ആദര്‍ശകഥകള്‍



ഞാന്‍ എന്‍റെ വീട്ടിലേക്ക് അല്ലെ വന്നത് .പിന്നെ ഇതിന്‍റെയെല്ലാം ആവശ്യം എന്താണ് ഈ ചോദ്യത്തോടൊപ്പം ഡോക്ടര്‍ജി യുടെ തിഷ്ണത യേറിയ നോട്ടവും .
ഡോക്ട്ടര്‍ജിയെ  അണിയിക്കാന്‍ പുഷ്പമാലയുമായിപൊങ്ങിയ ഗുരുജിയുടെ കൈ താനെ താഴ്ന്നു.ഗുരുജിയോടൊപ്പം സ്റ്റേഷനില്‍ എത്തിയിരുന്ന മറ്റു സ്വയംസേവകരും ആകെ വിയര്‍ത്തു .അന്തരിക്ഷം 
ആകെ മ്മുകമായി. എന്നാല്‍ അടുത്തനിമിഷം തന്നെ ഡോക്ട്ടര്‍ജിയുടെ ചുണ്ടില്‍ സോതസിദ്ധമായ പുഞ്ചിരി വിടര്‍ന്നു. തന്‍റെക്കുടെ ട്രയിനില്‍ വന്ന മാന്യ വ്യക്തിയെ ചുണ്ടിക്കാട്ടി ഡോക്ട്ടര്‍ജി പറഞ്ഞു, “വാസ്തവത്തില്‍ നമ്മുടെ അതിഥിയായിഎത്തിയിരിക്കുന്ന ഇദേഹത്തെയാണ് നാം മാലയിട്ട്സ്വീകരിക്കേണ്ടത്’’
ഡോക്ട്ടര്‍ജിയുടെ സുചനഅനുസരിച്ച് ഗുരുജി ഗയയിലെ ശ്രീകൃഷ്ണ വല്ലഭ പ്രസാദ് നാരായണ്‍സിംഹ്നെ (ഇദേഹംപിന്നീട് ബീഹാര്‍ സംഘച്ചാലകാനായി) പുഷ്പമാലയിട്ടുസ്വീകരിചു. സംഘശിക്ഷ വര്‍ഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.
നാഗ്പൂര്‍ റെയില്‍വെസ്റ്റേഷനില്‍ ആയിരുന്നു ഈ സംഭവം അരങ്ങേറിയത് 1940, പൂനയിലെ ഗ്രിഷമകാല സംഘശിക്ഷാവര്‍ഗില്‍നിന്നും നാഗ്പൂര്‍ശിക്ഷാവര്‍ഗിലേക്ക് വന്നതായിരുന്നു ഡോക്ട്ടര്‍ജി . ആ സമയം ഗുരുജി നാഗ്പൂര്‍ ശിക്ഷാവര്‍ഗിന്റെ സര്‍വ്വാധിക്കാരി എന്നനിലയില്‍ ആണ് ഡോക്ട്ടര്‍ജിയെ സ്വികരിക്കാന്‍ സ്വയംസേവകരുമായി സ്റ്റേഷനില്‍ എത്തിയത്. വണ്ടി പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ബോഗിയുടെ വാതില്‍ക്കല്‍ തന്നെ പുഞ്ചിരിച്ചുകൊണ്ട് ഡോക്ട്ടര്‍ജി നില്‍പ്പുണ്ടായിരുന്നു.പ്ലാറ്റ്ഫോമില്‍ഇറങ്ങിയ ഡോക്ട്ടര്‍ജിയുടെ കഴുത്തിനുനേരെ ഗുരുജിയുടെ കയ്യിലിരുന്ന മാല നീണ്ടപ്പോള്‍ അദേഹത്തിന്റെ പുഞ്ചിരി അപ്രത്യക്ഷമാകുകയും ഗുരുജിയുടെ പ്രവൃത്തിയെ തടയുകയും ചെയ്തു.
ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് ശ്രീഗുരുജി പറയുമായിരുന്നു. “അദ്ധേഹത്തിന്‍റെ മൃതശരീരത്തില്‍ മാത്രമേ പുഷ്പമാല അര്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞുള്ളൂ’

                                                                                                                                  





സിംഹാസനത്തില്‍ ഒരു ചെറിയ കുട്ടി ഇരിക്കുന്നു. അദേഹത്തിന്‍റെ അടുത്തേക്ക് പട്ടാളക്കാര്‍ ഗ്രാമത്തിലെ പട്ടേലിനെ പിടിച്ചുകൊണ്ടുവരുന്നു.ഗ്രാമത്തിലെ ഒരു വിധവയോട് അനീതി കാണിച്ചു എന്നുള്ളതാണ് പട്ടേലിന്‍റെ മേലുള്ള ആരോപണം.

