Monday 30 July 2012


സ്വയരാജ്‌ ഷോപ്പിംഗ്‌ കോംപ്ലെക്സ് ഗ്രൌണ്ട് 
ചെന്ദ്രപ്പിന്നി  കൃത്യം 10 am


രക്ഷാ ബന്ധന മഹോത്സവം
സൌഹൃദ ഭാരത ദിനോത്സവം  (രക്ഷാ ബന്ധന മഹോത്സവം )

ഭാരത സംസ്കൃതിയീപൊന്‍നൂലില്‍
ഓരോയിഴയും പാടീടുന്നു
ത്യാഗശക്തിയും ദേശഭക്തിയും
ഐക്യമാര്‍ഗവും നല്‍കും നാള്‍   (രക്ഷാ ബന്ധന മഹോത്സവം )

ധീരന്‍മാരാം  ദേശഭക്തര്‍ തന്‍     
ചോരകൊടുത്തിതു പാവനമാക്കി
ജനനീ സോദരിമാരുടെ പേരില്‍
പ്രതിജ്ഞ ചെയ്യും പൊന്‍ തിരുനാള്‍   (രക്ഷാ ബന്ധന മഹോത്സവം )

രാജസ്ഥാനിലെ ഓരോ മണലും
ഗദ്ഗദപൂര്‍വ്വമുരച്ചീടുന്നു
സോദരിമാരുടെ മാനം കാക്കാന്‍ 
ജീവന്‍ ത്യജിച്ചോരക്കഥകള്‍      (രക്ഷാ ബന്ധന മഹോത്സവം )

ഖണ്ഡിതമാകിയ ഭാരതഭു‌വിനെ
വീണ്ടുമഖണ്ഡിതമാക്കിത്തീര്‍ക്കാന്‍
കങ്കണമണിഞ്ഞു ഹൈന്ദവവീരര്‍
പോര്‍ക്കളമണയും ജയോത്സവം       (രക്ഷാ ബന്ധന മഹോത്സവം 
)

Saturday 28 July 2012

ആദര്‍ശ കഥകള്‍

                                                            മാതൃഭൂമിയുടെ മഹത്വം



                   ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹം നടക്കുന്ന കാലഖട്ടം . ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ കൂസാതെ ഉത്സാഹത്തോടെ ഭരതീയര്‍    
 വലിയതോതില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കരഗ്രഹത്തിലെക്ക് പോയികൊണ്ടിരുന്നു .

             ഈ കാലഘട്ടത്തില്‍ മഹാകവി രവീന്ദ്രനാഥടാഗോറിനെ കാണുവാന്‍ പല ചില പണ്ഡിതന്മാര്‍ ദേശഭക്തിയെന്ന ഇടുങ്ങിയതും ജടിലവുമായ ചിന്തയെകുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരുന്നു . സ്വതന്ത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭവും ഉപ്പുസത്യാഗ്രഹവും അവരുടെ അഭിപ്രായത്തില്‍ അനുചിതമായിരുന്നു നിഖില്‍ബാബുവായിരുന്നു അവരുടെ നേതാവ് .

            മവുനം മുറിച്ചുകൊണ്ട് മഹാകവി ടാഗോര്‍  നിഖില്‍ബാബുവിനോട് ചോദിച്ചു :  ''താങ്കളുടെ അമ്മ ജീവിച്ചിറിപ്പുണ്ടെങ്കില്‍ അവരുടെ തലവെട്ടി ഇവിടെ കൊണ്ടുവരുമോ''.

             നിഖില്‍ബാബു അത്ഭുതപ്പെട്ടു . ''ഗുരുദേവ് ,താങ്കള്‍ എന്താണ് പറയുന്നത് ?''
''ഞാന്‍ ശരിക്കും പറഞ്ഞതാണ്‌ ''. മഹാകവി ഉറച്ച സ്വരത്തില്‍ പറഞ്ഞു .നിഖില്‍ബാബു വികരാധീനനായി ..''തലവെട്ടുന്നത് വിട് ,ആരെങ്കിലും എന്‍റെ അമ്മക്ക്നേരെ കയ്യുയര്‍ത്തിയാല്‍ അവന്‍റെ തല ഞാന്‍ വെട്ടും .നമുക്ക് ജന്മം നല്‍കി നമ്മെ നോകി വളര്‍ത്തി ഇത്രയും വലുതാക്കിയ അമ്മയോട് അനിഷ്ട്ടം ചെയ്യുന്നത് നമുക്ക്എങ്ങനെ നോക്കിനില്‍ക്കാന്‍കഴിയും''.

     പുഞ്ചിരിയോടെ ഗുരുദേവന്‍ വിശദീകരിച്ചു,''താങ്കള്‍ അമ്മയോട് കാട്ടുന്ന അതേ വൈകാരികഭാവമാണ് ഈ സത്യാഗ്രഹികളും തങ്ങളുടെ അമ്മയോടും കാട്ടുന്നത് . ഓര്‍മിച്ചോളളൂ  .ഭാരതം നമ്മുടെ അമ്മയാണ് . നമ്മുടെ അമ്മയുടെ അമ്മയാണ് .ഇതില്‍ അന്നം ,ജലം ,വായു ഇവകൊണ്ടാണ് നമ്മുടെ ശരീരം വലുതായത് .അമ്മ അടിമത്വത്തിന്‍റെ ചങ്ങലയില്‍ കിടക്കുന്നു എന്നത് നമുക്ക് സഹിക്കാന്‍ ആകുമോ ?''.

  എല്ലാവര്‍ക്കും മാതൃഭൂമിയുടെ മഹത്വം ബോധ്യപ്പെട്ടു .നിഖില്‍ബാബു ഭക്തിപൂര്‍വം ഗുരുദീവന്‍റെ കാല്‍ക്കല്‍ നമസ്കരിച്ചു.

