്‌നേഹവും ഔല്‍‌സുക്യവും മറ്റും ഉണ്ടാവുകയുള്ളൂ. പ്രാണന്‍ ശരീരത്തിലുള്ളിടത്തോളം ആളുകള്‍ ക്ഷേമവര്‍ത്തമാനങ്ങള്‍ ചോദിക്കും. വായൂ രൂപത്തിലുള്ള നിന്റെ ആത്മാവ് ശരീരത്തെ വെടിയുന്നതോടെ നീ കേവലം ജഡമായ് തീരുകയും, ഇന്നുവരെ നിന്നെ പുണര്‍ന്നുറങ്ങിയ ഭാര്യ പോലും നിന്റെ ജഡത്തെ ഭയക്കുകയും, അറക്കുകയും ചെയ്യും.

ബാലസ്താവത്‌ ക്രീഡാ സക്‌ത-
സ്‌തരുണസ്‌താവല്‍ തരുണീ സക്‌ത
വൃദ്ധസ്‌താവത്‌ ചിന്താ സക്‌തഃ
പരേ ബ്രഹ്മണി കോ പി ന സക്‌ത

ബാല്യകാലത്ത് ഒരുവന്‍ വിനോദങ്ങളിലും, യൗവ്വനകാലത്ത് സുന്ദരികളായ സ്‌ത്രീകളിലും, ഭോഗ ക്രിയകളിലും ആസക്‌തനാവുകയും, വാര്‍ദ്ധക്യകാലത്ത് തന്റെ ഭാര്യയെകുറിച്ചും ,മക്കളുടെ ഭാവിയെ കുറിച്ചും ഉത്കണ്ഠപ്പെട്ടും, നഷ്‌ടമായ ഇന്നലകളെകുറിച്ചുള്ള വ്യാധിയില്‍ മുഴുകുകയും ചെയ്യുന്നു. ശുദ്ധ ബ്രാഹ്‌മണന്‍ പോലും ജീവിതത്തെ ഒരുതരത്തില്‍ അല്ലങ്കില്‍ മറ്റൊരുതരത്തില്‍ ദു:ഖ ഹേതുവാക്കി മാറ്റിയിരിക്കുന്നു. പരമാത്മ സ്വരൂപിയായ ബ്രഹ്മത്തില്‍ താത്പര്യമുള്ളവനായി ആരെയും കാണുന്നില്ല.

കാ തേ കാന്താ കസ്‌തേ പുത്രഃ
സംസാരോ യ: മതീവ വിചിത്രഃ
കസ്യ: ത്വം കഃ കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാതഃ

നിന്റെ ഭാര്യ നിന്റെ പുത്രന്‍ ഇവരൊക്കെ നിന്റെ ആരാണ്? ഇവയെല്ലാം കേവലം സംസാര ബന്ധങ്ങള്‍ മാത്രമാകുന്നു. നീ ആരാണ്?, നീ ആരുടേതാണ്?, നീ എവിടനിന്നു വന്നു?, ഇതേകുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?. ജനനമരണരൂപമായ ഈ ജീവിതാനുവര്‍ത്തനം (സംസാരം) വളരെ വിചിത്രമാണ്. അല്ലയോ സഹോദരാ ഇനിയങ്കിലും ഈ സത്യങ്ങളെകുറിച്ച് നീ ചിന്തിക്കുക. മേലിലങ്കിലും ഇത്തരം സംസാര ബന്ധങ്ങളില്‍ കുടുക്കി നിന്റെ സമയം പാഴാക്കാതിരിക്കുക.

സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്‍മ്മോഹത്വം
നിര്‍മ്മോഹത്വേ നിശ്ചല തത്വം
നിശ്ചലതത്വേ ജീവന്‍ ‍മുക്‌തിഃ

സജ്ജനങ്ങളുമായുള്ള സഹവാസം കൊണ്ട് മാത്രമേ മോഹിതമായ സംസാരബന്ധങ്ങളില്‍ നിന്നും മോചിതനായ് നിസ്സംഗത (ബന്ധമുക്തി) എന്ന അവസ്ഥയില്‍ എത്തിചേരാന്‍ കഴിയുകയുള്ളൂ. ഈ നിസ്സംഗതാവസ്ഥയില്‍ എത്തിയാല്‍ ജഡിലമായ മോഹങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും, അതിലൂടെ ശാശ്വതമായ തത്വത്തെ അറിയുകയും ചെയ്യും. ആ ശാശ്വത തത്വം അറിയുന്നതിലൂടെ മാത്രമേ യാതൊരുവനും ജീവിതത്തില്‍ നിന്നും മുക്‌തി ലഭിക്കയും ചെയ്യുകയുള്ളൂ. അതായത് നിസ്സഗത്വം ആശകള്‍ക്ക് നാശം വന്ന അവസ്ഥ സൃഷ്ടിക്കുകയും അതിലൂടെ പരിപൂര്‍ണ്ണ ജ്ഞാനം അറിയുകയും ചെയ്യും. ആ ജ്ഞാനമാണ് ജീവന്മുക്തിയ്ക്കു കാരണമാകുന്നത്.

വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്വേ കഃ സംസാരഃ.

യൗവനം കഴിഞ്ഞാല്‍ കാമവികാരമേത്? ജലം വറ്റിയാല്‍ പിന്നെ കുളമെന്താണ്? ധനം കുറഞ്ഞാല്‍ ആശ്രിതജനങ്ങളെവിടെ? യഥാര്‍ത്ഥജ്ഞാനമുണ്ടായാല്‍ പ്രാപഞ്ചിക ദുഃഖം എന്താണ്? യൗവ്വനം കഴിയുന്നതോടെ ഏതൊരുവനിലേയും കാമ വികാരം ക്ഷയിക്കുകയും, വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അത് പൂര്‍ണ്ണമായ് നശിച്ചുപോകുകയും ചെയ്യുന്നു. ജലം വറ്റിയാല്‍ പിന്നെ തടാകം ആരും അന്വഷിക്കറില്ല എന്നതുപോലെ ഒരുവന്റെ സമ്പത്ത് ഇല്ലാതാകുന്നതോടെ ബന്ധുമിത്രാദികള്‍ പോലും അവനെ ഉപേക്ഷിക്കും. എന്നാല്‍ നിര്‍മ്മോഹത്തിലൂടെ ആര്‍ജ്ജിക്കുന്ന യഥാര്‍ത്ഥജ്ഞാനം അവനെ എല്ലാ സംസാര ദു:ഖങ്ങളില്‍ നിന്നും രക്ഷിക്കും.

മാ കുരു ധനജന യൗവ്വന ഗര്‍വ്വം
ഹരതി നിമേഷാല്‍ കാലാഃ സര്‍വ്വം!
മായാമയമിദം അഖിലം ഹിത്വാ
ബ്രഹ്മപദം ത്വം പ്രവിശാ വിദിത്വാ.

ലൗകിക സുഖ സൗകര്യങ്ങളായ ധനം, പരിജനങ്ങള്‍, യൗവനം ഇവകൊണ്ട് അഹങ്കരിക്കരുത്. ഇവയൊക്കെ വെറും നൈമിഷികമായവയാണ്. കാലത്തിന് ഇതെല്ലാം ഒരു നിമിഷം കൊണ്ട് അപഹരിക്കാന്‍ കഴിയും. മായാമയമായ എല്ലാ സുഖ സൗകര്യങ്ങളേയും ഉപേക്ഷിച്ചിട്ട്, അതീവ ജ്ഞാനിയായി നീ ബ്രഹ്മപദത്തില്‍ (ബ്രഹ്മസായൂജ്യത്തില്‍) പ്രവേശിക്കുക.

