Saturday, 28 September 2013

ചൂഷണ രഹിത സമ്പന്ന ഭാരതം..നരേന്ദ്രമോഡി .ലോകത്തെ ഒരു വന്‍ശക്തിയായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കയാണ്‌ ഭാരതം. അല്ലെങ്കില്‍ പ്രസിഡന്റ്‌ ഒബാമ പറഞ്ഞ മാതിരി "ഇന്ത്യ ഇപ്പോള്‍ തന്നെ ഒരു വന്‍ശക്തിയായി ഉയര്‍ന്ന്‌ കഴിഞ്ഞിരിക്കുന്നു." ഭാരതം അപരിമേയമായ വികസനസാധ്യതകളുള്ള ഒരു രാജ്യമാണെന്നതില്‍ ആരും തര്‍ക്കിക്കുന്നില്ല.

എപ്പോഴൊക്കെ ഭാരതം ലോകത്തെ നയിച്ചിട്ടുണ്ടോ, അന്നൊക്കെ സാധാരണ മനുഷ്യരുടെ ക്ഷേമത്തിന്‌ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്‌. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കരുണയും സമത്വവും സ്നേഹവും തുളുമ്പുന്നതാണ്‌. ഭാരതത്തിന്‌ തിരിച്ചടി നേരിട്ടപ്പോഴൊക്കെ ലോകത്തിനും പ്രതികൂലാവസ്ഥയുണ്ടായിട്ടുണ്ട്‌.
ഇന്ന്‌ ലോകത്തില്‍ അസമത്വം നിലനില്‍ക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുളള അകലം കൂടി വരുന്നു. വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മിലുള്ള വിടവ്‌ അധികമധികമാകുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുളള വേര്‍പിരിയല്‍ ഇത്രയും പ്രകടമായ മറ്റൊരു കാലമില്ല. ഈ ദുരന്തങ്ങളില്‍നിന്നും കരകയറാന്‍ മാറ്റിച്ചവിട്ടേണ്ട ചുവട്‌ ഏതാണ്‌?
വികസനത്തിനോടും പുരോഗതിയോടുമുള്ള സമീപനങ്ങളുടെ വിഷയത്തില്‍ കഴിഞ്ഞ നൂറ്റാണ്ടും ഈ നൂറ്റാണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. 20-ാ‍ം നൂറ്റാണ്ടിലെ വികസന പ്രക്രിയ ചൂഷണത്തില്‍ അധിഷ്ഠിതമായിരുന്നു. ദുര്‍ബലനെ ബലവാന്‍ ചൂഷണം ചെയ്യുന്നതും ദരിദ്രരാഷ്ട്രങ്ങളില്‍നിന്നുള്ള കൂലിവേലക്കാരെ സമ്പന്ന രാഷ്ട്രങ്ങള്‍ ചൂഷണം ചെയ്യുന്നതും രാഷ്ട്രങ്ങളുടെ പരസ്പ്പര ചൂഷണവും ആയിരുന്നു വികസനത്തിന്റെ മാതൃകകളായി വര്‍ത്തിച്ചിരുന്നത്‌. പ്രകൃതി വിഭവങ്ങള്‍ .........അവ എന്നും കാണുമെന്ന അബദ്ധ ധാരണയില്‍ മേല്‍........പരമാവധി ചൂഷണം ചെയ്യപ്പെട്ടു.
അതിനാല്‍, ഈ നൂറ്റാണ്ടില്‍ നമ്മുടെ ചിന്താധാരയിലും പ്രസ്ഥാനങ്ങളിലും യന്ത്ര സംവിധാനങ്ങളിലും കാര്യമായ വ്യതിയാനം ആവശ്യമായി വന്നു. 21-ാ‍ം നൂറ്റാണ്ട്‌ സംഘര്‍ഷത്തിന്റേയും ചൂഷണത്തിന്റേയുമല്ല, മറിച്ച്‌ സഹവര്‍ത്തിത്വത്തിന്റെയും ക്ഷേമത്തിന്റേയും സംവര്‍ധനത്തിന്റേയും നൂറ്റാണ്ട്‌ ആകേണ്ടതുണ്ട്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ നാം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ സമൂഹത്തില്‍ അവബോധമുണ്ടാക്കാന്‍ പരിശ്രമിച്ചു. ഇന്ന്‌ വനിതകള്‍ വികസന പ്രക്രിയയില്‍ തുല്യ പങ്കാളികളായിരിക്കുന്നു.
ചൂഷണരഹിതമായ ഒരു ക്ഷേമലോകം സൃഷ്ടിക്കുവാനുള്ള പ്രചോദനം ഭാരതത്തില്‍നിന്നാണ്‌ വരേണ്ടത്‌. വേദങ്ങളില്‍നിന്ന്‌ വിവേകാനന്ദനിലേക്കും ഉപനിഷത്തുക്കളില്‍നിന്ന്‌ ഉപഗ്രഹങ്ങളിലേക്കും നീളുന്ന ഭാരതീയ പൈതൃകത്തില്‍നിന്നാണ്‌ ആ പ്രചോദനം ഉയിര്‍കൊള്ളേണ്ടത്‌.
