Indian scientific heritage





പൗരാണിക ഭാരതീയചിന്തകർ
 1.ആര്യഭടൻ
  2.കണാദൻ
  3.ചാർവാകൻ
  4.ധന്വന്തരി
  5.നവരത്നങ്ങൾ 
  6.നാഗാർജ്ജുനൻ
  7.നീലകണ്ഠ സോമയാജി
  8.പതഞ്ജലി
  9.ബ്രഹ്മഗുപ്തൻ
10.ഭാസ്കരാചാര്യൻ
11.മഹാവീരൻ (ഗണിതജ്ഞൻ)
12.വാഗ്‌ഭടൻ
13.സുശ്രുതൻ



1.ആര്യഭട

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. ഇന്ത്യയുടെ ആദ്യത്തെകൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌.

ആര്യഭടന്റെ പ്രതിമ പൂനെയിലെ IUCAA ഇൽ

ക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടൻ ജനിച്ചത്‌ എന്ന് പുരാതന രേഖകളിൽ [അവലംബം ആവശ്യമാണ്] നിന്ന് മനസ്സിലാക്കാൻ കഴിയും. . ചെറുപ്പത്തിലേ ഗണിതത്തിൽ തത്‌പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങൾക്കു ശേഷംനളന്ദ സർവകലാശാലയിൽ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌
 യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.
ജീവിതരേഖ


കുസുമപുരത്തുവച്ച് എ.ഡി. 499-ൽ തനിക്ക് 23 വയസ്‌ പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്‌. അതിനാൽ പേർഷ്യൻ ചിന്തകനായിരുന്ന അൽബറൂണി'കുസുമപുരത്തെ ആര്യഭടൻ' എന്നാണ്‌ തന്റെ കൃതികളിൽ പ്രയോഗിച്ചു കാണുന്നത്‌.ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സർവ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടൻ. ആര്യഭടൻ തന്റെ ശിഷ്ടജീവിതം മുഴുവൻ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിണ്ടെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടൻ ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രിൽ 19-ന്‌ സ്വന്തമായി നിർമിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോൾ അതിന്‌ `ആര്യഭട'യെന്ന്‌ പേര്‌ നൽകി‌.
ആര്യഭടീയം



ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും,ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തിൽ അതിനുമുൻപ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
`ആര്യഭടീയ'ത്തിന്‌ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻഎ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ്‌ ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കുന്നത്‌.
ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ആര്യാ വൃത്തത്തിൽരചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രംഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.





ഗീതികാപാദം

13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയ്ത്തിനെറ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൽക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നു
ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്.



ഗണിതപാദം

33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.പ്രധാനമായും ജ്യോമതീയ രൂപങളുടെ വിസ്തീർണം(ക്ഷേത്രവ്യവഹാരം), നിഴലളവുകൾ(ശംഖുചായ),കൂട്ടകകണക്കുകൾ‍





കാലക്രിയാപാദം

25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ്‌ വിഷയം. കാലചക്രം, സൗരവർഷംചന്ദ്രമാസം, നക്ഷത്രദിനംചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.
ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത്‌ ഇപ്രകാരമാണ്‌,
ഒരു കല്‌പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വർഷം
ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.


ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

ഗോളപാദം

ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുരിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ലുടേയൂം,ഗ്രഹങളുടേയും സൻചാര പാതയെ ക്കുരിച്ചും,അതിനാവശ്യമയ ഗോളത്രിഗോണമിതിയെക്കുരിച്ചുമാണ്(spherical Trigonometry).




ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങൾ

ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടിൽ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞൻ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്. ജ്യോതിശാസ്‌ത്രത്തിൽ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ ആര്യഭടനും സങ്കൽപ്പിച്ചു.
  • π(പൈ) യുടെ മൂല്യം 3.1416 ആകുന്നു.
  • ത്രികോണമിതിയിലെ സൈൻ(sine) പട്ടിക തയ്യാറാക്കാനുള്ള മാർഗം.
  • ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം
  • ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
  • ഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
  • ഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചു
  • ഘനമൂലവും, വർഗ്ഗമൂലവും കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ
  • ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈൽ ആണെന്നു കണക്കുകൂട്ടി.
  • 100,000,000,000 പോലുള്ള വലിയ സംഖ്യകൾക്കു പകരം ആദ്യമായി ഒറ്റ വാക്കുകൾ ഉപയോഗിച്ചു.





2.കണാദൻ

ക്രി.മു. പത്താം ശതകത്തിനും ആറാം ശതകത്തിനുമിടയിൽഭാരതത്തിൽ ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ്കണാദൻ. രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചെർന്നാണ്‌ എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ കണാദൻ വാദിച്ചു. കണം(പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാർശനികനാണ്‌ ഇദ്ദേഹം.രാസമാറ്റം സംബന്ധിച്ച ആദ്യ ആശയങ്ങൾ മുന്നോട്ടുവെച്ചതും കണാദനാണെന്ന്‌ കരുതപ്പെടുന്നു. ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോൾ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദൻ അഭിപ്രായപ്പെട്ടു.വൈശേഷികദർശനമെന്നതത്ത്വചിന്തയുടെ ഉപജ്ഞാതാവ്‌ കണാദനാണ്‌. പ്രാചീന ഭാരതീയ ദർശനങ്ങളിലെ പ്രധാനമായ ഒന്നാണിത്‌.

നിരുക്തം

കണം കഴിക്കുന്നവൻ ആരോ അവൻ എന്നാണ്‌ കണാദനർത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്‌. വിളവെടുപ്പിന്‌ ശേഷം വയലിൽനിന്നോ വഴിയിൽ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികൾ ഭക്ഷിച്ചു ജിവിച്ച സന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്‌. ശിവൻ മൂങ്ങയുടെ രൂപത്തിൽ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങൾ പഠിപ്പിച്ചുവെന്നാണ്‌ ഐതിഹ്യം. ഇത്തരത്തിൽ കണാദനെപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്.

ചരിത്രം

കണാദൻ ആരായിരുന്നു എന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ചും പണ്ഡിതർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. ബുദ്ധനു ശേഷമാണ്‌ കണാദന്റെ കാലഘട്ടമെന്ന്‌ ആധുനിക പണ്ഡിതർ വാദിക്കുന്നു. വായുപുരാണംപദ്‌മപുരാണം,ന്യായകോശംമഹാഭാരതം എന്നിവയിൽ കണാദനെക്കുറിച്ച്‌ പരാമർശമുണ്ട്‌. വൈശേഷിക സൂത്രങ്ങളും അവയ്‌ക്ക്‌ ശങ്കരമിശ്രൻ രചിച്ച ഭാഷ്യവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ നന്ദലാൽ സിൻഹയുടെ അഭിപ്രായത്തിൽ, ബി.സി. 10-6 ശതകങ്ങൾക്കിടയിലാണ്‌ കണാദന്റെ കാലം. മിഥിലയാണ്‌ കണാദന്റെ സ്ഥലമെന്ന്‌ ന്യായകോശം സൂചിപ്പിക്കുന്നു.

വൈശേഷികം

പ്രധാന ലേഖനം: വൈശേഷികം
രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചേർന്നാണ്‌ പ്രത്യേക ആകൃതിയുള്ള എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദർശനം പറയുന്നു. ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത്‌ പ്രകൃതിയെ അറിയാൻ ആവശ്യമാണെന്ന്‌ കണാദന്റെ സിദ്ധാന്തം പറയുന്നു.
വൈശേഷിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ പ്രശസ്‌തപാദരുടെ`പദാർത്ഥധർമസംഗ്രഹം' (എ.ഡി.അഞ്ചാം ശതകം) പദാർത്ഥങ്ങളെ ഇങ്ങനെ വേർതിരിക്കുന്നു: ദ്രവ്യംഗുണംകർമംസാമാന്യംവിശേഷംസമവായം. ദ്രവ്യങ്ങളെഭൂമിജലംവെളിച്ചംവായുആകാശംകാലംഇടംആത്മാവ്‌മനസ്സ്‌ എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കർമ്മത്തെയും ഉൾക്കൊള്ളുന്നത്‌.രൂപംരസംഗന്ധംസ്‌പർശംസംഖ്യപരിമാണം, വേർതിരിവ്‌ (പൃഥക്ത്വം),സംയോഗംവിഭാഗംപരത്വംഅപരത്വംബുദ്ധിസുഖംദുഃഖംഇച്ഛദ്വേഷം,പ്രയത്‌നം എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദൻ വിവരിച്ചിട്ടുണ്ട്‌.




3.ചാർവാകൻ

പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാർവാകൻ. കേവല ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. ചാർവാക ദർശനം എന്നാണു ഇതറിയപ്പെടുന്നത്. ലോകായത ദർശനം എന്നും ഇതറിയപ്പെടുന്നു. വേദങ്ങളിലെ ആത്മീയ ചിന്തയെ വിമർ‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു ചാർവാകന്മാർ.ദേബീ പ്രസാദ് ചതോപാധ്യായായുടെ പഠനങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധേയമണ്



ധന്വന്തരി

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നുധന്വന്തരി(ദേവനാഗരി: धन्वंतरी; ഇംഗ്ലീഷ്:Dhanwantari). പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കിആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്‌ടാംഗങ്ങൾ) വിഭജിച്ചു. മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂർവേദത്തിന്റെ ദേവനായി വർണ്ണിക്കുന്നു. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം ഹൈന്ദവർക്കിടയിൽ നിലവിലുണ്ട്.
നമാമി ധന്വന്തരിമാദിദേവം സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൌഷധീനാം”

ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.
വിവിധതരം ശസ്‌ത്രക്രിയകളെപ്പറ്റിയുംധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽനിന്ന്‌ മനസ്സിലാക്കാം.
സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയപുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാൽ,വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊരാളായിരുന്നുധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.
ക്രി.വ. നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയെയാണ്‌ പിൽക്കാലത്ത്‌ ധന്വന്തരിയെന്ന പേരിൽ പ്രശസ്‌തയാർജ്ജിച്ചതെന്നു കരുതുന്നു.
ധന്വന്തരി നിഘണ്ടുചികിത്സാദർശനംചികിത്സാകൗമുദിചികിത്സാ സാരസംഗ്രഹം,യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.

ധന്വന്തരി ക്ഷേത്രങ്ങൾ

തമിഴ്‌നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ അങ്കണത്തിൽ ധന്വന്തരീ പ്രതിഷ്ടയുണ്ട്. ഈ ക്ഷേത്രത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഒരു ശിലാഫലകമുണ്ട്. അക്കാലത്തെ പ്രമുഖ ആയൂർവേദ ഭിഷഗ്വരനായ ഗരുഡവാഹനൻ ഭട്ടരാണ് ക്ഷേത്രത്തിനുള്ളിൽ ധന്വന്തരീ പ്രതിഷ്ട നടത്തിയതെന്ന് ഇതിൽ പ്രസ്താവിക്കുന്നു. ഇവിടെ ധന്വന്തരി മൂർത്തിയുടെ പ്രസാദമായി ഭക്തർക്ക് ഔഷധസസ്യങ്ങളാണ് നൽകാറുള്ളത്. തൃശ്ശൂരിലെ പെരിങ്ങാവ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും ധന്വന്തരീ പൂജ നടത്തിവരുന്നു

ധന്വന്തരി ചിന്മയ
ആയുർവേദ മരുന്നുകൾ
ബന്ധംDevaAvatar of Vishnu

ധന്വന്തരിയെ ആയുർ‌വേദത്തിന്റെ ദൈവമായി കണക്കാക്കുന്നു



6.നാഗാർജ്ജുനൻ


സ്കോട്ട്‌ലണ്‌ഡിൽ സാമ്യേ ലിങ്ങ് ആശ്രമത്തിലെ നാഗാർജ്ജുനവിഗ്രഹം
ഒന്നാം നൂറ്റാണ്ടിനടുത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും മഹായാനബുദ്ധമതത്തിലെമാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാർജ്ജുനൻ. മഹായാനവും ഹീനയാനവും തമ്മിലുള്ള മത്സരത്തിൽ മഹായായനത്തിന് ഭാരതത്തിൽ വിജയക്കൊടി പാറിക്കാൻ കഴിഞ്ഞത് നാഗർജുനന്റെ മേധാശക്തിയുടെ പിന്തുണയിലാണ്. ഒരുരസതന്ത്രജ്ഞനെന്ന നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.


സംഭാവനക

ബ്രാഹ്മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമർശനമായിരുന്നു നാഗാർജ്ജുനന്റെ ചിന്ത. ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയിൽ പൂർവചിന്തകന്മാർ മുഖവിലക്കെടുത്ത സാമാന്യധാരണകളിൽ പലതിനെയും ചോദ്യം ചെയ്ത നാഗാർജ്ജുനന്റെ തത്ത്വചിന്ത, ഭാരതീയദർശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. തിബറ്റൻ, പൂർവേഷ്യൻ ബുദ്ധമതങ്ങൾ അദ്ദേഹത്തെ രണ്ടാമത്തെ ബുദ്ധനായി കരുതി മാനിക്കുന്നുവെന്നത് നാഗാർജ്ജുനന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു. അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹർ ലാൽ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു

നാഗാർജ്ജുനന്റെ ചിന്തയുടെ ശക്തിയും തന്റേടവും അതിശയിപ്പിക്കുന്നതാണ്. മിക്കവാറും ആളുകൾക്ക് ഞെട്ടലുണ്ടാക്കാൻ പോന്ന 'അപവാദപരമായ' നിഗമനങ്ങളിലെത്തിച്ചേരാനും അദ്ദേഹം മടിച്ചില്ല. നിശിതമായ യുക്തിയുമായി, തന്റെതന്നെ മുൻവിശ്വാസങ്ങളെ തള്ളിപ്പറയേണ്ടിവരുന്നിടം വരെ പോലും അദ്ദേഹം ഏതു വാദഗതിയേയും പിന്തുടർന്നു. ചിന്തക്ക് അതിനെതന്നെ അറിയാനോ അതിനുവെളിയിൽ പോകാനോ മറ്റൊരു ചിന്തയെ അറിയാനോ ആവുകയില്ലെന്നായിരുന്നു ഒരു കണ്ടെത്തൽ. പ്രപഞ്ചത്തിൽ നിന്ന് വേറിട്ട് ദൈവമോ, ദൈവത്തിൽ നിന്ന് വേറിട്ട് പ്രപഞ്ചമോ ഇല്ലെന്നും, ദൈവവും പ്രപഞ്ചവും ഒരുപോലെ പ്രത്യക്ഷങ്ങൾ (Appearances) മാത്രമാണെന്നും ഉള്ളത് മറ്റൊരു നിഗമനവും. അങ്ങനെ മുന്നോട്ടുപോയ അദ്ദേഹം ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലെത്തി: വസ്തുതയും അബദ്ധവും തമ്മിലുള്ള വ്യത്യാസത്തിനോ, എന്തിനെക്കുറിച്ചെങ്കിലുമുള്ള ശരിയായ ധാരണക്കോ സാധ്യത അവശേഷിച്ചില്ല. എന്തിനെയെങ്കിലും തെറ്റിദ്ധരിക്കുകപോലും സാധ്യമല്ലെന്നായി. ഇല്ലാത്തതിനെ തെറ്റിദ്ധരിക്കുന്നതെങ്ങനെ? ഒന്നും യഥാർഥമല്ല. പ്രപഞ്ചത്തിന് പ്രാതിഭാസികമായ (Phenomenal) അസ്തിത്വം മാത്രമാണുള്ളത്. ഗുണങ്ങളുടേയും പാരസ്പര്യങ്ങളുടേയും ഈ സം‌വിധാനത്തിൽ നാം വിശ്വസിച്ചേക്കാമെങ്കിലും നമ്മുടെ വിശദീകരണത്തിന് വഴങ്ങാത്തതാണത്. അതേസമയം ഈ അനുഭവങ്ങൾക്കെല്ലാം പിന്നിൽ നമ്മുടെ ചിന്തക്ക് വഴങ്ങാത്ത ഒരു പരമയാഥാർഥ്യമുണ്ടെന്ന് നാഗാർജ്ജുനൻ സൂചിപ്പിച്ചു. ഈ യാഥാർഥ്യത്തെ ബുദ്ധമതചിന്ത ശൂന്യത എന്നു വിളിച്ചു. നമ്മുടെ സാധാരണസങ്കല്പത്തിലെ ശൂന്യതയിലും ഇല്ലായ്മയിലും നിന്ന് ഭിന്നമായ ഒന്നാണത്.
നാഗർജ്ജുനന്റെ ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം ശൂന്യതയെന്ന ആശയമാണ്.


ഒരു രസതന്ത്രജ്ഞനെന്ന നിലയിലും നാഗാർജ്ജുനൻ എണ്ണപ്പെട്ട സംഭാവനകൾ നൽകി. രസം (Mercury) എന്ന മൂലകത്തെക്കുറിച്ചുള്ള രസരത്നാകരമടക്കം, രസതന്ത്രത്തെ വിഷയമാക്കി അദ്ദേഹം രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല പുതിയ ധാതുക്കളുടെ കണ്ടെത്തലും ഇദ്ദേഹത്തിന്റെ രസതന്ത്രത്തിലുള്ള സംഭാവനകളാണ്‌.


ശങ്കരാചാര്യർ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് നാഗാർജ്ജുനന്റെ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അഭിപ്രായങ്ങളുണ്ട്


ജീവിതം

നാഗാർജ്ജുനന്റെ കാലത്തെക്കുറിച്ചും ജീവിതഗതിയെക്കുറിച്ചും തിബറ്റൻ, ചൈനീസ് ബുദ്ധമതപാരമ്പര്യങ്ങളിൽ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ അവകാശവാദങ്ങളാണുള്ളത്. ക്രിസ്തുവർഷാരംഭത്തിന്റെ തുടക്കത്തോടടുത്ത്കനിഷ്കന്റെ ഭരണകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു പൊതുവേ കരുതപ്പെടുന്നു. ബുദ്ധലേഖകനായ കുമാരജീവനെപ്പോലുള്ളവരുടെ സാക്ഷ്യമനുസരിച്ച്, ദക്ഷിണഭാരതത്തിൽ ബ്രാഹ്മണപശ്ചാത്തലത്തിൽ ജനിച്ച നാഗാർജ്ജുനൻ, ബുദ്ധമതത്തിലേക്ക് പരിവർത്തിതനാവുകയാണുണ്ടായത്. ക്രിസ്തുവർഷാരംഭകാലത്തെ ഭാരതത്തിലെ ഏറ്റവും പ്രധാനചിന്തകനായിരുന്ന അദ്ദേഹം തന്റെ രചനകളിൽ, ബുദ്ധമതരചനകൾക്ക് പൊതുവേ ഉപയോഗിക്കപ്പെട്ടപാലി ഭാഷക്കു പകരം സംസ്കൃതമാണ് ഉപയോഗിച്ചതെന്നതിന് ഇതായിരിക്കാം കാരണം.ഇന്നത്തെ ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ നാഗാർജ്ജുനക്കോൺഡ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന നാഗാർജ്ജുന സാഗരമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ഉത്തരഭാരതത്തിലെ നളന്ദയിലെത്തി ബുദ്ധമതസിദ്ധാന്തങ്ങളിൽ അവഗാഹം നേടി എന്ന് പറയപ്പെടുന്നു.

നീലകണ്ഠ സോമയാജി

അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ(infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിച്ച കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രഞജ്ഞനാണ്‌ നീലകണ്ഠ സോമയാജി. സംഗമഗ്രാമ മാധവൻവടശ്ശേരി പരമേശ്വരൻ തുടങ്ങിയവരെപ്പോലെ, വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരുകേരളീയ ഗണിതശാസ്‌ത്രപ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി.

ജീവചരിത്രം

തൃക്കണ്ടിയൂരിൽ, കേളല്ലൂർ എന്ന നമ്പൂതിരി കുടുംബത്തിൽ‌ 1444 ഡിസംബറിലാണ്‌ സോമയാജി ജനിച്ചത്‌. ജാതവേദസ്സ്‌ എന്നായിരുന്നു അച്ഛന്റെ പേര്‌. ദൃഗ്ഗണിതമെന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച വടശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ (1360-1455)ആലത്തൂരുള്ള വീട്ടിൽ നിന്നാണ്‌ സോമയാജി ഗണിതത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലുംജ്യോതിഷത്തിലും പ്രാവിണ്യം നേടിയത്‌. പരമേശ്വരന്റെ മകനായ വടശ്ശേരി ദാമോദരൻ നമ്പൂതിരി (1410-1510) ആയിരുന്നു മുഖ്യഗുരു. മുഹൂർത്ത ദീപികയുടെവ്യാഖ്യാനമായ ആചാരദർശനം രചിച്ച രവി നമ്പൂതിരിയായിരുന്നു (1425-1500) മറ്റൊരു ഗുരു. സോമയാജിക്കും സഹോദരൻ ശങ്കരനും വേണ്ട പ്രോത്സാഹനം നൽകിയത്‌ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു.

