sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
Friday, 28 December 2012
പൂര്‍ണ്ണന്‍ എങ്ങനെ അപൂര്‍ണ്ണനായി
അങ്ങനെ ,താന്‍ ആത്മാവാണെന്ന് ഹിന്ദു വിശ്വസിക്കുന്നു . ആത്മാവിനെ വാളിനു മുറിച്ചുകൂടാ ,വെള്ളത്തിന് അലിയിച്ചുകൂടാ , തീയ്ക്കെരിച്ചുകൂടാ, കാറ്റിനു ഉണക്കിയുംകൂടാ ,ഓരോ ആത്മാവ് ഓരോ വൃത്തമാണെന്നു ഓരോ ഹിന്ദുവും വിശ്വസിക്കുന്നു -അതിനു പരിധി എങ്ങുമില്ല .എങ്കിലും കേന്ദ്രം ശരീരത്തില്‍ ആണ് .ഈ കേന്ദ്രം ശരീരത്തില്‍ നിന്നും ശരീരത്തിലേക്ക് മാറുക മാത്രമാണ് മരണം .ഭൌതികാവസ്ഥകള്‍ ആത്മാവിനെ ബന്ധിപ്പിക്കുന്നില്ല . അതിന്‍റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ ആത്മാവ് സ്വതന്ത്രവും അപരിമിതവും അപാപവിദ്ധവും ശുദ്ധവും പൂര്‍ണവുമാണ് . എന്നാല്‍ അത് എങ്ങനെയോ ജഡത്തില്‍ കുടുങ്ങിയതായി കാണുകയും സ്വയംജടമെന്നു വിചാരിക്കുകയും ചെയ്യുന്നു .
മുക്തനും ശുദ്ധനും പൂര്‍ണനുമായ ആത്മാവ് ഇങ്ങനെ ജഡക്കുടുക്കില്‍പ്പെടേണ്ട ആവശ്യമെന്ത് ? ഇതാണ് അടുത്ത ചോദ്യം . പൂര്‍ണന്നായ ആത്മാവ് ,താന്‍ അപൂര്‍ണ്ണനാണെന്ന തെറ്റിധാരണയില്‍ അകപ്പെട്ടതെങ്ങനെ ? ഹിന്ദുക്കള്‍ ഈ ചോദ്യത്തില്‍ നിന്നൊഴിഞ്ഞുകളയുന്നെന്നും അങ്ങനെ ഒരു ചോദ്യം ഉദിക്കുന്നില്ലെന്ന് അവര്‍ പറയുന്നെന്നും ചിലര്‍ പറഞ്ഞു കേട്ടീട്ടുണ്ട് . ചില ചിന്തകന്മാര്‍ ഇതിനുത്തരം പറയാന്‍ ഒന്നോ അതിലധികമോ പൂര്‍ണ പ്രായന്മാരെ കല്‍പ്പിക്കുന്നു . വിടവുകളടക്കാന്‍ വലിയ ശാസ്ത്രിയസംജ്ഞകല്‍ ഉപയോഗിക്കുകയും ചെയ്യുന്നു .പക്ഷെ സംജ്ഞപ്രയോഗം സമാധാനം പറയലല്ല .ചോദ്യം അങ്ങനെ തന്നെ ശേഷിക്കുന്നു ; പൂര്‍ണന്‍ എങ്ങനെ പൂര്‍ണപ്രായനായി ? ശുദ്ധനിരുപാധികസ്വരൂപം അണുമാത്രമെങ്കിലും മാറുന്നതെങ്ങനെ ? എന്നാല്‍ ഹിന്ദു ഋജുവാണ് . യുക്ത്യാഭാസത്തെ അഭയം പ്രാപിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.ആണത്തത്തോടെ ചോദ്യത്തെ നേരിടാന്‍ അവനു ധൈര്യമുണ്ട് .അവന്‍റെ മറുപടി 'എനിക്കറിഞ്ഞുകൂടാ' എന്നാണ് ; പൂര്‍ണനായ ആത്മാവ് താന്‍ അപൂര്‍ണനാണെന്നു വിചാരിച്ച് , ജഡത്തോടോട്ടി അതില്‍ കുടുങ്ങി യത് , എങ്ങനെയെന്നു എനിക്കറിഞ്ഞുകൂടാ .എന്നാല്‍ എന്തൊക്കെയായാലും വസ്തുത വസ്തുതതന്നെ .താന്‍ ശരീരമാണെന്നുള്ള തനതുവിചാരം എല്ലാവരുടെയും ബോധത്തിലുള്ള ഒരു വസ്തുതയാണ് . താന്‍ ശരീരമാണെന്നു വിചാരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ ഹിന്ദു ശ്രമിക്കുന്നില്ല. അത് ഈശ്വര ഇച്ചയാണെന്ന മറുപടി ഒരു സമാധാനമല്ല . എനിക്കറിഞ്ഞുകൂടാ എന്ന ഹിന്ദുവിന്റെ വചനത്തെക്കള്‍ ഒട്ടും മേച്ചമല്ല അത് .
Subscribe to:
Post Comments (Atom)
No comments:
Post a Comment