ലോകത്തെ ഒരു വന്‍ശക്തിയായി കുതിച്ചുയര്ന്നുകൊണ്ടിരിക്കയാ ണ് ഭാരതം. അല്ലെങ്കില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞ മാതിരി "ഇന്ത്യ ഇപ്പോള്‍ തന്നെ ഒരു വന്‍ശക്തിയായി ഉയര്‍ന്ന് കഴിഞ്ഞിരിക്കുന്നു." ഭാരതം അപരിമേയമായ വികസനസാധ്യതകളുള്ള ഒരു രാജ്യമാണെന്നതില്‍ ആരും തര്‍ക്കിക്കുന്നില്ല.
എപ്പോഴൊക്കെ ഭാരതം ലോകത്തെ നയിച്ചിട്ടുണ്ടോ, അന്നൊക്കെ സാധാരണ മനുഷ്യരുടെ ക്ഷേമത്തിന് മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കരുണയും സമത്വവും സ്നേഹവും തുളുമ്പുന്നതാണ്. ഭാരതത്തിന് തിരിച്ചടി നേരിട്ടപ്പോഴൊക്കെ ലോകത്തിനും പ്രതികൂലാവസ്ഥയുണ്ടായിട്ടുണ്ട്ഇന്ന് ലോകത്തില്‍ അസമത്വം നിലനില്‍ക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുളള അകലം കൂടി വരുന്നു. വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മിലുള്ള വിടവ് അധികമധികമാകുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുളള വേര്‍പിരിയല്‍ ഇത്രയും പ്രകടമായ മറ്റൊരു കാലമില്ല. ഈ ദുരന്തങ്ങളില്‍നിന്നും കരകയറാന്‍ മാറ്റിച്ചവിട്ടേണ്ട ചുവട് ഏതാണ്?
വികസനത്തിനോടും പുരോഗതിയോടുമുള്ള സമീപനങ്ങളുടെ വിഷയത്തില്‍ കഴിഞ്ഞ നൂറ്റാണ്ടും ഈ നൂറ്റാണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 20-ാം നൂറ്റാണ്ടിലെ വികസന പ്രക്രിയ ചൂഷണത്തില്‍ അധിഷ്ഠിതമായിരുന്നു. ദുര്‍ബലനെ ബലവാന്‍ ചൂഷണം ചെയ്യുന്നതും ദരിദ്രരാഷ്ട്രങ്ങളില്‍നിന്നുള്ള കൂലിവേലക്കാരെ സമ്പന്ന രാഷ്ട്രങ്ങള്‍ ചൂഷണം ചെയ്യുന്നതും രാഷ്ട്രങ്ങളുടെ പരസ്പ്പര ചൂഷണവും ആയിരുന്നു വികസനത്തിന്റെ മാതൃകകളായി വര്‍ത്തിച്ചിരുന്നത്. പ്രകൃതി വിഭവങ്ങള്‍ .........അവ എന്നും കാണുമെന്ന അബദ്ധ ധാരണയില്‍ മേല്‍........പരമാവധി ചൂഷണം ചെയ്യപ്പെട്ടു.
അതിനാല്‍, ഈ നൂറ്റാണ്ടില്‍ നമ്മുടെ ചിന്താധാരയിലും പ്രസ്ഥാനങ്ങളിലും യന്ത്ര സംവിധാനങ്ങളിലും കാര്യമായ വ്യതിയാനം ആവശ്യമായി വന്നു. 21-ാം നൂറ്റാണ്ട് സംഘര്‍ഷത്തിന്റേയും ചൂഷണത്തിന്റേയുമല്ല, മറിച്ച് സഹവര്‍ത്തിത്വത്തിന്റെയും ക്ഷേമത്തിന്റേയും സംവര്‍ധനത്തിന്റേയും നൂറ്റാണ്ട് ആകേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ നാം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാന്‍ പരിശ്രമിച്ചു. ഇന്ന് വനിതകള്‍ വികസന പ്രക്രിയയില്‍ തുല്യ പങ്കാളികളായിരിക്കുന്നു.
