Seva vibhag

 ഒരിറ്റുകണ്ണുനീര്‍!!! !!ഒരല്‍പം
ആശ്വാസ വചനങ്ങള്‍ !
മറ്റുള്ളവരുടെ ദുഃഖത്തില്‍ ഇതുപോലുമില്ലെങ്കില്‍ 
നമുക്ക് ലഭിച്ച മനുഷ്യജന്മംകൊണ്ട് എന്തര്‍ത്ഥം?


     ദുരിതക്കയത്തില്‍ ആണ്ടുപോയവരുടെ 

ക്ഷേമത്തിനായി മോക്ഷംപോലും 

വേണ്ടെന്നുവെച്ച മഹാപുരുഷന്മാരുടെ 

ജന്മംകൊണ്ട് പവിത്രമാണ് നമ്മുടെ 

ദേശം.അതിവേഗം കുദിക്കുന്ന ലോകത്തിനൊപ്പം 

എത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ ഈ തിരക്കിട്ട 

ജീവിതത്തില്‍ നാം പലതും മറക്കുന്നു. നമ്മുടെ 

തണലില്‍ വളരേണ്ടവര്‍,നമ്മുടെ കൈതാങ്ങില്‍ 

രക്ഷപ്പെടേണ്ടവര്‍,നമ്മളില്‍ ഉറ്റുനോക്കുന്ന 

ഇവരെ കണ്ടില്ലെന്നുനടിച്ച് നടക്കുന്ന നമുക്ക് 

ഒരു ജീവിതം ജീവിച്ചുതീര്‍ക്കാന്‍ പറ്റുമോ??? 

ഇല്ല!


    
         ദൈവത്തിന്‍റെ പേരില്‍ കുന്നുകൂടുന്ന 

സ്വര്‍ണ്ണവും രത്നങ്ങളും രമ്യഹര്‍മ്യങ്ങളും 

വലിയ വാര്‍ത്തകളാകുമ്പോള്‍ ഒരു ഭാഗത്ത്‌ 

ഒരുനേരത്തെ വിശപ്പടക്കാന്‍ പോലും 

കഴിയാതെ 

സങ്കടപ്പെട്ടുകഴിയുന്ന അനേകം നിര്‍ധനരായ 

കുടുംബങ്ങള്‍ നമുക്കിടയില്‍ 

മരിച്ചുജീവിക്കുന്നു. 

നമ്മുടെ കരുണയ്ക്ക് കാത്തിരിക്കുന്ന 

നിര്‍ധനരും,മാറാവ്യാധി കളായ 

മറ്റുരോഗങ്ങളാലും  ഒറ്റപ്പെട്ടവരുമായ 

കുടുംബങ്ങളെ സഹായിക്കുന്നതിനായി 

സംഘസമുദ്ര സേവാ സംഘം  ഒരുക്കുന്ന ഒരു 

സ്വാന്തനസ്പര്‍ശം.

    നമ്മുടെ കുടുംബത്തില്‍ ആര്‍ഭാടകരമായി നടക്കുന്ന വിവാഹം,ഗൃഹപ്രവേശം, പിറന്നാള്‍ ഇത്തരം ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന പണത്തിന്‍റെ  ഒരു പങ്ക് ഇതിലേക്ക് മാറ്റിവക്കുമ്പോള്‍ കിട്ടുന്ന പുണ്യം നമ്മുടെ ജീവിതം സാര്‍ഥമാക്കിയേക്കാം.

   ഭാരതത്തിലാകമാനം പ്രവര്‍ത്തിച്ചുവരുന്ന 

സേവാഭാരതിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് 

തൃശ്ശൂര്‍ ജില്ലയില്‍ , എടത്തിരുത്തി 

പഞ്ചായത്തിന്‍റെ പരിധിയില്‍ ചെന്ത്രാപ്പിന്നിയില്‍ 

പ്രവര്‍ത്തിക്കുന്ന സേവാസംഘടനയാണ് 

സംഘസമുദ്ര സേവാ സംഘം 

ദാനത്തിന് സ്നേഹത്തിന്‍റെ നിറം ചാലിച്ച് നിങ്ങളുമായി പങ്കുവെച്ചുകൊണ്ട് ഞങ്ങള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു.
                
