Sunday, 1 April 2012



                              


കണികാണും നേരം കമലാനേത്രന്റെ
നിറമേഴും മഞ്ഞ തുകില്‍ ചാര്‍ത്തീ..
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞൂ കാണേണം ഭഗവാനേ.. (കണികാണും നേരം...)

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി..
കിലുകിലേ എന്ന് കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടിവാ കണികാണാന്‍..

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍..
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന-
ടുത്തുവാ ഉണ്ണീ കണികാണാന്‍.. (ശിശുക്കളായുള്ള...)

ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ട
രയാലിന്‍ കൊമ്പത്തിരുന്നോരോ..
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണികാണാന്‍.. (ബാലസ്ത്രീകടെ...)

എതിരേ ഗോവിന്ദനരികെ വന്നോരാ
പുതുമായുള്ള വചനങ്ങള്‍..
മധുരമാം വണ്ണം പറഞ്ഞും പാല്‍
മന്ദസ്മിതവും തൂകിവാ കണികാണാന്‍...(കണികാണും നേരം...)

No comments:

Post a Comment