സംഭാവനകൾ

`പൈ' (π) ഒരു അഭിന്നകസംഖ്യയാണെന്ന്‌(irrational number) ആധുനികഗണിതശാസ്‌ത്രത്തിൽ സ്ഥാപിച്ചത്‌ 1671-ൽ ലാംബെർട്ടാണ്‌. അതിന്‌ രണ്ടു നൂറ്റാണ്ട്‌ മുമ്പ്‌ ഇതേ ആശയം സോമയാജി തന്റെ ആര്യഭടീയഭാഷ്യത്തിൽ അവതരിപ്പിച്ചു. വൃത്തത്തിന്റെ ചുറ്റളവ്‌അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ലെന്നാണ്‌ സോമയാജി വാദിച്ചത്‌. വ്യാസത്തെ π എന്ന അഭിന്നകം കൊണ്ട്‌ ഗുണിച്ചാലാണ്‌ ചുറ്റളവു കിട്ടുക (വൃത്തത്തിന്റെ ചുറ്റളവ്‌=2 \cdot \pi \cdot വ്യാസം


അതുപോലെ തന്നെ, അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ (infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ഇന്ത്യയിൽ ആദ്യമായി ആവിഷ്‌ക്കരിച്ചതും നീലകണ്‌ഠ സോമയാജിയാണ്‌. ഒന്നിനൊന്ന്‌ തുടർന്നു വരുന്ന പദങ്ങൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്ന രീതിയിലെഴുതുന്ന അനുക്രമമാണ്‌ അഭിസാരിശ്രേണി. ഇവയുടെ പദങ്ങൾ അനന്തമാണെങ്കിലും, പദങ്ങളുടെ തുകയ്‌ക്ക്‌ പരിധിയുണ്ടാകും. ഉദാഹരണം
1, \frac 1 3, \frac 1 9, \frac 1 {27}, \frac 1 {81}, \cdot \cdot \cdot
ഈ ശ്രേണിയിൽ പദങ്ങളുടെ തുകയുടെ പരിധി മൂന്ന്‌ (3) ആണ്‌. അതായത്, ഇതിൽ അടുത്തടുത്തു വരുന്ന ഏത്‌ പദമെടുത്താലും കുറഞ്ഞ പദത്തെ മൂന്നുകൊണ്ടു ഗുണിച്ചാൽ കൂടിയ പദം കിട്ടും എന്നർത്ഥം. ആര്യഭടീയഭാഷ്യത്തിൽ തന്നെയാണ്‌ സോമയാജി ഇത്തരം ശ്രേണികളെക്കുറിച്ച്‌ എഴുതിയതും. വൃത്തഭാഗമായ ചാപത്തെഞാണുകളുടെ തുകയായി കാണുന്ന രീതി ഉപയോഗിച്ചാണ്‌ അദ്ദേഹം ഈ രീതി ആവിഷ്‌ക്കരിച്ചത്‌. പാശ്ചാത്യഗണിതശാസ്‌ത്രജ്ഞർ ഇത്തരം പ്രശ്‌നങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനും രണ്ടുനൂറ്റാണ്ട്‌ മുമ്പാണ്‌, കേരളത്തിലിരുന്ന്‌ സോമയാജി ഇവ താളിയോലകളിൽ കോറിയിട്ടത്‌

സോമയാജിയുടേ കൃതികൾ

ജ്യോതിശാസ്‌ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ്‌ സോമയാജിയുടേതായി അറിയപ്പെടുന്നവയിൽ മിക്കവയും. തന്ത്രസംഗ്രഹം(1500), ഗ്രഹണനിർണയം,ഗോളസാരംസിദ്ധാന്തദർപ്പണംസുന്ദരരാജ പ്രശ്‌നോത്തരംഗ്രഹപരീക്ഷാകർമംഎന്നിവയുംആര്യഭടീയഭാഷ്യവുമാണ്‌ സോമയാജിയുടെ മുഖ്യകൃതികൾ. ഇവയിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത്‌ ആര്യഭടീയഭാഷ്യമാണ്‌. നൂറുവർഷം ജീവിച്ചിരുന്ന സോമായജി 1545-ൽ അന്തരിച്ചു.

7.നീലകണ്ഠ സോമയാജി

അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ(infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിച്ച കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രഞജ്ഞനാണ്‌ നീലകണ്ഠ സോമയാജി. സംഗമഗ്രാമ മാധവൻവടശ്ശേരി പരമേശ്വരൻ തുടങ്ങിയവരെപ്പോലെ, വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരുകേരളീയ ഗണിതശാസ്‌ത്രപ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി.

ജീവചരിത്രം

തൃക്കണ്ടിയൂരിൽ, കേളല്ലൂർ എന്ന നമ്പൂതിരി കുടുംബത്തിൽ‌ 1444 ഡിസംബറിലാണ്‌ സോമയാജി ജനിച്ചത്‌. ജാതവേദസ്സ്‌ എന്നായിരുന്നു അച്ഛന്റെ പേര്‌. ദൃഗ്ഗണിതമെന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച വടശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ (1360-1455)ആലത്തൂരുള്ള വീട്ടിൽ നിന്നാണ്‌ സോമയാജി ഗണിതത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലുംജ്യോതിഷത്തിലും പ്രാവിണ്യം നേടിയത്‌. പരമേശ്വരന്റെ മകനായ വടശ്ശേരി ദാമോദരൻ നമ്പൂതിരി (1410-1510) ആയിരുന്നു മുഖ്യഗുരു. മുഹൂർത്ത ദീപികയുടെവ്യാഖ്യാനമായ ആചാരദർശനം രചിച്ച രവി നമ്പൂതിരിയായിരുന്നു (1425-1500) മറ്റൊരു ഗുരു. സോമയാജിക്കും സഹോദരൻ ശങ്കരനും വേണ്ട പ്രോത്സാഹനം നൽകിയത്‌ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു.

സംഭാവനകൾ

`പൈ' (π) ഒരു അഭിന്നകസംഖ്യയാണെന്ന്‌(irrational number) ആധുനികഗണിതശാസ്‌ത്രത്തിൽ സ്ഥാപിച്ചത്‌ 1671-ൽ ലാംബെർട്ടാണ്‌. അതിന്‌ രണ്ടു നൂറ്റാണ്ട്‌ മുമ്പ്‌ ഇതേ ആശയം സോമയാജി തന്റെ ആര്യഭടീയഭാഷ്യത്തിൽ അവതരിപ്പിച്ചു. വൃത്തത്തിന്റെ ചുറ്റളവ്‌അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ലെന്നാണ്‌ സോമയാജി വാദിച്ചത്‌. വ്യാസത്തെ π എന്ന അഭിന്നകം കൊണ്ട്‌ ഗുണിച്ചാലാണ്‌ ചുറ്റളവു കിട്ടുക (വൃത്തത്തിന്റെ ചുറ്റളവ്‌=2 \cdot \pi \cdot വ്യാസം)


അതുപോലെ തന്നെ, അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ (infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ഇന്ത്യയിൽ ആദ്യമായി ആവിഷ്‌ക്കരിച്ചതും നീലകണ്‌ഠ സോമയാജിയാണ്‌. ഒന്നിനൊന്ന്‌ തുടർന്നു വരുന്ന പദങ്ങൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്ന രീതിയിലെഴുതുന്ന അനുക്രമമാണ്‌ അഭിസാരിശ്രേണി. ഇവയുടെ പദങ്ങൾ അനന്തമാണെങ്കിലും, പദങ്ങളുടെ തുകയ്‌ക്ക്‌ പരിധിയുണ്ടാകും. ഉദാഹരണം
1, \frac 1 3, \frac 1 9, \frac 1 {27}, \frac 1 {81}, \cdot \cdot \cdot
ഈ ശ്രേണിയിൽ പദങ്ങളുടെ തുകയുടെ പരിധി മൂന്ന്‌ (3) ആണ്‌. അതായത്, ഇതിൽ അടുത്തടുത്തു വരുന്ന ഏത്‌ പദമെടുത്താലും കുറഞ്ഞ പദത്തെ മൂന്നുകൊണ്ടു ഗുണിച്ചാൽ കൂടിയ പദം കിട്ടും എന്നർത്ഥം. ആര്യഭടീയഭാഷ്യത്തിൽ തന്നെയാണ്‌ സോമയാജി ഇത്തരം ശ്രേണികളെക്കുറിച്ച്‌ എഴുതിയതും. വൃത്തഭാഗമായ ചാപത്തെഞാണുകളുടെ തുകയായി കാണുന്ന രീതി ഉപയോഗിച്ചാണ്‌ അദ്ദേഹം ഈ രീതി ആവിഷ്‌ക്കരിച്ചത്‌. പാശ്ചാത്യഗണിതശാസ്‌ത്രജ്ഞർ ഇത്തരം പ്രശ്‌നങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനും രണ്ടുനൂറ്റാണ്ട്‌ മുമ്പാണ്‌, കേരളത്തിലിരുന്ന്‌ സോമയാജി ഇവ താളിയോലകളിൽ കോറിയിട്ടത്‌

സോമയാജിയുടേ കൃതികൾ

ജ്യോതിശാസ്‌ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ്‌ സോമയാജിയുടേതായി അറിയപ്പെടുന്നവയിൽ മിക്കവയും. തന്ത്രസംഗ്രഹം(1500), ഗ്രഹണനിർണയം,ഗോളസാരംസിദ്ധാന്തദർപ്പണംസുന്ദരരാജ പ്രശ്‌നോത്തരംഗ്രഹപരീക്ഷാകർമംഎന്നിവയുംആര്യഭടീയഭാഷ്യവുമാണ്‌ സോമയാജിയുടെ മുഖ്യകൃതികൾ. ഇവയിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത്‌ ആര്യഭടീയഭാഷ്യമാണ്‌. നൂറുവർഷം ജീവിച്ചിരുന്ന സോമായജി 1545-ൽ അന്തരിച്ചു.

8.പതഞ്ജലി

ക്രി.മു. രണ്ടാം നൂറ്റാണ്ടിൽഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മഹർഷിയാണ്പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. 'മഹാഭാഷ്യമെന്നഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌.





യോഗ പതഞ്ജലിയുടെ കാഴ്ചപ്പാട്

പ്രധാന ലേഖനം:യോഗ
ഉപനിഷത്തുകളിലുംഅഥർവവേദത്തിലും`യോഗ'യെപ്പറ്റി പരാമർശമുണ്ട്‌. പതഞ്ജലിയുടെ അഭിപ്രായത്തിൽ, ശരീരത്തിലെ നാഡികളെയും `നാഡീ'കേന്ദ്രങ്ങളായ `ചക്ര'ങ്ങളെയും ഉദ്ദീപിപ്പിച്ചാൽ, മറഞ്ഞിരിക്കുന്ന ഊർജ്ജമായ `കുണ്ഡലിനി'യെസ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന്‌ പ്രകൃത്യാതീത ശക്തിയാർജ്ജിക്കാം എന്ന്‌ പതഞ്‌ജലി വാദിച്ചു. അദ്ദേഹം രൂപംനൽകിയ 195 യോഗസൂത്രങ്ങൾ പിൽക്കാലത്ത്‌ 'പതഞ്‌ജലിയോഗ'യെന്ന പേരിൽ പ്രശസ്‌തമായി.

ജീവചരിത്രം

മിക്ക പൗരാണിക ഭാരതീയപ്രതിഭകളെയും പോലെ പതഞ്‌ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്‌. ബി.സി.185-ൽചിദംബരത്ത്‌ ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ്‌ ഏറെക്കാലം ജീവിച്ചിരുന്നതെന്നു കരുതുന്നു. അതല്ല ഗോനർദത്തിലാണ്‌ പതഞ്‌ജലി ജനിച്ചതെന്നും പക്ഷമുണ്ട്‌.പുഷ്യമിത്രന്റെ കാലത്ത്‌ രണ്ട്‌ അശ്വമേധയാഗങ്ങളിൽ മുഖ്യപുരോഹിതൻ അദ്ദേഹമായിരുന്നു എന്നു ചില രേഖകൾ സൂചിപ്പിക്കുന്നു. കുറെക്കാലം കശ്‌മീരിലുംജീവിച്ച അദ്ദേഹം, ബി.സി.149-ലാണ്‌ മരിച്ചതെന്ന്‌ ഒരു വിഭാഗം പണ്ഡിതർ വാദിക്കുന്നു. ഭാഷാപണ്ഡിതനായ പതഞ്‌ജലിയും യോഗാചാര്യനായ പതഞ്ജലിയും രണ്ടു പേരാണെന്നു വാദിക്കുന്ന ചരിത്രവിദഗ്‌ധരുമുണ്ട്‌.
യോഗാചാര്യൻ മാത്രമായിരുന്നില്ല പതഞ്‌ജലി. ഭാഷാപാണ്ഡിത്യത്തിന്റെ കാര്യത്തിലും ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. പാണിനീയസൂത്രങ്ങൾ വിശദീകരിക്കുന്ന 'ചൂർണി' എന്ന ഗ്രന്ഥം രചിച്ചയാളാണ്‌ പതഞ്‌ജലിയെന്ന്‌ ചൈനീസ്‌ സഞ്ചാരിയായഇത്‌സിങിന്റെ (എ.ഡി.691) കുറിപ്പുകളിൽ കാണുന്നു. പാണിനീയസൂത്രങ്ങൾക്കും കാത്യായനവാർത്തികത്തിനുമുള്ള വ്യഖ്യാനമായ മഹാഭാഷ്യത്തിന്റെ മറ്റൊരു പേരാണ്‌ 'ചൂർണി'. വ്യാകരണസമ്പ്രദായങ്ങൾ ഒൻപതെന്നാണ്‌ കണക്കാക്കുന്നത്‌; ആദ്യത്തേത്‌ ഐന്ദ്രവും അവസാനത്തേത്‌ പാണിനീയവും. 'മഹാഭാഷ്യ'ത്തിലാണ്‌ ഐന്ദ്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ പരാമർശമുള്ളത്‌. നാഗശ്രേഷ്‌ഠനായആദിശേഷന്റെ അവതാരമാണ്‌ പതഞ്‌ജലിയെന്ന്‌ രാമഭദ്രദീക്ഷിതരുടെപതഞ്‌ജലീചരിതത്തിൽ പറയുന്നു.

9.ബ്രഹ്മഗുപ്തൻ

പൂജ്യമുപയോഗിച്ചുള്ള ക്രിയകൾക്ക്‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയ ഗണിതശാസ്‌ത്രജ്ഞനാണ്‌ ബ്രഹ്മഗുപ്‌തൻ. ന്യൂമറിക്കൽ അനാലിസിസ്‌ എന്നറിയപ്പെടുന്ന ഗണിതശാസ്‌ത്രശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനിൽ നിന്നാണെന്നു കരുതപ്പെടുന്നു.ഗണകചക്രചൂഢാമണി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. ഗുജറാത്തിലെ ഭില്ലാമലയിൽ എ.ഡി. 598-ൽ ബ്രഹ്മഗുപ്‌തൻ ജനിച്ചു. ചാപരാജവംശത്തിൽ പെട്ട വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ ജ്യോതിഷിയായിരുന്നു അദ്ദേഹം.

ജനനം

എ.ഡി. 598 ൽ. ഇന്നത്തെ പാകിസ്താനിലുള്ള സിന്ധ് പ്രവിശ്യയിൽ തെക്കൻ മാർ‌വാഡിലെ മൗണ്ട് ആബുവിനു 65 കി.മീ. മാറി ലൂണി നദിയുടെ തീരത്തുള്ള ഭില്ലമാലയിൽ.

മരണം

എ.ഡി.668 ൽ


പിതാവ്

പണ്ഡിതനായ ജിഷ്ണു.


വിദ്യാഭ്യാസം

ഭാരതത്തിന്റെ സാംസ്കാരിക കേന്ദ്രമായ ഉജ്ജയിനി.

രചനകൾ

ബ്രഹ്മസ്ഫുട സിദ്ധാന്തം ( എ.ഡി.628 ൽ) ഖണ്ഡഖാദ്യകം. പ്രുഥൂദകസ്വാമി,ശ്രീദത,ഭട്ടോദ്പലൻ,ആത്മരാജ തുടങ്ങിയവർ ബ്രഹ്മസ്ഫുടസിദ്ധാന്തതിനു വ്യാഖ്യാനങ്ങൾ എഴുതി.ഇതിൽ എ.ഡി. 860 ലെ പ്രുഥൂദകസ്വാമിയുടെ വ്യാഖ്യാനതിൽ ഗണിതതിലെ ഒരു ശാഖയ്ക്ക് ബീജഗണിതം എന്ന പേര് ആദ്യമായി നൽ‌കി. അക്കാലംവരെ ബീജഗണിതം അറിയപ്പെട്ടിരുന്നത് കുട്ടകംഎന്ന പേരിലായിരുന്നു
എ.ഡി.712-775 കാലഘട്ടത്തിൽ ബാഗ്ദാദിലെ ഖലീഫയായിരുന്ന അബ്ബാസിദ് അൽ‌-മൻസൂർ ഭാരതീയഗണിത ശാസ്ത്രജ്ഞനായ കങ്കനെ ബഗ്ദാദിലേയ്ക്ക് ക്ഷണിചു. കങ്കന്റെ കൈവശമുണ്ടായിരുന്ന ബ്രഹ്മസ്ഫുടസിദ്ധാന്തം ഖലീഫയുടെ നിർ‌ദ്ദേശപ്രകാരം 770ൽ അൽഫസാരി സിന്ദ്-ഹിന്ദ് എന്ന പേരിൽ അറബിയിലേയ്ക്ക് തർജ്ജമ ചെയ്തു.
20 പരികർ‌മ്മങ്ങളും 8 വ്യവഹാരങ്ങളും അറിയുന്നവനാണു ഗണകൻ എന്നാണു ബ്രഹ്മഗുപ്തന്റെ മതം.

പൂജ്യം

പൂജ്യം ഒരു അളവിനോട്‌ (അത്‌ നെഗററീവോ പോസിറ്റീവോ ആകട്ടെ) കൂട്ടിച്ചേർക്കുകയോ കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ബ്രഹ്മഗുപ്‌തൻ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട്‌ ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും അദ്ദേഹം കണ്ടെത്തി. പൂജ്യം കൊണ്ട്‌ ഏത്‌ സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്ന് ബ്രഹ്മഗുപ്‌തൻ കരുതി. അതേപോലെ പൂജ്യത്തെ പൂജ്യം കൊണ്ട്‌ ഹരിച്ചാൽ പൂജ്യമായിരിക്കും എന്നും അദ്ദേഹം ധരിച്ചു.

ബ്രഹ്മഗുപ്തന്റെ കൃതികൾ

ബ്രഹ്മസ്‌ഫുടസിദ്ധാന്തമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ കൃതി.ബ്രഹ്മസിദ്ധാന്തമെന്ന പഴയ ജ്യോതിഷകൃതിയുടെ തെറ്റുതിരുത്തി പരിഷ്‌ക്കരിച്ച രൂപമായിരുന്നു ബ്രഹ്മഗുപ്‌തന്റെ കൃതി. അറബിയുൾപ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക്‌ ഇത്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ബ്രഹ്മസ്ഫുട സിദ്ധാന്തത്തിനു പൃഥുകസ്വാമി എഴുതിയ വ്യാഖ്യാനത്തിലാണ് കുട്ടകം എന്ന പദത്തിനുപരിയായി ബീജഗണിതം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.

20 പരികര്മ്മങ്ങൾ

  1. സങ്കലനം
  2. വ്യവകലനം
  3. ഗുണനം
  4. ഹരണം
  5. വർ‌ഗം
  6. വർ‌ഗമൂലം
  7. ഘനം
  8. ഘനമൂലം
  9. മുതൽ 14 വരെ. ഭിന്നസംഖ്യയുമായി ബന്ധപ്പെട്ട 6 നിയമങൾ.
    1. -
    2. -
    3. -
    4. -
    5. -
    6. ത്രൈരാശികം
    7. പഞ്ച രാശികം
    8. സപ്തരാശികം
    9. നവരാശികം
    10. ഏകാദശ രാശികം
    11. ഭാണ്ട പ്രതിഭാണ്ടകം
    12. 8 വ്യവഹാരങൾ

      1. മിശ്രം
      2. ശ്രേണി
      3. സമതലരൂപങൾ
      4. ഖാതം
      5. ക്രകചം
      6. ചിതി
      7. രാശി
      8. ഛായ
      9. സംഭാവനകൾ

        • ഗോളത്തിന്റെ വ്യാപ്തം കണ്ടു പിടിയ്ക്കുന്നതിനുള്ള സമവാക്യം കണ്ടെത്തി.
        • ഒരു ശ്രേണിയിലെ ആദ്യ 'n' പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള സമവാക്യം കണ്ടെത്തി.
        • വശങ്ങളുടെ നീളങ്ങളുമായി ബന്ധപ്പെടുത്തി സമത്രിഭുജം, സമദ്വിഭുജം, വിഷമത്രിഭുജം എന്നിങ്ങനെ ത്രികോണങളെ വർ‌ഗീകരിച്ചു. രണ്ടു വശങ്ങളും അവ കൂടിചേരുന്ന ബിന്ദുവിലൂടെ എതിർ വശത്തേയ്ക്കുള്ള ലംബവും പരിമേയ സംഖ്യകൾ ആണെങ്കിൽ അത്തരം ത്രികോണങ്ങൾ വരയ്ക്കേണ്ട രീതി ആദ്യമായി വിശദീകരിച്ചത് ബ്രഹ്മഗുപ്തനാണ്. (എന്നാൽ 17-ം നൂറ്റാണ്ടിൽ ജീവിചിരുന്ന ബാചറ്റ്, കൺ‌ലീഫേ എന്നിവരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത് !)
        • വശങ്ങളുടെ നീളങ്ങൾ a,b,c,ആയിട്ടുള്ള ത്രികോണങ്ങളുടെ വിസ്തീർ‌ണം കാണാനുള്ള \sqrt {s(s-a)(s-b)(s-c)} , 2s=a+b+c എന്ന സമവാക്യം രൂപവത്കരിച്ചതും ബ്രഹ്മഗുപ്തനാണ്‌. (ഇത് ഹെറോയുടെ പേരിൽ അറിയപ്പെടുന്നു)
        • പൂജ്യം കൊണ്ടുള്ള ഹരണം നിർ‌വചിയ്ക്കപ്പെട്ടിട്ടില്ല എന്ന ആശയം ആദ്യമായവതരിപ്പിച്ചതും ബ്രഹ്മഗുപ്തൻ.
        • പൈ' യുടെ മൂല്യം 22/7 ആണെന്നും പ്രായോഗികമായി 3 എന്നെടുക്കാമെന്നും അദ്ദേഹം പറഞു.
        • രണ്ടാം ഘാത അവ്യവസ്ഥിത സമവാക്യങളുടെ നിർദ്ധാരണത്തിനു മാർഗ്ഗം കണ്ടെത്തി
        • ഗണിതശാസ്ത്രത്തിൽ ആദ്യമായി ഇന്റെർപൊളേഷൻ സമ്പ്രദായം അവതരിപ്പിചു (ഖണ്ഡഖാദ്യകം, അധ്യായം9)
        • പൂജ്യം എന്ന സംഖ്യയെ പറ്റി ആദ്യമായി പഠനം നടത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
        • അനന്തം എന്ന ആശയത്തെ ഖച്ഛേദം എന്ന വാക്കു കൊണ്ടാണ് ഇദ്ദേഹം സൂചിപ്പിച്ചിരുന്നത്.
        • കരണികളെ (surds)പറ്റി പഠനം നടത്തി.
        • 1x2+m2=y2 എന്ന രീതീലുള്ള അനിർദ്ധാര്യ സമീകരണങ്ങളുടെ മൂല്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.