ദിനയാമിന്യൗ സായം പ്രാതഃ
ശിശിരവസന്തൗ പുനരായാതഃ
കാലഃ ക്രീഡതി ഗച്ഛതി ആയു-
സ്‌തദപി ന മുഞ്ചതി ആശാ വായുഃ

രാവും പകലും, പ്രഭാതവും പ്രദോഷവും, ശിശിരവസന്തങ്ങളും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും. ഇങ്ങനെ മാറി മാറി കാലം കളിക്കുകയാണ്. അതിനനുസരിച്ച് മനുഷ്യന്റെ ആയുസ് ഒടുങ്ങുന്നു. എന്നിരുന്നാലും മനുഷ്യന് അവന്റെ ആഗ്രഹങ്ങള്‍ക്ക് അവസാനം ഉണ്ടാകുന്നില്ല. കാറ്റിനെപ്പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ആശകള്‍ അവനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും . അവസാന കാലം വരെയും മനുഷ്യന്റെ ആശകളും മോഹങ്ങളും ഒടുങ്ങുന്നില്ല..

ദ്വാദശ മഞ്ജരികാഭിരശേഷഃ
കഥിതോ വൈയ്യാകരണസ്യൈഷഃ
ഉപദേശോദ്ഭൂത്‌ വിദ്യാനിപുണൈഃ
ശ്രീമത്ച്ചങ്കര ഭഗവച്ചരണൈഃ

ചതുര്‍ദശ മഞ്ജരികാസ്തോത്രം

കാതേ കാന്താ ധനഗത ചിന്താ
വാതുല കിം തവ നാസ്‌തി നിയന്താ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാര്‍ണ്ണവ തരണേ നൗകാ.

ഭാര്യയെകുറിച്ചും, സ്വത്തിനെകുറിച്ചും മറ്റും ചിന്തിച്ച് എന്തിനാണ് ഇത്രയേറെ വ്യാകുല ചിത്തനാകുന്നത്? കളത്രവും ധനവും ഒന്നും ശാശ്വതമല്ല. നീ പോലും നിന്റെ നിയന്ത്രണത്തില്‍ ആല്ലാത്തിടത്തോളം മൂന്നു ലോകത്തിലും സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം മാത്രമേ ജീവിതമാകുന്ന കടല്‍ കടക്കാനുള്ള തോണിയായി നിനക്ക് ഉതകുകയുള്ളൂ.

ജടിലോ മുണ്ഡീ ലുഞ്ചിതകേശഃ
കാഷായാം‌ബര ബഹുകൃത വേഷഃ
പശ്യന്നപി ച ന പശ്യതി മൂഢോ
ഉഹ്യുദരനിമിത്തം ബഹുകൃതവേഷഃ

തല മുണ്ഡനം ചെയ്തും, തലമുടി ജടപിടിപ്പിച്ചും, കാഷായ വസ്ത്രം ധരിച്ചും മറ്റും പലരൂപത്തില്‍ വേഷം കെട്ടി പലരും ലോകത്തെ കബളിപ്പിക്കയാണ്. ഉദരപൂരണത്തിനായ് കെട്ടുന്ന വെറും വേഷങ്ങള്‍ മാത്രമാണവ. സന്യാസം എന്നാല്‍ ഈ കാണിക്കുന്ന പേക്കൂത്തുകളോ, വേഷം കെട്ടലുകളോ അല്ല, മറിച്ച് ശാശ്വതമായ സത്യം കണ്ടത്തലാണ്. സനാതന സത്യം കണ്ടത്തുന്നതിലൂടെ മാത്രമേ ഒരുവന്‍ യഥാര്‍ത്ഥ സന്യാസിയാകുന്നുള്ളൂ.

അംഗം ഗലിതം പലിതം മുണ്ഡം
ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാ പിണ്ഡം

പ്രായാധിക്യം കാരണം ശരീരം വളഞ്ഞുപോകുകയും, ജരാനര ബാധിക്കയും, പല്ലുകള്‍ എല്ലാം കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ആരോഗ്യം ക്ഷയിച്ച അവന് പിന്നീട് ഊന്നുവടിയുടേയോ, അല്ലങ്കില്‍ പരസഹായമോ കൂടാതെ നിവര്‍ന്നു നില്‍ക്കാന്‍ കൂടി കഴിയുകയില്ല. ആ അവസ്ഥയിലും മനുഷ്യന്‍ പലതരത്തിലുള്ള ആഗ്രഹങ്ങളില്‍ നിന്നും മുക്തനാകുന്നില്ല.