ഇത്തരുണത്തില്‍ കുറെക്കൂടി വിശാലമായ ഒരു ക്യാന്‍വാസില്‍ ഗുജറാത്ത്‌ ചെയ്യേണ്ട കര്‍ത്തവ്യത്തെ നാം പുനര്‍നിര്‍ണയിക്കയാണ്‌. ഗുജറാത്ത്‌ അതിന്റെ വികസനം മാത്രം നോക്കിയാല്‍ പോരാ. ഭാരതത്തിന്‌ മാത്രമല്ല, വികസ്വര ലോകത്തിന്‌ തന്നെ ഒരുവികസനമാതൃക ഗുജറാത്ത്‌ കാഴ്ചവെക്കേണ്ടതുണ്ട്‌. വികസനത്തിനോടുള്ള സുസംഘടിതവും വിശുദ്ധവുമായ ഒരു സമീപനമാണ്‌ അടുത്തകാലത്തായി ഗുജറാത്തിന്റെ ഭരണസംവിധാനത്തിന്റെ മുഖമുദ്ര. മൗലികമായ മാറ്റങ്ങളും ഗുണപരവും ഗണനീയവും ആയ കുതിച്ചുചാട്ടങ്ങളും ആണ്‌ ഇന്ന്‌ ഗുജറാത്തിന്റെ ലക്ഷ്യങ്ങള്‍. വ്യവസായത്തിലും അടിസ്ഥാനസൗകര്യവികസനത്തിലും മാത്രമല്ല മനുഷ്യജീവികളിലുംനിക്ഷേപം നടത്തുന്നതിലേക്ക്‌ ഗുജറാത്ത്‌ വളര്‍ന്നിരിക്കുന്നു.
രണ്ടു കൊല്ലത്തിലൊരിക്കല്‍ നടന്നുവരുന്ന വൈബ്രന്റ്‌ ഗുജറാത്ത്‌ ആഗോളനിക്ഷേപസംഗമം, ഈ തുറയിലെ നാഴികക്കല്ലാണ്‌. 370 ബില്യണ്‍ യുഎസ്‌ ഡോളര്‍ നിക്ഷേപമാണ്‌ കഴിഞ്ഞ സംഗമങ്ങളിലൂടെ ഗുജറാത്തിലെത്തിയത്‌. ഇപ്രാവശ്യം 450 ബില്യണും. പണമൊഴുകുന്നത്‌ ഇതിന്റെ വിജയത്തിന്റെ ഒരു ഭാഗം മാത്രമാണ്‌. അറിവിന്റേയും സാങ്കേതികവിദ്യയുടേയും ഒഴുക്കാണ്‌ അതീവ പ്രാധാന്യം. ജനങ്ങളെ അതിരുകളില്ലാതെ സ്വപ്നം കാണാന്‍ വൈബ്രന്റ്‌ ഗുജറാത്ത്‌ സംഗമങ്ങള്‍ പ്രാപ്തമാക്കി. പിന്നെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും വമ്പന്‍ പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കാനും.ലോകം ഒരു ആഗോളഗ്രാമം ആയിക്കൊണ്ടിരിക്കുന്നു എന്നാദ്യം പറഞ്ഞത്‌ കനേഡിയന്‍ കമ്മ്യൂണിക്കേഷന്‍ ചിന്തകനായ മാര്‍ഷല്‍ മക്ലൂഹന്‍ ആണ്‌, 1960 കളുടെ ആദ്യം. 'ആഗോളഗ്രാമം' എന്ന പദത്തോടൊപ്പം പിന്നെ നിഘണ്ടുവില്‍ സ്ഥാനം പിടിച്ചമറ്റൊരു വാക്കാണ്‌ ആഗോളവല്‍ക്കരണം. 'ഡോച്ചാ കുക്കാ' എന്ന ജാപ്പനീസ്‌ പദമാണ്‌ അതിന്റെ മൂലം. ആഗോളപ്രാദേശികവത്കരണം എന്നര്‍ത്ഥം വരുന്ന ഡോച്ചാകുക്കാ 1980 കളില്‍ ജപ്പാന്റെ മുഖ്യ ബിസിനസ്‌ തന്ത്രമായി. മറ്റ്‌ രാജ്യങ്ങളിലെ പ്രാദേശിക അഭിരുചികള്‍ക്കനുസരണമായി ജാപ്പനീസ്‌ ഉത്പന്നങ്ങളുടെ പുനര്‍രൂപപ്പെടുത്തുക ആയിരുന്നു ആ തന്ത്രം.
ആഗോളഗ്രാമം, ആഗോളവല്‍ക്കരണം എന്ന രണ്ടു ആശങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ ഗുജറാത്ത്‌ മുന്നേറിയിരിക്കുന്നത്‌. ഇന്ന്‌ ലോകത്തിലെ പ്രമുഖകമ്പനികള്‍ മിക്കതും ഇവിടെ പ്രവര്‍ത്തിക്കുന്നതിനാലും ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും എത്തുന്നതിനാലും ഗുജറാത്തിലേക്ക്‌ ഒരു ആഗോളസമ്പദ്‌ വ്യവസ്ഥയായി മാറിയിരിക്കുന്നു. ഇപ്പോള്‍ ഗുജറാത്ത്‌ ഒരു ആഗോള ഹബ്‌ ആയി മാറിക്കൊണ്ടുമിരിക്കുന്നു. അതായത്‌ താമസിക്കാനും ബിസിനസ്‌ ചെയ്യാനും പറ്റിയ ലോകത്തിലെ മികച്ച സ്ഥലങ്ങളിലൊന്നാകുന്നു ഗുജറാത്ത്‌.
ഒരു സമ്പദ്‌വ്യവസ്ഥ തീര്‍ത്തും ആഗോളവത്കൃതവും കാര്യക്ഷമവും ഫലദായകവും ആകണമെങ്കില്‍ അഞ്ച്‌ 'എമ്മു'കള്‍ (ങ) പ്രധാനങ്ങളെന്ന്‌ ഞാന്‍ വിചാരിക്കുന്നു.