10.ഭാസ്കരാചാര്യൻ

ഭാരതീയ ഗണിതചിന്തകരിൽ പ്രമുഖനാണ്‌ ഭാസ്കരാചാര്യൻ. പ്രശസ്തനായ ഒരുജ്യോതിശാസ്ത്രജ്ഞനും കൂടി ആണദ്ദേഹം. ഗണിത ജ്യോതിശാസ്ത്ര പഠനങ്ങളിൽ ഉപമാസമ്പുഷ്ടങ്ങളായ കവിതാശകലങ്ങൾ ചേർത്തതുവഴി പുതിയൊരു പാത വെട്ടിത്തെളിച്ച മഹാനാണദ്ദേഹം. കാളിദാസന്റെ കവിത്വമുള്ള ശാസ്ത്രജ്ഞൻ എന്നാണ്‌ ഭാസ്കരാചാര്യൻ അറിയപ്പെടുന്നത്‌. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യ രണ്ടാമത് വിക്ഷേപിച്ച് കൃത്രിമോപഗ്രഹത്തിന്‌ ഭാസ്കര എന്നാണ്‌ പേര്‌ നൽകിയിരിക്കുന്നത്

ജീവിതരേഖ

സ്വന്തം പുസ്തകമായ സിദ്ധാന്തശിരോമണിയിൽ എഴുതിയിട്ടുള്ള വിവരങ്ങളേ അദ്ദേഹത്തിനേ കുറിച്ചറിയുകയുള്ളു. ക്രി.ശേ 1114-ൽ ആണ്‌ ജനിച്ചതെന്ന് സിദ്ധാന്തശിരോമണിയിൽ നിന്ന് മനസ്സിലാക്കാം. അച്ഛൻ മഹേശ്വരൻ ഒരു ജ്യോതിശാസ്ത്രപണ്ഡിതനായിരുന്നുവെന്നും, സഹ്യപർവതത്തിന്റെ താഴ്വരയിലുള്ള 'വിജ്ജഡവിടം' ആണ്‌ തന്റെ സ്വദേശം എന്നും അദ്ദേഹം സിദ്ധാന്തശിരോമണിയിലെ ഗോളാദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നു. വിജ്ജഡവിടം എവിടെയാണന്നതു സംബന്ധിച്ച്‌ ഇന്നും തർക്കം നിലനിൽക്കുന്നുവെങ്കിലും, മദ്ധ്യകേരളം മുതൽ മംഗലാപുരം വരെയുള്ള പ്രദേശത്തിനിടക്കെവിടെയോ ആണെന്നാണ്‌ പൊതുവേ കരുതുന്നത്‌. ഭാസ്കരാചാര്യന്റെ കൃതികൾക്ക്‌ കേരളത്തിലുണ്ടായിരുന്ന വമ്പിച്ച പ്രചാരവും ഈ വിശ്വാസത്തിനു ശക്തി പകരുന്നു. 'ഗാണ്ഡില്യ ഗോത്രക്കാരനാണ്‌' താനെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു

കൃതികൾ

മഹാഭാസ്കരീയംലഘുഭാസ്കരീയംആര്യഭടീയഭാഷ്യംസിദ്ധാന്തശിരോമണി,കരണകുതൂഹലം തുടങ്ങിയവയാണ്‌ ഭാസ്കരാചാര്യന്റെ പ്രധാന കൃതികൾ.
മഹാഭാസ്കരീയം ആര്യഭടന്റെ ആര്യഭടീയത്തിലെ മൂന്നാദ്ധ്യായങ്ങളുടെ വിസ്തരിച്ചുള്ള വ്യാഖ്യാനമാണ്‌. ലഘുഭാസ്കരീയമാകട്ടെ മഹാഭാസ്കരീയത്തിന്റെ സംക്ഷിപ്തരൂപവും. വ്യാഖ്യാനങ്ങളാണെങ്കിലും സമ്പൂർണ്ണ കൃതികളുടെ നിലയും വിലയും ഈ പുസ്തകങ്ങൾക്കുണ്ട്‌. വളരെ ലളിതമാണ്‌ പ്രതിപാദനരീതി.ഖഗോളശാസ്ത്രത്തിൽ ആര്യഭടന്റെ ആശയങ്ങളെ വികസിപ്പിക്കുകയാണിവയിൽ ചെയ്തിരിക്കുന്നത്‌. ആര്യഭടീയഭാഷ്യമാകട്ടെ ആര്യഭടീയത്തിന്റെ സമ്പൂർണ്ണ വ്യാഖ്യാനവും.
കരണകുതൂഹലം ഗ്രഹചലനങ്ങളെ ആണ്‌ പ്രധാനമായും പഠിക്കുന്നത്‌. തന്റെ അറുപത്തൊമ്പതാം വയസിലാണ്‌ കരണകുതൂഹലം രചിച്ചിരിക്കുന്നത്‌ എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
സിദ്ധാന്തശിരോമണിയിലെ ആദ്യഖണ്ഡങ്ങളായ ലീലാവതിയിലും ബീജഗണിതത്തിലുംഅന്നുവരെ വികസിച്ചിട്ടുള്ള ഗണിതവിജ്ഞാനം മുഴുവൻ ക്രോഡീകരിച്ചിരിക്കുന്നതായി കാണാം. മറ്റൊരദ്ധ്യായമായ ഗോളാദ്ധ്യായത്തിൽ ഗോളതലക്ഷേത്രഗണിതവും ഗ്രഹഗണിതസിദ്ധാന്തങ്ങളും പഠനവിധേയമാക്കുന്നു. ഗോളാദ്ധ്യായത്തിലെ പലപഠനങ്ങൾക്കും ലിയോനാർഡോ ഡാവിഞ്ചിയുടെ കണ്ടെത്തലുകളുമായി സാദൃശ്യമുണ്ട്‌

ലീലാവതി

ഭാസ്കരാചാര്യന്റെ ഏറ്റവും പ്രശസ്തമായ നിരീക്ഷണങ്ങൾ ലീലാവതിയിലാണ്‌. ലീലാവതിയിൽ എട്ടുതരം ഗണിതക്രിയകളെ പരാമർശിക്കുന്നു. പരികർമ്മാഷ്ടകം എന്നാണ്‌ ആ ഭാഗത്തിന്റെ പേര്‌. അക്ബറുടെ ഭരണകാലത്ത്‌ ലീലാവതി പേർഷ്യൻ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്‌. ലീലാവതി എന്ന സുന്ദരിക്ക്‌ ഗണിതവിജ്ഞാനം പകർന്നു കൊടുക്കുന്നു എന്ന മട്ടിലാണ്‌ ലേഖനരീതി. ലീലാവതിയുടെ അംഗലാവണ്യം പോലും ഗണിതരൂപത്തിൽ വർണ്ണിക്കാൻ ഭാസ്കരാചാര്യൻ ശ്രദ്ധിച്ചിരുന്നു. ശാസ്ത്രമൂല്യങ്ങൾക്കു പുറമേ കലാമൂല്യവും തുളുമ്പുന്നവയാണ്‌ ലീലാവതിയിലെ ശ്ലോകങ്ങളോരോന്നും. ഗഹനങ്ങളായ ശാസ്ത്രസത്യങ്ങളെ കാവ്യാത്മകമായി ചിത്രീകരിച്ച്‌ ലളിതമാക്കാനാണ്‌ ഭാസ്കരാചാര്യർ ശ്രമിച്ചത്‌.
ലീലാവതിയിലെ ശ്ലോകങ്ങളുടെ ശക്തി മനസ്സിലാക്കിയ പാശ്ചാത്യർ ഭാരതത്തിന്റെയൂക്ലിഡ്‌ എന്ന് ഭാസ്കരാചാര്യനെ വിശേഷിപ്പിക്കുന്നുവെങ്കിലും, ഭാസ്കരാചാര്യന്റെ കലാബോധം യൂക്ലിഡിനില്ലെന്നാണ്‌ ഭാരതീയരുടെ വാദം[അവലംബം ആവശ്യമാണ്].
ലീലാവതിയിലെ ആശയങ്ങളുടെ ഉദാഹരണം: ഒരു പൊയ്കയിൽ കുറെ അരയന്നങ്ങളുണ്ട്‌. അവയുടെ വർഗ്ഗമൂലത്തിന്റെ പകുതിയുടെ ഏഴുമടങ്ങ്‌ തീരത്ത്‌ കുണുങ്ങി നടക്കുന്നു. രണ്ട്‌ അരയന്നങ്ങൾ പ്രണയബദ്ധരായി സമീപത്തുണ്ട്‌, ആകെ എത്ര അരയന്നങ്ങളുണ്ട്‌? ദ്വിമാന സമീകരണം നിർദ്ധാരണം ചെയ്യാനുള്ള പ്രശ്നമാണിത്‌.
മറ്റൊരു ഉദാഹരണം: പതിനാറുകാരിയായ യുവതിക്ക്‌ മുപ്പത്തിരണ്ടു നാണയം ലഭിക്കുമെങ്കിൽ ഇരുപതുകാരിക്ക്‌ എന്തു കിട്ടും? വിപരീതാനുപാതം ആണിവിടെ പ്രതിപാദ്യം.

ഭാസ്കരാചാര്യന്റെ വ്യാഖ്യാതാക്കൾ


ഭാസ്കരവ്യാഖ്യാനങ്ങളിൽ നാരായണ പണ്ഡിതൻ ലീലാവതിയെ ഉപജീവിച്ച്‌ എഴുതിയഗണിതകൗമുദിയാണ്‌ ഏറ്റവും പ്രധാനം. കേരളീയരായ ഗോവിന്ദസ്വാമിയും,ശങ്കരനാരായണനും ഭാസ്കരഗ്രന്ഥങ്ങളുടെ പ്രധാന വ്യാഖ്യാതാക്കളാണ്‌. ഇന്നും പ്രസക്തിനഷ്ടപ്പെടാത്ത ഗണിതഗ്രന്ഥങ്ങളായ അവയെ പുതുതായി പഠിക്കുന്നവർ ഏറെയുണ്ട്‌.


സംഭാവനകൾ

അനന്തത

ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഹരിച്ചാൽ ഫലം അനന്തതയാണെന്നും. അനന്തസംഖ്യയെ ഏതു തരത്തിൽ ഗണിച്ചാലും ഫലം അനന്തത തന്നെയായിരിക്കും എന്നും ഭാസ്കരൻ പഠിപ്പിച്ചു



11.മഹാവീരൻ (ഗണിതജ്ഞൻ)

ഋണസംഖ്യകൾ ആദ്യമായി ഉപയോഗിച്ച ഭാരതീയനായ ഗണിതജ്ഞനാണ്‌ മഹാവീരൻ. ഭാരതത്തിലെ കർണ്ണാടക സംസ്ഥാനത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും 'ഗണിതസാരസംഗ്രഹം' എന്ന കൃതി അദ്ദേഹം രചിച്ചിരിയ്ക്കുന്നത് ഏ.ഡി. 850-ൽ ആണെന്നു കരുതുന്നു[അവലംബം ആവശ്യമാണ്]. കർണ്ണാടക സംസ്ഥാനം അന്നു വാണിരുന്ന രാഷ്ട്രകൂടരാജാവായിരുന്ന അമോഘവർഷ നൃപതുംഗന്റെ സദസ്യനായിരുന്നു മഹാവീരൻ.


ഭിന്നസംഖ്യകൾ

ഭാരതീയർ പൊതുവെ കൈവയ്ക്കാത്ത ഒന്നായിരുന്നു ഏകാംശഭിന്നങ്ങൾ. എന്നാൽ മഹാവീരൻ അവയെപ്പറ്റിയും ചിന്തിച്ചു. ഒരു സംഖ്യയെ ഒരു കൂട്ടം ഏകാംശഭിന്നങ്ങളുടെ തുകയായി എഴുതുന്ന രീതി അദ്ദേഹം മുന്നോട്ടു വച്ചു.ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ക്രിയകളിൽ ല.സാ.ഗു. ഉപയോഗിച്ച ആദ്യ ഗണിതശാസ്ത്രജ്ഞനാണ്‌ മഹാവീരൻ[അവലംബം ആവശ്യമാണ്]നിരുദ്ധം എന്നാണു ല.സാ.ഗു.വിനെ അദ്ദേഹം വിളിച്ചത്.


പൂജ്യം ഉപയോഗിച്ചുള്ള ഗണിതക്രിയാനിയമങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. ഇതിൽ ഒരു നിയമം തെറ്റായിരുന്നു. ഒരു സംഖ്യയെ പൂജ്യം കൊണ്ടു ഹരിച്ചാൽ അതിന്റെ വിലയ്ക്കു വ്യത്യാസം വരുന്നില്ല എന്നതായിരുന്നു ആ നിയമം.


ക്രമചയം , അപചയം എന്നീ ഗണിതാശയങ്ങളിൽ അദ്ദേഹം തന്റേതായ സംഭാവനകൾ നൽകി.


C(n,r) = n(n-1)(n-2)(n-3)....(n-r+1)/1.2.3.....r എന്ന സൂത്രവാക്യം ആദ്യമായവതരിപ്പിച്ചത് മഹാവീരനാണു.

ജ്യാമിതി

ജ്യാമിതീയരൂപങ്ങളുടെ ഗണിതത്തിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഗോളത്തിന്റെ വ്യാപ്തം കണ്ടുപിടിയ്ക്കുന്നതിനു 9/10 x 2/9 x (d/2)3 എന്ന സൂത്രവാക്യവും അദ്ദേഹത്തിണ്ടെ സംഭാവയാണ്‌. ഈ സൂത്രവാക്യം പരിഗണിക്കുമ്പോൾ പൈയുടെ വില 3.0375 എന്നു വരുന്നു.

ഗണിതസാരസംഗ്രഹം

പ്രധാന ലേഖനം: ഗണിതസാരസംഗ്രഹം
ഗണിതസാരസംഗ്രഹം എന്ന കൃതി ഭാരതത്തിൽ ഏറെ പ്രചരിച്ചിരുന്ന ഒന്നായിരുന്നു.മദ്രാസ് സർ‌വ്വകലാശാലയിലെ എം. രംഗാചാര്യ ഇംഗ്ലീഷിൽ ഈ കൃതി വിവർ‌ത്തനം ചെയ്തിട്ടുണ്ട്. മദ്രാസ് സർ‌വ്വകലാശാല തന്നെ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
ഗണിതസാരസംഗ്രഹത്തിൽ സംഖ്യകളുടെ ഗുണന ഫലത്തെ സംബന്ധിയ്ക്കുന്ന ഒരു വിശേഷത ശ്രദ്ധിയ്ക്കുക. ഗുണനഫലം ഇടത്തു നിന്നു വായിച്ചലും വലത്തുനിന്നു വായിച്ചാലും(palindrome) വ്യതാസം വരുന്നില്ല.
139 x 109 = 15151
152207 x 73 = 11111111
12345679 x 9 = 111111111
11011011 x 91 = 1002002001
14287143 x 7 = 100010001

സംഭാവനകൾ

ഭാരതീയ ഗണിതശാസ്ത്രജ്ഞന്മാർ എല്ലാം തന്നെ ജ്യോതിശാസ്ത്രത്തിൽഅഗ്രഗണ്യരായിരുന്നു. എന്നാൽ ഇതിനൊരപവാദമാണു മഹാവീരൻ. ജൈനഗണിതജ്ഞരിൽ പ്രമുഖനായ മഹാവീരന്റെ ഗണിതസാരസംഗ്രഹത്തിൽഅങ്കഗണിതവും ബീജഗണിതവും ജ്യാമിതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്തിന്റെ ഘാതങ്ങൾ‌ക്ക് അദ്ദേഹം ഓരോ പേരു നൽകി. താഴെക്കാണുന്ന രീതിയിൽ പത്തിന്റെ ഇരുപത്തിമൂന്നുവരെയുള്ള ഘാതങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.
സംഖ്യപേര്‌സംഖ്യപേര്‌സംഖ്യപേര്‌സംഖ്യപേര്‌
101ദശം102ശതം103സഹസ്രം104ദശസഹസ്രം
105ലക്ഷം106ദശലക്ഷം107കോടി108ദശകോടി
109ശതകോടി1010അർബുദം1011ന്യർബുദം1012ഖർ‌വ്വം
1013മഹാഖർ‌വ്വം1014പദ്മം1015മഹാപദ്മം1016ക്ഷോണി
1017മഹാക്ഷോണി1018ശംഖം1019മഹാശംഖം1020ക്ഷിതി
1021മഹാക്ഷിതി1022ക്ഷോഭം1023മഹാക്ഷോഭം




12.വാഗ്‌ഭടൻ

പുരാതന കാലത്തെ പ്രസിദ്ധനായ ആയുർ വേദാചാര്യനാണ്വാഗ്‌ഭടൻ.ആയുർവേദത്തിലെ ത്രിമൂർത്തികളിൽ, ചരകനും സുശ്രുതനും കഴിഞ്ഞാൽ, മൂന്നാമനായി വാഗ്‌ഭടൻ കണക്കാക്കപ്പെടുന്നു. സിന്ധുദേശത്ത്‌ പന്ത്രണ്ടാം ശതകത്തിൽ വാഗ്‌ഭടൻ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്]അഷ്‌ടാംഗഹൃദയം,അഷ്‌ടാംഗസംഗ്രഹം എന്നീ ആയുർ‌വേദഗ്രന്ഥങ്ങളുടെകർത്താവാണ്. ബുദ്ധമത അനുയായിയായിരുന്നു വാഗ്ഭടൻ. ബുദ്ധമതപ്രചരണാർത്ഥം 9-)ം നൂറ്റാണ്ടിൽ അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയും അങ്ങനെ കേരളീയർക്ക് അദ്ദേഹത്തിലൂടെ അഷ്ടാംഗഹൃഹയവും അഷ്ടാംഗസംഗ്രഹവും അറിയാനിടയാകുകയും പ്രസ്തുതഗ്രന്ഥങ്ങൾക്കാ കേരളീയ വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലാകാനിടയാകുകയും ചെയ്തു.
വാഗ്‌ഭടന്റെ പിതാവ്‌ സിംഹഗുപ്‌തനാണെന്നും ഗുരു ബുദ്ധമതക്കാരനായഅവലോകിതനുമായിരുന്നു എന്നാണ്‌ പണ്ഡിത മതം. ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങ്‌ തന്റെ യാത്രാക്കുറിപ്പുകളിൽ വാഗ്‌ഭടനെ പരാമർശിച്ചിട്ടുണ്ട്‌. രണ്ടു വാഗ്‌ഭടന്മാരുണ്ട്‌. അതിൽ ആദ്യ വാഗ്‌ഭടന്റേതാണ്‌ അഷ്‌ടാംഗഹൃദയവും അഷ്‌ടാംഗ സംഗ്രഹവും. ആദ്യ വാഗ്‌ഭടൻ ബുദ്ധമതക്കാരനായിരുന്നു എന്നു സൂചനയുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യരും പുത്രപൗത്രന്മാരുമൊക്കെ ബുദ്ധമതക്കാരായിരുന്നു. രണ്ടാമത്തെ വാഗ്‌ഭടന്റെ കാലം എ.ഡി. പതിനഞ്ചാം ശതകമാണ്‌. അലങ്കാരഗ്രന്ഥമായകാവ്യാനുശാസനംഋഷഭദേവചരിതം എന്ന മഹാകാവ്യം ഒക്കെ രണ്ടാം വാഗ്‌ഭടന്റെ കൃതികളാണെന്നു കരുതപ്പെടുന്നു.

ഐതിഹ്യം

അഷ്ടാംഗഹൃദയം വാഗ്‌ഭടൻ രചിക്കാനിടയായതിനെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌.ധന്വന്തരി മഹർഷി ഒരിക്കൽ ഒരു പക്ഷിയുടെ രൂപത്തിൽ വൈദ്യൻമാരെ പരീക്ഷിക്കാനെത്തി. 'ആരാണ്‌ രോഗമില്ലാത്തയാൾ?' എന്നായിരുന്നു പക്ഷിയുടെ ചോദ്യം. അതിന്‌ വൈദ്യൻമാരൊന്നും കൃത്യമായ ഉത്തരം നൽകിയില്ല. ഒടുവിൽ, സിന്ധു ദേശത്ത്‌ പാർത്തിരുന്ന വാഗ്‌ഭടൻ എന്ന പ്രസിദ്ധ വൈദ്യൻ പക്ഷിക്ക്‌ ഇങ്ങനെ മറുപടി നൽകി, 'ഹിതഭുക്‌, മതിഭുക്‌, അശാകഭുക്‌'(ഹിതമായി ഭക്ഷിക്കുന്നവൻ, മിതമായി ഭക്ഷിക്കുന്നവൻ, ഇലക്കറി മാത്രം കൂട്ടി ഭക്ഷിക്കാത്തയാൾ). വാഗ്‌ഭടന്റെ ഉത്തരത്തിൽ സംതൃപ്‌തനായ ധന്വന്തരി, അദ്ദേഹത്തെ അനുഗ്രഹിച്ചു. അഷ്ടാംഗഹൃദയം രചിക്കാൻ പറഞ്ഞിട്ട്‌ പോവുകയും ചെയ്‌തു.

