Friday, 28 December 2012

സൃഷ്ടി , അനാദി അനന്തം


            ഈ നിയമങ്ങള്‍ നിയമങ്ങള്‍ എന്ന നിലയില്‍ അന്തമറ്റവയായിരിക്കാം .എങ്കിലും അവക്ക്  ആദിയുണ്ടയിരിക്കണം എന്ന് ഇവിടെ ഒരു വാദം വരാം. സൃഷ്ടിക്ക് ആദിയോ അന്തമോ ഇല്ലെന്നുവേദത്തില്‍ ഉപദേശിക്കുന്നു .വിശ്വരശക്തിയുടെ ആകെതുക സദാ സമമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ളതായി പറയപ്പെടുന്നു .അപ്പോള്‍ ഒന്നും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നെങ്കില്‍ ഈ വ്യക്തശക്തിയെല്ലാം എവിടെയായിരുന്നു ? . അത് ഈശ്വരനില്‍ അവ്യക്തമായിരുന്നു എന്ന് ചിലര്‍ പറയുന്നു . എങ്കില്‍ ഈശ്വരന്‍ ചിലപ്പോള്‍ അവ്യക്തശക്തിയും ചിലപ്പോള്‍ വ്യക്തശക്തിയും ആകും . അത് ഈശ്വരനെ വികാരിയാക്കും . വികാരമുള്ളതെല്ലാം കൂട്ടാണ് .കൂട്ടെല്ലാം തന്നെ വിനാശമെന്ന വികാരത്തിന് വിധേയമാകണം . അപ്പോള്‍ ഈശ്വരന്‍ നശിക്കും ; ഇതബദ്ധം. അതുകൊണ്ട് സൃഷ്ടി ഇല്ലാതിരുന്ന കാലം ഒരിക്കലും ഇല്ലായിരുന്നു . 
  
       ഉപമ പറയുന്ന പക്ഷം സൃഷ്ടിയും സ്രഷ്ടാവും രണ്ടു രേഖകളാണ് . അനാദി അനന്തം സമാന്തരം . ഈശ്വരന്‍ നിത്യവൃത്തനായ ധാതാവാണ് ; അവിടുന്ന് സ്വമഹിമകൊണ്ട് ബ്രഹ്മാണ്ഡപരമ്പരകളെ അവ്യക്തത്തില്‍നിന്നു പ്രകാശിപ്പിച്ചു കുറേകാലം പ്രവര്‍ത്തിപ്പിച്ച് ഒടുവില്‍ സംഹരിക്കുന്നു . ഇതാണ് ബ്രാഹ്മണബാലന്‍ എന്നും ജപിക്കുന്നത് : അതീതകല്പങ്ങളിലെ സൂര്യന്‍മാരെ പോലെ ഈ സൂര്യചന്ദ്രന്‍മാരെ പോലെ ഈ സൂര്യചന്ദ്രന്മാരെയും ഈശ്വരന്‍ സൃഷ്ടിച്ചു . 

No comments:

Post a Comment