sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
Wednesday, 30 January 2013
രാമായണം പ്രശ്നോത്തരി 03
01. രാവണനാല്‍ കൊണ്ടുപോകപ്പെടുമ്പോള്‍
സീത,ഉത്തരീയത്തില്‍ പൊതിഞ്ഞ് താഴെത്തെക്ക്
എറിഞ്ഞതെന്തായിരുന്നു ?.
>ആഭരണങ്ങള്‍
02. രാവണന്‍ സീതാദേവിയെ താമസിപ്പിച്ചത്
എവിടെയായിരുന്നു ?
>അശോകവനത്തില്‍
03. സീതാദേവിയെ രാവണന്‍ അശോകവനത്തില്‍ ഏതു
വൃക്ഷതിന്റെ ചുവട്ടില്‍ആണ് ഇരുത്തിയത് ?.
>ശിംശവൃക്ഷം
04.സീതയെ അന്വേഷിച്ചുനടക്കാന്‍ തുടങ്ങിയ
രാമലക്ഷ്മണന്‍മാര്‍ ആദ്യമായി കണ്ടുമുട്ടിയത്
ആരെയായിരുന്നു ?.
>ജടായു .
05. സീതയുടെ വൃത്താന്തം ശ്രീരാമനോട് പറഞ്ഞശേഷം ചരമം
പ്രാപിച്ച ജടായുവിന് ശ്രീരാമന്‍ നല്‍കിയ അനുഗ്രഹം
എന്തായിരുന്നു ?
>സാരപ്യമോക്ഷം .
06. സീതയേ അന്വേഷിച്ചുനടക്കുന്ന രാമലക്ഷ്മണന്മാരുമായി
കണ്ടുമുട്ടിയ രാക്ഷസന്‍ ആരായിരുന്നു ?
>കബന്ധന്‍
07. കബന്ധന്‍ ആഹാരാവശ്യത്തിനായി തന്റെ ഇതു
അവയവമാണ് ഉപയോഗിച്ചിരുന്നതു ?
>കൈകള്‍
08. കബന്ധന്റെ കൈകള്‍ക്കുള്ള പ്രത്യേകത എന്തായിരുന്നു ?
>ഓരോ കൈയും ഓരോ യോജന നീളമുണ്ടായിരുന്നു.
09. കബന്ധന്‍ മുന്‍ജന്മത്തില്‍ ആരായിരുന്നു ?
>ഗന്ധര്‍വന്‍
10. കബന്ധന്‍ ആരുടെ ശാപം കൊണ്ടായിരുന്നു രാക്ഷസനായി
ത്തീര്‍ന്നത് ?.
>അഷ്ടാവക്രമഹര്‍ഷിയുടെ .
11. കബന്ധന്റെ ശിരസ്സ് ഛെതിച്ചത് ആരായിരുന്നു ?
>ദേവേന്ദ്രന്‍
12. കബന്ധന്റെ കരങ്ങള്‍ ഛെതിച്ചത് ആരായിരുന്നു ?
>രാമലക്ഷ്മണന്മാര്‍
13. തന്റെ ശിരസ്സ് ഛെതിക്കപ്പെട്ടിട്ടും കബന്ധന്‍
മരിക്കാതിരിക്കാന്‍ കാരണം എന്തായിരുന്നു ?
>ബ്രഹ്മാവിന്റെ വരം
14. ദേവേന്ദ്രനാല്‍ ഛെതിക്കപ്പെട്ട കബന്ധന്റെ ശിരസ്സ്
എവിടെയായിരുന്നു ?
>കബന്ധന്റെ കുക്ഷിയില്‍
15. കബന്ധമോക്ഷാനന്തരം രാമലക്ഷ്മണന്മാര്‍ എവിടെ
എത്തിചേര്‍ന്നത് ?.
>മതംഗാശ്രമം .
16. രാമലക്ഷ്മണന്‍മാര്‍ മതംഗാശ്രമത്തില്‍ കണ്ടുമുട്ടിയ
തപസ്വിനി ആരായിരുന്നു ?.
>ശബരി .
17. ശബരിദേഹത്യാഗം ചെയ്തത് എങ്ങനെയായിരുന്നു ?
>അഗ്നിപ്രവേശനം ചെയ്തുകൊണ്ട് .
18. കാട്ടാള സ്ത്രീആയിട്ടുപോലും ശബരിക്ക് മോക്ഷം ലഭിക്കാന്‍
കാരണം എന്തായിരുന്നു ?.
>ശ്രീരാമഭക്തി .
19. ശബരിയുടെ ഗുരുനാഥന്‍മാര്‍ക്ക് പോലും ലഭിക്കാത്തഭാഗ്യം
ശബരിക്ക് ലഭിച്ചു അത് എന്തായിരുന്നു ?.
>ശ്രീരാമദര്‍ശനം .
20. ആരുമായി സഖ്യംചെയ്‌താല്‍ സീതാന്വേഷണത്തിന്
സഹായകമായിരിക്കുമെന്നാണ് ശബരി ശ്രീരാമനോട്
പറഞ്ഞത് ?
>സുഗ്രീവന്‍
21. മോക്ഷകരമായി ശ്രീരാമന്‍ ശബരിയോട് ഉപദേശിച്ചത്
എന്തായിരുന്നു ?
>ഭഗവത്ഭക്തി
22. ശബര്യാശ്രമത്തില്‍നിന്ന് പോയശേഷം രാമലക്ഷ്മണന്മാര്‍
എത്തിചേര്‍ന്നത് ഇതു സരസ്സിന്റെ തടത്തിലായിരുന്നു ?
>പബാസരസ്സ്
23. രാമായണത്തില്‍ നാലാമത്തെ കാണ്ഡംഏത് ?
>കിഷ്കിന്ധാകാണ്ഡം
24. പബാസരസ്സ് തടം പിന്നിട്ടശേഷം രാമലക്ഷ്മണന്മാര്‍
എത്തിചേര്‍ന്നത് ഏതു പര്‍വതത്തിന്റെ
പാര്‍ശ്വത്തിലായിരുന്നു ?.
>ഋഷ്യമൂകാചലം
25. സുഗ്രീവന്റെ വാസസ്ഥലം ഏതായിരുന്നു ?
>ഋഷ്യമൂകാചലം
Subscribe to:
Post Comments (Atom)
No comments:
Post a Comment