Saturday, 28 July 2018

തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട്‌ ക്ഷേത്രം

തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട്‌ ക്ഷേത്രം
                             ബ്രഹ്മചര്യാനിഷ്ടനായ ശാസ്താ സംഗല്പ്പമാണ് ശബരിമലയിലെത് .
എന്നാല്‍ , പെരുനാട്‌ കക്കാട്ടുകൊയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തില്‍ യൗവനയുകതകളായ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താം . ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മകര സംക്രമസന്ധ്യയില്‍ ചാര്‍ത്തുന്ന തിരുവാഭരണം ശബരിമലകഴിഞ്ഞാല്‍ അണിയിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയാണിവിടെ . ആതുകൊണ്ടുതന്നെ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാനായി ധാരാളം സ്ത്രീകള്‍  ഇവിടെ എത്താറുണ്ട് . ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ മകരം എട്ടിനാണ് തിരുവാഭരണം പെരുനാട്‌ ചാര്‍ത്തുക .
    
                           പന്തളം രാജാവ് പണിയിച്ച ക്ഷേത്രമാണിത് . ശബരിമല ക്ഷേത്രനിര്‍മ്മാണത്തിന് എത്തിയ രാജാവ് താമസിച്ചിരുന്നതും പെരുനാട്ടില്‍ ആണ് . അന്ന് അദ്ദേഹത്തിന് ദര്‍ശനം നടത്തുവാന്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് ഇപ്പോള്‍ ഈ ക്ഷേത്രവും .

                         മണ്ണാരക്കുളഞ്ഞി - ശബരിമല റോഡില്‍ മഠത്തുംമുഴിയില്‍ എത്തി ഇടത്തേക്ക് ഒരു കിലൊറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രത്തിലെത്താം . റാന്നി അത്തിക്കയം വഴി പെരുനാട്‌ എത്തി ഒരു കിലൊമീറ്റര്‍ യാതചെയ്താലും  ഇവിടെ എത്താനാകുംTuesday, 26 July 2016

