വിജയം ആറ് കോടി ഗുജറാത്തികളുടെ
അഹമ്മദാബാദ്: ഗുജറാത്ത് ജനങ്ങളെ പ്രശംസിച്ച് നരേന്ദ്ര മോഡി. യഥാര്‍ത്ഥ നായകന്മാര്‍ ഗുജറാത്തിലെ ആറ് കോടി ജനങ്ങളാണെന്ന് പറഞ്ഞ മോഡി ഇത് നിങ്ങളുടെ വിജയമാണെന്ന് പറഞ്ഞു. എന്താണ് നല്ലത്. എന്താണ് മോശം എന്ന വോട്ടര്‍മാരുടെ തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് മോഡി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം അഹമ്മദാബാദില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാമത് അവസരം നല്‍കിയ ഗുജറാത്ത് ജനതക്ക് നന്ദി അറിയിച്ച മോഡി തനിക്ക് പിന്തുണ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും സല്‍ഭരണത്തിനുമാണ് തങ്ങള്‍ വോട്ട് ചെയ്തതെന്ന് ജനങ്ങള്‍ അവരുടെ അഭിനന്ദന സന്ദേശങ്ങളില്‍ പറയുന്നു. 2012 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ തിളക്കമാര്‍ന്ന വിജയത്തിന് മോഡി ജനങ്ങളെ പ്രശംസിച്ചപ്പോള്‍ സമ്മേളന നഗരി ആര്‍ത്തലക്കുകയായിരുന്നു. വലിയ കയ്യടിയും, ജയ്ഹിന്ദ്, ഭാരത് മാതാ കി ജയ് വിളികളും അണികളുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നു.
ഇന്നത്തെ വിജയികള്‍ ഗുജറാത്തിലെ വോട്ടര്‍മാരാണ്. തന്റെ സര്‍ക്കാരിനുവേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുമെന്ന് പറഞ്ഞ മോഡി ജനങ്ങള്‍ക്ക് താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്റെ ഭരണത്തില്‍ സംതൃപ്തരല്ലെന്ന വിലയിരുത്തലുകള്‍ കാറ്റില്‍ പറത്തുന്ന വിധിയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും 76ശതമാനം പോസ്റ്റല്‍ വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നതെന്നും മോഡി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി നല്‍കാനും മോഡി മറന്നില്ല. ജനാധിപത്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ഇല്ല. എല്ലാവരുമായും പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ എന്റെ സ്വന്തം ജനങ്ങള്‍ക്കുവേണ്ടിയായിരിക്കും തന്റെ അടുത്ത അഞ്ച് വര്‍ഷമെന്ന് മോഡി ആഹ്വാനം ചെയ്തു. എപ്പോഴെങ്കിലും എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ക്ഷമിക്കണമെന്നും പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് മോഡി കൂട്ടിച്ചേര്‍ത്തു.
‘മുന്നോട്ട് തന്നെ’…..ഐതിഹാസികമായ വിജയത്തോട് മുഖ്യമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ പ്രതികരിച്ചു. “പിന്നോട്ട് നോക്കേണ്ടതില്ല….മുന്നോട്ടുതന്ന
No comments:
Post a Comment