Sunday 24 February 2013

ഈശ്വരകൃപ


പക്ഷികളുടെ ഭാഷവശമുള്ള ഒരു ബ്രാഹ്മണന്‍ ഒരു ദിവസം ഒരു ആല്‍മരചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു . ആ മരത്തിന്റെ ചില്ലയിലിരുന്ന് രണ്ടു പക്ഷികള്‍ സംസാരിക്കുന്നത് അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു . 

  ലോകത്തില്‍ ഏറ്റവും അധികം ഈശ്വരകൃപലഭിച്ച മനുഷ്യനെകുറിച്ചായിരുന്നു ആ പക്ഷികള്‍ സംസാരിച്ചത് . ഇതില്‍ ഒരു പക്ഷി പറഞ്ഞു : 

   ''ഉദയപുരം പട്ടണത്തിലെ കാളിക്ഷേത്രനടയില്‍ ഇരിക്കുന്ന ഒരു ചെരുപ്പ് കുത്തിയാണ് ഈശ്വരകൃപലഭിച്ചവരില്‍ ഏറ്റവും മുന്നില്‍ . എന്നാല്‍ ആ മനുഷ്യന്‍ ഇതുവരെ ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിട്ടുമില്ല''.

    കിളികളുടെ ഈ വാക്കുകേട്ട ബ്രാഹ്മണന് അത്ഭുതമായി . ഇതുവരെയും ക്ഷേത്രദര്‍ശനം നടത്താത്ത ഒരു മനുഷ്യന് ഏറ്റവും കൂടുതല്‍ ഈശ്വരകൃപലഭിച്ചതിനെ കുറിച്ച് അറിയണമെന്ന് ഭ്രാഹ്മണന് തോന്നി .

 ഉടന്‍തന്നെ ഭ്രാഹ്മണന്‍ ഉദയപുരം പട്ടണം ലക്ഷ്യമാക്കി നടന്നു .അവിടെയുള്ള കാളിക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ അവശനും ക്ഷീണിതനുമായ ഒരു ചേരിപ്പുകുത്തിയെ ഭ്രാഹ്മണന് കാണാന്‍ കഴിഞ്ഞു .

  ചെരുപ്പ് കുത്തിയുടെ സമീപമെത്തിയ ഭ്രാഹ്മണന്‍ , ഈ അടുത്തകാലത്ത് അയാളുടെ ജീവിതത്തില്‍ എന്തെങ്കിലും സംഭവം ഉണ്ടായോ എന്ന് അന്വേഷിച്ചു. അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം ചെരിപ്പ്‌കുത്തി പറഞ്ഞു .

  '' എന്റെ ഭാര്യക്ക് ഒരാഗ്രഹമുണ്ടായിരുന്നു .ഈ പട്ടണത്തില്‍ കിട്ടുന്ന ഏറ്റവും വിശേഷപെട്ട ഭക്ഷണം കഴിക്കണമെന്ന് . എന്നാല്‍ എന്റെ കയ്യിലാകട്ടെ അതിനുള്ള പണവുമുണ്ടായിരുന്നില്ല. എന്തായാലും ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് കരുതി ഞാന്‍ കൂടുതല്‍ സമയം ജോലിയെടുത്തു . അതില്‍നിന്നും കുറച്ചു പണം മിച്ചം പിടിച്ചു സൂക്ഷിച്ചു . ഈ വിധം മിച്ചംപിടിച്ചതുകയുമായി ഞാന്‍ ആ വിശേഷപ്പെട്ട ഭക്ഷണം വാങ്ങി ഒരുദിവസം വൈകിട്ട് വീട്ടിലെക്ക് നടന്നു . ഇങ്ങനെ നടന്നുപോകുമ്പോള്‍ വിശന്നു തളര്‍ന്ന  ഒരു യാചകന്‍ എന്റെ മുന്നില്‍ വന്ന് കൈ നീട്ടി. എനിക്കെന്തോ അയാളില്‍ ദയ തോന്നി , അയാള്‍ക്ക് നല്‍കാന്‍ എന്റെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല . ആകെയുണ്ടായിരുന്നത് ആ ഭക്ഷണപോതിയായിരുന്നു . പിന്നീട് മറ്റൊന്നും ആലോചിക്കാതെ ഞാനാ ഭക്ഷണപൊതി യാചകന് നല്‍കി . അയാള്‍ ആര്‍ത്തിയോടെ അത് കഴിക്കുന്നത് നോക്കി ഞാനവിടെതന്നെ നിന്നു . കഴിച്ചുകഴിഞ്ഞതിനു ശേഷം നന്നിയോടെ അയാളെന്നെ നോക്കി പുഞ്ചിരിച്ചു . അതിനുശേഷം ഞാന്‍ വീട്ടിലെക്കും അയാള്‍ അയാളുടെ വഴിക്കും പോയി ''.

    ചെരുപ്പ്കുത്തി പറഞ്ഞത് കേട്ട് ഭ്രാഹ്മണന് കാര്യം മനസിലായി . എത്രതന്നെ ക്ഷേത്രദര്‍ശനം നടത്തിയിട്ടും വഴിപാടുകള്‍ നടത്തിയാലും തന്നെക്കാള്‍ ചെറിയവനെ സ്നേഹിക്കുകയും വിശക്കുന്നവന് ഭക്ഷണം നല്‍കുകയും ചെയ്‌താല്‍ എളുപ്പം ഈശ്വരകൃപ ലഭിക്കും .

