Wednesday 30 January 2013

രാമായണം പ്രശ്നോത്തരി 03


01. രാവണനാല്‍ കൊണ്ടുപോകപ്പെടുമ്പോള്‍  
      സീത,ഉത്തരീയത്തില്‍ പൊതിഞ്ഞ് താഴെത്തെക്ക് 
      എറിഞ്ഞതെന്തായിരുന്നു ?.
          >ആഭരണങ്ങള്‍ 

02. രാവണന്‍ സീതാദേവിയെ താമസിപ്പിച്ചത്    
       എവിടെയായിരുന്നു ?
      >അശോകവനത്തില്‍ 

03. സീതാദേവിയെ രാവണന്‍ അശോകവനത്തില്‍ ഏതു 
      വൃക്ഷതിന്റെ ചുവട്ടില്‍ആണ് ഇരുത്തിയത് ?.
      >ശിംശവൃക്ഷം 

04.സീതയെ അന്വേഷിച്ചുനടക്കാന്‍ തുടങ്ങിയ 
    രാമലക്ഷ്മണന്‍മാര്‍ ആദ്യമായി കണ്ടുമുട്ടിയത്   
    ആരെയായിരുന്നു ?.
    >ജടായു .

05. സീതയുടെ വൃത്താന്തം ശ്രീരാമനോട്   പറഞ്ഞശേഷം ചരമം 
     പ്രാപിച്ച ജടായുവിന് ശ്രീരാമന്‍ നല്‍കിയ അനുഗ്രഹം 
     എന്തായിരുന്നു ?
     >സാരപ്യമോക്ഷം .

06. സീതയേ അന്വേഷിച്ചുനടക്കുന്ന രാമലക്ഷ്മണന്മാരുമായി  
     കണ്ടുമുട്ടിയ രാക്ഷസന്‍ ആരായിരുന്നു ?
    >കബന്ധന്‍ 

07. കബന്ധന്‍ ആഹാരാവശ്യത്തിനായി തന്റെ ഇതു 
     അവയവമാണ് ഉപയോഗിച്ചിരുന്നതു ?
    >കൈകള്‍ 

08. കബന്ധന്റെ കൈകള്‍ക്കുള്ള പ്രത്യേകത എന്തായിരുന്നു ?
    >ഓരോ കൈയും ഓരോ യോജന നീളമുണ്ടായിരുന്നു.

09. കബന്ധന്‍ മുന്‍ജന്മത്തില്‍ ആരായിരുന്നു ?
    >ഗന്ധര്‍വന്‍ 

10. കബന്ധന്‍ ആരുടെ ശാപം കൊണ്ടായിരുന്നു രാക്ഷസനായി 
      ത്തീര്‍ന്നത് ?.
     >അഷ്ടാവക്രമഹര്‍ഷിയുടെ .

11. കബന്ധന്റെ ശിരസ്സ്‌ ഛെതിച്ചത് ആരായിരുന്നു ?
    >ദേവേന്ദ്രന്‍ 

12. കബന്ധന്റെ കരങ്ങള്‍ ഛെതിച്ചത് ആരായിരുന്നു ?
    >രാമലക്ഷ്മണന്മാര്‍ 

13. തന്റെ ശിരസ്സ്‌ ഛെതിക്കപ്പെട്ടിട്ടും കബന്ധന്‍ 
      മരിക്കാതിരിക്കാന്‍ കാരണം എന്തായിരുന്നു ? 
     >ബ്രഹ്മാവിന്റെ വരം 

14. ദേവേന്ദ്രനാല്‍ ഛെതിക്കപ്പെട്ട കബന്ധന്റെ ശിരസ്സ്‌ 
     എവിടെയായിരുന്നു ?
     >കബന്ധന്റെ കുക്ഷിയില്‍ 

15. കബന്ധമോക്ഷാനന്തരം രാമലക്ഷ്മണന്മാര്‍ എവിടെ 
     എത്തിചേര്‍ന്നത് ?.
    >മതംഗാശ്രമം .

16. രാമലക്ഷ്മണന്‍മാര്‍ മതംഗാശ്രമത്തില്‍ കണ്ടുമുട്ടിയ 
     തപസ്വിനി ആരായിരുന്നു ?.
     >ശബരി .

17. ശബരിദേഹത്യാഗം ചെയ്തത് എങ്ങനെയായിരുന്നു ?
    >അഗ്നിപ്രവേശനം ചെയ്തുകൊണ്ട് .

18. കാട്ടാള സ്ത്രീആയിട്ടുപോലും ശബരിക്ക് മോക്ഷം ലഭിക്കാന്‍ 
     കാരണം എന്തായിരുന്നു ?.
     >ശ്രീരാമഭക്തി .

19. ശബരിയുടെ ഗുരുനാഥന്‍മാര്‍ക്ക് പോലും ലഭിക്കാത്തഭാഗ്യം 
      ശബരിക്ക് ലഭിച്ചു അത് എന്തായിരുന്നു ?.
      >ശ്രീരാമദര്‍ശനം .

20. ആരുമായി സഖ്യംചെയ്‌താല്‍ സീതാന്വേഷണത്തിന്  
   സഹായകമായിരിക്കുമെന്നാണ് ശബരി ശ്രീരാമനോട്  
    പറഞ്ഞത് ?
   >സുഗ്രീവന്‍

21. മോക്ഷകരമായി ശ്രീരാമന്‍ ശബരിയോട് ഉപദേശിച്ചത്   
    എന്തായിരുന്നു ?
    >ഭഗവത്ഭക്തി 

22. ശബര്യാശ്രമത്തില്‍നിന്ന് പോയശേഷം രാമലക്ഷ്മണന്മാര്‍ 
     എത്തിചേര്‍ന്നത്‌ ഇതു സരസ്സിന്റെ തടത്തിലായിരുന്നു ?
    >പബാസരസ്സ്

23. രാമായണത്തില്‍ നാലാമത്തെ കാണ്ഡംഏത് ?
     >കിഷ്കിന്ധാകാണ്ഡം

24. പബാസരസ്സ് തടം പിന്നിട്ടശേഷം രാമലക്ഷ്മണന്മാര്‍ 
      എത്തിചേര്‍ന്നത്‌ ഏതു പര്‍വതത്തിന്റെ  
       പാര്‍ശ്വത്തിലായിരുന്നു ?.
     >ഋഷ്യമൂകാചലം 

25. സുഗ്രീവന്റെ വാസസ്ഥലം ഏതായിരുന്നു ?
     >ഋഷ്യമൂകാചലം 


Friday 25 January 2013

ആര്‍ എസ് എസ്സിനെ നെഹ്രു റിപ്പബ്ലിക് ദിനപരേഡിനു ക്ഷണിച്ചത് തീവ്രവാദ സംഘടന ആയതുകൊണ്ടാണോ ?

കോണ്‍ഗ്രെസ്സെ മതേതര വാദികളെ മനസ്സിലാക്കൂ രാഷ്ട്രീയ സ്വയം സേവക് സംഘത്തെ !

1963-ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ രാഷ്ട്രീയ സ്വയം സേവക് സംഘത്തെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ക്ഷണിച്ചത് എന്തിനു തീവ്രവാദ സംഘടന ആണേല്‍ ?

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലക് ആയിരുന്നു ഗുരുജിയുടെ നിര്യാണത്തില്‍ അനുശോചനം പാര്‍ലമെന്റ് രേഘപ്പെടുത്തിയത് എന്തിനു ? രാഷ്ട്രീയ സ്വയം സേവക് സംഘം തീവ്രവാദ സംഘടന ആണ
േല്‍ ?

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘം ഇന്ത്യൻ സേനയെ സഹായിക്കുകയും,അതിനാൽ‌‌‌‌‌‌ 1963-ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ക്ഷണിക്കുകയും ചെയ്തു. അങ്ങനെ, 3000 ആർ.എസ്സ്‌.എസ്സ്‌ പ്രവർത്തകർ (സ്വയം സേവകർ) പരേഡിൽ പങ്കെടുക്കുകയും ചെയ്തു.

പിന്നീട് 1965-ലും 1971-ലും ഇന്ത്യാ-പാക് യുദ്ധത്തിൽ രാജ്യത്തിന്റെ നിയമവാഴ്ച സംരക്ഷിക്കാൻ ആർ.എസ്.എസ് മുന്നോട്ടു വരികയും രക്തദാനം നടത്താൻ ആദ്യം സന്നദ്ധമാകുകയും ചെയ്തു

വിശ്വമതാദര്‍ശം



ചിത്രത്തിലുള്ള അലയടിക്കുന്ന അംബുരാശി കര്‍മ്മത്തിന്റെയും താമര ഭക്തിയുടെയും ഉദയസൂര്യന്‍ ജ്ഞാനത്തിന്റെയും പ്രതീകമാണ് . വളഞ്ഞു ചുഴന്നു നില്‍ക്കുന്ന സര്‍പ്പം യോഗത്തേയും ഉയര്‍ന്ന കുണ്ഡലിനീശക്തി (സര്‍വ്വമനുഷ്യരിലും കുണ്ഡലിതമായി - ചുരുണ്ടു - കിടക്കുന്ന അനന്താദ്‌ഭുതശക്തി ) യേയും സൂചിപ്പിക്കുന്നു .ചിത്രത്തിലുള്ള ഹംസം പരമാത്മാവിനെ പ്രതിനിധാനം ചെയ്യുന്നതാണ് .അങ്ങനെ ചിത്രതത്വം ഇതാണ് : കര്‍മ്മ - ജ്ഞാന - ഭക്തിയോഗങ്ങളുടെ സമന്വയംകൊണ്ട് പരമാത്മദര്‍ശനം സാധിക്കാം . (ആ ഹംസം നമ്മെ പ്രജോതിപ്പിക്കട്ടെ!).