ക്ഷേത്രത്തില് പ്രവേശിക്കുമ്പോള് ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില് ക്ഷേത്രദര്ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആല് പ്രദക്ഷിണം ക്ഷേത്രത്തില് പ്രവേശിക്കും മുന്പ് ആല് പ്രദക്ഷിണം കഴിക്കണം. ആലിന് ഏഴു പ്രദക്ഷിണമാണ് വിധി. ആല് പ്രദക്ഷിണ സമയത്ത് ആലിന് ചുവട്ടില് ബ്രഹ്മാവിനെയും ആല്മദ്ധ്യത്തില് മഹാവിഷ്ണുവിനെയു ം ആലിന്ടെ അഗ്രത്തില് പരമശിവനെയും സങ്കല്പിച്ച് ധ്യാനിക്കണം. "മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ അഗ്രത ശിവരൂപായ വൃക്ഷരാജായ തേ നമ" ശ്രീ കോവില്, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില് ഇതാണ് ക്ഷേത്രത്തിലെ രീതി.കുളിക്കാതെ ക്ഷേത്രത്തില് പ്രവേശിക്കരുത്.മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള് എന്നിവ മതില്കെട്ടിനുള്ളില് പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള് ഉപയോഗിച്ചുകൊണ്ട ും ക്ഷേത്രത്തില് പ്രവേശിക്കരുത്.പുല, വാലായ്മ എന്നീ അശുദ്ധികള് ഉള്ളവരും ക്ഷേത്രത്തില് പ്രവേശിക്കരുത്. ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര് പ്രവേശിക്കരുത്.സ്ത്രീകള് ആര്ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്ഭിണികള് ഏഴാം മാസം മുതല് പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്വരെയ ും ക്ഷേത്രത്തില് പ്രവേശിക്കരുത്. കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന് മാരെ ദര്ശിപ്പിക്കാവൂ.ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്ശനം അരുത്. സ്ത്രീകള് പൂര്ണ്ണ വസ്ത്ര ധാരിണികളായിരിക് കണം. മംഗല്യം ചാര്ത്തികഴിഞ്ഞ വധുവരന്മാര് ചുറ്റമ്പലത്തില്‍ കടന്നു ദേവദര്ശനം നടത്തരുത്. പുറം മതില് കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്. ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്ഷദന്മാര് എന്നറിയപ്പെടുന്നു. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന് ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്. തിരുനടയില് പ്രവേശിച്ചാല് നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം. തൊഴുമ്പോള് താമരമൊട്ടുപോലെ വിരലിന്റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്. കൈകള് തലയ്ക്കു മുകളില് ഉയര്ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം. ശിവമൂര്ത്തികള്ക്ക് ഇടതുവശവും വൈഷ്ണവമൂര്ത്തികള്ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്റെ നേര്ക്കുനിന്നു തൊഴരുത്. തീര്ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില് തൊടാതെ നാക്ക്നീട്ടി തീര്ത്ഥം നാക്കില് വീഴിക്കണം. കൈപ്പടത്തില് കീഴ്ഭാഗത്തില് കൂടിവേണം നാക്കില് വീഴ്ത്താന്. തീര്ത്ഥം സേവിച്ചു കഴിഞ്ഞാല് പ്രസാദം നെറ്റിയില് തൊടണം. പുഷ്പം തലയിലോ ചെവികള്ക്കിടയി ലോ വയ്ക്കാം. എണ്ണ, വാകച്ചാര്ത്ത് എന്നിവ തലയില് പുരട്ടണം, ചാന്തു നെറ്റിയില്തൊടാ ം. പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും പ്രദക്ഷിണം ആര്ക്കൊക്കെ എത്രവീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്ടെയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില് പറഞ്ഞിട്ടുണ്ട്. ഗണപതിക്ക് ഒരു പ്രദക്ഷിണവും സൂര്യന് രണ്ടും ശ്രീശങ്കരന് മൂന്നും ദേവിക്കും മഹാവിഷ്ണുവിനും നാലുവീതവും പ്രദക്ഷിണം വയ്ക്കണം. ആശ്വത്ഥവൃക്ഷത്തിനു ഏഴു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്. ഇരുപത്തിയൊന്നു പ്രദക്ഷിണം ശ്രേഷ്ടകരമാണ്. എല്ലാ ദേവതകള്ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം. ആദ്യത്തെ പ്രദക്ഷിണംകൊണ്ട് ഭക്തന് പാപത്തില്നിന്നു മോചിതനാകുന്നു. ദേവദര്ശനാനുമാതിയാണ് രണ്ടാമത്തെ പ്രദക്ഷിണത്തിന്ടെ ഫലം. മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു. പ്രദക്ഷിണം വയ്ക്കുമ്പോള് ബലിക്കല്ലുകളില്‍ സ്പര്ശിക്കാനേ പാടില്ല. ഭക്തന്ടെ വലതുവശത്ത് ബലിക്കല്ല് വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്. രണ്ടു ബലിക്കല്ലുകളുടെ മദ്ധ്യത്തില്കൂടി പോകുകയുമരുത്. അഭിഷേകതീര്ത്ഥം ഒഴുകുന്ന ഓവില് തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്ത്ഥം കോരിക്കുടിക്കുക യോ അരുത്. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്ന് പ്രദക്ഷിണം വയ്ക്കരുത്. ശിവക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റ് ക്ഷേത്രങ്ങളിലെതില്നിന്നു വ്യത്യസ്തമാണ് ശിവക്ഷേത്രത്തില െ പ്രദക്ഷിണം. തിരുനടയില് വശം ചേര്ന്നുനിന്ന് ദേവനെ തൊഴുതശേഷം ബലികല്ലുകള്ക്ക് പുറത്തുകൂടി പ്രദിക്ഷിണമായി വന്ന് ഓവിങ്കലെത്തുക. അവിടെ നിന്നുകൊണ്ട് ശ്രീകോവിലിനു മുകളിലെ താഴികക്കുടം ദര്ശിച്ച് ഏഴു പ്രാവിശ്യം കൈകള്കൂട്ടി കൊട്ടിയശേഷം തൊഴുത് ബലികല്ല് ചുറ്റി ബലിക്കലുകള്ക്കുള്ളില് കൂടി മടങ്ങിവന്നു ദേവനെ തൊഴുത് മറുവശത്തുകൂടി വന്ന് ഓവിങ്കലെത്തി മുന്പ് പറഞ്ഞപോലെ തൊഴുത് മടങ്ങി തിരുനടയിലെത്തി വശം ചേര്ന്നുനിന്ന് തൊഴണം. അഭിഷേക ഫലങ്ങള് ----------------------------- 1. പാലഭിഷേകത്തിന്റെ ഫലം ? കോപതാപാദികള് മാറി ശാന്തതയുണ്ടാകും, ദീര്ഘജീവിതം. 2. നെയ്യഭിഷേകത്തിന്റെ ഫലം ? സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം. 3. പനിനീരഭിഷേകത്തിന്റെ ഫലം ? പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം. 4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ? ദൈവീകഭക്തി വര്ദ്ധന 5. ചന്ദനാഭിഷേകത്തിന്റെ ഫലം ? പുനര്ജ്ജന്മം ഇല്ലാതാകും, ധനവര്ദ്ധനവ് , സ്ഥാനകയറ്റം. 6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ? ദീര്ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി. 7. ഇളനീര് അഭിഷേകത്തിന്റെ ഫലം ? നല്ല സന്തതികള് ഉണ്ടാകും, രാജകീയപദവി. 8. ഭാസ്മാഭിഷേകത്തിന്റെ ഫലം ? ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്ദ്ധിക്കും. 9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ? പാപങ്ങളില്നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി. 10. തീര്ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ? മനശുദ്ധി, ദുര്വിചാരങ്ങള്‍ മാറും. 11. തേന് അഭിഷേകത്തിന്റെ ഫലം ? മധുരമായ ശബ്ദമുണ്ടാകും. 12. വാകചാര്ത്ത് അഭിഷേകത്തിന്റെ ഫലം ? മാലിന്യയങ്ങള് നീങ്ങി പരിശുദ്ധി ലഭിക്കുന്നു. 13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ? അസുഖ നിവാരന്നം. 14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ? ഗ്രിഹത്തില് സുഭിക്ഷത, വശീകരണം, തിന്മകള് അകലും. 15. കാരിബ്, ശര്ക്കര അഭിഷേകത്തിന്റെ ഫലം ? ഭാവിയെ കുറിച്ച് അറിയുവാന് കഴിയും, ശത്രുവിജയം. 16. പച്ചകല്പ്പുരാഭിഷേകത്തിന്റെ ഫലം ? ഭയനാശപരിഹാരത്തിന് . 17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ? യമഭയം അകലുന്നു. 18. പഴച്ചാര് അഭിഷേകത്തിന്റെ ഫലം ? ജനങ്ങള് സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി. 19. തൈരാഭിഷേകത്തിന്റെ ഫലം ? മാതൃഗുണം, സന്താനലബ്ധി. 20. വലംപിരി ശംഖാഭിഷേകത്തിന് റെ ഫലം ? ഐശ്വര്യസിദ്ധി 21. സ്വര്ണ്ണാഭിഷേകത്തിന്റെ ഫലം ? ധനലാഭം 22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ? ആയുര്ലാഭം 23. കലശാഭിഷേകത്തിന്റെ ഫലം ? ഉദ്ധിഷ്ടകാര്യസിദ്ധി 24. നവാഭിഷേകത്തിന്റെ ഫലം ? രോഗശാന്തി, സമ്പല് സമൃതി 25. മാബഴാഭിഷേകത്തിന്റെ ഫലം ? സര്വ്വവിജയം 26. ഗോരോചനാഭിഷേകത്തിന്റെ ഫലം ? ദീര്ഘായുസ്സ് 27. കസ്തുരി അഭിഷേകത്തിന്റെ ഫലം ? വിജയം 28. അന്നാഭിഷേകത്തിന്റെ ഫലം ? ആരോഗ്യം, ആയുര്വര്ദ്ധന. പുഷ്പാഞ്ജലി ഗുണങ്ങള് -------------------------------------- 1. പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ആയുരാരോഗ്യവര്ദ്ധന. 2. രക്തപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശത്രുദോഷശമനം, അഭീഷ്ടസിദ്ധി. 3. ദേഹപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശാരീരികക്ലേശ നിവാരണം. 4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? മംഗല്ല്യസിദ്ധി. 5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശത്രുദോഷങ്ങള് അനുഭവിക്കില്ല. 6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ഐശ്വര്യം 7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ഭാഗ്യലബ്ധി, സമ്പല്സമൃദ്ധി. 8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? കലഹനിവൃത്തി, മത്സരം ഒഴിവാക്കല്. 9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? മോക്ഷം, ഇഷ്ടസന്താനലാഭം. 10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ദീര്ഘായുസ്സ് 11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ശ്രീത്വം വര്ദ്ധിക്കുന്നതിനു, സമ്പല്സമൃദ്ധി. 12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ദുരിതനാശം, സര്വ്വാഭീഷ്ടസിദ്ധി. 13. പഥിക്രതുസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? നല്ലബുദ്ധി തോന്നുന്നതിനും, നേര്വഴിക്കു നടത്തുന്നതിനും. 14. സരസ്വത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? വിദ്യാലാഭം, മൂകതാനിവാരണം. 15. ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? മുന്ജന്മ പാപപരിഹാരം. 16. ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? അഭീഷ്ടസിദ്ധി, യശസസ്. 17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? മംഗളലബ്ധി. 18. പാശുപത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? നാല്കാളികളുടെ രോഗശമനത്തിനു. 19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശരീരികബലം വര്ദ്ധിക്കുന്നു. 20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശിവസായൂജ്യം വഴിപാടു ഗുണങ്ങള് ------------------------------ 1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? ദുഃഖനിവാരണം 2. പിന്വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം. 3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? മഹാവ്യാധിയില് നിന്ന് മോചനം. 4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? നേത്രരോഗ ശമനം 5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? മനശാന്തി, പാപമോചനം, യശസ്സ് 6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്. 7. ആല്വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? ഉദ്ദിഷ്ടകാര്യസിദ്ധി. 8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ? മാനസിക സുഖം 9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ? മൂന്ന് ജന്മങ്ങളിലെ പാപങ്ങള് നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം. 10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ? അഭീഷ്ടസിദ്ധി 11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ? വിഘ്നങ്ങള് മാറി ലക്ഷ്യം കൈവരിക്കല്. 12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ? ബാലാരിഷ്ടമുക്തി, രോഗശമനം. 13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ? കഠിനരോഗ നിവാരണം, സകലവിധ പാപമോചനം. 14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? പ്രേതോപദ്രവങ്ങളില് നിന്ന് ശാന്തി. 15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? ശത്രുദോഷ ശമനം. 16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? ധനാഭിവൃദ്ധി 17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? രോഗശാന്തി 18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? കുടുംബഭദ്രത, മത്സരം ഒഴിവാക്കല് 19. സുദര്ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? രോഗശാന്തി 20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം. 21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ? ത്വക്ക് രോഗശമനം, സര്പ്പപ്രീതി, സര്പ്പദോഷം നീങ്ങല്. 22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ? മംഗല്ല്യ തടസ്സ നിവാരണം. 23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ? ദുരിതനിവാരണം, ശത്രുനിവാരണം 24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ? സന്താനലാഭം, രോഗശാന്തി, ദീര്ഘായുസ്സ് . 25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ? ദുരിതനിവാരണം, ആപത്തുകളില് നിന്നും മോചനം. 26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ? സ്ഥല ദോഷത്തിനും, നാല്ക്കാലികളുട െ രക്ഷക്കും. 27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ? സര്വ്വവിധ ഐശ്വര്യം. 28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ? ദീര്ഘായുസ്സ്, ശത്രുദോഷനിവാരണം, സര്വ്വൈശ്വര്യം. 29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ? വിദ്യാലാഭം, സന്താനലബ്ധി 30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ? രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം 31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ? ആയൂരാരോഗ്യ സൌഖ്യം 32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ? നല്ല ആരോഗ്യം 33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ? ജ്ഞാനലബ്ധി 34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ? ബുദ്ധിക്കും, വിദ്യക്കും. 35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ? ദാരിദ്ര്യം നീങ്ങും 36. അവില് നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ? ദാരിദ്ര്യ നിര്മ്മാര്ജ്ജനം 37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ? താപത്രയങ്ങളില്നിന്നു മുക്തി. 38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ? ദേവാനുഗ്രഹം 39. ചന്ദനം ചാര്ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ? ഉഷ്ണരോഗശമനം, ചര്മ്മ രോഗശാന്തി. 40. ദേവിക്ക് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ? പ്രശസ്തി, ദീര്ഘായുസ്സ് 41. ഗണപതിക്ക് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ? കാര്യതടസ്സം മാറികിട്ടും 42. ശിവന് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ? രോഗശാന്തി, ദീര്ഘായുസ്സ് 43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ? ഐശ്വര്യലബ്ധി 44. മുട്ടറുക്കല് വഴിപാട് നടത്തിയാലുള്ള ഗുണം ? തടസ്സങ്ങള് നീങ്ങുന്നു. 45. താലിചാര്ത്തല് വഴിപാട് നടത്തിയാലുള്ള ഗുണം ? മംഗല്ല്യഭാഗ്യത്തിനു 46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ? മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി. 47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ? നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും 48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ? ധനധാന്യ വര്ദ്ധന 49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ? രോഗശാന്തി, അഭീഷ്ടശാന്തി.

