Sunday, 17 February 2013

ശൈവഗീതം


അന്തിമഹൈന്ദവസാമ്രാ-
ജ്യത്തെ സൃഷ്ടിച്ച ധര്‍മസാരജ്ഞന്‍
സ്വന്തം ഛത്രച്ഛയ നി-
വര്‍ത്തി വിരിച്ചനന്താഭിമുഖം-
അദ്വൈതദര്‍ശനത്താ-
ലാത്മജ്ഞാനം ലഭിച്ച ഹിന്ദുവിനും 
അധ്വാനത്തില്‍ രാഷ്ട്രം 
വിചാരിക്കാമെന്നു വന്നതന്നല്ലീ ?
അദ്ദേഹത്തിന്‍ കുന്തമു-
നബല്ലോ കാലഭിത്തിമേലെഴുതീ
ഭഗവല്‍ഗീതയ്ക്കസുലഭ
സരളോജ്വലഭാഷ്യമാത്മരക്തത്തില്‍ 
'അടിമത്തത്തെപ്പോലൊരു 
താപം ലോകത്തിലില്ല മറ്റൊന്നും ,
ഭീരുത്വത്തെപ്പോലൊരു 
പാപവും'',മെന്നല്ലിനാം ചെവിക്കോള്‍വു
ക്ഷത്രിയകുലാവതംസനെ
മനസാ ധ്യാനിച്ചിരുന്നുപോമളവില്‍ ?
എങ്കിലവന്നര്‍പ്പിക്കും 
ചെറുകൂവളമല്ലി ഭാരതൈശ്വര്യം!


അക്കിത്തം വീരശിവജിയെകുറിച്ച്  എഴുതിയ കവിത 



No comments:

Post a Comment