1) ങമി (മനുഷ്യന്‍) അഞ്ച്‌ എമ്മുകളില്‍ പ്രധാനം ഇത്‌ തന്നെയാണ്‌ മനുഷ്യന്‍. മനുഷ്യന്‍ എന്നു ഞാന്‍ പറയുമ്പോള്‍ അത്‌ സ്ത്രീയേയും പുരുഷനേയും ശിഖണ്ഡിയേയും അവരുടെ മനസുകളേയും അവരുടെ സാമര്‍ത്ഥ്യങ്ങളേയും അവരുടെ ആത്മാവുകളേയും അവരുടെ പ്രവര്‍ത്തന ജീവിതരീതികളേയും വ്യഞ്ജിപ്പിക്കുന്നു.
2)ങമല്‍ശമഹ(പദാര്‍ത്ഥങ്ങള്‍) പ്രകൃതി വിഭവങ്ങളും ഭൗതിക സമ്പത്തുകളും.
3)ങമരവശിലെ‍(യന്ത്രസാമഗ്രികള്‍) സാങ്കേതിക സാമര്‍ത്ഥ്യങ്ങളും ഗവേഷണ-വികസന പ്രക്രിയകളും.
4) ങമൃശശോല ഹശിസെ‍ഇതുകൊണ്ട്‌ തുറമുഖങ്ങളെ മാത്രമല്ല, റെയില്‍വേ, ആകാശയാത്ര, ഇന്‍ഫര്‍മേഷന്‍ ഹൈവേ എന്നിവയേയും ഞാന്‍ സ.ചിപ്പിക്കുന്നു
.5) ങമിമഴലാലിരോഷ്ട്രീയ സര്‍ക്കാര്‍-കോര്‍പറേറ്റ്‌ ഭരണങ്ങളുടെ നിലവാരവും സ്വഭാവവുമാണ്‌ മികച്ച മാനേജ്മെന്റിന്റെ പ്രധാന ലക്ഷണം.ഭൗതികവും മാനസികവും ആയ രൂപത്തിലുള്ള ഒരു ബിസിനസ്‌ അവസ്ഥയെ ആണ്‌ ഗുജറാത്ത്‌ പ്രതിനിധീകരിക്കുന്നത്‌. ആശയങ്ങളെ കണ്ടെത്തുന്നതിലും അവയെ വ്യവസായ സംരംഭങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതിലുമാണ്‌ ഗുജറാത്തിന്റെ ശക്തി കിടക്കുന്നത്‌.ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും മികച്ചതുമായ ചില വ്യവസായങ്ങള്‍ ഗുജറാത്തിലാണ്‌. പല ഉല്‍പ്പന്നങ്ങളുടേയും രാജ്യത്തെ കുത്തക ഉല്‍പ്പാദകര്‍ ഞങ്ങളാണ്‌. നിരവധി വ്യവസായിക മേഖലകളില്‍ ഗുജറാത്ത്‌ ലോകത്തില്‍ ഒന്നാമത്തേതാണ്‌. ഞങ്ങളുടെ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യത്തെ ഏറ്റവും മികച്ചതാണ്‌. പ്രോജക്ട്‌ ആരംഭിക്കുന്നത്‌ മുതല്‍ക്കുതന്നെ വ്യവസായികള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരാത്ത ഒരു സംവിധാനമാണ്‌ ഗുജറാത്തില്‍. ജീവിതച്ചെലവ്‌ കുറവാണ്‌. തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. വൈദ്യുതി, വെള്ളം എന്നിവക്കു ക്ഷാമമോ നിയന്ത്രണമോ ഇല്ല. ഇതൊക്കെ കൊണ്ടാണ്‌ ഗുജറാത്ത്‌ ലോകര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ബിസിനസ്‌ ലക്ഷ്യസ്ഥാനമായി പരിണമിച്ചിരിക്കുന്നത്‌.ലോകത്തെ ഒരു വലിയ സാമ്പത്തിക ശക്തിയായി തീരാനുള്ള പുറപ്പാടിലാണ്‌ ഭാരതം. 'ഗുജറാത്തിന്റെ വളര്‍ച്ച ഇന്ത്യയുടെ വളര്‍ച്ചക്ക്‌' എന്ന കാര്യത്തില്‍ എനിക്ക്‌ വ്യക്തിപരമായ പ്രതിബദ്ധതയുണ്ട്‌. വികസന പ്രക്രിയയില്‍ പൊതുവായും വ്യവസായവത്കരണത്തില്‍ പ്രത്യേകിച്ചും വേണ്ട സമീപനങ്ങളെ പുനര്‍വിന്യാസം ചെയ്തു എന്നതാണ്‌ ഗുജറാത്തിന്റെ പ്രസക്തി. വികസനപ്രക്രിയയെ ജനപങ്കാളിത്തത്തോടുകൂടിയുള്ള ഒരു ജനകീയ പ്രസ്ഥാനമാക്കി ഞങ്ങള്‍ മാറ്റിയിരിക്കുന്നു.പുരോഗതി ആമയുടെ വേഗത്തിലും വികസന നിര്‍വഹണം ഒച്ചിന്റെ വേഗത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ ഫലം അദൃശ്യമായും ഇരിക്കുന്ന ഒരു വികസ്വരരാജ്യത്തിന്റെ യാഥാസ്ഥിതിക ഭരണശൈലിയില്‍നിന്നും തെന്നിമാറി ശ്രദ്ധാപൂര്‍വമായ പ്ലാനിംഗും ആക്രമണോത്സുകമായ കാര്യനിര്‍വഹണവും യാഥാര്‍ത്ഥ്യമാക്കി എന്നതാണ്‌ ഗുജറാത്തിന്റെ സംഭാവന. സമൂഹത്തിലെ സകല ജനവിഭാഗങ്ങളെയും പങ്കാളികളാക്കുന്നതാണ്‌ ഗുജറാത്ത്‌ രാജ്യത്തിന്‌ സമര്‍പ്പിക്കുന്ന വികസനമാതൃ