അഷ്ടാംഗഹൃദയം

സുശ്രുതസംഹിതചരകസംഹിത എന്നിവയെ അവലംബിച്ചാണ് വാഗ്‌ഭടൻഅഷ്ടാംഗഹൃദയം രചിച്ചത്‌. കായം(ശരീരം), ബാലം(ബാലചികിത്സ), ഗ്രഹം (കുട്ടികളെ ദുരിതത്തിലാക്കുന്ന ബാധകളെ ഒഴിപ്പിക്കൽ), ഊർധ്വം, ശല്യം, ദംഷ്ട്രം (വിഷചികിത്സ), ജര (രസായന ചികിത്സ), വൃഷം (വാജീകരണം) എന്നിവയാണ്‌ ആയുർവേദത്തിലെ എട്ട്‌ അംഗങ്ങൾ. ഇവയുടെയെല്ലാം സാരസംഗ്രഹമാണ്‌ അഷ്ടാംഗഹൃദയം. സൂത്രം, ശാരീരം, നിദാനം, ചികിത്സ, കൽപം, ഉത്തരം എന്നിങ്ങനെ ആറ്‌ സ്ഥാനങ്ങളും, അവയിലൊക്കെക്കൂടി 120 അധ്യായങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്‌.

ശ്രീലങ്കയിൽ

ഉത്തരേന്ത്യയിൽ ബുദ്ധമതത്തിന് പ്രചാരം കുറഞ്ഞപ്പോൾ ബുദ്ധമതാനുയായിയായിരുന്ന വാഗ്ഭടൻ എട്ടാം നൂറ്റാണ്ടിൽ ശ്രീലങ്കയിലേക്ക് കുടിയേറുകയും അങ്ങനെ അദ്ദേഹത്തിന്റെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും ശ്രീലങ്കയിൽ പ്രചരിപ്പിക്കപ്പെട്ടു

കേരളത്തിൽ

ശ്രീലങ്കയിൽ നിന്നാണ്‌‌ ബുദ്ധമതം കേരളത്തിലെത്തിയത്‌. ഒൻപതാം നൂറ്റാണ്ടിൽ ബുദ്ധമതപ്രചരണത്തിന്‌ വാഗ്ഭടൻ കേരളത്തിലെത്തിയിരുന്നതായി കരുതപ്പെടുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങൾക്കും കേരളത്തിൽ പ്രചാരം സിദ്ധിച്ചു[
കേരളത്തിൽ ഏറെ പ്രചാരമുണ്ടായ ഒന്നാണ്‌ അഷ്‌ടാംഗഹൃദയ ചികിത്സാസമ്പ്രദായം. വടക്കേ ഇന്ത്യയിൽ ചരകസംഹിതക്കായിരുന്നു അന്ന് പ്രാധാന്യം. (ഇന്ന് ആധുനിക സർവകലാശാലകൾ അഷ്ടാംഗഹൃദയവും പാഠ്യവിഷയമാക്കിയിട്ടുണ്ടെന്നു മാത്രം)
വാഗ്‌ഭടശിഷ്യരായ ഇന്ദു, ജജ്ജടൻ എന്നിവർ കേരളത്തിലാണ്‌ വസിച്ചിരുത്‌, അതാണ്‌ ഈ ചികിത്സാരീതിക്ക്‌ കേളത്തിൽ ഏറെ പ്രചാരം ലഭിച്ചതിന്‌ കാരണമെന്നൊരു വാദമുണ്ട്‌. ഇവരിൽ ഇന്ദുവാണ്‌ അഷ്‌ടാംഗഹൃദയ വ്യാഖ്യാനമായ `ശശിലേഖ'യുടെ കർത്താവ്‌. കേരളത്തിലെ പല പാരമ്പര്യ വൈദ്യകുടുംബങ്ങളും ഇന്നും ഈ വാഗ്‌ഭടശിഷ്യരുടെ വ്യാഖ്യാനങ്ങൾ അഭ്യസിച്ചു പോരുന്നു. പക്ഷേ, കേരളത്തിൽ ഏറ്റവും പ്രചാരം സിദ്ധിച്ച അഷ്‌ടാംഗഹൃദയവ്യാഖ്യാനം `പാഠ്യം' ആണ്‌. അത്‌ രചിച്ചതാരാണെന്ന്‌ വ്യക്തമല്ല.

13.സുശ്രുതൻ

ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരുശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻസുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെവരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ജീവിത രേഖ

വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ[അവലംബം ആവശ്യമാണ്], ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച്‌ സുശ്രുതൻ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത്‌ അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.

സവിശേഷതകൾ

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നുശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ്‌ കരുതുന്നത്‌. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ്‌ അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.

സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ

ചരകത്തെക്കാൾ ആധുനികമാണ്‌ സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌ 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ്‌ ആയുർവേദമെന്ന്‌സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയിൽ പ്രധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ.
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌ സി.കെ. വാസുദേവശർമയാണ്‌. സൂത്രസ്ഥാനം ‍വടക്കേപ്പാട്ട് നാരായണൻ ‍നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾഎം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതൻ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.

Hindu priest



1.കൗടില്യൻ


കൗടില്യൻ (c. 350-283 BCE) പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനുംചിന്തകനുമായിരുന്നു. ചാണക്യൻ(Sanskrit: चाणक्य Cāṇakya), വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്നചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു.'അർത്ഥശാസ്ത്രം ' എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.

കൗടില്യൻ (c. 350-283 BCE) പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനുംചിന്തകനുമായിരുന്നു. ചാണക്യൻ(Sanskrit: चाणक्य Cāṇakya), വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്നചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു.'അർത്ഥശാസ്ത്രം ' എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.

ജീവിതരേഖ

ബി.സി 350നും 283നും ഇടയിൽ‍ ജീവിച്ചിരുന്നു.മഗധയിൽ ജനനം.പിതാവിന്റെ മരണശേഷം തക്ഷശിലയിൽ ജീവിച്ചു.കുടല എന്ന് വംശത്തിൽ പിറന്നതിനാൽ കൗടില്യൻ എന്ന് അറിയപ്പെട്ടു.ചണക ദേശവാസി ആയതിനാൽ ചാണക്യൻ എന്നും അറിയപ്പെട്ടു.

   


ഇന്ത്യൻ മക്യവെല്ലി എന്നാണ്‌ ജവഹർലാൽ നെഹ്‌റു കൗടില്യനെ വിശേഷിപ്പിക്കുന്നത്‌. എന്നാൽ രാഷ്ട്രമീമാംസാ തത്ത്വങ്ങൾ‌ മക്യവെല്ലിയ്ക്ക്‌ നൂറ്റാണ്ടുകൾക്കു മുൻപേ രൂപംനൽകിയ കൗടില്യന്റെ സ്ഥാനം ഇതിലുമെത്രയോ ഉദാത്തമാണ്‌. അദ്ദേഹത്തിന്റെ സംഭാവനകൾ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയില്ലെന്നുമാത്രം.
തന്റെ ആശ്രമത്തിന്റെ അടുത്ത് ദർഭപ്പുല്ലു പറിച്ചുകൊണ്ടുനിൽക്കവേയാണ് കൗടില്യനെ ചന്ദ്രഗുപ്തമൗര്യൻ കണ്ടുമുട്ടുന്നത്. ഒരു തവണ കാലിൽ പുല്ലുകൊണ്ടു വേദനിച്ചതിന്, ഇനി അത് ആവർത്തിക്കാതിരിക്കാൻ എല്ലാ ദർഭപ്പുല്ലുകളും പറിച്ചുമാറ്റുകയായിരുന്നു കൗടില്യൻ. അസംഖ്യം ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ചന്ദ്രഗുപ്തമൗര്യനെ ചാണക്യന്റെ രാഷ്ട്രീയ തന്ത്രങ്ങൾ പലപ്പോഴും രക്ഷിച്ചു. രാക്ഷസൻ എന്ന ശത്രു ചന്ദ്രഗുപ്ത മൗര്യനെ കൊല്ലുവാൻ സുന്ദരിയായ വിഷകന്യകയെ അയച്ച കഥ പ്രശസ്തമാണ്. കുട്ടിക്കാലം മുതൽക്കേ അല്പാല്പം വിഷം കുടിച്ചു വളർന്ന വിഷകന്യകമാർ സർപ്പവിഷം ഏൽക്കാത്തവരും ഒരു ചുംബനം കൊണ്ട് കാമുകരെ കൊല്ലുവാൻ പര്യാപ്തരുമായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധി ഗുപ്തരാജാവിനെ വിഷകന്യകയുടെ മാസ്മരവലയത്തിൽ നിന്നു രക്ഷിച്ചു എന്നു കഥ.
ശത്രുക്കളെ ഉന്മൂലനം ചെയ്യുവാൻ ഏതുമാർഗ്ഗവും അവലംബിക്കാം എന്നായിരുന്നു ചാണക്യമതം. സി.വി.ബാലകൃഷ്ണന്റെ നഹുഷപുരാണം എന്ന കൃതി ചാണക്യതന്ത്രങ്ങൾ ഉപയോഗിച്ച് എതിരാളികളെ അമർച്ചചെയ്യുന്ന ഒരു കേരള മുഖ്യമന്ത്രിയുടെ കഥപറയുന
ചാണക്യന്റേതായി മൂന്നു ഗ്രന്ഥങ്ങളാണുള്ളത്.അർത്ഥശാസ്ത്രം,നീതിസാരം,ചാണക്യനീതി എന്നിവ.രാഷ്ട്രമീമാംസ,ഭരണരീതി എനിവയെ ആസ്പദമാക്കി രചിച്ചതാണ് അർത്ഥശാസ്ത്രം.15അധികരണങ്ങളായാണ് ഇത് സമ്വിധാനം ചെയ്തിരിക്കുന്നത്.ആകെ 180ഓളം വിഷയങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.പ്രായോഗിക ഭരണപ്രശ്നങ്ങൾ,നടപടികൾ എന്നിവക്ക് ഊന്നൽ കൊടുത്തിരിക്കുന്നു.

2.ബസവേശ്വരൻ

വീരശൈവരുടെ പ്രധാന ആചാര്യനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നബസവേശ്വരൻ (കന്നഡ: ಬಸವೇಶ್ವರ‌). ഒരു സാമൂഹ്യ പരിഷ്കർത്താവും,കവിയും,ദാർശനികനുമായിരുന്ന അദ്ദേഹം സമൂഹത്തിൽ നിലവിലിരുന്ന വർണ്ണധർമ്മാശ്രമത്തിനെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും അതിലൂടെ ഒരു ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. ബസവേശ്വരനാണ് വീരശൈവമതം സ്ഥാപിച്ചതെന്നും, അല്ല പുരാതനമായ ഒരു വിശ്വാസസമ്പ്രദായത്തെ അദ്ദേഹം പുനരുദ്ധരിക്കുകയായിരുന്നുവെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്

ജീവിതരേഖ

ബസവേശ്വരൻ ക്രി.പി 1131-ൽ കർണ്ണാടകയിലെ ബിജാപ്പൂർ ജില്ലയിൽ ബാഗേവാഡിക്കടുത്തുള്ള ഇംഗലേശ്വര ഗ്രാമത്തിൽ ജനിച്ചു. പിതാവ് മദരസ ഒരു ശൈവബ്രാഹ്മണനും അഗ്രഹാരത്തിന്റെ തലവനുമായിരുന്നു.ബ്രാഹ്മണാചാരപ്രകാരം എട്ടാം വയസ്സിൽ ഉപനയനചടങ്ങ് നടത്തുവാൻ പിതാവ് തീരുമാനിച്ചപ്പോൾ മൂത്ത സഹോദരി നാഗലാംബികക്ക് എന്തു കൊണ്ട് ഉപനയനം നടത്തിയില്ലെന്ന് ചോദിച്ചു കൊണ്ട് ബസവൻ അതിനെ എതിർത്തു. ഉപനയനം ആൺ കുട്ടികൾക്ക് മാത്രമാണെന്ന വാദം ഉൾക്കൊള്ളാൻ ആ ബാലൻ തയ്യാറായില്ല.തന്റെ പതിനാറാമത്തെ വയസ്സിൽ നിർബന്ധിച്ചു ധരിപ്പിച്ച പൂണൂൽ ഉപേക്ഷിച്ചു ബസവൻ ബാഗേവാഡിയിൽ നിന്നുംകൃഷ്ണാ നദിയും മാലപ്രഭാ നദിയും സംഗമിക്കുന്ന കുടലസംഗമ എന്ന പുണ്യസ്ഥലത്ത് എത്തിച്ചേർന്നു.അവിടെയുള്ള ശിവക്ഷേത്രത്തിലും മഠത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു.കുടലസംഗമത്തിൽ വെച്ചാണ് ബസവേശ്വരൻ തന്റെ വചനങ്ങൾ ആദ്യമായി പാടിയത്. ഈ വചനങ്ങളിൽ ചിലത് കുടലസംഗമദേവനായശിവനെ അഭിസംബോധന ചെയ്തുള്ള പ്രാർത്ഥനകളാണ്.
ബസവേശ്വരന്റെ ഗുണഗണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹത്തിന്റെ മാതുലനും കല്യാണിലെ(ഇന്നത്തെ ബിദാർ ജില്ല) രാജാവിന്റെ മന്ത്രിയുമായ ബലദേവൻ തന്റെ മകളായ ഗംഗാംബികയെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെ അക്കാലത്ത് കല്യാൺ കേന്ദ്രമായി നാടുവാണിരുന്ന ബിജ്ജാലയുടെ രാജാധാനിയിലെത്തിച്ചേരുകയും ചെയ്തു. ഇവിടം മുതൽ ബസവൻ രാജാവിന്റെ ശ്രദ്ധാകേന്ദ്രമാവുകയും തുടർന്ന് ഖജനാവു സൂക്ഷിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. ക്രമേണ ബസവേശ്വരൻ രാജാവിന്റെ പ്രധാനമന്ത്രിപദം വരെ അലങ്കരിച്ചു. കല്യാണിലെത്തിയ നാൾ മുതൽ ബസവേശ്വരൻ സാമൂഹ്യപരിഷകരണത്തിനുള്ള യത്നം ആരംഭിച്ചു. മനുഷ്യരെ പരസ്പരം വേർതിരിക്കുന്ന മതിൽക്കെട്ടുകളായ ജാതിമത ലിംഗ ഭേദങ്ങൾക്കെതിരെ ശക്തിയായി നിലകൊണ്ട അദ്ദേഹം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്ക് ഊന്നൽ നൽകുന്ന ഒരു പുതിയ സാമൂഹിക സംഹിതയ്ക്ക് രൂപം കൊടുത്തു. മധ്യവർത്തികളായ പുരോഹിതർ ഭക്തരെ ചൂഷണം ചെയ്യുന്നതിനെ ശക്തമായി എതിർത്ത അദ്ദേഹം പൗരോഹിത്യ പ്രാധാന്യം കുറഞ്ഞ അരാധനാ സമ്പ്രദായത്തെ പ്രോത്സാഹിപ്പിച്ചു. ക്രമേണ ഇതു വീരശൈവ അഥവാ ലിംഗായത്ത് എന്ന മതനവീകരണ പ്രസ്ഥാനമായി മാറി. ബസവേശ്വരന്റെ മഹത്വം കേട്ടറിഞ്ഞ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ന്യാസിമാരും, ഭക്ത ജനങ്ങളും കല്യാണിലേക്കു പ്രവഹിച്ചു തുടങ്ങി. കല്യാണിൽ ബസവേശ്വരൻ സ്ഥാപിച്ച അനുഭവ മണ്ഡപത്തെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പിൽക്കാല ജീവിതം.
എന്നാൽ ബസവേശ്വരന്റെ പ്രശസ്തിയിൽ അസൂയാലുക്കളായ ചിലർ അദ്ദേഹം ഖജനാവ് കാലിയാക്കിയെന്നും നിരവധി സന്ന്യാസിമാരെയും അനുഭാവികളെയും കല്യാണിൽ പാർപ്പിച്ചിരിക്കുന്നു എന്നും അവർ രാജാവിന് പരാതി നൽകി. ഇക്കാലയളവിൽ ബസവേശ്വരൻ അറിവോടെ നടന്ന ഒരു മിശ്രവിവാഹത്തിന്റെ ഔചിത്യത്തെ രാജാവ് ചോദ്യം ചെയ്തതായും യാഥാസ്ഥിതികരുടെ നിർബന്ധത്തെത്തുടർന്ന് ആ ദമ്പതികൾക്ക് വധശിക്ഷ നൽകിയതായും പറയപ്പെടുന്നു.[2]മറ്റ് ചില അഭിപ്രായങ്ങൾ പ്രകാരം ഈ വിവാഹം യാഥാസ്ഥിതികരും ബസവേശ്വരന്റെ ശരണാർത്ഥികളും തമ്മിലുള്ള 'കല്യാൺക്രാന്തി' (കല്യാണിലെ വിപ്ലവം) എന്ന് പിന്നീടറിയപ്പെട്ട രൂക്ഷമായ ആത്മീയ-ഭൗതിക വിപ്ലവത്തിന് ഇടയായിത്തീർന്നു. ഏതായാലും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ അക്രമത്തെ ഇഷ്ടപ്പെടാത്ത ബസവേശ്വരനെ വ്യസനിപ്പിക്കുകയും കല്യാണിലെ തന്റെ ദൗത്യം പൂർത്തിയാക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് തന്നെ പോറ്റി വളർത്തിയ കുടലസംഗമത്തിലേക്കു മടങ്ങിപ്പോയ ബസവേശ്വരൻ പ്രവർത്തനമേഖലകളിൽ സജീവമായിരിക്കേ മുപ്പത്തിയാറാം വയസ്സിൽ വിയോഗം പ്രാപിക്കുകയും ചെയ്തു

പഠിപ്പിക്കലുകൾ

കായകവെ കൈലാസം എന്നതാണ് ബസവേശ്വരന്റ ഏറ്റവും പ്രശസ്തമായ വചനങ്ങളിലൊന്ന്. അദ്ധ്വാനം അത്യുത്‌കൃഷ്ടം എന്നാണതിന്റെ അർത്ഥം. 'കായക സിദ്ധാന്തം' (കർമ്മ സിദ്ധാന്തം) എന്നിതറിയപ്പെടുന്നു. തൊഴിലിന് നീചമെന്നോ ശ്രേഷ്ഠമെന്നോ വേർതിരിവില്ല. സന്യാസികൾ അടക്കം എല്ലാവരും അവരവർക്കുള്ള ആഹാരത്തിനുള്ള വക സ്വയം സാമ്പാദിക്കണമെന്നും ബസവേശ്വരൻ പഠിപ്പിച്ചു.
കായക സിദ്ധാന്തത്തിന്റെ മറ്റൊരു ദർശനമാണ് 'ദസോഹ' (ദാനധർമ്മ സിദ്ധാന്തം). ഒരുവൻ തന്റെ സമ്പാദ്യത്തിൽ ആവശ്യം കഴിഞ്ഞുള്ളത് പാവപ്പെട്ടവരും രോഗികളുമായ സാധുക്കൾക്കായി നീക്കി വെയ്ക്കണമെന്നാണ് ദസോഹയുടെ പൊരുൾ. ഇതു അദ്ദേഹം സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു.
ബസവേശ്വരന്റ ഒരു വചനം ഇപ്രകാരം പറയുന്നു.
കാക്ക പാത്രം നിറയെ ഭക്ഷണസാധനം കണ്ടാൽ
തന്റെ വർഗ്ഗക്കാരെ മുഴുവൻ വിളിച്ചുവരുത്തി പങ്കു ചേരുന്നില്ലേ?
കോഴി കുറേ ചോളത്തരികൾ കണ്ടാൽ തന്റെ കുഞ്ഞുങ്ങളെ മാടിവിളിക്കുന്നില്ലേ?
ദാനം ചെയ്യുന്നവനൊരിക്കലും രക്ഷാധികാരിയാണെന്നും
മഹാമൻസ്ക്കനാണെന്നും ഭാവിക്കാതെ അതു തന്റെ
കടമയാണെന്നു കരുതണം,വാങ്ങുന്നവന്
അപകർഷതാബോധം തെല്ലുമുണ്ടാകരുത്
ഇതൊക്കെയായിരുന്നു തന്റെ കായക ദസോഹ സിദ്ധാന്തങ്ങൾക്ക് അദ്ദേഹം നൽകിയ 
വിശദീകരണം

3.മധ്വാചാര്യർ

Shri Madhvacharya.jpg


ദ്വൈതം എന്നും തത്ത്വവാദം എന്നും അറിയപ്പെടുന്ന ഹൈന്ദവ താത്ത്വിക സമ്പ്രദായത്തിന്റെ പ്രഥമനും മുഖ്യനുമായ ആചാര്യനായിരുന്നു 'മധ്വാചാര്യർ (ക്രി. ശേ. 1238-1317). ഇദ്ദേഹത്തെ "പൂർണ്ണപ്രജ്ഞർ", "ആനന്ദതീർത്ഥർ" എന്ന പേരുകളിലും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രധാന സംഭാവന വേദാന്തത്തിന്റെ പ്രസ്ഥാനത്രയങ്ങളായബ്രഹ്മസൂത്രംഭഗവദ് ഗീത, മറ്റുംഉപനിഷത്തുകളുടെ നൂതനമായ വ്യാഖ്യാനമായിരുന്നു. ഭക്തി പ്രസ്ഥാന കാലഘട്ടത്തിലെ പ്രധാന തത്ത്വചിന്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. അനുയായികൾ ഇദ്ദേഹത്തെ വായുവിന്റെ മൂന്നാമത്തെ മനുഷ്യാവതാരമായി (ഹനുമാൻഭീമൻഎന്നിവർക്ക് ശേഷം) കണക്കാക്കുന്നു
മധ്വാചാര്യർ ജനിച്ചത് ക്രി. ശേ. 1238 ആണ്ട്വിജയദശമി നാളിൽഉഡുപ്പിക്കടുത്ത് പജകഎന്ന ഒരു ചെറിയ ഗ്രാമത്തിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളായ വേദവതിയും മദ്ധ്യഗേഹ ഭട്ടരും "വാസുദേവൻ" എന്ന പേരു നൽകി. കുട്ടിക്കാൽത്തു മുതൽ അദ്ധ്യാത്മിക മേഖലയിൽ താത്പര്യം കാണിച്ച വാസുദേവൻ, തന്റെ പതിനൊന്നാം വയസ്സിൽ (ക്രി. ശേ. 1249) അച്യുത പ്രേക്ഷർ എന്ന പേരുകേട്ട സന്ന്യാസിൽ നിന്നും, "പൂർണ്ണപ്രജ്ഞൻ"‍ എന്ന പേരിൽ സന്ന്യാസദീക്ഷസ്വീകരിച്ചു
സന്ന്യാസം സ്വീകരിച്ച് ഒരു മാസത്തിനുള്ളിൽ പൂർണ്ണപ്രജ്ഞർ, വാസുദേവ പണ്ഡിതൻ എന്ന തത്ത്വചിന്തകനാൽ നയിക്കപ്പെട്ട ഒരു സംഘം നൈയായികരെ വാഗ്വാദത്തിൽ തോല്പിക്കുകയുണ്ടായി. ഈ സംഭവത്തിൽ അദ്ദേഹത്തിന്റെ ഗുരുവായ അച്യുതപ്രേക്ഷർ പൂർണ്ണപ്രജ്ഞർക്ക് "ആനന്ദതീർത്ഥർ" എന്ന പട്ടം നല്കി. ആനന്ദതീർത്ഥർ തന്റെ കൃതികളുടെ രചനയ്ക്കായ് സ്വയം സ്വീകരിച്ച തൂലികാനാമമായിരുന്നു "മധ്വർ."

