ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവര്‍ക്കും നിരാശയുണ്ട്. എന്നാല്‍ തനിക്കില്ല. ഈ ജനതയും ശേഷിയും ഭാവിയില്‍ ഇന്ത്യയെ വീണ്ടും ലോകത്തിന്റെ വിശ്വഗുരുവാക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.മാതാ അമൃതാനന്ദമയിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമൃതപുരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസേവനത്തിനു സര്‍ക്കാര്‍ ചെയ്യുന്നതാണ് അമ്മ ചെയ്യുന്നതെന്ന് മോഡി പറഞ്ഞു. .
ഈ പിറന്നാള്‍ ഇന്ത്യയുടെ നല്ല നാളെയ്ക്കുള്ള ശിലാസ്ഥാപനമാണ്. ഭാരതത്തിന്റെ ഭവ്യമായ ദൗത്യത്തിന്റെ പരമ്പരയുടെ ഭാഗമാണ് അമ്മ. ആധ്യാത്മികതയില്‍ മാത്രം ഒതുക്കി നിര്‍ത്തിയാലും അമ്മയുടെ പ്രാധാന്യം കുറയുന്നില്ല.അമ്മയുടെ നൂറാം പിറന്നളിനും ക്ഷണിക്കണം എന്ന് മോഡി കുസൃതിയോടെ ഒരു ആവശ്യവും പറഞ്ഞു .
നരേന്ദ്ര മോഡി മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ വൈകുന്നേരത്താണ് തലസ്ഥാനത്ത് എത്തിയത് . ഇന്ന് രാവിലെ അദേഹം തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ദർശനവും കവടിയാർ കൊട്ടാരത്തിൽ രാജ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തിരുന്നു .ഉച്ചക്ക് 2.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിരുചിറപ്പള്ളിയിലേക്ക് പോയി .
No comments:
Post a Comment