Saturday 21 July 2012

ആദര്‍ശകഥകള്‍

                                                ജാതിയില്‍ എന്തിരിക്കുന്നു


          ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഒരു സേഠ്ആഹാരം കഴിക്കാനായി തന്‍റെ പത്രം തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ ആണ് അടുത്ത് ഒരു ഖാദര്‍ ധാരി ഇരിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ഖാദര്‍ ധാരി കാഴ്ചയില്‍ ഒരു നേതാവ് ആണെന്ന്തോന്നും .അദ്ധേഹത്തെ കണ്ടതോടെ സേഠ്ജിക്ക് പാത്രംതുറക്കാന്‍ മടിയായി .അദ്ദേഹം ഖാദര്‍ ധാരിയോട് ചോദിച്ചു 'നേതാജി താങ്ങളുടെ ജാതി ഏതാണ് ?'

          'ജാതി ന പൂഛാസാധൂകീ,പൂഛ് ലീജിയേ ജ്ഞാന്‍ ' (സന്യാസിമാരുടെ ജാതിയല്ല അവരുടെ ജ്ഞാനത്തെ കുറിച്ചാണ് ചോദിച്ച് അറിയേണ്ടത് ) എന്ന വാക്യം അങ്ങ് കേട്ടീട്ടില്ലേ ? നേതാവ് മറുചോദ്യം ചോദിച്ചു.
 

 'സന്യാസിയോട് ഒരിക്കലും ജാതി ചോദിക്കുകയില്ല .എന്നാല്‍ താങ്ങള്‍ കാവിയല്ലലോ ധരിച്ചിരിക്കുന്നത്‌. .ഇന്ന് മേഹതര്‍ ജാതിക്കാര്‍ ,ബ്രാഹ്മണര്‍ ,ബനിയജാതിക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയുംനേതാക്കന്‍മാര്‍ വരെ  ഇന്ന് ഖാദി ധരിക്കുന്നുണ്ട് . താങ്കള്‍ക്ക് ജാതി പറയുന്നത്കൊണ്ട് എന്താണ് ഇത്ര വിഷമം ' സേഠ്ജിചോദിച്ചു.

         'ഇല്ല സേഠ്ജി ,ജാതി പറയുന്നത് കൊണ്ടോ ഒളിക്കുന്നത്കൊണ്ടോഒന്നും സംഭവിക്കുകയില്ല ' ഇതും പറഞ്ഞ് നേതാവ് പത്രം വായനതുടങ്ങി.എന്നാല്‍ സേഠ്ജി  തന്‍റെ ആഗ്രഹം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു.അവസാനം എന്തോ ആലോചിച്ചതിനുശേഷം നേതാവ് പറഞ്ഞു.'ഏതെങ്ങിലും ഒരു ജാതിയില്‍ ആയിരുന്നു എങ്കില്‍ പറയാമായിരുന്നു'.        സേഠ്ജി  കളിയാക്കികൊണ്ട് ചോദിച്ചു. 'അപ്പോള്‍ താങ്ങള്‍ മിശ്രജാതിക്കാരന്‍ ആണോ ? താങ്കളുടെ അച്ഛന്‍ വേറെ ഏതോ ജാതിയില്‍ പ്പെട്ട പെണ്‍കുട്ടിയെ യാണ് വിവാഹം ചെയ്തിരിക്കുന്നത്എന്നാണ് തോന്നുന്നു.


      സേഠ്ജിയുടെ ശല്യം സഹിക്കാതെവന്നപ്പോള്‍ അദ്ധേഹത്തെ ഒന്നു കളിയാക്കാന്‍ ഉധേശിച്ചുകൊണ്ട് നേതാവ്മറുപടിപറഞ്ഞു.'കേള്‍ക്കൂ രാവിലെഞാന്‍  എഴുന്നേറ്റുകഴിഞ്ഞാല്‍ വീടും മുറ്റവും കക്കുസുമെല്ലാം വൃത്തിയാക്കുന്നത്കൊണ്ട് ഞാന്‍ തൂപ്പുകാരന്‍ആണ്.എന്‍റെ ചെരുപ്പ് വൃത്തിയക്കുന്നത്കൊണ്ട് ഞാന്‍ ചെരുപ്പ്കുത്തിയും ഷേവുചെയുമ്പോള്‍ഞാന്‍ ഷുരകാനും തുണിയലക്കുമ്പോള്‍ ഞാന്‍ അലക്കുകാരനും കണക്ക്കൂട്ടുമ്പോള്‍ വൈശ്യനും കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ബ്രാഹ്മണനുമാണ് . ഇനിതാങ്കള്‍ തന്നെ പറയൂ .എന്‍റെ ജാതി ഏതാണ് എന്ന്? .


     അപ്പോഴേക്കും  ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. നേതാവിനെ സ്വീകരിക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമായിരുന്നു.അവര്‍ നേതാവിനെപൂമാലയില്‍ മൂടി. ' ആചാര്യ കൃപലാനി സിന്ദാബാദ്' എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴാങ്ങിയപ്പോള്‍ സേഠ്ജി അന്തിച്ചിരുന്നുപോയി .തന്‍റെ മൂഢതയോര്‍ത്ത്.
  