ദക്ഷിണാപഥ ദിഗ് വിജയം

യൗവനകാലത്തുതന്നെ മധ്വർ ഭാരതത്തിന്റെ ദക്ഷിണാപഥത്തിന്റെ ദിഗ് വിജയം നടത്തി. തീർത്ഥാടന സ്ഥലങ്ങളായ കന്യാകുമാരിരാമേശ്വരശ്രീരംഗാദികൾസന്ദർശിക്കുകയും അവിടെയെല്ലാം തന്റെ തത്ത്വവാദ ദർശനം പ്രചരിപ്പിക്കുകയുമുണ്ടായി. ഈ പുതിയ വീക്ഷണം അംഗീകാരത്തെയും വിമർശനത്തെയും ആകർഷിച്ചു. ദിഗ് വിജയം പൂർത്തിയാക്കിയശേഷംഉഡുപ്പിയിലേക്കു മടങ്ങിയെത്തി ഗീതാഭാഷ്യരചന ആരംഭിച്ചു. തുടർന്ന്സർവ്വമൂലഗ്രന്ഥങ്ങളെന്നറിയപ്പെടുന്ന ദ്വൈതമതത്തിന്നടിസ്ഥാനപരമായ മുപ്പത്തിയേഴു കൃതികൾ മധ്വർ രചിചു.

കൃതികൾ

മധ്വാചാര്യർ ഒട്ടേറെ കൃതികളുടെ കർത്താവാണെന്നു വിശ്വസിക്കപ്പെടുന്നു. ഇതിൽ "ഗീതാ ഭാഷ്യം," "മഹാഭാരത താത്പര്യ നിർണ്ണയം," "ബ്രഹ്മസൂത്ര ഭാഷ്യം," "അനു ഭാഷ്യം" എന്നിവ പ്രധാനമാകുന്നു. മധ്വാചാര്യരുടെ മറ്റു കൃതികളുടെ പട്ടികയ്ക്കും, അവയേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും "മധ്വാചാര്യരുടെ കൃതികൾ" എന്ന താൾ പരിശോധിക്കുക.
 4.രാമാനുജൻ
വേദാന്ത ദർശനത്തിലെവിശിഷ്ടാദ്വൈത താത്ത്വിക ശാഖയുടെ പ്രധാന ഗുരുവും, ശ്രീവൈഷ്ണവ സമ്പ്രദായത്തിലെആചാര്യനുമായിരുന്നുരാമാനുജാചാര്യർ. ഇദ്ദേഹം ക്രി. ശേ. 1017-ൽ ജനിച്ച് ക്രി. ശേ. 1137-ആം ആണ്ടുവരെ ജീവിച്ചിരുന്നതായി പരമ്പരാഗതമായി കരുതപ്പെടുന്നു.

ജനനവും ബാല്യകാലവും

തമിഴ് നാടിലെ ചെന്നൈയിനടുത്തുള്ള ശ്രീപെരുമ്പുത്തൂർ ഗ്രാമത്തിൽ വടമ ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു ക്രി. ശേ. 1017-ൽ രാനാനുജർ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കാന്തിമതി അമ്മാളും അസുരി കേശവ സോമയാജി ദീക്ഷിതരും ആയിരുന്നു. ബാല്യകാലത്തുതന്നെ കാഞ്ചീപൂർണ്ണൻ എന്ന ആ പ്രദേശത്തെ ശൂദ്രനായഒരു വൈഷ്ണവനുമായി സഖ്യം പുലർത്തുകയും, തന്റെ ഗുരുവായിസ്വീകരിക്കുകയും ചെയ്തു. കാഞ്ചീപൂർണ്ണൻ തന്റെയും രാമാനുജരുടെയും ജാതി ഭേദത്തിനാൽ ബാലന്റെ വിനയത്തെ വർണ്ണധർമ്മത്തിനു് വിരുദ്ധമായിക്കാണുകയും ചെയ്തു

യാദവപ്രകാശരോടൊപ്പം

യൗവനത്തിൽ വിവാഹിതനായ ശേഷവും തന്റെ പിതാവിന്റെ മരണത്തിനു ശേഷവും രാമാനുജർ സപരിവാരം കാഞ്ചീപുരത്തേയ്ക്കു് താമസം മാറ്റി. അവിടെ ഇളയപെരുമാൾ ആദ്യത്തെ വൈദിക ഗുരുവായ യാദവപ്രകാശരുമായി കണ്ടുമുട്ടി[1]. യാദവപ്രകാശരുടെ താത്ത്വികചിന്ത ആദിശങ്കരന്റെ അദ്വൈത വേദാന്തത്തിനുംഭേദാഭേദവാദത്തിനു സാമ്യമുണ്ടായിരുന്നു. തുടക്കത്തിൽ ഇളയ പെരുമാൾ യാദവപ്രകാശന്റെ വത്സല ശിഷ്യനായിരുന്നെങ്കിലും താമസിയാതെ അവർതമ്മിൽഉപനിഷത്തുക്കളുടെ ശരിയായ വ്യാഖ്യാനത്തെക്കുറിച്ചനേകം തർക്കങ്ങൾ ഉയർന്നുതുടങ്ങി. യാദവപ്രകാശരുടെ ദർശനത്തിൽ ഉപനിഷത്തുക്കൾ നിർഗ്ഗുണവുംനിരീശ്വരവും അപൗരുഷേയവുമായ പരമ്പൊരുളിനാണാധാരം നൽകുന്നതു്. മറിച്ച് രാമാനുജരുടെ പക്ഷം ഉപനിഷത്തുക്കൾ സഗുണമായ വിഷ്ണുരൂപത്തിനെയാണു്വർണ്ണിക്കുന്നതെന്നതായിരുന്നു.[1]
രാമാനുജരുടെ താർക്കികമായ കഴിവുകളിൽ തന്റെ അധികാർത്തിനും തന്റെ ദർശനത്തിനോടുള്ള ജനപ്രീതിക്കും എതിരിയെക്കണ്ട യാദവപ്രകാശർ രാമാനുജരെതീർത്ഥാടനത്തിനിടെ വധിക്കുവാനുള്ള ഗൂഢാലോചനകളാരംഭിച്ചു. രാമാനുജരുടെപൈതൃഷ്വസേയിയും യാദവപ്രകാശരുടെ മറ്റൊരു വത്സല ശിഷ്യനുമായിരുന്നഗോവിന്ദ ഭട്ടർ ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ ഉണർത്തിക്കുകയും രാമാനുജർ രക്ഷപ്പെടുകയും ചെയ്തു.[1] ഇത്രയും സംഭവിച്ചിട്ടും രാമാനുജർ കാഞ്ചീപുരത്തേയ്ക്കു മടങ്ങിയ ശേഷം സ്വഗുരുവുമായി പഠനം തുടർന്നു. യാദവപ്രകാശർ ഗൂഢാലോചനയിലെ തന്റെ ഉത്തരവാദിത്ത്വം പ്രകടമായി അംഗീകരിച്ചില്ലെന്നുമാത്രമല്ല രാമാനുജരുടെ തിരിച്ചുവരവിൽ സന്തോഷം ഭാവിക്കുകയുംചെയ്തു. പക്ഷെ അധികം താമസിയാതെ വീണ്ടും ശ്രുതിവ്യാഖ്യാനത്തെക്കുറിച്ചുള്ള തർക്കങ്ങൾ ഉയർന്നപ്പോൾ യാദവപ്രകാശർ രാമാനുജരെ ഗുരുകുലത്തുനിന്നും പുറത്താക്കി

യാമുനാചാര്യരും ശ്രീവൈഷ്ണവരും

തന്റെ ഗുരു നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാഴ്ന്ന രാമാനുജർ ബാല്യകാലമാർഗ്ഗദർശിയായ കാഞ്ചീപൂർണ്ണന്റെ ഉപദേശം ആരായ്ഞ്ഞു. തനിക്കൊരു ഗുരു യഥാസമയം ലഭിക്കുമെന്നു പറഞ്ഞ് കാഞ്ചീപൂർണ്ണൻ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും, തത്കാലത്തേയ്ക്കദ്ദേഹത്തോടൊപ്പം വിഷ്ണുപൂജയിൽ യോജിക്കുവാനും നിർദ്ദേശിച്ചു.[1] ഇങ്ങനെയിരിക്കെ കാഞ്ചീപൂർണ്ണരിൽനിന്നും രാമാനുജരെക്കുറിച്ചറിഞ്ഞ യാമുനാചാര്യരെന്ന ശ്രീവൈഷ്ണവ സമ്പ്രദായത്തിന്റെനേതാവ് അദ്ദേഹത്തെ തന്റെ പിൻഗാമിയാകുവാൻ സ്വാഗതംചെയ്തു. അക്കാലത്ത് ശ്രീവൈഷ്ണവർ തമിഴിലെ നാലായിര ദിവ്യപ്രബന്ധമെന്ന ഭക്തികാവ്യങ്ങളെഴുതിയആഴ്വാർമാരുടെ ഓർമ്മയിൽ ശ്രീരംഗത്തൊരുമിച്ച ചെറിയ വൈഷ്ണവ സമൂഹം മാത്രമായിരുന്നു.[1] ഇവരുടെ വിശ്വാസങ്ങളെ ഭാരതീയ തലത്തിൽ ഒരു താത്ത്വിക ചലനമായി മാറ്റുകയായിരുന്നു യാമുനാചാര്യരുടെ പ്രധാന ലക്ഷ്യം; ഇത്തരുണത്തിലാണു് രാമാനുജരെ അദ്ദേഹം വിളിച്ചതു്.[1] എന്നാൽ രാമാനുജർക്കു് യാമുനാചാര്യരോടു് സംഭാഷണം നടത്താൻ കഴിയുന്നതിനുമുൻപു് യാമുനാചാര്യർ ഇഹലോകം വെടിഞ്ഞു. രാമാനുജർ ശ്രീരംഗത്തെത്തിയപ്പോൾ കണ്ടത് യാമുനാചാര്യരുടെ മൃതദേഹവും അദ്ദേഹത്തിന്റെ വലതുകയ്യിലെ മൂന്നുവിരലുകൾ മടങ്ങിയിരിക്കുന്നതായുമാണു്. മടങ്ങിയ വിരലുകൾ യാമുനരുടെ നിറവേറ്റാത്ത മൂന്നു് ആശകളെ സൂചിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ മൂത്ത ശിഷ്യന്മാർ പറഞ്ഞു; ഇതിൽ പ്രധാനമായും ബ്രഹ്മസൂത്രത്തിനൊരു ഭാഷ്യം എഴുതണമെന്നതായിരുന്നു. ഈ അഭിലാഷങ്ങൾ നിറവേറ്റുമെന്നു രാമാനുജർ പ്രതിജ്ഞ ചെയ്തപ്പോൾ ഈ മൂന്നു വിരലുകളും സ്വയം നിവർന്നതായും പറയപ്പെടുന്നു







                                                                                                                                                                                          





5.വസിഷ്ഠൻ



ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ . (സംസ്കൃതം:वसिष्ठ).[1] സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠൻ. ബ്രഹ്മാവിന്റെമാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ കാമദേനുവുംഅതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു.
വസിഷ്ഠന്റെ ഭാര്യ അരുന്ധതിയാണ്. (സംസ്കൃതംअरुंधति).
ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലം എഴുതിയത് വസിഷ്ഠനാണ്.

"സപ്തർഷികൾ"

1.അംഗിരസ്സ്

ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹർഷിയാണു അംഗിരസ്സ്. (अंगिरस्) അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് അംഗിരസ്സ് എന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു.അഥർവമുനിയുമൊത്താണ്‌ ഇദ്ദേഹം അഥർവ്വവേദം നിർമ്മിച്ചതെന്ന്‌ കരുതുന്നു. ഇദ്ദേഹം സപ്തർഷിമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നവരുണ്ട്.
ആഗ്നേയി(അഗ്നികന്യക)യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. ശിവൻ യാഗം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാർത്തനായിത്തീർന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവൻ അതു യാഗാഗ്നിയിൽ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെ 'അംഗാര' (തീക്കനൽ) ത്തിൽനിന്ന് ഉദ്ഭവിച്ചവനാകയാൽ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്. [1]


ഇരുപത്തൊന്നു പ്രജാപതികളിലും സപ്തർഷികളിലും ഒരാൾ; പിതൃക്കളുടെയുംദേവൻമാരുടെയും പുരോഹിതൻ; യാഗാധീശനായും ചിലപ്പോൾ അഗ്നിപിതാവായും ശ്രുതികളിൽ പരാമൃഷ്ടൻ; അനേകം വേദസൂക്തങ്ങളുടെ കർത്താവ്; മേരുവിൽ ശിവപാർവതിമാരെ ശുശ്രൂഷിച്ച മഹർഷികളിൽ ഒരാൾ. ആഗ്നേയി(അഗ്നികന്യക)യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്.ശിവൻ യാഗം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാർത്തനായിത്തീർന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവൻ അതു യാഗാഗ്നിയിൽ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെഅംഗാര (തീക്കനൽ) ത്തിൽനിന്ന് ഉദ്ഭവിച്ചവനാകയാൽ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്. അർജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. അപുത്രനായ രഥീതരൻ എന്ന ക്ഷത്രിയന്റെ ഭാര്യയിൽ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രൻമാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥർവനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവൻമാരാണ്. ഇവരുടെ പിൻഗാമികളെ പൊതുവിൽ അഥർവാംഗിരസൻമാർ എന്നു വിളിച്ചുവന്നു. ആംഗിരസൻമാരെ അഗ്നിയോടും യാഗകർമങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമർശം വൈദികസാഹിത്യത്തിൽ പലേടത്തും കാണാം. അവർ വിദേഹരാജാക്കൻമാരുടെയും വൈശാലിരാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്. ഉതഥ്യൻ, മാർക്കണ്ഡേയൻ, ദീർഘതമസ്സ്, ഘോരൻ എന്നിവർ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതിചക്രത്തിൽപ്പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.
അംഗിരസ്സ് എന്നപേരിൽ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.

അം‌ഗിരസ്സ് മഹർഷിക്കു കല്പിച്ചു കൊടുത്തിരിക്കുന്ന ചില വിശേഷണങ്ങൾ ഇവയാണു:

  • ഇരുപത്തൊന്നു പ്രജാപതികളിൽ ഒരാൾ
  • സപ്തർഷികളിൽ ഒരാൾ;
  • പിതൃക്കളുടെയും ദേവൻമാരുടെയും പുരോഹിതൻ;
  • യാഗാധീശനായും ചിലപ്പോൾ അഗ്നിപിതാവായും
  • ശ്രുതികളിൽ പരാമൃഷ്ടൻ;
  • അനേകം വേദസൂക്തങ്ങളുടെ കർത്താവ്;
  • മേരുവിൽ ശിവപാർവതിമാരെ ശുശ്രൂഷിച്ച മഹർഷികളിൽ ഒരാൾ.
അർജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. ദക്ഷപുത്രിമാരായ ശിവ,സ്മൃതിശ്രദ്ധസ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതിരാഗ,സിനീവാലിഅർച്ചിഷ്മതിഹവിഷ്മതിമഹിഷ്മതിമഹാമതികുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ‍, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. അപുത്രനായ രഥീതരൻഎന്ന ക്ഷത്രിയന്റെ ഭാര്യയിൽ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രൻമാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥർവനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവൻമാരാണ്. ഇവരുടെ പിൻഗാമികളെ പൊതുവിൽ 'അഥർവാംഗിരസൻമാർ' എന്നു വിളിച്ചുവന്നു. ആംഗിരസൻമാരെ അഗ്നിയോടും യാഗകർമങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമർശം വൈദികസാഹിത്യത്തിൽ പലേടത്തും കാണാം. അവർ വിദേഹരാജാക്കൻമാരുടെയുംവൈശാലി രാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്. ഉതഥ്യൻ, മാർക്കണ്ഡേയൻ, ദീർഘതമസ്സ്, ഘോരൻ എന്നിവർ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതിചക്രത്തിൽപ്പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.
അംഗിരസ്സ് എന്നപേരിൽ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.

2.അഗസ്ത്യൻ

പുരാവൃത്ത പ്രസിദ്ധനായ ഒരു ഋഷിയാണ് അഗസ്ത്യൻ. അഗസ്ത്യന്റെ ഉദ്ഭവത്തെപ്പറ്റി പല പൗരാണികകഥകളും പ്രചാരത്തിലിരിക്കുന്നു. ഉർവശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീർന്ന മിത്രനുംവരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ പിറന്നു എന്നുമാണ് കഥ. ഈ കഥയുടെ പരാമർശം ഋഗ്വേദത്തിലുണ്ട് (ഋഗ്വേദം 7/33/13).

പേരിനു പിന്നിൽ


കുംഭത്തിൽ നിന്നും ഉദ്ഭവിച്ചവനാകയാൽ കുംഭജൻ, കുംഭസംഭവൻ, ഘടോദ്ഭവൻ എന്നീ പേരുകളിലും അഗസ്ത്യൻ അറിയപ്പെടുന്നു. മാതാപിതാക്കളുടെ നാമങ്ങളുമായി ബന്ധപ്പെടുത്തി മൈത്രാ വരുണി, ഔർവശീയൻ എന്നീ പേരുകളും അഗസ്ത്യന് ലഭിച്ചിട്ടുണ്ട്. പർവ്വതം, കുടം എന്നീ അർഥങ്ങളുള്ള 'അഗം' എന്ന പദത്തിൽ അഗസ്ത്യൻ എന്ന പേര് കണ്ടെത്തുന്നവരും ദുർലഭമല്ല. അഗത്തെ സ്തംഭിപ്പിച്ചവൻ, അഗ(കുട)ത്തിൽനിന്ന് സ്ത്യായനം ചെയ്യ (കൂട്ടിച്ചേർക്ക)പ്പെട്ടവൻ എന്നെല്ലാമാണ് ഈ വ്യാഖ്യാനത്തിന്റെ നിദാനം. സുമേരുപർവതത്തെ പ്രദക്ഷിണം ചെയ്യാൻ എല്ലാവർക്കും കഴിയുമെങ്കിലും തന്നെ മറികടക്കുവാൻ ലോകത്താർക്കും സാധ്യമല്ല എന്ന് അഹങ്കരിച്ച വിന്ധ്യപർവതത്തിന്റെ ഗർവു തകർത്തവൻ എന്ന നിലയിലാണ് 'പർവതത്തെ സ്തംഭിപ്പിച്ചവൻ' എന്ന അർഥത്തിൽ അഗസ്ത്യൻ എന്ന പേർ ഇദ്ദേഹത്തിന് ലഭിച്ചത്.
Agastya as a bearded, pot-bellied Hindu sage.

അഗസ്ത്യ ശാപങ്ങൾ


ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു അഗസ്ത്യ ശിൽ‌പ്പം
ദേവാസുരയുദ്ധവേളയിൽ തന്റെ ഉൾഭാഗത്ത് ഒളിച്ചിരിക്കുവാൻ അസുരൻമാർക്ക് സൗകര്യം നല്കിയ സമുദ്രത്തോട് കുപിതനായിത്തീർന്ന അഗസ്ത്യൻ സാഗരജലം മുഴുവൻ കൈക്കുള്ളിലൊതുക്കി കുടിച്ചുകളഞ്ഞു എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. നഹുഷനെതന്റെ ശാപംമൂലം വിഷസർപ്പമാക്കിയതുംവാതാപി എന്നു പേരുളള രാക്ഷസനെ ഭക്ഷിച്ചതും വാതാപിയുടെ സഹോദരനായ ഇല്വലനെ നേത്രാഗ്നിയിൽ ഭസ്മീകരിച്ചതും, ക്രൗഞ്ചനെ പർവതമാക്കി മാറ്റിയതും ഇന്ദ്രദ്യുമ്നനെ ശപിച്ച്ആനയാക്കിയതും അഗസ്ത്യന്റെ അദ്ഭുതസിദ്ധികൾക്ക് ഉദാഹരണങ്ങളാണ്.രാവണനുമായുള്ള യുദ്ധത്തിൽ പരവശനായിത്തീർന്നശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ആത്മവീര്യവും സമരോത്സാഹവും അഗസ്ത്യൻ വർധിപ്പിച്ചുവെന്ന് രാമായണത്തിൽപറയുന്നു.
ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യൻ പുലസ്ത്യ മഹർഷിയുടെ പുത്രനാണ്. അഗസ്ത്യൻ വളരെക്കാലം നിത്യബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവിൽ പിതൃക്കളുടെ പുണ്യകർമാനുഷ്ഠാനങ്ങൾക്ക് പിൻഗാമികളില്ലാതെവന്നതുനിമിത്തം വിവാഹിതനായി എന്നും പുരാണ പരാമർശങ്ങൾ കാണുന്നു. അഗസ്ത്യൻ തന്റെ തപശ്ശക്തികൊണ്ട് ഒരു ബാലികയെ സൃഷ്ടിച്ച്, സന്താനലാഭം കൊതിച്ചുകഴിഞ്ഞിരുന്ന വിദർഭരാജാവിന് സമർപ്പിച്ചു. ഈ ബാലിക ലോപാമുദ്രയെന്ന പേരിൽ സുന്ദരിയായ ഒരു യുവതിയായി വളർന്നപ്പോൾ അഗസ്ത്യൻ അവളെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ദൃഢസ്യു എന്നു പേരുളള ഒരു പുത്രനുണ്ടായി.
വിന്ധ്യപർവതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പർവതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാർത്തിരുന്നത്. ഈ കുടീരം സഹ്യപർവതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്.

