Tuesday, 17 July 2012

നാരദമഹര്‍ഷിദേവന്മാര്‍ക്ക് സംശയം വന്നു എന്ന് കരുതുക...അവര്‍ ആരോടാണ് സംശയം ചോദിക്കുക സംശയം വേണ്ട സാക്ഷാല്‍ വിഷ്ണുവിനോട് തന്നെയാണ് അത് അന്വേഷിക്കുക...എല്ലായിടത്തും നിറഞ്ഞ പരംപൊരുളാണ് വിഷ്ണു...ദേവന്മാരുടെ വരവ് കണ്ടപ്പോള്‍തന്നെ വിഷ്ണുഭഗവാന് കാര്യം മനസ്സിലായി ഇത്തവണ ഒരു ചോദ്യവുമായി അവര്‍ വന്നിരിക്കുകയാണ്...ചോദ്യം ഇതാണ്..."ഏറ്റവും മഹാന്‍ ആര്...?അങ്ങേക്ക് ഏറ്റവും ഇഷ്ടം ആരെയാണ്...?..ഏറ്റവും മഹാനായ വ്യക്തിയെ വിഷ്ണുഭഗവാന്‍ ഇഷ്ടപെടണമെന്നില്ലാ....വിഷ്ണു ഭഗവാന്‍ അര്‍ദ്ധവത്തായി പുഞ്ചിരിച്ചു.."രണ്ടും ഒരാള്‍ തന്നെ ...മഹാനായ വ്യക്തിയെതന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്...
" അത് ആരാണ്..?...എല്ലാരുംകൂടി ഒരേസ്വരത്തില്‍ ചോദിച്ചു..വിഷ്ണു ഭഗവാന്‍ ഉത്തരം പറഞ്ഞു........"" നാരദമഹര്‍ഷി ""

ദേവകള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി...എങ്ങനെയാണ് നാരദമഹര്‍ഷി മഹാനാകുക...ഏഷണിക്കാരനാണ് അദേഹമെന്ന് മൂന്നു ലോകങ്ങളിലും അറിയാവുന്ന കാര്യമാണ്....നാരദമഹര്‍ഷി മൂലം എത്രയോ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്...നിരവധി യുദ്ധങ്ങള്‍ക്ക് തിരികൊളുത്തിയത് നാരദമഹര്‍ഷയാണ് ....നേരാംവണ്ണം ജീവിച്ചു പോകുന്ന വ്യക്തികളുടെ മുന്‍പില്‍ നാരായണമന്ത്രവുമായി നാരദ മഹര്‍ഷി എത്തുന്നു...തുടക്കത്തില്‍ സ്തുതികൊണ്ട് മൂടുന്നു...താനെത്ര മഹാന്‍ എന്നാ ഭാവം കേള്‍ക്കുന്ന വ്യക്തിയില്‍ ഉടലെടുക്കുകയായി...ഒരു ആപത്തിന്റെ തുടക്കം അവിടുന്നാണ്...കഥ മുഴുവന്‍ കേട്ട് കഴിഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും... നാരദമഹര്‍ഷിക്ക് പ്രസക്തിയുണ്ട്...നാരദന്‍ ഉണ്ടായതുകൊണ്ടാണ്‌ ഇത്രയും നല്ല കാര്യങ്ങള്‍ സംഭവിച്ചത്...
യഥാര്‍ത്ഥത്തില്‍ ആരാണ് നാരദന്‍ ...?...വിഷ്ണു എന്തുകൊണ്ടാണ് അദേഹത്തെ പ്രിയങ്കരന്‍ എന്ന് വിശേഷിപ്പിച്ചത്‌...നാരദന്‍ പുറമേയുള്ള ഒരു വ്യക്തിയല്ല...എല്ലാ കഥകളും നടക്കുന്നത് നമ്മുടെ മനസ്സിനകത്താണ് ...മനസ്സിനകത്തെ കാര്യങ്ങള്‍ പുറത്തു നടക്കുന്നതായി നാം സങ്കല്‍പ്പിക്കുന്നു...ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ് ഋഷീശ്വരന്മാര്‍ കഥകളിലൂടെ പറഞ്ഞത്...അകത്തെ നാരദന്‍ ആരാണെന്നു നോക്കാം...

