Thursday, 10 January 2013

മതമല്ല ഭാരതത്തിന്റെ് അടിയന്തരാവശ്യം

                                   മതമല്ല ഭാരതത്തിന്‍റെ അടിയന്തരാവശ്യം
                                      (1893 സെപ്റ്റംബര്‍ 20 )

  നല്ല വിമര്‍ശനം കേള്‍ക്കാന്‍ ക്രിസ്ത്യാനികള്‍ എപ്പോഴും തയ്യാറായിരിക്കണം; ഞാന്‍ ചില ചില്ലറ വിമര്‍ശനങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ പരിഭവിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. അല്ലയോ ക്രിസ്ത്യാനികളെ, അവിശ്വാസികളുടെ ആത്മാവിനെ രക്ഷിക്കുന്നതിനു പാതിരിമാരെ അയക്കുവാന്‍ അത്യുത്സുകരായ നിങ്ങള്‍ എന്തുകൊണ്ട് അവരെ പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ തുനിയുന്നില്ല ? ഭാരതത്തില്‍ ദുര്‍ഭിക്ഷകാലങ്ങളില്‍ ആയിരകണക്കിനാളുകള്‍ വിശന്നു മരിച്ചു: എന്നിട്ടും നിങ്ങള്‍ ക്രിസ്ത്യാനികള്‍ ,ഒരു വസ്തുവും ചെയ്തില്ല. നിങ്ങള്‍ ഭാരതമോട്ടുക്ക് പള്ളികള്‍ കെട്ടി പ്പോക്കുന്നു ; പക്ഷേ ,കിഴക്കുള്ള കൊടിയ തിന്മ മതമല്ല – അവര്‍ക്ക് മതം വേണ്ടുവോളം ഉണ്ട് –എന്നാല്‍ പൊരിയുന്ന ഭാരതത്തിലെ ആര്‍ത്തലക്ഷങ്ങള്‍ വരണ്ട തൊണ്ടയോടെ നിലവിളിക്കുന്നത് കൊറ്റിനുവേണ്ടിയാണ് .അവര്‍ അന്നം ചോദിക്കുന്നു ,നാം കല്ലുകൊടുക്കുന്നു . പട്ടിണി കിടക്കുന്നവര്‍ക്ക് മതം കൊടുക്കുന്നത് പരിഹാസം മാത്രമാണ്. പട്ടിണി കിടക്കുന്നവനെ തത്ത്വജ്ഞാനം പഠിപ്പിക്കുന്നത്‌ പരിഹാസമാണ്. ഭാരതത്തില്‍ പണത്തിനുവേണ്ടി പ്രവചനം നടത്തുന്ന പുരോഹിതന്‍ ജാതിഭ്രഷ്ടനാകും. അവന്‍റെ മേല്‍ ജനങ്ങള്‍ കാര്‍ക്കിച്ചുതുപ്പും. പട്ടിണിയില്‍ പെട്ട എന്‍റെ നാട്ടുകാര്‍ക്ക് സഹായം തേടി ഞാനിവിടെ വന്നു; ക്രിസ്ത്യാനികളുടെ നാട്ടില്‍ ക്രിസ്ത്യാനികളില്‍ നിന്ന് അവിശ്വാസികള്‍ക്ക് സഹായം കിട്ടുക എത്ര പ്രയാസമാണെന്നും ഞാന്‍ തികച്ചും മനസ്സിലാക്കി. 

No comments:

Post a Comment