              (സ്വാമി വിവേകാനന്ദസ്വാമികള്‍ തന്നെ ചിത്രീകരിച്ചത്)

Friday 18 January 2013

കുംഭമേള




പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള.ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.

ആറായിരം ഏക്കര്‍ ഭൂപ്രദേശത്താണ്‌ കുംഭമേള നടക്കുന്നത്‌. ഇവിടെ തീര്‍ഥാടകര്‍ സമ്മേളിക്കും.

പുണ്യനദിയിലെ സ്‌നാനമാണ് മേളയുടെ പ്രധാന ആകര്‍ഷണം.

ഏറ്റവും വലിയ ഭക്തസംഗമമാണ്‌ മഹാകുംഭമേള .അമാവാസി ദിനമായ ഫെബ്രുവരി 10ന്‌ മൂന്നു കോടി തീര്‍ഥാടകരും വസന്തപഞ്ചമി നാളായ ഫെബ്രുവരി 15ന്‌ 1.9 കോടി തീര്‍ഥാടകരും എത്തുമെന്നാണ്‌ പ്രതീക്ഷ.

അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2001 ലാണ് അവസാനമായി നടന്നത്.

പന്ത്രണ്ട് വര്‍ഷത്തിന്റെ ഇടവേളക്കു ശേഷം ജനവരി 14നു ഉത്തര്‍്രപേദശിലെ അലഹബാദില്‍ മഹാകുംഭമേളക്ക് അരങ്ങുണര്‍ന്നിരിക്കുന്നു.

ഗംഗാ യമുനാ സരസ്വതി സംഗമം നടക്കുന്ന പ്രയാഗിലെ ത്രിവേണി ഇനി ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടകബിന്ദുവായി മാറും. ലോകമെമ്പാടു നിന്നുമുളള തീര്‍ഥാടകര്‍ക്കു പുറെമ ടൂറിസ്റ്റുകളും മാധ്യമലോകവും ഈ നാളുകള്‍ ഇവിടെ തമ്പടിക്കും.

ഈ നാളുകള്‍ ലക്ഷക്കണക്കിനാളുകള്‍ ത്രിവേണി സംഗമത്തില്‍ നീരാടാെനത്തും. ഗംഗയും യമുനയും അന്തര്‍ധാരെയന്നു വിശ്വസിക്കെപ്പടുന്ന സരസ്വതിയും ചേരുന്ന സംഗമത്തില്‍ പുണ്യനദിയില്‍ മുങ്ങി നിവര്‍ന്നാല്‍ ഇഹപരമായ പാപങ്ങള്‍ തീരുമെന്നാണ് വിശ്വാസം.

പൗഷ പഞ്ചമി (ജനവരി 27), ഏകാദശി (ഫിബ്രവരി 6), മൗനി അമാവാസി (ഫിബ്രവരി 10), വസന്ത പഞ്ചമി (ഫിബ്രവരി 15), രഥ് സപ്തമി (ഫിബ്രവരി 17), ഭീഷ്മ ഏകാദശി (ഫിബ്രവരി 21), മാഘ പൂര്‍ണ്ണിമ (ഫിബ്രവരി 25) എന്നിവയാണ് കുഭേമള സ്‌നാനത്തിന്റെ ചില പ്രധാന തീയതികള്‍.

ഫി്രബവരി പത്തിന് മൗനി അമാവാസിക്ക് എല്ലാ അഘാഡകളിലും പെട്ട സംന്യാസിമാര്‍ ത്രിവേണിയില്‍ സ്‌നാനംചെയ്യാനെത്തും. ആത്മീയാചാര്യന്മാരായ ദലൈ ലാമ, ശ്രീശ്രീ രവിശങ്കര്‍, ബാബാ രാംദേവ്‌, ആസാറാം ബാപ്പു എന്നിവരും കുംഭമേളയില്‍ പങ്കെടുക്കും.

ബാലഗോകുലം വാര്‍ത്ത

നാളെ മകരമാസത്തിലെ ഉത്രട്ടാതി നക്ഷത്രം, കേരള ഹൈധവ 

ജീവിതത്തില്‍ ഇന്നും ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന മകര നക്ഷത്രം, 

ബാലഗോകുലം എന്ന മഹാ പ്രസ്ഥാനത്തിന്റെ സ്ഥാപക 

വ്യക്തിത്വം............ ഹിന്ദു സമാജത്തിനു ഇന്നും നക്ഷത്ര 

ശോഭയോടെ തിളങ്ങുന്ന മാര്‍ഗദര്‍ശി.............. എം . എ സാര്‍ 

എന്നറിയപ്പെടുന്ന, ശ്രി . എം. എ കൃഷ്ണന്‍ അവര്‍കളുടെ 

ജന്മദിനം, അദ്യേഹത്തിന് ആയുരാരോഗ്യ സൌക്യം 

നേരാം.............. ജന്മദിനാശംസകള്‍ ....................

Tuesday 15 January 2013

Mega Surya Namaskar Event


Strength is life...Swami Vivekananda Said.

Be a part of Mega Surya Namaskar Event.

Same Day, Same time 18th feb 2013. Historical Surya 

namaskar

Thursday 10 January 2013

സമാപനസമ്മേളനത്തിലെ പ്രസംഘം

                              സമാപനസമ്മേളനത്തിലെ പ്രസംഘം 
                                 (1893 സെപ്റ്റംബര്‍ 27)

               വിശ്വമതമഹാസമ്മേളനം വിജയകരമായി സമാപിച്ചിരിക്കുന്നു.ഇതിന്നു വേണ്ടി പാടുപെട്ടവരെ കാരുണികനായ ഭഗവാന്‍ തുണയ്ക്കുകയും അവരുടെ നിസ്സ്വാര്‍ത്ഥയത്നത്തിനു വിജയംകൊണ്ട് മകുടം ചാര്‍ത്തുകയും ചെയ്തിരിക്കുന്നു.
      
              ഈ അദ്ഭുതസ്വപ്നം ആദ്യം വിഭാവനം ചെയ്ത വിശാലഹൃദയരും സത്യപ്രേമികളുമായ ആ ഉദാരമാതികള്‍ക്ക് എന്റെ കൃതജ്ഞത. ഈ വേദിയില്‍ കവിഞ്ഞൊഴുകിയ സൗമനസ്യവര്‍ഷത്തിനും എന്റെ നന്ദി. മതങ്ങള്‍ തമ്മിലുള്ള ഉരസല്‍ മയപ്പെടുത്തുവാന്‍ മുതിരുന്ന ഓരോ ആശയവും ആസ്വദിക്കുകയും എന്നില്‍ എല്ലായ്പ്പോഴും ദയ കാണിക്കുകയും ചെയ്ത സംസ്കാരസബന്നമായ ഈ സദസ്സിനും എന്റെ നന്ദി .ഈ സ്വരൈക്യത്തിനിടയില്‍ ഇടയ്ക്കിടെ ചില അപസ്വരങ്ങള്‍ നാം കേട്ടല്ലോ.അവയുടെ ഉത്കടമായ വൈരുധ്യം കൊണ്ട് സ്വരൈക്യത്തെ അവര്‍ മധുരതരമാക്കി;അതിന് എന്റെ പ്രത്യേക നന്ദി.

            മതൈക്യത്തിന്റെ പൊതുവായ അടിസ്ഥാനത്തെ കുറിച്ചു വളരെ പറഞ്ഞുകഴിഞ്ഞു.ഇപ്പോള്‍ എന്റെ സ്വന്തം സിദ്ധാന്തം അവതരിപ്പിക്കാന്‍ ഞാന്‍ പുരപ്പെടുന്നില്ല.എന്നാല്‍,ആരെങ്കിലും ഈ ഐക്യം ഏതെങ്കിലും ഒരു മതത്തിന്റെ വിജയവും മറ്റുള്ളവയുടെ ധ്വംസനവുംകൊണ്ടാണുണ്ടാവുക എന്നു വിചാരിക്കുന്നെങ്കില്‍ അയാളോട് ഞാന്‍ പറയുന്നു:'സോദര,താങ്കളുടേത് നടക്കാത്തഒരാശയമാണ് '. ക്രിസ്ത്യന്‍ ഹിന്ദുവാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ? (അത്) ഈശ്വരന്‍ വിലക്കട്ടെ .ഹിന്ദുവോ ബോദ്ധനോ ക്രിസ്ത്യാനി ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ?(അതും) ഈശ്വരന്‍ വിലക്കട്ടെ .

           നിലത്ത് വിത്തുപാകി ; മണ്ണും വെള്ളവും വായുവും അതിന്റെ ചുറ്റും (ഒരുക്കി) ഉണ്ട്.വിത്ത്,മണ്ണോ വെള്ളമോ വായുവോ ആയിപ്പോകുമോ ?ഇല്ല.അതൊരു ചെടിയായി ത്തീരുന്നു . അത് തനത് വളര്‍ച്ചയുടെ നിയമമനുസരിച്ച്തന്നെ വികസിക്കുന്നു;വായുവും മണ്ണും വെള്ളവും ദഹിപ്പിച്ച് അവയെ സസ്സ്യവസ്തു വാക്കുകയും അതൊരു സസ്സ്യമായി വളരുകയും ചെയ്യുന്നു.

