Wednesday, 9 January 2013

ആത്മദര്‍ശനം

                       ആത്മാവ് ദിവ്യമാണ് ,ജഡത്തിന്റെ കെട്ടില്‍ പെട്ടുപോയെന്നുമാത്രം ;ഈ കേട്ടതുപൊട്ടിയാല്‍ പൂര്‍ണ്ണതയായി -ഇതാണ് വെദാനുശാസനം. അതിന് അവര്‍ പറയുന്ന പേര് മുക്തിഎന്നാണ് -സ്വാതന്ത്ര്യം .പൂര്‍ണ്ണതയുടെ  ബന്തനത്തില്‍നിന്നുള്ള സ്വാതന്ത്ര്യം ,മൃത്യുവില്‍നിന്നും ദുഃഖത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം . 

              ഈ ബന്ധം ഈശ്വരകൃപകൊണ്ടേ വീണുപോകൂ.ഈശ്വരകൃപപവിത്രരിലേ വന്നുചേരൂ.അതുകൊണ്ട് പവിത്രതയാണ് ഈശ്വരകൃപക്കുള്ളയോഗ്യത.ആ കൃപഎങ്ങനെ പ്രവര്‍ത്തിക്കുന്നു?.പവിത്രഹൃദയത്തില്‍ അവിടുന്ന് തന്നെത്താന്‍ വെളിപ്പെടുത്തുന്നു. പവിത്രനും അലിപ്തനും ഈശ്വരനെ ദര്‍ശിക്കുന്നു, അതും ഈ ജന്മം തന്നെ .അപ്പോള്‍ നെഞ്ചിലെ കുടിലതകള്‍ നിവരും ,അപ്പോള്‍ മാത്രം.സര്‍വ്വസംശയവും അപ്പോള്‍ തീരും .പിന്നെ മനുഷ്യന്‍ ഭയങ്കരമായ കാരണനിയമത്തിന്റെ കളിപ്പട്ടമല്ല.ഇതാണ് ഹിന്ദുമതത്തിന്റെ തനി കേന്ദ്രം,മര്‍മ്മപ്രധാനമായ ആശയം.ഹിന്ദുവിനു വാക്കുകളും വാദങ്ങളും കൊണ്ട് കഴിയാന്‍ ഇഷ്ടമില്ല .ഇന്ദ്രിയവേദ്യമായ സാധാരണസത്തയില്‍ കവിഞ്ഞുവല്ലതുമുണ്ടെങ്കില്‍ അതവന് നേരിട്ട് കാണണം. ജടമാല്ലാത്ത ഒരാത്മാവ് തന്നിലുണ്ടെങ്കില്‍,അവനു നേരെ അങ്ങോട്ടുചെല്ലണം.അവന് അവിടുത്തെ കാണണം,അതുകൊണ്ടെ അവന്‍റെ സംശയമെല്ലാം നശിക്കു .അങ്ങനെ ആത്മാവിന്റെ ,ഈശ്വരന്റെ ,അത്യുത്ക്രിഷ്ടപ്രമാണമായി ഒരു ഹിന്ദു സിദ്ധന്‍ നല്കുന്നതിതാണ്;ആത്മദര്‍ശനം എനിക്ക് കിട്ടിയിരിക്കുന്നു .ഈശ്വരനെ ഞാന്‍ കണ്ടിരിക്കുന്നു . അതാണുതാനും പൂര്‍ണതക്കുള്ള ഏക വ്യവസ്ഥ .ചില സിദ്ധാന്തങ്ങളിലും തത്ത്വങ്ങളിലും വിശ്വസിക്കാനുള്ള യത്നമോ സംരംഭമോ അല്ല ഹിന്ദുത്വം ; സാക്ഷാല്‍കരിക്കലാണത്,ആകലും ആയിത്തീരലും.