അനാഥരെയും നിസ്സഹായരെയും സംരക്ഷിക്കുക എന്ന ചുമതല നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ടആളായിരുന്നു പട്ടേല്‍. എന്നാല്‍ ദുഷട്ടനും അഹങ്കാരിയുമായിരുന്ന പട്ടേല്‍ പ്രജകളോട് അന്യായമായാണ് പെരുമാറിയിരുന്നത്. രാജകുമാരന്‍ തന്നെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല.

              കുമാരന്‍ പട്ടേലിനെ പിടികുടുകമാത്രമല്ല വിചാരണ ചെയ്യുകയും ചെയ്തു. അന്വേഷണത്തില്‍ പട്ടേല്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തി. കുറ്റവാളിയുടെ കയ്യും,കാലും ഛെതിക്കുവാന്‍ കുമാരന്‍ ഉത്തരവിട്ടു. എല്ലാവരും അന്തംവിട്ടുനിന്നു. രാജകുമാരന്‍റെ വിധികേട്ട് എല്ലാവരും ഞെട്ടിഎങ്ങിലും ഉള്ളാലെ അവര്‍ ആനന്ദിച്ചു. കാരണം അപരാദിക്ക് അര്‍ഹിച്ച ശിക്ഷതന്നെയാണ് ലഭിച്ചിരിക്കുന്നത്. ദീനരോടും ദുക്കിതരോടും ദരിദ്രരോടും അലിവുള്ളതായിരുന്നു അദേഹത്തിന്‍റെ ഹൃദയം. അവരെ സംരക്ഷിക്കുക തന്‍റെ വ്രദമായി അദ്ദേഹം കരുതി . മാത്രമല്ല സ്ത്രീകളെയെല്ലാം അദേഹം അമ്മയെപ്പോലെ ആദരിച്ചു.

ഭാഗം 2

ഒരുദിവസം ഷാഹ്ജി തന്‍റെ പുത്രനേയുംകുട്ടി ബിജാപൂര്‍ സുല്‍ത്താന്‍റെ ദര്‍ഭാറില്‍ പോയി. ആ സമയം ഭാലന്‍റെ വയസ് കേവലം 12 ആയിരുന്നു. അന്നത്തെ നാട്ടുനടപ്പ് അനുസരിച്ച് ദര്‍ഭാറില്‍ എത്തിയാല്‍ സുല്‍ത്താന് മൂന്നുപ്രാവശ്യം സലാം നല്‍കണം. അതനുസരിച്ച് ഷാഹ്ജി അപ്രകാരം ചെയ്തു . അദേഹം തന്‍റെ പുത്രനോടും അപ്രകാരം ചെയാന്‍ ആവശ്യപ്പെട്ടു. പിതാവിന്‍റെ ആഞ്ജ കേട്ട ബാലന്‍ 4പാദം പിന്നിലോട്ട് നിങ്ങി നിശ്ചലനായിനിന്നു .ശേഷം തലഉയര്‍ത്തിപിടിച്ചുകൊണ്ട്അഭിമാനത്തോടെ പ്രക്യപിച്ചു “വിദേശഭരണാധികാരികളുടെ മുന്നില്‍ ഞാന്‍ ഒരിക്കലും ഞാന്‍ തലകുനിക്കില്ല” ഇത്രയുംപറഞ്ഞ് ഒരു സിംഹത്തിന്‍റെ തലയെടുപ്പും, പ്രൌഡിയോടും കു‌ടി സഭവിട്ട് ഇറങ്ങി .

 ബീജാപൂര്‍സുല്‍ത്താന്‍റെ ദര്‍ഭാറില്‍ ഇത്തരത്തില്‍ പെരുമാറാന്‍ ആരും അന്നേവരെ  ധൈര്യംകാണിച്ചിട്ടില്ല . ആ ബാലന്‍റെ സാഹസം കണ്ട് എല്ലാവരും അത്ഭുത പരതന്ദ്രരായി

ആ കുട്ടി പില്‍കാലത്ത് ഹിന്ദുസാമ്രാജ്യത്തിന്‍റെ പദപാദശാഹിയായി മാറിയ ശിവജിഅല്ലാതെ മറ്റാരുമായിരുന്നില്ല.



3.ക്ഷമയെ പരീക്ഷിക്കല്‍


4. ഒരുമയുടെ പെരുമ



5.ജാതിയില്‍ എന്തിരിക്കുന്നു