       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.

     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'

ബുദ്ധമതം ഹിന്ദുമതത്തിന്റെന പൂര്ത്തീനകരണം


        ബുദ്ധമതം ഹിന്ദുമതത്തിന്‍റെ പൂര്‍ത്തീകരണം
         (1893 സെപ്റ്റംബര്‍ 26 )

     നിങ്ങള്‍ കേട്ടതുപോലെ ഞാനൊരു ബൌദ്ധനല്ല എങ്കിലും അതാണുതാനും. ചൈനയോ ജപ്പാനോ സിലോണോ ആ മഹാഗുരുവിന്‍റെ ഉപദേശങ്ങളെ അനുസരിക്കുന്നെങ്കില്‍ ,ഭാരതം അവിടുത്തെ ഈശ്വരാവതാരമായി ആരാധിക്കുന്നു.നിങ്ങളിപ്പോള്‍ കേട്ടല്ലോ, ഞാന്‍ ബുദ്ധമതത്തെ വിമര്‍ശിക്കാന്‍ പോവുകയാണെന്ന് ,പക്ഷെ അതുകൊണ്ട് നിങ്ങള്‍ ഇത്രമാത്രമേ അര്‍ത്ഥമാക്കേണ്ടു എന്നു ഞാന്‍ ആഗ്രഹിക്കുന്നു . ഈശ്വരാവതാരമെന്നു ഞാന്‍ ആരാധിക്കുന്ന അവിടുത്തെ വിമര്‍ശിക്കുക എന്നത് എന്നില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ഞങ്ങള്‍ക്ക് ബുദ്ധനെക്കുറിച്ചുള്ള അഭിപ്രായം അവിടുത്തെ ശിഷ്യന്മാര്‍ അവിടുത്തെ വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ലെന്നാണ്.ഹിന്ദുമതവും ഹിന്ദുമതം കൊണ്ടു വൈദികമതമാണ്‌ ഞാന്‍ വിവക്ഷിക്കുന്നത് ബുദ്ധമതമെന്ന് ഇന്ന് പറയപ്പെടുന്നതും തമ്മിലുള്ള ബന്ധം ഏതാണ്ട് ജൂതമതവും ക്രിസ്തുമതവും തമ്മിലുള്ളതുതന്നെയാണ്.യേശുക്രിസ്തു ഒരു ജൂതനായിരുന്നു ,ശാക്യമുനി ഒരു ഹിന്ദുവുമായിരുന്നു. ജൂതന്മാര്‍ ക്രിസ്തുവിനെ തിരസ്കരിച്ചു .അല്ല ക്രൂശിച്ചു ;ഹിന്ദുക്കള്‍ ശാക്യമുനിയെ സ്വീകാരിച്ചിരിക്കുന്നു ,ഈശ്വരനെന്നാരാധിക്കയും ചെയ്യുന്നു. ആധുനികബുദ്ധമതവും ബുദ്ധഭഗവാന്‍റെ ഉപദേശങ്ങള്‍ എന്നു നാം ധരിച്ചിരിക്കേണ്ടതും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം , ഞങ്ങള്‍ ഹിന്ദുക്കള്‍ കാണിക്കാനാഗ്രഹിക്കുന്നത് മുഖ്യമായി ഇതാണ് ; ശാക്യമുനി വന്നതു പുതിയതൊന്നും പഠിപ്പിക്കാനല്ല. ക്രിസ്തുവിനെ പ്പോലെ അവിടുന്നും വന്നത് പൂര്‍ത്തികരിക്കാനാണ് .സംഹരിക്കാനല്ല . ഒന്നുണ്ട് യേശുവിന്‍റെ കാര്യത്തില്‍ , പഴയ ആളുകളാണ് ,ജൂതന്‍മാരാണ് ,അവിടുത്തെ മനസ്സിലാക്കാഞ്ഞത് ;ബുദ്ധന്‍റെ കാര്യത്തില്‍ ആകട്ടെ ,അവിടുത്തെ സ്വന്തം അനുയായികള്‍ ആണ് അവിടുത്തെ ഉപദേശങ്ങളുടെ അര്‍ത്ഥംധരിക്കാഞ്ഞത് . ജൂതന്‍ പഴയ നിയമത്തിന്‍റെ പൂര്‍ത്തികരണം മനസ്സിലാക്കാഞ്ഞത്പോലെ ബൌദ്ധന്‍ ഹിന്ദുമത സത്യങ്ങളുടെ പൂര്‍ത്തികരണം മനസ്സിലാക്കിയില്ല . ഞാന്‍ വീണ്ടും പറയുന്നു ,ശാക്യമുനി വന്നത്  സംഹരിക്കാനല്ല ; അവിടുന്നു ഹിന്ദുമതത്തിന്‍റെ പൂര്‍ത്തികരണമായിരുന്നു,അതിന്‍റെ ന്യായമായ നിഗമനം,ന്യായമായ വികാസം.

 

        ഹിന്ദുമതത്തിന് അദ്ധ്യാത്മികവും ആചാരപരവും എന്ന രണ്ടു ഭാഗങ്ങള്‍ ഉണ്ട് .അധ്യാത്മികഭാഗം സന്ന്യാസിമാര്‍ വിശേഷാല്‍ പഠിക്കുന്നു . അതില്‍ ജാതിയില്ല .ഭാരതത്തില്‍ ഏറ്റവും ഉയര്‍ന്ന ജാതിയിലുള്ളവനും എത്രയും താഴ്ന്ന ജാതിയിലുള്ളവനും സന്ന്യസിക്കാം. അപ്പോള്‍ രണ്ടുജാതിയും സമമായി ത്തീരുന്നു .മതത്തില്‍ ജാതിയില്ല ;ഒരു സാമുദായിക വ്യവസ്ഥ മാത്രമാണ് , ശാക്യമുനിതന്നെ ഒരു സന്ന്യാസിയായിരുന്നു.ഒളിഞ്ഞുകിടന്ന വേദങ്ങളിലെ സത്യങ്ങള്‍ പുറത്തുകൊണ്ടുവന്ന് ലോകമൊട്ടുക്ക് വാരി വിതരണം ചെയ്യാനുള്ള ഹൃദയവിശാലത അവിടെക്കുണ്ടായിരുന്നു എന്നതാണ് അവിടുത്തെ മഹിമ .മതപ്രചാരണം ലോകത്തിലാദ്യം പ്രയോഗത്തില്‍ കൊണ്ടുവന്നയാള്‍ അവിടുന്നാണ്, പോരാ,മതംമാറ്റമെന്ന ആശയം വിഭാവനം ചെയ്ത ആദ്യത്തെയാള്‍ അവിടുന്നാണ്. 

 

         ആ പരമ ഗുരുവിന്‍റെ മഹാമഹിമ കുടികൊള്ളുന്നത്,എല്ലാവരിലും പാവങ്ങളിലും,അവിടേക്കുള്ള അനുകംബയിലാണ്. അവിടുത്തെ ശിഷ്യരില്‍ ചിലര്‍ ബ്രാഹ്മണര്‍ ആയിരുന്നു. ബുദ്ധന്‍ ഉപദേശിക്കും കാലത്ത് സംസ്കൃതം ഭാരതത്തില്‍ വായ്മോഴിയല്ലായിരുന്നു.അന്ന് അത് പണ്ഡിതന്മാരുടെ ഗ്രന്ഥഭാഷമാത്രമായിരുന്നു.ബുദ്ധന്‍റെ ചില ബ്രാഹ്മണശിഷ്യര്‍ക്ക് അവിടുത്തെ ഉപദേശങ്ങള്‍ സംസ്കൃതത്തിലേക്ക് ഭാഷാന്ദരം ചെയ്യണമെന്നുണ്ടായിരുന്നു ; പക്ഷേ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു ,''ഞാന്‍ പാവങ്ങള്‍ക്ക് വേണ്ടിയാണ് ,ജനങ്ങള്‍ക്ക്‌ വേണ്ടി ;ഞാന്‍ ജനങ്ങളുടെ ഭാഷയില്‍ പറയട്ടെ'' .അതുകൊണ്ട് ഇന്നോളം,അവിടുത്തെ ഉപദേശങ്ങളില്‍ ഏറിയ ഭാഗവും അന്നത്തെ ഭാരതത്തിലെ വായ്മൊഴിയിലാണ് (പാലിയില്‍).

 

 

       തത്ത്വജ്ഞാനത്തിന്‍റെ നില എന്തുമാകട്ടെ ; പരതത്വവാദത്തിന്‍റെ നില എന്തുമാകട്ടെ ; ലോകത്തില്‍ മരണമെന്നൊന്നുള്ളിടത്തോളം കാലം, മനുഷ്യഹൃദയത്തില്‍ ദൌര്‍ബല്യമെന്നോന്നുള്ളിടത്തോളം കാലം,തന്‍റെ ദൌര്‍ബല്യംകൊണ്ട് തന്നെ മനുഷ്യന്‍റെ ഹൃദയത്തില്‍നിന്ന് പുറപ്പെടുന്ന ഒരു കരച്ചില്‍ ഉള്ളിടത്തോളം കാലം,ഈശ്വരനില്‍ വിശ്വാസം ഉണ്ടായിരിക്കതന്നെ ചെയ്യും .

