Monday, 26 December 2011

2.പ്രവാസിയായ്‌ പ്രണീതരായി..






പ്രവാസിയായ്‌ പ്രണീതരായി
സംഘകാര്യ വൃത്തിയായ്
നിരന്തരം ചരിച്ചിടാം
നിതാന്ത കര്‍മ്മ വ്യഗ്രരായ്             (2…)


സദാ ചരിക്ക ജീവിതം സദാ ചലിപ്പു വിഷ്ടപം
ചരൈവേതി പാടിയോര്‍ നമുക്ക് മാര്‍ഗ്ഗദര്‍ശകര്‍
അനന്തദീപ്ത സാധനാപഥത്തിലായ്‌ കരള്തുടി-
പ്പുയര്ത്തിടുന്ന താളമൊത്ത് നീങ്ങിടാം നിരന്തരം
                                                                             (നിരന്തരം)
വിശാലമിപ്പഥങ്ങളില്‍  ‍ചരിച്ചു മാധ്വശങ്കരര്‍
നരേന്ദ്രമാധവാദിയോര്‍ നമസ്തസപ്തയോഗികള്‍
യുഗങ്ങളുറ്റുനോക്കുമപ്പവിത്രപാദമുദ്രകള്‍
നമുക്കു  മാര്‍ഗ്ഗദര്‍ശകം നമുക്കു സ്ഫൂര്ത്തിദായകം
                                                                                                (നിരന്തരം)

കടന്നുചെല്‍കയെങ്ങുമേ നഗരഗ്രാമഭാവമായ്  
നിറഞ്ഞിടുന്ന ജീവിതത്തുടിപ്പുകള്‍ തിരഞ്ഞു നാം
അതില്‍ പകര്‍ന്നൊഴിക്ക ദേശസ്നേഹഭാവധാരകള്‍
കൊളുത്തിവയ്ക്ക ശുദ്ധധ്യേയബോധമാം വിളക്കുകള്‍
                                                                                                (നിരന്തരം)

സമഗ്രഭാവമാര്‍ന്നൊരീ പ്രകാശധാരഭാരതം
നിറഞ്ഞയാഗകുണ്ഡമായ് പ്രദീപ്തമാര്ത്തുതിങ്ങവേ 
നവോര്‍വ്വരത്വസര്‍ഗ്ഗശക്തിയലയടിച്ചു പൊങ്ങുമാ
രാഷ്ട്ര വൈഭവം കൊതിച്ചു നീങ്ങിടാം നിരന്തരം
                                                                            (നിരന്തരം) 

No comments:

Post a Comment