ഭാരതീയ സങ്കല്‍പം അനുസരിച്ചു പറഞ്ഞാല്‍ "മാംസനിബദ്ധമല്ല രാഗം"...
ഭാരതീയ സങ്കല്‍പം അനുസരിച്ചു പറഞ്ഞാല്‍
"മാംസനിബദ്ധമല്ല രാഗം"...
അതായത് ശരീരസംബന്ധിയായ കാമപേക്കൂത്തല്ല രാഗം
അഥവാ അനുരാഗം അഥവാ പ്രണയം.... അത്
ജന്മാന്തരങ്ങളില്‍ പോലും നില്‍ക്കുന്ന ഉദാത്ത ഭാവം ആണു..
നമ്മുടെ കാഴ്ചപ്പാടിലെ പ്രണയത്തിന്റെ സ്വരൂപം
മനസിലാക്കണമെങ്കില്‍ പാര്‍വതീപരമേശ്വരസങ്കല്പവും
അര്‍ദ്ധനാരീശ്വര സ്വരൂപവും പഠിച്ചാല്‍ മതി...
സ്ത്രീ എങ്ങനെയാണ് പ്രണയിക്കേണ്ടത് എന്ന് പാര്‍വതിദേവി
കാട്ടി തരുന്നു..
ഏകനിഷ്ടമായ സങ്കല്പ്പത്തോടെ വ്രതമെടുത്ത് ,എല്ലാ
പ്രലോഭനങ്ങളെയും,അപമാനങ്ങളെയും പരീക്ഷണങ്ങളെയും
തന്റെ പ്രാണെശ്വരനായി സന്തോഷപൂര്‍വ്വം സ്വീകരിക്കുന്ന ദേവി
, ഭേദാവസ്ഥ സഹിക്കാന്‍ വയ്യാതെ അഭേദാവസ്ഥയ്ക്ക് വേണ്ടി
ആര്‍ദ്രാവ്രതം സ്വീകരിക്കുന്ന ദേവി , അതിന്റെ ഫലമായി
അര്‍ദ്ധന്ഗിനിയായി ഭഗവാന്റെ ഇടതു ശരീരാര്‍ധം തന്നെയായി
മാറുന്ന ദേവി സ്വീകരിക്കപ്പെടെണ്ട മാതൃകയത്രേ...
ഇനി ഭഗവാന്‍റെ പക്ഷത്തില്‍ നോക്കിയാലോ തന്നില്‍
അഭേടത്വം പ്രാര്‍ഥിച്ചു ആര്‍ദ്രാവ്രതത്തില്‍ കഴിയുന്ന ദേവിക്ക്
ശരീരാര്‍ധം പകുത്തു നല്‍കി ... അര്‍ദ്ധനാരീശ്വര ഭാവത്തെ
കുറിച്ചുള്ള ഒരു വര്‍ണന ഇങ്ങനെ പോകുന്നു....
"ആത്മീയം ചരണം ദദാതി പുരതോ നിമ്നോന്നതായം ഭുവി ,
സ്വീയേനൈവ കരേന കര്‍ഷതി തരോ: പുഷ്പം
ശ്രമാശങ്കയാ..........." അതായത് പൊക്കത്താഴ്ച്ചകളുള്ള
ഭുമിയില്‍ ഭഗവന്‍ തന്റെ കാല്‍- വലതു കാല്‍- മുന്നില്‍ വയ്ക്കും .
(ഇടതു കാല്‍ ദേവിയുടെതാനല്ലോ; ദേവിക്ക്
ബുദ്ധിമുട്ടുണ്ടാകരുതല്ലോ );ഉയര്‍ന്ന മരത്തില്‍ നിന്നും പൂവ്
ഇറ്ക്കേണ്ടി വരുമ്പോള്‍ ദേവിക്ക് കഷ്ടം വരുത്തരുതെന്നു
നിശ്ചയമുള്ള ഭഗവന്‍ തന്റെ കയ്യ് കൊണ്ട്- വലതു കയ്യ് -
മാത്രമേ അത് ചെയ്യൂ...
കിടക്കുമ്പോള്‍ അല്പം ഇടത്ത് ചെരിഞ്ഞു കിടക്കണം എന്നാണ്
നമ്മുടെ ശാസ്ത്രം ... പക്ഷെ ദേവിക്ക് ക്ലമം തട്ടാതിരിക്കാന്‍
ശ്രദ്ധിക്കുന്ന ഭഗവാന്‍ ഇടതു വശം ചെരിഞ്ഞു കിടക്കില്ല....
ഇങ്ങനെ പ്രണയിനിയെ കരുതി മാത്രമുള്ള പ്രണയിയായ
ഭഗവാന്‍ ..... ഇവരുടെ ഉദാത്തപ്രണയം ആണു പ്രണയത്തിന്‍റെ
ഭാരതീയ മാതൃക ...
ആര്‍ദ്രാവ്രതം അനുഷ്ഠിക്കേണ്ടതായ ധനുമാസ തിരുവാതിരയാണ്
നമ്മുടെ പ്രണയദിനം...
പ്രണയികള്‍ പരസ്പരം നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന
,വ്രതശുദ്ധിയോടെ കഴിയുന്ന ദിനം ..
പബ്ബുകളില്‍ കുടിച്ചു കൂത്താടാനും സദാചാര സങ്കല്പങ്ങളെ തകിടം
മറിക്കാനും വേണ്ടി പാശ്ചാത്യര്‍ ;ലോകത്തിലെ ഏറ്റവും
മോശപ്പെട്ട ലൈംഗീക അരാജകവാദിയായ വാലന്‍ന്റൈന്‍
എന്ന കൃസ്തീയ പുരോഹിതന്റെ പേരില്‍ പ്രചരിപ്പിച്ച
ഫെബ്രുവരി പതിനാലിന്റെ കറുത്ത ദിനമല്ല ,ഭാരതത്തിന്റെ
പ്രണയ ദിനം
No comments:
Post a Comment