ജാതിയില്‍ എന്തിരിക്കുന്നു
ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഒരു സേഠ്ആഹാരം കഴിക്കാനായി തന്‍റെ പത്രം തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ ആണ് അടുത്ത് ഒരു ഖാദര്‍ ധാരി ഇരിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ഖാദര്‍ ധാരി കാഴ്ചയില്‍ ഒരു നേതാവ് ആണെന്ന്തോന്നും .അദ്ധേഹത്തെ കണ്ടതോടെ സേഠ്ജിക്ക് പാത്രംതുറക്കാന്‍ മടിയായി .അദ്ദേഹം ഖാദര്‍ ധാരിയോട് ചോദിച്ചു 'നേതാജി താങ്ങളുടെ ജാതി ഏതാണ് ?'
'ജാതി ന പൂഛാസാധൂകീ,പൂഛ് ലീജിയേ ജ്ഞാന്‍ ' (സന്യാസിമാരുടെ ജാതിയല്ല അവരുടെ ജ്ഞാനത്തെ കുറിച്ചാണ് ചോദിച്ച് അറിയേണ്ടത് ) എന്ന വാക്യം അങ്ങ് കേട്ടീട്ടില്ലേ ? നേതാവ് മറുചോദ്യം ചോദിച്ചു.
'സന്യാസിയോട് ഒരിക്കലും ജാതി ചോദിക്കുകയില്ല .എന്നാല്‍ താങ്ങള്‍ കാവിയല്ലലോ ധരിച്ചിരിക്കുന്നത്. .ഇന്ന് മേഹതര്‍ ജാതിക്കാര്‍ ,ബ്രാഹ്മണര്‍ ,ബനിയജാതിക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയുംനേതാക്കന്‍മാര്‍ വരെ ഇന്ന് ഖാദി ധരിക്കുന്നുണ്ട് . താങ്കള്‍ക്ക് ജാതി പറയുന്നത്കൊണ്ട് എന്താണ് ഇത്ര വിഷമം ' സേഠ്ജിചോദിച്ചു.
'ഇല്ല സേഠ്ജി ,ജാതി പറയുന്നത് കൊണ്ടോ ഒളിക്കുന്നത്കൊണ്ടോഒന്നും സംഭവിക്കുകയില്ല ' ഇതും പറഞ്ഞ് നേതാവ് പത്രം വായനതുടങ്ങി.എന്നാല്‍ സേഠ്ജി തന്‍റെ ആഗ്രഹം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു.അവസാനം എന്തോ ആലോചിച്ചതിനുശേഷം നേതാവ് പറഞ്ഞു.'ഏതെങ്ങിലും ഒരു ജാതിയില്‍ ആയിരുന്നു എങ്കില്‍ പറയാമായിരുന്നു'. സേഠ്ജി കളിയാക്കികൊണ്ട് ചോദിച്ചു. 'അപ്പോള്‍ താങ്ങള്‍ മിശ്രജാതിക്കാരന്‍ ആണോ ? താങ്കളുടെ അച്ഛന്‍ വേറെ ഏതോ ജാതിയില്‍ പ്പെട്ട പെണ്‍കുട്ടിയെ യാണ് വിവാഹം ചെയ്തിരിക്കുന്നത്എന്നാണ് തോന്നുന്നു.
സേഠ്ജിയുടെ ശല്യം സഹിക്കാതെവന്നപ്പോള്‍ അദ്ധേഹത്തെ ഒന്നു കളിയാക്കാന്‍ ഉധേശിച്ചുകൊണ്ട് നേതാവ്മറുപടിപറഞ്ഞു.'കേള്‍ക്കൂ രാവിലെഞാന്‍ എഴുന്നേറ്റുകഴിഞ്ഞാല്‍ വീടും മുറ്റവും കക്കുസുമെല്ലാം വൃത്തിയാക്കുന്നത്കൊണ്ട് ഞാന്‍ തൂപ്പുകാരന്‍ആണ്.എന്‍റെ ചെരുപ്പ് വൃത്തിയക്കുന്നത്കൊണ്ട് ഞാന്‍ ചെരുപ്പ്കുത്തിയും ഷേവുചെയുമ്പോള്‍ഞാന്‍ ഷുരകാനും തുണിയലക്കുമ്പോള്‍ ഞാന്‍ അലക്കുകാരനും കണക്ക്കൂട്ടുമ്പോള്‍ വൈശ്യനും കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ബ്രാഹ്മണനുമാണ് . ഇനിതാങ്കള്‍ തന്നെ പറയൂ .എന്‍റെ ജാതി ഏതാണ് എന്ന്? .
അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. നേതാവിനെ സ്വീകരിക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമായിരുന്നു.അവര്‍ നേതാവിനെപൂമാലയില്‍ മൂടി. ' ആചാര്യ കൃപലാനി സിന്ദാബാദ്' എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴാങ്ങിയപ്പോള്‍ സേഠ്ജി അന്തിച്ചിരുന്നുപോയി .തന്‍റെ മൂഢതയോര്‍ത്ത്.
No comments:
Post a Comment