Thursday 19 July 2012

ആദര്‍ശകഥകള്‍

                                                      ഒരുമയുടെ പെരുമ





      ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധന്‍ പാര്‍ത്തിരുന്നുഅദേഹത്തിന്‍റെത് സുഖസമൃധിനിറഞ്ഞ കുടുംബം ആയിരുന്നു. വേണ്ടത്ര ധനവുംസമ്പത്തും അദേഹത്തിനുണ്ടായിരുന്നു.വൃധന് നാലുപുത്രന്‍മാര്‍ ഉണ്ടായിരുന്നു.ബുദ്ധിമാന്മാരും മിടുക്കന്മാരുമായിരുന്നു മക്കളെങ്കിലും അവര്‍ പരസ്പരംകലഹിച്ചിരുന്നു.ഇതില്‍ദുഖിതന്‍ ആയിരുന്നു പാവം വൃദ്ധന്‍ .ഒരുദിവസം അദ്ദേഹം നലുമാക്കളെയും വിളിച്ചുവരുത്തി. കുറേ ചുള്ളിക്കബുകള്‍ കൊണ്ടുവരാന്‍ പറഞ്ഞു.അവ ഒന്നായി കെട്ടിയ ശേഷം ആകെട്ട്ഓടിക്കാന്‍ അദ്ദേഹം ഓരോരുത്തരോടുംആവശ്യപ്പെട്ടു .ഓരോരുത്തരുംഅവരുടെ മുഴുവന്‍ ശക്തിയുമെടുത്ത്പരിശ്രമിച്ചുഎങ്ങിലുംചുള്ളികമ്പുകള്‍ ഓടിഞ്ഞില്ല.വൃദ്ധന്‍ കെട്ടഴിച്ചു.ഓരോ കംബായി ഓടിക്കാന്‍മക്കളോട്പറഞ്ഞു. മക്കള്‍ നിഷ്‌പ്രയാസംകമ്പുകള്‍ഓടിച്ചു.
          
     വൃദ്ധന്‍ മക്കളെ നോക്കി ചോദിച്ചു ;ഇതില്‍നിന്നും നിങ്ങള്‍ക്ക് എന്ത് മനസിലായി ? അത് ഒരു കേട്ട് ആയിരുന്നപ്പോള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല . എന്നാല്‍ ഓരോന്നായി മാറ്റിയപ്പോള്‍ നിഷ്പ്രയാസം ഓടിക്കാന്‍ കഴിഞ്ഞു. ഇതേപോലെ യാണ് നിങ്ങളുടെ ജീവിതവും .നിങ്ങള്‍ ഒന്നായി നിന്നാല്‍ നിങ്ങളെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ല .മറിച്ച് പരസ്പ്പരം കലഹിച്ച് വേറിട്ടുനിന്നാല്‍ സര്‍വഐശ്വര്യവും നിമിഷമാത്രം കൊണ്ട്ഇല്ലാതാകും.

       ഈകഥ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പാഠമണ് .നാം വേഷത്തിന്‍റെയും ഭാഷയുടെയും പ്രദേശത്തിന്‍റെയും പേരുപറഞ്ഞ് കലഹിച്ച്  വിഘടനവാദത്തിന് കൂട്ടുനിന്നാല്‍ നമ്മുടെ രാജ്യം ഛിന്നഭിന്നമായി നാശമാകും.മറിച്ച് സംഘടിത ശക്തി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ സര്‍വഐശ്വര്യപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയും.


                                                                                                                                                          ( ഗുരുജി പറഞ്ഞ കഥ)

Tuesday 17 July 2012

ഭീമാകാരമായ കടുക് ...


നമുക്ക് മുമ്പില്‍ ഒരു പ്രശ്നം ഉയര്‍ന്നുനില്‍ക്കുന്നുവെന്നു കരുതുക...ആ പ്രശ്നം ഒരു സംഭവം ആകണമെന്നില്ല...അത് ഒരു വ്യക്തിയാകാം..ആ വ്യക്തി ഒരു തടസ്സമായി വരുന്നു..എങ്ങനെ ആ വ്യക്തിയെ നമുക്ക് കീഴടക്കാം..
എത്ര വലിയ മനുഷ്യനും വേറൊരാളെ കൊല്ലാന്‍ അധികാരമില്ല....താന്‍ വലിയവനാണെന്ന് കരുതി നിസ്സാരനെ തല്ലാന്‍ പറ്റില്ല...അങ്ങനെ സംഭവിച്ചാല്‍ നിസ്സാരനെന്നു കരുതിയവന്റെ പിറകിലും ആളുണ്ടാവും...നമ്മുടെ ശത്രുക്കളും അസൂയാലുക്കളും അപരന്റെ ഭാഗം ചേരും...ഇത്തരമൊരു പ്രതിസന്ധി പലര്‍ക്കും ഉണ്ടാകാറുണ്ട്...
നാം ഒരു നല്ല പ്രവര്‍ത്തനം ലോകക്ഷേമത്തിനുവേണ്ടി ചെയ്യാന്‍ പോകുന്നുവെന്ന് കരുതുക...അത് സദുദ്ധേശത്തോട് കൂടിയാണ് ചെയ്യുന്നത് എന്നും സങ്കല്‍പ്പിക്കുക...സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും നമ്മുടെ പുറകിലുണ്ട് ...എന്നാല്‍ ഒരു അസൂയാലുവിനു ഇത് സഹിക്കുവാന്‍ കഴിയുന്നില്ലാ...അസൂയാലുക്കള്‍ നല്ല സംരംഭത്തിന് തുരങ്കംവയ്ക്കുമെന്നത് തര്‍ക്കമറ്റസംഗതിയാണ് ....മനുഷ്യന്‍ ഏറ്റവും വിരൂപനാകുന്നത് മുഖത്ത് അസൂയ വരുമ്പോഴാണ്...
അസൂയാലുക്കളെ അഭിമുഖീകരിക്കേണ്ട സന്ദര്‍ഭം നമുക്കെല്ലാം ഉണ്ടാകാറുണ്ട്...അസൂയാലുക്കള്‍ നമ്മെ കാണുന്നതോടെ അസ്വസ്ഥനാകും...മഹാപുരുഷന്മാര്‍ക്കെല്ലാം അസൂയാലുക്കളെ കൈകാര്യം ചെയ്യേണ്ടിവരാരുണ്ട്...നന്മ കാണുമ്പോള്‍ സഹിക്കാന്‍ കഴിയാതവരുണ്ട്...ഗതിയില്ലാതെ വരുമ്പോള്‍ ചിലര്‍ അസൂയാലുക്കളോട് പ്രതികരിച്ചു തുടങ്ങും...ചിലപ്പോള്‍ അത്തരം പ്രതികരണങ്ങള്‍ അപകടമാണ് ഉണ്ടാക്കുക...

