Thursday, 10 January 2013

സമാപനസമ്മേളനത്തിലെ പ്രസംഘം

                              സമാപനസമ്മേളനത്തിലെ പ്രസംഘം 
                                 (1893 സെപ്റ്റംബര്‍ 27)

               വിശ്വമതമഹാസമ്മേളനം വിജയകരമായി സമാപിച്ചിരിക്കുന്നു.ഇതിന്നു വേണ്ടി പാടുപെട്ടവരെ കാരുണികനായ ഭഗവാന്‍ തുണയ്ക്കുകയും അവരുടെ നിസ്സ്വാര്‍ത്ഥയത്നത്തിനു വിജയംകൊണ്ട് മകുടം ചാര്‍ത്തുകയും ചെയ്തിരിക്കുന്നു.
      
              ഈ അദ്ഭുതസ്വപ്നം ആദ്യം വിഭാവനം ചെയ്ത വിശാലഹൃദയരും സത്യപ്രേമികളുമായ ആ ഉദാരമാതികള്‍ക്ക് എന്റെ കൃതജ്ഞത. ഈ വേദിയില്‍ കവിഞ്ഞൊഴുകിയ സൗമനസ്യവര്‍ഷത്തിനും എന്റെ നന്ദി. മതങ്ങള്‍ തമ്മിലുള്ള ഉരസല്‍ മയപ്പെടുത്തുവാന്‍ മുതിരുന്ന ഓരോ ആശയവും ആസ്വദിക്കുകയും എന്നില്‍ എല്ലായ്പ്പോഴും ദയ കാണിക്കുകയും ചെയ്ത സംസ്കാരസബന്നമായ ഈ സദസ്സിനും എന്റെ നന്ദി .ഈ സ്വരൈക്യത്തിനിടയില്‍ ഇടയ്ക്കിടെ ചില അപസ്വരങ്ങള്‍ നാം കേട്ടല്ലോ.അവയുടെ ഉത്കടമായ വൈരുധ്യം കൊണ്ട് സ്വരൈക്യത്തെ അവര്‍ മധുരതരമാക്കി;അതിന് എന്റെ പ്രത്യേക നന്ദി.

            മതൈക്യത്തിന്റെ പൊതുവായ അടിസ്ഥാനത്തെ കുറിച്ചു വളരെ പറഞ്ഞുകഴിഞ്ഞു.ഇപ്പോള്‍ എന്റെ സ്വന്തം സിദ്ധാന്തം അവതരിപ്പിക്കാന്‍ ഞാന്‍ പുരപ്പെടുന്നില്ല.എന്നാല്‍,ആരെങ്കിലും ഈ ഐക്യം ഏതെങ്കിലും ഒരു മതത്തിന്റെ വിജയവും മറ്റുള്ളവയുടെ ധ്വംസനവുംകൊണ്ടാണുണ്ടാവുക എന്നു വിചാരിക്കുന്നെങ്കില്‍ അയാളോട് ഞാന്‍ പറയുന്നു:'സോദര,താങ്കളുടേത് നടക്കാത്തഒരാശയമാണ് '. ക്രിസ്ത്യന്‍ ഹിന്ദുവാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ? (അത്) ഈശ്വരന്‍ വിലക്കട്ടെ .ഹിന്ദുവോ ബോദ്ധനോ ക്രിസ്ത്യാനി ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ?(അതും) ഈശ്വരന്‍ വിലക്കട്ടെ .

           നിലത്ത് വിത്തുപാകി ; മണ്ണും വെള്ളവും വായുവും അതിന്റെ ചുറ്റും (ഒരുക്കി) ഉണ്ട്.വിത്ത്,മണ്ണോ വെള്ളമോ വായുവോ ആയിപ്പോകുമോ ?ഇല്ല.അതൊരു ചെടിയായി ത്തീരുന്നു . അത് തനത് വളര്‍ച്ചയുടെ നിയമമനുസരിച്ച്തന്നെ വികസിക്കുന്നു;വായുവും മണ്ണും വെള്ളവും ദഹിപ്പിച്ച് അവയെ സസ്സ്യവസ്തു വാക്കുകയും അതൊരു സസ്സ്യമായി വളരുകയും ചെയ്യുന്നു.

       അതുപോലെയാണ് മതത്തിന്റെ കാര്യവും .ക്രിസ്ത്യന്‍ ഹിന്ദുവോ ബോദ്ധനോ ആകെണ്ടാ ; ഹിന്ദുവും ബൌദ്ധനും ക്രിസ്ത്യനും ആകണ്ടാ.എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സാത്മികരിക്കണം ; എങ്കില്‍ തന്റെ വ്യക്തിത്വം സംരക്ഷിക്കയും തനതു വളര്‍ച്ചയുടെ നിയമമനുസരിച്ചുതന്നെ വളരുകയും വേണം.

     ഈ  മതമഹാസമ്മേളനം ലോകത്തിനു വല്ലതും കാണിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതിതാണ് .ദിവ്യതായും പരിശുദ്ധിയും ഔദാര്യവും ലോകത്തിലൊരു പള്ളിയുടെയും കുത്തകയല്ല.ഓരോ സബ്രദായവും അത്യുത് കൃഷ്ടസ്വഭാവമുള്ള സ്ത്രീപുരുഷന്‍മാരെ ഉളവാകിയിട്ടുണ്ട്.ഈ തെളിവിന്റെ മുബിലും ആരെങ്കിലും സ്വമതത്തിനു തനിച്ചു നിലനില്‍പ്പും മറ്റുള്ളവയ്ക്ക് വിനാശവും സ്വപ്നം കാണുന്നുണ്ടെങ്കില്‍ ,അയാളെപ്പറ്റി എനിക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അനുകമ്പയുണ്ട് ;കൂടാതെ ,എതിര്‍പ്പിനെ വകവെക്കാതെ ,ഓരോ മതപതാകയിലും ഇപ്രകാരം അനതിദൂരഭാവിയില്‍ എഴുതപ്പെടുമെന്ന് അയാള്‍ക്ക്‌ ചൂണ്ടികാണിക്കുകയും ചെയ്യട്ടെ; 'സഹായിക്കുകയാണ് ;മത്സരിക്കുകയല്ല വേണ്ടത് .' 'സാത്മികരണമാണ് ;ധ്വംസനമല്ല'. രഞ്ജിപ്പും ശാന്തിയും ആണ് ;ഭിന്നിപ്പല്ല.'

No comments:

Post a Comment