Tuesday, 19 March 2013

പിശുക്കന്റെ സ്വര്‍ണനാണയം


    പണ്ട്  പിശുക്കനായ ഒരാള്‍ ജീവിച്ചിരുന്നു . സ്വര്‍ണനാണയങ്ങള്‍ സബാദിച്ചു കൂട്ടുന്നതിലായിരുന്നു അയാള്‍ക്ക് താല്‍പ്പര്യം .കിട്ടുന്ന പണമെല്ലാം അത്യാവശ്യം കാര്യങ്ങള്‍ക്ക് പോലും കൊടുക്കാതെ അയാള്‍ സ്വര്‍ണനാണയങ്ങള്‍ വാങ്ങികൂട്ടാനാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് .

   കാലം പോകെ പിശുക്കന്‍ രോഗബാധിതനായി കിടപ്പിലായി .ഏതാണ്ട് മരണം അടുത്തു എന്ന് മനസ്സിലായപ്പോള്‍ അയാള്‍ മകനെവിളിച്ച് പെട്ടിയില്‍ നിന്നും അഞ്ചുസ്വര്‍ണനാണയങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു .

    ഇതുകേട്ട് മകന്‍ വിചാരിച്ചത് മരിക്കാറായപ്പോഴെങ്കിലും അച്ഛന്‍ മനസ്സുമാറി അത്രയും സ്വര്‍ണനാണയങ്ങള്‍ വല്ല ഭ്രാഹ്മണര്‍ക്കും ദാനമായി നല്‍കാന്‍ വേണ്ടിയാണ് തന്നോട് പറഞ്ഞതെന്നാണ് . മകന്‍ അച്ഛന്‍ പറഞ്ഞത്പോലെ സ്വര്‍ണനാണയങ്ങള്‍ എടുത്തുകൊടുത്തു .എന്നിട്ട് ചോദിച്ചു :

  '' അച്ഛാ, ഞാന്‍ ഏതു മഹാബ്രാഹ്മണനെയാണ് ഞാന്‍ വിളിക്കേണ്ടത് ?''
അച്ഛന്‍ സംശയത്തോടെ ചോദിച്ചു :
''എന്തിന്?''
മകന്‍ പറഞ്ഞു :
''ഈ സ്വര്‍ണനാണയങ്ങള്‍ ദാനമായി സ്വീകരിക്കാന്‍ ''.
ഇതുകേട്ട് പിശുക്കന്‍ പറഞ്ഞു :
കൊള്ളാം! നന്നായിരിക്കുന്നു ! ഞാന്‍ സംബാതിച്ചത് മറ്റാര്‍ക്കും കൊടുക്കാന്‍ വേണ്ടിയല്ല .എനിക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ''.
ഇത്രയും പറഞ്ഞ് പിശുക്കന്‍ ആ സ്വര്‍ണനാണയങ്ങള്‍ വായിലേക്കിട്ടു വിഴുങ്ങി .അപ്പോള്‍ തന്നെ അയാള്‍ മരണമടയുകയും ചെയ്തു .

പിശുക്കന്‍ മരിച്ചെന്ന് ഉറപ്പുവരുത്തിയപ്പോള്‍ ,മകന്‍ ശവം ചിതയില്‍എടുക്കുന്നത്തിനും മുന്‍പ് അയാളുടെ വയര്‍ കീറി സ്വര്‍ണനാണയങ്ങള്‍ പുറത്തെടുത്തു .

പിന്നീട് ശവം ദഹിപ്പിക്കുകയും ചെയ്തു .

ഗുണപാഠം : മരിക്കുമ്പോള്‍ സമ്പത്തോ ബന്ധുക്കളോ അനുഗമിക്കുന്നില്ല 

No comments:

Post a Comment