Monday, 5 December 2011

മുല്ലപ്പെരിയാര്‍: ചര്‍ച്ചയ്ക്ക് തയാറെന്ന് തമിഴ്‌നാട്

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട് കേന്രത്തെ അറിയിച്ചു. ഈ മാസം 15നോ 16നോ ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. ഇന്ന് നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ ചില അസൗകര്യങ്ങള്‍ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു.
ഇന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ കേന്ദ്ര ജലവിഭവ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് തമിഴ്‌നാട് ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര ജലവിഭവ സെക്രട്ടറി അറിയിച്ചത്. സെക്രട്ടറിതല ചര്‍ച്ചയായിരിക്കും നടക്കുക. ഇതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും.
ആദ്യം സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തട്ടേ അതിന് ശേഷം മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്ന നിലപാടാണ് കേന്ദ്ര ജലവിഭവ വകുപ്പിനുള്ളത്. ഇന്ന് ചര്‍ച്ച നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ തമിഴ്‌നാട് ചര്‍ച്ചയില്‍ സഹകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
അണക്കെട്ടുമായി ബന്ധപ്പെട്ട സാങ്കേതിക റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. കേരളത്തില്‍ അനുദിനം സമരങ്ങളും പ്രക്ഷോഭങ്ങളും വര്‍ധിച്ചുവരുന്നതും ചര്‍ച്ചയില്‍ നിന്ന് ഏകപക്ഷീയമായി വിട്ടുനില്‍ക്കുന്നതും പ്രതികൂലമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചര്‍ച്ചയിലേക്ക് തമിഴ്‌നാട് എത്തിയതെന്നാണ് സൂചന

No comments:

Post a Comment