ചൂഷണരഹിതമായ ഒരു ക്ഷേമലോകം സൃഷ്ടിക്കുവാനുള്ള പ്രചോദനം ഭാരതത്തില്‍നിന്നാണ് വരേണ്ടത്. വേദങ്ങളില്‍നിന്ന് വിവേകാനന്ദനിലേക്കും ഉപനിഷത്തുക്കളില്‍നിന്ന് ഉപഗ്രഹങ്ങളിലേക്കും നീളുന്ന ഭാരതീയ പൈതൃകത്തില്‍നിന്നാണ് ആ പ്രചോദനം ഉയിര്‍കൊള്ളേണ്ടത്.
ഇത്തരുണത്തില്‍ കുറെക്കൂടി വിശാലമായ ഒരു ക്യാന്‍വാസില്‍ ഗുജറാത്ത് ചെയ്യേണ്ട കര്‍ത്തവ്യത്തെ നാം പുനര്‍നിര്‍ണയിക്കയാണ്. ഗുജറാത്ത് അതിന്റെ വികസനം മാത്രം നോക്കിയാല്‍ പോരാ. ഭാരതത്തിന് മാത്രമല്ല, വികസ്വര ലോകത്തിന് തന്നെ ഒരുവികസനമാതൃക ഗുജറാത്ത് കാഴ്ചവെക്കേണ്ടതുണ്ട്. വികസനത്തിനോടുള്ള സുസംഘടിതവും വിശുദ്ധവുമായ ഒരു സമീപനമാണ് അടുത്തകാലത്തായി ഗുജറാത്തിന്റെ ഭരണസംവിധാനത്തിന്റെ മുഖമുദ്ര. മൗലികമായ മാറ്റങ്ങളും ഗുണപരവും ഗണനീയവും ആയ കുതിച്ചുചാട്ടങ്ങളും ആണ് ഇന്ന് ഗുജറാത്തിന്റെ ലക്ഷ്യങ്ങള്‍. വ്യവസായത്തിലും അടിസ്ഥാനസൗകര്യവികസനത്തിലും മാത്രമല്ല മനുഷ്യജീവികളിലുംനിക്ഷേപം നടത്തുന്നതിലേക്ക് ഗുജറാത്ത് വളര്‍ന്നിരിക്കുന്നു.
രണ്ടു കൊല്ലത്തിലൊരിക്കല്‍ നടന്നുവരുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോളനിക്ഷേപസംഗമം, ഈ തുറയിലെ നാഴികക്കല്ലാണ്. 370 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപമാണ് കഴിഞ്ഞ സംഗമങ്ങളിലൂടെ ഗുജറാത്തിലെത്തിയത്. ഇപ്രാവശ്യം 450 ബില്യണും. പണമൊഴുകുന്നത് ഇതിന്റെ വിജയത്തിന്റെ ഒരു ഭാഗം മാത്രമാണ്. അറിവിന്റേയും സാങ്കേതികവിദ്യയുടേയും ഒഴുക്കാണ് അതീവ പ്രാധാന്യം. ജനങ്ങളെ അതിരുകളില്ലാതെ സ്വപ്നം കാണാന്‍ വൈബ്രന്റ് ഗുജറാത്ത് സംഗമങ്ങള്‍ പ്രാപ്തമാക്കി. പിന്നെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും.ലോകം ഒരു ആഗോളഗ്രാമം ആയിക്കൊണ്ടിരിക്കുന്നു എന്നാദ്യം പറഞ്ഞത് കനേഡിയന്‍ കമ്മ്യൂണിക്കേഷന്‍ ചിന്തകനായ മാര്‍ഷല്‍ മക്ലൂഹന്‍ ആണ്, 1960 കളുടെ ആദ്യം. 'ആഗോളഗ്രാമം' എന്ന പദത്തോടൊപ്പം പിന്നെ നിഘണ്ടുവില്‍ സ്ഥാനം പിടിച്ചമറ്റൊരു വാക്കാണ് ആഗോളവല്‍ക്കരണം. 'ഡോച്ചാ കുക്കാ' എന്ന ജാപ്പനീസ് പദമാണ് അതിന്റെ മൂലം. ആഗോളപ്രാദേശികവത്കരണം എന്നര്‍ത്ഥം വരുന്ന ഡോച്ചാകുക്കാ 1980 കളില്‍ ജപ്പാന്റെ മുഖ്യ ബിസിനസ് തന്ത്രമായി. മറ്റ് രാജ്യങ്ങളിലെ പ്രാദേശിക അഭിരുചികള്‍ക്കനുസരണമായി ജാപ്പനീസ് ഉത്പന്നങ്ങളുടെ പുനര്‍രൂപപ്പെടുത്തുക ആയിരുന്നു ആ തന്ത്രം.
