അപ്പോള്‍ ,ഹിന്ദുവിന്‍റെ നോട്ടത്തില്‍ ,മതപ്രപഞ്ചം
മുഴുവനും തന്നെ പല നിലയിലും പരിതസ്ഥിതിയിലും കൂടി പലവിധം സ്ത്രീപുരുഷന്മാരുടെ ഒരേ
ലക്ഷ്യത്തിലേക്കുള്ള യാത്രചെയ്യല്‍, അടുത്തെത്താന്‍ മാത്രമാണ് .ഭൌതികമനുഷ്യനില്‍
നിന്ന് ഈശ്വരനെ ആവിഷ്കരിക്കമാത്രമാണ് ഓരോ മതവും ചെയ്യുന്നത്; അവയുടെയെല്ലാം
പ്രചോതകന്‍ ഒരേ ഈശ്വരനാണ് താനും .എന്തേ,പിന്നെ ,ഇത്രവളരേ പൊരുത്തക്കേടുകള്‍?.
അവയെല്ലാം പുറംതോന്നല്‍ മാത്രമാണ് എന്ന് ഹിന്ദു പറയുന്നു. പല പ്രകൃതികളുടെ
അവസ്ഥാപരിണാമങ്ങളുമായി സ്വയം ഇണങ്ങുന്ന ഒരേ സത്യത്തില്‍നിന്നാണ് ഈ
പൊരുത്തക്കേടുകള്‍ വരുന്നത്.
പലനിറമുള്ള
പളുങ്കുപലകകളില്‍ക്കൂടി ഒരേ വെളിച്ചം വരികയാണ് .ഇണങ്ങാന്‍ ഈ ചില്ലറ വൈവിധ്യങ്ങള്‍
വേണം താനും. എന്നാല്‍ എല്ലാറ്റിന്റെയും ഹൃദയത്തില്‍ ഒരേ സത്യം വാണരുളുന്നു. ഭഗവാന്‍
കൃഷ്ണാവതാരത്തില്‍ ഹിന്ദുവിനോടിപ്രകാരം അരുളിചെയ്തിരിക്കുന്നു ; ‘മണിമാലയിലെ എല്ലാ
മതങ്ങളിലും ഞാനുണ്ട്’ ‘അസാധാരണവിശുദ്ധിയും അസാധാരണ ശക്തിയും മനുഷ്യവര്‍ഗ്ഗത്തെ
ഉയര്‍ത്തുകയും ശുദ്ധികരിക്കയും ചെയ്യുന്നതായി എവിടെയൊക്കെ കാണുന്നുവോ
അവിടെയൊക്കെഞാനുണ്ടെന്നു ധരിക്കുക’ ഇതിന്‍റെ ഫലമോ?. ഹിന്ദുവിന് മാത്രമേ മോക്ഷമുള്ളൂ
,മറ്റാര്‍ക്കുമില്ല എന്ന തരത്തില്‍ ഒരു വാക്യമെങ്കിലും സംസ്കൃതദര്‍ശനങ്ങളില്‍
ഉടനീളം എവിടെയങ്കിലും കാണിച്ചുതരുവാന്‍ ഞാന്‍ ലോകത്തെ മുഴുവന്‍
വെല്ലുവിളിക്കുന്നു. വ്യാസന്‍ പറയുകയാണ്
,നമ്മുടെ വര്‍ണ്ണാശ്രമങ്ങള്‍ക്ക് പുറത്തും ഉത്തമ പുരുഷന്മാരെക്കാണാം. എന്ന് ഒരു
കാര്യംകൂടെ ;ഹിന്ദുവിന്‍റെ വിചാരവിതാനം മുഴുവന്‍ ഈശ്വര കേന്ദ്രീതമായിരിക്കെ
അജ്ഞെയപരമായ ബുദ്ധമതത്തിലും നിരീശ്വരമായ ജൈനമതത്തിലും അവന് എങ്ങനെ
വിശ്വസിക്കാനാവും?.
ബൌദ്ധന്‍
ജൈനനും ഈശ്വരനെ അവലംബിക്കുന്നില്ല .അവരുടെ മതശക്തി മുഴുവനും
തിരിച്ചുവിട്ടിരിക്കുന്നത് സര്‍വ്വമതകേന്ദ്രമായ ആ മഹാസത്യത്തിലേക്കാണ്, മനുഷ്യനില്‍നിന്ന്
ഈശ്വരനെ ആവിഷ്കരിക്കുന്നതിലേക്ക്.അവര്‍ പിതാവിനെ കണ്ടിട്ടില്ല. എന്നാല്‍ പുത്രനെ
കണ്ടിട്ടുണ്ട് .പുത്രനെ കണ്ടവനാകട്ടെ പിതാവിനെയും കണ്ടുകഴിഞ്ഞു.
No comments:
Post a Comment