vivekananda library

Sanghasamudra Library

Thunchaththu Ezhuthachan
Thunchaththu Ramanujan Ezhuthachan is considered as the Father of the Malayalam language,because of his devotion to the language, his influence on the acceptance of the Malayalam alphabet, and his extremely popular poetic works in Malayalam. He was born in the 17th century in Tirur, which is within the Malappuram district of the state of Kerala ( in South India). His true name is unknown. "Ezhuthachan" is a titled bestowed upon a great male teacher or schoolmaster(Ezhuthamma - female counterpart). It is also the name of a caste in old India, the Ezhuthachan (or sometimes Kaduppattan).It was in the Thunjan Parambu that Ezhuthachan modified the Malayalam alphabet and wrote the Hari Nama Keerthanam to popularize the 51 letter alphabet.[citation needed] Even centuries after these events, people from various parts of the state come to take sand from the Thunjan Parambu to use in the initiation of their children to the alphabet. Every year, hundreds of people bring their children to Thunjan Parambu to write their first letters during the Vijayadasami festival.
Veda Vyasa
Vyāsa is a central and much revered figure in the majority of Hindu traditions. He is accredited as the scribe of both the Vedas, and the supplementary texts such as the Puranas. A number of Vaishnava traditions regard him as an avatar of Vishnu. Vyasa is also considered to be one of the eight Chiranjeevin (long lived, or immortals), who are still in existence according to general Hindu belief.Vyasa is traditionally known as author of this epic. But he also features as an important character in it.Vyasa was closely related to the Kauravas and Pandavas, so much as that he perpetuated their race in the line of the Kuru king Vichitravirya. Both Dhritarashtra and Pandu, adopted as the sons of Vichitravirya by the royal family, were born from him. Thus he was the grandfather of the Pandavas and Kauravas. This kinship enabled him to know much about the happenings in the royal family, ultimately enabling him to author their history in the form of Jaya. He lived in Kurukshetra, in a forest, very near to the battle field, enabling him to know considerable details about the Kurukshetra War, as it took place in front of his eyes.
Melpathur
Melpathur Narayana Bhattathiri (1559-1632), third student of Achyuta Pisharati, was a member of Madhava of Sangamagrama's Kerala school of astronomy and mathematics. He was a mathematical linguist (vyakarana). He is most famous for his Narayaneeyam a devotional composition that is still sung at the temple where he worked, Guruvayoor. Learning Rig veda (adhyayanam) from Madhava, Tharka sastra (science of arguments in Sanskrit) from Damodara, Vyakarana (Sanskrit grammar) from Achyuta Pisharati, he became a pandit by the age of 16. The Narayaneeyam is a devotional Sanskrit work, in the form of a poetical hymn, consisting of 1034 verses (called 'slokas' in Sanskrit). It was written by Melpathur Narayana Bhattathiri and gives a summary of 14,000 verses of the Bhagavata Purana. Narayaneeyam was written during 1586.
Poonthanam
Poonthanam was an ardent devotee of Guruvayoorappan (Krishna). Poonthanam is renowned for his devotional composition of Jnanappana.
Poonthanam's life is one illustration of how sufferings (soka) of noble men can result in verses (sloka). Composed in a literary style called `Panapattu,' as suggested by the title, `Jnanappana' consists of about 360 short lines in verse form simple in language, musical in sound, rich in meaning and filled with philosophical wisdom, the poem is a veritable treatise on `namasankirtan' or devotional worship. In chorus, when every verse is repeated at the end with the refrain of "Krishna Krishna Mukunda Janardhana... " the effect is one of long lasting joy and warmth of feelings. No wonder, Poonthanam's `Jnanappana' is a household name in Kerala. Covetousness for wealth and attachment keep man away from God. Poonthanam hits the nail on the head of the malady by his plea against the lure of money. `Jnanappana' eulogises Bharatavarsha as a `Karma Bhoomi' to discharge one's duties to attain salvation; people in other `13 worlds' `respectfully worship (India) with folded hands by lamenting that they were not fortunate enough to be born even as a grass' in India.





''മഹാന്മാരുടെയും, ആചാര്യന്മാരുടെയും, ഗുരുക്കന്മാരുടെയും മൊഴിമുത്തുകള്‍ , അമൃത വചനങ്ങള്‍ അല്ലെങ്കില്‍ സാരോപദേശ കഥകള്‍ കൂട്ടി വെയ്ക്കാന്‍ ഒരിടം.
മഹത് കാര്യങ്ങള്‍ എല്ലാം ലളിതമായി കഥകളിലൂടെ, ഐതിഹ്യങ്ങളിലൂടെ നമ്മള്‍ക്ക് പറഞ്ഞു തന്ന നമ്മുടെ പൂര്‍വിക പരമ്പരക്ക് മുന്നില്‍ പ്രണാമങ്ങളോടെ ...........


