Monday, 18 February 2013

ഫെബ്രുവരി - 19 ശിവജിയുടെയും ഗുരുജിയുടെയും ജന്മദിനം


ഭാരതത്തിലെമ്പാടുമുള്ള ദേശസ്നേഹികള്‍ അഭിമാനത്തോടെ മാത്രം സ്മരിക്കുന്ന നാമമാണ് ഛത്രപതി ശിവാജി .അടിമത്വത്തില്‍ ആണ്ടുകിടന്ന ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റെ രണാങ്കണത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പോരാളി .സ്വപിതാവിനെപോലും തടവിലാക്കി അധികാരത്തിലെത്തിയ അധര്‍മ്മത്തിന്റെ അവതാരമായ അൌറംഗസീബിന്റെ ഉറക്കം കെടുത്തിയ കാട്ടെലി ഒരേ സമയം ബ്രിട്ടീഷ് കാരെയും മുഗുളന്‍മാരെയും നേരിട്ട മാതൃഭൂമിയുടെ വീരപുത്രന്‍ ,അങ്ങനെയങ്ങനെ എത്രയേറെ വിശേഷണങ്ങള്‍ ആണ് ഛത്രപതി ശിവാജിക്ക് .

  ശത്രുവിനെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് കീഴ്‌പെടുത്തുക മാത്രമല്ല ,സ്വരാജ്യത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിലും ശ്രദ്ധാലുവായ ഭരണാധികാരി .കേവലം അഞ്ചുപതിറ്റാണ്ടിന്റെ ജീവിതയാത്രക്കിടക്ക് എത്രയെത്ര അഗ്നിപരീക്ഷകളെയാണ് അദ്ദേഹം അതിജീവിച്ചത് . ഇത്തരം ഗുണഗാനങ്ങളുടെ മൂര്‍ത്തിമത്ഭാവമായതിനാലാണ് .ശിവാജി മഹാരാജാവിന്റെ മുന്നൂറാം വാര്‍ഷികാഘോഷം ഭാരതത്തില്‍ അങ്ങോളമിങ്ങോളം ആഘോഷിച്ചത് .രാഷ്ട്രപതി മുതല്‍ സാധാരണക്കാര്‍ വരെ വിവിധപരിപാടികളില്‍ ഭാഗഭാക്കായി .അദ്ധേഹത്തിന്റെ ജന്മദിനമാണ് ഫെബ്രുവരി 19.

No comments:

Post a Comment