Friday, 27 September 2013

കന്മഷപാദന്‍

ഇക്ഷാകുവംശത്തിലെ പ്രസിദ്ധനായ ഈ രാജാവിന്‍റെ യഥാര്‍ത്ഥ പേര് മിത്രഹസന്‍ എന്നായിരുന്നു .സുദാസന്‍റെ പുത്രനായതിനാല്‍ സൌദാസന്‍ എന്നും പേരുണ്ട് .വസിഷ്ഠശാപത്താല്‍ കന്മഷപാദനായി .ഭാര്യ – മദയന്തി , മകന്‍ - അംശകന്‍

Thursday, 26 September 2013

Amritavarsham60 Live, 26th September, Day Program

ഭാരതം വീണ്ടും വിശ്വഗുരുവായി മാറും;നരേന്ദ്രമോഡി
ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവര്‍ക്കും നിരാശയുണ്ട്. എന്നാല്‍ തനിക്കില്ല. ഈ ജനതയും ശേഷിയും ഭാവിയില്‍ ഇന്ത്യയെ വീണ്ടും ലോകത്തിന്റെ വിശ്വഗുരുവാക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.മാതാ അമൃതാനന്ദമയിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമൃതപുരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസേവനത്തിനു സര്‍ക്കാര്‍ ചെയ്യുന്നതാണ് അമ്മ ചെയ്യുന്നതെന്ന് മോഡി പറഞ്ഞു. .
ഈ പിറന്നാള്‍ ഇന്ത്യയുടെ നല്ല നാളെയ്ക്കുള്ള ശിലാസ്ഥാപനമാണ്. ഭാരതത്തിന്റെ ഭവ്യമായ ദൗത്യത്തിന്റെ പരമ്പരയുടെ ഭാഗമാണ് അമ്മ. ആധ്യാത്മികതയില്‍ മാത്രം ഒതുക്കി നിര്‍ത്തിയാലും അമ്മയുടെ പ്രാധാന്യം കുറയുന്നില്ല.അമ്മയുടെ നൂറാം പിറന്നളിനും ക്ഷണിക്കണം എന്ന് മോഡി കുസൃതിയോടെ ഒരു ആവശ്യവും പറഞ്ഞു .

നരേന്ദ്ര മോഡി മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ വൈകുന്നേരത്താണ് തലസ്ഥാനത്ത് എത്തിയത് . ഇന്ന് രാവിലെ അദേഹം തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ദർശനവും കവടിയാർ കൊട്ടാരത്തിൽ രാജ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തിരുന്നു .ഉച്ചക്ക് 2.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിരുചിറപ്പള്ളിയിലേക്ക് പോയി .

കര്‍ണ്ണന്‍

കുന്തിക്ക് സൂര്യനില്‍ ജനിച്ച പുത്രന്‍ . ദുര്യോധനന്റെ ഉറ്റ മിത്രം . ദാനശീലന്‍ , പ്രസിദ്ധ വില്ലാളി , വില്ല് - കാളപൃഷ്ഠം.

കണ്വന്‍

ശകുന്തളയുടെ വളര്‍ത്തഛന്‍ . കാശ്യപന്‍ എന്നും പേരുണ്ട് . ആശ്രമം മാലിനി നദീതീരത്ത് .മേധാതിഥി എന്നൊരു പുത്രനും ഇന്ദിവരപ്രഭ എന്നൊരു പുത്രിയും ഉണ്ട് .

കചന്‍

ബൃഹസ്പതിയുടെ പുത്രന്‍ - ദേവാസുരയുദ്ധകാലത്ത് മൃതസഞ്ജീവനി വിദ്യ പഠിക്കാന്‍ ദേവന്മാര്‍ ശുക്രാചാര്യരുടെയടുത്ത് കചനെയാണ് വിട്ടത് .

ഉര്‍വ്വശി

സര്‍വേശ്യമാരില്‍ ഒരാള്‍ . നാരായണമുനി കൈകൊണ്ട് തന്റെ തുടയില്‍ ഇടിച്ചപ്പോള്‍ ഉണ്ടായി - ഊരുവില്‍ നിന്നുണ്ടായതിനാല്‍ ഉര്‍വ്വശി എന്ന് പേര്‍ വന്നു . മഹര്‍ഷി ഇവളെ ഇന്ദ്രനു നല്‍കി . ദേവലോകത്തെ പാട്ടുകാരില്‍ പതിനൊന്നാം സ്ഥാനമാണ് .നൃത്തത്തിലും നിപുണ . സൌന്ദര്യത്തില്‍ ഒന്നാം സ്ഥാനക്കാരി . ഉര്‍വ്വശിക്ക് പുരൂരവസ്സില്‍നിന്ന് ആയുസ് , ശ്രതായുസ് , സത്യായുസ് , രയന്‍ , വിജയന്‍ , ജയന്‍ എന്നിങ്ങനെ ആറുമക്കള്‍ ഉണ്ടായി .

ഏകതന്‍

ഗൌതമന്റെ പുത്രനായ ഒരു പ്രാചീന മഹര്‍ഷി , ദ്വിതനും ത്രിതനും സഹോദരങ്ങള്‍ . ത്രിതന്റെ ശാപമെറ്റ് ഏകതനും ദ്വിതനും ചെന്നായ്ക്കളായി 

ഉഗ്രശ്രവസ്

ശീലാവതിയുടെ ഭര്‍ത്താവ് . അവളുടെ തോളിലേറി വേശ്യാഗൃഹത്തിലേക്കു പോകവേ അണിമാണ്ഡവ്യന്‍ എന്ന മുനിയെക്കണ്ട് പരിഹസിച്ചു ചിരിച്ച് ശാപമേറ്റു.

ഇന്ദ്രന്‍

ദേവരാജന്‍ എല്ലാ ഐശ്വര്യങ്ങളും ഉള്ളവന്‍ . ഇന്ദ്രന്‍ അശ്വം ഉച്ചൈശ്രവസ് . വാഹനം - ഐരാവതം , ഭാര്യ - ശചി (ഇന്ദ്രാണി* ).  മാതാവ് - അദിതി , മാളിക - വൈജയന്തം , ഉദ്യാനം - നന്ദനം , രഥം - വ്യോമയാനം , രാജധാനി - അമരാവതി , സഭ - സുധര്‍മ്മ , പുരോഹിതന്‍ - ബൃഹസ്പതി , പുത്രന്മാര്‍ - ജയന്തന്‍ , ബാലി , അര്‍ജ്ജുനന്‍ , സാരഥി - മാതലി . 