ഏഷണി നടക്കുന്നത് മനസ്സിനകത്താണെന്ന് പറഞ്ഞല്ലോ എഷണാത്രയത്തില്‍നിന്നും മോചനം നേടാതെ ഒരു വ്യക്തിക്ക് പുരോഗതി ഉണ്ടാകുകയില്ല....എല്ലാ ഏഷണകളും ശക്തങ്ങളാണ്...അത് കാണാത്ത കയറുകളാണ് മുതല വന്നു പിടികൂടും മാതിരിയാണ് ഏഷണകള്‍ വന്നു നമ്മെ കീഴടക്കുക...പുത്രേക്ഷണ,വിത്തേക്ഷണ,ലോകേഷണ എന്നിവയാണ് മുഖ്യ ഏഷണകള്‍ ...ഇതിന്റെ പിടുത്തതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുകഴിയും...ഏഷണാത്രയത്തെ മറികടക്കാനുള്ള പ്രാപ്തി അവനവന്‍ തന്നെ നേടിയെടുക്കണം...ഇവയില്‍ ഒന്നാമന്‍ പുത്രേക്ഷണയാണ് ..പുത്രന്മാരുടെ മുമ്പില്‍ എല്ലാവര്ക്കും തോറ്റുകൊടുക്കേണ്ടതായി വരുന്നു...ആശ്വമേധത്തിനായി രാമന്‍ സ്വന്തന്ത്രമാക്കിവിട്ട കുതിരകളെ പിടിച്ചുകെട്ടാന്‍ പുത്രന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞില്ല..ലവകുശന്മാര്‍ അത് നിഷ്പ്രയാസം നിര്‍വ്വഹിച്ചു..മക്കളുടെ മുന്‍പില്‍ നാം തോറ്റുപോകുന്നു...അവര്‍ക്കുവേണ്ടി അഴിമതികള്‍ നടത്തുന്നു..ഈ ഏഷണയെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല...
ഇനി വിത്തേഷണയുടെ കാര്യമെടുക്കാം..ധനം ഏല്ലാവര്‍ക്കും ദൌര്‍ബ്ബല്യമാണ് ..ധനമില്ലാതെ ഒരു കാര്യവും നടക്കുകയില്ല..പലരും ജീവിചിരിക്കുന്നതുതന്നെ ധനമുണ്ടാക്കുക എന്നാ ലക്ഷ്യം വെച്ചാണ്..കൈക്കൂലി കൊടുക്കുമ്പോള്‍ ഇതു കൊലക്കോമ്പനും വീണുപോകുന്നു..വിത്തേഷണയെ മറികടക്കുക എന്നത് ചില്ലറ കാര്യമല്ല...ഇന്ന് എത്രയോപേര്‍ കാരഗൃഹത്തില്‍കിടന്നു അഴിയെന്നുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ...

ഇനി മൂന്നാമനായ ഏഷണയെകുറിച്ച് അറിയുക...അത് സാര്‍വത്രികമാണ്...സകലര്‍ക്കും ബാധകമാണ്...ലോകേഷണയാണത് ..ഈ ലോകം നമുക്കെല്ലാം ഏഷണയാണ് ,മായയാണ്,ഭ്രമിപ്പിക്കുന്നവളാണ്..ലോകം സത്യമാണെന്ന് നാം കരുതുന്നു...നമുക്കിത് സത്യമായും അനുഭവപ്പെടുകയും ചെയ്യുന്നു...ലോകേഷണയില്‍ നിന്നാണ് ദുരഭിമാനം ഉണ്ടാകുന്നത്...മൂന്നു ഏഷണകളും നമ്മെ കീഴടക്കുമ്പോള്‍ അവയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്ന ശക്തിവിശേഷമാണ് നാരദന്‍ ....അതിനാല്‍ നാരദമഹര്‍ഷിയാണ് ഏറ്റവും അധികം ആദരവ് അര്‍ഹിക്കുന്നത്..നാരദനെ ഒരു പരിഹാസകഥാപാത്രമായി സങ്കല്‍പ്പിക്കുന്നവര്‍ അറിവില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്...

By ....Jayakrishna Kaimal .....

No comments:

Post a Comment