ഗുണപാഠം : മാനവസേവ തന്നെയാണ് മാധവസേവ 


പ്രകൃതിയും ജീവിതപാഠവും


ഒരിക്കല്‍ ഒരു അവധൂതസന്യാസിയോട് ഒരാള്‍ ചോദിച്ചു :


''മഹാത്മന്‍ ! അങ്ങ് എങ്ങനെയാണ് യാതൊരു അല്ലലുമില്ലാതെ ഈ വിധം പരമാനന്ദമായി സഞ്ചരിക്കുന്നത് ?''

അതുകേട്ട് അവധൂതസന്യാസി പറഞ്ഞു :


''ഞാന്‍ പ്രകൃതിയില്‍ കാണുന്ന ഓരോന്നിലും നിന്ന് പാഠം പഠിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നു ''.


''അതെന്തോക്കെയാണ് ?'' മറ്റെയാള്‍ ചോദിച്ചു . അവധൂതന്‍ മറുപടി പറഞ്ഞു :


''ഭൂമിയില്‍നിന്നാണ് ഞാന്‍ ക്ഷമ പഠിച്ചത് .ആളുകള്‍ എത്രതന്നെ ചവിട്ടിയാലും വെട്ടിയാലും കുഴിച്ചാലും ഒരു പ്രതിഷേധവും ഇല്ലാത്തതാണ് ഭൂമി . അതുപോലെ അന്യരുടെ ശകാരവും നിന്ദയും ഒന്നും കണക്കാക്കാതെ സുഖത്തെയും ദുഃഖത്തെയും ഒരുപോലെ കണ്ട് ജീവിക്കുന്നു .


വൃക്ഷത്തില്‍ നിന്നാണ് ഞാന്‍ പരോപകാരത്തിന്‍റെ പാഠം പഠിച്ചത് .അവ സ്വാര്‍ത്ഥചിന്ത ഏതുമില്ലാതെ പുഷ്പങ്ങളും ഫലങ്ങളും മറ്റുള്ളവര്‍ക്കായി നല്‍കികൊണ്ടേയിരിക്കുന്നു .


മുക്കുവനില്‍നിന്നാണ് ഞാന്‍ ധ്യാനം പഠിച്ചത് . അവന്‍ ചൂണ്ടയിട്ടിരിക്കുമ്പോള്‍ അടുത്ത് നടക്കുന്ന മറ്റൊന്നിലും അവന്‍റെ  ശ്രദ്ധഎത്തുന്നില്ല .ചൂണ്ടയില്‍ മത്സ്യം കൊത്തുന്നതും ശ്രദ്ധിച്ചാണ് അവന്‍റെ  യിരിപ്പ് .അതുപോലെ ഏകാഗ്രത ഉണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് .


മാംസക്കഷണം കൊത്തിപ്പറക്കുന്ന പരുന്തില്‍നിന്നാണ് ഞാന്‍ ആഗ്രഹമാണ് എല്ലാആപത്തുകള്‍ക്കും കാരണമെന്ന് ഞാന്‍ പഠിച്ചത് .പരുന്ത് മാംസക്കഷണം കൊണ്ട് പറക്കുമ്പോള്‍ ധാരാളം കാക്കകള്‍ അതിന്‍റെ  പിറകെ ചെന്ന് ശല്യം ചെയ്യുന്നു .മാംസക്കഷണം ഉപേക്ഷിച്ചാലോ കാക്കകളെല്ലാം പരുന്തിനെ ഉപേക്ഷിച്ച് മാംസകഷണത്തിന്‍റെ  പുറകെപോകുന്നു .  

ഒന്നും സ്വന്തമായി ശേഖരിച്ചുവച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ഞാന്‍ പഠിച്ചത് തേനീച്ചകളില്‍നിന്നാണ് . തേനീച്ചകള്‍ വളരേ പണിപ്പെട്ട് തേന്‍ ശേഖരിച്ചുവക്കുന്നു .എന്നാല്‍ അതെല്ലാം മറ്റുള്ളവര്‍ കൊണ്ടുപോകുകയും ചെയ്യുന്നു .

യാദൃശ്ചികമായി ലഭിക്കുന്ന ലാഭങ്ങളില്‍ സന്തുഷ്ടനാകണമെന്ന് ഞാന്‍ പഠിച്ചത് പെരുബാബില്‍ നിന്നാണ് .പെരുബാബാകട്ടെ വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണവും കഴിഞ്ഞ് ദിവസവും ശാന്തമായി കിടക്കുന്നു .

                          കടലില്‍  നിന്നാണ്   ഞാന്‍  എപ്പോഴും അക്ഷോഭ്യനായിരിക്കണമെന്ന്  പഠിച്ചത് .എത്ര തന്നെ പുഴകള്‍ വന്നുചെര്‍ന്നാലും കര കവിയുകയോ വറ്റുകയോ ചെയ്യാത്തതാണ് കടലിന്‍റെ  പ്രകൃതി .അവയെല്ലാം ഒരര്‍ത്ഥത്തില്‍ എന്‍റെ  ഗുരുക്കന്മാര്‍ തന്നെ . 


ഗുണപാഠം : പ്രകൃതിയാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ഗുരു 




Thursday 21 February 2013

എകാത്മതാമന്ത്രം


യം വൈദികാഃ മന്ത്രദൃശഃ പുരാണാഃ 
ഇന്ദ്രം യമം മാതരിശ്വാനമാഹുഃ
വേദാന്തിനോ നിര്‍വചനീയമേകം 
യം ബ്രഹ്മശബ്ദേന വിനിര്‍ദിശന്തി

ശൈവായമീശം ശിവ ഇത്യവോചന്‍
യം വൈഷ്ണവാ വിഷ്ണുരിതി സ്തുവന്തി
ബുദ്ധസ്തഥാര്‍ഹന്നിതി ബൌദ്ധജൈനാഃ
സത്ശ്രീ അകാലേതി ച സിക്ഖ സന്തഃ

ശാസ്തേതി കേചിത് പ്രകൃതി കുമാരഃ
സ്വാമീതി മാതേതി പിതേതി ഭക്ത്യാ
യം പ്രാര്‍ത്ഥയന്തേ ജഗദീശിതാരം 
സ ഏക ഏവ പ്രഭുരദ്വിതീയഃ

ഓം ശാന്തിഃ   ശാന്തിഃ   ശാന്തിഃ 

                                      അര്‍ത്ഥം

മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍ , ഇന്ദ്രന്‍ , യമന്‍ , മാതരിശ്വാന്‍ എന്നും ,വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത്‌ ആരെയാണോ ;

ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ ;

ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ് ; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .

Audio Download Link:
http://www.geetganga.org/audio/download/256/Ekatmata-Mantra.mp3

സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂരില്‍

                ഭാരതത്തിന്റെ അധ്യാത്മികതേജസ്സായ സ്വാമിവിവേകാനന്ദന്‍ പരിവ്രാചകനായി രാജ്യമെങ്ങും സഞ്ചരിച്ച് കന്യാകുമാരിയിലെ ശ്രീദേവിപാറയില്‍ തപസ്സനുഷ്ടിക്കാന്‍ പോയത് കേരളം വഴിയായിരുന്നു .1892 ല്‍

              മൈസൂരില്‍നിന്നും തീവണ്ടിമാര്‍ഗം ഷോര്‍ണ്ണുരില്‍ എത്തിയ സ്വാമിജി കാളവണ്ടിയിലാണ് തൃശൂരില്‍ എത്തിയത് . അക്കാലത്ത്  തൃശൂരില്‍ നിന്ന് ഏറണാകുളത്തെക്കുള്ള സാധാരണ യാത്ര വഞ്ചിവഴിയാണ് .ഷോര്‍ണൂര്‍ ----- ഏറണാകുളം തീവണ്ടി പാത അന്ന് നിലവില്‍ വന്നിട്ടില്ല .കൊക്കാലയില്‍നിന്ന് വഞ്ചി കയറി കൊടുങ്ങല്ലൂര്‍ക്കും അവിടെനിന്ന് ഏറണാകുളത്തെക്കും പോകണം .കൊടുങ്ങല്ലൂരിനടുത്തുള്ള കരുപ്പടന്നയില്‍ നിന്ന് അക്കാലത്ത് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലെക്കും വഞ്ചി ലഭിക്കുമായിരുന്നു .

           സ്വാമി കൊടുങ്ങല്ലൂരില്‍ മൂന്നു ദിവസം ഉണ്ടായിരുന്നു . ദേവിക്ഷേത്രസന്നിധിയിലുള്ള ഒരു ആലിന്‍ചുവട്ടില്‍ ആണ് വിശ്രമിച്ചിരുന്നത്. ജാതി പറയാതിരുന്നതിനാല്‍ ക്ഷേത്രപ്രവേശനം അനുവദിച്ചില്ല .കൊടുങ്ങല്ലൂര്‍ കോവിലകത്തെ പണ്ഡിതശ്രേഷ്ഠരായ കൊച്ചുണ്ണിതമ്പുരാനും ഭട്ടന്‍ തബുരാനും അതീവ തേജസ്വിയായ ഈ യുവ സന്യാസിയെ സന്തര്‍ശിച്ച് ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു .വാദമുഖങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി മറുപടിപറയുന്നത് കേട്ടപ്പോള്‍ അദ്ധേഹത്തിന്റെ അറിവിന്റെ ആഴം അവരില്‍ മതിപ്പുളവാക്കി പണ്ഡിതനായ ഒരു യുവ സന്യാസി എന്നല്ലാതെ അത് സ്വാമി വിവേകാനന്ദനാണെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു .

          തബുരാക്കാന്‍മാരില്‍നിന്ന് അബലനടയിലെ ആലിന്‍ചുവട്ടിലിരിക്കുന്ന യുവസന്യാസിയുടെ പാണ്ടിത്യത്തെക്കുറിച്ച് അറിയാനിടയായ കോവിലകത്തെ തബുരാട്ടിമാരും സ്വാമിയെ സന്തര്‍ശിച്ച് സംഭാഷണം നടത്തി . ശുദ്ധസംസ്കൃതത്തിലാണ് അവര്‍ സംസാരിച്ചത് . ആറുമാസം മുന്‍പ് ബംഗാളില്‍ ഇറങ്ങിയ ഒരു സംസ്കൃത ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങളെകുറിച്ച് തമ്പുരാട്ടിമാര്‍സംശയംചോദിച്ചത് സ്വാമിജിയെ കോരിത്തരിപ്പിച്ചു. ഈ ഓര്‍മ്മ മനസ്സില്‍വച്ചാണ് സ്വാമിജി പിന്നീട് എഴുതിയത് :

       മലബാറിലെ സ്ത്രീകളാണ് എല്ലാ സംഗതികളിലും മുന്നില്‍ . അനിതരസാധാരണമായ വൃത്തിയും വെടിപ്പും എല്ലായിടത്തും ദൃശ്യമാണ് .വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ പ്രചോദനംഎങ്ങുമുണ്ട് ഞാന്‍ ആപ്രദേശത്തായിരുന്നപ്പോള്‍ ശുദ്ധസംസ്കൃതം സംസാരിക്കുന്ന അനേകം സ്ത്രീകളെ കാണുകയുണ്ടായി .ഭാരതത്തിന്റെ മറ്റുഭാഗങ്ങളില്‍ പത്തുലക്ഷത്തില്‍ ഒരുസ്ത്രീക്കുപോലും സംസ്കൃതം സംസാരിക്കുവാന്‍ കഴിവുണ്ടാകുകയില്ല .

Tuesday 19 February 2013

ഹിന്ദു ഐക്യവേദി വിശാല ഹിന്ദു സമ്മേളനം


വിശാല ഹിന്ദു സമ്മേളനം

****************************

യുഗ പരിവര്‍ത്തകന്‍ സ്വാമി വിവേകാനന്ദന്റെയും കേരള 

നവോഥാന നായകന്‍ അയ്യങ്കാളിയുടെയും നൂറ്റി അമ്പതാം 

ജയന്തി വര്‍ഷം ആയ രണ്ടായിരത്തി പതിമൂന്നില്‍ തുല്യനീതി 

"സര്‍വ്വ മതസ്ഥര്‍ക്കും ഉറപ്പുവരുത്തുക " എന്ന മുദ്രാവാക്യം 

ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി 

വിശാല ഹിന്ദു സമ്മേളനം നടത്തുന്നു...
സമ്മേളനത്തില്‍ എല്ലാവരും പങ്കാളികള്‍ ആകുക,
വിജയിപ്പിക്കുക.....

ലോകറെക്കോര്‍ഡിലേക്കൊരു സൂര്യനമസ്‌കാരം...

ലോകറെക്കോര്‍ഡിലേക്കൊരു സൂര്യനമസ്‌കാരം...

--------------------------------------------------------

മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനിടയിലും രാജ്യത്തിന്റെ 

വിവിധ ഇടങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സൂര്യനമസ്‌കാരം നടന്നു. രണ്ട് 

കോടിയോളം വിദ്യാര്‍ത്ഥികള്‍ സൂര്യനമസ്‌കാരത്തില്‍ 

പങ്കെടുത്തെന്നും ഇത് ലോകറെക്കോര്‍ഡാണെന്നും 

സംഘാടകര്‍ അവകാശപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ 

150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 

പരിപാടി സംഘടിപ്പിച്ചത്

Monday 18 February 2013

ഫെബ്രുവരി - 19 ശിവജിയുടെയും ഗുരുജിയുടെയും ജന്മദിനം


ഭാരതത്തിലെമ്പാടുമുള്ള ദേശസ്നേഹികള്‍ അഭിമാനത്തോടെ മാത്രം സ്മരിക്കുന്ന നാമമാണ് ഛത്രപതി ശിവാജി .അടിമത്വത്തില്‍ ആണ്ടുകിടന്ന ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റെ രണാങ്കണത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പോരാളി .സ്വപിതാവിനെപോലും തടവിലാക്കി അധികാരത്തിലെത്തിയ അധര്‍മ്മത്തിന്റെ അവതാരമായ അൌറംഗസീബിന്റെ ഉറക്കം കെടുത്തിയ കാട്ടെലി ഒരേ സമയം ബ്രിട്ടീഷ് കാരെയും മുഗുളന്‍മാരെയും നേരിട്ട മാതൃഭൂമിയുടെ വീരപുത്രന്‍ ,അങ്ങനെയങ്ങനെ എത്രയേറെ വിശേഷണങ്ങള്‍ ആണ് ഛത്രപതി ശിവാജിക്ക് .

  ശത്രുവിനെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് കീഴ്‌പെടുത്തുക മാത്രമല്ല ,സ്വരാജ്യത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിലും ശ്രദ്ധാലുവായ ഭരണാധികാരി .കേവലം അഞ്ചുപതിറ്റാണ്ടിന്റെ ജീവിതയാത്രക്കിടക്ക് എത്രയെത്ര അഗ്നിപരീക്ഷകളെയാണ് അദ്ദേഹം അതിജീവിച്ചത് . ഇത്തരം ഗുണഗാനങ്ങളുടെ മൂര്‍ത്തിമത്ഭാവമായതിനാലാണ് .ശിവാജി മഹാരാജാവിന്റെ മുന്നൂറാം വാര്‍ഷികാഘോഷം ഭാരതത്തില്‍ അങ്ങോളമിങ്ങോളം ആഘോഷിച്ചത് .രാഷ്ട്രപതി മുതല്‍ സാധാരണക്കാര്‍ വരെ വിവിധപരിപാടികളില്‍ ഭാഗഭാക്കായി .അദ്ധേഹത്തിന്റെ ജന്മദിനമാണ് ഫെബ്രുവരി 19.

ജാതിയും മതവും നോക്കാതെ ആർക്കും പൂണൂൽ ധരിക്കാൻ അവസരം നൽകുന്ന പൂണൂൽ കല്യാണത്തിന് തൃപ്പൂണിത്തുറയിൽ വേദിയൊരുങ്ങി


ജാതിയും മതവും നോക്കാതെ ആർക്കും പൂണൂൽ ധരിക്കാൻ 

അവസരം നൽകുന്ന പൂണൂൽ കല്യാണത്തിന് 

തൃപ്പൂണിത്തുറയിൽ വേദിയൊരുങ്ങി. 50 പേരുടെ പൂണൂൽ 

കല്യാണമാണ് ഇന്നു മുതൽ 20 വരെ തൃപ്പൂണിത്തുറ 

മുരിയമംഗലം ശ്രീനരസിംഹസ്വാമി ക്ഷേത്രഹാളിൽ 

നടക്കുന്നത്. അഖില കേരള പുരോഹിത പരിഷത്തിന്റെ 

ആഭിമുഖ്യത്തിലാണിത്.

''ബ്രഹ്‌മത്തെ അറിയുന്നവനാണ് ബ്രാഹ്‌മണൻ. പൂണൂലിന് 

ഒരു ജാതിയുമായും ബന്ധമില്ല. ബ്രഹ്‌മോപദേശം ആർക്കും 

സ്വീകരിക്കാം. അതുകൊണ്ടാണ് സമൂഹ ഉപനയനത്തിലൂടെ 

പിന്നാക്കക്കാരെയുൾപ്പെടെ പൂണൂൽ ധാരികളാക്കുന്നത്,'' 

സംഘാടക സമിതി ജോയിന്റ് കൺവീന‌ർ ബാലചന്ദ്രൻ 

'കേരളകൗമുദി'യോട് പറഞ്ഞു.

മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരിൽനിന്ന് 

ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കാൻ പറ്റുന്നവരെ 

തിരഞ്ഞെടുക്കും. പ്രത്യേക അഭിമുഖം നടത്തിയാണ് 50 

പേരെ ഇത്തവണ തിരഞ്ഞെടുത്തത്.

പരിഷത്ത് 2007 മുതൽ തുടർച്ചയായി സമൂഹ ഉപനയനം 

സംഘടിപ്പിച്ചു വരികയാണ്. ആദ്യ വർഷം എറണാകുളം 

പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഉപനയനത്തിൽ സ്ത്രീകളും 

ബ്രഹ്‌മോപദേശം സ്വീകരിച്ച് പൂണൂൽ ധരിച്ചിരുന്നു. 

സ്ത്രീകൾ പ്രധാന പൂജാരികളായ ക്ഷേത്രങ്ങൾ നമ്മുടെ 

നാട്ടിലുണ്ട്. സ്ത്രീകൾക്കും പൂജാവിധികൾ 

പഠിക്കാമെന്നുള്ളതുകൊണ്ടാണ് അവരെയും ഉപനയനത്തിൽ 

ഉൾപ്പെടുത്തുന്നത്.

പൂജ ചെയ്യുന്പോൾ മാത്രമാണ് അവർ പൂണൂൽ ധരിക്കുക. 

ഇത്തവണത്തെ ഉപനയനത്തിൽ സ്ത്രീകൾ ഇല്ല. സമൂഹ 

ഉപനയനത്തിൽ ബ്രാഹ്‌മണർ തന്നെയാണ് പ്രധാന 

ആചാര്യന്മാർ. ആരും ഇതുവരെ എതിർപ്പുമായി 

എത്തിയിട്ടില്ല. സമൂഹ ഉപനയനം എല്ലാ ജില്ലകളിലും 

സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും 

ബാലചന്ദ്രൻ പറഞ്ഞു.

മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരിൽനിന്ന് 

ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കാൻ പറ്റുന്നവരെ 

തിരഞ്ഞെടുക്കും. പ്രത്യേക അഭിമുഖം നടത്തിയാണ് 50 

പേരെ ഇത്തവണ തിരഞ്ഞെടുത്തത്.

പരിഷത്ത് 2007 മുതൽ തുടർച്ചയായി സമൂഹ ഉപനയനം 

സംഘടിപ്പിച്ചു വരികയാണ്. ആദ്യ വർഷം എറണാകുളം 

പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഉപനയനത്തിൽ സ്ത്രീകളും 

ബ്രഹ്‌മോപദേശം സ്വീകരിച്ച് പൂണൂൽ ധരിച്ചിരുന്നു. 

സ്ത്രീകൾ പ്രധാന പൂജാരികളായ ക്ഷേത്രങ്ങൾ നമ്മുടെ 

നാട്ടിലുണ്ട്. സ്ത്രീകൾക്കും പൂജാവിധികൾ 

പഠിക്കാമെന്നുള്ളതുകൊണ്ടാണ് അവരെയും ഉപനയനത്തിൽ 

ഉൾപ്പെടുത്തുന്നത്. 

പൂജ ചെയ്യുന്പോൾ മാത്രമാണ് അവർ പൂണൂൽ ധരിക്കുക. 

ഇത്തവണത്തെ ഉപനയനത്തിൽ സ്ത്രീകൾ ഇല്ല. സമൂഹ 

ഉപനയനത്തിൽ ബ്രാഹ്‌മണർ തന്നെയാണ് പ്രധാന 

ആചാര്യന്മാർ. ആരും ഇതുവരെ എതിർപ്പുമായി 

എത്തിയിട്ടില്ല. സമൂഹ ഉപനയനം എല്ലാ ജില്ലകളിലും 

സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും 

ബാലചന്ദ്രൻ പറഞ്ഞു.

മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരിൽനിന്ന് 

ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കാൻ പറ്റുന്നവരെ 

തിരഞ്ഞെടുക്കും. പ്രത്യേക അഭിമുഖം നടത്തിയാണ് 50 

പേരെ ഇത്തവണ തിരഞ്ഞെടുത്തത്.

പരിഷത്ത് 2007 മുതൽ തുടർച്ചയായി സമൂഹ ഉപനയനം 

സംഘടിപ്പിച്ചു വരികയാണ്. ആദ്യ വർഷം എറണാകുളം 

പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഉപനയനത്തിൽ സ്ത്രീകളും 

ബ്രഹ്‌മോപദേശം സ്വീകരിച്ച് പൂണൂൽ ധരിച്ചിരുന്നു. 

സ്ത്രീകൾ പ്രധാന പൂജാരികളായ ക്ഷേത്രങ്ങൾ നമ്മുടെ 

നാട്ടിലുണ്ട്. സ്ത്രീകൾക്കും പൂജാവിധികൾ 

പഠിക്കാമെന്നുള്ളതുകൊണ്ടാണ് അവരെയും ഉപനയനത്തിൽ 

ഉൾപ്പെടുത്തുന്നത്. 

പൂജ ചെയ്യുന്പോൾ മാത്രമാണ് അവർ പൂണൂൽ ധരിക്കുക. 

ഇത്തവണത്തെ ഉപനയനത്തിൽ സ്ത്രീകൾ ഇല്ല. സമൂഹ 

ഉപനയനത്തിൽ ബ്രാഹ്‌മണർ തന്നെയാണ് പ്രധാന 

ആചാര്യന്മാർ. ആരും ഇതുവരെ എതിർപ്പുമായി 

എത്തിയിട്ടില്ല. സമൂഹ ഉപനയനം എല്ലാ ജില്ലകളിലും 

സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും 

ബാലചന്ദ്രൻ പറഞ്ഞു.

മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരിൽനിന്ന് 

ക്ഷേത്രങ്ങളിൽ പൂജാരിമാരാക്കാൻ പറ്റുന്നവരെ 

തിരഞ്ഞെടുക്കും. പ്രത്യേക അഭിമുഖം നടത്തിയാണ് 50 

പേരെ ഇത്തവണ തിരഞ്ഞെടുത്തത്.

പരിഷത്ത് 2007 മുതൽ തുടർച്ചയായി സമൂഹ ഉപനയനം 

സംഘടിപ്പിച്ചു വരികയാണ്. ആദ്യ വർഷം എറണാകുളം 

പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഉപനയനത്തിൽ സ്ത്രീകളും 

ബ്രഹ്‌മോപദേശം സ്വീകരിച്ച് പൂണൂൽ ധരിച്ചിരുന്നു. 

സ്ത്രീകൾ പ്രധാന പൂജാരികളായ ക്ഷേത്രങ്ങൾ നമ്മുടെ 

നാട്ടിലുണ്ട്. സ്ത്രീകൾക്കും പൂജാവിധികൾ 

പഠിക്കാമെന്നുള്ളതുകൊണ്ടാണ് അവരെയും ഉപനയനത്തിൽ 

ഉൾപ്പെടുത്തുന്നത്. 

പൂജ ചെയ്യുന്പോൾ മാത്രമാണ് അവർ പൂണൂൽ ധരിക്കുക. 

ഇത്തവണത്തെ ഉപനയനത്തിൽ സ്ത്രീകൾ ഇല്ല. സമൂഹ 

ഉപനയനത്തിൽ ബ്രാഹ്‌മണർ തന്നെയാണ് പ്രധാന 

ആചാര്യന്മാർ. ആരും ഇതുവരെ എതിർപ്പുമായി 

എത്തിയിട്ടില്ല. സമൂഹ ഉപനയനം എല്ലാ ജില്ലകളിലും 

സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും 

ബാലചന്ദ്രൻ പറഞ്ഞു.

ലോകറെക്കോര്‍ഡിലേക്കൊരു സൂര്യനമസ്‌കാരം

Crores of Indians participates in Surya Namaskar Campaign across Nation; 
http _samvada.org_2013_news_ crores-of-indians- participates-in-surya- namaskar-campaign-across- nation-lead-by-rss-local- units_

ലോകറെക്കോര്‍ഡിലേക്കൊരു സൂര്യനമസ്‌കാരം

-------------------------------------------------------

മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനിടയിലും രാജ്യത്തിന്റെ 

വിവിധ ഇടങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സൂര്യനമസ്‌കാരം നടന്നു. രണ്ട് 

കോടിയോളം വിദ്യാര്‍ത്ഥികള്‍ സൂര്യനമസ്‌കാരത്തില്‍ 

പങ്കെടുത്തെന്നും ഇത് ലോകറെക്കോര്‍ഡാണെന്നും 

സംഘാടകര്‍ അവകാശപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ 

150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 

പരിപാടി സംഘടിപ്പിച്ചത്


Sunday 17 February 2013

ശൈവഗീതം


അന്തിമഹൈന്ദവസാമ്രാ-
ജ്യത്തെ സൃഷ്ടിച്ച ധര്‍മസാരജ്ഞന്‍
സ്വന്തം ഛത്രച്ഛയ നി-
വര്‍ത്തി വിരിച്ചനന്താഭിമുഖം-
അദ്വൈതദര്‍ശനത്താ-
ലാത്മജ്ഞാനം ലഭിച്ച ഹിന്ദുവിനും 
അധ്വാനത്തില്‍ രാഷ്ട്രം 
വിചാരിക്കാമെന്നു വന്നതന്നല്ലീ ?
അദ്ദേഹത്തിന്‍ കുന്തമു-
നബല്ലോ കാലഭിത്തിമേലെഴുതീ
ഭഗവല്‍ഗീതയ്ക്കസുലഭ
സരളോജ്വലഭാഷ്യമാത്മരക്തത്തില്‍ 
'അടിമത്തത്തെപ്പോലൊരു 
താപം ലോകത്തിലില്ല മറ്റൊന്നും ,
ഭീരുത്വത്തെപ്പോലൊരു 
പാപവും'',മെന്നല്ലിനാം ചെവിക്കോള്‍വു
ക്ഷത്രിയകുലാവതംസനെ
മനസാ ധ്യാനിച്ചിരുന്നുപോമളവില്‍ ?
എങ്കിലവന്നര്‍പ്പിക്കും 
ചെറുകൂവളമല്ലി ഭാരതൈശ്വര്യം!


അക്കിത്തം വീരശിവജിയെകുറിച്ച്  എഴുതിയ കവിത 



Saturday 16 February 2013

ഫെബ്രുവരി - 19 ശിവജിയുടെയും ഗുരുജിയുടെയും ജന്മദിനം


            
സത്യം ,വീര്യം,ഗുരുഭക്തി ,ദേശഭക്തി എന്നീ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു മഹാനായിരുന്നു ശിവജി.അച്ഛനായ ഷഹാജി മുസ്ലിംരാജാവായ നൈസാംഷായുടെ ഒരു സൈന്യാധിപന്‍ ആയിരുന്നു .അമ്മ ജിജാഭായി തികഞ്ഞ ദേവിഭക്തയും .ശിവാദേവിയുടെ അനുഗ്രഹത്താല്‍ ശിവനേരിക്കൊട്ടയില്‍ പിറന്ന ശിശുവിന് ശിവാജി എന്ന് അമ്മ പേരിട്ടു . അച്ഛനാകട്ടെ കുഞ്ഞിനെ ലാളിക്കാന്‍പോലും സമയംകിട്ടാത്ത വിധം സുല്‍ത്താന്‍മാരെ സേവിക്കേണ്ടി വന്നു . അവര്‍ക്ക് വേണ്ടി സദാ യുദ്ധം ചെയ്യുക , കഷ്ടപ്പെടുക , അതായിരുന്നു വിധി .കുട്ടിയായ ശിവാജിക്ക് അമ്മ  ശ്രീ കൃഷ്ണന്റെയും ശ്രീ രാമന്റെയും യുധിഷ്ടിരന്റെയും മറ്റും കഥകള്‍ പുരാണങ്ങള്‍ ഉദ്ധരിച്ചുപറഞ്ഞു കൊടുക്കുമായിരുന്നു .അതുകൊണ്ട് സത്യധര്‍മാദികളില്‍ ഉറച്ചുനിന്ന് ഗുരുക്കന്മാരെ വണങ്ങി ഗീതയും സംസ്കൃതവുമെല്ലാം പഠിച്ച് ശിവാജി മിടുക്കനായി വളര്‍ന്നു വന്നു .അക്കാലത്ത് ഒരു ദിവസം ശിവാജി അച്ഛനോട് ചോദിച്ചു ,''വിജയാനഗര സാമ്രാജ്യം പോലെ ഒരു ഹിന്ദു രാഷ്ട്രം ഇനി ഉണ്ടാവില്ലേ?''.അച്ഛന്‍ പറഞ്ഞു , ''മകനേ അതിന്ഞാന്‍ ശ്രേമിച്ചുപരാജയപ്പെട്ടു . നമ്മുടെ പൂനയിലെ കോട്ടയും മന്ദിരവും മുസ്ലിംങ്ങള്‍ ചുട്ട് ചാംബലാക്കിയ കഥ നിനക്കറിയാമോ ''. എല്ലാം കേട്ട ശേഷം ശിവാജി പറഞ്ഞു . ഞാനൊന്ന് ശ്രമിച്ചുനോക്കട്ടെ.'' ആ യുവാവ് ഗുരുവിനെ വണങ്ങി ഒരു പ്രദിജ്ഞചെയ്തു .ഞാന്‍ ഒരു ഹിന്ദു രാഷ്ട്രം പടുത്തുയര്‍ത്തും  .തന്റെ സ്നേഹിതരായ യുവാക്കളുടെ സഹായത്തോടെ ഗ്രാമങ്ങളില്‍ ചുറ്റിനടന്നു .ഗ്രാമവാസികളെ സഹായിച്ചു . സ്വയം കൃഷിചെയ്തു ജീവിക്കാന്‍ പഠിപ്പിച്ചു . അവരില്‍ പൊയ്പോയ ആത്മവീര്യം വീണ്ടെടുത്തു .കുതിരപ്പുറത്തുസഞ്ചരിച്ച് കൊട്ടകളെല്ലാം പരിശോധിച്ചു . സമയവും സന്ദര്‍ഭവും നോക്കി ധീരമായി പൊരുതി സുല്‍ത്താന്‍മാരെ തുരത്തി .ഹിന്ദുരാജാക്കന്മാര്‍ക്ക് നഷ്ടപ്പെട്ട കൊട്ടകളെല്ലാം  ഓരോന്നോരോന്നായി പിടിച്ചെടുത്തു . ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിച്ചു . തന്നെ ചതിച്ചുകൊല്ലാന്‍വന്ന അഫ്സല്‍ഖാനെ ആയുധംകൊണ്ട് തന്നെ കഥ കഴിച്ചു .ആ തന്ത്രശാലി .സമര്‍ത്ഥരാമദാസ് എന്ന ഗുരുവിന്റെ അനുഗ്രഹത്തോടെ മഹാരാഷ്ട്രയില്‍ ചക്രവര്‍ത്തിയായി ത്തീര്‍ന്നു . ആത്മവീര്യമുണര്‍ന്നാല്‍ മനുഷ്യന്‍ അജയ്യനായിത്തീരുമെന്ന് സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്ന വീര്യ ദേശാഭിമാനിയാണ് ശിവജി.  


മാധവ സദാശിവ ഗോൾവൽക്കർ (പരംപൂജനീയ ഗുരുജി)

Wednesday 13 February 2013

ഭാരതീയ സങ്കല്‍പം അനുസരിച്ചു പറഞ്ഞാല്‍ "മാംസനിബദ്ധമല്ല രാഗം"...

ഭാരതീയ സങ്കല്‍പം അനുസരിച്ചു പറഞ്ഞാല്‍ 

"മാംസനിബദ്ധമല്ല രാഗം"... 

അതായത് ശരീരസംബന്ധിയായ കാമപേക്കൂത്തല്ല രാഗം 

അഥവാ അനുരാഗം അഥവാ പ്രണയം.... അത് 

ജന്മാന്തരങ്ങളില്‍ പോലും നില്‍ക്കുന്ന ഉദാത്ത ഭാവം ആണു..

നമ്മുടെ കാഴ്ചപ്പാടിലെ പ്രണയത്തിന്റെ സ്വരൂപം 

മനസിലാക്കണമെങ്കില്‍ പാര്‍വതീപരമേശ്വരസങ്കല്പവും 
അര്‍ദ്ധനാരീശ്വര സ്വരൂപവും പഠിച്ചാല്‍ മതി... 