(*ഇന്ദ്രനെ പുനര്‍ജ്ജീവിപ്പിച്ചവള്‍ എന്നര്‍ത്ഥം )

ഇന്ദ്രദ്യുമ്നന്‍

ഒരു പാണ്ഡ്യരാജാവായ ഇദ്ദേഹം വനത്തില്‍ സമാധിഇരിക്കുമ്പോള്‍ അഗസ്ത്യമുനി അവിടെ ചെല്ലാന്‍ ഇടയായി . തന്നെ വേണ്ടവിധം സല്‍ക്കരിക്കാഞ്ഞതിനാല്‍ രാജാവ് ആനയായി പോകട്ടെയെന്നു മുനി ശപിച്ചു .

 (ഗജേന്ദ്രമോക്ഷം കഥയ്ക്ക് ആധാരം ഇക്കഥയാണ് )

Tuesday, 24 September 2013

അഹല്യ

പുരുവംശത്തില്‍പെട്ട ഒരു രാജ്യകന്യക . ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ച സ്ത്രീയാണ് . ബാലി - സുഗ്രീവന്‍മാരുടെ വളര്‍ത്തമ്മ കൂടിയായ അഹല്യയെ ഇന്ദ്രന്‍മൂലം ഭര്‍ത്താവായ ഗവ്തമമുനി ശപിച്ച് കല്ലാക്കി മാറ്റി . ശ്രീരാമചന്ദ്രന്റെ പാദസ്പര്‍ശത്താല്‍ ശിലയില്‍നിന്ന് പുനര്‍ജനിച്ചു .

അഷ്ടാവക്രന്‍

 ഗര്‍ഭസ്ഥനായിരിക്കെ പിതാവായ കഹോദരമുനിയെ ശാസിച്ചതിനാല്‍ മുനിശാപത്താല്‍ അഷ്ടവക്രമായ (എട്ടു വളവുകള്‍ ) അവയവങ്ങളോടെ ജനിച്ചു . എന്നാല്‍ പിന്നീടോരിക്കല്‍ പിതാവിനെ രക്ഷിക്കുകയാല്‍ പിതൃനിര്‍ദേശമനുസരിച്ച് സമംഗാനദിയില്‍ സ്നാനം ചെയ്ത് വക്രതമാറ്റി.

Monday, 23 September 2013

അശോകസുന്തരി

 ശിവന്റെ പുത്രി , നഹുഷന്റെ ഭാര്യ . ശിവനും പാര്‍വതിയും നന്തനവനത്തില്‍ വച്ചു കണ്ട സര്‍വ്വഗുണസമ്പന്നമായ ഒരു കല്പവൃക്ഷത്തോട് പാര്‍വ്വതിചോദിച്ചു വാങ്ങിയതാണ് ഈ സുന്തരിയെ .

അര്‍ജ്ജുനന്‍

 പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ ഇന്ദ്രന് കുന്തിയിലുണ്ടായ മകനാണ് .ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിച്ചു . പാഞ്ചാലിയെ സ്വയംവരവിവാഹം ചെയ്തു . സുഭദ്രയില്‍ നാലു പുത്രന്മാര്‍ ഉണ്ടായി . കൂടാതെ മൂന്നുപേര്‍ കൂടി ഭാര്യമാര്‍ ഉണ്ടായിരുന്നു .അഭിമന്യുവാണ് പ്രസിദ്ധനായ പുത്രന്‍ .അര്‍ജ്ജുനന്റെ പത്തുപേരുകള്‍ - അര്‍ജ്ജുന , ഫല്‍ഗുന , പാര്‍ത്ഥഃ , കിരീടി , ശ്വേതവാഹനഃ , ബീഭത്സുര്‍ , വിജയോ , ജിഷ്ണുഃ ,സവ്യസാചി , ധനഞ്ജയഃ - ജപിച്ചു കൊണ്ടിരുന്നാല്‍ ഇടിഭയം ഉണ്ടാകില്ലത്രേ ! . 

Saturday, 21 September 2013

അരുണന്‍

അരുണ നിറമുള്ളവന്‍ . കശ്യപന്റെയും ഭാര്യ വിനതയുടെയും പുത്രന്‍ . അനൂരു (തുടകള്‍ ഇല്ലാത്തവന്‍ ) . ആയിട്ടാണ് ജനിച്ചത്‌ . എങ്കിലും സൂര്യന്റെ തേരാളിയായി .ഭാര്യ ശ്രേനി , പുത്രന്മാര്‍ സമ്പാതി , ജടായു .

അനദ്രുഹ

ശര്‍മിഷ്ടയില്‍ യയാതിക്കുണ്ടായ പുത്രന്‍ 

അദിതി

കശ്യപന്റെ ഭാര്യയും ദക്ഷപ്രജാപതിയുടെ പുത്രിയും . ദേവമാതാവാണ് . ആകാശത്തിന്റെ രക്ഷാകര്‍ത്രിയുമാണ് . ശ്രീകൃഷ്ണന്റെ മാതാവായ ദേവകി അദിതിയുടെ അവതാരമാണ് . പാലാഴിമഥനത്തില്‍ ലഭിച്ച രണ്ടു കുണ്ഡലങ്ങള്‍ അദിതിക്ക് ഇന്ദ്രന്‍ സമ്മാനിച്ചു .