തമിഴിൽ

തമിഴ് സാഹിത്യത്തിൽ പല അഗസ്ത്യൻമാരെപ്പറ്റി പരാമർശമുണ്ടെങ്കിലുംവൈദ്യശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും ആചാര്യനായി ആരാധിച്ചുപോരുന്നത് കുംഭോദ്ഭവനെന്നു കരുതപ്പെടുന്ന അഗസ്ത്യനെ തന്നെയാണ്.തമിഴ് ഭാഷയുടെ അക്ഷരമാല നിർമ്മിച്ചതും ആദ്യത്തെ വ്യാകരണം രചിച്ചതും ഈ അഗസ്ത്യമഹർഷിയാണെന്ന് വിശ്വസിച്ചുപോരുന്നു. പ്രസിദ്ധ തമിഴ് വ്യാകരണമായ തൊൽക്കാപ്പിയം രചിച്ച തൊൽക്കാപ്യർ അഗസ്ത്യമുനിയുടെ പ്രഥമശിഷ്യനായിരുന്നു എന്നാണ് ഐതിഹ്യം. 12,000 സൂത്രങ്ങളുള്ള അകത്തിയം എന്ന വിശ്രുത ഗ്രന്ഥം രചിച്ചത് ഈ അഗസ്ത്യമുനിയാണെന്നും അല്ലെന്നും ഭിന്നമതങ്ങൾ നിലവിലിരിക്കുന്നു. വൈദികകാലത്തും രാമായണകാലത്തും മഹാഭാരതകാലത്തും പല അഗസ്ത്യൻമാർ ജീവിച്ചിരുന്നതായി പരാമർശങ്ങളുണ്ട്. ഇവരിൽ ആരാണ് അകത്തിയം രചിച്ചതെന്നോ തമിഴ് ഭാഷയെ സമുദ്ധരിച്ചതെന്നോ വ്യക്തമായി കാണിക്കുന്ന ചരിത്രരേഖകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും രാമായണത്തിലും രാമായണത്തെ ഉപജീവിച്ചു രചിക്കപ്പെട്ടിട്ടുള്ള ഇതരകാവ്യങ്ങളിലും അഗസ്ത്യൻ പരാമൃഷ്ടനായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല.
വരാഹപുരാണത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലെയും സ്കന്ദപുരാണത്തിലെയും അഗസ്ത്യസംഹിതകൾ തുടങ്ങി പല പുരാണഭാഗങ്ങളുടെയും കർതൃത്വം അഗസ്ത്യമുനിയിൽ നിക്ഷിപ്തമായിട്ടുണ്ട്.അഗസ്ത്യകൂടത്തിനു പുറമേ, അഗസ്ത്യതീർഥം, അഗസ്ത്യഗിരി, അഗസ്ത്യവടം, അഗസ്ത്യസരസ്സ്, അഗസ്ത്യാശ്രമം, അഗസ്തീശ്വരം തുടങ്ങി ഈ മുനിയുടെ പേര് ഉപസർഗമായിട്ടുള്ള പല സ്ഥലനാമങ്ങളും ഇന്ത്യയിൽ പലയിടത്തും കാണപ്പെടുന്നു; ദക്ഷിണേന്ത്യയിലാണ് ഇവയിൽ ഭൂരിഭാഗവും. അഗസ്ത്യരസായനം എന്ന ആയുർവേദ ഔഷധം വിധിച്ചിട്ടുള്ളത് ഈ മഹർഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.
ആകാശത്തിന്റെ ഈശാനകോണിൽ ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തിൽ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു.

3.അത്രി

സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. സ്വയംഭുവമന്വന്തരത്തിൽ ബ്രഹ്മാവിന്റെ കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. ഇന്ദ്രൻ, വിശ്വദേവൻമാർ, അശ്വിനികൾ, അഗ്നി എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു.
ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂർത്തികളുടെ പ്രസാദത്താൽ സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തിൽ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. അതുകൊണ്ടാണ് 'അത്രിനേത്രഭവൻ' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹർഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയിൽ പുരാണങ്ങൾ അത്രിയെ പരാമർശിക്കുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തിൽ ചെന്ന് അത്രിയെയും അനസൂയയെയും സന്ദർശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തിൽ പ്രസ്താവമുണ്ട്.
വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്.
ശിവന് അത്രി എന്ന പര്യായമുണ്ട്. ശുക്രന്റെ ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി മഹാഭാരതത്തിൽ കാണുന്നു (ആദിപർവം).

1.അഖിലാനന്ദസ്വാമി


ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രശിഷ്യനും സ്വാമി ബ്രഹ്മാനന്ദന്റെ ശിഷ്യനുമാണ്അഖിലാനന്ദസ്വാമി. 1894-ൽ കൊൽക്കത്തയിൽ ജനിച്ചു. 1919-ൽ ഭൂവനേശ്വരത്തുവച്ച് ശ്രീരാമകൃഷ്ണമഠത്തിൽ ചേർന്നു. മുൻനാമധേയം നിരോധ് എന്നായിരുന്നു. 1921-ൽ സന്ന്യാസം സ്വീകരിച്ചു. മഠത്തിൽ ചേർന്നയുടനെതന്നെ മിഷൻ പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം മദ്രാസിലേയ്ക്കുപോയി. അവിടെ പരമാനന്ദസ്വാമി (പരമഹംസരുടെ മറ്റൊരു ശിഷ്യൻ) യുടെ സഹകാരിയായി നിയമിതനായി. 1926-ൽ ഇദ്ദേഹം മദ്രാസിൽപ്രോവിഡൻസ് വേദാന്തസൊസൈറ്റി സ്ഥാപിച്ചു. 1941-ൽ യു.എസ്സിലെ ബോസ്റ്റൺനഗരത്തിലും ശ്രീരാമകൃഷ്ണ വേദാന്ത സൊസൈറ്റി ആരംഭിച്ചു. കൊൽക്കത്തയിലെ പ്രസിദ്ധമായ ബേലൂർ ക്ഷേത്രത്തിന്റെ നിർമാണകാര്യത്തിൽ സൂത്രധാരനായി പ്രവർത്തിച്ചു.
നിരന്തരവും സാഹസികവുമായ പ്രവർത്തനങ്ങളിൽക്കൂടി മിഷനകത്തും പുറത്തുമുള്ള അസംഖ്യം ജനങ്ങളെ ഇദ്ദേഹം ആകർഷിച്ചിരുന്നു. 1962-ൽ സമാധിയടഞ്ഞു.
2.

സ്വാമി വിവേകാനന്ദൻ

സ്വാമി വിവേകാനന്ദൻ (ഇംഗ്ലീഷ്Swami Vivekananda ബംഗാളിস্বামী বিবেকানন্দ Shami Bibekanondo)(സംസ്കൃതംस्वामी विवेकानन्द(ജനുവരി 121863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ ഏറ്റവും പ്രധാനിയായ ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻഎന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
വിവേകാനന്ദന്റെ ആവിർ‍ഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർ‍ശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം.ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനുംവ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർ‍വചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർ‍ശനികൻ. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു

കുട്ടിക്കാലം


ഭുവനേശ്വരീ ദേവി (വിവേകാനന്ദന്റെ മാതാവ്
കൊൽക്കത്തയിലെ ഉത്തര ഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ നിയമപണ്ഡിതനും വക്കീലുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണ പണ്ഡിതയും ആയ ഭുവെനേശ്വരിയുടെയും പുത്രനായാണ്‌ 1863 ജനുവരി 12 തിങ്കളാഴ്ച വിവേകാനന്ദൻ ജനിച്ചത്‌. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കൽക്കത്ത എന്നറിയപ്പെട്ടിരുന്ന കൊൽക്കൊത്തയായിരുന്നു. സ്വാമിയുടേ പേര് നരേന്രനാഥദത്ത എന്നായിരുന്നു. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ വച്ച പേര്‌ (ബീരേശ്വർ) അത് ചുരുക്കി ബിലേ എന്നാണ്‌ നരേന്ദ്രനെ വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്. ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തേ നരനുണ്ടായിരുന്നു. കുട്ടികാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രൻ‍ അതിനായി ശിവനെ ധ്യാനിക്കാൻ തുടങ്ങി, അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി.

ശ്രീരാമകൃഷ്ണസംഗമം.

ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത്‌ സാധിക്കുക?, ജീവിതത്തിന്റെ അർത്ഥമെന്താണ്‌? മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്‌. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌. 1881-ൽ നരേന്ദ്രന്റെ അയൽവാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച്‌ അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീർത്തനം ആലപിച്ചു. സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക്‌ ക്ഷണിച്ചിട്ടാണ്‌ മടങ്ങിയത്‌.

ശ്രീരാമകൃഷ്ണ പരമഹംസൻ
ഏതാനം ദിവസങ്ങൾക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു. നരേന്ദ്രനെ ഏറെക്കാലമായ്‌ അലട്ടിയിരുന്ന ഈശ്വരെനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്‌ 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ ഈശ്വരൻ പ്രത്യക്ഷപ്പെടും'എന്നായിരുന്നു മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ, നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്‌ ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ  പിൻഗാമിയെയും കണ്ടെത്തി.
1884-ൽ നരേന്ദ്രന്റെ പിതാവ്‌ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. കിട്ടിയ തൊഴിലുകൾ ഒന്നും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാൻ തുടങ്ങി. നരേന്ദ്രനിൽ ഈശ്വരവിശ്വാസത്തിന്റെ അടിത്തറപാകിയ മാതാവു പോലും ഈശ്വരനെ നിന്ദിക്കാൻ തുടങ്ങിയപ്പോൾ, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കിൽ എന്തിന്‌ സൃഷ്ടിച്ചു എന്ന് നരേന്ദ്രൻ ചിന്തിക്കാൻ തുടങ്ങി. പ്രശ്നപരിഹാരത്തിനായി ശ്രീരാമകൃഷ്ണനടുത്തെത്തിയ നരേന്ദ്രനോട്‌ കഷ്ടപ്പാട്‌ മാറാൻ പ്രാർത്ഥിക്കാനാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാൽ അതിനായി കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു 'ഭക്തി നൽകിയാലും, അറിവു നൽകിയാലും, വൈരാഗ്യം നൽകിയാലും' എന്നു മാത്രമേ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു. നരേന്ദ്രനിൽ സന്തുഷ്ടനായ ഗുരു, കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹം നൽകിയത്രെ.

പൂർണ്ണ ആദ്ധ്യാത്മിക പ്രവേശനം


കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ
1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെഗംഗാതീരത്ത്‌ സംസ്കരിച്ചു. ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത്‌വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത്‌ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങൾ പൂർണ്ണമായി വെടിഞ്ഞ്‌ ആശ്രമത്തിനായി ജീവിക്കാൻ തീരുമാനിച്ചു.
ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വരാണസിഅയോദ്ധ്യ വഴിഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ‍ ആദ്യത്തെ യാത്ര. ആ യാത്രയിൽഹത്രാസ്‌ തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ്‌ വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദൻ. തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി. ഇവിടെചട്ടമ്പിസ്വാമികൾശ്രീനാരായണ ഗുരു മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ്‌ വിവേകാനന്ദന്‌ ചിന്മുദ്രയുടെ രഹസ്യം വെളിപ്പെടുത്തികൊടുത്തത്‌. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് 'കേരളം ഒരു ഭ്രാന്താലയമാണ്‌' എന്നഭിപ്രായപ്പെട്ടു. പിന്നീട്‌ രാമേശ്വരംവഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും വീണുലയുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌. അക്കാലത്ത്‌ ഷിക്കാഗോസർവ്വമതസമ്മേളനത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത്‌ വിവേകാനന്ദന്റെ അടുത്ത്‌ എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌.

പൂർണ്ണ ആദ്ധ്യാത്മിക പ്രവേശനം



കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ
1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെഗംഗാതീരത്ത്‌ സംസ്കരിച്ചു. ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത്‌വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത്‌ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങൾ പൂർണ്ണമായി വെടിഞ്ഞ്‌ ആശ്രമത്തിനായി ജീവിക്കാൻ തീരുമാനിച്ചു.
ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വരാണസിഅയോദ്ധ്യ വഴിഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ‍ ആദ്യത്തെ യാത്ര. ആ യാത്രയിൽഹത്രാസ്‌ തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ്‌ വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദൻ. തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി. ഇവിടെചട്ടമ്പിസ്വാമികൾശ്രീനാരായണ ഗുരു മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ്‌ വിവേകാനന്ദന്‌ ചിന്മുദ്രയുടെ രഹസ്യം വെളിപ്പെടുത്തികൊടുത്തത്‌. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് 'കേരളം ഒരു ഭ്രാന്താലയമാണ്‌' എന്നഭിപ്രായപ്പെട്ടു. പിന്നീട്‌ രാമേശ്വരംവഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും വീണുലയുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌. അക്കാലത്ത്‌ ഷിക്കാഗോസർവ്വമതസമ്മേളനത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത്‌ വിവേകാനന്ദന്റെ അടുത്ത്‌ എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌.

വിവേകാനന്ദ പഞ്ചാക്ഷരി

15.01.1897 – ല്‍ ശ്രീലങ്കയുടെ തിരുമുറ്റത്ത്‌ ശ്രീ വിവേകാനന്ദ സ്വാമികള്‍ തന്റെ പാശ്ചാത്യദേശത്തെ സ്മരണീയ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി തിരിച്ചുവന്ന്‌ കാലുകുത്തി.

അവിടെ ഉണ്ടായിരുന്ന ഹിന്ദുക്കള്‍ അദ്ദേഹത്തിന്‌ രാജോചിതമായ സ്വീകരണം നല്‍കി. ആ വമ്പിച്ച ജനാവലി അദ്ദേഹത്തോട്‌ കാണിച്ച സ്നേഹ പ്രകടനങ്ങളും വികാരാവേശവും വര്‍ണ്ണനാതീതമായിരുന്നു.

ജയഘോഷങ്ങളും കരഘോഷങ്ങളും കൊണ്ട്‌ അന്തരീക്ഷം മുഖരിതമായി. അദ്ദേഹത്തെ അവര്‍ ഹാരാര്‍പ്പണം നടത്തി ആദരിച്ചു. അണപൊട്ടി ഒഴുകും പോലെ തിക്കിത്തിരക്കി വന്ന ജനാവലി അനിയന്ത്രിതമായിരുന്നു.

രാജവീഥികളെല്ലാം കുരുത്തോലയും പച്ചിലയും കൊണ്ട്‌ അലംകൃതമായിരുന്നു. രണ്ടു വെള്ളക്കുതിരകളെ പൂട്ടിയ തേരില്‍ അദ്ദേഹത്തെ ജനത്തിരക്കില്‍ നിന്ന്‌ മോചിപ്പിച്ച്‌ അദ്ദേഹത്തിനായി സജ്ജമാക്കിയിരുന്ന ബാര്‍ണസ്‌ റോഡിലെ പന്തലിലെത്തിച്ചു.

കിട്ടിയ വാഹനങ്ങളിലെല്ലാം പിടിച്ചു ജനങ്ങളെല്ലാം കൂട്ടത്തോടെ പന്തലിലേക്ക്‌ പാഞ്ഞു. അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്റെ പവിത്രവാണി ഒന്നു കേട്ട്‌ ജന്മം ധന്യമാക്കാന്‍. അത്രയും വലിയ സ്ഥാനമാണ്‌ ജനം സ്വാമിജിക്ക്‌ നല്‍കിയത്‌.

സ്വാമിജി വണ്ടിയില്‍ നിന്നിറങ്ങി. ഹൈന്ദവ സമ്പ്രദായ പ്രകാരം വെള്ളത്തുണിവിരിച്ച കൊടിതോരണങ്ങളോടും വാദ്യമേളങ്ങളോടും കൂടി അദ്ദേഹത്തിന്റെ താല്‍ക്കാലിക താമസത്തിന്‌ സജ്ജമാക്കിയിരുന്ന കെട്ടിടത്തിന്റെ മുന്‍വശത്തെ പന്തലിലേക്ക്‌ നീങ്ങി.
അദ്ദേഹം പന്തലില്‍ കാലുകുത്തിയതോടെ മനോഹരമായ ഒരു യന്ത്രകമലം വേദിയില്‍ വിടരപ്പെട്ടു. അതില്‍ നിന്നും ഒരു പക്ഷി പറന്നുയുര്‍ന്നു. അതുപോലെ ഒട്ടനവധി കാഴ്ചകള്‍ ഒരുക്കിയിരുന്നുവെങ്കിലും അവയിലധികവും ശ്രദ്ധിക്കപ്പെടാതെ പോയി. കാരണം എല്ലാ കണ്ണുകളും എല്ലാ കാതുകളും സ്വാമിജയിലേക്കായിരുന്നു കേന്ദ്രീകരിച്ചിരിക്കുന്നത്‌.

തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം സംസ്കൃത കീര്‍ത്തനം പാടി. തുടര്‍ന്ന്‌ സ്വാഗതപത്രവും വായിക്കപ്പെട്ടു.

“അങ്ങ്‌ വിശ്വാസങ്ങളെ ഏല്ലാം പൊരുത്തപ്പെടുത്തിക്കൊണ്ട്‌ ഓരോ ആത്മാവിനും ആത്മപോഷണം നല്‍കിക്കൊണ്ട്‌ ഈശ്വരങ്കലേക്ക്‌ അടുപ്പിക്കും വിധത്തില്‍ ഹൈന്ദവ ആദര്‍ശമായ സര്‍വ്വലൗകീക മതം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ.” “പൗരാണികകാലം മുതല്‍ ഭാരതത്തെ പാദസ്പര്‍ശത്താല്‍ പവിത്രമാക്കിയ ഋഷിപരമ്പരയിലെ കണ്ണിയാണല്ലോ അങ്ങ്‌. സത്യധര്‍മ്മാദിയെ ജീവിതവ്രതമായി പ്രഖ്യാപിച്ച സര്‍വ്വസംഗ പരിത്യാഗികളും പരമ്പരയിലെ അംഗം.
പൂര്‍ണ്ണാവതാരമായ ശ്രീരാമകൃഷ്ണദേവന്റെ അനുഗ്രഹവും അങ്ങയുടെ അതുല്യമായ ഉത്സാഹവും കഠിന പ്രയത്നവുമാണ്‌ പാശ്ചാത്യരില്‍ ഭാരത മഹിമ ഊട്ടിഉറപ്പിക്കാന്‍ സാധിച്ചത്‌. അതോടൊപ്പം തന്നെ പാശ്ചാത്യ സംസ്കാരത്തില്‍ വശംവദരായി കഴിഞ്ഞ പാശ്ചാത്യ വാസികളായ ഭാരതീയരില്‍ ഭാരതീയ ആധ്യാത്മികതയുടെ നവനാമ്പു നൂല്‍ പിടിപ്പിക്കാനും അങ്ങേക്ക്‌ കഴിഞ്ഞു. അംഗയുടെ ഈ ഭഗീരത പ്രയത്നത്തിനുമുമ്പില്‍ എല്ലാ ഭാരതീയരുടെയും നമോവാകം.”
ഇന്നോളം പ്രപഞ്ചം കണ്ടിട്ടുള്ള ഒരു വ്യക്തിക്ക്‌ നല്‍കുന്ന ഏറ്റവും വലിയ ഹൃദയ സ്പര്‍ശിയ സ്വീകരണമായിരുന്നു അത്‌.

ഒരു ഭരണാധികാരിക്കോ ഒരു പട്ടാള മേധാവിക്കോ ഒരു കോടീശ്വരനോ ഒരിക്കലും നല്‍കപ്പെട്ടിട്ടില്ലാത്ത സ്വീകരണം. ആരുടെയും പ്രേരണ അണുവോളവുമില്ലാതെ സ്വന്തം ഹൃദയാന്തരാളത്തില്‍ ഉദിച്ചുയര്‍ന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ചാടിപ്പുറപ്പെട്ടവരായിരുന്നു അവരേവരും. അതായിരുന്നു ആ ബഹുജന സമ്മേളനത്തിന്റെ സവിശേഷത.

ഒരു ഭിക്ഷാം ദേഹിക്ക്‌ ലോകം കൊടുക്കുന്ന അംഗീകാരം ഇത്‌ വെളിവാക്കുന്നത്‌ ആദ്ധ്യാത്മികതയ്ക്ക്‌ മാനവമനസ്സിലെ മഹോന്നതസ്ഥാനമെന്തെന്നാണ്‌. ഇതിന്‌ മറുപടിയായി സ്വാമിജി തന്റെ സ്വതസിദ്ധമായ മധുരവാണിയില്‍ ഒരു ചെറിയ പ്രസംഗം നടത്തി.

തനിക്ക്‌ നല്‍കപ്പെട്ട അംഗീകാരത്തില്‍ വ്യക്തിപരമായി ഒന്നും തന്നെ ഇല്ല എന്നും അത്‌ അത്യുന്നതവും അതിപ്രാചീനവുമായ ഒരാദരത്തിനുള്ള അംഗീകാരമായും അദ്ദേഹം വിവരിച്ചു.

