Tuesday 19 March 2013

പിശുക്കന്റെ സ്വര്‍ണനാണയം


    പണ്ട്  പിശുക്കനായ ഒരാള്‍ ജീവിച്ചിരുന്നു . സ്വര്‍ണനാണയങ്ങള്‍ സബാദിച്ചു കൂട്ടുന്നതിലായിരുന്നു അയാള്‍ക്ക് താല്‍പ്പര്യം .കിട്ടുന്ന പണമെല്ലാം അത്യാവശ്യം കാര്യങ്ങള്‍ക്ക് പോലും കൊടുക്കാതെ അയാള്‍ സ്വര്‍ണനാണയങ്ങള്‍ വാങ്ങികൂട്ടാനാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് .

   കാലം പോകെ പിശുക്കന്‍ രോഗബാധിതനായി കിടപ്പിലായി .ഏതാണ്ട് മരണം അടുത്തു എന്ന് മനസ്സിലായപ്പോള്‍ അയാള്‍ മകനെവിളിച്ച് പെട്ടിയില്‍ നിന്നും അഞ്ചുസ്വര്‍ണനാണയങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു .

    ഇതുകേട്ട് മകന്‍ വിചാരിച്ചത് മരിക്കാറായപ്പോഴെങ്കിലും അച്ഛന്‍ മനസ്സുമാറി അത്രയും സ്വര്‍ണനാണയങ്ങള്‍ വല്ല ഭ്രാഹ്മണര്‍ക്കും ദാനമായി നല്‍കാന്‍ വേണ്ടിയാണ് തന്നോട് പറഞ്ഞതെന്നാണ് . മകന്‍ അച്ഛന്‍ പറഞ്ഞത്പോലെ സ്വര്‍ണനാണയങ്ങള്‍ എടുത്തുകൊടുത്തു .എന്നിട്ട് ചോദിച്ചു :

  '' അച്ഛാ, ഞാന്‍ ഏതു മഹാബ്രാഹ്മണനെയാണ് ഞാന്‍ വിളിക്കേണ്ടത് ?''
അച്ഛന്‍ സംശയത്തോടെ ചോദിച്ചു :
''എന്തിന്?''
മകന്‍ പറഞ്ഞു :
''ഈ സ്വര്‍ണനാണയങ്ങള്‍ ദാനമായി സ്വീകരിക്കാന്‍ ''.
ഇതുകേട്ട് പിശുക്കന്‍ പറഞ്ഞു :
കൊള്ളാം! നന്നായിരിക്കുന്നു ! ഞാന്‍ സംബാതിച്ചത് മറ്റാര്‍ക്കും കൊടുക്കാന്‍ വേണ്ടിയല്ല .എനിക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ''.
ഇത്രയും പറഞ്ഞ് പിശുക്കന്‍ ആ സ്വര്‍ണനാണയങ്ങള്‍ വായിലേക്കിട്ടു വിഴുങ്ങി .അപ്പോള്‍ തന്നെ അയാള്‍ മരണമടയുകയും ചെയ്തു .

പിശുക്കന്‍ മരിച്ചെന്ന് ഉറപ്പുവരുത്തിയപ്പോള്‍ ,മകന്‍ ശവം ചിതയില്‍എടുക്കുന്നത്തിനും മുന്‍പ് അയാളുടെ വയര്‍ കീറി സ്വര്‍ണനാണയങ്ങള്‍ പുറത്തെടുത്തു .

പിന്നീട് ശവം ദഹിപ്പിക്കുകയും ചെയ്തു .

ഗുണപാഠം : മരിക്കുമ്പോള്‍ സമ്പത്തോ ബന്ധുക്കളോ അനുഗമിക്കുന്നില്ല 

Saturday 9 March 2013

കേരളീയ ക്ഷേത്രങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് അനിവാര്യമോ ?





ക്ഷേത്രങ്ങള്‍ ഇന്ന് സനാതന ധര്‍മ്മ വിശ്വാസികളുടെ മുഖ്യ 

ആരാധന കേന്ദ്രമാണ് . പര ധര്‍മ്മ വിശ്വാസങ്ങള്‍ പ്രചുര 

പ്രചാരം നേടും മുന്‍പേ തന്നെ , ഇന്നാടിനോടും ജനങ്ങളോടും 

സര്‍വോപരി അതിന്റെ ആധ്യാത്മികവും ,കലാപരവും 

,ഭൗതികവും ,സാംസ്കാരികവുമായ ഉന്നമനത്തിനും വേണ്ടി 

നിസ്തുലമായി നിലകൊണ്ടിരുന്ന കേന്ദ്രങ്ങളായിരുന്നു 

ക്ഷേത്രങ്ങള്‍ . അതിനോട് അനുബന്ധിച്ച് ഭണ്‍ഡാ രങ്ങളും 

,നിലവറയും ,ഊട്ടുപുരയും സുസജ്ജമായിരുന്നു . ദേശ 

ദേവതയ്ക്ക് കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായ പറ എന്ന 

"കരം " വര്‍ഷാവര്‍ഷം സംതൃപ്തിയോടെ സമര്‍പ്പിച്ചിരുന്ന ഒരു 

ജനതതിയും അനുബന്ധമായി നിലനിന്നിരുന്നു . 