അണിമാണ്ഡവ്യന്‍

വിദ്വാനായ ഒരു ബ്രാഹ്മണന്‍ ; ഋഷി , കാലക്കേടുകൊണ്ട് ശൂലത്തില്‍ (അണിയില്‍ ) ഏറ്റപ്പെട്ടു. ശീലാവതിയുടെ ഭര്‍ത്താവ് പരിഹസിച്ചപ്പോള്‍ സൂര്യനുദിക്കും മുന്‍പ് അയാള്‍ മരിക്കട്ടെ എന്ന് ശപിച്ചു . അതുപോലെ യമനെ ശപിക്കുകയാല്‍ വിദുരരായി ഭൂമിയില്‍ ജന്മമെടുക്കേണ്ടി വന്നു .

അത്രി

സപ്തര്‍ഷിമാരില്‍ ഒരാള്‍ . ദക്ഷപുത്രി അനസൂയ ഭാര്യയായിരുന്നു . ദത്തന്‍ , ദുര്‍വ്വാസാവ് , സോമന്‍ (വിഷ്ണു , ശിവന്‍ , ബ്രഹ്മാവ് ) എന്നിവര്‍ മക്കളും , ആശ്രമം ചിത്രകൂടം 

ആംഗിരസ്

സപ്തര്‍ഷിമാരില്‍ ഒരാള്‍ . ബ്രഹ്മാവിന്റെ മാനസപുത്രനാണ് . പത്നി , കര്‍ദ്ദമന്റെ മകള്‍ ശ്രദ്ധ . ബ്രഹ്മവിദ്യാ നിഷ്ണാതനായിരുന്നു  

അംഗാരവതി

 അംഗാരകന്‍ എന്ന അസുരന്റെ പുത്രി - അതീവ സുന്തരി - പന്നിയുടെ രൂപം ധരിച്ച പിതാവിനെ കൊല്ലാനിടയാക്കിയത് അംഗാരാവതിയാണ് . പിതാവിനെ കൊന്ന മഹാസേന രാജാവ് വിവാഹം ചെയ്തു . പാലകന്‍ , ഗോപാലകന്‍ എന്ന രണ്ടാണ്‍മക്കളും വാസവദത്ത എന്ന മകളും ഉണ്ടായി . 

അംഗാരകന്‍

പന്നിയുടെ രൂപം പൂണ്ട ഒരസുരന്‍ . പുത്രിയായ അംഗാരവതി മൂലം കൊല്ലപ്പെട്ടു 

പുരാണത്തിലെ പ്രമുഘവ്യക്തികള്‍

ഗസ്ത്യ ന്‍

അഗ്നി


അഗ്നി

ബൃഹസ്പതിയുടെ മൂത്ത മകനായ ശംയുവിന് സത്യയില്‍ ജനിച്ചു.
അഷ്ടദിക്പാലകന്മാരില്‍ ഒരാളായി കരുതപ്പെടുന്നു . പഞ്ചഭൂതങ്ങളില്‍ ഒന്നുമാണ് . സ്വാഹാദേവിയില്‍ പാവകന്‍ ., പവമാനന്‍ , ശുചി എന്നീ മൂന്നു പുത്രന്മാര്‍ ജനിച്ചു . ഇന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ വേദങ്ങളില്‍ പ്രധാനി അഗ്നിയാണ് . 

ഗസ്ത്യ ന്‍


വിന്ധ്യപര്‍വതത്തെ - അഗത്തെ - അമര്‍ത്തിയാതിനാല്‍ ഈ പേരുണ്ടായ ഒരു മഹര്‍ഷി . തമിഴ് ഭാഷക്ക് ആദ്യമായി ഒരു വ്യാകരണം നിര്‍മ്മിച്ച ഈ മുനി അതിന് ലിപികളും നിശ്ചയിച്ചു . സര്‍വ്വമൃഗങ്ങളുടെയും ഭംഗിയുള്ള ഭാഗങ്ങള്‍ എടുത്ത് അഗസ്ത്യന്‍ തന്‍റെ ഭാര്യയായ ലോപാമുദ്രയെ സ്രിഷ്ടിച്ചു . തെക്കേ ഇന്ത്യയിലാകെ സഞ്ചരിക്കുകയും വസിക്കുകയും ചെയ്ത അഗസ്ത്യന്‍ ശ്രീരാമന് വൈഷ്ണവചാപം നല്കി , അയോധ്യവരെ അനുഗമിച്ചു . രണ്ട് രാക്ഷസന്മാരെ കൊന്നിട്ടുള്ള ഈ മുനിയുടെ ശാപത്താല്‍ ഇന്ദ്രദ്യുമ്നന്‍ ആനയായി ; നഹുഷന്‍ സര്‍പ്പമായി . 

Sunday, 15 September 2013

പാക്കിസ്ഥാനുമായും ചൈനയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യുപിഎ ഭരണം പരാജയം: നരേന്ദ്ര മോദിരേവാഡി (ഹരിയാന): ഭാരതത്തിന്റെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി. അതിര്‍ത്തിയിലെ കുഴപ്പങ്ങള്‍ വെറും അതിര്‍ത്തി തര്‍ക്കങ്ങള്‍ മാത്രമല്ല, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ പിടിപ്പുകേടിനുള്ള പ്രത്യക്ഷതെളിവുകൂടിയാണെന്ന്‌ നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഈ സ്ഥാനത്തേക്കു നിയുക്തനായ ശേഷം നടന്ന ആദ്യ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം കേള്‍ക്കാന്‍ ലക്ഷത്തിലേറെ പേരാണ്‌ തടിച്ചുകൂടിയത്‌. അവിടെ ഇന്ത്യാ-പാക്‌ അതിര്‍ത്തി സംഘര്‍ഷം മുതല്‍ ചൈനയും ബര്‍മ്മയും നേപ്പാളുമുള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ മോദി വിചാരണ ചെയ്തു.