കടുക് ചെറിയ ഒരു ധാന്യമാണ്‌..എന്നാല്‍ ഒരു സമുദ്രത്തെ അത് ഉള്ളില്‍ ഒതുക്കിവെച്ചിട്ടുണ്ട് ...നമുക്ക് കടുകാസുരനെ പറ്റി ഒന്നുചിന്തിക്കാം ...
ഈ അസുരന്‍ അതീവശക്തനാണ് ....ഭീമാകാരമാണ് ശരീരം...ഇയാളെ യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല...ഇപ്പോള്‍ യുദ്ധം ചെയ്തോണ്ടിരിക്കുന്നതാകട്ടെ, സാക്ഷാല്‍ ബലരാമനോടും..ആറുമാസം കൃഷ്ണന്‍ ഉറങ്ങുക..തുടര്‍ന്നുള്ള ആറുമാസം കൃഷ്ണന്‍ ഉണര്‍ന്നിരുന്നു ബലരാമന്‍ ഉറങ്ങുക..ഈ വ്യവസ്ഥയില്‍ ജീവിക്കുകയാണ് ജ്യെഷ്ടാനുജന്മാര്‍ ..ഇപ്പോള്‍ കൃഷ്ണന്‍ നിദ്രയിലാണ്.....ബാലരാമനാകട്ടെ ഉണര്‍ന്നിരുന്നു അസുരനോട് യുദ്ധം ചെയ്യുകയാണ്...സകല ശക്തിയും കേന്ദ്രീകരിച്ചു ബലരാമന്‍ യുദ്ധം ചെയ്തു...
അസുരന്റെ ശക്തി വര്‍ദ്ധിക്കുകയാണ് ...ബലരാമന് അസുരനെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ല...അസുരന്റെ ശിരസ്സ്‌ ആകാശത്തില്‍ മുട്ടി...എതിര്‍ക്കുംതോറും വളരുകയാണ് അസുരന്‍ ...ആറുമാസം കഴിഞ്ഞു...യുദ്ധം ചെയ്തു പൊറുതിമുട്ടിയ ബലരാമന്‍ ഉണര്‍ന്നു കഴിഞ്ഞ കൃഷ്ണനോട് കാര്യം പറഞ്ഞു,,,,ബലരാമന്‍ നിദ്രയിലായി...

കൃഷ്ണന്‍ കാണുന്നത് ഭീമാകാരനായ അസുരനെയാണ്...എതിര്‍ക്കുംതോറും വലുതാകുന്ന കുത്സിതശക്തികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു കൃഷ്ണന് അറിയാം..കൃഷ്ണന്‍ അസുരനെ പ്രശംസിക്കാന്‍ തുടങ്ങി...പ്രശംസ കേട്ടതോടെ അസുരന്റെ ശിരസ്സ്‌ താന്നു...മഹാന്മാരായ നിങ്ങളെപോലെയുള്ളവര്‍ എന്നെപോലുള്ള സാധാരണക്കാരോട് യുദ്ധത്തിനു വരുന്നത് കഷ്ടമല്ലേയെന്നു ചോദിച്ചതോടെ അസുരന്റെ ഉയരം കുറഞ്ഞു...
പ്രശംസകേള്‍ക്കുമ്പോള്‍ ആളുകള്‍ വിനയാന്വിതരാകും ...കൃഷ്ണന്‍ വീണ്ടും പ്രശംസ തുടങ്ങി...പ്രശസയും അംഗീകാരവും കിട്ടിയതോടെ അസുരന്‍ തീരെ ചെറുതായി...ഒരു കടുകിന്റെ വലുപ്പത്തിലായ കടുകാസുരനെ കൃഷ്ണന്‍ എടുത്തു മടിയില്‍ വെച്ചു...പ്രശനം തീര്‍ന്നു മാത്രമല്ല പ്രതിയോഗിയെന്നു കരുതിയവന്‍ മടിയിലുമായി...
കനത്ത എതിര്‍പ്പും ക്ഷോഭവും ചില ശക്തികളെ വലുതാക്കുകയാണ് ചെയ്യുക...അവരെ തന്ത്രപൂര്‍വ്വം അംഗീകരിക്കുന്നത് നല്ലതാണ്...ഘോരഘോരം വിമര്‍ശിച്ച് ശല്യപ്പെടുതുന്നവന് അവാര്‍ഡ് കൊടുത്താല്‍ അയാള്‍ പിറ്റേന്നുമുതല്‍ അനുകൂല പ്രസംഗം നടത്തി അവാര്‍ഡ് നല്‍കിയവന്റെ പിറകെ നടക്കും...
ചില രാക്ഷസ്സന്മാരെ മുട്ടുകുത്തിക്കാന്‍ ഇങ്ങനെയുമുണ്ട് ഒരു മാര്‍ഗം എന്ന് കൃഷ്ണന്‍ കടുകാസുരനെ കൈകാര്യം ചെയ്ത സംഭവത്തിലൂടെ നമുക്ക് പറഞ്ഞ്തരുന്നു

ഗൌതമിയുടെ കര്‍മ്മഫലം


മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...
എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....

സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,....അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...
ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..
നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..
"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?
"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....
ഞാന്‍ ഇനി എന്ത് ചെയണം...?

"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന്‍ ഗൌതമി ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...അത് ഏറ്റെടുക്കുക..പുഞ്ചിരിയോടെ നേരിടുക..അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...

