Tuesday, 17 July 2012

ഭീമാകാരമായ കടുക് ...


നമുക്ക് മുമ്പില്‍ ഒരു പ്രശ്നം ഉയര്‍ന്നുനില്‍ക്കുന്നുവെന്നു കരുതുക...ആ പ്രശ്നം ഒരു സംഭവം ആകണമെന്നില്ല...അത് ഒരു വ്യക്തിയാകാം..ആ വ്യക്തി ഒരു തടസ്സമായി വരുന്നു..എങ്ങനെ ആ വ്യക്തിയെ നമുക്ക് കീഴടക്കാം..
എത്ര വലിയ മനുഷ്യനും വേറൊരാളെ കൊല്ലാന്‍ അധികാരമില്ല....താന്‍ വലിയവനാണെന്ന് കരുതി നിസ്സാരനെ തല്ലാന്‍ പറ്റില്ല...അങ്ങനെ സംഭവിച്ചാല്‍ നിസ്സാരനെന്നു കരുതിയവന്റെ പിറകിലും ആളുണ്ടാവും...നമ്മുടെ ശത്രുക്കളും അസൂയാലുക്കളും അപരന്റെ ഭാഗം ചേരും...ഇത്തരമൊരു പ്രതിസന്ധി പലര്‍ക്കും ഉണ്ടാകാറുണ്ട്...
നാം ഒരു നല്ല പ്രവര്‍ത്തനം ലോകക്ഷേമത്തിനുവേണ്ടി ചെയ്യാന്‍ പോകുന്നുവെന്ന് കരുതുക...അത് സദുദ്ധേശത്തോട് കൂടിയാണ് ചെയ്യുന്നത് എന്നും സങ്കല്‍പ്പിക്കുക...സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും നമ്മുടെ പുറകിലുണ്ട് ...എന്നാല്‍ ഒരു അസൂയാലുവിനു ഇത് സഹിക്കുവാന്‍ കഴിയുന്നില്ലാ...അസൂയാലുക്കള്‍ നല്ല സംരംഭത്തിന് തുരങ്കംവയ്ക്കുമെന്നത് തര്‍ക്കമറ്റസംഗതിയാണ് ....മനുഷ്യന്‍ ഏറ്റവും വിരൂപനാകുന്നത് മുഖത്ത് അസൂയ വരുമ്പോഴാണ്...
അസൂയാലുക്കളെ അഭിമുഖീകരിക്കേണ്ട സന്ദര്‍ഭം നമുക്കെല്ലാം ഉണ്ടാകാറുണ്ട്...അസൂയാലുക്കള്‍ നമ്മെ കാണുന്നതോടെ അസ്വസ്ഥനാകും...മഹാപുരുഷന്മാര്‍ക്കെല്ലാം അസൂയാലുക്കളെ കൈകാര്യം ചെയ്യേണ്ടിവരാരുണ്ട്...നന്മ കാണുമ്പോള്‍ സഹിക്കാന്‍ കഴിയാതവരുണ്ട്...ഗതിയില്ലാതെ വരുമ്പോള്‍ ചിലര്‍ അസൂയാലുക്കളോട് പ്രതികരിച്ചു തുടങ്ങും...ചിലപ്പോള്‍ അത്തരം പ്രതികരണങ്ങള്‍ അപകടമാണ് ഉണ്ടാക്കുക...