ആധ്യാത്മികത ജനമനസ്സില്‍ നേടിയ സ്ഥാനവലിപ്പമാണിത്‌ വെളിവാക്കുന്നത്‌. ജനത സജീവമാവണമെങ്കില്‍ മതം ദേശീയ ജീവിതത്തിന്റെ നട്ടെല്ലെന്നോണം സജീവമാവണം. അത്‌ നമ്മുടെ ജീവിതലക്ഷ്യമാവണം.” അതില്ലാത്തതാണ്‌ ഇന്ന്‌ സമൂഹത്തില്‍ കാണുന്ന സകല ദുഷ്പ്രവണതയ്ക്കും കാരണം

സത്യ സായി ബാബ

സത്യ നാരായണ രാജു (നവംബർ 23, 1926- 24, ഏപ്രിൽ 2011) പരക്കെ അറിയപെടുന്നത് 'ഭഗവാൻ ശ്രീ സത്യ സായി ബാബ' (തെലുഗ്సత్య సాయి బాబా) എന്ന പേരിലാണ്‌. 'രത്നാകരം' എന്ന കുടുംബ നാമത്തിലുള്ള ബാബ ഒരു ആത്മീയ ഗുരുവായും അദ്ഭുതസിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്നു
സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് ഇന്നു ഏതാണ്ട് 1500-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്ന് പരക്കെ വിശ്വസിച്ചുപോരുന്നു. ഇന്നു ഏതാണ്ട് 8 കോടിയിലധികം സായി ഭക്തർ ലോകത്തുണ്ട്.
Sathyasaibabafloat1946.jpg

ജീവിത രേഖ

പെദ്ദവേന്കമ്മ രാജുവിനും ഈശ്വരമ്മക്കുമായി പിറന്ന സത്യ നാരായണ രാജുആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനിച്ചത്‌. ബാബാ ഭക്തനും മലയാളിയുമായ പ്രൊഫ്. നാരായണ കസ്തൂരിയുടെ ലേഖനപ്രകാരം ബാബയുടെ പേരിനുപിന്നലെ ഒരു സംഭവമുണ്ട്, ബാബയുടെ ജനനസമയത്ത് കട്ടിലിനടിയിൽ നിന്നു തംബുരുവിന്റെ ശബ്ദം കേൾക്കുകയും, പിന്നെ ഈശ്വരമ്മ അവർ ഗർഭിണിയയിരിക്കുമ്പോൾ ഭഗവാൻ നാരായണനെ സ്വപ്നം കാണുകയും ഒരു വലിയ നീല ജ്വാല വയറിനകത്ത്‌ പ്രവേശിക്കുന്നതായി അനുഭവപെടുകയും ചെയ്തു. അതിനാൽ മൂത്ത പുത്രനെ നാരായണ രാജു എന്ന് വിളിച്ചു തുടങ്ങി. അതുപോലെ കട്ടിലിനടിയിൽ നിന്നും ഒരു മൂർഖൻ വന്നതായും പരാമർശമുണ്ട്.
പുട്ടപർത്തി
സത്യൻ ചെറുപ്പത്തിൽതന്നെ സസ്യാഹാരി ആയിരുന്നു. അശരണരോടും പാവപ്പെട്ടവരോടും സത്യന് എന്നും സഹതാപമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സത്യൻ സ്വന്തമായി ഭജന രചിച്ചു പാടിയിരുന്നു. 'മനസ ഭജരെ ഗുരു ചരണം' എന്ന് തുടങ്ങുന്ന ഭജന ഗ്രാമീണരെ ആനന്ദിപ്പിച്ചു.
സത്യന് 8 വയസ്സുള്ളപ്പോഴായിരുന്നു കരിന്തേൾ ദംശനം. അബൊധാവസ്ഥയിലെക്കു പോയ സത്യൻ പിന്നെ വളരെ അസ്വാഭാവികമായിട്ടാണ് വീട്ടുകാരോട് പ്രതികരിച്ചത്.

മരണം

2011 ഏപ്രിൽ 24 ഞായറാഴ്ച രാവിലെ 7.30ന് പുട്ടപ്പർത്തി സത്യസായി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിൽ വെച്ച് 85 ം വയസ്സിൽ അന്തരിച്ചു[8]. രാവിലെ 10.30 നാണ് ആശുപത്രി അധികൃതർ മരണസ്ഥിരീകരണം പുറത്തറിയിച്ചത്. ബാബയെ ശ്വാസകോശസംബന്ധമായ അസുഖം മൂലം മാർച്ച് 28 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കകളുടെ പ്രവർത്തനത്തെയും അസുഖം ബാധിച്ചു. വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ബാബയ്ക്ക് ഡയാലിസിസും നടത്തിയിരുന്നു.

ശ്രീരാമകൃഷ്ണ പരമഹംസൻ

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നുശ്രീരാമകൃഷ്ണ പരമഹംസൻ (ഫെബ്രുവരി 18,1836 - ഓഗസ്റ്റ് 161886). കൊൽക്കത്തക്കടുത്തുള്ളഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്രബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു ജനനം. വൈഷ്ണവരായഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു.
കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ളശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.
കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും,ക്രിസ്ത്യൻഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.
Ramakrishna.jpg
ശ്രീരാമകൃഷ്ണ പരമഹംസൻ



ശ്രീരാമകൃഷ്ണ പരമഹംസർ (1881, കൽക്കട്ട)

ചരമം

തൊണ്ടയിൽ കാൻസർ ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് സമാധിയായി.





ശ്രീനാരായണഗുരു

കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നുശ്രീനാരായണഗുരു (1856-1928)[1] . ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെതാഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി.കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മതൊട്ടുകൂടായ്മ,തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. മറ്റു പലരേയും പോലെബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായതത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു

പശ്ചാത്തലം

മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടൽതൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയർനായർ തുടങ്ങിയവര് സവർണ്ണമെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച താഴ്ന്ന ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ രക്തസാക്ഷികളായിത്തീർ‌ന്നു. ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ താഴ്ന്ന ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമവേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരംജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു താണജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക , മീൻപിടിക്കുക , എണ്ണയാട്ടുക , കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർത്തലക്കാരിയായ ഒരു സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റ ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങിനെ കിടന്നു അന്ത്യശ്വാസം വലിക്കും.
താഴ്ന്ന ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. ആര്യ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ്‌ ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അർപ്പിക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകൾ. അരോഗ്യസം‌രക്ഷണത്തിന്‌ പല അധഃകൃത വർഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു.
താരതമ്യേന ഉയർന്ന് നിന്നിരുന്ന ജാതികളിൽ പോലും പല സാമൂഹ്യ അനാചാരങ്ങൾ നില നിന്നു. താലികെട്ട് കല്യാണംതെരണ്ടുകുളിപുളികുടി തുടങ്ങിയ ചടങ്ങുകൾ ആഭിജാത്യം കാണിക്കാനായി ആഡംബരപൂർ‌വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികൾ. വിവാഹം,മരണനന്തര ക്രിയകൾ, തുടങ്ങിയവക്ക് ഈഴവർക്കിടയിൽ വ്യക്തമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്ഷേത്രങ്ങൾ എല്ലാം തന്നെ നമ്പൂതിരിമാർ കൈവശപ്പെടുത്തയിരുന്നു. അതിൽ നായന്മാർക്ക് പോലും സ്വാതന്ത്ര്യമുണ്ടായിരുന്നല്ല. താഴ്ന്ന ജാതിക്കാരായ ഈഴവർക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാൽ ക്രിസ്തുമതമോഇസ്ലാമോ സ്വീകരിച്ചാൽ ഇതിൽ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവർണ്ണർ തൊട്ടാൽ ഉണ്ടാവുന്ന അശുദ്ധി മാറാൻ നസ്രാണിയെക്കൊണ്ട് തൊടീച്ചാൽ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദൻ "കേരളം ഒരു ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങൾ.
ഡോ. പല്പുസഹോദരൻ അയ്യപ്പൻടി.കെ. മാധവൻഅയ്യങ്കാളിചട്ടമ്പിസ്വാമികൾതുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന്‌ ശ്രമിക്കുകയും അതിൽവിജയിക്കുകയും ചെയ്തവരാണ്‌.
Narayana Guru.jpg

വയൽവാരം വീട്

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മൂന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. കൊല്ലവർഷം 1032 ചിങ്ങമാസം ചതയംനക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്

വെര്‍ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രീ ശ്രീ രവിശങ്കർ

അറിയപ്പെടുന്ന അദ്ധ്യാത്മികാചാര്യനും,ജീവനകല എന്ന യോഗാഭ്യാസരീതിയുടെആചാര്യനുമാണ്‌ ഭാരതീയനായ ശ്രീ ശ്രീ രവിശങ്കർശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു[1]. വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം തുടങ്ങിയവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ളആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ്‌‌ ഇദ്ദേഹം.
5H എന്ന പ്രോഗ്രാം നടത്തുന്ന ഇന്റർനാഷണൽ അസോസിയേഷ്ൻ ഓഫ് ഹ്യൂമൺ വാല്യൂസ്തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്നിലും രവിശങ്കർ പ്രവർത്തിക്കുന്നു.


ശ്രീ ശ്രീ രവിശങ്കർ

ജീവിതരേഖ

1956 മെയ് 13-ന്‌ തമിഴ്‌നാട്ടിലെ പാപനാശം എന്ന സ്ഥലത്ത് വെങ്കടരത്നം, വിശാലാക്ഷി ദമ്പതികളുടെ മകനായി ജനിച്ചു. ആദിശങ്കരൻജനിച്ച അതേ ദിവസം ജനിച്ചതു കൊണ്ടാണ്‌ ശങ്കർഎന്ന പേരു നൽകിയത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും,ജീവചരിത്രവും പറയുന്നതു പ്രകാരം നാലാമത്തെ വയസ്സിൽ തന്നെ ഭഗവത് ഗീത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. ചെറുപ്പകാലത്തു തന്നെ യോഗഅഭ്യസിച്ചു തുടങ്ങിയിരുന്നു. ആദ്യ ഗുരു മഹർഷി മഹേഷ് യോഗി ആണ്‌. അദ്ദേഹം നേതൃത്വം നൽകുന്ന പ്രസ്ഥാനം പറയുന്നതുപ്രകാരം 17-മത്തെ വയസ്സിൽ ആധുനിക ഭൗതികശാസ്ത്രത്തിൽ ബിരുദം (Advanced degree in Modern Physics) ലഭിച്ചു. പിന്നീട്കർണ്ണാടകയിലെ കുവേംബു സർ‌വകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചു. 1990-കളുടേ ആദ്യപാദത്തിൽ പ്രശസ്ത സിത്താറിസ്റ്റ് ആയ രവിശങ്കറിനെകണ്ടതിനുശേഷം ശ്രീ ശ്രീ എന്നു പേരിനോടൊപ്പം ചേർത്തു. രവിശങ്കർ തന്റെ പ്രശസ്തി അപഹരിക്കുന്നു എന്ന് പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു അത്
ജീവചരിത്രപ്രകാരം 1982-ൽ 10 ദിവസത്തെ ഏകാന്തതക്കും, നിശ്ശബ്ദതക്കും ശേഷം ശങ്കർവെളിച്ചത്തിലേക്ക് നയിക്കപ്പെടുകയും (ascended into enlightenment) സുദർശ്ശനക്രിയഎന്നൊരു താളത്തിലുള്ള ശ്വസനക്രിയാ രീതിയുമായി വരികയും ചെയ്തു1982-ൽ കർണാടകയിലെ ഷിമോഗയിലെ തുംഗാ നദീതീരത്തു വെച്ചു നടത്തിയ ഒരു അഭിമുഖത്തിൽ ശങ്കർ സുദർശ്ശനക്രിയയെ ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
സുദർശ്ശനക്രിയ, അതൊരു ത്വര പോലെ, കവിത പോലെയാണ്‌ വരുന്നത്. ഞാനത് പഠിച്ചു, പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു
ഏതൊരു വികാരത്തിനും ശ്വസനത്തിൽ തത്തുല്യമായ ഒരു താളം ഉണ്ടെന്നും, ശ്വസനത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ അവരുടെ ശാരീരികവും ആത്മീകവുമായ താളം ലഭിക്കുമെന്നും രവിശങ്കർ വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നു
സുദർശ്ശനക്രിയ പ്രചരിപ്പിക്കുന്നതിനു വേണ്ടി 1982-ൽ അദ്ദേഹം ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങി. 1997-ൽ ദലൈലാമ തുടങ്ങിയ ആത്മീയാചാര്യരുമൊത്ത്, ഇന്റർനാഷണൽ അസോസിയേഷ്ൻ ഫോർ ഹ്യൂമൺ വാല്യൂസ്(IAHV) എന്ന പ്രസ്ഥാനം ആരംഭിച്ചു.

ശാരദാദേവി


ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി. അദ്ദേഹത്തിനാകട്ടെ അവർ കാളീ മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യർക്കും അവർ മാതാ ആയിരുന്നു.
Holy mother sarada.jpg


ബംഗാളിൽ ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ൽ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ൽ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂർത്തിയായപ്പോൾ 1871-ൽ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവർ ഭംഗിയായ്‌ നടത്തി. 1920-ൽ കടുത്ത ജ്വരം ബാധിച്ചതിനേ തുടർന്ന് ഏതാനം നാൾ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ‌ 20-ന്‌ അന്തരിച്ചു.
6.രജനീഷ് ചന്ദ്രമോഹൻ ജെയിൻ(रजनीश चन्द्र मोहन जैन) (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോഎന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായിജീവിച്ചിരുന്നു.അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു.

ജീവിത രേഖ

രജനീഷ്‌ എന്ന വിളിപ്പേരുണ്ടായിരുന്നചന്ദ്ര മോഹൻ ജയിൻ ഡിസംബർ 11 1931 ന്‌മധ്യപ്രദേശ്‌ സംസ്ഥാനത്തെ കുച്ച്‌വാഡഗ്രാമത്തിൽ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളിൽ മൂത്തവനായി ജനിച്ചു. ഏഴാം വയസ്സിൽ അപമൃത്ത്യു സംഭവിക്കും എന്ന് ജാതകത്തിൽ കണ്ടതിനാൽ. ജാതകത്തിൽ വിശ്വാസിക്കുന്ന തരൺപന്തി ജയിനുകളായിരുന്ന മാതാപിതാക്കൾ അദ്ദേഹത്തെ ഏഴു വയസ്സു വരെ മാതാ മഹന്റെ പരിചരണത്തിലാണ്‌ വളർത്തിയത്‌.
എല്ലാവിധ സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്ന മാതൃഗൃഹത്തിലെ താമസം തന്റെ വളർച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് അദ്ദേഹം പിൽക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഏഴു വയസ്സു മുതൽ മാതാപിതാക്കളുടെ കൂടെ ജീവിച്ച രജനീഷ്‌ ഒരു അനുഗൃഹീത വിദ്യാർത്ഥിയും യാഥാസ്ഥിതികരായ ജയിൻ ആചാരങ്ങൾക്കെതിരെ വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ച പ്രാസംഗികനുമായിരുന്നു. വിവാഹം കഴിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ എതിർത്ത രജനീഷിന്‌ തന്റെ പിതാമഹന്റെ ഭാഗത്തു നിന്നും വളരെ സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചിരുന്നു.
തരൻപന്തി ജയിൻ സമുദായം 1939 മുതൽ ജബൽപ്പൂരിൽ നടത്തിയിരുന്ന സർവ്വ മത സമ്മേളനത്തിൽ 1951 ൽ പൊതു വേദിയിൽ ആദ്യമായി പ്രസംഗിച്ചു. മൗലികചിന്തകനായ രജനീഷിന്റെ പ്രസംഗങ്ങൾ യാഥാസ്ഥിതികരായ ജയിനന്മാർക്ക്‌ ഉൾക്കോള്ളുവാൻ സാധികാതെ വന്നപ്പോൾ 1968 നു ശേഷം അവർ അദ്ദേഹത്തെ ക്ഷണിക്കാതെയായി

1971 - 1980

1971 മുതൽ അദ്ദേഹം ഭഗവാൻ ശ്രീ രജനീഷ്‌ എന്ന നാമത്തിലാണ്‌ അറിഞ്ഞിരുന്നത്‌. സന്ദർശകരുടെ ഒഴുക്ക്‌ വർദ്ധിച്ചതിനാലും, ആരോഗ്യപരമായ കാരണങ്ങളാലും 1974 ൽ, തന്റെ ബോധോദയത്തിന്റെ 21 ആം വാർഷിക ദിനത്തിൽ, ഓഷോ തന്റെ ആസ്ഥാനം മുംബൈക്ക്‌ അടുത്തുള്ള മലയോര കേന്ദ്രമായ പൂണെയിലേക്കു മാറ്റി. അവിടെ ആറ്‌ ഏക്കർ സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരുന്ന രണ്ട്‌ വീടുകളായിരുന്നു ഓഷോ അന്താരാഷ്ട്ര ധ്യാന കേന്ദ്രം. ഓഷോയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി അനവധി വിദേശികൾ ഓഷോയുടെ ശിഷ്യത്ത്വം സ്വീകരിച്ചതിനൊപ്പം "ആശ്രമവും" വികസിച്ചുകൊണ്ടിരുന്നു. 1980 ൽ, പ്രഭാഷണം നൽകുന്നതിനിടെ ഒരു ഹിന്ദുമൗലികവാദി ഓഷോയെ വധിക്കുവാൻ ശ്രമിച്ചിരുന്നു.[16] 1974 മുതൽ 1981 വരെ ഓഷോപൂണെ ആശ്രമത്തിൽ തുടർന്നു.

പ്രബോധോദയം

21 മാർച്ച്‌ 1953 ൽ തനിക്ക്‌ ആത്മീയ പ്രബോധോദയം സംഭവിച്ചു എന്ന് രജനീഷ്‌ പറയുന്നു
...ഏഴു ദിവസത്തെ തീവ്രമായ ആത്മീയാനുഭവങ്ങൾക്കു ശേഷം ഞാൻ പൂന്തോട്ടത്തിൽ ചെന്നു... ഞാൻ അവിടേയ്ക്കു കടന്ന നിമിഷത്തിൽ എല്ലാം തേജോമയമായി...ആ കൃപാനുഗ്രഹം അവിടമൊട്ടാകെ പരന്നു... ഞാൻ ആദ്യമായി ആ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു...ഇലകളുടെ പച്ചപ്പും, അവയിലെ ജീവനും, ജീവരസം വരെയും എനിക്ക്‌ ആസ്വദിക്കുവാൻ സാധിച്ചു...ആ പൂന്തോട്ടം ആകെ സജീവമായതു പോലെ...ചെറു പുൽകൊടികൾ വരെ അതി സുന്ദരമായിരുന്നു...ഞാൻ ചുറ്റും നോക്കി...ഒരു മരം മാത്രം അത്യുജ്വലമായ പ്രകാശം വമിപ്പിക്കുന്നതായി തോന്നി... ആ മരച്ചുവട്ടിലേക്ക്‌ ഞാൻ ആകർഷിക്കപ്പെടുകയായിരുന്നു..അത്‌ ഞാൻ തിരഞ്ഞെടുത്തതായിരുന്നില്ല...ദൈവം സ്വയം തിരഞ്ഞെടുത്തതായിരുന്നു...ഞാൻ ആ മരച്ചുവട്ടിലിരുന്നപ്പോൾ എന്റെ ചിന്തകൾ ശാന്തമായി... ഈ പ്രപഞ്ചം മുഴുവൻ തേജോമയമായി... 
Osho.jpg

വിദ്യാഭ്യാസം

സാഗർ സർവ്വകലാശാലയ്ക്കു  കീഴിലുള്ള ഡി. എൻ. ജയിൻ കലാലയത്തിൽ നിന്ന് 1955 തത്വശാസ്ത്രത്തിൽ ബിരുദവും, 1957 ൽ വൈശിഷ്ട്യമായി ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക്‌ റായ്പ്പൂർ സംസ്കൃത കലാലയത്തിൽ അദ്ധ്യാപകനായിരുന്നു. 1966 വരെ ജബൽപ്പൂർ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ്‌ എന്ന പേരിൽ സമഷ്ടിവാദത്തേയും ഗാന്ധിേയും വിമർശിച്ച്‌ പലയിടത്തും പ്രഭാഷണങ്ങൾ നൽകുകയുമുണ്ടായി.


1962 ൽ 3 മുതൽ 10 ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ധ്യാന പരമ്പരകൾക്ക്‌ തുടക്കം കൊടുക്കുകയും, ജീവനെ ഉൽബുദ്ധമാക്കുന്ന മുന്നേറ്റം എന്ന് അർത്ഥം വരുന്ന "ജീവൻ ജാഗ്രുതി ആന്ദോളൻ" എന്ന സംഘടന രൂപം കൊള്ളുകയുംചെയ്തു. 1966 ൽ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ചു. 1968 ൽ, ഹൈന്ദവ നേതാക്കൾ ലൈംഗികതയ്ക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതിലെ കാപട്യത്തെപ്പറ്റി പ്രസംഗിച്ചത്‌ അവരിൽ രോക്ഷം ഉളവാക്കി. 1968 ൽ നടന്ന രണ്ടാമത്‌ ലോക ഹിന്ദു സമ്മേളനത്തിൽ, വ്യവസ്ഥാപിത മതങ്ങളേയും പൗരോഹിത്യത്തേയും വിമർശിച്ച്‌ പ്രസംഗിച്ചത്‌ വിവാദമായിരുന്നു.  1969ൽ ഓഷോയുടെ ചില സുഹൃത്തുക്കൾ ചേർന്ന് ഒരു സ്ഥാപനത്തിന്‌ രൂപം നൽകുകയും മുംബൈ യിൽ ഒരു വാടക കെട്ടിടത്തിൽ അദ്ദേഹം താമസമാവുകയും ചെയ്തു.
1970 സെപ്റ്റംബർ 26 ന്‌ തുറസ്സായ ഒരു ധ്യാന കേന്ദ്രത്തിൽ വച്ച്‌ ആദ്യമായി ഒരു ശിഷ്യന്‌സന്ന്യാസ ദീക്ഷ നൽകി. അദ്ദേഹത്തിന്റെ അഭിനവ സന്ന്യാസി സങ്കൽപ്പത്തിൽ ശിഷ്യന്മാർ പരമ്പരാഗതമായി തപസ്വികൾ ധരിച്ചിരുന്ന കാവി വസ്ത്രമാണ്‌ ധരിക്കേണ്ടിയിരുന്നത്‌ പക്ഷെ പരമ്പരാഗത സന്ന്യാസികളുടെ ബ്രഹ്മചര്യം അനുഷ്ഠിച്ചുള്ള ജീവിതചര്യ പിന്തുടരണമെന്ന് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല..