ഭൈരവസങ്കല്പം


ഭൈരവന്‍ പൂര്‍വ്വജന്മത്തിലെ ശിവഭക്തനാരുന്നു...പാര്‍വ്വതിയുടെ ശാപം മൂലമാണ് മനുഷ്യജന്മം എടുത്ത് ഭൂമിയിലെത്തുന്നത്‌...ഭൈരവശബ്ദം സൃഷിസ്ഥിതി സംഹാരകര്‍തൃത്വം ഉളവാക്കുന്നതാണ്...ഭാകാരം = സ്ഥിതി , രകാരം =സംഹാരം ,വകാരം = സൃഷ്ടി....
ശിവനെ അപമാനിച്ച ബ്രഹ്മാവിന്റെ തല നുള്ളിയെടുത്തത് ഭൈരവനാണ്..അങ്ങനെ ഭൈരവന് ബ്രഹ്മഹത്യാദോഷവും സംഭവിച്ചു...പിന്നീട് ബ്രഹ്മഹത്യാദോഷം തീരുന്നതിനായി ബ്രഹ്മകപാലവുമേന്തി ഭൈരവന് ഭിക്ഷാടനം ചെയ്യേണ്ടതായും വന്നു...തീര്‍ഥാടനകാലത്ത് പരമശിവന്റെ ഉപദേശപ്രകാരം വാരണാസിയില്‍ ചെന്ന് പാപം കഴുകികളയുകയായിരുന്നു...

പുരാണങ്ങളില്‍ പത്തു ഭൈരവന്മാരെകുറിച്ചുള്ള വര്‍ണ്ണനകള്‍ ഉണ്ട്..അസിതാംഗന്‍ ,രുദ്രന്‍ ,കപാലന്‍ ,ഭീഷണന്‍ ,സംഹാരന്‍ ,ചണ്ഡന്‍ ,ക്രോധന്‍ ,ഉന്മത്തന്‍ ,വടുകന്‍ ,സ്വര്‍ണ്ണാകര്‍ഷണന്‍ എന്നിവരെ ഭൈരവസംബോധന ചേര്‍ത്ത് ആരാധിക്കുക....
ശ്രീ ഭൈരവസങ്കല്‍പ്പം മഹത്തായ ഒരു ഉപാസനാമാര്‍ഗ്ഗമാണ് ...ഏകാഗ്രതയും സ്ഥിരോത്സാഹവും അത്യന്താപേക്ഷിതമാണ് ..കഠിനമായ പ്രയത്നത്തിലൂടെ ,സാധനയിലൂടെ , ഉപാസനാമാര്‍ഗ്ഗങ്ങളിലൂടെ ഗുരുമുഖത്തിലൂടെ സിദ്ധിനേടുവാന്‍ കഴിഞ്ഞാല്‍ ഇഹലോകദുഖങ്ങളില്‍ നിന്ന് മുക്തി നേടാം..നിത്യശാന്തിയനുഭവിക്കാം...

ധ്യാനം
" കപാലഹസ്തം ഭുജഗോപവീതം
കൃഷ്ണചവ്വിര്‍ദണ്ഡധരം ത്രിനേത്രം
അചിന്ത്യാമാദ്യം മധുപാനമത്തം
ഹൃദിം സ് മരേത് ഭൈരവമിഷ്ടദംച "

ഒമ്പത് മുഖങ്ങളുള്ള രുദ്രാക്ഷം
ശിവതുല്യമാണ്
ഭൈരവപ്രീതിക്കും
ഉത്തമം ....

ആദിത്യന്‍



നവഗ്രഹങ്ങളുടെയും നായകനാണ് ആദിത്യഭഗവാന്‍ ...ലോകത്തെ കര്‍മ്മത്തില്‍ ലയിപ്പിക്കുന്നവനെന്ന അര്‍ത്ഥത്തില്‍ സൂര്യനെന്നും ആദിത്യഭഗവാനെന്നും അറിയപ്പെടുന്നു...അദിതിയുടെ പുത്രനായതിനാലാണ് ആദിത്യന്‍ എന്ന് വിളിക്കുന്നത് ...ഊര്‍ജ്ജകാരണനായ പരമാത്മാവായി ആരാധിക്കുന്ന സൂര്യന് മാത്രമേ സ്വയം പ്രകാശിക്കാന്‍ കഴിയു...

കാലകാലനായ സാക്ഷാല്‍ പരമശിവനാണ് ആദിത്യന്റെ ദേവത...ചുവപ്പ് നിറമാര്‍ന്ന പൂക്കളാലുള്ള അര്‍ച്ചനയാണ് ഏറെയിഷ്ടം ...ഞായറാഴ്ച പ്രധാന ദിനമായതിനാല്‍ അന്നേദിവസം എരുക്കിന്‍ ചമതകൊണ്ടുള്ള ഹോമവും രക്തചന്ദനത്താലുള്ള അര്‍ച്ചനാ സമര്‍പ്പണവും ആദിത്യനേറെ പ്രിയംകരമാണ്... ഗായത്രി മന്ത്രം ഭഗവാനെ ഉദേശിച്ചു ജപിക്കുന്നത്‌ ഉത്തമമാകുന്നു...രാവിലെയും സന്ധ്യാവന്ദന സമയത്തും 108 തവണ ഗായത്രി ജലദര്‍പ്പണം നടത്തിയാല്‍ സര്‍വ്വ ദോഷങ്ങളുമകലുമെന്ന് വിശ്വസിക്കുന്നു...

പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ സൂര്യദേവന്റെ മേല്‍നോട്ടത്തിലാണ് പ്രപഞ്ചത്തിന്റെ സകലചലനങ്ങളും നടക്കുന്നത്..പ്രണവമന്ത്രത്തിനാ
ധാരമായതുപോലെ ത്രിമൂര്‍ത്തി ചൈതന്യം ആദിത്യദേവനിലും നിക്ഷിപ്തമായിരിക്കുന്നു.....നാല് ത്രിക്കരങ്ങലോടുകൂടിയ സൂര്യദേവന്‍ താമരകൊണ്ടുള്ള പീoത്തിലാണ് ഇരിക്കുന്നത്...ഒരു കൈയില്‍ താമരയും മറുകൈയില്‍ ചക്രവും വഹിച്ച് അനുഗ്രഹസ്തനായി നിലകൊള്ളുന്നു...