ആഗോളഗ്രാമം, ആഗോളവല്‍ക്കരണം എന്ന രണ്ടു ആശങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഗുജറാത്ത് മുന്നേറിയിരിക്കുന്നത്. ഇന്ന് ലോകത്തിലെ പ്രമുഖകമ്പനികള്‍ മിക്കതും ഇവിടെ പ്രവര്‍ത്തിക്കുന്നതിനാലും ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും എത്തുന്നതിനാലും ഗുജറാത്തിലേക്ക് ഒരു ആഗോളസമ്പദ് വ്യവസ്ഥയായി മാറിയിരിക്കുന്നു. ഇപ്പോള്‍ ഗുജറാത്ത് ഒരു ആഗോള ഹബ് ആയി മാറിക്കൊണ്ടുമിരിക്കുന്നു. അതായത് താമസിക്കാനും ബിസിനസ് ചെയ്യാനും പറ്റിയ ലോകത്തിലെ മികച്ച സ്ഥലങ്ങളിലൊന്നാകുന്നു ഗുജറാത്ത്.
ഒരു സമ്പദ്‌വ്യവസ്ഥ തീര്‍ത്തും ആഗോളവത്കൃതവും കാര്യക്ഷമവും ഫലദായകവും ആകണമെങ്കില്‍ അഞ്ച് 'എമ്മു'കള്‍ (ങ) പ്രധാനങ്ങളെന്ന് ഞാന്‍ വിചാരിക്കുന്നു.
1) ങമി (മനുഷ്യന്‍) അഞ്ച് എമ്മുകളില്‍ പ്രധാനം ഇത് തന്നെയാണ് മനുഷ്യന്‍. മനുഷ്യന്‍ എന്നു ഞാന്‍ പറയുമ്പോള്‍ അത് സ്ത്രീയേയും പുരുഷനേയും ശിഖണ്ഡിയേയും അവരുടെ മനസുകളേയും അവരുടെ സാമര്‍ത്ഥ്യങ്ങളേയും അവരുടെ ആത്മാവുകളേയും അവരുടെ പ്രവര്‍ത്തന ജീവിതരീതികളേയും വ്യഞ്ജിപ്പിക്കുന്നു.
2)ങമല്‍ശമഹ(പദാര്‍ത്ഥങ്ങള്‍) പ്രകൃതി വിഭവങ്ങളും ഭൗതിക സമ്പത്തുകളും.
3)ങമരവശിലെ(യന്ത്രസാമഗ്രികള്‍) സാങ്കേതിക സാമര്‍ത്ഥ്യങ്ങളും ഗവേഷണ-വികസന പ്രക്രിയകളും.