അഗ്രേ വഹ്നി, പൃഷ്‌‌‌ഠേ ഭാനുഃ
രാത്രൗ ചിബുക സമര്‍പ്പിത ജാനു
കരതല ഭിക്ഷ, തരുതല വാസഃ
തപദി ന മുഞ്ചത്യാശാ പാശഃ

മുന്നില്‍ അഗ്നി ആണങ്കിലും, രാത്രിയില്‍ പുതക്കാന്‍ ഒരു പുതപ്പുപോലുമില്ലാതെ താടി കാല്‍മുട്ടിനോട് ചേര്‍ത്ത് ഉറങ്ങണ്ട ഗതികേടുള്ളവനായാല്‍ പോലും, ഒരുനേരത്തെ ഭക്ഷണത്തിനു പോലും ഭിക്ഷ യാചിക്കേണ്ടിവരുന്നവനും, കയറികിടക്കാന്‍ ഒരു കൂരയില്ലാതെ മരത്തിന്റെ അടിയില്‍ കിടന്ന് ഉറങ്ങുന്നവനോ പോലും ആശയില്‍ നിന്നോ അത്യാഗ്രഹങ്ങളില്‍ നിന്നോ മുക്‌തനല്ല.

കുരുതേ ഗംഗാ സാഗര ഗമനം
വൃത പരിപാലന മഥവാ ദാനം
ജ്ഞാന വിഹീനഃ സര്‍‌വ്വമതേന
മുക്തിര്‍ ഭവതി ന ജന്മ ശതേന

ഗംഗാ നദിയില്‍ സ്‌നാനം നടത്തിയതുകൊണ്ടോ, പലതരത്തില്‍ ഒരുപാട് വൃതങ്ങള്‍ അനുഷ്‌ഠിച്ചതുകൊണ്ടോ, അനേകം ദാന ധര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ ഒരുവനും മോക്ഷ പ്രാപ്‌തി കൈവരുന്നില്ല. അവന്‍ അതുകൊണ്ടുമാത്രം മോക്ഷത്തിന് അര്‍ഹനാകുന്നില്ല. നൂറുകണക്കിന് ജന്മങ്ങളെടുത്താലും മഹത്തായ ഈശ്വര ജ്ഞാനമില്ലാത്ത ഒരുവനും മോക്ഷപ്രാ‌പ്‌തി കിട്ടുകയില്ല.

സുരമന്ദിര തരു മൂല നിവാസഃ
ശയ്യാ ഭൂതലം അജിനം വാസഃ
സര്‍വ്വ പരിഗ്രഹ ഭോഗ ത്യാഗഃ
കസ്യ സുകം ന കരോതി വിരാഗഃ

ക്ഷേത്ര നടയിലോ, വൃക്ഷ ചുവട്ടില്‍ വെറും പൂഴിയിലോ, മാന്‍ തോല്‍ മാത്രം പുതച്ചുറങ്ങുന്ന സര്‍‌വ്വസംഗ പരിത്യാഗിയും, ഭോഗക്രിയകളില്‍ താല്‍‌പര്യമില്ലാത്തവനുമായ ഒരു യഥാര്‍ത്ഥ സന്യാസിയുടെ ശാന്തിയും സമാധാനവും ആര്‍ക്കാണ് ഇല്ലാതാക്കാന്‍ കഴിയുക? ആഗ്രഹങ്ങളും ആശകളും ഇല്ലാത്ത ബ്രഹ്മജ്ഞാനം നേടിയ അവനെ എന്തുകൊണ്ട് ശല്യപ്പെടുത്താന്‍ കഴിയും?

യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗ വിഹീനഃ
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ.

ഒരുവന്‍ യോഗാഭ്യാസത്തില്‍ മുഴുകിയതികൊണ്ടോ, ഭോഗാസക്തിയില്‍ രമിച്ചിരിക്കുന്നതുകൊണ്ടോ, സമൂഹജീവിയായ് എല്ലാവര്‍ക്കുമൊപ്പം കഴിയുന്നതുകൊണ്ടോ, ഏകാകിയായ് ഇരിക്കുന്നതുകൊണ്ടോ ഒരാളുടെ മനസ്സ് ബ്രഹ്മപദത്തില്‍ എത്തുമോ? ഇങ്ങനെയുള്ള കാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരുവന്‍ സന്തോഷവാനായിരിക്കുമന്ന് പറയാന്‍ കഴിയുമോ? സുഖം അഥവാ സന്തോഷം എന്നത് ഉള്ളിന്റെ ഉള്ളില്‍ നിന്നും ഉണ്ടാവേണ്ട ഒന്നാണ്.