സുവര്‍ണ്ണകിരീടവും രത്നമാലകളുമണിഞ്ഞു ഏഴു കുതിരകള്‍ വഹിക്കുന്ന രഥത്തില്‍ ആദിത്യദേവന്‍ സഞ്ചരിക്കുന്നു...അരുണനാണ് ആദിത്യദേവന്റെ തേരാളി...പ്രധാനായുധങ്ങള്‍ ചക്രവും , പാശാങ്കുശവുമാണ് ...സര്‍വ്വദേവതകളും ഉദയത്തിലും അസ്തമയത്തിലും ആദിത്യനെ സ്മരിക്കുന്നു... ഞായറാഴ്ച്ചയുടെ അധിപനായ ആദിത്യദേവനെ തൃപ്തിപ്പെടുത്താന്‍ ഞായറാഴ്ച വ്രതം അനുഷ്ടിക്കേണ്ടാതാണ്...

നാരദമഹര്‍ഷി



ദേവന്മാര്‍ക്ക് സംശയം വന്നു എന്ന് കരുതുക...അവര്‍ ആരോടാണ് സംശയം ചോദിക്കുക സംശയം വേണ്ട സാക്ഷാല്‍ വിഷ്ണുവിനോട് തന്നെയാണ് അത് അന്വേഷിക്കുക...എല്ലായിടത്തും നിറഞ്ഞ പരംപൊരുളാണ് വിഷ്ണു...ദേവന്മാരുടെ വരവ് കണ്ടപ്പോള്‍തന്നെ വിഷ്ണുഭഗവാന് കാര്യം മനസ്സിലായി ഇത്തവണ ഒരു ചോദ്യവുമായി അവര്‍ വന്നിരിക്കുകയാണ്...ചോദ്യം ഇതാണ്..."ഏറ്റവും മഹാന്‍ ആര്...?അങ്ങേക്ക് ഏറ്റവും ഇഷ്ടം ആരെയാണ്...?..ഏറ്റവും മഹാനായ വ്യക്തിയെ വിഷ്ണുഭഗവാന്‍ ഇഷ്ടപെടണമെന്നില്ലാ....വിഷ്ണു ഭഗവാന്‍ അര്‍ദ്ധവത്തായി പുഞ്ചിരിച്ചു.."രണ്ടും ഒരാള്‍ തന്നെ ...മഹാനായ വ്യക്തിയെതന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്...
" അത് ആരാണ്..?...എല്ലാരുംകൂടി ഒരേസ്വരത്തില്‍ ചോദിച്ചു..വിഷ്ണു ഭഗവാന്‍ ഉത്തരം പറഞ്ഞു........"" നാരദമഹര്‍ഷി ""

ദേവകള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി...എങ്ങനെയാണ് നാരദമഹര്‍ഷി മഹാനാകുക...ഏഷണിക്കാരനാണ് അദേഹമെന്ന് മൂന്നു ലോകങ്ങളിലും അറിയാവുന്ന കാര്യമാണ്....നാരദമഹര്‍ഷി മൂലം എത്രയോ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്...നിരവധി യുദ്ധങ്ങള്‍ക്ക് തിരികൊളുത്തിയത് നാരദമഹര്‍ഷയാണ് ....നേരാംവണ്ണം ജീവിച്ചു പോകുന്ന വ്യക്തികളുടെ മുന്‍പില്‍ നാരായണമന്ത്രവുമായി നാരദ മഹര്‍ഷി എത്തുന്നു...തുടക്കത്തില്‍ സ്തുതികൊണ്ട് മൂടുന്നു...താനെത്ര മഹാന്‍ എന്നാ ഭാവം കേള്‍ക്കുന്ന വ്യക്തിയില്‍ ഉടലെടുക്കുകയായി...ഒരു ആപത്തിന്റെ തുടക്കം അവിടുന്നാണ്...കഥ മുഴുവന്‍ കേട്ട് കഴിഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും... നാരദമഹര്‍ഷിക്ക് പ്രസക്തിയുണ്ട്...നാരദന്‍ ഉണ്ടായതുകൊണ്ടാണ്‌ ഇത്രയും നല്ല കാര്യങ്ങള്‍ സംഭവിച്ചത്...
യഥാര്‍ത്ഥത്തില്‍ ആരാണ് നാരദന്‍ ...?...വിഷ്ണു എന്തുകൊണ്ടാണ് അദേഹത്തെ പ്രിയങ്കരന്‍ എന്ന് വിശേഷിപ്പിച്ചത്‌...നാരദന്‍ പുറമേയുള്ള ഒരു വ്യക്തിയല്ല...എല്ലാ കഥകളും നടക്കുന്നത് നമ്മുടെ മനസ്സിനകത്താണ് ...മനസ്സിനകത്തെ കാര്യങ്ങള്‍ പുറത്തു നടക്കുന്നതായി നാം സങ്കല്‍പ്പിക്കുന്നു...ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ് ഋഷീശ്വരന്മാര്‍ കഥകളിലൂടെ പറഞ്ഞത്...അകത്തെ നാരദന്‍ ആരാണെന്നു നോക്കാം...