       ഇപ്രകാരം ഹിന്ദു ദര്‍ശനങ്ങളുടെലക്ഷ്യം മുഴുവന്‍ നിരന്തര യത്നം കൊണ്ട് പൂര്‍ണനും ദിവ്യനുമാകലാണ് , ഈശ്വരനെ പ്രാപിക്കയും ഈശ്വരനെ ദര്‍ശിക്കയും ചെയ്യുക . ഈ ഈശ്വരപ്രാപ്തിയും ഈശ്വരദര്‍ശനവും ,സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെതന്നെ പരിപൂര്‍ണ്ണനായിത്തീരല്‍ ,ആണ് ഹിന്ദുവിന്‍റെ മതം.

   അപ്പോള്‍ ,പൂര്‍ണത്വം പ്രാപിച്ചവന്‍റെ  ഗതിഎന്ത് ? അയാള്‍ അനന്താനന്തമായ ഒരു ജീവിതം നയിക്കുന്നു .മനുഷ്യനു രസിക്കാന്‍ കൊള്ളാവുന്ന ഒരേയൊരു വസ്തുവിനെ ,അതായത് ഈശ്വരനെ ,നേടി അയാള്‍ അളവറ്റതും തികവുറ്റതുമായ ആനന്ദം അനുഭവിക്കുന്നു , ഭഗവത്സായൂജ്യരസം ആസ്വദിക്കുന്നു. 


       ഇത്രത്തോളം എല്ലാ ഹിന്ദുക്കളും യോജിക്കുന്നു .ഇതാണ് ഭാരതത്തിലെ എല്ലാ മതസമ്പ്രദായങ്ങള്‍ക്കും പൊതുവായ മതം . പക്ഷെ പൂര്‍ണത. (അതിനെപ്പറ്റി നാം പറഞ്ഞല്ലോ ) കേവലമാണ് .കേവലം രണ്ടോ മൂന്നോ വയ്യ . അതിന് ഒരു ഗുണവും ഉണ്ടാകാവതല്ല. അതു വ്യക്തിയാകാനും തരമില്ല . അതുകൊണ്ട് ഒരാത്മാവ് പൂര്‍ണവും കേവലവുമാകുബോള്‍ അതു ബ്രഹ്മത്തോട് ഏകീഭരിക്കണം . ജീവന്‍, സ്വപ്രകൃതിയുടെ പൂര്‍ണ്ണതയും സ്വസത്തയുടെ യാഥാര്‍ത്യവുമായി , കേവലസച്ചിദാനന്ദമായി ,മാത്രമേ ഈശ്വരനെ സാക്ഷാത്‌കരിക്കൂ.വ്യക്തിത്വം നശിച്ച് കല്ലോ മരമോ ആയിത്തീരലാണിത് എന്ന ആക്ഷേപം നാം പലപ്പോഴും വായിച്ചിട്ടുണ്ട് . ‘’മുറിവേറ്റിട്ടേയില്ലാത്തവന്‍ മുറിപ്പാടുകണ്ടു ചിരിക്കുന്നു’’.


   ഇതിങ്ങനെയൊന്നുമല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ .ഈ ചെറുശരീരത്തെക്കുറിച്ചുള്ള (ഞാന്നെന്ന ) ബോധം ആസ്വദിക്കുന്നത് സുഖമാണെങ്കില്‍ രണ്ടു ശരീരങ്ങളിലുള്ള അഭിമാനരസം സുഖതരമാക്കണം. ആത്മഭാവനക്ക് ആസ്പതമായ ശരീരങ്ങളുടെ എണ്ണം വര്‍ധിക്കുന്ന ക്രമത്തിന് ആനന്ദത്തിന്റെ അളവും വര്‍ധിക്കും . ഇങ്ങനെ വിശ്വാത്മഭാവം ഉണ്ടാകുന്നതോടെ ലക്ഷ്യത്തിലെത്തി ; ആനന്ദത്തിന്റെ പരകാഷ്ഠയില്‍


  



                      

No comments:

Post a Comment