എനിക്ക് ഒരു അഭിപ്രായം പറയാന്‍ ഉണ്ട്... ഇത് മുഴുവന്‍ ഒന്ന് വായിക്കണം.. ഇന്ന് ഹൈന്ദവ സമൂഹത്തെ അവഹേളിക്കാനും ഇല്ലാതാക്കാനും നടക്കുന്നവരില്‍ കൂടുതലും ഹിന്ദു യുവതി യുവാക്കള്‍ ആണ്? അവരെ അവര്‍ അറിഞ്ഞോ അറിയാതെയോ ചില സംഘടനകള്‍ ഉപയോഗിക്കുന്നു. ഈ അവസരം മുതലാക്കി നമ്മുടെ ഹൈന്ദവ നാശം കാണാന്‍ കാത്തിരിക്കുന്ന മറ്റു മതസ്ഥര്‍ നമ്മുടെ കുട്ടികളുടെ കൂടെ കൂടി അവരുടെ ലക്ഷ്യം കാണുന്നു.. അവര്‍ അങ്ങനെ ആയിതീര്‍ന്നത്‌ നമ്മുടെ വീടുകളില്‍ വീട്ടുകര്‍ക്കുണ്ടായ തെറ്റുകള്‍ ആണ്... നാം മതേതരത്വം കൂടുതല്‍ പുഴുങ്ങി തിന്നുകൊണ്ടിരിന്നു... ഞാന്‍ ഒരു വിശ്വാസി ആണെന്ന് പറയുവാന്‍ പലര്‍ക്കും മടിയായിരുന്നു.. എന്തോ ഒരു അപമാനം പോലെ... വളര്‍ന്നു വരുന്നനമ്മുടെ കുട്ടികള്‍ക്ക് ഒരു ഹിന്ദു ആയിട്ടുതെന്നെ നമ്മുടെ ഈ രാജ്യത്ത് ജീവിക്കണം... അതിനു നാം അവരെ പ്രാപ്തരാക്കണം... എവിടെയും ഞാന്‍ ഒരു ഹിന്ദു മതവിശ്വാസി ആണെന്ന് അവര്‍ അഭിമാനത്തോടെ പറയാന്‍ അവര്‍ക്ക് കഴിയണം.. 1.നമ്മള്‍ ആദ്യം ചെയേണ്ടത് നമ്മുടെ വീട്ടില്‍ ഉള്ളവരെ കാര്യങ്ങള്‍ പറഞു മനസിലാക്കുകയാണ് വേണ്ടത് 2. നമ്മുടെ വീടുകളിലെ കുട്ടികള്‍ എത്ര ദിവസവും വീട്ടില്‍ വിളക്ക് വെച്ച് നാമം ചോല്ലുന്നുണ്ട്..? കുട്ടികള്‍ നാമം ചൊല്ലുമ്പോള്‍ എത്ര അമ്മമാര്‍ കുട്ടികളുടെ കൂടെ ഇരുന്നു നാമം ചോല്ലുന്നുണ്ട്.. 3. നാം നമ്മുടെ കുട്ടികള്‍ക്ക് രാമായണത്തെ കുറിച്ചും, മഹാഭാരതത്തെ കുറിച്ചും കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ടോ? 4. ആഴ്ചയില്‍ ഒരിക്കലെങ്കിലും മത പഠനക്ലാസ്സില്‍ കുട്ടികളെ വിടാരുണ്ടോ? 5. ഹൈന്ദവ ദേവി, ദേവന്‍ മാരുടെ ഫോട്ടോ കാണുമ്പോള്‍ ആ ഫോട്ടോയില്‍ ഉള്ളത് ഏതു ദേവി, ദേവന്മാര്‍ ആണെന്ന് കുട്ടികള്‍ക്ക് അറിയാമോ? 52 % ആയ ഹിന്ദു 49 വരെ എത്തുന്ന സമയത്ത് വരയേ ഈ മതേതരത്വം ഉണ്ടാകു. അന്ന് നമ്മുടെ കുട്ടികൾ അതിൻ്റെ ദൂഷ്യഫലം അനുഭവിക്കും, ഇപ്പോള്‍ ചിലയിടങ്ങളില്‍ അതിന്‍റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.. ഒരുഉദാഹരണം ഇന്ന് മലബാറില്‍ ചില സ്കൂളുകളില്‍ റമദാന്‍ സമയത്ത് കുട്ടികള്‍ക്ക് ഉച്ചകഞ്ഞി, കൊടുക്കാറില്ല... ഒരു ദിവസം മുഴുവന്‍ ആകുട്ടികള്‍ പട്ടിണിയാണ്.. ചില സ്കൂളുകള്‍ പ്രവര്‍ത്തന സമയത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ട്.. ഇത് ഇവിടെത്തെ സര്‍ക്കാരിനോ, രാഷ്ട്രിയ പാര്‍ട്ടികള്‍ക്കോ അറിയാഞ്ഞിട്ടല്ല, അവര്‍ക്ക് വോട്ട് ബാങ്ക് പേടിയുള്ളതുകൊണ്ട് ഇടപെടില്ല.. പട്ടിണി കിടക്കുന്നത് നമ്മുടെ ഹിന്ദു കുട്ടികള്‍അല്ലെ, ഹിന്ദുക്കള്‍ക്ക് വോട്ട് ബാങ്ക് ഇല്ലല്ലോ, ഇന്ന് മലബാറില്‍, നാളെ ഇത് കേരളം മുഴുവന്‍.. പിന്നെ.... ഇന്ന് ലോകത്ത് രണ്ടുരാജ്യങ്ങളില്‍ മാത്രമേ മതേതരത്വം ഉള്ളു ഒന്ന്‍ ഇന്ത്യാ, മറ്റൊന്ന് നേപ്പാള്‍. ഇവ രണ്ടും ഇന്നും മതേതര രാഷ്ട്രം ആയി നില്‍ക്കുന്നതിനു കാരണം ഇവടങ്ങളില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ്... അല്ലെങ്കില്‍ ഭൂരിപക്ഷം ആര്‍ക്കാണോ, അവരുടെ രാജ്യം ആയി മാറിയാനെ ടിവി സീരിയല്‍, പോലുള്ളവ കാണുവാന്‍ കാണിക്കുന്ന ഉത്സാഹം ദിവസവും ഒരു അരമണികൂര്‍ നാം കുട്ടികള്‍ക്ക് വേണ്ടി മാറ്റി വെക്കു... നാം നമ്മുടെ വീടുകളില്‍ നമ്മുടെ കുട്ടികളെ ആദ്യം നമ്മുടെ ആചാരങ്ങള്‍ പറഞ്ഞു കൊടുക്കുവാന്‍ സമയം കണ്ടെത്തുക... ( ഈ വിഷയങ്ങള്‍ നാം നമ്മുടെ വീടുകളില്‍ ഇന്ന് തന്നെ അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍, സഹോദരി, സഹോദരന്‍ മാരോട് സംസാരിക്കു, ചര്ച്ചചെയു, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കു.. എന്നിട്ടും വീടുകളില്‍ വൈകുനേരം 6 മണി മുതല്‍ 7മണിവരെ യാതൊരു മാറ്റവും വരുന്നില്ലങ്കില്‍ ആ സമയത്ത് കുട്ടികളോ മറ്റുള്ളവരോ വീട്ടിലെ ടിവി, മൊബൈല്‍ കളിച്ചുകൊണ്ടിരിക്കുവണേല്‍ മറ്റൊന്നും നോക്കണ്ടാ അതുരണ്ടും തല്ലിപൊട്ടിച്ചു കളഞ്ഞെരു... അപ്പോള്‍ എല്ലാം ശരിയാകും.. ) എനിക്ക് അറിയാം എല്ലാ മെസ്സേജ് വായിച്ചു വിടുന്നതുപോലെ ഇതും നിങ്ങള്‍ വായിച്ചു വിടും അല്ലാതെ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല... നേരെ മറിച്ചു നിങ്ങള്‍ ഇവിടെ ചിന്തിച്ചു തുടങ്ങിയാല്‍നിങ്ങളുടെ മക്കള്‍ നാളെകളില്‍ ഈ മണ്ണില്‍ നമ്മുടെ പാരമ്പര്യത്തില്‍ ജീവിക്കും.. അല്ലെങ്കില്‍ മറ്റു .... ഇതില്‍ പറഞ്ഞിരിക്കുന്നതില്‍ തെറ്റില്ല, ശരിയാണ് എന്ന് തോന്നുനെങ്കില്‍ ഈ പോസ്റ്റ്‌ നിങ്ങളുടെ വീട്ടില്‍ ഉള്ളവര്‍ക്ക് whatsup, fb inbox msg ആയിട്ട്, മറ്റു ഹൈന്ദവ ഗ്രൂപ്കളില്‍ അയച്ചു കൊടുക്കുക..

Sunday, 24 July 2016

*ഹിന്ദു സംസ്കാരത്തിനു മുപ്പത്തി മുക്കോടി ദേവന്മാർ ഉണ്ടെന്ന് പറയുന്നു.* _പക്ഷേ എന്താണ് ഈ മുപ്പത്തി മുക്കോടി..???_ പലരും കരുതുന്നത് മുപ്പത്തി മൂന്ന് കോടി എന്നാണ്. അത് ശരിയാണ് എന്നാൽ 'കോടി' മലയാള അർത്ഥമല്ല ഉള്ളത്. സംസ്കൃതത്തിൽ എണ്ണം എന്ന അർത്ഥമാണ് അതിനു.. അതായത് മുപ്പത്തി മുക്കോടി ദേവന്മാർ എന്നാൽ മുപ്പത്തി മൂന്ന് ദേവന്മാർ എന്നാണ്. *മുപ്പത്തി മൂന്ന് കർമ്മങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്‌* *എട്ടു വസുക്കളും പതിനൊന്ന് രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും അടങ്ങുന്നതാണ് ഈ മുപ്പത്തി മൂന്ന്.* *എട്ടു വസുക്കൾ-* അഗ്നി, വായു, പൃഥ്വി, അന്തരീക്ഷം, ആദിത്യൻ, ദ്യോവ്, ചന്ദ്രൻ, നക്ഷത്രങ്ങൾ. ഇവരാൽ ജഗത് വത്കരിക്കപ്പെട് ടിരിക്കുന്നു. *പതിനൊന്ന് രുദ്രന്മാർ* എന്നാൽ പത്തു പ്രാണനും മനസ്സും അടങ്ങിയതാണ്. *പത്ത് പ്രാണനുകൾ-* പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ, നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ. *പന്ത്രണ്ട് ആദിത്യന്മാർ* എന്നു പറയുന്നത് ഒരു കൊല്ലവർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയാണ്. ജീവികളിലെ കർമ ഫലങ്ങളേയും ആയുസ്സിനേയും കൊണ്ടു പോകുന്നു ആദിത്യന്മാർ. എല്ലാ ജീവനേയും ആദാനം ചെയ്യുന്നതിനാലാണ് *ആദിത്യൻ* എന്ന നാമം. *പിന്നെ ഇന്ദ്രനും പ്രജാപതിയും.* *ഇന്ദ്രൻ എന്നത് സാങ്കൽപ്പികമായി നമ്മുടെ മനസ്സാണ്.* *യജ്ഞവും യാഗവുമാണ് പ്രജാപതി.* മൂന്നു ലോകങ്ങളെയാണ് മൂന്നു ദേവൻമാരായി പ്രതിപാദിച്ചിരിക്കുന്നത്. *പൃഥ്വിയും അഗ്നിയുമാണ് ഒന്നാം ലോകം.* *അന്തരീക്ഷവും വായുവും രണ്ടാം ലോകം.* *ദ്യോവും ആദിത്യനും മൂന്നാം ലോകം.* അന്നത്തിലും പ്രാണനിലുമായി എല്ലാ ദേവന്മാരും അന്തർഭവിച്ചിരിക്കുന്നു. .