ഏഷണി നടക്കുന്നത് മനസ്സിനകത്താണെന്ന് പറഞ്ഞല്ലോ എഷണാത്രയത്തില്‍നിന്നും മോചനം നേടാതെ ഒരു വ്യക്തിക്ക് പുരോഗതി ഉണ്ടാകുകയില്ല....എല്ലാ ഏഷണകളും ശക്തങ്ങളാണ്...അത് കാണാത്ത കയറുകളാണ് മുതല വന്നു പിടികൂടും മാതിരിയാണ് ഏഷണകള്‍ വന്നു നമ്മെ കീഴടക്കുക...പുത്രേക്ഷണ,വിത്തേക്ഷണ,ലോകേഷണ എന്നിവയാണ് മുഖ്യ ഏഷണകള്‍ ...ഇതിന്റെ പിടുത്തതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുകഴിയും...ഏഷണാത്രയത്തെ മറികടക്കാനുള്ള പ്രാപ്തി അവനവന്‍ തന്നെ നേടിയെടുക്കണം...ഇവയില്‍ ഒന്നാമന്‍ പുത്രേക്ഷണയാണ് ..പുത്രന്മാരുടെ മുമ്പില്‍ എല്ലാവര്ക്കും തോറ്റുകൊടുക്കേണ്ടതായി വരുന്നു...ആശ്വമേധത്തിനായി രാമന്‍ സ്വന്തന്ത്രമാക്കിവിട്ട കുതിരകളെ പിടിച്ചുകെട്ടാന്‍ പുത്രന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞില്ല..ലവകുശന്മാര്‍ അത് നിഷ്പ്രയാസം നിര്‍വ്വഹിച്ചു..മക്കളുടെ മുന്‍പില്‍ നാം തോറ്റുപോകുന്നു...അവര്‍ക്കുവേണ്ടി അഴിമതികള്‍ നടത്തുന്നു..ഈ ഏഷണയെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല...
ഇനി വിത്തേഷണയുടെ കാര്യമെടുക്കാം..ധനം ഏല്ലാവര്‍ക്കും ദൌര്‍ബ്ബല്യമാണ് ..ധനമില്ലാതെ ഒരു കാര്യവും നടക്കുകയില്ല..പലരും ജീവിചിരിക്കുന്നതുതന്നെ ധനമുണ്ടാക്കുക എന്നാ ലക്ഷ്യം വെച്ചാണ്..കൈക്കൂലി കൊടുക്കുമ്പോള്‍ ഇതു കൊലക്കോമ്പനും വീണുപോകുന്നു..വിത്തേഷണയെ മറികടക്കുക എന്നത് ചില്ലറ കാര്യമല്ല...ഇന്ന് എത്രയോപേര്‍ കാരഗൃഹത്തില്‍കിടന്നു അഴിയെന്നുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ...

ഇനി മൂന്നാമനായ ഏഷണയെകുറിച്ച് അറിയുക...അത് സാര്‍വത്രികമാണ്...സകലര്‍ക്കും ബാധകമാണ്...ലോകേഷണയാണത് ..ഈ ലോകം നമുക്കെല്ലാം ഏഷണയാണ് ,മായയാണ്,ഭ്രമിപ്പിക്കുന്നവളാണ്..ലോകം സത്യമാണെന്ന് നാം കരുതുന്നു...നമുക്കിത് സത്യമായും അനുഭവപ്പെടുകയും ചെയ്യുന്നു...ലോകേഷണയില്‍ നിന്നാണ് ദുരഭിമാനം ഉണ്ടാകുന്നത്...മൂന്നു ഏഷണകളും നമ്മെ കീഴടക്കുമ്പോള്‍ അവയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്ന ശക്തിവിശേഷമാണ് നാരദന്‍ ....അതിനാല്‍ നാരദമഹര്‍ഷിയാണ് ഏറ്റവും അധികം ആദരവ് അര്‍ഹിക്കുന്നത്..നാരദനെ ഒരു പരിഹാസകഥാപാത്രമായി സങ്കല്‍പ്പിക്കുന്നവര്‍ അറിവില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്...

By ....Jayakrishna Kaimal .....

ത്രിശങ്കു



മാന്ധാതാവിന്റെ പുത്രനായ പുരുകുത്സന്‍ ,നര്‍മദ എന്നാ നാഗകന്യകയെയാണ് വിവാഹം ചെയ്തത് ....നര്‍മ്മദ അദേഹത്തെ പാതാളത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി..അവിടെ നാഗങ്ങളും ഗന്ധര്‍വ്വന്മാരും തമ്മില്‍ മത്സരത്തിലാരുന്നു....


ഭാര്യസഹോദരന്മാരുടെ നിര്‍ദ്ദേശപ്രകാരം പുരുകുത്സന്‍ നാഗങ്ങളുടെ കൂടെ യുദ്ധത്തില്‍ പങ്കെടുത്തു ഗന്ധര്‍വ്വന്മാരെ നിശ്ശേഷം നശിപ്പിച്ചു..ഇതില്‍ സന്തുഷ്ടരായ നാഗങ്ങള്‍ രാജാവിനെ അനുഗ്രഹിച്ചാശീര്‍വദിച്ചു..പുരു

കുത്സന്റെ സന്തതി പരമ്പരകളില്‍പ്പെട്ട ത്രിബന്ധനന്റെ പുത്രനായ സത്യവൃതനാണ് ത്രിശങ്കുവെന്നു അറിയപ്പെടുന്നത് ....
കുട്ടിക്കാലത്ത് തന്നെ ദുര്‍മ്മാര്‍ഗ്ഗിയാരുന്ന സത്യവ്രതന്‍ ഒരിക്കല്‍ ഒരു വിവാഹ മണ്ഡപത്തില്‍ നിന്ന് വധുവിനെ ബലമായി പിടിച്ചുകൊണ്ടുപോന്നു...വധുവിന്

റെ പിതാവായ ബ്രാഹ്മണശ്രേഷ്ടന്‍ രാജാവിനോട് പരാതിപെട്ടു..പുത്രന്റെ പ്രവൃത്തിയില്‍ മനംനൊന്ത അദേഹം സത്യവൃതനെ രാജ്യഭ്രുഷ്ടനാക്കി ...

