കേരളീയ ക്ഷേത്രങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് അനിവാര്യമോ   ?
ക്ഷേത്രങ്ങള്‍ ഇന്ന് സനാതന ധര്‍മ്മ വിശ്വാസികളുടെ മുഖ്യ 
ആരാധന കേന്ദ്രമാണ് . പര ധര്‍മ്മ വിശ്വാസങ്ങള്‍ പ്രചുര 
പ്രചാരം നേടും മുന്‍പേ തന്നെ , ഇന്നാടിനോടും ജനങ്ങളോടും 
സര്‍വോപരി അതിന്റെ ആധ്യാത്മികവും ,കലാപരവും 
,ഭൗതികവും ,സാംസ്കാരികവുമായ ഉന്നമനത്തിനും വേണ്ടി 
നിസ്തുലമായി നിലകൊണ്ടിരുന്ന കേന്ദ്രങ്ങളായിരുന്നു 
ക്ഷേത്രങ്ങള്‍ . അതിനോട് അനുബന്ധിച്ച് ഭണ്‍ഡാ രങ്ങളും 
,നിലവറയും ,ഊട്ടുപുരയും സുസജ്ജമായിരുന്നു . ദേശ 
ദേവതയ്ക്ക് കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായ പറ എന്ന 
"കരം " വര്‍ഷാവര്‍ഷം സംതൃപ്തിയോടെ സമര്‍പ്പിച്ചിരുന്ന ഒരു 
ജനതതിയും അനുബന്ധമായി നിലനിന്നിരുന്നു . 
ക്ഷേത്രത്തിന്റെ അധികാരികളായ രാജാക്കന്മാരോ 
നാടുവാഴികളോ ക്ഷേത്ര സ്വത്തുക്കള്‍ സ്വന്തം ആവശ്യത്തിനു 
ധൂര്‍ത്തടിച്ചിരുന്നില്ല.രാജാവ് മാറി ജനായത്ത ഭരണം 
വന്നപ്പോള്‍ "ക്ഷേത്ര ഭരണം മാത്രം " മതേതര 
സര്‍ക്കാരിന്റെ" നിയന്ത്രണത്തില്‍ ,എന്തുകൊണ്ട് ? ഇന്ന് 
ക്ഷേത്ര ഭരണം മതേതര സര്‍ക്കാരിന്റെ ബിനാമിയായ 
ദേവസ്വം ബോര്‍ഡിനും . പാവപ്പെട്ട ഭക്ത ജനങ്ങള്‍ 
നല്‍കുന്ന കാണിക്ക തരം പോലെ കൊള്ളയടിച്ച് , 
കൈക്കൂലിയും വാങ്ങി തടിച്ച് കൊഴുക്കുന്ന "സര്‍ക്കാര്‍ 
കീടത്തിനെ " നമുക്ക് എന്തിന് ? എത്ര ദേവസ്വം ബോര്‍ഡ് 
ക്ഷേത്രങ്ങളില്‍ ഇന്ന് മതപാഠശാലകള്‍ ഉണ്ട് ? സുസജ്ജമായ 
ഒരു ഗ്രന്ഥശാല എത്ര ക്ഷേത്രങ്ങള്‍ക്ക് ഉണ്ട് ? ഇതൊന്നും 
കൂടാതെ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ 
"ഉപദേശക സമതികളില്‍ " അംഗങ്ങള്‍ ആകണമെങ്കില്‍ 
100 രൂപ അംഗത്വ ഫീസും നല്‍കണം പോലും ... യോഗ്യത , 
ഈശ്വര വിശ്വാസമോ കാശോ,രാഷ്ട്രീയ വിധേയത്വമോ ? 
പരിതപിക്കുക തന്നെ. ആര്‍ജവത്തോടെ ചിന്തിച്ച് 
,പ്രതികരിച്ച് ഈ തെമ്മാടി കൂട്ടങ്ങളെ ക്ഷേത്ര 
പരിസരങ്ങളില്‍ നിന്നും ഉച്ചാടനം ചെയ്യേണ്ട കാലം 
അതിക്രമിച്ചിരിക്കുന്നു.
 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
No comments:
Post a Comment