മഹാഭാരതം


ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. ( ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗിരിയിൽ:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. ‍വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്മഹാഭാരതം ആദിപർ‌വ്വത്തിൽ പറയുന്നത് 8800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളർന്നു എന്നു കാണാം. ഗുപ്തകാലത്താണ് ഒരു പക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത്
വേദ വ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3800 വർഷം മുൻപാണ്‌ വ്യാസൻ ജീവിച്ചിരുന്നത്. പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ്‌ വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു.
തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേ സമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.
ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം മഹാഭാരതത്തിന്റെ കർത്താവ്‌ ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌ എന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. അത്‌ 8000 ഗ്രന്ഥങ്ങൾ(ശ്ലോകങ്ങൾ) ഉള്ളതായിരുന്നത്രെ. പിന്നീടത്‌ 24000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതിൽ നിന്നാണ്‌ ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപചകത്തിൽ വച്ച്‌ യുദ്ധം ചെയ്തു എന്നാണ്‌ പറയുന്നത്‌. ക്രിസ്തുവിനു മുമ്പ്‌ 3102 ആണ്‌ അതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം.
ഭാരതകഥയുടെ ആദ്യരൂപം എന്നാണ്‌ ഉണ്ടായതെന്ന് വ്യക്തമല്ല. അശ്വലായന്റെ ഗൃഹസൂത്രത്തിലും, ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നു. പാണിനീയത്തിലാകട്ടെവസുദേവൻ, അർജ്ജുനൻ മുതലായവരെ പരാമർശിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട്‌ മഹാഭാരതം നിലനിൽക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ അഞ്ഞൂറുമുതൽ ഇന്നു വരെ അതിന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്‌ ചരിത്രകാരന്മാർ പറയുന്നത്‌. പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തിൽ പരാമർശിച്ചിരിക്കുന്നു.ബുദ്ധന്‌ പൂർവ്വജന്മത്തിൽ 'കൽഹദ്വൈപായന' എന്ന പേരുണ്ടായിരുന്നു എന്ന വിശ്വാസം സ്മരണീയം ആണ്‌. വ്യാസന്റെ മറ്റൊരു നാമം 'കൃഷ്ണദ്വൈപായനൻ' എന്നായിരുന്നല്ലോ.
പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ്‌ തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത്‌ ക്രിസ്തുവിനു മുമ്പ്‌ നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നു മാത്രം മനസ്സിലാക്കാം.
വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബഅംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവ സ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപോലെ തന്നെ കറുത്ത നിറമായതിനാൽ കൃഷ്ണ ദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന്‌ ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവ്വനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആരീതിയിലാണ്‌ അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂര്വ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി.
വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർ‌വ്വകലാശാല തന്നെ നടത്തയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായാ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ്‌ ശുക്ലയജുർ‌വേദകർത്താവായ യാജ്ഞവൽക്യൻ.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടേയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്.അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങൾ - കുരുവംശജരും പാണ്ഡവരും - തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.വളരേക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു.ഈ ഐക്യത്തെ പറ്റി യജുർ‌വേദത്തിൽ വിവരണമുള്ളതിനാൽ ബി.സി 10ആം നൂറ്റാണ്ടിനുമുൻ‌പാണ് എന്ന് ചരിത്രം പറയുന്നു.ആദ്യകാലങ്ങളിൽ ഗാനരൂപത്തിലാണ് ഈ കഥ പ്രചരിക്കപ്പെട്ടത്.ശേഷം വന്നവർ കഥയെ ഗ്രന്ഥരൂപത്തിലാക്കി.ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം.പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം. ബി.സി 5ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തിൽ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു.മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം.

ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ

ഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയുംഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും. മഹാഭാരതത്തിൽ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ്‌ പ്രസിദ്ധിയെങ്കിലും, ഉത്തരാഹ പാഠത്തിൽ 82136 ഉം ദക്ഷിണാഹ പാഠത്തിൽ 95586 ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ. എങ്കിൽ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്‌.
മഹാഭാരതത്തിലെ ശ്ലോകങ്ങൾ പാശ്ചാത്യ ഇതി
പതിനെട്ടു പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌. ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൗപ്തികപർവ്വം, സ്ത്രീപർവ്വം, ശാന്തിപർവ്വം, അനുശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൗസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ. ഹരിവംശം എന്ന ഖിലപർവ്വം കൂടി ചേർത്താൽ ലക്ഷം ശ്ലോകം എന്ന കണക്ക്‌ തികയുകയും ചെയ്യും. ഓരോ പർവ്വത്തിനും ഉപവിഭാഗങ്ങളുണ്ട്‌ അവക്കും പർവ്വം എന്നു തന്നെ ആണ്‌ പറയുന്നത്‌, ഉപപർവ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. വിഭജിക്കപ്പെടാത്ത പർവ്വങ്ങളും കാണാം, പർവ്വസംഗ്രഹത്തിൽ ഓരോ പർവ്വത്തിലേയും ഭാഗവിഭാഗങ്ങളുടെ പേരും, അതിലേ കഥാസൂചനയും, പദസംഖ്യയും കൊടുത്തിരിക്കുന്നു. ഇന്ത്യയിൽ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങൾ അനുസരിച്ച്‌ ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാസങ്ങൾ കണ്ടു വരുന്നു.

പ്രധാന കഥ

മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപരവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.
മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

ധർമ്മശാസ്ത്രതത്വങ്ങൾ

മഹാഭാരതത്തിലെ താത്വിക ചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌
  1. വിദുരനീതി
  2. സനത്‌സുജാതീയം
  3. ഭഗവദ്ഗീത
  4. അനുഗീത
എന്നിവയാണവ. മറ്റു തത്ത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക. ഭഗവദ്ഗീത മഹാഭാരതത്തില് ആദ്യകാലത്ത് ഇല്ലായിരുന്നു. പിന്നീടാണത് എഴുതിച്ചേര്ക്കപ്പെട്ടത്

ചിന്താപരതയും കലാപരതയും

ആയിരക്കണക്കിന്‌ വർഷങ്ങളായി വേദതുല്യമായി നിലനിൽക്കുന്ന മഹാഭാരതത്തെ ഭാരതീയർക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെ. പാശ്ചാത്യ നിരൂപകർക്ക്‌ ഒരിക്കലും തന്നെ മഹാഭാരതത്തിന്റെ ഗഹനത മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ്‌ ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം പൊതുവേ പൗരസ്ത്യകൃതികളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റർനിറ്റ്‌സ്‌ മഹാഭാരതത്തെ സാഹിത്യരക്ഷസ്‌ എന്നാണ്‌ വിളിച്ചത്‌. എങ്കിലും "ഈ കാനനത്തിന്റെ അടിത്തട്ടിൽ നിന്ന് സത്യവും യഥാർത്ഥവുമായ ഒരു കവിത വളർന്നു വരുന്നുണ്ട്‌" എന്നും അദ്ദേഹം പറഞ്ഞിരുന്നു
അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്റേയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ്‌ തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌. സൂക്ഷ്മാർത്ഥത്തത്തിൽ രചിക്കപ്പെട്ടതും, നാനാശാസ്ത്രതത്വപൂർണ്ണവും, സംസ്കാരസാന്ദ്രവും ആയ കൃതി വേദോപനിഷത്‌ സമാനമാണെന്ന് കവി അഭിമാനിക്കുന്നു.
മഹാഭാരതത്തിൽ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാൻ കഴിയുന്ന രസം ശാന്തമാണ്‌. തന്റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്റെ അശാന്തിയിൽ നിന്നും കവി ആഗ്രഹിക്കുന്നത്‌ മോചനമാണ്‌. മോചനത്തിന്റെ സ്ഥായി ആയ ഭാവമാണ്‌ ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്റെ സംസ്കാരവൈജാത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും കാണാവുന്നത്‌. അവയിൽ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത "തനിക്ക്‌ പ്രതികൂലമായത്‌ മറ്റുള്ളവരോട്‌ ചെയ്യരുത്‌"എന്നാണത്രെ.

മഹാഭാരതം എന്ന നാമം

മഹത്തും ഭാരവത്തും ആയതുകൊണ്ടാണ്‌ മഹാഭാരതം എന്ന നാമം ലഭിച്ചതെന്ന വാദം ലളിതമെങ്കിലും യുക്തിസഹമല്ല. ഭരതവംശത്തിൽ പിറന്നവരെകുറിച്ചുള്ള ഗ്രന്ഥമായതിനാൽ ഭാരതം എന്നും മഹത്തായ ഭാരതഗ്രന്ഥം മഹാഭാരതം എന്നും ആയെന്നാണ്‌ ഒരു കൂട്ടർ പറയുന്നത്‌. ഭരതന്മാരുടെ ജീവിതകഥയാണിതെന്ന് ഭാരതത്തിൽ തന്നെ പറയുകയും ചെയ്യുന്നു. മഹത്തായ ഭാരതയുദ്ധത്തെക്കുറിച്ചുള്ള കൃതിയാകാം മഹാഭാരതം. മഹാഭാരതാഖ്യാനം എന്നും മഹാഭാരതത്തിൽ തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. മഹാഭാരതാഖ്യാനം എന്നതു ചുരുങ്ങിയും മഹാഭാരതം എന്നു വരാം. ഭരതന്മാരുടെ ജീവിതകഥ മഹാഭാരതം എന്ന വാദത്തോടാണ്‌ ഏറിയപങ്ക്‌ പണ്ഡിതരും കൂറുപുലർത്തുന്നത്‌. "ഭരതാനാം മഹജ്ജന്മ മഹാഭാരതമുച്യതേ" എന്നു മഹാഭാരതത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ.
  • പഞ്ച പാണ്ഡവർ (പ്രായത്തിന്റെ ക്രമത്തിൽ)

    • കർണൻ : സൂര്യ ഭഗവാനിൽ നിന്നും കുന്തിക്കു ജനിച്ച മകൻ
    • യുധിഷ്ഠിരൻ - യമധർമ്മനിൽ നിന്ന് കുന്തിക്ക് ജനിച്ച മകൻ.
    • ഭീമൻ - വായൂഭഗവാനിൽ നിന്ന് കുന്തിക്ക് ജനിച്ച മകൻ.
    • അർജ്ജുനൻ - ഇന്ദ്രനിൽ നിന്ന് കുന്തിക്ക് ജനിച്ച മകൻ.
    • നകുലൻ - അശ്വനീദേവകളിൽ നിന്ന് മാദ്രിക്ക് ജനിച്ച മകൻ (ഇരട്ടകൾ)
    • സഹദേവൻ - അശ്വനീദേവകളിൽ നിന്ന് മാദ്രിക്ക് ജനിച്ച മകൻ (ഇരട്ടകൾ)

    വേദവ്യാസവിരചിതമായ മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് കൗരവർ. കുരുവംശത്തിൽ ജനിച്ചവരെയാണ് കൗരവർ എന്നു പറയുന്നതെങ്കിലുംധൃതരാഷ്ട്രരുടെ പുത്രന്മാരായ ദുര്യോധനാദികളുടെ ഒരു പ്രത്യേക പേരായി കൗരവർ എന്നതിന് പിന്നീട് പ്രതിഷ്ഠ ലഭിച്ചു.
    കൗരവരുടെ (ദുര്യോധനാദികളുടെ) ഉത്ഭവം


    ഒരിക്കൽ വ്യാസൻ വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ് ഹസ്തിനപുരത്തിൽ എത്തിച്ചേർന്നപ്പോൾ ഗാന്ധാരി അദ്ദേഹത്തിന് ആഹാരപാനീയങ്ങൾ കൊടുത്ത് ക്ഷീണം മാറ്റി. സന്തുഷ്ടനായ വ്യാസൻ അവളോട് ഒരു വരം ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. അതനുസരിച്ച് ഗാന്ധാരി ധൃത്രാഷ്ട്രരിൽനിന്നും നൂറ് മക്കൾ ജനിക്കുന്നതിനുള്ള വരം ആവശ്യപ്പെടുകയും വ്യാസൻ നൽകുകയും ചെയ്തു. ഗാന്ധാരി ഗർഭം ധരിച്ചു. രണ്ട് വർഷം കഴിഞ്ഞിട്ടും അവൾ പ്രസവിച്ചില്ല. കുന്തി പ്രസവിച്ചതറിഞ്ഞപ്പോൾ ഗാന്ധാരിക്ക് ശോകമുണ്ടായി. അവൾ ആരുമറിയാതെ ഗർഭം ഉടയ്ക്കുകയും ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസൻ മാംസക്കഷണം നൂറ്റൊന്നു കഷണങ്ങളായി മുറിച്ച് നെയ്ക്കുടങ്ങളിൽ രഹസ്യമായി സൂക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. കുടങ്ങൾ യഥാകാലം പിളർന്ന് നൂറ് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. കൂടാതെ ധൃതരാഷ്ട്രർക്ക് ഒരു വൈശ്യസ്ത്രീയിൽ യുയുത്സു എന്ന കുമാരനും ജനിച്ചു. ദുര്യോധനൻ തുടങ്ങിയ നൂറ്റിരണ്ടു പേരെ കൗരവർ എന്ന് വിളിക്കുന്നു
    കൌരവരുടെ പേരുകൾ


