Advanced picture and video

ചെമ്പഴന്തിയിലെ വയല്‍വാരം വീട്‌
ആത്മീയ ആചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണഗുരു ജനിച്ച വീടാണ് ചെമ്പഴന്തിയിലെ വയല്‍വാരം വീട്. തിരുവനന്തപുരത്തിന് അടുത്തുള്ള ശ്രീകാര്യത്തുനിന്ന് പോത്തന്‍കോട് റോഡില്‍ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയല്‍വാരം വീട്ടിലെത്താം. നിരവധി ഭക്തര്‍ ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹം സന്ദര്‍ശിക്കാന്‍ ഇവിടെ എത്താറുണ്ട്.

മൂന്നു മുറികളുള്ള ചെറിയ വീടാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വീട് സംരക്ഷിക്കാന്‍ 2007 ല്‍ വീടിനു പുറത്ത് കോണ്‍ക്രീററ് തൂണുകളും മേല്‍ക്കൂരയും സ്ഥാപിച്ചു. ഗുരുവിന്റെ ആത്മീയ ചൈതന്യം നിലനിര്‍ത്തുന്ന തരത്തിലാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് വയല്‍വാരം വീട് സംരക്ഷിച്ചിരിക്കുന്നത്. വീടിന് തെക്കുഭാഗത്ത് മനയ്ക്കല്‍ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.


വെര്‍ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക

തിരുനെല്ലി ക്ഷേത്രംവയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനായി ഉള്ള വടക്കന്‍ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ്. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. മലയാള മാസങ്ങള്‍ ആയ കര്‍ക്കിടകം, തുലാം, കുംഭം എന്നീ മാസങ്ങളിലെ പൗര്‍ണമി ദിവസങ്ങളില്‍ ആണ് ബലി ഇടുക.


ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കല്‍ തൂണുകളാല്‍ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയില്‍ വലിയ കരിങ്കല്‍ പാളികള്‍ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. ക്ഷേത്രത്തിലെ വാര്‍ഷികോത്സവം ഏപ്രില്‍ മാസത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്നു.

മന്നം ജയന്തി ആഘോഷം
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച മന്നത്ത് പത്മനാഭന്റെ 134-ാം ജന്മവാര്‍ഷികാണ് 2011. പെരുന്നയില്‍ 1878 ജനുവരി രണ്ടിനാണ് അദ്ദേഹം ജനിച്ചത്.

1914 ല്‍ നായര്‍ ഭൃത്യജനസംഘം രൂപീകരിച്ച അദ്ദേഹം 1929 ല്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കി. 1947 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മന്നത്ത് പത്മനാഭന്‍ 49 ല്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമായി.

വിമോചനസമരത്തിന് നേതൃത്വം നല്‍കുന്നതിനിടെ 1959 ല്‍ ഭാരതകേസരി പുരസ്‌കാരവും ലഭിച്ചു. 1952 ല്‍ എന്‍.എസ്.എസ് സ്ഥാപിച്ചു.

മന്നം ആര്‍ട്ട് ഗാലറിയുടെയും മന്നം മെമ്മോറിയല്‍ പാര്‍ക്കിന്റെയും വിര്‍ച്വല്‍ ടൂര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 


വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം

വയനാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം. മാനന്തവാടിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കല്‍പ്പറ്റയില്‍നിന്നും 66 കിലോമീറ്റര്‍ സഞ്ചരിച്ചും സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് 31 കിലോമീറ്റര്‍ യാത്രചെയ്തും ക്ഷേത്രത്തിലെത്താം. വയനാട്ടിലെ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രധാന ആരാധനാലയമാണ് ഇത്. പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഇവിടുത്തെ ഉത്സവം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് നടക്കുക. ഫിബ്രവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ധാരാളംപേര്‍ ഇവിടെ എത്താറുണ്ട്. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍നിന്നും റോഡുമാര്‍ഗ്ഗം 72 കിലോമീറ്റര്‍ യാത്രചെയ്ത് ക്ഷേത്രത്തിലെത്താം.


വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തന്റെ വെര്‍ച്വല്‍ടൂര്‍ കാണാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
വയനാട്ടിലെ ചെമ്പ്രമലവയനാട്ടിലെ മേപ്പാടി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ചെമ്പ്രമലയാണ് ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശം. സമുദ്ര നിരപ്പില്‍നിന്നും 2100 കിലോമീറ്റര്‍ ഉയരത്തിലുള്ള മലയുടെ മുകളില്‍ കയറിനിന്നാല്‍ വയനാട് ജില്ല മുഴുവന്‍ കാണാം. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. കല്‍പ്പറ്റയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ചെമ്പ്രമല. ട്രക്കിങ് നടത്തുന്നവര്‍ക്ക് മലമുകളിലെത്താന്‍ ഒരുദിവസം മുഴുവന്‍ വേണ്ടിവരും. വിനോദ സഞ്ചാരികള്‍ക്ക് ഒന്നോ രണ്ടോ ദിവസം മലമുകളില്‍ താത്കാലിക ക്യാമ്പുകളില്‍ താമസിക്കാനുള്ള സൗകര്യം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നല്‍കുന്നുണ്ട്. സ്ലീപ്പിങ് ബാഗുകള്‍, ക്യാന്‍വാസ് ഹട്ടുകള്‍ എന്നിവയും ഗൈഡുകളുടെ സഹായവും ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നല്‍കും.
വടക്കുംനാഥന്‍

തൃശൂരിന്റെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് വടക്കുനാഥ ക്ഷേത്രത്തിനുള്ളത്. നഗരത്തിന്റെ ഹൃദയഭാഗത്ത് തേക്കിന്‍കാട് മൈതാനത്തിന്റെ മധ്യത്തിലാണ് വടക്കുംനാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 ഏക്കര്‍ വിസ്തൃതിയിലായിട്ടാണ് ക്ഷേത്രവും ചുറ്റുവട്ടവുമുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന രീതിയില്‍ ഈ ക്ഷേത്രം പുനര്‍മ്മിച്ചത്. നാലുദിക്കുകളിലായി നാലുഗോപുരങ്ങളുമുണ്ട്. വടക്കുംനാഥക്ഷേത്രവും തേക്കിന്‍കാട് മൈതാനത്തിന്റെ നിശ്ചിതഭാഗവും ഉള്‍്‌ക്കൊള്ളുന്ന വിര്‍ച്ച്വല്‍ ടൂറിന്  
                                                                                                    
ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളം


തിരുവനന്തപുരം നഗരത്തിന്റെ തിലകക്കുറിയായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഈസ്റ്റ് ഫോര്‍ട്ടിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്നും ബസ് സ്‌റ്റേഷനില്‍നിന്നും ഒരു കിലോമീറ്റര്‍ യാത്രചെയ്തും വിമാനത്താവളത്തില്‍നിന്ന് ഏഴു കിലോമീറ്റര്‍ യാത്രചെയ്തും ക്ഷേത്രത്തിലെത്താം. ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം കോടിയിലേറെ വിലരുന്ന നിധിശേഖരം സുപ്രീം കോടതി നിയോഗിച്ച ഏഴംഗ സമിതി കണ്ടെത്തിയതോടെ പദ്മനാഭസ്വാമി ക്ഷേത്രം ലോക ശ്രദ്ധനേടി. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഹിന്ദുക്ഷേത്രമായി ഇതോടെ പദ്മനാഭസ്വാമി ക്ഷേത്രം മാറി. പത്മതീര്‍ത്ഥ കുളത്തിന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഐതിഹ്യം കുട്ടികള്‍ക്കു പോലും അറിയാം. എന്നാല്‍ ഇതിന്റെ യഥാര്‍ഥ ചരിത്രം ഇന്ന് ഇരുള്‍ മൂടിക്കിടക്കുന്നു. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ (കാലത്തെപ്പറ്റി തര്‍ക്കം ഉണ്ട്) പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന മധുര കേന്ദ്രമായി നിലനിന്നിരുന്ന 'സംഘം' എന്ന കവിസദസ് അംഗീകരിച്ച കൃതികളില്‍ നിന്നാണ് കേരളത്തിന്റെ ആദ്യകാലചരിത്രം ലഭിക്കുന്നത്. ഇതുപ്രകാരം തെക്ക് ആയ്‌രാജാക്കന്മാരും വടക്ക് ഏഴിമല രാജാക്കന്മാരും മധ്യഭാഗം ചേര രാജാക്കന്മാരും ആണ് കേരളം ഭരിച്ചിരുന്നത്. ആയ് രാജാക്കന്മാരുടെ വക ആയിരുന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. എ. ഡി. 10ാം നൂറ്റാണ്ടോടുകൂടി ആയ്‌രാജവംശം തകരുകയും 'വേണാട്' എന്ന രാജ്യം ഉണ്ടാവുകയും ചെയ്തതായി പറയുന്നു.

ഇംഗ്ലീഷുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും കച്ചവട താല്പര്യത്തോടെ കരുക്കള്‍ നീക്കുകയും ചെയ്യുമ്പോഴാണ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാട്ടില്‍ പുതിയ ഭരണാധികാരിയാകുന്നത്. വിശാലമായ തിരുവിതാം കൂറിന്റെ ശില്പിയായ അദ്ദേഹമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഇന്നത്തെ നിലയില്‍ പരിഷ്‌കരിച്ചത്. 'തൃപ്പടിദാനം' എന്ന ചടങ്ങുവഴി മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിച്ച് ശ്രീപദ്മനാഭ ദാസനായി മാറി. അതോടെ ഈ ക്ഷേത്രം തിരുവിതാംകൂറിന്റെ ഭരണഘടന പോലെയായി മാറി. മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ അവസാനം ഭരിച്ച ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ രാജാവ് വരെ ഈ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ് അതായത് ശ്രീപദ്മനാഭന്റെ പ്രതിനിധിയായിട്ടാണ് രാജ്യം ഭരിച്ചത്. ഇവിടത്തെ ചടങ്ങുകള്‍ പല പ്രാവശ്യവും ഇംഗ്ലീഷ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ഒന്നും മാറ്റാന്‍ ഒരു രാജാവും തയ്യാറായില്ല.

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ശ്രീപദ്മനാഭന് സമര്‍പ്പിച്ച രാജ്യം എങ്ങനെയാണ് താന്‍ മറ്റൊരു രാജ്യത്തോട് ലയിപ്പിക്കുന്നതിന് വിളംബരം നടത്തുന്നതെന്ന് തിരുകൊച്ചി സംയോജന കാലത്ത് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് സംശയം ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് പ്രഖ്യാപനത്തിന് പകരം സംഭവത്തെ അനുകൂലിച്ചുകൊണ്ട് കത്ത് നല്‍കാനും ലയന സമയത്ത് ചീഫ് ജസ്റ്റിസ് രാജാവിന് പകരം അത് വായിക്കാനും ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദേശിച്ചു. അത് മഹാരാജാവ് സമ്മതിച്ചു. അങ്ങനെ തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ക്ക് വൈകാരികമായി വളരെ ബന്ധമുള്ളതാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. കാലം കടന്നുപോകുന്തോറും ഈ ക്ഷേത്രം പുതിയ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
  
തളികോട്ട മഹാദേവക്ഷേത്രം


കേരളത്തിലെ കോട്ടയം ജില്ലയില്‍ താഴത്തങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് തളികോട്ട മഹാദേവക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം തെക്കുംകൂര്‍ രാജാക്കന്മാരുടെ കുലദൈവമായി പൂജിക്കപ്പെട്ടിരുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂര്‍, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം.


തളികോട്ട മഹാദേവക്ഷേത്രത്തിന്റെ വെര്‍ച്ച്വര്‍ ടൂര്‍ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്ഘട്ട്രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ സമാധിസ്ഥലം. മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലേക്ക് സ്വദേശികളും വിദേശികളുമായി അനേകം പേരാണ് ദിനം പ്രതിയെത്തുന്നത്. യമുനാ നദി തീരത്താണ് രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്. വിദേശ സന്ദര്‍ശകരും ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുല്‍ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ അനുസ്മരിച്ചുകൊണ്ട് ഇവിടെ പ്രാര്‍ഥന നടക്കുന്നു. കൂടാതെ ഗാന്ധിജിയുടെ ജനന മരണ ദിവസങ്ങളില്‍ ഇവിടെ പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കുന്നു. രാജ്ഘട്ടിന്റെ വടക്കു ഭാഗത്തായിട്ടാണ് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ സമാധിയായ ശാന്തിവന്‍. വീണ്ടുമൊരു ഗാന്ധിജയന്തി ദിനം കൂടിയെത്തുമ്പോള്‍ ആ മഹാനുഭാവന്റെ ഓര്‍മ്മകളിലേക്ക് ഒരു യാത്രയായി രാജ്ഘട്ടിന്റെ വെര്‍ച്ച്വല്‍ ടൂര്‍ കാണാം.

പൂക്കോട് തടാകം
വയനാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പൂക്കോട് തടാകം. വനത്തിനുള്ളിലുള്ള പ്രകൃതിദത്ത ശുദ്ധജല തടാകമാണിത്. ജില്ലയിലെ വൈത്തിരിയുടെ തെക്കുഭാഗത്ത് മൂന്നു കിലോമീറ്റര്‍ അകലെയാണിത്. കല്‍പ്പറ്റയില്‍നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചും തടാകത്തിലെത്താം. ചുറ്റുമുള്ള ഇടതൂര്‍ന്ന വനവും മലകളും തടാകത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.


സന്ദര്‍ശകര്‍ക്ക് പെഡല്‍ ബോട്ടുകളില്‍ തടാകത്തിലൂടെ സഞ്ചരിക്കാം. തടാകത്തിനു ചുറ്റും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്ക്, വയനാട്ടിലെ കരകൗശല വസ്തുക്കളും സുഗന്ധ ദ്രവ്യങ്ങളും വാങ്ങാനുള്ള സൗകര്യം എന്നിവയും പൂക്കോട് തടാക തീരത്തുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ ശുദ്ധജല അക്വേറിയവും പ്രദേശത്തെ പ്രധാന ആകര്‍ഷണമാണ്. 8.5 ഹെക്ടറാണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. 6.5 മീറ്ററാണ് പരമാവധി ആഴം.


വെര്‍ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക
പഴശ്ശി കുടീരം
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ച് ഗറില്ലാ സമരം നടത്തി രക്തസാക്ഷിത്വം വരിച്ച വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ഭൗതികദേഹം അടക്കം ചെയ്ത സ്ഥലമാണ് പഴശ്ശി കുടീരം എന്നറിയപ്പെടുന്നത്.1805 നവംബര്‍ 30ന് വയനാട്ടിലെ മാവിലാം തോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരുമുണ്ടായ ഏറ്റുമുട്ടലിലാണ് പഴശ്ശി വീരമൃത്യുവരിച്ചത്. വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു. തുടര്‍ന്ന് പഴശ്ശിരാജയുടെ മൃതദേഹം ബ്രിട്ടിഷുകാര്‍ ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.


1980ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് 2010 ഡിസംബറില്‍ സ്ഥാപിച്ച മ്യസിയത്തില്‍ ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇന്‍ട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ ചരിത്ര വിജ്ഞാന ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. ആദിവാസികളുടെ തനതായ കരവിരുത് ഉള്‍ക്കൊണ്ട കലാരൂപങ്ങള്‍ അണി നിരത്തിയ ഗ്യാലറി അക്കാലത്തെ ജീവിതശൈലിയും സാംസ്‌കാരവും പുതുതലമുറയെ ഓര്‍മ്മിപ്പിക്കാന്‍ പോന്നവയാണ്.

പഴശ്ശി കുടീരത്തിന്റെ വെര്‍ച്ച്വല്‍ ഗാലറിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് തളി ശിവക്ഷേത്രംകോഴിക്കോട് നഗരത്തിന്റെ ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രതീകങ്ങളിലൊന്നാണ് തളി ശിവക്ഷേത്രം. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു തളി. രാജാവിന്റെയോ നാടുവാഴിയുടെയോ പ്രധാനക്ഷേത്രം എന്നാണ് തളി എന്ന വാക്കിന് അര്‍ഥം.

തമിഴകത്ത് നിന്ന് എത്തിയ വൈദിക ബ്രാഹ്മണര്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. രണ്ടുകോടിയിലേറെ രൂപ ചെലവ് ചെയ്ത് ഈ ക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള ഒരു പദ്ധതി ഓ.എന്‍.ജി.സി.യുടെ സഹായത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വെര്‍ച്വല്‍ ടൂറിന് ഇവിടെ ക്ലിക് ചെയ്യുക 
എടയ്ക്കല്‍ ഗുഹസുല്‍ത്താന്‍ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന എടക്കല്‍ ഗുഹ നല്‍കുന്നു. വയനാട്ടില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകവും ഇതാണ്. രണ്ട് മലകള്‍ക്കിടയിലേക്ക് ഒരു കൂറ്റന്‍ പാറ വീണുകിടക്കുന്നതിലാണ് ഇടയിലെ കല്ല് എന്നര്‍ത്ഥത്തില്‍ ഈ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എടക്കല്‍ എന്നാണ് അറിയപ്പെടുന്നത്. ഗുഹയുടെ തറയില്‍ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോള്‍ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാര്‍ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആര്‍.സി.ടെമ്പിള്‍ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂള്‍റ്റ്ഷ്(1896) കോളിന്‍ മെക്കന്‍സി എന്നിവര്‍ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്‌കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരില്‍പ്പെടുന്നു.

1890ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ടെത്തിയ നവീനശിലായുഗകാലത്തെ ശിലായുധങ്ങളും 1901ല്‍ ഫോസൈറ്റ്, എടക്കല്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്‍ സംസ്‌കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിന് പിന്നില്‍ ഈ തെളിവുകളാണ്.

എടക്കലിലെ സ്വസ്തികം ഉള്‍പ്പെടെയുള്ള അഞ്ച് ചിഹ്നങ്ങള്‍ക്ക് മോഹന്‍ജെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെട്ടിരുന്നു.


പോരുവഴി പെരുവിരുത്തി മലനടക്ഷേത്രം
മഹാഭാരതത്തിലെ വില്ലനായ ദുര്യോധനന്റെ പേരിലുള്ള ക്ഷേത്രമാണ് പോരുവഴി പെരുവിരുത്തി മലനടക്ഷേത്രം. കൊല്ലം ആലുംകടവില്‍ നിന്നും 27 കിലോമീറ്ററും അടൂരില്‍ നിന്നും 12 കിലോമീറ്ററും അകലെയാണ് മലനടക്ഷേത്രം.

പാണ്ഡവരെ അന്വേഷിച്ച് കാട്ടിലെത്തിയ ദുര്യോധനനും കൂട്ടുകാരും തളര്‍ന്ന് വിശ്രമിച്ച ഇടമാണിതെന്നാണ് ഐതിഹ്യം. കുറുവരുടെ ആതിഥേയം ഇവര്‍സ്വീകരിച്ചു. പിന്നീട് ദുര്യോധനനെ ഇവിടെ സങ്കല്‍പ മൂര്‍ത്തിയായി പ്രതിഷ്ഠിച്ചു.

ശ്രീകോവില്‍ ഇല്ലാത്ത ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മണ്ഡപം എന്നറിയപ്പെടുന്ന തറയില്‍ പ്രത്യേക ബിംബങ്ങളും പ്രതിഷ്ഠിച്ചിട്ടില്ല. മലനടക്ഷേത്രത്തിന്റെ വിര്‍ച്വല്‍ ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 
ആറ്റുകാല്‍ പൊങ്കാലവെര്‍ച്വല്‍ ടൂര്‍
സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ഖ്യാതി. വര്‍ഷംതോറും കുംഭമാസത്തില്‍ നടന്നുവരുന്ന പൊങ്കാലയാണ് ക്ഷേത്രത്തിന്റെ കീര്‍ത്തി ലോകമെമ്പാടുമെത്തിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുചേരുന്ന ചടങ്ങെന്ന നിലയില്‍ ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട് ആറ്റുകാല്‍ പൊങ്കാല. ഗിന്നസ് ബുക്കിലെ കണക്കനുസരിച്ച് 1997ലെ കണക്കനുസരിച്ച് 15 ലക്ഷം സ്ത്രീകളാണ് ക്ഷേത്രത്തില്‍ പൊങ്കാലയിട്ടത്. കഴിഞ്ഞ വര്‍ഷം 30 ലക്ഷം പേരാണ് ഇവിടെ പൊങ്കാലയിട്ടതായാണ് കണക്ക്.

ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന കണ്ണകിയുടെ രൂപത്തിലുള്ള പാര്‍വതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഒറ്റച്ചിലമ്പുമായി മധുരാ നഗരം ചുട്ടെരിച്ച കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമധ്യോ ആറ്റുകാലിലെത്തുകയും അവിടെവച്ച് ഒരു കൊച്ചു പെണ്‍കുട്ടിയുടെ രൂപം ധരിച്ച് ഒരാളോട് ആറു കടക്കാന്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കണ്ട ആള്‍ അവളെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അഭയം നല്‍കി. എന്നാല്‍, അവിടെ നിന്ന് അപ്രത്യക്ഷയായ പെണ്‍കുട്ടി പിന്നീട് സ്വപ്‌നത്തില്‍ എത്തുകയും ഇയാളോട്് ഒരു ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം

ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അഥവാ ശ്രീദേവി ക്ഷേത്രം കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരത്താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ് ഇവിടുത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉള്പ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു.അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിളിക്കുന്നു.മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യ നേരത്ത് ശ്രീ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ് കുംഭഭരണി നാളുകളിൽ സ്ഥലവാസികൽ കൊഞ്ചുമാങ്ങ എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്തതായി കണക്കാക്കപ്പെടുന്നു.

13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്.

ചരിത്രം

ഈ ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമര്പ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതനുസരിച്ച് ക്രി.വ. 843 മകരമാസത്തിലെ ഉത്രട്ടാതി നാളിലാണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ പറഞ്ഞത് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ആണ്. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങൾക്കും വിധേയമായതാണ്.

ഐതിഹ്യം

ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു സങ്കല്പം. പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ദേവീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവര്ക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരൻ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി  ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം വയ്പ്പിക്കുകയും ദേവീസാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് അവിടെ ക്ഷേത്രം പണികഴിപ്പിച്ചു.

ഉത്സവങ്ങൾചെട്ടികുളങ്ങര ഭരണി ഉത്സവത്തിനുള്ള ഒരു കെട്ടുകാഴ്ച-2009
ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2010 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻ‌കൂർ ഉറപ്പിച്ചു കഴിഞ്ഞു.

കുത്തിയോട്ടം

ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്ന കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.
ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ
വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.

കെട്ടുകാഴ്ച

ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ കെട്ടുകാഴ്ച
ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും കുതിരയുടെ മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം.കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.
നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.
ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

കുതിരമൂട്ടിൽ കഞ്ഞി

ഭക്തജനങ്ങൾ നടത്തുന്ന ഒരു നേറ്ച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരൻപരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം.

ചെട്ടിക്കുളങ്ങര ഭരണി കെട്ടുകാഴ്ചയുടെ വെര്‍ച്വല്‍ ടൂര്‍ ചിത്രം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക. 


ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം


കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രമുഖസ്ഥാനം വഹിക്കുന്നു ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പമ്പാതീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠിച്ച മദ്ധ്യതിരുവിതാംകൂറിലുള്ള അഞ്ച് പ്രമുഖ കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ്. മകരവിളക്കിന് ശബരിമല അയ്യപ്പനു ചാര്‍ത്താനുള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ നടക്ക് വച്ച 420 കിലോഗ്രാം തൂക്കമുള്ള തങ്കയങ്കി സൂക്ഷിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി നാളില്‍ ആറന്‍മുള ക്ഷേത്രത്തില്‍ സദ്യ പതിവുണ്ട്. ഇത് വള്ളസദ്യ എന്നറിയപ്പെടുന്നു.

ആറന്‍മുളയപ്പന്റെ തിരുനാളായ ഉത്രട്ടാതി ദേശവാസികള്‍ക്ക് തിരുവോണത്തെക്കാള്‍ പ്രധാനമാണ്, അന്നാണ് പള്ളിയോടങ്ങള്‍ നിരക്കുന്ന ലോകപ്രശസ്ത ആറന്മുള വള്ളം കളി.

ദേശത്തെ കുട്ടികള്‍ ധനുമാസത്തില്‍ ശേഖരിക്കുന്ന കവുങ്ങിന്‍പാളകള്‍ മകരസംക്രാന്തിയുടെ തലേദിവസം ആര്‍പ്പുവിളികളോടെ കമ്പക്കാലുകളില്‍ നാട്ടി തീ കൊളുത്തും. ഖാണ്ഡവ ദഹനത്തിന്റെ പ്രതീകമായ ഈ ചടങ്ങ് ദേവന് ഏറ്റവും ഇഷ്ടപ്പെട്ട ഒരാഘോഷമത്രേ.
           


ഏറ്റുമാനൂര്‍ ക്ഷേത്രം
ഭാരതത്തിലെ 108 ശൈവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനആഘോഷമാണ് ഏഴരപ്പൊന്നാന ദര്‍ശനം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ സൈന്യം വടക്കുംകൂര്‍ രാജ്യം ആക്രമിച്ചപ്പോള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിനും മാധവപ്പള്ളി ദേശത്തിനും കൊട്ടാരത്തിനും നാശനഷ്ടം സംഭവിച്ചു. തുടര്‍ന്നുള്ള അനിഷ്ടങ്ങള്‍ക്കു പരിഹാരമായി ഏഴരപ്പൊന്നാനയെ നടയ്ക്കുവെച്ചെന്നാണ് ഐതിഹ്യം. 7143 കഴഞ്ച് സ്വര്‍ണം കൊണ്ടു നിര്‍മിച്ചതാണ് ഏഴരപ്പൊന്നാന.

12 ദിവസം ഇവിടെ മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത് അഭീഷ്ട കാര്യവും സാധിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്‍പങ്ങളും കരിങ്കല്‍രൂപങ്ങളും പൈതൃകപ്പെരുമയുടെ ഉദാഹരണങ്ങളാണ്. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച് നിറദീപം സാക്ഷിയാക്കി നൊന്തുവിളിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ അനുഗ്രഹിക്കുമെന്നും വിശ്വാസമുണ്ട്.

ഖരമഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേതെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഇതുതന്നെ. ആസ്ഥാന മണ്ഡപത്തില്‍ കാണിക്കയര്‍പ്പിക്കുന്നുവെന്നതും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

വുത്താകുതിയില്‍ പണിത് ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളിലാണ് ഏറ്റുമാനൂരപ്പന്‍ കുടികൊള്ളുന്നത്. മൂന്നു രൂപത്തില്‍ മൂന്ന് വ്യത്യസ്ത ഭാവങ്ങളില്‍ ശിവനെ ഈ ക്ഷേത്രത്തില്‍ ദര്‍ശിക്കാനാവും. ഉച്ചവരെ അപസ്മാര യക്ഷനെ ചവട്ടിമെതിക്കുന്ന ഉഗ്രരൂപവും ഉച്ചയ്ക്ക് ശേഷം അത്താഴപൂജവരെ ശരഭാകുതിയും അത്താഴപൂജ കഴിഞ്ഞ് നിര്‍മാല്യം വരെ ശിവശക്തി രൂപവും ദര്‍ശിക്കാനാവൂം. അഷ്ടമിരോണി, തിരുവോണം, ആട്ടത്തിരുനാള്‍, മകര സംക്രമം, ശിവരാത്രി, വിഷുസംക്രമം എന്നിവ കൊണ്ടാടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം കുംഭത്തിലെ തിരുവാതിര നാളിലെ ആറാട്ടുത്സവമാണ്.

കൊല്ലവര്‍ഷം 821ല്‍ ക്ഷേത്രത്തിന്റെ സമീപത്ത് താമസിച്ചിരുന്ന നീലകണ്ഠന്‍ ആചാരി സമ്മാനിച്ച കരിങ്കല്‍ നാദസ്വരം, സ്വര്‍ണ പുല്ലാങ്കുഴല്‍, ഭഗവാന്‍ സ്വയം കൊളുത്തി എന്ന് വിശ്വസിക്കുന്ന ഓട്ടുവിളക്ക് എന്നിവ ഈ ക്ഷേത്രത്തെ ചരിത്ര പ്രാധാന്യമുള്ളതാക്കുന്നു. ശനി, ഞായര്‍, തിങ്കള്‍ മലയാള മാസം ഒന്നാംതിയതി എന്നീ ദിവസങ്ങളിലാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്. ഭഗവാന്‍ കൊളുത്തിയ കെടാവിളക്കില്‍ എണ്ണയൊഴിക്കലാണ് ഇവിടുത്തെ പ്രധാന വഴിപാട്. കൂട്ടുപായസം, നെയ്പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍.

ഏറ്റുമാനൂര്‍ ക്ഷേത്രദൃശ്യങ്ങളുടെ വെര്‍ച്ച്വല്‍ ടൂര്‍ കാണാന്‍. ഇവിടെ
ക്ലിക്ക് ചെയ്യുക
ആന്ധ്രയിലെ ബുദ്ധപ്രതിമ


ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ നദിക്കുനടുവിലായി സ്ഥിതിചെയ്യുന്ന ബുദ്ധപ്രതിമ ഒറ്റഗ്രാനൈറ്റ് കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ശില്‍പമാണ്. 350 ടണ്ണാണ് പ്രതിമയുടെ ഭാരം. 200 ശില്‍പികള്‍ രണ്ടുവര്‍ഷംകൊണ്ടാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1992 ഏപ്രില്‍ 12നാണ് പ്രതിമ നദിക്കുനടുവില്‍ സ്ഥാപിച്ചത്. ലുംബിനി പാര്‍ക്കില്‍നിന്ന് ബോട്ടുമാര്‍ഗ്ഗം തീര്‍ഥാടകര്‍ക്ക് ഇവിടെയെത്താം. വെര്‍ച്വല്‍ ടൂറിന്
ഇവിടെ ക്ലിക്ക് ചെയ്യുക.

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം
മലബാറിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ പറശ്ശിനിക്കടവിലെ മുത്തപ്പന്‍ ക്ഷേത്രം. വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവിക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പന്‍ എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ മുത്തപ്പന്‍ തെയ്യം വര്‍ഷം മുഴുവനും കെട്ടിയാടപ്പെടുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക.  
              
രാജ്ഘട്ട്, ശാന്തിവന്‍, ശക്തിസ്ഥല്‍, വീര്‍ഭൂമി

ഭാരതത്തിന്റെ ജന്മത്തിനും വളര്‍ച്ചക്കും ഏറെ സംഭാവനകള്‍ നല്‍കിയ രാഷ്ട്രീയനക്ഷത്രങ്ങള്‍ എന്നും നമ്മുടെ ഓര്‍മ്മകളിലുണ്ട്. ഗാന്ധിജിയുടെയും (രാജ്ഘട്ട്), ജവഹര്‍ലാല്‍നെഹ്‌റുവിന്റെയും (ശാന്തിവന്‍), ഇന്ദിരാഗാന്ധിയുടെയും (ശക്തിസ്ഥല്‍), രാജീവ് ഗാന്ധിയുടെയും (വീര്‍ഭൂമി) സമാധികളിലൂടെയുള്ള യാത്രക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.  ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ കേരള പവലിയന്‍
വ്യവസായ, വാണിജ്യ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍. കോര്‍പ്പറേറ്റ് ഇന്ത്യയെ അടുത്ത് തൊട്ടറിയാന്‍ ന്യൂഡല്‍ഹി പ്രഗതി മൈതാനില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ മേള അവസരമൊരുക്കുന്നു. നവംബര്‍ 14ന് തുടക്കം കുറിച്ച ഫെയര്‍ 27ന് സമാപിക്കും. ഫെയറിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കേരള പവലിയന്‍. കേരളത്തിന്റെ വാണിജ്യ, വ്യാപാര രംഗങ്ങളുടെ ഒരു ഷോപ്പീസായ ഈ പവലിയിനിലൂടെയുള്ള ഒരു
മൂകാംബിക ക്ഷേത്രം


സൗപര്‍ണിക നദീതിരത്ത് സ്ഥിതി ചെയ്യുന്ന മൂകാംബിക ദേവീക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കര്‍ണാടകത്തിലെ ഉഡുപ്പി ജില്ലയിലുള്ള കൊല്ലൂരിലാണ് ക്ഷേത്രം. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു. ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. പുരാണങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ആദിശങ്കരന്‍ ഈ പ്രദേശത്ത് ദിവസങ്ങളോളം തപസ്സ് ചെയ്തതായും ഒടുവില്‍ ദേവി പ്രത്യക്ഷപ്പെട്ടതായും ഐതിഹ്യം പറയുന്നു. ആദിശങ്കരന് ദേവി ദര്‍ശനം നല്‍കിയ രൂപത്തില്‍ സ്വയംഭൂവിന് പുറകില്‍ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നുമാണ് വിശ്വാസം.

അമൃതപുരി

കൊല്ലം ജില്ലയിലെ വള്ളിക്കാവിലെ അമൃതപുരിയിലേക്ക് അമ്മയുടെ സ്‌നേഹസാന്ത്വനം തേടിയെത്തുന്ന ഭക്തരുടെ ഒഴുക്കാണ് എന്നും. മാതാ അമൃതാനന്ദമയിയുടെ ജന്മനാടായ പറയക്കടവെന്ന ഗ്രാമമാണ് പിന്നീട് അമൃതപുരിയായത്. അമൃതാനന്ദമയീ ദേവിയുടെ ആശ്രമത്തിന്റെ പേരിലാണ് ഈ പ്രദേശത്തിന് ഇപ്പോള്‍ പ്രശസ്തി. അമൃത വിശ്വ വിദ്യപീഠം എന്ന വിദ്യാലയവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ദീനസേവയാണ് ഈശ്വരസേവയെന്ന അമൃതദര്‍ശനം തേടി ഭക്തലക്ഷങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുന്നു.
 
അമൃതപുരിയുടെ

ഇവിടെ ക്ലിക്ക് ചെയ്യുക.              
മഹാഭാരതം video

                                         

                                                

                രാമായണം  video

                                            


വെര്‍ച്ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഹിന്ദുക്കള്‍ അറിയേണ്ടവ ;         പ്രഭാഷണം                               
രാമായണംകഥാസാരം ;   


രാമായണം കഥാവിവര്‍ണനം;


ഹിന്ദുമതപ്രഭാഷണം;               


ആചാര്യ ഗിരീഷ്കുമാര്‍ജി 


ഡോ; ഗോപാലകൃഷ്ണന്‍ 
ശശികലടീച്ചര്‍                                                         
No comments:

Post a Comment