സത്യവൃതന്‍ രാജ്യമുപേക്ഷിച്ചു യാത്രയായി...ഈ പ്രവര്‍ത്തനങ്ങളില്‍ ദുഖിതനായ രാജാവ് രാജ്യഭാരം കുലഗുരുവായ വസിഷ്ടനെ ഏല്പിച്ചു തപസ്സിനു പുറപ്പെട്ടു....
രാജാവാല്‍ ഉപേക്ഷിക്കപ്പെട്ട രാജ്യത്ത് അരാജകാവസ്ഥ വന്നു ചേര്‍ന്നു....ഇങ്ങനെയിരിക്കെ തപ്പസ്സിനുപോയ വിശ്വാമിത്രന്റെ ഭാര്യയും കുട്ടികളും വിഷപ്പടക്കാനാവാതെ കഷ്ടതയില്ലായി...


ഒരു കുട്ടിയെ വിറ്റു ഉപജീവനം നടത്താമെന്ന് വിചാരിച്ചു വിശ്വാമിത്രപത്നി കുട്ടികളെയും കൂട്ടി യാത്രയായി..ഈ സമയത്ത് സത്യവൃതന്‍ അവരെ കണ്ടുമുട്ടി ....വിശ്വാമിത്രന്‍ തിരികയെത്തും വരെ അവര്‍ക്കുള്ള ഭക്ഷണം താന്‍ നല്‍കിക്കൊള്ളാമെന്നേറ്റു..വേട്ടയാടിക്കിട്ടുന്ന വസ്തുക്കള്‍ സത്യവൃതന്‍ ആശ്രമത്തിനു വെളിയില്‍ കൊണ്ടുവെയ്ക്കും....അതെടുത്ത് വിശ്വാമിത്രപത്നി പാകം ചെയ്തു കുട്ടികള്‍ക്ക് കൊടുക്കും....അങ്ങനെയിരിക്കെ ഒരു ദിവസം സത്യവൃതനു ഒന്നും ലഭിച്ചില്ല...അതില്‍ ദുഖിച്ചിരിക്കെ വസിഷ്ടന്റെ പശുവിനെ സത്യവൃതന്‍ കണ്ടെത്തി...ആ പശുവിനെ വധിച്ചു അതിന്റെ മാംസം അവര്‍ക്ക് നല്‍കി...താന്‍ വളര്‍ത്തിപ്പോന്ന പശുവിനെ കൊന്ന സത്യവൃതനെ വസിഷ്ടന്‍ ശപിച്ചു ചണഡാലനാക്കി...


പിതൃകോപം,പരദാരാപഹരണം,ഗോവധം തുടങ്ങിയ പാപകര്‍മ്മങ്ങള്‍ ചെയ്ത സത്യവൃതന്‍ "ത്രിശങ്കു" എന്നറിയപ്പെടാന്‍ തുടങ്ങി...ഇതില്‍ ദുഖിതനായ സത്യവൃതന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു,,,,എന്നാല്‍ മഹാമായയായ പരാശക്തിയുടെ അനുഗ്രഹത്താല്‍ അദേഹത്തിന് രാജ്യമുള്‍പ്പെടെ സര്‍വ്വ ഐശ്വര്യങ്ങളും ലഭിച്ചു..


വളരെക്കാലം ഐശ്വര്യപൂര്‍ണ്ണമായ രാജ്യഭരണം കാഴ്ചവച്ചതിനുശേഷം പുത്രനായ ഹരിശ്ച്ചന്ദ്രനെ രാജ്യഭാരമെല്പിച്ചു അദേഹം ഉടലോടെ സ്വര്‍ഗം പൂകാനൊരുങ്ങി...അതിനുവേണ്ടി യാഗം നടത്താന്‍ നിശ്ചയിച്ചു..യാഗം നടത്തിതരണമെന്ന് അദേഹം വസിഷ്ടനോട് ആവശ്യപ്പെട്ടു...രാജാവുമായി നേരത്തെ തന്നെ രമ്യതയിലല്ലാത്ത വസിഷ്ടന്‍ രാജാവിനുവേണ്ടി യാഗം നടത്താന്‍ വിസമ്മതിച്ചു...വസിഷ്ടനുമായി ശത്രുതാ മനോഭാവം പുലര്‍ത്തിപോരുന്ന വിശ്വാമിത്രന്‍ ത്രിശങ്കുവിന്റെ ആഗ്രഹം നിറവേറ്റാന്‍ സന്നദ്ധനായി...യാഗപ്പുക ഉയര്‍ന്നുപോങ്ങാന്‍ തുടങ്ങി....ത്രിശങ്കു ഉടലോടെ മുകളിലേക്കുയര്‍ന്നു...ഇതിനനുവദിക്കാതെ ദേവന്മാര്‍ ത്രിശങ്കുവിനെ തലകീഴായി തള്ളിയിട്ടു...ത്രിശങ്കു താഴേക്കു വരാതെ വിശ്വാമിത്രന്‍ ,തന്റെ തപശക്തിയാല്‍ ഒരു പ്രത്യേക സ്വര്‍ഗം നിര്‍മ്മിച്ച്‌ ത്രിശങ്കുവിനെ അവിടെ നിലനിര്‍ത്തി..ആ സ്വര്‍ഗത്തിന് ത്രിശങ്കുസ്വര്‍ഗമെന്ന് നാമവും ലഭിച്ചു...

Saturday 14 July 2012

                                           രാഷ്ട്രിയ സ്വയംസേവക  സംഘം
                                                                   
                                                                        ശ്രീ 
                              ഗുരുപൂജ
                           മഹോത്സവം
    "ഗുരുഭഗവധ്വജമേ  ഉയരൂ  ഹൃദയനഭസിങ്കല്‍" ''


യുഗാബ്ദം : 5114                                                                                           വര്‍ഷം:2012


തിയതി : 15 .07.2012


സമയം : 9 am


സ്ഥലം : B.M.S  കാര്യാലയം ചെന്ദ്രാപ്പിന്നി