    1. ദുര്യോധനൻ
    2. ദുശ്ശാസനൻ
    3. ദുസ്സഹൻ
    4. ദുശ്ശലൻ
    5. ജലഗന്ധൻ
    6. സമൻ
    7. സഹൻ
    8. വിന്ദൻ
    9. അനുവിന്ദൻ
    10. ദുർദ്ധർഷൻ
    11. സുബാഹു
    12. ദുഷ്പ്രധർഷണൻ
    13. ദുർമ്മർഷണൻ
    14. ദുർമ്മുഖൻ
    15. ദുഷ്ക്കർണ്ണൻ
    16. കർണ്ണൻ
    17. വികർണ്ണൻ
    18. ശലൻ
    19. സത്വൻ
    20. സുലോചനൻ
    21. ചിത്രൻ
    22. ഉപചിത്രൻ
    23. ചിത്രാക്ഷൻ
    24. ചാരുചിത്രൻ
    25. ശരാസനൻ
    26. ദുർമ്മദൻ
    27. ദുർവിഗാഹൻ
    28. വിവിത്സു
    29. വികടിനന്ദൻ
    30. ഊർണ്ണനാഭൻ
    31. സുനാഭൻ
    32. നന്ദൻ
    33. ഉപനന്ദൻ
    34. ചിത്രബാണൻ
    35. ചിത്രവർമ്മൻ
    36. സുവർമ്മൻ
    37. ദുർവിമോചൻ
    38. അയോബാഹു
    39. മഹാബാഹു
    40. ചിത്രാംഗദൻ
    41. ചിത്രകുണ്ഡലൻ
    42. ഭീമവേഗൻ
    43. ഭീമബലൻ
    44. വാലകി
    45. ബലവർദ്ധനൻ
    46. ഉഗ്രായുധൻ
    47. സുഷേണൻ
    48. കുണ്ഡധാരൻ
    49. മഹോദരൻ
    50. ചിത്രായുധൻ
    51. നിഷംഗി
    52. പാശി
    53. വൃന്ദാരകൻ
    54. ദൃഢവർമ്മൻ
    55. ദൃഢക്ഷത്രൻ
    56. സോമകീർത്തി
    57. അനൂദരൻ
    58. ദൃണസന്ധൻ
    59. ജരാസന്ധൻ
    60. സത്യസന്ധൻ
    61. സദാസുവാക്ക്
    62. ഉഗ്രശ്രവസ്സ്
    63. ഉഗ്രസേനൻ
    64. സേനാനി
    65. ദുഷ്പരാജയൻ
    66. അപരാജിതൻ
    67. കുണ്ഡശായി
    68. നിശാലാക്ഷൻ
    69. ദുരാധരൻ
    70. ദൃഢഹസ്തൻ
    71. സുഹസ്തൻ
    72. വാതവേഗൻ
    73. സുവർച്ചൻ
    74. ആദിത്യകേതു
    75. ബഹ്വാശി
    76. നാഗദത്തൻ
    77. ഉഗ്രശായി
    78. കവചി
    79. ക്രഥനൻ
    80. കുണ്ഡി
    81. ഭീമവിക്രൻ
    82. ധനുർദ്ധരൻ
    83. വീരബാഹു
    84. അലോലുപൻ
    85. അഭയൻ
    86. ദൃഢകർമ്മാവ്
    87. ദൃണരഥാശ്രയൻ
    88. അനാധൃഷ്യൻ
    89. കുണ്ഡഭേദി
    90. വിരാവി
    91. ചിത്രകുണ്ഡലൻ
    92. പ്രഥമൻ
    93. അപ്രമാഥി
    94. ദീർഘരോമൻ
    95. സുവീര്യവാൻ
    96. ദീർഘബാഹു
    97. സുവർമ്മൻ
    98. കാഞ്ചനധ്വജൻ
    99. കുണ്ഡാശി
    100. വിരജസ്സ്
    101. യുയുത്സു (കരണൻ)
    102. ദുശ്ശള




 


*‘Veda’ വിഭാഗത്തിന്റെ ശേഖരംഅഥര്‍വ്വവേദം മലയാളം അര്‍ത്ഥസഹിതം – വി. ബാലകൃഷ്ണന്‍ & ആര്‍. ലീലാദേവി Atharva Veda Malayalam Translation – V Balakrishnan & R. Leeladevi                                                                          *sanaathanadharmamമഹാന്മാരുടെയും,ആചാര്യന്മാരുടെയും, ഗുരുക്കന്മാരുടെയും മൊഴിമുത്തുകള്‍ , അമൃത വചനങ്ങള്‍ അല്ലെങ്കില്‍     സാരോപദേശ കഥകള്‍ കൂട്ടി വെയ്ക്കാന്‍ ഒരിടം.