 

       ഒരുവശത്ത് ആ മഹാഗുരുവിന്‍റെ ശിഷ്യന്മാര്‍ വേദങ്ങള്‍ ആകുന്ന ശാശ്വതശിലകളാല്‍ ബലിഷ്ഠമാക്കപ്പെട്ടിരുന്ന തത്ത്വജ്ഞാനത്തെ തച്ചുടക്കുവാന്‍ ആഞ്ഞടിച്ചു.അവയെ തകര്‍ക്കാനവര്‍ക്ക് കഴിഞ്ഞില്ല. മറുവശത്ത് സ്ത്രീപുരുഷഭേദമെന്യേ ഏവരും സപ്രേമം സമാശ്രയിച്ചിരുന്ന ശാശ്വാതെശ്വാരനെ അവര്‍ ജനമധ്യത്തില്‍ നിന്ന് എടുത്തു മാറ്റിക്കളഞ്ഞു.ഫലമോ? ഭാരതത്തില്‍ ബുദ്ധമതത്തിനു പ്രകൃത്യാതന്നെ അങ്ങു മരിക്കേണ്ടിയും വന്നു. ഇന്നു ഭാരതത്തില്‍,ബുദ്ധമതത്തിന്‍റെ ജന്മഭൂമിയില്‍,തന്നെത്താന്‍ ബൌദ്ധനെന്നുവിളിക്കുന്ന ഒരാളുമില്ല.

 

 

    അതേസമയം ബ്രാഹ്മണ (വൈദിക)മതത്തിനും ചിലത് നഷ്ടപ്പെട്ടു-ആപരിഷ്കരണോത്സാഹവും , ഏവരോടുമുള്ള ആ അദ്ഭുതമായ അനുകമ്പയും അവുടാര്യവും,ബഹുജനങ്ങളിലേക്ക് ബുദ്ധമതം ആവാഹിച്ച ആ അദ്ഭുതനവജീവനും;ഒരു ഹിന്ദുവും അസത്യഭാഷിയായി അറിയപ്പെടുന്നില്ല.ഒരു ഹിന്ദുവനിതയും അസതിയായി അറിയപ്പെട്ടിരുന്നില്ല എന്ന് ഒരു ഗ്രീക്ക്ചരിത്രകാരനെക്കൊണ്ട് ഭാരതത്തെക്കുറിച്ച്പറയത്തക്കവിധം ഭാരതീയസമുദായത്തെ മഹത്താക്കിയതും ആ നവജീവന്‍ ആയിരുന്നുവല്ലോ?.

 

       ഹിന്ദുമതത്തിന് ബുദ്ധമതത്തെക്കൂടാതെയോ,ബുദ്ധമതത്തിനു ഹിന്ദുമതത്തെക്കൂടാതെയോ ജീവിക്കുകസാധ്യമല്ല. അപ്പോള്‍ ശരിക്കു ധരിക്കൂ,ഈ വേര്‍പിരിയല്‍ ഞങ്ങള്‍ക്ക് എന്ത് കാണിച്ചുതരുന്നു എന്ന്,ബൌദ്ധന്‍മാര്‍ക്ക് ബ്രാഹ്മണരുടെ കുശാഗ്രബുദ്ധിയും തത്ത്വജ്ഞാനവും  ഇല്ലാതെയും,ബ്രാഹ്മണര്‍ക്ക് ബൌദ്ധന്‍റെ ഹൃദയാലുത്വം കൂടാതെയും നിലനില്ക്കാവതല്ല.ഇതാണ് ഹിന്ദു ബൌദ്ധവിയോജനം നമുക്ക് കാണിച്ചുതരുന്നതായി നാം ധരിക്കേണ്ടത്.ബൌദ്ധരും ബ്രാഹ്മണരും തമ്മിലുണ്ടായ ഈ വേര്‍പാടാണ് ഭാരതത്തിന്‍റെ അഥപധനത്തിനു കാരണം.അതുകൊണ്ടാണ് ഭാരതം മുപ്പതുകോടിപിച്ചക്കാരുടെ പാര്‍പ്പിടമായിരിക്കുന്നത്;അതുകൊണ്ട് കഴിഞ്ഞ ആയിരംകൊല്ലമായി ഭാരതം അക്രമികളുടെ അടിമയായി കഴിയുന്നതും.നമുക്കിനി,ബ്രാഹ്മണന്‍റെ അദ്ഭുതമേധാശക്തിയെ ആ പരമഗുരുവിന്‍റെ ഹൃദയത്തോടും മഹാമനസ്സിനോടും അദ്ഭുതമായ മാനവീകരണ ശക്തിയോടും യോജിപ്പിക്കാം. 


മതമല്ല ഭാരതത്തിന്റെ് അടിയന്തരാവശ്യം

                                   മതമല്ല ഭാരതത്തിന്‍റെ അടിയന്തരാവശ്യം
                                      (1893 സെപ്റ്റംബര്‍ 20 )

  നല്ല വിമര്‍ശനം കേള്‍ക്കാന്‍ ക്രിസ്ത്യാനികള്‍ എപ്പോഴും തയ്യാറായിരിക്കണം; ഞാന്‍ ചില ചില്ലറ വിമര്‍ശനങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ പരിഭവിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. അല്ലയോ ക്രിസ്ത്യാനികളെ, അവിശ്വാസികളുടെ ആത്മാവിനെ രക്ഷിക്കുന്നതിനു പാതിരിമാരെ അയക്കുവാന്‍ അത്യുത്സുകരായ നിങ്ങള്‍ എന്തുകൊണ്ട് അവരെ പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ തുനിയുന്നില്ല ? ഭാരതത്തില്‍ ദുര്‍ഭിക്ഷകാലങ്ങളില്‍ ആയിരകണക്കിനാളുകള്‍ വിശന്നു മരിച്ചു: എന്നിട്ടും നിങ്ങള്‍ ക്രിസ്ത്യാനികള്‍ ,ഒരു വസ്തുവും ചെയ്തില്ല. നിങ്ങള്‍ ഭാരതമോട്ടുക്ക് പള്ളികള്‍ കെട്ടി പ്പോക്കുന്നു ; പക്ഷേ ,കിഴക്കുള്ള കൊടിയ തിന്മ മതമല്ല – അവര്‍ക്ക് മതം വേണ്ടുവോളം ഉണ്ട് –എന്നാല്‍ പൊരിയുന്ന ഭാരതത്തിലെ ആര്‍ത്തലക്ഷങ്ങള്‍ വരണ്ട തൊണ്ടയോടെ നിലവിളിക്കുന്നത് കൊറ്റിനുവേണ്ടിയാണ് .അവര്‍ അന്നം ചോദിക്കുന്നു ,നാം കല്ലുകൊടുക്കുന്നു . പട്ടിണി കിടക്കുന്നവര്‍ക്ക് മതം കൊടുക്കുന്നത് പരിഹാസം മാത്രമാണ്. പട്ടിണി കിടക്കുന്നവനെ തത്ത്വജ്ഞാനം പഠിപ്പിക്കുന്നത്‌ പരിഹാസമാണ്. ഭാരതത്തില്‍ പണത്തിനുവേണ്ടി പ്രവചനം നടത്തുന്ന പുരോഹിതന്‍ ജാതിഭ്രഷ്ടനാകും. അവന്‍റെ മേല്‍ ജനങ്ങള്‍ കാര്‍ക്കിച്ചുതുപ്പും. പട്ടിണിയില്‍ പെട്ട എന്‍റെ നാട്ടുകാര്‍ക്ക് സഹായം തേടി ഞാനിവിടെ വന്നു; ക്രിസ്ത്യാനികളുടെ നാട്ടില്‍ ക്രിസ്ത്യാനികളില്‍ നിന്ന് അവിശ്വാസികള്‍ക്ക് സഹായം കിട്ടുക എത്ര പ്രയാസമാണെന്നും ഞാന്‍ തികച്ചും മനസ്സിലാക്കി. 

വിശ്വമതം


     
     സഹോദരരേ ,ഇതാണ് ഹിന്ദുധര്‍മ്മതത്വങ്ങളുടെ ഒരു ചെറുചിത്രം . നിനച്ചതൊക്കെ നടപ്പിലാക്കാന്‍ ഹിന്ദുവിനു കഴിഞ്ഞിട്ടില്ലായിരിക്കാം.എന്നെങ്കിലും ഒരു വിശ്വമതം ഉണ്ടാകുമെങ്കില്‍ അതിന് ദേശത്തിനും കാലത്തിനും നിലപാടു പാടില്ല . അതുപദേശിക്കുന്ന ഈശ്വരനെപ്പോലെ അതും അനന്തമായിരിക്കും.; സൂര്യന്‍ കൃഷ്ണഭക്തന്‍മാരുടെയും ക്രിസ്തുഭക്തന്മാരുടെയും പുണ്യവാന്‍മാരുടെയും പാപികളുടെയും മേല്‍ ഒരുപോലെ പ്രകാശിക്കും. അത് ബ്രാഹ്മണ – ബൌദ്ധ – ക്രൈസ്തവ – മാഹമ്മദധര്‍മ്മങ്ങളില്‍ ഒന്നുമാത്രമായിരുന്നില്ല.അവയുടെയൊക്കെ ആകെത്തുകയായിരിക്കും;എന്നാലും വളരാന്‍ അളവറ്റ സ്ഥലം ബാക്കികാണും. അത് വിശ്വവിശാലതയാല്‍ സര്‍വ്വ മനുഷ്യരാശിയെയും അതിന്‍റെ അനന്തബാഹുക്കളിലോതുക്കി ആശ്ലേഷിക്കുന്നതായിരിക്കണം.കാട്ടുജന്തുവില്‍നിന്ന് അധികം നീങ്ങിയിട്ടില്ലാത്ത നികൃഷ്ടനും കിടവൃത്തിയുമായ കാട്ടുമാടമുതല്‍ ലോകരെല്ലാം കണ്ട് അമാനുഷാനോ എന്നു ശങ്കിച്ച് ഭയഭക്തിസ്തബ്ധരായി നിന്നുംപോകത്തക്ക വിധംബുദ്ധിയുടെയും ഹൃദയത്തിന്‍റെയും ഗുണങ്ങള്‍കൊണ്ട് മനുഷ്യരാശിക്കുപരി ഉയര്‍ന്ന അത്യുത്തമപുരുഷന്‍വരെ എല്ലാവര്‍ക്കും ആധര്‍മ്മത്തില്‍ സ്ഥാനമുണ്ട് . തനതുനയത്തില്‍ മതപീഡനത്തിനോ അസഹിഷ്ണുതക്കോ സ്ഥാനമേനല്‍കാത്തതായിരിക്കും ആ ധര്‍മ്മം.അത് സകല സ്ത്രീപുരുഷന്‍മാരിലും ഒരേ ഈശ്വരചൈതന്യത്തെ അംഗീകരിക്കും. അതിന്‍റെ ഉദ്ദേശ്യവും കഴിവും മുഴുവന്‍ മാനവ വര്‍ഗത്തെ അതിന്‍റെ സത്യവും സഹജവുമായ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കല്‍ സഹായിക്കുന്നതില്‍  കേന്ദ്രികരിച്ചിരിക്കും.