ക്ഷേത്രത്തിന്റെ അധികാരികളായ രാജാക്കന്മാരോ 

നാടുവാഴികളോ ക്ഷേത്ര സ്വത്തുക്കള്‍ സ്വന്തം ആവശ്യത്തിനു 

ധൂര്‍ത്തടിച്ചിരുന്നില്ല.രാജാവ്‌ മാറി ജനായത്ത ഭരണം 

വന്നപ്പോള്‍ "ക്ഷേത്ര ഭരണം മാത്രം " മതേതര 

സര്‍ക്കാരിന്റെ" നിയന്ത്രണത്തില്‍ ,എന്തുകൊണ്ട് ? ഇന്ന് 

ക്ഷേത്ര ഭരണം മതേതര സര്‍ക്കാരിന്റെ ബിനാമിയായ 

ദേവസ്വം ബോര്‍ഡിനും . പാവപ്പെട്ട ഭക്ത ജനങ്ങള്‍ 

നല്‍കുന്ന കാണിക്ക തരം പോലെ കൊള്ളയടിച്ച് , 

കൈക്കൂലിയും വാങ്ങി തടിച്ച് കൊഴുക്കുന്ന "സര്‍ക്കാര്‍ 

കീടത്തിനെ " നമുക്ക് എന്തിന് ? എത്ര ദേവസ്വം ബോര്‍ഡ് 

ക്ഷേത്രങ്ങളില്‍ ഇന്ന് മതപാഠശാലകള്‍ ഉണ്ട് ? സുസജ്ജമായ 

ഒരു ഗ്രന്ഥശാല എത്ര ക്ഷേത്രങ്ങള്‍ക്ക് ഉണ്ട് ? ഇതൊന്നും 

കൂടാതെ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ 

"ഉപദേശക സമതികളില്‍ " അംഗങ്ങള്‍ ആകണമെങ്കില്‍ 

100 രൂപ അംഗത്വ ഫീസും നല്‍കണം പോലും ... യോഗ്യത , 

ഈശ്വര വിശ്വാസമോ കാശോ,രാഷ്ട്രീയ വിധേയത്വമോ ? 

പരിതപിക്കുക തന്നെ. ആര്‍ജവത്തോടെ ചിന്തിച്ച് 

,പ്രതികരിച്ച് ഈ തെമ്മാടി കൂട്ടങ്ങളെ ക്ഷേത്ര 

പരിസരങ്ങളില്‍ നിന്നും ഉച്ചാടനം ചെയ്യേണ്ട കാലം 

അതിക്രമിച്ചിരിക്കുന്നു.

Monday 4 March 2013

അഹല്യാമോക്ഷം


 ശ്രീരാമചന്ദ്രഭഗവാന്റെ അനുജനായ ലക്ഷ്മണന്‍ ഒരിക്കല്‍ ലവകുശലന്‍മാരോട് പറഞ്ഞു : 

''ശ്രീരാമന്റെ മഹത്വം നിങ്ങള്‍ക്കറിഞ്ഞുകൂടാ .കേവലം കല്ലായി ക്കിടന്നിരുന്ന അഹല്യക്ക് പാദസ്പര്‍ശം കൊണ്ട് സ്ത്രീരൂപം നല്‍കി അനുഗ്രഹിച്ച ആളാണ്‌ ശ്രീരാമചന്ദ്രന്‍ ''.

 ഇതുകേട്ട് ലവ കുശലന്മാര്‍ പറഞ്ഞു :

''അക്കാര്യം ഞങ്ങള്‍ക്കറിയാം .അഹല്യക്ക് വീണ്ടും സ്ത്രീരൂപം സിധിച്ചതിനു കാരണം രാമന്റെ പാദസ്പര്‍ശമാണോ ? ആ സമയം ഗവ്തമ മഹര്‍ഷിയുടെ ശാപത്തിന്റെ അവസാന കാലമായിരുന്നു .ത്രേതായുഗത്തില്‍ ശ്രീരാമന്‍ വരുമ്പോള്‍ നിനക്ക് പൂരവരൂപം സിധിക്കുമെന്ന് ഗവുതമ മഹര്‍ഷി അഹല്യക്ക് ശാപമോക്ഷം നല്‍കിയിരുന്നു .അപ്പോള്‍ ആ മഹാത്മാവിന്റെ വാക്കുകളാണോ ,രാമന്റെ പാദസ്പര്‍ശമാണോ അഹല്യയുടെ ശാപമോക്ഷത്തിനു കാരണമെന്ന് എങ്ങനെയാണ് തീര്‍ച്ചപ്പെടുത്തുക ?''

   ലവ കുശലന്മാരുടെ വാക്കുകള്‍ കേട്ട് ലക്ഷ്മണന്‍ മവുനിയായി നിന്നതെയുള്ളൂ .

ഗുണപാഠം: കാലത്തിന്റെ ഒഴുക്കില്‍ സംഭാവിക്കേണ്ടതെല്ലാം സംഭവിക്കും