കടുക് ചെറിയ ഒരു ധാന്യമാണ്‌..എന്നാല്‍ ഒരു സമുദ്രത്തെ അത് ഉള്ളില്‍ ഒതുക്കിവെച്ചിട്ടുണ്ട് ...നമുക്ക് കടുകാസുരനെ പറ്റി ഒന്നുചിന്തിക്കാം ...
ഈ അസുരന്‍ അതീവശക്തനാണ് ....ഭീമാകാരമാണ് ശരീരം...ഇയാളെ യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല...ഇപ്പോള്‍ യുദ്ധം ചെയ്തോണ്ടിരിക്കുന്നതാകട്ടെ, സാക്ഷാല്‍ ബലരാമനോടും..ആറുമാസം കൃഷ്ണന്‍ ഉറങ്ങുക..തുടര്‍ന്നുള്ള ആറുമാസം കൃഷ്ണന്‍ ഉണര്‍ന്നിരുന്നു ബലരാമന്‍ ഉറങ്ങുക..ഈ വ്യവസ്ഥയില്‍ ജീവിക്കുകയാണ് ജ്യെഷ്ടാനുജന്മാര്‍ ..ഇപ്പോള്‍ കൃഷ്ണന്‍ നിദ്രയിലാണ്.....ബാലരാമനാകട്ടെ ഉണര്‍ന്നിരുന്നു അസുരനോട് യുദ്ധം ചെയ്യുകയാണ്...സകല ശക്തിയും കേന്ദ്രീകരിച്ചു ബലരാമന്‍ യുദ്ധം ചെയ്തു...
അസുരന്റെ ശക്തി വര്‍ദ്ധിക്കുകയാണ് ...ബലരാമന് അസുരനെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ല...അസുരന്റെ ശിരസ്സ്‌ ആകാശത്തില്‍ മുട്ടി...എതിര്‍ക്കുംതോറും വളരുകയാണ് അസുരന്‍ ...ആറുമാസം കഴിഞ്ഞു...യുദ്ധം ചെയ്തു പൊറുതിമുട്ടിയ ബലരാമന്‍ ഉണര്‍ന്നു കഴിഞ്ഞ കൃഷ്ണനോട് കാര്യം പറഞ്ഞു,,,,ബലരാമന്‍ നിദ്രയിലായി...

കൃഷ്ണന്‍ കാണുന്നത് ഭീമാകാരനായ അസുരനെയാണ്...എതിര്‍ക്കുംതോറും വലുതാകുന്ന കുത്സിതശക്തികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു കൃഷ്ണന് അറിയാം..കൃഷ്ണന്‍ അസുരനെ പ്രശംസിക്കാന്‍ തുടങ്ങി...പ്രശംസ കേട്ടതോടെ അസുരന്റെ ശിരസ്സ്‌ താന്നു...മഹാന്മാരായ നിങ്ങളെപോലെയുള്ളവര്‍ എന്നെപോലുള്ള സാധാരണക്കാരോട് യുദ്ധത്തിനു വരുന്നത് കഷ്ടമല്ലേയെന്നു ചോദിച്ചതോടെ അസുരന്റെ ഉയരം കുറഞ്ഞു...
പ്രശംസകേള്‍ക്കുമ്പോള്‍ ആളുകള്‍ വിനയാന്വിതരാകും ...കൃഷ്ണന്‍ വീണ്ടും പ്രശംസ തുടങ്ങി...പ്രശസയും അംഗീകാരവും കിട്ടിയതോടെ അസുരന്‍ തീരെ ചെറുതായി...ഒരു കടുകിന്റെ വലുപ്പത്തിലായ കടുകാസുരനെ കൃഷ്ണന്‍ എടുത്തു മടിയില്‍ വെച്ചു...പ്രശനം തീര്‍ന്നു മാത്രമല്ല പ്രതിയോഗിയെന്നു കരുതിയവന്‍ മടിയിലുമായി...
കനത്ത എതിര്‍പ്പും ക്ഷോഭവും ചില ശക്തികളെ വലുതാക്കുകയാണ് ചെയ്യുക...അവരെ തന്ത്രപൂര്‍വ്വം അംഗീകരിക്കുന്നത് നല്ലതാണ്...ഘോരഘോരം വിമര്‍ശിച്ച് ശല്യപ്പെടുതുന്നവന് അവാര്‍ഡ് കൊടുത്താല്‍ അയാള്‍ പിറ്റേന്നുമുതല്‍ അനുകൂല പ്രസംഗം നടത്തി അവാര്‍ഡ് നല്‍കിയവന്റെ പിറകെ നടക്കും...
ചില രാക്ഷസ്സന്മാരെ മുട്ടുകുത്തിക്കാന്‍ ഇങ്ങനെയുമുണ്ട് ഒരു മാര്‍ഗം എന്ന് കൃഷ്ണന്‍ കടുകാസുരനെ കൈകാര്യം ചെയ്ത സംഭവത്തിലൂടെ നമുക്ക് പറഞ്ഞ്തരുന്നു

No comments:

Post a Comment