  ഇങ്ങനെയൊരു ധര്‍മ്മം ലോകത്തിനു നല്‍കുക,സകലജനതകളും നിങ്ങളുടെ പിന്നാലെ വരും.അശോകന്‍റെ ധര്‍മ്മസഭ ബൌദ്ധസഭയായിരുന്നു.   അക്ബറുടെതു കുറേകുടി ഉദ്ദേശ്യനിഷ്ടമായിരുന്നെങ്കിലും ഒരു സ്വകാര്യസമാജം മാത്രമായിരുന്നു. എല്ലാ ധര്‍മ്മങ്ങളിലും ഈശ്വരനുണ്ടെന്നു സര്‍വ്വദിഗന്തങ്ങളിലും വിളംബരം ചെയ്യാനുള്ള ഭാഗ്യം അമേരിക്കക്കാണ് നീക്കിവെച്ചിരുന്നത്.

   ഹിന്ദുക്കളുടെ ബ്രഹ്മവും ജരദുഷ്ടരുടെ അഹുറാ – മസ്ദയും ബൌധരുടെ ബുദ്ധനും ജൂതരുടെ യഹോവയും ക്രിസ്ത്യാനികളുടെ സ്വര്‍ഗസ്ഥനായ പിതാവും ആയ അവിടുന്ന് ഈ ഉദാരാശയം നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കറുത്ത് നല്‍കട്ടെ.(ജ്ഞാന) താരകം കിഴക്കുദിച്ചു; അത് മുറക്ക് പടിഞ്ഞാറോട്ട് നീങ്ങി ,ചിലപ്പോള്‍ മങ്ങിയും ചിലപ്പോള്‍ തിളങ്ങിയും.ഇങ്ങനെ അത് ഭൂമിയെ ചുറ്റി ഇപ്പോള്‍ ,ഇതാ,അതേ കിഴക്കന്‍ ചക്രവാളത്തില്‍ പണ്ടെന്നത്തെതിന്‍റെയും ആയിരം മടങ്ങ്‌ ദീപ്തിയോടും കൂടി ബ്രഹ്മപുത്രാനദീതീരത്ത് വീണ്ടും ഉദയം ചെയ്യുന്നു.

  സ്വാതന്ത്രത്തിന്‍റെ ജന്മഭൂവായ കൊളംബിയാദേവി! ഭവതി വിജയിച്ചാലും! അയല്‍ക്കാരന്‍റെ ചെഞ്ചോരയില്‍ ഒരിക്കലും കൈകഴുകാത്ത ,അയല്‍ക്കാരനെ കൊള്ളയടിക്കുന്നതില്‍ പണപ്പെരുപ്പത്തിന് കുറുക്കുവഴികാണാത്ത, ഭവതിക്കാണ് സൗഹാര്‍ദ്ദപതാകയുമേന്തി നാഗരികതയുടെ മുന്‍നിരയില്‍ അണിനടക്കുവാനുള്ള ഭാഗ്യമുണ്ടായത്.

ലക്ഷ്യം ഒന്ന്


    അപ്പോള്‍ ,ഹിന്ദുവിന്‍റെ നോട്ടത്തില്‍ ,മതപ്രപഞ്ചം മുഴുവനും തന്നെ പല നിലയിലും പരിതസ്ഥിതിയിലും കൂടി പലവിധം സ്ത്രീപുരുഷന്മാരുടെ ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രചെയ്യല്‍, അടുത്തെത്താന്‍ മാത്രമാണ് .ഭൌതികമനുഷ്യനില്‍ നിന്ന് ഈശ്വരനെ ആവിഷ്കരിക്കമാത്രമാണ് ഓരോ മതവും ചെയ്യുന്നത്; അവയുടെയെല്ലാം പ്രചോതകന്‍ ഒരേ ഈശ്വരനാണ് താനും .എന്തേ,പിന്നെ ,ഇത്രവളരേ പൊരുത്തക്കേടുകള്‍?. അവയെല്ലാം പുറംതോന്നല്‍ മാത്രമാണ് എന്ന് ഹിന്ദു പറയുന്നു. പല പ്രകൃതികളുടെ അവസ്ഥാപരിണാമങ്ങളുമായി സ്വയം ഇണങ്ങുന്ന ഒരേ സത്യത്തില്‍നിന്നാണ് ഈ പൊരുത്തക്കേടുകള്‍ വരുന്നത്.

   പലനിറമുള്ള പളുങ്കുപലകകളില്‍ക്കൂടി ഒരേ വെളിച്ചം വരികയാണ് .ഇണങ്ങാന്‍ ഈ ചില്ലറ വൈവിധ്യങ്ങള്‍ വേണം താനും. എന്നാല്‍ എല്ലാറ്റിന്റെയും ഹൃദയത്തില്‍ ഒരേ സത്യം വാണരുളുന്നു. ഭഗവാന്‍ കൃഷ്ണാവതാരത്തില്‍ ഹിന്ദുവിനോടിപ്രകാരം അരുളിചെയ്തിരിക്കുന്നു ; ‘മണിമാലയിലെ എല്ലാ മതങ്ങളിലും ഞാനുണ്ട്’ ‘അസാധാരണവിശുദ്ധിയും അസാധാരണ ശക്തിയും മനുഷ്യവര്‍ഗ്ഗത്തെ ഉയര്‍ത്തുകയും ശുദ്ധികരിക്കയും ചെയ്യുന്നതായി എവിടെയൊക്കെ കാണുന്നുവോ അവിടെയൊക്കെഞാനുണ്ടെന്നു ധരിക്കുക’ ഇതിന്‍റെ ഫലമോ?. ഹിന്ദുവിന് മാത്രമേ മോക്ഷമുള്ളൂ ,മറ്റാര്‍ക്കുമില്ല എന്ന തരത്തില്‍ ഒരു വാക്യമെങ്കിലും സംസ്കൃതദര്‍ശനങ്ങളില്‍ ഉടനീളം എവിടെയങ്കിലും കാണിച്ചുതരുവാന്‍ ഞാന്‍ ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നു. വ്യാസന്‍  പറയുകയാണ്‌ ,നമ്മുടെ വര്‍ണ്ണാശ്രമങ്ങള്‍ക്ക് പുറത്തും ഉത്തമ പുരുഷന്മാരെക്കാണാം. എന്ന് ഒരു കാര്യംകൂടെ ;ഹിന്ദുവിന്‍റെ വിചാരവിതാനം മുഴുവന്‍ ഈശ്വര കേന്ദ്രീതമായിരിക്കെ അജ്ഞെയപരമായ ബുദ്ധമതത്തിലും നിരീശ്വരമായ ജൈനമതത്തിലും അവന് എങ്ങനെ വിശ്വസിക്കാനാവും?.

 ബൌദ്ധന്‍ ജൈനനും ഈശ്വരനെ അവലംബിക്കുന്നില്ല .അവരുടെ മതശക്തി മുഴുവനും തിരിച്ചുവിട്ടിരിക്കുന്നത് സര്‍വ്വമതകേന്ദ്രമായ ആ മഹാസത്യത്തിലേക്കാണ്, മനുഷ്യനില്‍നിന്ന് ഈശ്വരനെ ആവിഷ്കരിക്കുന്നതിലേക്ക്.അവര്‍ പിതാവിനെ കണ്ടിട്ടില്ല. എന്നാല്‍ പുത്രനെ കണ്ടിട്ടുണ്ട് .പുത്രനെ കണ്ടവനാകട്ടെ പിതാവിനെയും കണ്ടുകഴിഞ്ഞു.