                           സംഘസമുദ്ര സേവാ സംഘം
                                                                            ചെന്ത്രാപ്പിന്നി
                            sanghasamudra@gmail.com
                                                          



















































































                                                            

മനുഷ്യജിവന്റെ നിലനില്‍പ്പിന് ഏറ്റവും ആവശ്യമായ ഘടകമാണ് രക്തം .അതിന്റെ കുറവ് പരിഹരിക്കുവാന്‍ മറ്റൊരാളുടെ രക്തത്തിനുമാത്രമേ കഴിയൂ .നിത്യജീവിതത്തില്‍ രക്തം സ്വീകരിക്കേണ്ടിവരുന്നതിന്റെയും രക്തം ദാനംചെയ്യേണ്ടിവരുന്നതിന്റെയും അവസ്സരങ്ങള്‍ നിരവധിയാണ് .ജീവിതത്തിന്റെ ഗതിവിഗതികള്‍ തികച്ചും അപ്രതീക്ഷിതമായതിനാല്‍ മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നമ്മള്‍ നല്‍കുന്ന ജീവരക്തം നാളെ നമ്മള്‍ക്കും വേണ്ടിവന്നേക്കാം .അതിനോടൊപ്പം തന്നെ ജീവന്‍ നല്‍കുന്നതില്‍ ഇന്ന് നമ്മള്‍ കാട്ടുന്ന പ്രതിബദ്ധത നാളെ മറ്റൊരാള്‍ക്ക് മാതൃകയാവുകയും ചെയ്യും  


സംശുദ്ധരക്തദാനത്തിന് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍


*18 വയസ്സിനുമുകളില്‍ പ്രായം 45kg ന് മുകളില്‍ ഭാരവും ഉള്ള ആരോഗ്യവാനായ ഏതുവ്യക്തിക്കും രക്തദാനം നടത്താവുന്നതാണ്.


* ശരീരത്തിലെ 5 ലിറ്ററില്‍ കൂടുതല്‍ രക്തത്തില്‍നിന്നും എത്ര ആരോഗ്യവാനായിരുന്നാല്‍ പോലും ഒരു പ്രാവശ്യം 350/450ml രക്തം മാത്രം എടുക്കുകയുള്ളൂ.


* ഒരു പ്രാവശ്യം രക്തം ദാനം ചെയ്‌താല്‍ പിന്നീട് 3 3   3 മാസം കഴിഞ്ഞേ അടുത്തരക്തദാനം ചെയ്യുവാന്‍ പാടുള്ളൂ.


*ഒരു പ്രാവശ്യം കൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന രക്തത്തിന്‍റെ  അളവ് 2 ദിവസത്തിനകവും ഘടന 2 മാസത്തിനകവും പുനസ്ഥാപിക്കപ്പെടുന്നു.


*പൂര്‍ണമായും  അണുവിമുക്തമായ സൂചിയും മറ്റുപകരണങ്ങളുമാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് രക്തം എടുക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍വഴി രോഗം പകരുന്ന പ്രശ്നവും ഉദിക്കുന്നില്ല.


* എയ്ഡ്സ്,വി.ഡി.ആര്‍.എല്‍.,ഹെപ്പറ്റൈറ്റിസ് B&C, മലേറിയ തുടങ്ങിയ ചിലവേറിയ രക്തപരിശോധനകള്‍ തികച്ചും സൗജന്യമായി ലഭിക്കുന്നതോടോപ്പം ഏതെങ്കിലും രോഗബാധയുണ്ടെങ്കില്‍ 4 ദിവസസത്തിനകം നിങ്ങളെ സ്വകാര്യമായി അറിയിക്കുന്നതാണ്.


* രക്തം കൊടുക്കുംതോറും ഉണ്ടാകുന്നു.


*രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞുവരുന്നതായും അവരുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ കാണിക്കുന്നു.


*പ്രമേഹം,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,മാനസ്സികരോഗങ്ങള്‍,മഞ്ഞപ്പിത്തം,മലബനി,അടുത്തകാലത്ത് ശസ്ത്രക്രിയ കഴിഞ്ഞവര്‍,ഏച്ച്.ഐ.വി,എച്ച്.ബി.വി അണുബാധിതര്‍ മുതലായവര്‍ രക്തദാനം ചെയ്യുവാന്‍ പാടില്ലാത്തതാണ്.


* രക്തദാനം നടത്തുവാന്‍ തലേദിവസം ഉറക്കമൊഴിച്ചിട്ടുണ്ടാവരുത്. മദ്യപിച്ചിട്ടുണ്ടാവരുത്.രാവിലെ ഭക്ഷണം കഴിച്ചിട്ടുണ്ടാകണം.


നിങ്ങളുടെ രക്തം ദാനം ചെയ്യൂ ........മറ്റൊരാളുടെ പ്രതീക്ഷകള്‍ക്ക് ജീവനേകൂ.

"Give Blood Gift Life ....Give Eyes Gift Sight"
blood team
 group         donorname       place        phone no: