Monday 26 December 2011

10.ഇതാണിതാണി പാവന ഭാരത ....


ഇതാണിതാണീ പാവന ഭാരത 
ഭൂമാതാവിന്‍ ശ്രീകോവില്‍ 
ഇവിടെ നമിക്കാം ഇവിടെ ജപിക്കാം
ഇവിടെസ്സാധന  ചെയ്തീടാം (2) 
                                                      (ഇതാണിതാണീ പാവന .......)
വിഭാത വേളയില്‍ നമ്മെയുണര്ത്തും 
കിളികുലമിവിടെ പാടീടു൦
പ്രഭാതസന്ധ്യയില്‍ വിടരും സുരഭില-
സുമതതി നര്‍ത്തനമാടീടും  
സ്വതന്ത്രജീവിത വിജയരഹസ്യം
പകരും മരുതനിന്നിവിടെ 
പറന്നുവന്നീ  പരിസരമാകെ
പുതിയൊരു ചേതന ചേര്ത്തീടും     ( ഇവിടെ നമിക്കാം )

ഇവിടുന്നുയരും ശംഖധ്വനിയുടെ
മംഗളമാം തരകമന്ത്രം
അഗാധനിദ്രയില്‍ മുഴുകിയ ഹൈന്ദവ
കര്‍ണപുടങ്ങളിലെത്തീടും
അണിഅണിയായവരണയു൦ നിശ്ചയ-
മിവിടെ പ്രണമിച്ചീടാനായി
ഇവിടെ പ്രതിദിനമാരതി ചെയ്യാന്‍
പ്രതിജ്ഞ ചെയ്യുകയീനമ്മള്‍             ( ഇവിടെ നമിക്കാം )

വിഷാദമറ്റ കിരീടി ധനുസ്സിന്‍
ഞാണൊലി മുഴക്കിയന്നിവിടെ
പ്രബുദ്ധഭാവമുണര്‍ന്ന ഹനുമാന്‍
കുതിച്ചുയര്ന്നതുമന്നിവിടെ
പ്രതിജ്ഞ  ചെയ്തു ജയിക്കാന്‍ കരവാള്‍
വീരശിവാജി ധരിച്ചിവിടെ
വില്ലുകുലയ്ക്കും പാര്‍ത്ഥനു സാരഥി
യോഗേശ്വരനുണ്ടിന്നിവിടെ.             ( ഇവിടെ നമിക്കാം )

അരുണപ്രഭമാമുദയദിവാകര-
കിരണപതാക ഉയരുകയായ്
പുതിയയുഗത്തിന്‍ ദ്വിഗ്വിജയത്തിനു
മംഗളദീപ്തി കൊളുത്താനായ്‌
അഭിമാനത്തിന്‍ സ്വാതന്ത്ര്യത്തിന്‍
അജയ്യവീര്യമുണര്ത്താനായ്
ഉയര്‍ന്നുപൊങ്ങുകയാണിവിടിന്നും 
പാഞ്ചജന്യതരംഗങ്ങള്‍                           ( ഇവിടെ നമിക്കാം )

   http://www.geetganga.org/audio/download/161/artist+-+Track+10.mp3

No comments:

Post a Comment