ഹിന്ദു മതത്തെക്കുറിച്ച് അധികം അറിവ് ഇല്ലാത്ത മനുഷ്യര്‍ ചിന്തിക്കാറുണ്ട് .എന്തുകൊണ്ട് മറ്റു മതങ്ങള്‍ എല്ലാം ഒരേ ഒരു ദൈവത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ , ഹിന്ദുക്കള്‍ മാത്രം ഇത്രയധികം ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത് എന്ന് .
സത്യത്തില്‍ .. ഹിന്ദു മതവും ഏക ദൈവ മതം ആണ് . ആ പരബ്രഹ്മത്തെ ഭക്തജനങ്ങള്‍ പല വിധത്തില്‍ കാണുന്നു പല പേരു വിളിക്കുന്നു എന്നതേ ഉള്ളു
ഉദാഹരണത്തിനു ,
പാത്രം , കുടം , ചട്ടി , പ്രതിമ എന്നിവ എല്ലാം ഉണ്ടാക്കിയിരിക്കുന്നത് കളിമണ്ണ് കൊണ്ടാണ് . പക്ഷെ ആരെങ്ങിലും അവയെ കളി മണ്ണ് എന്ന് വിളിക്കാറുണ്ടോ ? അവയുടെ രൂപത്തിന് അനുസരിച്ച് അവയ്ക്ക് വേറെ വേറെ പേരുകള്‍ നല്‍കിയിരിക്കുന്നു . അത് പോലെ എല്ലാ ദൈവങ്ങളും പരബ്രഹ്മത്തിന്റെ സ്വരൂപം ആണെന്കിലും ഓരോ ഭക്തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇഷ്ട ദൈവത്തെ പല പേര്‍ വിളിച്ചു ധ്യാനം ചെയ്യാനുള്ള സ്വാതന്ത്ര്യം ഹിന്ദു മതം നല്കുന്നു
എല്ലാവരും ധരിച്ചിരിക്കുന്നത് മുപ്പത്തുമുക്കോടി ദൈവങ്ങള്‍ എന്ന് വച്ചാല്‍
1) വിഷ്ണു
2) ശിവന്‍
3) മുരുകന്‍
എന്നിങ്ങനെ എണ്ണി മുപ്പത്തുമുക്കോടി ദൈവങ്ങള്‍ തികയുന്നു എന്നതാണ് .. എന്നാല്‍ ഇതു ശരിയല്ല
മുപ്പത്തുമുക്കോടി എന്നത് ഒരു ആപേക്ഷികമായ കണക്കു ആണ് . വേദകാലത്ത് ഈ ജനസംഖ്യ കണക്കെടുപ്പ് ഒന്നും ഇല്ലായിരുന്നല്ലോ . അതുകൊണ്ട് ഈ ലോകത്ത് നൂറു കോടി ജനങ്ങള്‍ ഉണ്ടെന്നു വിചാരിക്കുക . അതില്‍ മൂന്നില്‍ ഒരു ഭാഗം അസുരന്മാരും മൂന്നില്‍ ഒരു ഭാഗം മനുഷ്യന്മാരും മൂന്നില്‍ ഒരു ഭാഗം ദേവന്മാരും ആണ് . അപ്പോള്‍ നൂറു കോടി /മൂന്ന് എന്നത് 33.33 കോടി എന്ന് വരുന്നു . അതായത് 33 കോടി ദേവന്മാര്‍ ഉണ്ട് ഈ ഭൂമിയില്‍ എന്ന് വരുന്നു .
ലോകത്തിനു നന്മ ചെയ്തു അസുരനില്‍ നിന്നു മനുഷ്യനായും മനുഷ്യനില്‍ നിന്നു ദേവനായും എല്ലാവരും മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
No comments:
Post a Comment