“പാക്കിസ്ഥാനില്‍ ഇപ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാരുണ്ട്‌. അവര്‍ സമാധാനപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നു നാം പ്രതീക്ഷവെച്ചു. പക്ഷേ, നമ്മുടെ സൈനികരെ കൊലപ്പെടുത്തുന്ന അവരുടെ രീതിയും പ്രവണതയും കാണുമ്പോള്‍ അവര്‍ സമാധാനം കൊതിക്കുന്നില്ലെന്നു തോന്നും,” മോദി പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷമായി ഭീകരപ്രവര്‍ത്തനം ആരെയും സഹായിച്ചിട്ടില്ലെന്ന ചരിത്രം ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നതായി മോദി പറഞ്ഞു. ചൈനയിലെ അതിര്‍ത്തി പ്രശ്നം വാസ്തവത്തില്‍ അതിരിന്റെ തര്‍ക്കം കൊണ്ടല്ല, മറിച്ച്‌ ഇന്ത്യന്‍ തലസ്ഥാനത്തിരിക്കുന്നവരുടെ ദൗര്‍ബല്യം കൊണ്ടാണെന്നു മോദി വിമര്‍ശിച്ചു. 

“ദല്‍ഹിയില്‍ രാജ്യസ്നേഹികളുടെ സര്‍ക്കാര്‍ വേണം. അവര്‍ക്കേ ഇന്ത്യന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കാനാവൂ. അതിനു ദല്‍ഹിയില്‍ അധികാര മാറ്റം വേണം. അല്ലെങ്കില്‍ ഭീകരപ്രവര്‍ത്തനവും മാവോയിസ്റ്റ്‌ പ്രവര്‍ത്തനവും മൂലം നമ്മുടെ സൈനികര്‍ ഇനിയും കൊല്ലപ്പെടും,” മോദി ആശങ്ക പങ്കുവെച്ചു.

വിമുക്ത സൈനികരുടെ സംഘടന വിളിച്ചുചേര്‍ത്ത പരിപാടിയില്‍ തനിക്ക്‌ സൈനികരോടുള്ള ബഹുമാനവും അവരിലുള്ള അഭിമാനവും മോദി പങ്കുവെച്ചു. ഇന്ത്യന്‍ സൈനിക ശേഷിയേയും സൈനികരേയും കുറിച്ച്‌ ഏറെ സംസാരിച്ച അദ്ദേഹം, 2001-ല്‍ ഗുജറാത്തിലുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്നു വേണ്ടി വന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സൈന്യം എങ്ങനെ പങ്കാളിയായെന്നു വിവരിച്ചു. ഗുജറാത്തിലെ വൈദ്യുതി മോഷണം തടയാന്‍ സൈനികര്‍ എങ്ങനെ സഹായമായെന്നു വിവരിച്ച അദ്ദേഹം വിദ്യാര്‍ത്ഥിയായിരിക്കെ സൈനിക സ്കൂളില്‍ പ്രവേശനം കിട്ടാഞ്ഞപ്പോള്‍ മനസു വിഷമിച്ച പഴയ വൃത്താന്തം വിവരിച്ചു. “ഇന്ന്‌ സൈനികരെ അവമതിക്കുന്ന സമ്പ്രദായങ്ങള്‍ വന്നിരിക്കുന്നതിനാല്‍ യുവാക്കള്‍ സൈന്യത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നില്ല. ഈ പ്രവണത മാറ്റേണ്ടതുണ്ട്‌. ഇന്നിപ്പോള്‍ സൈബര്‍ യുദ്ധമാണ്‌ നടക്കുന്നത്‌. അതില്‍ പങ്കെടുക്കാന്‍ നമുക്ക്‌ യുവാക്കളെയും സൈനികരേയും വേണം. ദല്‍ഹിയിലെ സര്‍ക്കാര്‍ അതിനു സജ്ജരാകണം.” മോദി പറഞ്ഞു.

മോദിയെന്ന വിജയതാരകംബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചത്‌ അപ്രതീക്ഷിതമായിരുന്നില്ല. ഇതിനായി പാര്‍ട്ടിയില്‍ പലതലത്തിലും തരത്തിലും കൂടിയാലോചനകള്‍ നടന്നപ്പോള്‍ തന്നെ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെയാകും ബിജെപിയുടെയും ദേശീയ ജനാധിപത്യസഖ്യത്തിന്റെയും വിജയതാരകമെന്ന്‌ വ്യക്തമായതാണ്‌. ഇത്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ അനകൂലമായും പ്രതികൂലമായും ഉയര്‍ന്ന പ്രകമ്പനങ്ങള്‍ തുടരുകയാണ്‌. ബിജെപി ഏത്‌ നേതാവിനെ മുന്‍നിര്‍ത്തിയാലും പ്രതിയോഗികള്‍ അത്‌ രാഷ്ട്രീയക്കാരായാലും മാധ്യമങ്ങളായാലും പൂച്ചെണ്ട്‌ നല്‍കാന്‍ പോകുന്നില്ല. വാജ്പേയിയും അദ്വാനിയും നരേന്ദ്രമോദിയുമെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌. അവരില്‍ അകല്‍ച്ച സൃഷ്ടിക്കാനും തീരുമാനങ്ങള്‍ അട്ടിമറിക്കാനും ബാഹ്യശക്തികള്‍ എത്ര തന്നെ കിണഞ്ഞു ശ്രമിച്ചാലും അവര്‍ക്ക്‌ ആഹ്ലാദിക്കാന്‍ അവസരം ലഭിക്കില്ല. വാജ്പേയിയേയും അദ്വാനിയേയും രണ്ടു തട്ടിലാക്കി തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചവര്‍ നിരാശരായി പിന്മാറേണ്ടിവന്നതാണ്‌ ചരിത്രം. അതുതന്നെ ഇപ്പോഴും സംഭവിക്കുമെന്നുറപ്പാണ്‌. നരേന്ദ്രമോദിക്ക്‌ രാഷ്ട്രീയം പിന്തുടര്‍ച്ചാവകാശമായി ലഭിച്ചതല്ല. അദ്ദേഹത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്‌ കര്‍മ്മശേഷി നേതൃപാടവവും തെളിയിച്ചതുകൊണ്ടാണ്‌. രാജ്യത്തിന്‌ ഇന്ന്‌ ആവശ്യം ചങ്കുറപ്പുള്ള രാഷ്ട്രീയ നേതൃത്വമാണ്‌. അതിനുവേണ്ടിയുള്ള അന്വേഷണം നരേന്ദ്രമോദിയില്‍ ചെന്നെത്തിയത്‌ സ്വാഭാവികമാണ്‌. 