Saturday, 23 July 2016

വെളുത്തയെ വെളുത്തച്ചൻ ആക്കുമ്പോൾ 9 പദ്മ പിളള പന്തളം രാജകുടുംബാംഗവും അവിടത്തെ പടത്തലവനും ആയിരുന്ന മണികണ്ഠന് , തികഞ്ഞ യോദ്ധാവും, സൌഹാര്ദ്ദത്തിന്റെ മൂര്ത്തിമദ്ഭാവവും ആയിരുന്നു എന്നാണു നമ്മുടെ എല്ലാ ഐതീഹ്യങ്ങളും, വായ്മൊഴികളും പറയുന്നത്. അത് കൊണ്ട് തന്നെ, ഈയടുത്തായി, ഒരു പത്തു വര്ഷമായി കൂടുതലും കേട്ട വെളുത്തച്ചന് എന്ന കഥയെ പ്രഥമ ദൃഷ്ട്യാ അവിശ്വസിക്കേണ്ട കാര്യമൊന്നും തോന്നിയില്ല. പക്ഷെ മാധ്യമങ്ങളില് പല ചര്ച്ചകളിലും, ക്രിസ്തീയ വൈദീകരുടെ പല അഭിമുഖങ്ങളിലും, ഈ വെളുത്തച്ചന് അര്ത്തുങ്കല് പള്ളിയിലെ ഒരു വൈദീകന്/പുണ്യവാളന് ആയിരുന്നു എന്നും, അത് കൊണ്ട് തന്നെ അയ്യപ്പഭക്തര്, പ്രത്യേകിച്ചും ചേര്ത്തല/അര്ത്തുങ്കല് ഭാഗത്തുള്ളവര് അവിടെ ചെന്നാണ് മുദ്ര അഴിക്കുന്നതു എന്നും പറഞ്ഞു കേട്ടപ്പോള്, ആ ദേശത്തു വേരുകള് ഉള്ള, അയ്യപ്പഭക്തരുടെ കുടുംബത്തില് ജനിച്ച എനിക്ക് ആശ്ചര്യവും, അല്പ്പം സംശയം കലര്ന്ന ജിജ്ഞാസയും തോന്നി. ഏറ്റവുമൊടുവില് താഴമണ് തന്ത്രി കുടുംബത്തിലെ ഒരംഗം തന്നെ ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്, അതിനെപ്പറ്റി സോഷ്യല് മീഡിയയില് നടന്ന ചര്ച്ചയില് പങ്കു ചേരാന് എനിക്കും ഭാഗ്യം ഉണ്ടായി. അദ്ദേഹം തന്നെ ഇതിന്റെ നിജസ്ഥിതി അറിയാന് താല്പ്പര്യമുണ്ടെങ്കില് വിളിച്ചു കൊള്ക എന്ന് പറഞ്ഞു രണ്ടു ഫോണ് നമ്പരുകള് തന്നു. അയ്യപ്പ ഇതിഹാസത്തില്, അദ്ദേഹത്തിന്റെ പടയാളികള് ആയ ആലങ്ങാട്ട് പേട്ട തുള്ളല് സംഘത്തിന്റെ ജനറൽ സെക്രട്ടറി ശ്രീ രാജിവ് എരുമക്കാട്ട്, സ്വാമിയെപ്പറ്റിയുള്ള കഥകളുടെ, അറിവിന്റെ ഒരു കലവറ തന്നെയായി. ഒതേനന് എന്ന ഒരു കൊള്ളക്കാരനെ കൊണ്ട് ജനവും, രാജകുടുംബവും അക്കാലം പൊറുതി മുട്ടിയിരുന്നു. അയാള് ആയോധന കലയില് അതി സമര്ത്ഥന് ആയിരുന്നു എന്നും പരാജയപ്പെടുത്താന് അയാള്ക്കറിയുന്ന അടവുകള് എല്ലാം തനിക്കും അറിഞ്ഞിരിക്കണം എന്നും മണികണ്ഠന് തീരുമാനിച്ചുവത്രേ. ആ പഠനത്തിന്റെ ഭാഗം ആയി, ദേശത്തെ 18 പ്രധാന കളരികളില് ചെന്ന്, അവിടുന്നൊക്കെയും അറിവും ആയോധന കലയും ആര്ജ്ജിച്ചു. അങ്ങനെ അയ്യപ്പന് ചേര്ന്ന കളരികളില് ഒന്നാണ് ചേര്ത്തല മുഹമ്മ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചീരപ്പന്ചിറ കളരിസ്ഥാനം. അവിടെ സ്വാമിയുടെ സതീര്ഥ്യനോ, കൂടെ അഭ്യസിച്ച യോദ്ധാവോ ആണ് “വെളുത്ത” എന്ന അരയന്. ആലങ്ങാട് സംഘം സ്ഥാപിക്കാനും അവരെ തന്റെ പോരാളികള് ആയി പ്രഖ്യാപിക്കാനും ആലുവ മണപ്പുറത്തു കരക്കാരെ വിളിച്ചു ഭഗവാന് ഉദ്ഘോഷിച്ചപ്പോള്, ഈ “വെളുത്ത” എന്ന യുവാവും കൂടെ ഉണ്ടായിരുന്നു എന്ന് ആലങ്ങാട്ടുകാരുടെ വാമൊഴി കഥകളില് ഉണ്ട്. തുടര്ന്ന് ഒതേനനുമായുള്ള യുദ്ധത്തെ പറ്റിയുള്ള വാമൊഴികളില്, അതിലൊന്നും വെളുത്ത പങ്കെടുത്തതായി ആലങ്ങാട്ടുകാര്ക്ക് അറിവില്ല. പൂഴിപ്പയറ്റ് എന്ന വിദ്യ പഠിക്കാന് ആണ് മണികണ്ഠന് ചീരപ്പന്ചിറ കളരിയിലേക്ക് പോയത് എന്നും, അതിനുപയോഗിച്ചിരുന്ന പ്രത്യേക തരം വാളും അങ്കിയും അവിടെ ഒരു തറവാട്ടിലെ നിലവറയില് ഇന്നും പൂജിച്ചു പോരുന്നു എന്നും ആണത്രേ ഐതീഹ്യം. വെളുത്തയെപ്പറ്റി കൂടുതല് അറിയാന്, ചീരപ്പന്ചിറ കളരിയുടെ ഇന്നത്തെ സംരക്ഷകര് ആയ ശംഭു മേമോറിയല് ട്രസ്റ്റിലെ ശ്രീ. ബാലസുബ്രമണ്യനോടും സംസാരിക്കാന് അവസരം ലഭിച്ചു. അമ്പലപ്പുഴ ദേശത്തു നിന്നും കളരി പഠിക്കാന് കടല്തീരത്ത് കൂടെ ചീരപ്പന് ചിറയിലേക്ക് സഞ്ചരിച്ച അയ്യപ്പന്, അര്ത്തുങ്കല് കടപ്പുറത്തെത്തിയപ്പോള് വെളുത്ത് ആജാനബാഹുവായ ഒരു യുവാവിനെ കണ്ടു മുട്ടി എന്നും, കളരിയില് ചെന്നാല്, മുന്നറിവില്ലാത്തവരേ ചേര്ക്കുകയില്ലെങ്കിലോ, അതിനാല് അവിടത്തെ ശിഷ്യന് ആയ താന് സ്വാമിയെ അവിടെ കൊണ്ടുപോകാം എന്ന് അദ്ദേഹം പറഞ്ഞതായും ആ യുവാവിനെ അയ്യപ്പന് “വെളുത്ത” എന്നോ “വെളുത്തച്ചന്” എന്നോ വിളിച്ചു പോന്നു എന്നും ആണ് കളരിയിലെ വാമൊഴിയറിവുകള്. ഈ രണ്ടു വാമൊഴികളിലും വെളുത്ത, വെളുത്തച്ചന് എന്ന പേരുകളില് അറിയപ്പെടുന്ന യുവാവിനു ക്രിസ്തുമതവും ആയി ബന്ധം ഉണ്ടെന്നതിനു യാതൊരു അടയാളങ്ങളും ഇല്ല. ആലങ്ങാട്ട് സംഘത്തിന്റെ അറിവില് ആ യുവാവ് ഒരു അരയ കുലജാതന് ആണ്. ഇനിയല്പ്പം