1981 - 1990

1981 ഏപ്രിൽ 10ന്‌ പതിനഞ്ച്‌ വർഷത്തെ പ്രഭാഷണ പരമ്പരകൾക്കു ശേഷം ഓഷോ മൂന്നര വർഷം നീണ്ട മൗന വൃതത്തിൽ കടന്നു. ഇതിനിടയിൽ നികുതി വെട്ടിപ്പ്‌മുതലായ കുറ്റങ്ങൾക്ക്‌ ഇൻഡ്യൻ അധികാരികൾ കുറ്റം ചുമത്തുകയും അറസ്റ്റിനു മുൻപ്‌ ഓഷോ ചികിത്സയ്ക്ക്‌ എന്ന വ്യാജേന ഇന്ത്യ വിടുകയും ചെയ്തു ഇതേ സമയത്ത്‌ പ്രമേഹംശ്വാസം മുട്ടൽനടുവേദന തുടങ്ങിയ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
ഓഷോയുടെ അനുയായികൾ വാസ്കോ കൗണ്ടിയിൽ(ഒറിഗോൺ), ഏകദേശം 60 കോടിഡോളർ മുടക്കി വാങ്ങിയ 64000 ഏക്കർ വിസ്ത്രിതിയുള്ള മേച്ചിൽ പ്രദേശം നിയമപരമായി രജനീഷ്‌പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. ആത്മീയ ഗുരുവിനു ചേരാത്ത രീതിയിൽ ആഡംബര സമൃദ്ധിയിൽ രജനീഷ്‌പുരത്ത്‌ കഴിഞ്ഞ ഓഷോയ്ക്‌ 90 റോൾസ്‌ റോയ്സ്‌ വാഹനങ്ങളുംവീടിനുള്ളിൽത്തന്നെ നീന്തൽക്കുളവും ഉണ്ടായിരുന്നു.
1984 ഒക്ടോബറിൽ ഓഷോ തന്റെ മൗന വ്രതം അവസാനിപ്പിച്ചു. 1985 ജൂലൈ മുതൽ പ്രഭാഷണ പരമ്പരകൾ വീണ്ടും തുടങ്ങി.
ഓറിഗൺ സംസ്ഥാനമായും രജനീഷ്പുരത്തിന്റെ അയൽക്കാരുമായും നിലനിന്നിരുന്ന നിയമ പ്രശ്നങ്ങളും , (സർക്കാർ അധികാരികൾക്കു നേരെയുള്ള വധ ശ്രമം, സംഭാഷണം ചോർത്തുന്ന നടപടികൾ, ഓഷോയുടെ ഡോക്ടർക്കു നേരെയുണ്ടായ വധ ശ്രമം, സാൽമണല്ല ജീവാണുവിനെ ഉപയോഗിച്ച്‌ സാധാരണക്കാർക്കു നേരെ നടത്തിയ ജൈവ തീവ്രവാദം) രജനീഷ്പുരത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചു. കുറ്റക്കാരായിരുന്ന സന്ന്യാസികൾ യൂറോപ്പിലേക്ക്‌ രക്ഷപെട്ടു. (മാ ആനന്ദ്‌ ഷീല എന്ന സന്ന്യാസിനി ഇതിന്റെ പേരിൽ പിന്നീട്‌ പിടിയിലായി)
ഓഷോ ഈ പ്രശ്നങ്ങളിലൊന്നും കുറ്റാരോപിതനായില്ലയെങ്കിലും, അദ്ദേഹത്തിന്റെ ഖ്യാതിയെ, വിശേഷിച്ച്‌ പാശ്ചാത്യ രാജ്യങ്ങളിൽ, പരിഹരിക്കാവുന്നതിനപ്പുറം ബാധിച്ചു. 1985 ഒക്ടോബറിൽ, ഓഷോയെ നോർത്ത്‌ കരോളീനയിൽ വച്ച്‌അമേരിക്കയിൽ നിന്ന് രക്ഷപെടുന്നതിനിടെ അറസ്റ്റ്‌ ചെയ്തു. ലഘുവായ കുടിയേറ്റ നിയമ ലംഘനങ്ങൾ ആരോപിക്കപ്പെട്ട ഓഷോ, രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ പന്ത്രണ്ട്‌ ദിവസത്തെ തടവിനു ശേഷം മോചിതനായി. ഓഷോ പിന്നീട്‌ ലോകമാകെ സഞ്ചരിച്ച്‌ തന്റെ പ്രഭാഷണ പരമ്പരകൾ തുടർന്നു. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക്‌ സന്ദർശനാനുമതി നിഷേധിച്ചിരുന്നു.
1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര്‌ സ്വീകരിച്ചു.1990 ജനുവരി 19 ന്‌ ഓഷോ അന്തരിച്ചു.
ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത്‌ അമേരിക്കൻ സർക്കാർ അദ്ദേഹത്തിന്‌ അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും അത്‌ താല്ലിയം എന്ന രാസവസ്തുവാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നുഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. സ്മാരക ലേഘത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു."
Osho International Meditation Resort.jpg

രമണ മഹർഷി

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസി ആയിരുന്നു രമണ മഹർഷി. ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവെന്ൻ കരുതപ്പെടുന്നു. തമിഴ്‌നാട്ടിലെ അരുണാചലഗിരിയുടേയും മഹാ ക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിന്റേയും സ്ഥലമായ തിരുവണ്ണാമലയിലാണ് അദ്ദേഹത്തിന്റെ ആശ്രമം.

യാത്ര

ഒരു ദിവസം, തീർത്ഥാടനം കഴിഞ്ഞു വന്ന ഒരു ബന്ധുവിനോട്, യാദൃച്ഛികമായാണ് എവിടുന്നു വരുന്നു എന്നന്വേഷിച്ചത്. അരുണാചലത്തിൽ നിന്ന് വരുന്നു എന്ന് ബന്ധു മറുപടി പറഞ്ഞു.
എന്ത്? അരുണാചലമോ? എവിടേയാണത്? എന്ന് ചോദ്യത്തിന് അരുണാചലം തിരുവണ്ണാമലയിലാണ് എന്ന് മറുപടി കിട്ടി ആ വാക്കു കേട്ടപ്പോഴുണ്ടായ അനുഭവത്തെപ്പറ്റി അദ്ദേഹം പിന്നീട് വിവരിച്ചിട്ടുണ്ട്.
ഈ അനുഭവം കഴിഞ്ഞതോടെ വെങ്കിട്ടരമണന് അരുണാചലത്തോട് ഒരു വല്ലാത്ത ആകർഷണം തോന്നി.ആ സമയത്താണ് അദ്ദേഹത്തിന് ശൈവമുനിമാരുടെ ജീവിതത്തെപ്പറ്റിയുള്ള പെരിയ പുരാ‍ണം എന്ന കൃതി കിട്ടുന്നത്. അതും വെങ്കിട്ടരമണനെ ഒരുപാട് ആകർഷിച്ചു.
ഒരു ദിവസം വീടിന്റെ മുകൾനിലയിലുള്ള ഒരു മുറിയിൽ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ മറ്റൊരു കാരണവുമില്ലാതെ പെട്ടെന്നൊരു മരണ ഭയം രമണനിലുണ്ടായി. അദ്ദേഹത്തിനന്ന് പതിനേഴ് വയസ്സായിരുന്നു പ്രായം.മരണ സമയം അടുത്തുവരുന്നു എന്നും മരിയ്ക്കാൻ പോകുകയാണെന്നും ഒരു തോന്നൽ അദ്ദേഹത്തിനുണ്ടായി. അതിനേപ്പറ്റി അദ്ദേഹം വിചാരം ചെയ്തു.ശ്വാസം നിർത്തിവച്ച് മരിച്ചതുപോലെ കിടന്നു. അപ്പോഴുണ്ടായ അനുഭവത്തിനേപറ്റി അദ്ദേഹം പറഞ്ഞത് എല്ലാ സ്വരങ്ങളോടുമൊപ്പം ഇഴുകിച്ചേർന്ന് അതിനുള്ളിൽ വിളങ്ങുന്ന ശ്രുതി പോലെ “ഞാൻ “ തുടർന്നു എന്നാണ്.
ഈ സംഭവങ്ങൾ കഴിഞ്ഞതോടേ വെങ്കിട്ടരമണന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. ജീവിതത്തിലിന്നേവരെ പ്രാമുഖ്യം നൽകാതിരുന്ന ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വന്നു. ദിവസവും മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകാൻ തുടങ്ങി. പല പ്രാവശ്യം അവിടെ വച്ച് ആത്മീയാനുഭവങ്ങളുണ്ടായിട്ടുണ്ട്.ഒറ്റയ്ക്കിരിയ്ക്കാനും ധ്യാനിയ്ക്കാനും കൂടുതൽ താൽപ്പര്യമായി.
ഇതു വീട്ടുകാരിൽ വളരേ ആശങ്കയുണ്ടാക്കി.
അവസാനം 1896 ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം അദ്ദേഹം വീടു വിട്ട് അരുണാചലത്തിലേയ്ക്ക് പോകാൻ തീരുന്മാനിച്ചു..സ്കൂളിൽ പഠിത്തമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. പോകുന്ന വഴി തന്റെ കോളേജിൽ ഫീസടയ്ക്കാനായി ചേട്ടൻ അഞ്ചു രൂപാ നൽകിയിരുന്നു. വഴിയിൽ വച്ച് യാത്രച്ചിലവിനുള്ള മൂന്നുരൂപാ കഴിച്ച് ബാക്കി രണ്ട് രൂപാ ചേട്ടന്റെ പേർക്കയച്ചിട്ട് ഇങ്ങനെയൊരു കത്തെഴുതി.


“ഞാൻ എന്റെ അച്ഛന്റെ ആഞ്ജയാൽ അദ്ദേഹത്തിനെ തേടി യാത്രയാവുന്നു. പുണ്യമായൊരു കാര്യത്തിനായാണ് ഇത് പുറപ്പെടുന്നതെന്നതിനാൽ ആരും വിഷമിയ്ക്കേണ്ടതില്ല. ഇതിനെ കണ്ട് പിടിയ്ക്കാനായി ഇനി യാതൊരു പണവും ചിലവഴിയ്ക്കേന്റതുമില്ല.അങ്ങയുടെ കോളേജ് ഫീസടച്ചിട്ടില്ല.ഇതോടൊപ്പം ബാക്കി രണ്ട് രൂപാ അയയ്ക്കുന്നു.“

അരുണാചല ശിവൻ

1896 സെപ്റ്റംബർ ഒന്നാം തീയതി അദ്ദേഹം തിരുവണ്ണാമലയിലെത്തി. അരുണാചലേശ്വരന്റെ മഹാക്ഷേത്രത്തിനകത്തേയ്ക്ക് അദ്ദേഹം നടന്നു . ക്ഷേത്രത്തിന്റെ എല്ലാ വാതിലുകളും, ശ്രീകോവിലിന്റേതടക്കം, തുറന്നു കിടക്കുകയായിരുന്നു.ക്ഷേത്രത്തിൽ ആരേയും കാണുന്നുമില്ല..പൂജാരികളെപ്പോലും. വെങ്കിട്ടരമണൻ ശ്രീകോവിലിനുള്ളിലേയ്ക്ക് നടന്നു കയറി, പിതാവായ അരുണാചലേശ്വരന്റെ മുന്നിൽ അദ്ദേഹം മഹാസമാധിയിൽ ലയിച്ചു.വെങ്കട്ടരമണന്റെ ജീവിതം അതോടെ അവസാനിയ്ക്കുകയായി.അവിടെനിന്ന് വന്നത് ഭഗവാൻ രമണ മഹർഷി എന്ന് നാമൊക്കെ ഭക്തിയോടെ വിളിയ്ക്കുന്ന ഭഗവത് രൂപമാണ്.
ക്ഷേത്രത്തിൽ നിന്നിറങ്ങി അദ്ദേഹം തെരുവിലൂടേ അലഞ്ഞു നടന്നപ്പോൾ ആരോ അദ്ദേഹത്തോട് കുടുമ മുറിച്ചു തരണമോ എന്നു ചോദിച്ചു.അയ്യൻ കുളത്തിന്റെ കരയിൽ വച്ച് ആ അമ്പട്ടൻ അദ്ദേഹത്തിന്റെ തല മുണ്ഡനം ചെയ്തു കൊടുത്തു. കുളത്തിന്റെ പടികളിൽ നിന്നുകൊണ്ട് തന്റെ കൈയ്യിൽ ബാക്കിയുണ്ടായിരുന്ന പണം കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു.കൈയ്യിലുണ്ടായിരുന്ന മധുരപലഹാരങ്ങളും അവസാനം പൂണൂലും കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം അമ്പലത്തിനകത്തുള്ള ആയിരം തൂണുള്ള മണ്ഡപത്തിൽ താമസം തുടങ്ങി.
അവിടെ ധ്യാനത്തിലിരിയ്ക്കുമ്പോൾ ചില കുസൃതിപ്പിള്ളേർ സ്ഥിരമായി അദ്ദേഹത്തിനു നേരേ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി, അവിടെ നിന്നും അദ്ദേഹം പാതാള ലിഗം എന്ന, ഭൂമിയ്ക്കടിയിലുള്ള ഗുഹയിലേയ്ക്ക് മാറിയിരുന്നു. അവിടെ ദിവസങ്ങളോളം ധ്യാനത്തിൽ ലയിച്ചിരുന്ന്, ദേഹം മുഴുവൻ വിഷജീവികളും പ്രാണികളും മറ്റും കടിച്ചുമുറിച്ചതറിയാതെ, ഇരുന്നിടത്തുനിന്നുപോലുമനങ്ങാതെ ചിലവഴിച്ചു.
പക്ഷേ അവിടേയും കുട്ടികളെത്തി. ഗുഹയ്ക്ക് പുറത്തുനിനും കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. മഹർഷി അപ്പോഴേയ്ക്കും ഇതൊന്നും അറിയാത്ത ഒരു അവസ്ഥയിലെത്തിച്ചേർന്നിട്ടുണ്ടായിരുന്നു. ശേഷാദ്രി സ്വാമി എന്നു പേരുള്ള ഒരു വയോധികൻ കുട്ടികളെ അടുപ്പിയ്ക്കാതെ പല പ്രാവശ്യം ഈ ഗുഹയ്ക് കാവൽ നിന്നിട്ടുണ്ട്. അവസാനം ഒരു ദിവസം രമണ മഹർഷി ധ്യാനത്തിൽ അബോധത്തിലെന്ന മാതിരി ഇഴുകിച്ചേർന്നിരിയ്ക്കുമ്പോൾ അദ്ദേഹത്തെ പാതാള ഗുഹയിൽ നിന്നെടുത്തുമാറ്റി സുബ്രമണ്യ ക്ഷേത്രത്തിനടുത്ത് കൊണ്ടിരുത്തി.
ദേഹം മുഴുവൻ വിഷജന്തുക്കളും പ്രാണികളും കടിച്ച് വൃണങ്ങളായിക്കഴിഞ്ഞിട്ടും രമണ മഹർഷി ഒന്നുമറിയുന്നുണ്ടായിരുന്നില്ല. പക്ഷേ അന്നു മുതൽ ആരെങ്കിലുമൊക്കെ ഭഗവാന്റെ കാര്യത്തിൽ ശ്രദ്ധ വയ്ക്കാനും അദ്ദേഹത്തെ ശ്രുശ്രൂഷിയ്ക്കാനും തുടങ്ങി. മൗനവൃതമൊന്നുമെടുത്തിട്ടില്ലെങ്കിലും അദ്ദേഹം അന്നൊക്കെ ഒന്നും സംസാരിയ്ക്കാറില്ലായിരുന്നു.ആ സമയത്തൊക്കെ യോഗവാസിഷ്ടവും കൈവല്യ നവനീതവുമൊക്കെ അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ആൾക്കാർ വായിയ്ക്കാണ്ടായിരുന്നു
തിരുവണ്ണാമലയിലെത്തി ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും രമണമഹർഷി ഗുരുമൂർത്തം എന്ന അമ്പലത്തിനടുത്തേയ്ക്ക് താമസം മാറ്റി.അതിന്റെ നടത്തിപ്പുകാരനായ തമ്പിരൻസ്വാമിയുടെ ആഗ്രഹ പ്രകാരമായിരുന്നത്. ദിവസേന രമണ മഹർഷിയുടെ പ്രശസ്തി പടരാൻ തുടങ്ങി.സന്ദർശകർ കൂടി വന്നു..എതാണ്ട് ഒരു വർഷം അദ്ദേഹം ഗുരുമൂർത്തത്തിൽ കഴിഞ്ഞു. അവിടെ നിന്ന് അതിനടുത്തു തന്നെയുള്ള ഒരു മാവിൻ തോട്ടത്തിലേയ്ക്ക് അദ്ദേഹം താമസം മാറ്റി.

അമ്മ

അവിടെ വച്ചാണ് അദ്ദേഹത്തിന്റെ അമ്മാവൻ നെല്ലിയപ്പ അയ്യർ അദ്ദേഹത്തെ  കണ്ടുപിടിയ്ക്കുന്നത്.അമ്മാവൻ അദ്ദേഹത്തെ തിരിച്ച് വിട്ടിലേയ്ക്ക് കൊണ്ട്പോകാൻ ആവുന്നതെല്ലാം ചെയ്തു നോക്കി.മഹർഷി ഒന്നുമ്പറഞ്ഞതേയില്ല.നെല്ലിയപ്പ അയ്യർ വിഷമത്തോടെ തിരിച്ച് പോയി കാര്യങ്ങളെല്ലാം അഴകമ്മാൾ- രമണന്റെ അമ്മയോട് പറഞ്ഞു.
അമ്മ തിരുവണ്ണാമലയിലെത്തി അദ്ദേഹത്തോട് തിരിച്ചു വീട്ടിലേയ്ക്ക് ചെല്ലനമെന്ന് യാചിച്ചു. അദ്ദേഹം അവസാനം അമ്മയ്ക്ക് ഇങ്ങനെയൊരു കത്തെഴുതിക്കൊടുത്തു.
"ഇതൊക്കെ നിയന്ത്രിയ്ക്കുന്നയാളുടെ ആഞ്ജയ്ക്കനുസരിച്ച്, ഓരോരുത്തരുടേയും പ്രാരാബ്ധങ്ങൾ പോലെ , എല്ലാവരും നടിയ്ക്കണം. നാമെന്തൊക്കെ ബുദ്ധിമുട്ടിയാലും സംഭവിക്കാനില്ലാത്തത് ഒരിയ്ക്കലും സംഭവിയ്ക്കുകയില്ല. മാത്രമല്ല എങ്ങനെയൊക്കെ തടയാൻ ശ്രമിച്ചാലും സംഭവിയ്ക്കേണ്ടത് സംഭവിയ്ക്കുകയും ചെയ്യും.ഇത് ഉറപ്പുള്ള കാര്യം തന്നെ.അതിനാൽ മൗനമായിരിയ്ക്കുകയാണ് ജ്ഞാനത്തിന്റെ മാർഗ്ഗം“
ആ അമ്മ നിരാശയായി തിരിച്ചു പോകുകയും കുറേയേറെ നാളുകൾ കഴിഞ്ഞ് ഒന്നു രണ്ടു തവണ കൂടി മഹർഷിയെ സന്ദർശിയ്ക്കാൻ വരികയും ചെയ്തു. ഒരുനാൾ തിരുപ്പതിയിലേയ്ക്ക് പോകുന്ന വഴി അമ്മ തിരുവണ്ണാമലയിലെത്തി .തിരുവണ്ണാമലയിൽ വച്ച് അമ്മയ്ക്ക് ടൈഫോയിഡ് പിടിപെടുകയും മഹർഷി അമ്മയെ ശ്രുഷൂഷിയ്ക്കുകയും ചെയ്തു. അമ്മയെ സുഖപ്പെടുത്തുവാനായി അദ്ദേഹം തമിഴിലൊരു ഭഗവത് സ്തുതി ഉണ്ടാക്കുകയും ചെയ്തു. അസുഖമൊക്കെ മാറി അമ്മ വീണ്ടും വീട്ടിലേയ്ക്കു തന്നെ തിരിച്ചു പോകുകയും കുറെ നാളുകൾ കഴിഞ്ഞ് തിരുവണ്ണാമലയിലേയ്ക്കു തന്നെ തിരിച്ചു വരികയും ചെയ്തു.രമണ മഹർഷിയുടെ ഇളയ സഹോദരനും അമ്മയെ അനുഗമിച്ചിരുന്നു.നാഗസുന്ദരം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ആ സമയത്ത് രമണ മഹർഷി വിരൂപാക്ഷ ഗുഹ (അരുണാചല ഗിരിയിൽ തന്നെയുള്ള) യിലായിരുന്നു താമസം. അമ്മയുടെ വരവോട് കൂടി അദ്ദേഹം മലയുടെ കുറച്ചുകൂടെ മുകളിലുള്ള സ്കന്ദാശ്രമത്തിലേയ്ക്ക് മാറുകയും അവിടെ വച്ച് അമ്മ കാവി വസ്ത്രം സ്വീകരിച്ച് മഹർഷിയുടെ കീഴിൽ നിന്ന് അദ്ധ്യാത്മിക വിദ്യ അഭ്യസിയ്ക്കുകയും ചെയ്തു. അനുജനും അപ്പോഴെയ്ക്കും സന്ന്യാസം സ്വീകരിച്ചിരുന്നു.ഭക്തന്മാരുടെയിടയിൽ അദ്ദേഹത്തിനെ ചിന്നസ്വാമി എന്നറിയപ്പെടുന്നു.
1920 ആയപ്പോഴേയ്ക്കും അമ്മയ്ക്ക് വയസ്സായതു കൊണ്ടുള്ള അസുഖങ്ങൾ കൂടി വന്നു.മഹർഷി ഉറക്കമൊഴിഞ്ഞിരുന്ന് അമ്മയെ ശ്രുഷൂഷിച്ചു.അവസാനം 1922 മേയ് 19ആം തീയതി ആ പരമ സ്വാധി ദേഹം വെടിഞ്ഞു.