ഭഗവത്ഗീതാ കിഞ്ചിദ ധീതാ
ഗംഗാ ജല ലവ കണികാ പീതാ
സകൃദപിയേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമേന ന ചര്‍ച്ചാ

ഭഗവദ്ഗീതയില്‍ അല്‍‌പജ്ഞാനം നേടിയാലും, ഒരുതുള്ളി ഗംഗാജലം കുടിക്കാനുള്ള ഭാഗ്യം സിദ്ധിച്ചാലും, ഒരിക്കലങ്കിലും ഭഗവാന്‍ ക്യഷ്‌ണനെ ഭജിക്കാന്‍ കഴിയുകയോ ചെയ്താല്‍ മരണസമയത്ത് മോക്ഷപ്രാപ്‌തി ലഭിക്കുന്നതിന് അത് സഹായകമാകും.

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്‌താരേ
കൃപയാ/പാരേ പാഹി മുരാരേ

വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ വ്യാധികളും, വീണ്ടും വീണ്ടും മരിക്കുന്നതിലെ ഭയവും പ്രാണവേദനയും, വീണ്ടും വീണ്ടും മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതിന്റെയും ആകുലതകള്‍. ഈ സംസാര ദു:ഖത്തില്‍ നിന്നും മോചനം ലഭിക്കുക എന്നത് വളരെ ആയാസകരമാണ്. ഈ തരം ദു:ഖങ്ങളില്‍ നിന്നും നീ എന്നെ രക്ഷിച്ച് മോക്ഷപ്രാപ്‌തി നല്‍കുക.

രത്ഥ്യാ ചര്‍പ്പട വിരചിത കന്ഥഃ
പുണ്യാ പുണ്യ വിവര്‍ജ്ജിത പന്ഥഃ
യോഗീ യോഗ നിയോജിത ചിത്തോ
രമതേ ബാലോന്‍മത്തവ ദേവാ

കീറിപഴകിയ വസ്‌ത്രങ്ങള്‍ ധരിച്ചും, പുണ്യപാപങ്ങളെ ഉപേക്ഷിച്ചും, സര്‍‌വ്വസംഗ പരിത്യാഗിയായ യോഗീശ്വരനായ് കഴിയുന്ന ഒരുവനെ ചപല്യം നിറഞ്ഞ ഒരു ബാലനായോ, അല്ലങ്കില്‍ ചിത്തഭ്രമം ബാധിച്ചവനായോ കരുതിയന്ന് വരും. എല്ലാ സുഖ ദു:ഖങ്ങളും ഉപേക്ഷിച്ച് നിസ്സംഗത കൈവരിച്ച ഒരു യോഗി ശാശ്വതമായ സത്യത്തെ അറിയുന്നവനാകുന്നു.

കസ്ത്വം കോ/ഹം കുത ആയാതഃ
കാ മേ ജനനീ കോ മേ താതഃ
ഇതി പരിഭാവയ സര്‍വ്വമസാരം
വിശ്വം ത്യക്‌താ സ്വപ്നവിചാരം

നീ ആരാണ്? ഞാന്‍ ആരാണ്? ഞാന്‍ എവിടനിന്ന് എപ്പോള്‍ വന്നു? എന്റെ അമ്മ ആരാണ്? എന്റെ അഛ്ചനാരാണ്? ലൗകികമായ ഈ ബന്ധങ്ങളാണ് ലോകത്തിലെ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. ബ്രഹ്മജ്ഞാനം നേടികഴിഞ്ഞാല്‍ ഈ ലോകജീവിതവും, ലൗകിക ബന്ധങ്ങളുമെല്ലാം കേവലം സ്വപ്‌നവിചാരം മാത്രമാണന്ന് മനസ്സിലാകും.