ചരിത്രം. കാലവര്ഷം 200, AD 1050 കാലഘട്ടത്തില് ആണ് അയ്യപ്പന് കേരളത്തിലെ ജനമധ്യത്തില് വിഹരിച്ചത് എന്നാണു പറയപ്പെടുന്നത്. അര്ത്തുങ്കല് ദേശത്തു ഒരു ക്രിസ്തീയ ആരാധനാലയം വരുന്നത് AD 1550-ല് ആണ്. വെളുത്ത എന്ന യുവാവ്, 400 കൊല്ലം കഴിഞ്ഞ് ആ പള്ളിയിലെ വികാരി ആയിരുന്നിരിക്കാന് സാധ്യതയില്ല. അര്ത്തുങ്കല് പള്ളിയിലെ പല വൈദീകരും ആയുള്ള അഭിമുഖങ്ങള് ഇന്ന് ലഭ്യം ആണ്. പള്ളിയുടെ പല സൂവനിയറുകളിലും വെളുത്തച്ചനെ പറ്റി പറയുന്നുമുണ്ട്. അതിലെല്ലാം, വെളുത്തച്ചന് ഒരു വിദേശി വൈദികന് ആണ് എന്നും, അദ്ദേഹത്തിനാണ് മണികണ്ഠനുമായി സൗഹൃദം എന്നും വ്യക്തമായി പറയുന്നു. ചില അഭിമുഖങ്ങളില് ഫാദര് ഫിനീഷ്യോ ആണ് പിന്നീട് വെളുത്തച്ചന് എന്നറിയപ്പെട്ടത് എന്നും, ളോഹയുടെ അല്ലെങ്കില് വിദേശിയുടെ നിറം കൊണ്ടാണ് വെളുത്ത അച്ചന് എന്ന് വിളിച്ചത് എന്നുമാണ് ആ ഭാഷ്യം. അര്ത്തുങ്കല് പള്ളിയുടെ പേരില് ഉള്ള വിക്കിപീഡിയ പേജിലും ഇത് തന്നെയാണ് ഉള്ളത്. 1584 -1632 വരെ ജീവിച്ച ഫാദര് ഫിനീഷ്യോ, എങ്ങനെ അതിനും 400 വർഷം മുന്പ് സന്നിധാനം പുല്കിയ അയ്യപ്പനുമായി സൌഹാർദ്ദത്തിൽ ആയിട്ടുണ്ടാവു എന്ന ചോദ്യം ബാക്കിയുണ്ട്. വാവരും, കടുത്തയും, മലയരയനും ഒക്കെയായി മണികണ്ഠനു ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു. അവരില് ചിലര്ക്ക് അയ്യപ്പദര്ശനത്തിന്റെ ആചാരങ്ങളില് സ്ഥാനമുണ്ട്. ഇരുമുടിയില് കാഴ്ചകള് പേറി, അവരുടെയും കൂടെ നട തൊഴുത ശേഷം ആണ് ഭക്തര് സ്വാമിപാദം തൊഴുന്നത്. വാവരോ, കടുത്തയോ ഏതു മതമെന്നോ ജാതിയെന്നോ ഭക്തര് അന്വേഷിച്ചിട്ടില്ല. ചേര്ത്തലയിലുള്ള അനേകം ബന്ധുക്കളോട് ചോദിച്ചപ്പോഴും, അര്ത്തുങ്കല് പള്ളിയും ആയി ബന്ധിച്ചുള്ള അയ്യപ്പ കഥ കേട്ടിട്ടുണ്ട് എന്നും, അവിടെപ്പോയി മാല അഴിക്കുന്ന സമ്പ്രദായം ആ ദേശവാസികള് ചിലര് പാലിക്കുന്നു എന്നും പറയുമ്പോഴും, ചേര്ത്തലയില്, അര്ത്തുങ്കല് അടുത്തു വസിക്കുന്ന അവരാരും തന്നെ പള്ളിയില് ചെന്നല്ല മുദ്ര അഴിചിട്ടുള്ളത് എന്നും കൂട്ടിച്ചേര്ക്കുന്നു. അയ്യപ്പനുമായി ബന്ധപ്പെട്ട വെളുത്തച്ചന് കഥകളില് പള്ളി എങ്ങനെ വന്നു എന്നതിന് ആധികാരികമായി ഒരു അടയാളവും ഇന്ന് വരെ കണ്ടെത്താന് സാധിച്ചില്ല. ഐതീഹ്യമാല പോലുള്ള കൃതികളില് ചെറിയ ഉപകഥകള് പോലും ഉള്പ്പെടുന്നുണ്ട്. അതിലും, ഈ പള്ളിയെപ്പറ്റി അയ്യപ്പനുമായി ബന്ധിച്ചു പരാമര്ശമില്ല. ഭൂരിപക്ഷം കുടുംബങ്ങള്, ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങള് എന്തിനു ചീരപ്പന്ചിറ കളരിയില് ഉള്ളവര് പോലും അവിടെ ചെന്ന് മുദ്ര അഴിക്കുന്നില്ല. നിലയ്ക്കലും, ശബരിമലയിലെ തീപ്പാടും ഉണ്ടാക്കിയ മുറിവുകള് ഇനിയും പല മനസ്സുകളിലും നിലനില്ക്കെ, ഇങ്ങനെ ഒരു കഥ, ഒരു ആചാരം ഒക്കെ പൊന്തിമുളച്ചു വരുന്നതില് ചിലരെങ്കിലും ദുരൂഹത കണ്ടാല്, അതില് തെറ്റുണ്ടെന്ന് പറയാന് സാധിക്കില്ല. ആ ദേശത്തു മതപരിവര്ത്തിതര് ആയവര് ചിലരെങ്കിലും ഇന്നും മണ്ഡലം നോറ്റ് മല ചവിട്ടുന്നുണ്ടെന്നും, സുഖയാത്രയ്ക്കായി അവര് പള്ളിയില് പ്രാര്ഥിച്ചു യാത്ര തുടങ്ങുന്നുവെന്നും, അവരുടെ മുദ്രകള് അവര് തിരിച്ചു വന്നു പള്ളിയില് വെച്ച് അഴിച്ചു കാണുമെന്നും, ആ മുദ്രകളുടെ സമാഹാരം ആണ് അവിടെ കാണപ്പെടുന്നതെന്നുമാണ്, “അയ്യപ്പന്റെ സതീര്ഥ്യന് വെളുത്തച്ചന്” എന്ന കഥയെക്കാളും വിശ്വസനീയം. മറിച്ചെങ്കില്, അങ്ങനെ ഒരു ഐതീഹ്യത്തിന്റെ ഏടുകള് സ്വാമി തന്നെ നമുക്ക് വെളിപ്പെടുത്തും എന്ന് പ്രാര്ഥിക്കാം. മണികണ്ഠന്റെ പാദസ്പര്ശത്താല് പുണ്യം കൊണ്ട ആ കളരിയും, അയ്യന്റെ പടയാളികള് ആയ ആലങ്ങാട് സംഘവും ഒന്നും, ഇന്നേ വരെ പോയി കണ്ടു വണങ്ങാനുള്ള ഭാഗ്യമോ പ്രചോദനമോ എനിക്കുണ്ടായില്ല എന്നതില് ദുഖമുണ്ട്. സ്വന്തം പൈതൃകം സംരക്ഷിക്കുന്നതില്, അതിനെ തൊട്ടു താലോലിച്ചു ശക്തമായി നില നിര്ത്തുന്നതില് എന്നത്തെയും പോലെ ഞാനടക്കമുള്ള ഹൈന്ദവ സമൂഹം പരാജയപ്പെടുകയാണ്. ചീരപ്പന് ചിറ കളരി, അയ്യപ്പന്റെ ഉടവാളുകള് ഉള്ള സ്ഥാനങ്ങള് തുടങ്ങിയ ചരിത്രപ്രദേശങ്ങളെ പാടെ അവഗണിച്ചതല്ലേ പൈതൃകത്തിനു പുത്തന് അവകാശികള് വന്നു ഭവിക്കാന് കാരണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

