Friday, 28 December 2012

കരുത്തുള്ള മതം

       ചരിത്രാതീതകാലങ്ങളില്‍ നിന്നും നമുക്ക് കൈവന്നീട്ടുള്ള മൂന്നു                          
 മതങ്ങള്‍ ഇന്ന് ലോകത്തില്‍ നിലകൊള്ളുന്നു . ഹിന്ദു മതം,   
ജരദുഷ്ട്രമതം ,യഹൂദമതം . അവക്കെല്ലാം അതിഭയങ്കരങ്ങളായ ആഘാതങ്ങള്‍ എല്‍ക്കയുണ്ടായിട്ടുണ്ട് . എന്നീട്ടും അവയെ എല്ലാം അതിജീവിച്ചത് തങ്ങളുടെ അകക്കരുത്തിനെ തെളിയിക്കുന്നു . ക്രിസ്തുമതത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത യഹൂദമതം അതിന്‍റെ സര്‍വജൈത്രി യായ പുത്രിയാല്‍ സ്വജന്മഭൂമിയില്‍നിന്നുതന്നെ ഓടിക്കപ്പെട്ടു . തങ്ങളുടെ മഹാമതത്തിന്‍റെ കഥപറയാന്‍ ഒരു പിടി പാഴ്സികളേ ഇന്ന് ബാക്കിയോളളൂ .ഭാരതത്തില്‍ ആകട്ടെ അവാന്തരമതങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉയര്‍ന്ന് വൈദിക മതത്തെ അടിയോളം ഉലക്കുകയുണ്ടായി .എന്നാല്‍ ഉഗ്രമായ ഭൂകമ്പത്തില്‍ കടല്‍ത്തിരത്ത് ഉള്ള ജലരാശിപോലെ അല്‍പനേരത്തേക്ക് മാത്രം അത് പിന്‍വാങ്ങി . മടങ്ങിവരാന്‍ ആകെ വിഴുങ്ങുന്ന പെരുവെള്ളമായി ആയിരം മടങ്ങ്‌ തിമര്‍ത്തുകയറാന്‍ , മാത്രം . ഒഴുക്കിന്‍റെ ബഹളം കഴിഞ്ഞപ്പോള്‍ അവാന്തര മതങ്ങള്‍ മുഴുവനും ഗ്രസിക്കപ്പെട്ട് മാതൃമതത്തിന്‍റെ അനന്തരശരീരത്തില്‍ ചേര്‍ന്നു ലയിച്ചുകഴിഞ്ഞിരുന്നു .

No comments:

Post a Comment