ത്വയി മയി ചാന്യ ത്രൈകോ വിഷ്ണു
വ്യര്‍ത്ഥം കുപ്യസി മയ്യ സഹിഷ്ണുഃ
ഭവ സമചിത്തഃ സര്‍വ്വത്ര ത്വം
വാഞ്ചസ്യ ചിരാദ്യദി വിഷ്ണുത്വം

നിന്നിലും എന്നിലും വിശ്വം മുഴുവനും, വിഷ്‌‌ണു (ഈശ്വരന്‍) മാത്രമാണ്. ഈ സത്യം അറിയാത്തതിനാലാണ് നീ പലതിനേയും, പലതരത്തിലും രൂപത്തിലും കാണുന്നത്. നിന്നിലുള്ള അതേ ഈശ്വരാംശം തന്നെയാണ് മറ്റുള്ളവരിലും, എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നത്. നീ മറ്റുള്ളവരെക്കാള്‍ ശ്രേഷ്‌‌ഠനാണന്ന നിന്റെ അഹങ്കാരമാണ് ബ്രഹ്മജ്ഞാനം നേടുന്നതില്‍ നിന്നും നിന്നെ തടയുന്നത്. സമചിത്തനായ് എല്ലാറ്റിലും കുടികൊള്ളുന്ന ഈശ്വരാംശത്തെ അറിഞ്ഞ് സമസ്‌തലോകത്തെയും ഒന്നായി കാണുക.

ശത്രൗ മിത്രേ പുത്രേ ബന്ധൗ
മാകുരു യത്നം വിഗ്രഹ സന്ധൗ
സര്‍വ്വ സ്‌മിന്നപി പശ്യാത്മാനം
സര്‍വ്വത്രോത്സ്യജ ഭേദ ജ്ഞാനം

ആരയും ശത്രുവന്നരീതിയിലോ, മിത്രമന്ന രീതിയിലോ, പുത്രനന്ന രീതിയിലോ, ബന്ധുവന്ന രീതിയിലോ കാണുവാനായ് അനാവശ്യമായ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാതിരിക്കുക. എല്ലാവരിലും കാണുന്നത് ഈശ്വരാംശമാണന്ന് മനസ്സിലാക്കി എല്ലാവരേയും ഒന്നായി കാണുക. അങ്ങനെയുള്ളവന്‍ ദൈവ്വ ത്യല്യനായ് തീരുന്നു.

കാമം ക്രോധം ലോഭം മോഹം
ത്യക്‌ത്വാത്മാനം പശ്യതി സോഹം
ആത്മജ്ഞാന വിഹീനാ മൂഢാ
തേ പച്യന്തേ നരക നിഗൂഢാ

ഭോഗാസക്തി, കോപം, അത്യാഗ്രഹം, മോഹം എന്നിവയില്‍ നിന്നും മുക്തനായി, നീ ആരാണ് എന്ന് നിന്നില്‍ തന്നെ അന്വഷിക്കുക. ആത്മജ്ഞാനം ഇല്ലാത്ത മൂഡന്മാര്‍ നരകപീഡ അനുഭവിക്കേണ്ടിവരും. ആത്മജ്ഞാനം നേടുന്നതിലൂടെ നീ ബ്രഹ്മജ്ഞാനം നേടിയാല്‍ മത്രമേ മുക്തി ലഭിക്കയുള്ളൂ.

ഗേയം ഗീതാ നാമ സഹസ്രം
ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജന സംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം

ഭഗവത്ഗീത പാരയാണം ചെയ്‌തും, സഹസ്രനാമം ഉരുവിട്ടും, ലക്ഷ്‌മീ ദേവിയെ ഭജിച്ചും, നിന്റെ മനസ്സിനെ സജ്ജനങ്ങളോടും ഈശ്വരനോടും ചേര്‍ത്തു നിര്‍ത്തുക. നിന്റെ കൂട്ടി വച്ചിരിക്കുന്ന സമ്പത്തുകള്‍ ദരിദ്രര്‍ക്ക് ദാനം നല്‍കി ഈശ്വരാനുഗ്രഹത്തിന് പാത്രീഭവിക്കുക.