നമസ്തേ സനാതനധര്‍മ്മ പഠനവും പ്രചരണവും വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന കാലഘട്ടമാണിത്. ധാരാളം ചെറുതും വലുതുമായ സംഘടനകള്‍ ഈപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നുമുണ്ട്.എന്നാല്‍ ആധികാരികമോ,അംഗീകൃതമോ അയ പഠനസംവിധാനം ഹൈന്ദവ ആധ്യാത്മിക പഠനരംഗത്ത് ഇല്ലയെന്ന് തന്നെ പറയേണ്ടിവരുന്ന അവസ്ഥയാണ്. ഹൈന്ദവ ആധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ യോജിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സര്‍ക്കാര്‍തലത്തില്‍ ഹൈന്ദവ ആധികാരിക സംവിധാനം ദേവസ്വംബോര്‍ഡ് മാത്രമാണ്. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവജനതയെ സംബന്ധിച്ച് നിരിശാജനകമാണ്.ദേവസ്വംബോര്‍ഡ് ഹൈന്ദവജനതയ്ക്ക് വേണ്ടി എന്ത് ചെയ്യുന്നവെന്നോ,എന്തൊക്കെ നിയമപ്രകാരം ചെയ്യേണ്ടതുണ്ടെന്നോ ഒരം ഹിന്ദു സംഘടനകളും അന്വേഷച്ച് കണ്ടെത്തി ആരേയും അറിയിച്ചിട്ടില്ല.മാത്രവുമല്ല പലരും ദേവസ്വംബോര്‍ഡി നെ എഴുതി തള്ളിയിരിക്കുകയാണ്. ശരിക്കും നമ്മുടെ ഈ ഉദാസീനത ദേവസ്വംബോര്‍ഡ് അധികാരികള്‍ക്ക് വളമാകുകയാണ്.ഈയടുത്ത കാലത്ത് ദേവസ്വംബോര്‍ഡിന്‍റെ വാര്‍ഷീകബഡ്ജറ്റ് കാണാനിടയാായി അതില്‍ഹൈന്ദവ ജനതയെ സഹായിക്കുന്നതിന് പലവകുപ്പില്‍ പെടുത്തി ധാരാളം പണം വകയിരുത്തിയിട്ടുണ്ട്. മതപാഠശാലയുടെ മാത്രം കാര്യമെടുത്താല്‍ 2014-15വര്‍ഷത്തില്‍84ലക്ഷംരൂപയാണ് മതപാഠശാലയ്ക്ക് മാത്രം വകയിരുത്തിയിരുന്നത്.എന്നാല്‍ ഒരു രൂപപോലും ചെലവഴിച്ചില്ലായെന്നതാണ് സത്യം.ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അന്വേണ നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മറുപടി അപേക്ഷകരില്ലാത്തതിനാല്‍ ആര്‍ക്കും നല്‍കിയില്ലായെന്നും മുന്‍കാലങ്ങളില്‍ അനുവദിച്ചിട്ടുള്ളവ ര്‍ക്ക് തുച്ഛമായ വാര്‍ഷിക ഗ്രാന്‍റ് നല്‍കുന്നുണ്ടെന്നുമാണ്. മതപാഠശാല നടത്തുന്നവര്‍ ശരിയായ വഴിയില്‍ അപേക്ഷകള്‍ നല്‍കാറില്ല.വെട്ടിതിന്നാന്‍ മാത്രമിരിക്കുന്ന ദേവസ്വം വെള്ളാനകള്‍ക്ക് അര്‍ഹതപ്പെട്ടവര്‍ ആവശ്യപെടാതിരിക്കുന്നത് വളര സന്തോഷം നല്‍കുന്ന കാര്യമല്ലേ. തുടര്‍ന്ന് നിലവിലെ കള്‍ച്ചറല്‍ ഡയറക്ട ശ്രീ ഉണ്ണികൃഷ്ണന്‍ സാറിന്‍റെ സഹായത്തോടകൂടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മതപാഠശാല കോഡിനേഷന്‍ കമ്മറ്റി (TDBMCC)രൂപീകരിക്കുകയും ദേവസ്വം ജില്ലകളില്‍ മതപാഠശാല അധ്യാപകരംടേയും പ്രവര്‍ത്തകരുടേയും യോഗങ്ങള്‍ വിളിച്ച് കൂട്ടുകയും അതില്‍ നിന്നും ശേഖരിച്ച അഭിപ്രായങ്ങള്‍ ദേവസ്വംബോര്‍ഡിനെ അറിയിക്കുകയും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ ഫലമായി ദേവസ്വംബോര്‍ഡ് ,പ്രൈവറ്റ് വ്യത്യാസമില്ലാതെ അധ്യാപകര്‍ക്ക് 500/-പ്രതിമാസം ഓണറേറിയം കൊടുക്കാനും, വാര്‍ഷികഗ്രാന്‍റ് നല്‍കാനും,ക്ലാസ്സുകള്‍ നടത്തുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ മറ്റ് പഠനസാമഗ്രികള്‍,മുതലായവ നല്‍കുന്നതിനും തീരൂമാനമായിട്ടുള്ളതുമാണ്.കൂടാതെ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്.ഈവര്‍ഷത്തെ ദേവസ്വം ബഡ്ജറ്റില്‍ (2015-2016) മതപാഠശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 9414000/- രൂപവകയിരുത്തിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തുവാന്‍ എല്ലാ മതപാഠശാല പ്രവര്‍ത്തകരും,ക്ഷേത്രഭാരവാഹികളും മതപാഠശാല കോഡിനേഷന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട് ഒരുമിച്ച് നീങ്ങാന്‍ തയ്യാറാകണം.നമ്മുടെ ഭിന്നിപ്പ് കൊണ്ട് അര്‍ഹതപ്പെട്ടത് നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ ഇനിയുണ്ടാകരുത്. മതപാഠശാല പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് ACമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ദേവസ്വംബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അധ്യാപകപരിശീലനങ്ങള്‍ നടത്തിവരുന്നുണ്ട്. മതപാഠശാല പ്രവര്‍ത്തനങ്ങളില്‍ കൂടി സനാതനധര്‍മ്മ സംസ്കാരത്തിന്‍റെ കാവലാളായി മാറാന്‍ നമുക്ക് കൈകോര്‍ക്കാം. അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ ഒന്നിക്കാം. ചെറുതും വലുതുമായ പ്രസ്ഥാനങ്ങള്‍ ഇതിനോട് യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് . തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മതപാഠശാല കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീ ഉണ്ണികൃഷ്ണന്‍ നായര്‍(കള്‍ച്ചറല്‍ ഡയറക്ടര്‍ TDB). 9847050087. ശ്രീമതി മണ്ണടി (പൊന്നമ്മ ചീഫ് കോഡിനേറ്റര്‍ )9961985632. ശ്രീ മാത്ര സുന്ദരേശന്‍ പുനലൂര്‍ യജ്ഞാചാര്യന്‍, ജനറല്‍കണ്‍വീനര്‍ (MCC) for details ...Ashok 9447370378

Thursday, 22 January 2015

ലീലാ സാംസണ്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടണം?