Wednesday 9 January 2013

വിഗ്രഹാരാധന


    ഇനി നമുക്ക് തത്ത്വവിചാരക്കയറ്റങ്ങളില്‍നിന്ന് പാമരമതത്തിലേക്ക് ഇറങ്ങുകതന്നെ. ഭാരതത്തില്‍ അനേകദേവതാവാദം (polytheism) ഇല്ലെന്ന്ഞാന്‍ നിങ്ങളോട് പറയട്ടെ .ഓരോ അമ്പലത്തിലും ചെന്നുനിന്ന് ചെവികൊടുത്തു കേട്ടാല്‍ അവിടുത്തെ ഭക്തന്മാര്‍ സര്‍വ്വവ്യാപിത്തമടക്കം ഈശ്വരന്നുള്ള എല്ലാ ഗുണങ്ങളും ഭഗവത്വിഗ്രഹങ്ങളില്‍ കല്പിക്കുന്നതായി തെളിയും .ഇത് അനേകദേവതാവാദമല്ല .ദേവാദിദേവദാവാദം (henotheism) എന്ന പേരും സമാധാനമാകുന്നില്ല . പേര് മറ്റെന്തുചോന്നാലും റോസ് അതേ തൂമണം തരും .നാമകരണം വിശദീകരണമല്ല. ഒരു ക്രിസ്ത്യന്‍പാതിരി ഭാരതത്തില്‍ ഒരാള്‍ക്കൂട്ടത്തോട്‌ പ്രസംഗിച്ചത് എന്‍റെ കുട്ടിക്കാലത്ത് കേട്ടത് ഞാന്‍ ഓര്‍ക്കുന്നു .അയാള്‍ അവരോടു പറഞ്ഞ മറ്റു മധുരസംഗതികളില്‍ ഒന്ന് ഇതായിരുന്നു .’നിങ്ങളുടെ വിഗ്രഹത്തിനെ എന്‍റെ വടികൊണ്ട് ഒരടികൊടുത്താല്‍ അതിനെന്തു ചെയ്യാന്‍ കഴിയും ?’ അയാളുടെ കേള്‍വിക്കാരിലൊരാള്‍ ചുടുക്കനെ മറുപടി പറഞ്ഞു ; ‘ഞാന്‍ നിങ്ങളുടെ ദൈവത്തിനെ ശകാരിച്ചാല്‍ അയാള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?’ ‘താന്‍ ചാകുമ്പോള്‍ തന്നെ ശിക്ഷിക്കും’ പാതിരി പറഞ്ഞു . എന്നാല്‍ താന്‍ ചാകുമ്പോള്‍ എന്‍റെ വിഗ്രഹം തന്നെ ശിക്ഷിക്കും ,’ ആ ഹിന്ദു തിരിച്ചടിച്ചു.     വൃക്ഷത്തെ അതിന്‍റെ കായ്‌കൊണ്ടറിയാം .എങ്ങും ഒരിക്കലും കാണ്ടീട്ടില്ലാത്തത്ര സദ്വൃത്തിയും അദ്ധ്യാത്‌മതയും പ്രേമവും ഉള്ളവരെ ,വിഗ്രഹാരാധനക്കാരെന്നു വിളിക്കുന്നവരുടെ ഇടയ്ക്കു ,ഞാന്‍ കണ്ടിട്ടുണ്ട് .അപ്പോള്‍ ഞാന്‍ നിന്നു തന്നെത്താന്‍ ചോദിക്കാറുണ്ട് , ‘പാപം പുണ്യത്തെപ്രസവിക്കുമോ ?’ – എന്ന് .     അന്ധവിശ്വാസം മനുഷ്യന്‍റെ ഒരു വലിയ ശത്രുതന്നെ ; എന്നാല്‍ അതിലും കഷ്ടമാണ് മതഭ്രാന്ത് .ക്രിസ്ത്യാനി എന്തിനു പള്ളിയില്‍ പോകുന്നു ? കുരിശേങ്ങനെ ദിവ്യമായി ? പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖം എന്തുകൊണ്ട് ആകാശത്തേക്ക് തിരിക്കുന്നു ? കത്തോലിക്ക് പള്ളികളില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ ഉള്ളതെന്തേ ? പ്രോട്ടസ്റ്റന്‍റുകള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ഇത്രയേറെ വിഗ്രഹങ്ങള്‍ ഉള്ളതെന്ത് ? എന്‍റെ സഹോദരരെ ,നമുക്ക് ശ്വസിക്കാതെ ജീവിക്കാനാകാത്തതുപോലെ , ഏതെങ്കിലും വിഗ്രഹത്തെ മനസ്സില്‍ കല്‍പ്പിക്കാതെ ചിന്തിക്കാന്‍ സാധ്യമല്ല . സാഹചര്യനിയമമനുസരിച്ച് ഭൌതിക വിഗ്രഹം മനോവൃത്തിയെ വിളിച്ചുണര്‍ത്തുന്നു ;അങ്ങനെ മറിച്ചും .ഇതുകൊണ്ടാണ് ഹിന്ദു ആരാധനക്ക് ഭാഹ്യപ്രതീകത്തെ ഉപയോഗിക്കുന്നത് . ഏതു ദേവതയെ ധ്യാനിക്കുന്നുവോ ആ ദേവതയില്‍ മനസ്സ് നിലനിര്‍ത്താന്‍ പ്രതീകം സഹായിക്കുന്നു എന്ന് ഹിന്ദു പറയും . വിഗ്രഹം ഈശ്വരനല്ലെന്നും അത് സര്‍വ്വവ്യപിയല്ലെന്നും നിങ്ങളെപ്പോലെത്തന്നെ ഹിന്ദുവിനും അറിയാം .ആകട്ടെ ലോകത്തില്‍ ഒട്ടുമിക്കവര്‍ക്കും ‘സര്‍വ്വവ്യാപി’ എന്ന് വെച്ചാല്‍ എത്രക്കര്‍ത്ഥബോധമുണ്ടാകും? അതു വെറുമൊരു വാക്ക് ,ഒരടയാളം മാത്രം . ഈശ്വരന് ഉപരിതലവിസ്താരമുണ്ടോ? ഇല്ലെങ്കില്‍ സര്‍വ്വവ്യാപി എന്നു ജപിക്കുമ്പോള്‍ നാം ചിന്തിക്കുന്നത് വിസ്തൃതവിണ്ടലത്തെയോ അന്തരീക്ഷത്തെയോ ആയിരിക്കും അത്രതന്നെ.ഏതോ തരത്തില്‍ നമ്മുടെ മനസിന്‍റെ ഘടനാനിയമമനുസരിച്ച് അനന്തത എന്ന ആശയം നീലവിണ്ണിന്‍റെയോ കടലിന്‍റെയോ പ്രതീതിയോട് അന്വയിക്കേണ്ടിയിരിക്കുന്നത് നമുക്കനുഭവമാണ് . ഇതുപോലെ വിശുധതയെക്കുറിച്ചുള്ള നമ്മുടെ ആശയത്തെ നാം സ്വാഭാവികമായി പള്ളിയുടെയോ മസ്ജിദിന്‍റെയോ കുരിശിന്‍റെയോ പ്രതിരൂപത്തോട് ഘടിപ്പിക്കുന്നു.    വിശുദ്ധത,നൈര്‍മല്യം,സത്യം,സര്‍വ്വവ്യാപിത്വം,മുതലായആശയങ്ങളെ ഹിന്ദുക്കള്‍ പലവിഗ്രഹങ്ങളോടും രൂപങ്ങളോടും ചേര്‍ത്തുകല്‍പ്പിക്കുന്നു. എന്നാല്‍ ഈ വ്യത്യാസമുണ്ട് ; ചിലര്‍ അവരുടെ ജീവിതം മുഴുവന്‍ പള്ളി എന്ന തനതു വിഗ്രഹത്തിനു സമര്‍പ്പിച്ചിട്ട് അതിനുപരി തെല്ലും ഉയരുന്നതേയില്ല . അവര്‍ക്ക് മതമെന്നുവച്ചാല്‍ ചില തത്വങ്ങളെ ബുദ്ധികൊണ്ടനുകൂലിക്കയും സഹജീവികള്‍ക്ക് നന്മ ചെയ്യുകയും മാത്രമാണ് . ഹിന്ദുവിന്‍റെ ധര്‍മ്മമാകട്ടെ മുഴുവനും സാക്ഷാത്കാരത്തില്‍ കേന്ദ്രികൃതമാണ് . മനുഷ്യന്‍ ഈശ്വരത്വം സാക്ഷാത്കരിച്ച് ഈശ്വരനായി ത്തീരണം.വിഗ്രഹങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഗ്രന്ഥങ്ങളും അവന്‍റെ അദ്ധ്യാത്മികശൈശവത്തിലെ താങ്ങും തുണയും മാത്രമാണ് . എന്നാല്‍ അവന്‍ മുന്നോട്ട് മുന്നോട്ട് പോയ്കൊണ്ടിരിക്കണം.     അവന്‍ ഒരിടത്തും നിന്നുകൂടാ .ബാഹ്യമായ ,ദ്രവ്യസഹിതമായ പൂജ ഏറ്റവും താഴ്ന്ന നില .ഉയരാനുള്ള ഉത്സാഹം ,മാനസ പ്രാര്‍ത്ഥന ,അടുത്തപടി ഭഗവത്ദര്‍ശനമാണ് അത്യുത്തമപദം എന്ന് ശാസ്ത്രങ്ങള്‍ പറയുന്നു .കേട്ടോളു വിഗ്രഹത്തിനു മുന്‍പില്‍ കുമ്പിടുന്ന അതേ ഭക്തന്‍ പറയുന്നത് ; അവനെ പ്രകാശിപ്പിക്കാന്‍ സൂര്യനുകഴിയുന്നില്ല ;ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും വയ്യ ; മിന്നലിനുശക്തിയില്ല ; നമ്മള്‍ പറയുന്ന തീയ്ക്കും കഴിവില്ല .അവനെക്കൊണ്ട് അവ തിളങ്ങുകയാണ്. എങ്കിലും അയാള്‍ ആരുടേയും വിഗ്രഹത്തെ ആക്ഷേപിക്കുകയോ അതിന്‍റെ ആരാധന പാപമെന്നുപറയുകയോ ചെയ്യുന്നില്ല .അവന്‍ അതിനെ ജീവിതത്തില്‍ ആവശ്യമായ ഒരു ഘട്ടമെന്നു കാണുന്നു . ‘ശിശു മനുഷ്യന്‍റെ അച്ഛനാകുന്നു’ .ശൈശവമോ യൌവനമോ പാപമെന്ന് ഒരു വൃദ്ധന്‍ പറയുന്നതു ശരിയാകുമോ?.     വിഗ്രഹത്തിന്‍റെ സഹായംകൊണ്ട് ഒരുവനു തന്‍റെ ഈശ്വരസ്വരൂപം സാക്ഷാല്‍കരിക്കാന്‍ സാധിക്കുമെങ്കില്‍ അതുപാപമെന്നു പറയുന്നത് ശരിയാകുമോ ? മാത്രമല്ല ,ആ പടി  കടന്നാലും അതു തെറ്റെന്നു പറയാമോ? ഹിന്ദുദൃഷ്ടിയില്‍ ,മനുഷ്യന്‍ അസത്യത്തില്‍നിന്നു സത്യത്തിലേക്കല്ല പോകുന്നത് ,സത്യത്തില്‍നിന്നു സത്യത്തിലേക്കാണ് ; താഴ്ന്ന സത്യത്തില്‍നിന്ന് ഉയര്‍ന്ന സത്യത്തിലേക്ക് .അധമമായ ജഡാരാധനമുതല്‍ അത്യുത്തമമായ ബ്രഹ്മവാദംവരെയുള്ള എല്ലാ മതങ്ങളും ,അവന്‍റെ നോട്ടത്തില്‍ ,മനുഷ്യാത്മാവ് അതിന്‍റെ ജന്മത്തിനും സാഹചര്യത്തിനും വിധേയമായി അനന്തപ്രാപ്തിക്കു ചെയ്യുന്ന അത്രയും പരിശ്രമങ്ങളാണ് .ഇവ ഓരോന്നും പുരോഗതിയിലുള്ള ഓരോ പടവുകള്‍ ആണ് .ഓരോ ജീവാത്മവും ഓരോ ഗരുഡശിശുവാണ് ;അത് ഉയര്‍ന്നുയര്‍ന്നു പറക്കുന്നു ,അതിനതിനു കരുത്തേരുന്നു ;ഒടുവില്‍ അത് പരംജ്യോതിസ്സിലെത്തുന്നു.    നാനാത്വത്തില്‍ ഏകത്വമാണ് പ്രകൃതികല്പ്പിതം ; ഹിന്ദു ഇതഗീകരിച്ചിരിക്കുന്നു. മറ്റു മതങ്ങളെല്ലാം ചില സ്ഥാവരസിദ്ധാന്തങ്ങള്‍ ഉപന്യസിച്ച് അവ സമുദായത്തിന്‍റെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കും. സമുദായത്തിന്‍റെ മുന്‍പില്‍ വെക്കാന്‍ അതിന് ഒരു കുപ്പയമേ ഉള്ളൂ . അത് ജാക്കിനും,ജോണിനും,ഹെന്‍ - റിക്കും ഒക്കെ ഒരുപോലെ ചേര്‍ന്നുകൊള്ളണം .ജോണിനോ, ഹെന്‍ - റിക്കോ അതു ചേരാത്തപക്ഷം അവന്‍ മേലു മറക്കാന്‍ കുപ്പായമില്ലാതെ പോയ്ക്കൊള്ളണം. സാപേക്ഷത്തില്‍ക്കൂടിയേ നിരപെക്ഷത്തെ സാക്ഷാത്കരിക്കാനോ വിചാരിക്കാനോ വിവരിക്കാനോ സാധിക്കൂ എന്ന് ഹിന്ദു കണ്ടുപിടിച്ചിട്ടുണ്ട്. അതിനുള്ള അടയാളങ്ങള്‍ - ആത്മികാശങ്ങള്‍ തൂക്കിയിടാനുള്ള ആണികള്‍ മാത്രമാണ് വിഗ്രഹങ്ങളും കുരിശുകളും ചന്ദ്രക്കലകളും .ഈ സഹായം എല്ലാവര്‍ക്കും വേണമെന്നല്ല ,അതുവേണ്ടാത്തവര്‍ക്ക് അതു തെറ്റാണെന്നു പറയാന്‍ അവകാശമില്ലെന്നുമാത്രം. ഇതു ഹിന്ദുധര്‍മ്മത്തില്‍ നിര്‍ബന്ധവുമല്ല.    ഒരു കാര്യം നിങ്ങളോട് പറയേണ്ടിയിരിക്കുന്നു .വിഗ്രഹാരാധന ഭാരതത്തില്‍ അത്ര ഭയങ്കരമോന്നുമല്ല .അതു തേവിടിശ്ശിയുടെ തള്ളയല്ല.നേരെമറിച്ച് അവ്യുത്പന്നമനസ്സുകള്‍ അദ്ധ്യാത്മതത്വങ്ങളെ എത്തിപ്പിടിക്കാന്‍ ചെയ്യുന്ന പരിശ്രമം മാത്രമാണ്.ഹിന്ദുക്കള്‍ക്ക് ചില ദോഷങ്ങള്‍ ഉണ്ട് .ചിലപ്പോള്‍ ചില വ്യത്യസ്തതകളും അവര്‍ക്കുണ്ട്. എങ്കിലും ഒന്നോര്‍ക്കുക .അവര്‍ എപ്പോഴും നോക്കുന്നത് സ്വന്തം ശരീരത്തെ ദണ്ഡിക്കാനാണ് ,ഒരിക്കലും അയല്‍ക്കാരന്‍റെ കഴുത്തറുക്കാനല്ല. വ്രതകര്‍ക്കശനായ ഹിന്ദു പട്ടടയില്‍ സ്വശരീരം എരിച്ചേക്കാമെങ്കിലും മറ്റു മതക്കാരെ ഹോമിക്കാന്‍ തീയ് (Fire of Inquisition) കൂട്ടാറില്ല. മന്ത്രവാദികളെ ച്ചുട്ടത്തിന്‍റെ കുറ്റം ക്രിസ്തുമതത്തിന്‍റെ പടിക്കല്‍ ചാര്‍ത്താവുന്നതിലേറെ ഈ സ്വയം ദഹനപാതകം ഹിന്ദുധര്‍മത്തിന്‍റെ പടിക്കല്‍ ചാര്‍ത്തിക്കൂടാ.

