Wednesday, 9 January 2013

അദ്വൈതം


    ഇങ്ങനെ അനന്തമായ വിശ്വാത്മഭാവം കൈവരാന്‍ ഈ ചട്ടകൂട്ടിലുള്ള ശോകാസ്പദദവും , അല്പവുമായ ആത്മഭാവം പോവുകതന്നെ വേണം .ഞാന്‍ സന്മാത്രനാകുബോഴെ ശോകത്തിനു അന്തരം വരൂ ; ഞാന്‍ ചിന്മാത്രനാകുമ്പോഴെ തെറ്റുകളൊക്കെ അറ്റുപോകൂ .ശാസ്ത്രത്തിന്‍റെ നിയതമായ നിഗമനവും ഇതുതന്നെ . ശാരീരികമായ ആത്മഭാവം മിഥ്യയാണെന്ന് ശാസ്ത്രം എനിക്കു തെളിയിച്ചു തന്നിരിക്കുന്നു. എന്‍റെ ശരീരം ,വാസ്തവത്തില്‍,ഇടമുറിയാത്ത ജഡസമുദ്രത്തില്‍ തുടരെ മാറിക്കൊണ്ടിരിക്കുന്ന ഒരു ചെറുപോളയാണെന്ന് .ഇങ്ങനെ എന്‍റെ ഇതരപ്രതിരൂപമായ ആത്മാവിന്‍റെ പക്ഷത്തിലും അദ്വൈതം (ഐക്യം) തന്നെ നിയതമായ നിഗമനം .  ശാസ്ത്രം ഐക്യദര്‍ശനമല്ലാതോന്നുമല്ല. പൂര്‍ണ്ണമായ ഐക്യം പ്രാപിക്കുന്നതോടെ മുന്നേറ്റം മുട്ടി ശാസ്ത്രം നിന്നുപോകും ; എന്തെന്നാല്‍ ലക്ഷ്യത്തിലെത്തും .മറ്റെല്ലാം ഉളവാക്കുന്ന ഏകഭൂതത്തെ കണ്ടെത്തിയാല്‍ രസതന്ത്രത്തിന് പിന്നെ മുന്നേറാന്‍ വയ്യ .മറ്റൊക്കെ പ്രകാശിപ്പിക്കുന്ന ഏകശക്തി കണ്ടെത്തുന്നതില്‍ തന്‍കാര്യം നിറവേറ്റാനായാല്‍ ഉൌര്‍ജതന്ത്രം നിന്നുപോകും .മരണപ്രപഞ്ചത്തിലെ ഒരൊറ്റ ചൈതന്യത്തെ ,എപ്പോഴും മാറുന്ന ലോകത്തിന്‍റെ മാറാത്ത ഒറ്റച്ചുവടിനെ ,എല്ലാ ജീവന്‍മാര്‍ക്കും മിഥ്യാസത്തയെ നല്‍കുന്ന ഒരേയൊരു പരമാത്മാവിനെ അവിടുത്തെ കണ്ടെത്തിയാല്‍ അദ്ധ്യാത്മശാസ്ത്രവും പൂര്‍ണതയെ പ്രാപിക്കും .ഇങ്ങനെയാണ് നാനാത്വത്തിലും അദ്വൈതത്തിലും കൂടി അത്യന്തികൈക്യം പ്രാപിക്കുന്നത് .ഇതിനപ്പുറം മതത്തിനു പോകാനാവില്ല .ഇതാണ് സര്‍വ്വശാസ്ത്രലക്ഷ്യം.   ശാസ്ത്രമെല്ലാം ഈ നിഗമനത്തിലെത്താന്‍ നിര്‍ബദ്ധമാണ്. ‘ആവിര്‍ഭാവമാണ്’’ ശാസ്ത്രത്തിന്‍റെ  ഇന്നത്തെ വാക്ക് , ‘സൃഷ്ടിയല്ല’ ഹിന്ദുവിന് ഇതില്‍ സന്തോഷമേയുള്ളൂ ;അവന്‍ യുഗങ്ങളായി ഉള്ളില്‍ താലോലിച്ചു പോന്നതെന്തോ അതുതന്നെ ,ഇന്ന് കുറേക്കൂടികരുത്തുള്ള ഭാഷയിലും ,ശാസ്ത്രത്തിന്‍റെ പുതുപുത്തന്‍ ദര്‍ശനങ്ങളില്‍നിന്നുള്ള കൂടുതല്‍ വെളിച്ചത്തിലും ലോകം പഠിക്കാന്‍ പോകയാണല്ലോ – അതില്‍ അവനു സന്തോഷമേയുള്ളൂ .

No comments:

Post a Comment