Friday, 28 December 2012

ഈശ്വരപ്രേമം


                               ആ പരന്റെ സ്വരൂപമെന്ത് ? അവിടുന്ന് സര്‍വവ്യാപിയാണ് ; നിര്‍മ്മലനും നിരാകാരനും സര്‍വശക്തനും പരമകാരുണ്ണികനുമാണ് .'അവിടുന്ന് ഞങ്ങളുടെ അച്ഛന്‍ ,അമ്മ , ഞങ്ങളുടെ പ്രിയതോഴനും അവിടുന്ന് തന്നെ ' ഞങ്ങളുടെ കരുത്തിന്റെ എല്ലാം ഉറവാണവിടുന്നു ,ഞങ്ങള്‍ക്ക് കറുത്ത് തരേണമേ .അവിടുന്ന് തന്നെ ഈ വിശ്വഭാരം വഹിക്കുന്നത് ; ജീവിത്തിന്റെ ഈ ചെറുചുമട് താങ്ങാന്‍ ഞങ്ങളെ തുണക്കേണമേ  ഇങ്ങനെയാണ് വേദര്‍ഷികള്‍ പാടിയത് .ഇനി അവിടുത്തെ ആരാധിക്കേണ്ടത് എങ്ങനെ ? പ്രേമംകൊണ്ട് തന്നെ , ഈജന്മത്തിലും വരും ജന്മത്തിലും ഉള്ള എല്ലാറ്റിനെയുംക്കാള്‍  പ്രിയതരനായി ,പ്രേഷ്ടനായി കരുതി അവിടുത്തെ ആരാധിക്കണം .

               ഇതാണ് വേദപ്രോക്തമായ ഭക്തിമാര്‍ഗം .ഇനി ഈശ്വരാവതാരമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ശ്രീകൃഷ്ണന്‍ ഇതിനെ പൂര്‍ണമായി വളര്‍ത്തി ഉപദേശിച്ചത് എങ്ങനെയെന്നു നോക്കാം .''ഒരുവന്‍ ഈ ലോകത്തില്‍ താമരയില പോലെ ജീവിക്കണം '' എന്ന് അവിടുന്ന് ഉപദേശിച്ചു .താമരയില വെള്ളത്തില്‍ വളരുന്നെങ്കിലും വെള്ളം കൊണ്ട് നനയുന്നില്ലല്ലോ .അതുപോലെ വേണം മനുഷ്യന്‍ ലോകത്തില്‍ ജീവിക്കാന്‍ -ഹൃദയം ഹരിയിലെക്കും കരങ്ങള്‍ കര്‍മ്മതിലെക്കും.

           ഈ ലോകത്തിലോ വരും ലോകത്തിലോ കിട്ടാവുന്ന ഫലങ്ങള്‍ കൊതിച്ച് ഈശ്വരനെ പ്രേമിക്കുന്നത് നന്ന് .എന്നാല്‍ അതിലുംനന്ന് ,പ്രേമത്തിന് വേണ്ടി ഭഗവാനെ പ്രേമിക്കുന്നത് .ആ പ്രാര്‍ത്ഥന ഇങ്ങനെയാണ് ,ഭഗവാന്‍ എനിക്ക് സമ്പത്തോ സന്തതിയോ വിദ്യയോ വേണ്ട .ഞാന്‍ പലവുരു ജനിക്കണം എന്നാണ് അവിടുത്തെ ഇച്ഛഎങ്കില്‍ അതങ്ങനെയായികൊള്ളട്ടെ .എന്നാല്‍ ഒരനുഗ്രഹം മാത്രം ;എനിക്ക് ഫലകാംഷഇല്ലാതെ അവിടുത്തെ പ്രേമിക്കാറാകണം. നിസ്വാര്‍ത്ഥം ,പ്രേമാര്‍ത്ഥം ,പ്രേമിക്കണം .ശ്രീകൃഷ്ണശിഷ്യനില്‍ ഒരുവന്‍ ആയിരുന്ന അന്നത്തെ ഭാരതചക്രവര്‍ത്തിയെ (യുധിഷ്ഠിരന്‍ ) ശത്രുക്കള്‍ രാജ്യത്തില്‍നിന്നും ഓടിച്ചു .അദ്ധേഹത്തിനു രാജ്ഞിയോടും കൂടി ഹിമാലയങ്ങളെ അഭയം പ്രാപിക്കേണ്ടി വന്നു .അവിടെ വച്ച് ഒരുനാള്‍ അദ്ദേഹത്തോട് ചോദിച്ചു ധര്‍മിഷ്ടരില്‍ അഗ്രേസരനായ അങ്ങേക്ക് ഇത്രയേറെ ദുഃഖം സഹിക്കേണ്ടി വന്നത് എന്തുകൊണ്ട് ? . യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു ,'പ്രിയേ ഇതാ ഈ ഹിമാലയപര്‍വതങ്ങളെ നോക്കൂ .അവ എത്ര ഗംഭീരങ്ങളും രമണിയങ്ങളും ആയിരിക്കുന്നു .ഞാന്‍ അവയെ സ്നേഹിക്കുന്നു ,അവ എനിക്കൊന്നും തരുന്നില്ല .എങ്കിലും ഗംഭിരവും രാമണിയവുമായതിനെ സ്നേഹിക്കുക എന്റെ പ്രകൃതി യാണ് ; ഞാന്‍ അവയെ സ്നേഹിക്കുന്നു .ഇതുപോലെ ഞാന്‍ ഭാഗവാനെയും സ്നേഹിക്കുന്നു .സര്‍വ്വസവ്ധര്യ ഗാംഭീര്യങ്ങള്‍ക്കും ഉറവിടം അവിടുന്നാണ് .പ്രേമാര്‍ഹമായ ഏക വസ്തു ഭഗവാന്‍ ആണ് .അവിടുത്തെ പ്രേമിക്കുകയാണ് എന്റെ പ്രകൃതി .അതുകൊണ്ട് ഞാന്‍ പ്രേമിക്കുന്നു .ഞാന്‍ യാതൊന്നും പ്രാര്‍ഥിക്കുന്നില്ല ,ഞാന്‍ യാതൊന്നും യാജിക്കുന്നില്ല .അവിടുന്ന് ഇഷ്ടംപോലെ എന്നെ എവിടെയും വെക്കട്ടെ. പ്രേമൈകപരനായി എനിക്കവിടുത്തെ പ്രേമിക്കണം .പ്രേമവാണീജ്യം എനിക്കു വയ്യ '.

No comments:

Post a Comment