sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
Saturday, 16 February 2013
ഫെബ്രുവരി - 19 ശിവജിയുടെയും ഗുരുജിയുടെയും ജന്മദിനം
സത്യം ,വീര്യം,ഗുരുഭക്തി ,ദേശഭക്തി എന്നീ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു മഹാനായിരുന്നു ശിവജി.അച്ഛനായ ഷഹാജി മുസ്ലിംരാജാവായ നൈസാംഷായുടെ ഒരു സൈന്യാധിപന്‍ ആയിരുന്നു .അമ്മ ജിജാഭായി തികഞ്ഞ ദേവിഭക്തയും .ശിവാദേവിയുടെ അനുഗ്രഹത്താല്‍ ശിവനേരിക്കൊട്ടയില്‍ പിറന്ന ശിശുവിന് ശിവാജി എന്ന് അമ്മ പേരിട്ടു . അച്ഛനാകട്ടെ കുഞ്ഞിനെ ലാളിക്കാന്‍പോലും സമയംകിട്ടാത്ത വിധം സുല്‍ത്താന്‍മാരെ സേവിക്കേണ്ടി വന്നു . അവര്‍ക്ക് വേണ്ടി സദാ യുദ്ധം ചെയ്യുക , കഷ്ടപ്പെടുക , അതായിരുന്നു വിധി .കുട്ടിയായ ശിവാജിക്ക് അമ്മ ശ്രീ കൃഷ്ണന്റെയും ശ്രീ രാമന്റെയും യുധിഷ്ടിരന്റെയും മറ്റും കഥകള്‍ പുരാണങ്ങള്‍ ഉദ്ധരിച്ചുപറഞ്ഞു കൊടുക്കുമായിരുന്നു .അതുകൊണ്ട് സത്യധര്‍മാദികളില്‍ ഉറച്ചുനിന്ന് ഗുരുക്കന്മാരെ വണങ്ങി ഗീതയും സംസ്കൃതവുമെല്ലാം പഠിച്ച് ശിവാജി മിടുക്കനായി വളര്‍ന്നു വന്നു .അക്കാലത്ത് ഒരു ദിവസം ശിവാജി അച്ഛനോട് ചോദിച്ചു ,''വിജയാനഗര സാമ്രാജ്യം പോലെ ഒരു ഹിന്ദു രാഷ്ട്രം ഇനി ഉണ്ടാവില്ലേ?''.അച്ഛന്‍ പറഞ്ഞു , ''മകനേ അതിന്ഞാന്‍ ശ്രേമിച്ചുപരാജയപ്പെട്ടു . നമ്മുടെ പൂനയിലെ കോട്ടയും മന്ദിരവും മുസ്ലിംങ്ങള്‍ ചുട്ട് ചാംബലാക്കിയ കഥ നിനക്കറിയാമോ ''. എല്ലാം കേട്ട ശേഷം ശിവാജി പറഞ്ഞു . ഞാനൊന്ന് ശ്രമിച്ചുനോക്കട്ടെ.'' ആ യുവാവ് ഗുരുവിനെ വണങ്ങി ഒരു പ്രദിജ്ഞചെയ്തു .ഞാന്‍ ഒരു ഹിന്ദു രാഷ്ട്രം പടുത്തുയര്‍ത്തും .തന്റെ സ്നേഹിതരായ യുവാക്കളുടെ സഹായത്തോടെ ഗ്രാമങ്ങളില്‍ ചുറ്റിനടന്നു .ഗ്രാമവാസികളെ സഹായിച്ചു . സ്വയം കൃഷിചെയ്തു ജീവിക്കാന്‍ പഠിപ്പിച്ചു . അവരില്‍ പൊയ്പോയ ആത്മവീര്യം വീണ്ടെടുത്തു .കുതിരപ്പുറത്തുസഞ്ചരിച്ച് കൊട്ടകളെല്ലാം പരിശോധിച്ചു . സമയവും സന്ദര്‍ഭവും നോക്കി ധീരമായി പൊരുതി സുല്‍ത്താന്‍മാരെ തുരത്തി .ഹിന്ദുരാജാക്കന്മാര്‍ക്ക് നഷ്ടപ്പെട്ട കൊട്ടകളെല്ലാം ഓരോന്നോരോന്നായി പിടിച്ചെടുത്തു . ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിച്ചു . തന്നെ ചതിച്ചുകൊല്ലാന്‍വന്ന അഫ്സല്‍ഖാനെ ആയുധംകൊണ്ട് തന്നെ കഥ കഴിച്ചു .ആ തന്ത്രശാലി .സമര്‍ത്ഥരാമദാസ് എന്ന ഗുരുവിന്റെ അനുഗ്രഹത്തോടെ മഹാരാഷ്ട്രയില്‍ ചക്രവര്‍ത്തിയായി ത്തീര്‍ന്നു . ആത്മവീര്യമുണര്‍ന്നാല്‍ മനുഷ്യന്‍ അജയ്യനായിത്തീരുമെന്ന് സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്ന വീര്യ ദേശാഭിമാനിയാണ് ശിവജി.
മാധവ സദാശിവ ഗോൾവൽക്കർ (പരംപൂജനീയ ഗുരുജി)
Subscribe to:
Post Comments (Atom)
No comments:
Post a Comment