“നിളയൊഴുകി പടരും വഴിനീളെ
കുളിരല നിറയും പമ്പയിലൂടെ
പെരിയാറിന്‍ പുളിനങ്ങള്‍ താണ്ടി
പുതിയ യുഗപ്പൊന്‍തേര്‍ത്തടമേറി
പൂര്‍ണതതേടി വരുന്നൂ ഞങ്ങള്‍
പൂര്‍ണതതേടി വരുന്നൂ....
മതവെറിപൂണ്ടവരീ നൈര്‍മല്യം
അടിച്ചുടച്ചു കടന്നപ്പോള്‍
അവിടെത്തന്‍ ചുടുനിണമാല്‍ പുതിയൊരു
കോവിലുയര്‍ത്തിയ മലയാളത്തിന്‍
മനസ്സിനുള്ളില്‍ കൊളുത്തിവച്ചൊരു
ദീപവുമായി വരുന്നൂ....
പോര്‍ക്കലി പൂണ്ടുറയും കരവാളം
വാനിലുയര്‍ത്തും പുരളീമലയും
ധിക്കാരത്തിന്‍ ധവളഗളങ്ങള്‍
വെട്ടിയെറിഞ്ഞലറും കുണ്ടറയും
പറയുകയാണനവരതം തളിയും
വീരത നിറയും ചരിതങ്ങള്‍...
ആത്മസമര്‍പ്പണവീഥിയിലെല്ലാം
ആഹുതി ചെയ്തവരുദ്‌ഘോഷിച്ചു
വേറില്ലിനിയൊരു സത്യം ഭാരത-
ധര്‍മം മാനവസംസ്കാരം
ആ ശുഭസത്യമതെന്നും ഭൂവില്‍
പുലര്‍ത്തിടാനായ് ഞങ്ങള്‍ വരുന്നൂ....”
കുളിരല നിറയും പമ്പയിലൂടെ
പെരിയാറിന്‍ പുളിനങ്ങള്‍ താണ്ടി
പുതിയ യുഗപ്പൊന്‍തേര്‍ത്തടമേറി
പൂര്‍ണതതേടി വരുന്നൂ ഞങ്ങള്‍
പൂര്‍ണതതേടി വരുന്നൂ....
മതവെറിപൂണ്ടവരീ നൈര്‍മല്യം
അടിച്ചുടച്ചു കടന്നപ്പോള്‍
അവിടെത്തന്‍ ചുടുനിണമാല്‍ പുതിയൊരു
കോവിലുയര്‍ത്തിയ മലയാളത്തിന്‍
മനസ്സിനുള്ളില്‍ കൊളുത്തിവച്ചൊരു
ദീപവുമായി വരുന്നൂ....
പോര്‍ക്കലി പൂണ്ടുറയും കരവാളം
വാനിലുയര്‍ത്തും പുരളീമലയും
ധിക്കാരത്തിന്‍ ധവളഗളങ്ങള്‍
വെട്ടിയെറിഞ്ഞലറും കുണ്ടറയും
പറയുകയാണനവരതം തളിയും
വീരത നിറയും ചരിതങ്ങള്‍...
ആത്മസമര്‍പ്പണവീഥിയിലെല്ലാം
ആഹുതി ചെയ്തവരുദ്‌ഘോഷിച്ചു
വേറില്ലിനിയൊരു സത്യം ഭാരത-
ധര്‍മം മാനവസംസ്കാരം
ആ ശുഭസത്യമതെന്നും ഭൂവില്‍
പുലര്‍ത്തിടാനായ് ഞങ്ങള്‍ വരുന്നൂ....”
No comments:
Post a Comment