തീരുമാനമെടുക്കാനും എടുക്കുന്ന തീരുമാനം നടപ്പാക്കാനുമുള്ള ഇച്ഛാശക്തിയുമുണ്ടെന്ന്‌ ഗുജറാത്തിലെ ഒരു വ്യാഴവട്ടക്കാലത്തെ ഭരണം കൊണ്ട്‌ അദ്ദേഹം തെളിയിച്ചു. അഴിമതിയെന്നത്‌ ഗുജറാത്തില്‍ കേട്ടുകേള്‍വി മാത്രമാക്കി. രാഷ്ട്രീയ നേതൃത്വം മാത്രമല്ല ഉദ്യോഗസ്ഥ മണ്ഡലത്തിലും അഴിമതി എന്നൊരു വാക്കില്ല. ലോകത്ത്‌ തന്നെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനം ഗുജറാത്തായത്‌ നരേന്ദ്രമോദിയുടെ മികവുകൊണ്ടാണെന്നതില്‍ രണ്ടുപക്ഷമില്ല. പ്രതിയോഗികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ എത്ര കടുത്തതായാലും അതിജീവിക്കാനുള്ള കരുത്ത്‌ അതാണ്‌ നരേന്ദ്രമോദിയുടെ വ്യക്തിത്വത്തെ വേറിട്ടതാക്കുന്നത്‌. ലോകം തങ്ങളുടെ കാല്‍ക്കീഴിലാണെന്ന്‌ അഹങ്കരിക്കുന്ന പാശ്ചാത്യസാമ്രാജ്യത്വം പത്തു വര്‍ഷമാണ്‌ മോദിയെ അകറ്റി നിര്‍ത്തിയത്‌. ഒടുവില്‍ അവര്‍ക്ക്‌ നാണംകെട്ട്‌ കീഴടങ്ങേണ്ടി വന്നു. ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണര്‍ ജയിംസ്‌ ബേവന്‍ മോദിയുടെ ഓഫീസില്‍ നേരിട്ടെത്തി യൂറോപ്യന്‍ യൂണിയന്റെ കീഴടങ്ങല്‍ സമ്മതിച്ചു. പുതിയ സാമ്പത്തിക സഹകരണത്തിനുള്ള ചര്‍ച്ചകള്‍ക്കും യൂറോപ്പ്‌ തയ്യാറായി. ഒരപേക്ഷകനല്ലാത്ത മോദിക്ക്‌ വിസ നിഷേധിക്കുമെന്ന അമേരിക്കയുടെ നിലപാട്‌ അപഹാസ്യമാണ്‌. അമേരിക്കയുടെ ആശ്രയമില്ലാതെ സാമ്പത്തിക ഭദ്രതയും സല്‍ഭരണവും നടത്താന്‍ കഴിയുമെന്ന്‌ തെളിയിച്ച വാജ്പേയിയുടെ പിന്‍ഗാമിയാണ്‌ നരേന്ദ്രമോദി. പൊഖ്‌റാനില്‍ വിജയകരമായി അണുപരീക്ഷണം നടത്തിയതിന്റെ പേരില്‍ ഭാരതത്തിനെതിരെ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പരാജയപ്പെടുകയായിരുന്നു. 

കാല്‍നൂറ്റാണ്ടുമുമ്പ്‌ ബിജെപിയില്‍ അംഗമായ മോദി 1995 ല്‍ ഗുജറാത്തില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കഠിനപ്രയത്നംതന്നെയാണ്‌ നടത്തിയത്‌. ഗുജറാത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ മോദി വഹിച്ച പങ്ക്‌ ശ്രദ്ധേയമായിരുന്നു. 2001 ല്‍ ഗുജറാത്തിലുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന്‌ 20000ലേറെപ്പേര്‍ കൊല്ലപ്പെടുകയും വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതോടെ മുഖ്യമന്ത്രി കേശുഭായി പട്ടേല്‍ രാജിവക്കുകയായിരുന്നു.
തുടര്‍ന്ന്‌ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം മോദി മുഖ്യമന്ത്രിയായി ചുമതലയേറ്റു.ഭൂകമ്പത്തില്‍ തകര്‍ന്ന ഗുജറാത്തിനെ ഇന്ത്യയിലെ മാതൃകാ സംസ്ഥാനമാക്കി വളര്‍ത്തിയെടുത്ത്‌ അദ്ദേഹം തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. 2002 ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപം മോദിക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമം തുടുരുമ്പോഴും ഗുജറാത്ത്‌ ജനത തുടര്‍ച്ചയായി മൂന്നാം വട്ടവും വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ ഭരണമേല്‍പ്പിച്ചത്‌ കുപ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടിയായി. ഗുജറാത്തിലെ ജനങ്ങളില്‍ ഇന്ന്‌ പകയില്ല വിദ്വേഷമില്ല അകല്‍ച്ചയുമില്ല. ഇല്ലാത്ത കാര്യങ്ങള്‍ക്ക്‌ ചായംതേച്ച്‌ നരേന്ദ്രമോദിയെയും ബിജെപിയെയും വികൃതമാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. അതല്ല വജയിക്കാന്‍ പോകുന്നതെന്ന്‌ കാലം തെളിയിക്കാന്‍ 

പോവുകയാണ്‌.