'വത്തിക്കാന്റെ മാനസപുത്രി' എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട സോണിയാ ഗാന്ധി എന്ത് ആഗ്രഹിച്ചുവോ അതാണ് കലാക്ഷേത്രയിലും സംഗീതനാടക അക്കാദമിയിലും സെന്‍സര്‍ ബോര്‍ഡിലും ലീലാ സാംസണ്‍ നിര്‍വഹിച്ചത്. സെന്‍സര്‍ബോര്‍ഡില്‍നിന്നുള്ള സാംസണിന്റെ 'രാജി' പോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. കോണ്‍ഗ്രസിനും സോണിയയ്ക്കും ക്രൈസ്തവസഭകള്‍ക്കുംവേണ്ടിയുള്ള ഒരു സുവിശേഷകൃത്യം.സിബിഐ, സിഎജി, രാഷ്ട്രപതി ഭവന്‍, രാജ്ഭവന്‍, പ്രധാനമന്ത്രി, എന്‍എസ്എ, സംഗീതനാടക അക്കാദമി, സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയ സ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും സ്വന്തം ആജ്ഞാനുവര്‍ത്തികളെ നിയോഗിക്കുകയെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധികാരധാര്‍ഷ്ട്യത്തിന്റെ ഫലമായി സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷപദവിയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് ലീലാസാംസണ്‍. ഒരേസമയം സെന്‍സര്‍ ബോര്‍ഡിന്റെയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷന്റേയും മേധാവിയായി ലീലാ സാംസണെ പ്രതിഷ്ഠിച്ചത് ഒരു കത്തോലിക്കാ മതവിശ്വാസിയായ സോണിയാഗാന്ധിക്ക് അവരോടുള്ള പ്രത്യേക താല്‍പ്പര്യം കൊണ്ടായിരുന്നു. ജൂത-ക്രൈസ്തവ ദമ്പതികളുടെ മകളായി ജനിക്കുകയും വിശ്വാസംകൊണ്ട് ക്രൈസ്തവ മതമൗലികവാദിയുമായ ലീലാസാംസണിന്റെ ഹിന്ദുമതവിരോധമായിരുന്നു ഈ താല്‍പ്പര്യത്തിന് കാരണം. ഹിന്ദുമതത്തോടും പാരമ്പര്യത്തോടും ഹിന്ദുദൈവങ്ങളോടും ആരാധനാരീതികളോടും കലകളോടും ലീലാ സാംസണുള്ള വെറുപ്പും വിദ്വേഷവും എത്രയെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ജീവനകലാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ 2006 ഡിസംബര്‍ അഞ്ച് മുതല്‍ എട്ടുവരെ ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ‘ഹെല്‍ത്ത് ആന്റ് ബ്ലിസ്’ എന്ന പേരില്‍  സംഘടിപ്പിക്കപ്പെട്ട ആത്മീയ പരിപാടി ഇതിലൊന്നാണ്. 500 നര്‍ത്തകിമാര്‍ ഒന്നിച്ച് അവതരിപ്പിക്കുന്ന ഭരതനാട്യം ഉദ്ഘാടന പരിപാടിയുടെ ഭാഗമായിരുന്നു. ഇക്കൂട്ടത്തില്‍ 40 വിദ്യാര്‍ത്ഥികള്‍ കലാക്ഷേത്രത്തില്‍നിന്നായിരുന്നു. റിഹേഴ്‌സലിന് എല്ലാ വിദ്യാര്‍ത്ഥികളും എത്തിയിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ കലാക്ഷേത്രയുടെ ഡയറക്ടര്‍ ലീലാ സാംസണ്‍ അവരെ അനുവദിച്ചില്ല. ഇതിന് സാംസണ്‍ പറഞ്ഞ കാരണം ഞെട്ടിക്കുന്നതായിരുന്നു. ”ഹിന്ദുമതവുമായി ബന്ധപ്പെട്ട പരിപാടിയാണിത്. അതിനാല്‍ കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ട ആവശ്യമില്ല” എന്നാണ് അവര്‍ പറഞ്ഞത്. ”ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവി ഏറ്റെടുത്ത അന്നുമുതല്‍ ഈ വനിത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിന്ദുവിരുദ്ധ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇവര്‍ പുലര്‍ത്തുന്ന സങ്കുചിത മനഃസ്ഥിതിയുടെ പേരില്‍ അവരെ നാം അഭിനന്ദിക്കുക തന്നെ വേണം! ക്രിസ്തുമസ് കരോള്‍ ഗാനത്തെയും പോപ്പിനേയും വേര്‍തിരിക്കാനാവാത്തതുപോലെ ഹിന്ദുമതത്തേയും ഭരതനാട്യത്തേയും വേര്‍തിരിക്കാനാവില്ല. ഭരതനാട്യത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഈ പരിപാടി സംസ്‌കാര്‍ ചാനല്‍ സംപ്രേഷണം ചെയ്തപ്പോള്‍ ക്രൈസ്തവ വനിതയുടെ വിലക്കുമൂലം കലാക്ഷേത്ര വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കെടുക്കാതിരുന്നതുവഴി നഷ്ടം സംഭവിച്ചത് ആ സ്ഥാപനത്തിനു തന്നെയാണ്, കലയ്ക്കല്ല” എന്നാണ് ഇതേക്കുറിച്ച് തമിഴ്‌വാരികയായ ആനന്ദവികടനോട്  ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്. ലീലാ സാംസണ്‍ കലാക്ഷേത്രയുടെ ഡയറക്ടറായിരുന്ന കാലത്ത് അഴിമതിയും ദുര്‍ഭരണവും സ്വജനപക്ഷപാതവും അരങ്ങുതകര്‍ക്കുകയായിരുന്നു. സാംസണിന്റെ നിയമനം തന്നെ നിയമവിരുദ്ധമായിരുന്നു. ഡപ്യൂട്ടേഷന്‍ വഴിയോ ഡയറക്ട് റിക്രൂട്ട്‌മെന്റ് വഴിയോ ഡിപിസി (ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മറ്റി) വഴിയോ വേണം ഒരു വ്യക്തിയെ കലാക്ഷേത്രയുടെ ഡയക്ടര്‍ പദവിയില്‍ നിയമിക്കാനെന്നാണ് നിയമം അനുശാസിക്കുന്നത്. ഡിപിസിവഴി വരുന്നയാള്‍ കലാക്ഷേത്രയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നയാളാവണം. എന്നാല്‍ കലാക്ഷേത്രയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ലീലാ സാംസണ്‍ 2005 ല്‍ ഡിപിസിവഴി ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കപ്പെടുകയായിരുന്നു. കലാക്ഷേത്രയുടെ നിയമാവലിയിലെ 14-15 വകുപ്പുപ്രകാരം ഭാരതത്തില്‍ എവിടെനിന്നുമുള്ള അര്‍ഹതയുള്ളവരെ ഇന്റര്‍വ്യൂവിന് വിളിച്ചിരിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണം തെരഞ്ഞെടുക്കാന്‍. അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കേണ്ടതുണ്ട്. അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമായിരുന്നു. സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ച് അതിലെ അംഗങ്ങള്‍ ആരൊക്കെയെന്നതും തസ്തികയിലേക്കപേക്ഷിച്ചവര്‍ ആരൊക്കെയെന്നതും സംബന്ധിച്ച് ഔദ്യോഗിക രേഖയുണ്ടാവണം. ലീലാസാംസണിന്റെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കാതെയാണ് അവര്‍ കലാക്ഷേത്രയുടെ ഡയറക്ടര്‍ പദവിയില്‍ കയറിക്കൂടിയത്. യുപിഎ ഭരണകാലത്തെ ഈ നടപടികള്‍ക്കു പിന്നില്‍ ഒരൊറ്റയാളെ ഉണ്ടാവാന്‍ വഴിയുള്ളൂ. അത് സോണിയാ ഗാന്ധിയല്ലാതെ മറ്റാരുമാവില്ല. ലീലാ സാംസണിന്റെ കാലത്ത് കലാക്ഷേത്രയില്‍ നടന്ന അഴിമതിയെക്കുറിച്ച് മാധ്യമങ്ങള്‍ മൗനം പാലിച്ചു. ഇതുസംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ചില സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് മാത്രമാണെന്ന വാര്‍ത്തയാണ് അപൂര്‍വം മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ സത്യം അതായിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള ഒരു അപേക്ഷയ്ക്ക് സിഎജിയുടെ ചെന്നൈ ഓഫീസില്‍നിന്ന് 2012 ജനുവരി 13 ന് ലഭിച്ച മറുപടിയിലുള്ളത് ഇങ്ങനെയാണ്: $ 2010 ജൂണില്‍ കലാക്ഷേത്ര ഫൗണ്ടേഷന്‍ ഒമ്പത് വിഭാഗങ്ങളിലായി നടത്തിയ 16 നിയമനങ്ങള്‍ ക്രമവിരുദ്ധമായിരുന്നു. മൂന്ന് വിഭാഗങ്ങളിലെ ആറ് നിയമനങ്ങള്‍ക്ക് മാത്രമാണ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഈ നിയമനങ്ങള്‍ നടത്താനായി രൂപീകരിച്ച കമ്മറ്റിയില്‍ ക്വാറം തികഞ്ഞിരുന്നില്ല. ഒമ്പത് വിഭാഗങ്ങളിലായി 10 നിയമനങ്ങള്‍ നടത്തിയത് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ്. അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ് പ്രമോഷനിലൂടെയായിരുന്നു നികത്തേണ്ടിയിരുന്നത്. എന്നാല്‍ ഇത് ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ നിയമവിരുദ്ധമായാണ് നടത്തിയത്.


