ഹേ അമരഭൂമിതന്നാത്മഗുരോ
പരിപാവന ഭഗവേ ,നമോസ്തുതേ
ഹേ വീരവസുന്ധര ജയകേതോ
പരമോന്നത ധ്വജമേ ,ജയോസ്‌തുതേ
വൈദിക വേദികളാദിമ നരനി -
ലുണർത്തിയ ദൈവികജ്യോതി നീ
ദൈത്യഗണങ്ങളെ ദഹനം ചെയ്യും
ദാഹക ഭീകര ജ്വാല നീ (ഹേ )
കർമരതർക്കനവരതം സാഥ്വിക-
പ്രേരണ നൽകുമുഷാർക്കൻ നീ
കർമകൃതർക്കൊരതീന്ദ്രയനിർവൃതി
നൽകും സന്ധ്യാസൂര്യൻ നീ (ഹേ )
സത്യയുഗത്തിൻ പൊൻപ്രഭ വിതറിയ
ശാന്തിയിനണയാ ദീപം നീ
കലിമൂത്തെങ്ങും കാളിമ മൂടവെ
ക്രാന്തിയിൻ തീമലയാവതും നീ (ഹേ )
കല്പതരോ തവ തണലേറ്റാൽ ഹാ
നരനോ നാരായണനാകും
പുനരീമണ്ണിൽ വിണ്ണിനെ വെല്ലും
മുനിയും മന്നനുമുയിർ കൊള്ളും (ഹേ )
പരിപാവന ഭഗവേ ,നമോസ്തുതേ
ഹേ വീരവസുന്ധര ജയകേതോ
പരമോന്നത ധ്വജമേ ,ജയോസ്‌തുതേ
വൈദിക വേദികളാദിമ നരനി -
ലുണർത്തിയ ദൈവികജ്യോതി നീ
ദൈത്യഗണങ്ങളെ ദഹനം ചെയ്യും
ദാഹക ഭീകര ജ്വാല നീ (ഹേ )
കർമരതർക്കനവരതം സാഥ്വിക-
പ്രേരണ നൽകുമുഷാർക്കൻ നീ
കർമകൃതർക്കൊരതീന്ദ്രയനിർവൃതി
നൽകും സന്ധ്യാസൂര്യൻ നീ (ഹേ )
സത്യയുഗത്തിൻ പൊൻപ്രഭ വിതറിയ
ശാന്തിയിനണയാ ദീപം നീ
കലിമൂത്തെങ്ങും കാളിമ മൂടവെ
ക്രാന്തിയിൻ തീമലയാവതും നീ (ഹേ )
കല്പതരോ തവ തണലേറ്റാൽ ഹാ
നരനോ നാരായണനാകും
പുനരീമണ്ണിൽ വിണ്ണിനെ വെല്ലും
മുനിയും മന്നനുമുയിർ കൊള്ളും (ഹേ )
No comments:
Post a Comment