മാതൃഭൂമിയുടെ മഹത്വം
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹം നടക്കുന്ന കാലഖട്ടം . ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ കൂസാതെ ഉത്സാഹത്തോടെ ഭരതീയര്‍
വലിയതോതില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കരഗ്രഹത്തിലെക്ക് പോയികൊണ്ടിരുന്നു .
ഈ കാലഘട്ടത്തില്‍ മഹാകവി രവീന്ദ്രനാഥടാഗോറിനെ കാണുവാന്‍ പല ചില പണ്ഡിതന്മാര്‍ ദേശഭക്തിയെന്ന ഇടുങ്ങിയതും ജടിലവുമായ ചിന്തയെകുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരുന്നു . സ്വതന്ത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭവും ഉപ്പുസത്യാഗ്രഹവും അവരുടെ അഭിപ്രായത്തില്‍ അനുചിതമായിരുന്നു നിഖില്‍ബാബുവായിരുന്നു അവരുടെ നേതാവ് .
മവുനം മുറിച്ചുകൊണ്ട് മഹാകവി ടാഗോര്‍ നിഖില്‍ബാബുവിനോട് ചോദിച്ചു : ''താങ്കളുടെ അമ്മ ജീവിച്ചിറിപ്പുണ്ടെങ്കില്‍ അവരുടെ തലവെട്ടി ഇവിടെ കൊണ്ടുവരുമോ''.
നിഖില്‍ബാബു അത്ഭുതപ്പെട്ടു . ''ഗുരുദേവ് ,താങ്കള്‍ എന്താണ് പറയുന്നത് ?''
''ഞാന്‍ ശരിക്കും പറഞ്ഞതാണ് ''. മഹാകവി ഉറച്ച സ്വരത്തില്‍ പറഞ്ഞു .നിഖില്‍ബാബു വികരാധീനനായി ..''തലവെട്ടുന്നത് വിട് ,ആരെങ്കിലും എന്‍റെ അമ്മക്ക്നേരെ കയ്യുയര്‍ത്തിയാല്‍ അവന്‍റെ തല ഞാന്‍ വെട്ടും .നമുക്ക് ജന്മം നല്‍കി നമ്മെ നോകി വളര്‍ത്തി ഇത്രയും വലുതാക്കിയ അമ്മയോട് അനിഷ്ട്ടം ചെയ്യുന്നത് നമുക്ക്എങ്ങനെ നോക്കിനില്‍ക്കാന്‍കഴിയും''.
പുഞ്ചിരിയോടെ ഗുരുദേവന്‍ വിശദീകരിച്ചു,''താങ്കള്‍ അമ്മയോട് കാട്ടുന്ന അതേ വൈകാരികഭാവമാണ് ഈ സത്യാഗ്രഹികളും തങ്ങളുടെ അമ്മയോടും കാട്ടുന്നത് . ഓര്‍മിച്ചോളളൂ .ഭാരതം നമ്മുടെ അമ്മയാണ് . നമ്മുടെ അമ്മയുടെ അമ്മയാണ് .ഇതില്‍ അന്നം ,ജലം ,വായു ഇവകൊണ്ടാണ് നമ്മുടെ ശരീരം വലുതായത് .അമ്മ അടിമത്വത്തിന്‍റെ ചങ്ങലയില്‍ കിടക്കുന്നു എന്നത് നമുക്ക് സഹിക്കാന്‍ ആകുമോ ?''.
എല്ലാവര്‍ക്കും മാതൃഭൂമിയുടെ മഹത്വം ബോധ്യപ്പെട്ടു .നിഖില്‍ബാബു ഭക്തിപൂര്‍വം ഗുരുദീവന്‍റെ കാല്‍ക്കല്‍ നമസ്കരിച്ചു.
ജീവിതത്തിലുണ്ടാകുന്ന സങ്കിർണമായപ്രശ്നങ്ങൾ,മാനസിക.പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നു . .പ്രശ്നങ്ങളില്ലാത്ത, പ്രശ്നങ്ങൾ അലട്ടാത്ത ഒരു ജീവിതം സാധാരണക്കാർക്ക് സങ്കൽപ്പിയ്ക്കാൻ കുടി ആവില്ല .ഇക്കാലത്തു ആർക്കും ആരുടേയും പ്രശ്നങ്ങൾ കേൾക്കാൻ സമയമില്ല , താല്പര്യവുമില്ല .അപ്പോൾ പിന്നെ പ്രശ്നങ്ങൾ ഉള്ളവർ ,അവ ആരോട് പങ്കുവച്ചു ആശ്വാസം കണ്ടെത്തും ?.
ReplyDeleteപ്രശ്നങ്ങളിലകപ്പെടുമ്പോൾ ആളുകൾ ഏകാന്തതയിലേയ്ക്ക് സ്വയം ഒതുങ്ങിക്കൂടും .ഏകാന്തത , മനസ്സിലെ സംഘർഷങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാനാകാതെ മനസ്സിൽ തന്നെ മൂടിവയ്ക്കാൻ മനുഷ്യരെ നിർബന്ധിതരാക്കും. .അത്തരം പരിതസ്ഥിതിയിൽ മനസ്സിൽ വിഷാദം പടരും .വിഷാദം രോഗങ്ങൾക്ക് കാരണമാകുന്നു .ചരക സംഹിതയിൽ പറയുന്നു "പൂർവ ജന്മ കൃതം പാപം വ്യാധി രൂപേണ ദർശതേ "
ഇതിൽ പറയുന്ന പാപം നമ്മളെ സംബന്ധിച്ചിടത്തോളം ഈ ജന്മത്തെ തന്നെ മാനസിക സംഘർഷമാണ് .ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒരേ ഒരു വഴിയേ ഉള്ളു .മറ്റൊന്നുമല്ല ,മനസ്സിനെ പ്രശ്നങ്ങളിൽനിന്നു മാറ്റിയെടുക്കുക . .