അദ്വൈതം


    ഇങ്ങനെ അനന്തമായ വിശ്വാത്മഭാവം കൈവരാന്‍ ഈ ചട്ടകൂട്ടിലുള്ള ശോകാസ്പദദവും , അല്പവുമായ ആത്മഭാവം പോവുകതന്നെ വേണം .ഞാന്‍ സന്മാത്രനാകുബോഴെ ശോകത്തിനു അന്തരം വരൂ ; ഞാന്‍ ചിന്മാത്രനാകുമ്പോഴെ തെറ്റുകളൊക്കെ അറ്റുപോകൂ .ശാസ്ത്രത്തിന്‍റെ നിയതമായ നിഗമനവും ഇതുതന്നെ . ശാരീരികമായ ആത്മഭാവം മിഥ്യയാണെന്ന് ശാസ്ത്രം എനിക്കു തെളിയിച്ചു തന്നിരിക്കുന്നു. എന്‍റെ ശരീരം ,വാസ്തവത്തില്‍,ഇടമുറിയാത്ത ജഡസമുദ്രത്തില്‍ തുടരെ മാറിക്കൊണ്ടിരിക്കുന്ന ഒരു ചെറുപോളയാണെന്ന് .ഇങ്ങനെ എന്‍റെ ഇതരപ്രതിരൂപമായ ആത്മാവിന്‍റെ പക്ഷത്തിലും അദ്വൈതം (ഐക്യം) തന്നെ നിയതമായ നിഗമനം .  ശാസ്ത്രം ഐക്യദര്‍ശനമല്ലാതോന്നുമല്ല. പൂര്‍ണ്ണമായ ഐക്യം പ്രാപിക്കുന്നതോടെ മുന്നേറ്റം മുട്ടി ശാസ്ത്രം നിന്നുപോകും ; എന്തെന്നാല്‍ ലക്ഷ്യത്തിലെത്തും .മറ്റെല്ലാം ഉളവാക്കുന്ന ഏകഭൂതത്തെ കണ്ടെത്തിയാല്‍ രസതന്ത്രത്തിന് പിന്നെ മുന്നേറാന്‍ വയ്യ .മറ്റൊക്കെ പ്രകാശിപ്പിക്കുന്ന ഏകശക്തി കണ്ടെത്തുന്നതില്‍ തന്‍കാര്യം നിറവേറ്റാനായാല്‍ ഉൌര്‍ജതന്ത്രം നിന്നുപോകും .മരണപ്രപഞ്ചത്തിലെ ഒരൊറ്റ ചൈതന്യത്തെ ,എപ്പോഴും മാറുന്ന ലോകത്തിന്‍റെ മാറാത്ത ഒറ്റച്ചുവടിനെ ,എല്ലാ ജീവന്‍മാര്‍ക്കും മിഥ്യാസത്തയെ നല്‍കുന്ന ഒരേയൊരു പരമാത്മാവിനെ അവിടുത്തെ കണ്ടെത്തിയാല്‍ അദ്ധ്യാത്മശാസ്ത്രവും പൂര്‍ണതയെ പ്രാപിക്കും .ഇങ്ങനെയാണ് നാനാത്വത്തിലും അദ്വൈതത്തിലും കൂടി അത്യന്തികൈക്യം പ്രാപിക്കുന്നത് .ഇതിനപ്പുറം മതത്തിനു പോകാനാവില്ല .ഇതാണ് സര്‍വ്വശാസ്ത്രലക്ഷ്യം.   ശാസ്ത്രമെല്ലാം ഈ നിഗമനത്തിലെത്താന്‍ നിര്‍ബദ്ധമാണ്. ‘ആവിര്‍ഭാവമാണ്’’ ശാസ്ത്രത്തിന്‍റെ  ഇന്നത്തെ വാക്ക് , ‘സൃഷ്ടിയല്ല’ ഹിന്ദുവിന് ഇതില്‍ സന്തോഷമേയുള്ളൂ ;അവന്‍ യുഗങ്ങളായി ഉള്ളില്‍ താലോലിച്ചു പോന്നതെന്തോ അതുതന്നെ ,ഇന്ന് കുറേക്കൂടികരുത്തുള്ള ഭാഷയിലും ,ശാസ്ത്രത്തിന്‍റെ പുതുപുത്തന്‍ ദര്‍ശനങ്ങളില്‍നിന്നുള്ള കൂടുതല്‍ വെളിച്ചത്തിലും ലോകം പഠിക്കാന്‍ പോകയാണല്ലോ – അതില്‍ അവനു സന്തോഷമേയുള്ളൂ .