സ്ത്രീ എങ്ങനെയാണ് പ്രണയിക്കേണ്ടത് എന്ന് പാര്‍വതിദേവി 

കാട്ടി തരുന്നു.. 

ഏകനിഷ്ടമായ സങ്കല്പ്പത്തോടെ വ്രതമെടുത്ത് ,എല്ലാ 

പ്രലോഭനങ്ങളെയും,അപമാനങ്ങളെയും പരീക്ഷണങ്ങളെയും 

തന്റെ പ്രാണെശ്വരനായി സന്തോഷപൂര്‍വ്വം സ്വീകരിക്കുന്ന ദേവി 

, ഭേദാവസ്ഥ സഹിക്കാന്‍ വയ്യാതെ അഭേദാവസ്ഥയ്ക്ക് വേണ്ടി 

ആര്‍ദ്രാവ്രതം സ്വീകരിക്കുന്ന ദേവി , അതിന്റെ ഫലമായി 

അര്‍ദ്ധന്ഗിനിയായി ഭഗവാന്റെ ഇടതു ശരീരാര്‍ധം തന്നെയായി 

മാറുന്ന ദേവി സ്വീകരിക്കപ്പെടെണ്ട മാതൃകയത്രേ... 

ഇനി ഭഗവാന്‍റെ പക്ഷത്തില്‍ നോക്കിയാലോ തന്നില്‍ 

അഭേടത്വം പ്രാര്‍ഥിച്ചു ആര്‍ദ്രാവ്രതത്തില്‍ കഴിയുന്ന ദേവിക്ക് 

ശരീരാര്‍ധം പകുത്തു നല്‍കി ... അര്‍ദ്ധനാരീശ്വര ഭാവത്തെ 

കുറിച്ചുള്ള ഒരു വര്‍ണന ഇങ്ങനെ പോകുന്നു.... 

"ആത്മീയം ചരണം ദദാതി പുരതോ നിമ്നോന്നതായം ഭുവി , 

സ്വീയേനൈവ കരേന കര്‍ഷതി തരോ: പുഷ്പം 

ശ്രമാശങ്കയാ..........." അതായത് പൊക്കത്താഴ്ച്ചകളുള്ള 

ഭുമിയില്‍ ഭഗവന്‍ തന്റെ കാല്‍- വലതു കാല്‍- മുന്നില്‍ വയ്ക്കും .

(ഇടതു കാല്‍ ദേവിയുടെതാനല്ലോ; ദേവിക്ക് 

ബുദ്ധിമുട്ടുണ്ടാകരുതല്ലോ );ഉയര്‍ന്ന മരത്തില്‍ നിന്നും പൂവ് 

ഇറ്ക്കേണ്ടി വരുമ്പോള്‍ ദേവിക്ക് കഷ്ടം വരുത്തരുതെന്നു 

നിശ്ചയമുള്ള ഭഗവന്‍ തന്റെ കയ്യ് കൊണ്ട്- വലതു കയ്യ് - 

മാത്രമേ അത് ചെയ്യൂ...

കിടക്കുമ്പോള്‍ അല്പം ഇടത്ത് ചെരിഞ്ഞു കിടക്കണം എന്നാണ് 

നമ്മുടെ ശാസ്ത്രം ... പക്ഷെ ദേവിക്ക് ക്ലമം തട്ടാതിരിക്കാന്‍ 

ശ്രദ്ധിക്കുന്ന ഭഗവാന്‍ ഇടതു വശം ചെരിഞ്ഞു കിടക്കില്ല.... 

ഇങ്ങനെ പ്രണയിനിയെ കരുതി മാത്രമുള്ള പ്രണയിയായ 

ഭഗവാന്‍ ..... ഇവരുടെ ഉദാത്തപ്രണയം ആണു പ്രണയത്തിന്‍റെ 

ഭാരതീയ മാതൃക ... 

ആര്‍ദ്രാവ്രതം അനുഷ്ഠിക്കേണ്ടതായ ധനുമാസ തിരുവാതിരയാണ് 

നമ്മുടെ പ്രണയദിനം... 


പ്രണയികള്‍ പരസ്പരം നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന 

,വ്രതശുദ്ധിയോടെ കഴിയുന്ന ദിനം ..

പബ്ബുകളില്‍ കുടിച്ചു കൂത്താടാനും സദാചാര സങ്കല്പങ്ങളെ തകിടം 

മറിക്കാനും വേണ്ടി പാശ്ചാത്യര്‍ ;ലോകത്തിലെ ഏറ്റവും 

മോശപ്പെട്ട ലൈംഗീക അരാജകവാദിയായ വാലന്‍ന്റൈന്‍ 

എന്ന കൃസ്തീയ പുരോഹിതന്റെ പേരില്‍ പ്രചരിപ്പിച്ച 

ഫെബ്രുവരി പതിനാലിന്റെ കറുത്ത ദിനമല്ല ,ഭാരതത്തിന്റെ 

പ്രണയ ദിനം

Tuesday 12 February 2013

MEGA SOORYA NAMASKAR

February 18th, 2013, nation goes for a mega SOORYA 

NAMASKAR, salutes to the eternal and universal source of 

energy, Surya Bhagwan. On Rathasaptami Day, Across India, 

the Soorya Namaskar Yajna will be practiced, crores of 

Citizens to participate. Be one among them. Inform your 

friends.

PARTICIPATE and BE INSPIRED:
February 18th, 2013, nation goes for a mega SOORYA NAMASKAR, salutes to the eternal and universal source of energy, Surya Bhagwan. On Rathasaptami Day, Across India, the Soorya Namaskar Yajna will be practiced, crores of Citizens to participate. Be one among them. Inform your friends.