4) ങമൃശശോല ഹശിസെഇതുകൊണ്ട് തുറമുഖങ്ങളെ മാത്രമല്ല, റെയില്‍വേ, ആകാശയാത്ര, ഇന്‍ഫര്‍മേഷന്‍ ഹൈവേ എന്നിവയേയും ഞാന്‍ സ.ചിപ്പിക്കുന്നു
.5) ങമിമഴലാലിരോഷ്ട്രീയ സര്‍ക്കാര്‍-കോര്‍പറേറ്റ് ഭരണങ്ങളുടെ നിലവാരവും സ്വഭാവവുമാണ് മികച്ച മാനേജ്മെന്റിന്റെ പ്രധാന ലക്ഷണം.ഭൗതികവും മാനസികവും ആയ രൂപത്തിലുള്ള ഒരു ബിസിനസ് അവസ്ഥയെ ആണ് ഗുജറാത്ത് പ്രതിനിധീകരിക്കുന്നത്. ആശയങ്ങളെ കണ്ടെത്തുന്നതിലും അവയെ വ്യവസായ സംരംഭങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതിലുമാണ് ഗുജറാത്തിന്റെ ശക്തി കിടക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും മികച്ചതുമായ ചില വ്യവസായങ്ങള്‍ ഗുജറാത്തിലാണ്. പല ഉല്‍പ്പന്നങ്ങളുടേയും രാജ്യത്തെ കുത്തക ഉല്‍പ്പാദകര്‍ ഞങ്ങളാണ്. നിരവധി വ്യവസായിക മേഖലകളില്‍ ഗുജറാത്ത് ലോകത്തില്‍ ഒന്നാമത്തേതാണ്. ഞങ്ങളുടെ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യത്തെ ഏറ്റവും മികച്ചതാണ്. പ്രോജക്ട് ആരംഭിക്കുന്നത് മുതല്‍ക്കുതന്നെ വ്യവസായികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാത്ത ഒരു സംവിധാനമാണ് ഗുജറാത്തില്‍. ജീവിതച്ചെലവ് കുറവാണ്. തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. വൈദ്യുതി, വെള്ളം എന്നിവക്കു ക്ഷാമമോ നിയന്ത്രണമോ ഇല്ല. ഇതൊക്കെ കൊണ്ടാണ് ഗുജറാത്ത് ലോകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബിസിനസ് ലക്ഷ്യസ്ഥാനമായി പരിണമിച്ചിരിക്കുന്നത്.ലോകത്തെ ഒരു വലിയ സാമ്പത്തിക ശക്തിയായി തീരാനുള്ള പുറപ്പാടിലാണ് ഭാരതം. 'ഗുജറാത്തിന്റെ വളര്‍ച്ച ഇന്ത്യയുടെ വളര്‍ച്ചക്ക്' എന്ന കാര്യത്തില്‍ എനിക്ക് വ്യക്തിപരമായ പ്രതിബദ്ധതയുണ്ട്. വികസന പ്രക്രിയയില്‍ പൊതുവായും വ്യവസായവത്കരണത്തില്‍ പ്രത്യേകിച്ചും വേണ്ട സമീപനങ്ങളെ പുനര്‍വിന്യാസം ചെയ്തു എന്നതാണ് ഗുജറാത്തിന്റെ പ്രസക്തി. വികസനപ്രക്രിയയെ ജനപങ്കാളിത്തത്തോടുകൂടിയുള്ള ഒരു ജനകീയ പ്രസ്ഥാനമാക്കി ഞങ്ങള്‍ മാറ്റിയിരിക്കുന്നു.പുരോഗതി ആമയുടെ വേഗത്തിലും വികസന നിര്‍വഹണം ഒച്ചിന്റെ വേഗത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ ഫലം അദൃശ്യമായും ഇരിക്കുന്ന ഒരു വികസ്വരരാജ്യത്തിന്റെ യാഥാസ്ഥിതിക ഭരണശൈലിയില്‍നിന്നും തെന്നിമാറി ശ്രദ്ധാപൂര്‍വമായ പ്ലാനിംഗും ആക്രമണോത്സുകമായ കാര്യനിര്‍വഹണവും യാഥാര്‍ത്ഥ്യമാക്കി എന്നതാണ് ഗുജറാത്തിന്റെ സംഭാവന. സമൂഹത്തിലെ സകല ജനവിഭാഗങ്ങളെയും പങ്കാളികളാക്കുന്നതാണ് ഗുജറാത്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വികസനമാതൃക
No comments:
Post a Comment