ആത്മദര്‍ശനം

                       ആത്മാവ് ദിവ്യമാണ് ,ജഡത്തിന്റെ കെട്ടില്‍ പെട്ടുപോയെന്നുമാത്രം ;ഈ കേട്ടതുപൊട്ടിയാല്‍ പൂര്‍ണ്ണതയായി -ഇതാണ് വെദാനുശാസനം. അതിന് അവര്‍ പറയുന്ന പേര് മുക്തിഎന്നാണ് -സ്വാതന്ത്ര്യം .പൂര്‍ണ്ണതയുടെ  ബന്തനത്തില്‍നിന്നുള്ള സ്വാതന്ത്ര്യം ,മൃത്യുവില്‍നിന്നും ദുഃഖത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം . 

              ഈ ബന്ധം ഈശ്വരകൃപകൊണ്ടേ വീണുപോകൂ.ഈശ്വരകൃപപവിത്രരിലേ വന്നുചേരൂ.അതുകൊണ്ട് പവിത്രതയാണ് ഈശ്വരകൃപക്കുള്ളയോഗ്യത.ആ കൃപഎങ്ങനെ പ്രവര്‍ത്തിക്കുന്നു?.പവിത്രഹൃദയത്തില്‍ അവിടുന്ന് തന്നെത്താന്‍ വെളിപ്പെടുത്തുന്നു. പവിത്രനും അലിപ്തനും ഈശ്വരനെ ദര്‍ശിക്കുന്നു, അതും ഈ ജന്മം തന്നെ .അപ്പോള്‍ നെഞ്ചിലെ കുടിലതകള്‍ നിവരും ,അപ്പോള്‍ മാത്രം.സര്‍വ്വസംശയവും അപ്പോള്‍ തീരും .പിന്നെ മനുഷ്യന്‍ ഭയങ്കരമായ കാരണനിയമത്തിന്റെ കളിപ്പട്ടമല്ല.ഇതാണ് ഹിന്ദുമതത്തിന്റെ തനി കേന്ദ്രം,മര്‍മ്മപ്രധാനമായ ആശയം.ഹിന്ദുവിനു വാക്കുകളും വാദങ്ങളും കൊണ്ട് കഴിയാന്‍ ഇഷ്ടമില്ല .ഇന്ദ്രിയവേദ്യമായ സാധാരണസത്തയില്‍ കവിഞ്ഞുവല്ലതുമുണ്ടെങ്കില്‍ അതവന് നേരിട്ട് കാണണം. ജടമാല്ലാത്ത ഒരാത്മാവ് തന്നിലുണ്ടെങ്കില്‍,അവനു നേരെ അങ്ങോട്ടുചെല്ലണം.അവന് അവിടുത്തെ കാണണം,അതുകൊണ്ടെ അവന്‍റെ സംശയമെല്ലാം നശിക്കു .അങ്ങനെ ആത്മാവിന്റെ ,ഈശ്വരന്റെ ,അത്യുത്ക്രിഷ്ടപ്രമാണമായി ഒരു ഹിന്ദു സിദ്ധന്‍ നല്കുന്നതിതാണ്;ആത്മദര്‍ശനം എനിക്ക് കിട്ടിയിരിക്കുന്നു .ഈശ്വരനെ ഞാന്‍ കണ്ടിരിക്കുന്നു . അതാണുതാനും പൂര്‍ണതക്കുള്ള ഏക വ്യവസ്ഥ .ചില സിദ്ധാന്തങ്ങളിലും തത്ത്വങ്ങളിലും വിശ്വസിക്കാനുള്ള യത്നമോ സംരംഭമോ അല്ല ഹിന്ദുത്വം ; സാക്ഷാല്‍കരിക്കലാണത്,ആകലും ആയിത്തീരലും.

       ഇപ്രകാരം ഹിന്ദു ദര്‍ശനങ്ങളുടെലക്ഷ്യം മുഴുവന്‍ നിരന്തര യത്നം കൊണ്ട് പൂര്‍ണനും ദിവ്യനുമാകലാണ് , ഈശ്വരനെ പ്രാപിക്കയും ഈശ്വരനെ ദര്‍ശിക്കയും ചെയ്യുക . ഈ ഈശ്വരപ്രാപ്തിയും ഈശ്വരദര്‍ശനവും ,സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെതന്നെ പരിപൂര്‍ണ്ണനായിത്തീരല്‍ ,ആണ് ഹിന്ദുവിന്‍റെ മതം.

   അപ്പോള്‍ ,പൂര്‍ണത്വം പ്രാപിച്ചവന്‍റെ  ഗതിഎന്ത് ? അയാള്‍ അനന്താനന്തമായ ഒരു ജീവിതം നയിക്കുന്നു .മനുഷ്യനു രസിക്കാന്‍ കൊള്ളാവുന്ന ഒരേയൊരു വസ്തുവിനെ ,അതായത് ഈശ്വരനെ ,നേടി അയാള്‍ അളവറ്റതും തികവുറ്റതുമായ ആനന്ദം അനുഭവിക്കുന്നു , ഭഗവത്സായൂജ്യരസം ആസ്വദിക്കുന്നു. 


       ഇത്രത്തോളം എല്ലാ ഹിന്ദുക്കളും യോജിക്കുന്നു .ഇതാണ് ഭാരതത്തിലെ എല്ലാ മതസമ്പ്രദായങ്ങള്‍ക്കും പൊതുവായ മതം . പക്ഷെ പൂര്‍ണത. (അതിനെപ്പറ്റി നാം പറഞ്ഞല്ലോ ) കേവലമാണ് .കേവലം രണ്ടോ മൂന്നോ വയ്യ . അതിന് ഒരു ഗുണവും ഉണ്ടാകാവതല്ല. അതു വ്യക്തിയാകാനും തരമില്ല . അതുകൊണ്ട് ഒരാത്മാവ് പൂര്‍ണവും കേവലവുമാകുബോള്‍ അതു ബ്രഹ്മത്തോട് ഏകീഭരിക്കണം . ജീവന്‍, സ്വപ്രകൃതിയുടെ പൂര്‍ണ്ണതയും സ്വസത്തയുടെ യാഥാര്‍ത്യവുമായി , കേവലസച്ചിദാനന്ദമായി ,മാത്രമേ ഈശ്വരനെ സാക്ഷാത്‌കരിക്കൂ.വ്യക്തിത്വം നശിച്ച് കല്ലോ മരമോ ആയിത്തീരലാണിത് എന്ന ആക്ഷേപം നാം പലപ്പോഴും വായിച്ചിട്ടുണ്ട് . ‘’മുറിവേറ്റിട്ടേയില്ലാത്തവന്‍ മുറിപ്പാടുകണ്ടു ചിരിക്കുന്നു’’.


   ഇതിങ്ങനെയൊന്നുമല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ .ഈ ചെറുശരീരത്തെക്കുറിച്ചുള്ള (ഞാന്നെന്ന ) ബോധം ആസ്വദിക്കുന്നത് സുഖമാണെങ്കില്‍ രണ്ടു ശരീരങ്ങളിലുള്ള അഭിമാനരസം സുഖതരമാക്കണം. ആത്മഭാവനക്ക് ആസ്പതമായ ശരീരങ്ങളുടെ എണ്ണം വര്‍ധിക്കുന്ന ക്രമത്തിന് ആനന്ദത്തിന്റെ അളവും വര്‍ധിക്കും . ഇങ്ങനെ വിശ്വാത്മഭാവം ഉണ്ടാകുന്നതോടെ ലക്ഷ്യത്തിലെത്തി ; ആനന്ദത്തിന്റെ പരകാഷ്ഠയില്‍