Sunday, 29 April 2012


നമസ്തേ

ആര്‍.എസ്.എസ് ദൃശ്യമാധ്യമരംഗത്തേക്ക് ; കേരളത്തിലെ മാധ്യമരംഗത്ത് ആര്‍.എസ്.എസ് കാലുറപ്പിക്കുന്നു

കേരളത്തിന്റെ നീലാകാശത്ത് ജനം ടെലിവിഷന്‍ ചാനലിന്റെ സിഗ്നലുകള്‍ ഒക്ടോബറില്‍ ലഭ്യമാവുന്നതോടെ ദൃശ്യമാധ്യമരംഗത്ത് സംഘപരിവാറിന്റെ സാന്നിദ്ധ്യമാണ് കുറിക്കപ്പെടുന്നത്. ജന്മഭൂമി ദിനപത്രവും കേസരിയും ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ ആര്‍.എസ്.എസ്സിന് കേരളത്തില്‍ ഉണ്ടെങ്കിലും ദൃശ്യമാധ്യമരംഗത്തേക്ക് ഈ സംഘടന കടന്നു വരുന്നത് ഒരു പുതുമയാണ്. കേരളത്തിലെ വന്‍ കിട പത്രങ്ങള്‍ക്കിടയില്‍ ജന്മഭൂമി നിലനില്‍പ്പിനു വേണ്ടിയുള്ള യുദ്ധത്തിലാണ്. കോണ്‍ഗ്രസ്സിന്റെ വീക്ഷണവും സി.പി.ഐയുടെ ജനയുഗവും തൊട്ട് മാതൃഭൂമി വരെ പലകുറി പ്രസിദ്ധീകരണം നിലച്ചിട്ടും ജന്മഭൂമി മുടക്കാതെ പ്രസിദ്ധീകരിക്കാന്‍ സംഘപരിവാറിന്റെ കേഡര്‍ സ്വഭാവം കൊണ്ട് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വാരിക ആര്‍.എസ്.എസ്സിന്റെ കേസരി ആണെന്നത് ഒരു പരസ്യമായ രഹസ്യമാണ്. ഒരു വര്‍ഷത്തെ മുഴുവന്‍ വരി സംഖ്യയും അഡ്വാന്‍സ് ആയി ലഭിക്കുന്ന മറ്റൊരു വാരികയും കേരളത്തിലില്ല. ഒരു ലക്ഷത്തോളം സ്ഥിരം വരിക്കാരും കേസരിക്കുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ദൃശ്യമാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്നു എന്ന വിലയിരുത്തലിലാണ് ദൃശ്യമാധ്യമരംഗത്തേക്ക് കാല്‍ വെക്കാന്‍ ആര്‍.എസ്.എസ്സിനെ പ്രേരിപ്പിക്കുന്നത്

            നമ്മുടെ ചാനല്‍ ആയ ജനം tv യുടെ  ഭാഗമാകാന്‍  ആഗ്രഹിക്കുന്നു എങ്കില്‍ (ഷെയര്‍) നിങ്ങള്‍ക്ക് വിളിക്കാം എം ഡി വിശ്വരൂപന്‍ PHONE  NO : +919447125084 എല്ലാ സംഘ പ്രവര്‍ത്തകരും നമ്മുടെ ഈ സംരംഭത്തില്‍ പങ്കാളി ആകണമെന്ന് വിനീതമായി അഭ്യര്‍ഥിച്ചുകൊണ്ട്

                                         സംഘസമുദ്ര സേവാ സംഘം 
                                                           ചെന്ദ്രാപ്പിന്നി
               കുടുതല്‍ വിവരങ്ങള്‍ക്കായി sanghasamudra@gmail.com.
                                                                                                       

No comments:

Post a Comment