    $ 2008 ഡിസംബര്‍ 22 ലെ ഒരു ഉത്തരവിലൂടെ സാംസ്‌കാരിക മന്ത്രാലയം ഇല്ലാതാക്കിയ പദവികള്‍ വീണ്ടും സൃഷ്ടിച്ച് 2010 ഡിസംബര്‍ 28 ന് അവയില്‍ ലീലാ സാംസണ്‍ നിര്‍ദ്ദേശിച്ച വ്യക്തികളെ നിയോഗിച്ചു. നിയമവിരുദ്ധമായാണ് നല്ലൊരു ശതമാനം റിക്രൂട്ട്‌മെന്റുകളും നടത്തിയത്. റിക്രൂട്ട്‌മെന്റ് റൂള്‍ ലംഘിച്ചാണ് കരാര്‍ തൊഴിലാളികളെ നിയമിച്ചത്. ലീലാ സാംസണ്‍ നടത്തിയ റിക്രൂട്ട്‌മെന്റിലധികവും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിശദീകരണമോ കാരണമോ കാണിക്കാതെ പലര്‍ക്കും ഏകപക്ഷീയമായി വയസ്സിളവ് നല്‍കി. ഒന്നിനു പുറകെ ഒന്നായി അഴിമതിയുടെ ഒരു പരമ്പര തന്നെ ലീലാ സാംസണ്‍ ഡയറക്ടറായിരുന്ന 2005-2010 കാലയളവില്‍ കലാക്ഷേത്രയില്‍ നടന്നതായി സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അധികാരത്തിന്റെ പിന്‍ബലത്തില്‍ കോടതി ഉത്തരവുകളെപ്പോലും ലീലാ സാംസണ്‍ ലംഘിക്കുകയുണ്ടായി. കലാക്ഷേത്രയിലെ കൂത്തമ്പലത്തിന്റെ നിര്‍മാണകാലാവധി നീട്ടിക്കൊടുക്കരുതെന്ന ഉത്തരവ് ലംഘിച്ചതിന് 2011 ല്‍ അവര്‍ക്ക് മദ്രാസ് ഹൈക്കോടതിയോട് മാപ്പ് പറയേണ്ടിവന്നു. കൂത്തമ്പലത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ചെന്നൈ കോര്‍പറേഷന്റെ ഉത്തരവും സാംസണ്‍ ലംഘിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള കലാക്ഷേത്ര സാംസ്‌കാരിക വകുപ്പ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന സ്ഥാപനമാണ്. ഡയറക്ടറായ സാംസണ്‍ സര്‍ക്കാര്‍ ജീവനക്കാരിയെന്ന നിലയ്ക്ക് 60 വയസ്സില്‍ വിരമിക്കേണ്ടിയിരുന്നു. എന്നാല്‍ സൂപ്പര്‍ ആനുവേഷന്‍ കാലാവധി കഴിഞ്ഞിട്ടും ഡയറക്ടര്‍ സ്ഥാനത്ത് തുടരുകയാണ് സാംസണ്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് ധനപരവും ഭരണപരവുമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സാംസണിന്റെ രാജി ആവശ്യപ്പെട്ടു. ബോര്‍ഡ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ 2012 ഏപ്രിലില്‍ ലീലാ സാംസണ്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് നല്‍കി. ഗത്യന്തരമില്ലാതെ സാംസണിന്റെ രാജിക്കത്ത് കലാക്ഷേത്ര ചെയര്‍മാന്‍ ഗോപാലകൃഷ്ണ ഗാന്ധി സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുകയും രാജി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ മറികടന്ന സോണിയാ ഗാന്ധി രാജി തിരസ്‌കരിക്കുകയും സാംസണെ കലാക്ഷേത്രയുടെ ഡയറക്ടര്‍ സ്ഥാനത്ത് ഒരിക്കല്‍ക്കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിനെതിരെ ഡയറക്ടര്‍മാരിലൊരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി സാംസണിന്റെ നിയമനം റദ്ദാക്കുകയും ചെയ്തു. ഒടുവില്‍ അവര്‍ക്ക് അപമാനിതയായി പുറത്തുപോകേണ്ടി വന്നു. ചില പ്രത്യേക കാരണങ്ങളാല്‍ 2014 സപ്തംബറില്‍ സാംസണ് സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും രാജിവക്കേണ്ടിവന്നു. അപ്പോഴും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് അവര്‍ തുടര്‍ന്നു. യുപിഎ ഭരണത്തിനുശേഷം അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ അവരെ പുറത്താക്കിയതുമില്ല. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 2003 ഒക്‌ടോബറില്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി ഹിന്ദി സിനിമാതാരം അനുപം ഖേര്‍ സ്ഥാനമേറ്റു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഖേര്‍ രാജിവച്ചു. ഖേറിനെക്കൊണ്ട് സോണിയാ ഗാന്ധി രാജിവപ്പിച്ചതാണോ എന്നറിയില്ല. എന്നാല്‍ ഒട്ടുംവൈകാതെ സിനിമാതാരം ഷര്‍മിള ടാഗോറിനെ സോണിയ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷപദവിയില്‍ അവരോധിച്ചു. ഖേറിന്റെ കാലാവധി തീരാന്‍ മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഇതേസ്ഥാനത്താണ് കാലാവധി പൂര്‍ത്തിയായി പത്തുമാസം പിന്നിട്ടും മോദി ഭരണത്തിന്‍ കീഴില്‍ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് ലീലാസാംസണ്‍ തുടര്‍ന്നതും ഒടുവില്‍ സര്‍ക്കാരിനെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് രാജിവച്ചതും. മൂന്ന് വര്‍ഷം നീണ്ട ഭരണകാലത്ത് ഒരൊറ്റ ദിവസം മാത്രമാണ് സാംസണ്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ എത്തിയത്! ഇത്തരമൊരു വ്യക്തിയുടെ രാജിയാണ് ചില മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് ധാര്‍മികപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. കലാക്ഷേത്രയുടെ ഡയറക്ടര്‍ സ്ഥാനത്തിരുന്നപ്പോഴത്തെ ലീലാ സാംസണിന്റെ ഹിന്ദുവിരുദ്ധ മനോഭാവത്തിന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷപദവിയിലെത്തിയപ്പോഴും യാതൊരു മാറ്റവും വന്നില്ല. സിങ്കം റിട്ടേണ്‍സ്, ഹൈദര്‍, മാര്‍ദാനി, പി.കെ. എന്നിങ്ങനെ നിരവധി ഹിന്ദുവിരുദ്ധ -ദേശവിരുദ്ധ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയത് സാംസണാണ്. ‘സിങ്കം റിട്ടേണ്‍സി’ലെ വില്ലന്‍ ഹിന്ദുമത നേതാവാണ്. ചിത്രത്തില്‍ നായകനായ അജയ് ദേവഗണിന്റെ കഥാപാത്രം ഒരു മസ്ജിദില്‍ ആദരവോടെ പ്രവേശിക്കുന്ന സന്ന്യാസിയെ കായികമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു ദൃശ്യമുണ്ട്. റോഷന്‍ ഷെട്ടിയുടെ ഈ സിനിമയിലെ പല ദൃശ്യങ്ങളും പ്രകോപനപരമാണ്. അനുമതി നല്‍കാന്‍ പക്ഷേ സാംസണ് മടിയുണ്ടായില്ല. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ‘ഹൈദര്‍’ എന്ന സിനിമ ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവും സൈനികവിരുദ്ധവുമാണ്. ചിത്രത്തിലെ ഒരു മുസ്ലിം വിവാഹവും ഗാനവും ചിത്രീകരിച്ചിട്ടുള്ളത് കശ്മീരിലെ ഒരു മഹാക്ഷേത്രത്തിലാണ്. ‘ചെകുത്താന്റെ ഗുഹ’ എന്നാണ് ഈ ക്ഷേത്രത്തെ സിനിമയില്‍ വിശേഷിപ്പിക്കുന്നത്. ഇത് തീര്‍ച്ചയായും ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ഭരണകൂടത്തെയും സൈന്യത്തേയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും കശ്മീര്‍ വിഘടനവാദത്തെ വെള്ളപൂശുകയും ചെയ്യുന്ന ഈ ചിത്രത്തിന് അനുമതി നല്‍കാന്‍ സാംസണ് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കുട്ടികളെ കടത്തുന്നതിനെക്കുറിച്ചും അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ഹിന്ദി സിനിമയാണ് ‘മാര്‍ദാനി’. ചിത്രത്തില്‍ കൂട്ടിക്കൊടുപ്പുകാരായ രണ്ടു കഥാപാത്രങ്ങള്‍ കഴുത്തില്‍ ‘ഓം’ ചിഹ്നം ധരിക്കുന്നവരാണ്. ഇത് ബോധപൂര്‍വം ഹിന്ദുക്കളെ മോശക്കാരായി കാണിക്കുന്നതിനാണെന്ന് വ്യക്തം. ഈ ചിത്രത്തിനും സാംസണ്‍ അനുമതി നല്‍കി. ഏറ്റവുമൊടുവിലാണ് ‘പികെ’ എന്ന സിനിമയ്ക്ക് ലീലാ സാംസണ്‍ അധ്യക്ഷയായ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. ”ഏത് ചിത്രവും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരിക്കും. കലാകാരന്മാര്‍ കാര്യങ്ങള്‍  സ്വന്തം നിലയ്ക്ക് സര്‍ഗാത്മകമായി അവതരിപ്പിക്കുകയാണ്. അതിനാല്‍ ചിത്രങ്ങളിലെ  ദൃശ്യങ്ങളെ അനാവശ്യമായി നീക്കാനാവില്ല. ‘പികെ’ ജനങ്ങള്‍ കണ്ടുകഴിഞ്ഞതിനാല്‍ ഇപ്പോള്‍ അതില്‍നിന്ന് ഒന്നുംതന്നെ മാറ്റാനാവില്ല” എന്നാണ് ഈ ചിത്രം ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ സാംസണ്‍ പ്രതികരിച്ചത്. ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമാണ് ലീലാ സാംസണ്‍ ഇങ്ങനെയൊക്കെ പ്രഖ്യാപിക്കുന്നത്. ‘കമാല്‍ ധമാല്‍ മലാമാല്‍’ എന്ന ചിത്രത്തിനെതിരെ ബാന്ദ്രയിലെ പള്ളി മേധാവികള്‍ പ്രതിഷേധിച്ചപ്പോള്‍ ക്രൈസ്തവ സംഘടനകളുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ചിത്രത്തിലെ വിവാദ ദൃശ്യങ്ങള്‍ നീക്കാമെന്ന് സാംസണ്‍ ഉറപ്പുനല്‍കുകയാണുണ്ടായത്. ‘എന്റര്‍ടെയ്ന്‍മെന്റ്’ എന്ന സിനിമയില്‍ ജോണി ലിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘അബ്ദുള്ള’ എന്നായതില്‍ മതപരമായ പ്രതിഷേധമുയരുകയുണ്ടായി. അവസാനം സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഈ കഥാപാത്രത്തിന്റെ പേര് ‘ഹബീബുള്ള’ എന്ന് മാറ്റുകയായിരുന്നു. ഇതേ സെന്‍സര്‍ബോര്‍ഡാണ് ഹിന്ദുവികാരങ്ങളെ അങ്ങേയറ്റം മുറിപ്പെടുത്തുന്നവിധത്തില്‍ ശിവഭഗവാനെ പരിഹാസ്യമായി ചിത്രീകരിക്കുന്ന അമീര്‍ഖാന്റെ ‘പികെ’യുടെ കാര്യത്തില്‍  കൈമലര്‍ത്തിയത്. ‘വത്തിക്കാന്റെ മാനസപുത്രി’ എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട സോണിയാ ഗാന്ധി എന്ത് ആഗ്രഹിച്ചുവോ അതാണ് കലാക്ഷേത്രയിലും സംഗീതനാടക അക്കാദമിയിലും സെന്‍സര്‍ ബോര്‍ഡിലും ലീലാ സാംസണ്‍ നിര്‍വഹിച്ചത്. സെന്‍സര്‍ബോര്‍ഡില്‍നിന്നുള്ള സാംസണിന്റെ ‘രാജി’ പോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. കോണ്‍ഗ്രസിനും സോണിയയ്ക്കും ക്രൈസ്തവസഭകള്‍ക്കുംവേണ്ടിയുള്ള ഒരു സുവിശേഷകൃത്യം.
ജന്മഭൂമി: http://www.janmabhumidaily.com/news261629
ജന്മഭൂമി: http://www.janmabhumidaily.com/news261629