ശ്രീരാമചന്ദ്രഭഗവാന്റെ അനുജനായ ലക്ഷ്മണന്‍ ഒരിക്കല്‍ ലവകുശലന്‍മാരോട് പറഞ്ഞു :
''ശ്രീരാമന്റെ മഹത്വം നിങ്ങള്‍ക്കറിഞ്ഞുകൂടാ .കേവലം കല്ലായി ക്കിടന്നിരുന്ന അഹല്യക്ക് പാദസ്പര്‍ശം കൊണ്ട് സ്ത്രീരൂപം നല്‍കി അനുഗ്രഹിച്ച ആളാണ് ശ്രീരാമചന്ദ്രന്‍ ''.
ഇതുകേട്ട് ലവ കുശലന്മാര്‍ പറഞ്ഞു :
''അക്കാര്യം ഞങ്ങള്‍ക്കറിയാം .അഹല്യക്ക് വീണ്ടും സ്ത്രീരൂപം സിധിച്ചതിനു കാരണം രാമന്റെ പാദസ്പര്‍ശമാണോ ? ആ സമയം ഗവ്തമ മഹര്‍ഷിയുടെ ശാപത്തിന്റെ അവസാന കാലമായിരുന്നു .ത്രേതായുഗത്തില്‍ ശ്രീരാമന്‍ വരുമ്പോള്‍ നിനക്ക് പൂരവരൂപം സിധിക്കുമെന്ന് ഗവുതമ മഹര്‍ഷി അഹല്യക്ക് ശാപമോക്ഷം നല്‍കിയിരുന്നു .അപ്പോള്‍ ആ മഹാത്മാവിന്റെ വാക്കുകളാണോ ,രാമന്റെ പാദസ്പര്‍ശമാണോ അഹല്യയുടെ ശാപമോക്ഷത്തിനു കാരണമെന്ന് എങ്ങനെയാണ് തീര്‍ച്ചപ്പെടുത്തുക ?''
ലവ കുശലന്മാരുടെ വാക്കുകള്‍ കേട്ട് ലക്ഷ്മണന്‍ മവുനിയായി നിന്നതെയുള്ളൂ .
ഗുണപാഠം: കാലത്തിന്റെ ഒഴുക്കില്‍ സംഭാവിക്കേണ്ടതെല്ലാം സംഭവിക്കും
No comments:
Post a Comment