സുഖതഃ ക്രിയതേ രമ്യാ ഭോഗഃ
പശ്ചാത്‌ ഹന്ത! ശരീരേ രോഗഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം

ഒരുവന്‍ എത്രത്തോളം ഭോഗക്രിയകളില്‍ മുഴുകുന്നുവോ, അത്രത്തോളം അവന്‍ രോഗാതുരനുമാകുന്നു. മരണം എന്നത് ഒരു സനാതന സത്യമാണന്നും, ആരാലും അത് ഒഴിവാക്കപ്പെടാന്‍ കഴിയാത്ത ഒന്നാണന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് പാപങ്ങള്‍ എല്ലാം ചെയ്യുന്നത്. ഒരുവന്‍ ഭോഗാസക്തിയില്‍ എത്രമാത്രം വിമുഖനാകുന്നുവോ അവന്‍ കൂടുത ആരോഗ്യമുള്ളവനും, ചൈതന്യമുള്ളവനുമായ് തീരും.

അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്‌തി തതഃ സുഖ ലേശഃ സത്യം
പുത്രാദപി ധന ഭാജാം ഭീതിഃ
സര്‍വ്വത്രൈഷ വിഹിതാ രീതിഃ

യാതൊരുവന്റെയും നാശത്തിന്റെയും, ദു:ഖത്തിന്റെയും, ഭയത്തിന്റെയും മൂലകാരണം ധനമാണന്ന സത്യം തിരിച്ചറിയുകയാണ് വേണ്ടത്. അതില്‍ നിന്ന് അല്പം സുഖം പോലും ലഭിക്കുകയില്ല. ധനവാന്മാര്‍ക്ക് സ്വന്തം പുത്രനെ പോലും ഭയപ്പെടേണ്ടിവരുന്നു. ധനം ഒരിക്കലും ശാശ്വതമായ സന്തോഷത്തിലേക്ക് യാതൊരുവനെയും നയിക്കുന്നില്ല. ലോകത്തിന്റെ ഈ അവസ്ഥ നിങ്ങള്‍ക്ക് എവിടയും ദര്‍ശിക്കാവുന്നതാണ്.

പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധി വിധാനം
കുര്‍വ്വവധാനം മഹദവധാനം

ഒരേ സമയം ശ്വാസനിയന്ത്രണവും ഊര്‍ജനിയന്ത്രണവും സാധ്യമാകുന്ന അവസ്ഥയായ പ്രാണായമ-ത്തിലൂടെ മനോനിയന്ത്രണവും, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന പ്രത്യാഹാരം -ത്തിലൂടെ ശാശ്വതവും നശ്വരവുമായ ബ്രഹ്മജ്ഞാനം നേടുക. ജപങ്ങളിലൂടയും, യോഗയുടെ സങ്കേതങ്ങളിലൂടയും, സമാധി എന്ന അവസ്ഥയില്‍ എത്തിചേരുക. അതുവഴി ആത്മാവിനെ ലൗകികതയില്‍ നിന്നും വേര്‍പെടുത്തി ജനിമ്യതികളില്‍ നിന്നും മുക്തനാക്കുക. ചിത്ത വൃത്തികള്‍ മുഴുവന്‍ നിരോധിച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ പരമാത്മാവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ അതില്‍ ലയിച്ചു ചേരാന്‍ കഴിയൂ. ഇതിന്‌ നിരവധി ഘട്ടങ്ങലുണ്ട്. അവയുടെ പരമോന്നത ഘട്ടമാണ്‌ 'സമാധി'. യഥാര്‍ത്ഥ സമാധിയില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നെ പുനര്‍ജന്മമില്ല. അതോടെ അവന്‍ ജനിമൃതികളില്‍ നിന്ന്‌ മുക്തനാകുന്നു.

