Wednesday 28 December 2011

18.ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍.....

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍
പെരുകുമിരുട്ടിന്‍ ഗുഹാന്ത്വരത്തില്‍
അതില്‍ നിന്നോരായിരം പൊന്‍ദീപനാളങ്ങള്‍
ഉയരട്ടെ പുലരട്ടെ പുണ്ണ്യപൂരം .

അടിമത്ത കാലത്തിന്‍ അവശിഷ്ട ദുഖഃങ്ങള്‍
അകവും പുറവും പൊതിഞ്ഞിടുമ്പോള്‍
അടിമത്ത ബോധത്തിന്‍ ഭയവുമാശങ്കയും
അടിയറ്റുവീഴാതെ ബാക്കി നില്‍ക്കെ
പരതന്ത്രഭാവത്തിന്‍ പരിണാമ ഭേധങ്ങള്‍
പലതും പുതുനാമ്പെടുത്തിടുമ്പോള്‍
കരയായ്ക വാവിട്ട് നിലവിട്ടു വീഴായ്ക
കരളിന്‍ കരുത്തിലുറച്ചു നില്‍ക്കെ.

വരബലം കൊണ്ടു ജയിക്കാനരുതാത്ത
പലപല കോട്ടകള്‍ക്കുള്ളില്‍ നിന്നും
അധികാരദുര്‍മ്മത തിമിരത്താലന്തമാം
അസുരത ചെങ്കോല്‍ നടത്തിടുമ്പൊള്‍
അരുതരുതീശ്വര ചിന്ദനം തന്‍ നാട്ടില്‍
ഉയിര്‍ വെണമെങ്കിലെന്നാഞ്ജാപിക്കെ
പ്രജകള്‍തന്‍ തീവ്ര ഹൃദയാഭിലാഷങള്‍
പ്രഹ്ളാദ രൂപം വരിച്ചപോലെ
തടവറ ഭേതിച്ച് കയ്യാമം പൊട്ടിച്ച്
തളിരിട്ട കൃഷ്ണാവതാരം പോലെ.

ശിവജിതന്‍ പൊര്‍വിളികേട്ടു മഹാരാഷ്ട്ര
മലവേടര്‍ മുമ്പിട്ടു വന്നപോലെ
പഴശ്ശിതന്‍ തീപ്പന്തം എതിരേറ്റു വാങ്ങിയ
മലനാടിന്‍ മണ്ണിന്‍ടെ മക്കള്‍ പോലെ
ഒരു വേലുതമ്പിതന്‍ പടവാള്‍തിളക്കത്തില്‍
ഒളിയേറും ഗ്രാമതുടിപ്പു പോലെ
വയലേലതോറും വിയര്‍പ്പിനാല്-ഐശ്വര്യം
വിളയിച്ച കൈവിരല്‍ തുമ്പുകള്‍ പോല്‍ .(ഒരു കൊച്ചു.)

No comments:

Post a Comment