ഗുരുചരണാം ബുജ നിര്‍ഭര ഭക്‌തഃ
സംസാര ദചിരാദ്‌ ഭവ മുക്‌തഃ
സേന്ദ്രിയ മാനസ നിയമാ ദേവം
"ദ്രഷ്യസി" നിജ ഹൃദയസ്ഥം ദേവം

പ്രത്യാഹാരം-ത്തിലൂടെ പഞ്ചേന്ദ്രിയങ്ങളിന്മേല്‍ വിജയിച്ച മനസ്സുമായി, എല്ലാവിധ ലൗകിക ബന്ധങ്ങളില്‍ നിന്നും മുക്തനായി ഗുരുചരണാംബുജം പ്രാപിക്കുക. ഇന്ദ്രിയ ബദ്ധിതമായ എല്ലാവിധ ആഗ്രഹങ്ങളില്‍ നിന്നും നിന്റെ ആത്മാവിനെ വേര്‍പെടുത്തി നിന്റെ ഹ്യദയത്തില്‍ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തില്‍ സമസ്ഥാ സമര്‍പ്പിക്കുക.


ഒരുപക്ഷേ ഭജഗോവിന്ദം എന്നുകേള്‍ക്കുമ്പോള്‍ ശങ്കരാചാര്യരെക്കാള്‍ ഒരു സാധാരണക്കാരന്റെ മനസ്സിലേക്കോടിയെത്തുക കര്‍ണ്ണാട്ടിക് സംഗീതത്തിലെ എക്കാലത്തെയും ചക്രവര്‍ത്തിനിയായ, നിലച്ചുപോയ ആ ശബ്‌ദ മാധുര്യം എം. എസ് സുബ്ബലക്ഷ്‌മി ആയിരിക്കും. ഭജഗോവിന്ദത്തിലെ തിരഞ്ഞെടുത്ത ശ്ലോകങ്ങള്‍ കോര്‍ത്തിണക്കിയ സുബ്ബലക്ഷ്‌മിയുടെ ഭക്തിസാന്ദ്രമായ ആ ഗാനമാധുരി ഇവിടെ.
Monday, 2 April 2012


ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചു; പമ്പുകളില്‍ വന്‍തിരക്ക്


പനാജി: ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചതോടെ സംസ്ഥാനവ്യാപകമായി പമ്പുകളില്‍ വന്‍തിരക്ക്. വാഹനങ്ങളിലെല്ലാം നിറയെ പെട്രോള്‍ അടിച്ചതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പല പമ്പുകളും കാലിയായി. ഇതേത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്ക് അധികമായി പെട്രോള്‍ എത്തിക്കേണ്ടിവന്നു. 

മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ പെട്രോളിന്മേലുള്ള വാറ്റ് നികുതി 22 ശതമാനത്തില്‍നിന്ന് 0.1 ശതമാനമാക്കി കുറച്ചതോടെയാണ് ലിറ്ററിന് 11 രൂപവരെ വിലകുറഞ്ഞത്. 65 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വില 54.96 രൂപയായി. അധിക വാറ്റ് നികുതി കൊടുക്കേണ്ടതിനാല്‍ ശനിയാഴ്ച പമ്പുകള്‍ പെട്രോള്‍ സ്വീകരിക്കാതിരുന്നതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. പെട്രോളിന് ക്ഷാമം നേരിട്ടത് താത്കാലികമാണെന്ന് ഗോവ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് പരേഷ് ജോഷി വ്യക്തമാക്കി. 

രാവിലെ എഴുമണിക്കു മുമ്പേ പെട്രോള്‍പമ്പുകളില്‍ വലിയ തിരക്കനുഭവപ്പെട്ടു. പമ്പുകളില്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടേയും നീണ്ടനിര പ്രത്യക്ഷപ്പെട്ടത് ഗതാഗത തടസ്സമുണ്ടാക്കി. പെട്രോളിനുള്ള വാറ്റ് മുഴുവനും എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ സംസ്ഥാനത്തെ വില്പനയുടെ അളവ് മനസ്സിലാക്കാനാണ് തുച്ഛമായ നികുതി ഏര്‍പ്പെടുത്തിയതെന്ന് പരീക്കര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലേക്ക് പെട്രോള്‍ കടത്തുന്നത് തടയാന്‍ ഈ തുക വിനിയോഗിക്കും. പെട്രോള്‍വില കുറയ്ക്കുമെന്നത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.